Post 102 അമ്പഴം.

ചർചാ വിഷയം 🌿🌿🌿 🌿 അമ്പഴം
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം 🌿🌿🌿 അത്തം
.ശാസ്ത്രീയനാമം 🌿🌿🌿 സ്പോണ്ടി യാസ് പിന്നേറെ എന്നും സ്ലോണ്ടിയാസ് മാഞ്ചി ഫെറ എന്നും രണ്ടി നമുണ്ട്
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

സ്പോണ്ടിയാസ് ജനുസ്സിൽപ്പെടുന്ന പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം. (ശാസ്ത്രീയനാമം: Spondias pinnata).25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവർഗ്ഗങ്ങളിൽ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്. ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാൽ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളിൽ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ ഫലമാണ്‌ അമ്പഴങ്ങ. നല്ല പുളിരസമുള്ള അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച്ചാറുകളും ഉണ്ടാക്കാം.
സ്പോണ്ടിയാസ് മോമ്പിൻ എന്ന തരം അമ്പഴത്തിന്റെ തായ്ഭാഷയിലെ പേരായ മാക്കോക്ക് ൽ നിന്ന് രൂപംകൊണ്ടതാണ് തായ്‌ലാൻഡിന്റെതലസ്ഥാനമായ ബാങ്കോക്ക് നഗരത്തിന്റെ നാമം .

അമ്പഴങ്ങയിൽ വിറ്റാമിൻ എ യും അ യ ണും ധാരാളം അടങ്ങിയിരിക്കുന്നു. മുപ്പതു വർഷം വരെ വിളവു തരുന്ന അമ്പഴം കായ്ചു തുടങ്ങാൻ അഞ്ചു വർഷം എടുക്കും. അമ്പഴത്തിന്റെ ഇല ചേർതാൽ കറികൾക്ക് എദ്യമായ വാസന ഉണ്ടാകും. കർണ്ണ രോഗങ്ങൾ വിഷ ചികിത്സ ഗൊണോറിയ ഗ്രഹണി മുതലായ രോഗങ്ങളുടെ ചികിത്സയിൽ അമ്പഴം ഉപയോഗിച്ചു വരുന്നു.

ഏഴു തരം അമ്പഴമുണ്ട് എന്ന് പറയുന്നുഎങ്കിലും കാട്ടമ്പഴവും നാട്ടമ്പഴവും എന്ന രണ്ടു തരമാണ് പൊതുവെ കാണപെട്ടുന്നത്.നാട്ടമ്പഴം ഉപ്പിലിട്ടും അച്ചാറാക്കിയും ഉപയോഗിച്ചു വരുന്നു.ഇതിന്റെ ഇലയും തൊലിയും കറയും ഔഷധമായി ഉപയോഗിച്ചു വരുന്നു.കണ്ണിന്റെ അസുഖങ്ങൾക്കും വയറുകിടക്കും അതിസാരത്തിനും ആർതവ ദോഷങ്ങൾക്കും ചെവിവേദനക്കും ഔഷധമായി ഉപയോഗിച്ചു വരുന്നു. കാട്ടമ്പഴത്തിന് കയ്പുള്ളതുകൊണ്ട് സാധാരണ ഉപയോഗിക്കാറില്ല. വനവാസി വിഭാഗങ്ങൾ ഉപയോഗിക്കാറുണ്ട്.
(രാജേഷ് വൈദ്യർ )

അമ്പഴം രണ്ടിനമുണ്ട്.കാട്ടഴവും നാട്ടമ്പഴവും. ഇവയുടെ ശാസ്ത്രനാമം സ്പോണ്ടിയാന്ന് പിന്നേറ്റ– എന്നും സ്ലോ ണ്ടിയാസ് മാഞ്ചി ഫെറ എന്നും ആണ്.ഇളയ അമ്പഴങ്ങ ഇഞ്ചിയും കുരുമുളകും ഒക്കെ ചേർത്ത്അച്ചാറുണ്ടാക്കാൻ ഉപയോഗിക്കുന്നു. നാരു വളരെ കൂടുതൽ ആയതു കൊണ്ട് മൂത്തു പോയാൽ ഉപയോഗയോഗ്യമല്ല. പുളി വളരെ കൂടുതലാണ്. അമ്പഴത്തിന്റെ ഇല ഇട്ട് വെന്ത വെള്ളം കൊണ്ട് കുളിക്കുന്നത് ശരീരവേദനക്ക് നല്ലതാണ്. നീരിന് ഇതിന്റെ ജലയോ തൊലിയോ അരച്ചിടുന്നത് നല്ലതാണെന്ന് പറയപെടുന്നു. അമ്പഴത്തിന്റെ ഗുണത്തെ പറ്റി പൗരാണിക്ക ഗ്രന്ഥങ്ങളിലൊന്നും കാര്യമായ വിവരണമില്ലാ മറെറന്തെങ്കിലും പേരുണ്ടോ എന്ന് സംശയമുണ്ട്
(മാന്നാർ ജി )

അമ്പഴങ്ങ സേവിക്കുന്നത് കൊളസ്ട്രോളിനെ ശമിപ്പിക്കും ഇതിന്റെ ഇലയോ തൊലിയോ കഷായം വച്ചു കഴിച്ചാൽ വയറുകിട അതിസാരം മുതലായ ഉദരരോഗങ്ങളും മുട്ടുവേദന നടുവേദന മുതലായ വാതരോഗങ്ങളും ശമിക്കും.
(കിരാതൻ )

] മോഹൻകുമാർ വൈദ്യർ: ……അമ്പഴം കഫരോഗികൾ കഴിക്കരുത്. കഫംകൂടും.
മോഹൻകുമാർ വൈദ്യർ:………ഇല പിഴിഞ്ഞ നീര് ചെവിവേദനക്ക് നന്ന്.
മോഹൻകുമാർ വൈദ്യർ:………മരത്തൊലി കഷായം വയറുകടി മാറും.
മോഹൻകുമാർ വൈദ്യർ: …….അം പഴം തിന്നാൽ വായ്ക്ക് രുചി കൂടും
മോഹൻകുമാർ വൈദ്യർ: ………തളിരില വിശപ്പ് ഉണ്ടാക്കും
മോഹൻകുമാർ വൈദ്യർ: ………അമ്പഴം തിന്നാൽ ശുക്ലം കൂടും

അമ്പഴം ആ മ്രകുലത്തിലാണ് ആയുർവേദം ഉൾപെടുത്തിയിട്ടുള്ളത്. ഇതിന്റെ പഴം പുളി ചവർപ് മധുരം എന്നീ രസങ്ങളോടുകൂടിയതാണ്.വി പാകത്തിൽ പുളി ആയതു കൊണ്ട് പ്രമേഹത്തിൽ ഹിതമെന്ന് പറയപെടുന്നു. അർശസ്സിന് ഇതിന്റെ തൊലി കഷായം വച്ച് അതിന്റെ ആവി കൊള്ളുന്നത് നല്ലതാണ്. ഇതിന്റെ വേര് അരച്ച് അടിവയറ്റിലും യോനീ ഭാഗത്തും പുരട്ടുന്നത് പ്രസവം സുഗമമാക്കും. ഗർഭിണികളുടെ പുളി കുടിക്ക് അമ്പഴം ഉപയോഗിച്ചിരുന്നതായി പറയപെടുന്നു. അമ്പഴ തൊലി മഞ്ചട്ടി ഇരട്ടി മധുരം പാചോറിറ തൊലി കോലരക്ക്താതിരി പൂവ്ഞ വർപൂവ് ഇവ അരച്ച് കൽക്കിട്ട് നല്ലെണ്ണ കാച്ചി കർണപൂരണം ചെയ്താൽ ചെവി പഴുപ്പും വേദനയും ശമിക്കും ‘ മസ്കുലർ സിസ്ട്രോഫിക്കും മററു പേശീ ക്ഷയങ്ങൾക്കും അമ്പഴ തൊലി കഷായം അകത്തും പുറത്തും ഉപയോഗിക്കാം. സർപവിഷത്തനും മറ്റു വിഷങ്ങൾക്കും അമ്പഴം നല്ലതാണ്. മൂത്രനാളത്തിലെ നീരിനും ലുക്കേറിയക്കും (വെള്ള പോക്ക്)നും അമ്പഴം നന്ന്. ഫൈ ബ്രോയിഡ് മുഴ മുതലായ ഗർഭാശയ രോഗങ്ങൾക്കും അമ്പഴ തൊലിയുടെ സ്വരസം പൊക്കിളിൽ നി ർ തുകയും തേൻ ചേർത് സേവിക്കുകയും ചെയ്യുന്നത് നല്ലതാണ്.. ഇലയുടെ ചൂർണം തേൻ ചേർത് സേവിച്ചാൽ അതിസാരം ശമിക്കും. അമ്പഴ തൊലിയും നാൽ പാമര തൊലിയും കഷായം വച്ച് അവ തന്നെക്കമായി കാച്ചിയ എണ്ണയോനീ ഭാഗത്തെ മുറിവുകളും അണുബാധയും ശമിപ്പിക്കും. അമ്പഴത്തിന്റെ നിര്യാസം (കറ) പുളിം കുരു ചേർത് അരച്ച് സേവിച്ചാൽ സെർവിക്കൽ ക്യാൻസ ശമിക്കുമെന്ന് നിർമലാനന്ദഗിരി മഹാരാജ് പറയുന്നു.അമ്പഴത്തൊ ലി താമരയല്ലി അയമോദകം ചുക്ക്താതിരി പൂവ് ഇവ കഷായം വച്ചതിൽ മോരു ചേർത് കത്തിവച്ചു കഴിയാൽ രക്തപിത്തങ്ങൾ ക്കെല്ലാം നന്ന്.ഹീമോഫീലിയയും ശമിക്കും

(Dr ജീവൻ)

Leave a comment