Post 98 പ്ലാശ്

ചർചാ വിഷയം 🌿🌿🌿 🌿 പ്ലാശ്
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം 🌿🌿🌿 പൂരം
കുടുംബം 🌿🌿🌿 ഫാ ബേസി ( പാപ്പിലിയോണേസി)
.ശാസ്ത്രീയനാമം🌿🌿🌿 ബ്രൂട്ടിയ ഫ്രോൺഡോസ
🌿🌿🌿 ബ്യൂട്ടിയ മോണോ സ്പെർമ
സംസ്കൃത നാമം 🌿🌿🌿 പലാശം/കിംശുക /രക്തപുഷ്പക / ക്ഷാരത്രേഷ്ഠഃ / ബ്രഹ്മ വൃക്ഷ
രസം 🌿🌿🌿 കടു/തിക്തം /കഷായം
ഗുണം 🌿🌿🌿 ലഘു / രൂക്ഷം
വീര്യം 🌿🌿🌿 ഉഷ്ണം
വിപാകം 🌿🌿🌿 കടു
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
പ്ലാശ് കഫത്തെയും വാതത്തെയും ശമിപ്പിക്കും. തൊലിയും കറയും രക്ത വാർയ തടയും. വിത്തും കറയും തൊലിയും ഉദര ക്രിമായെ ശമിപ്പിക്കും.പൂവും ഇലയും കായും തൊലിയും ഔഷധ യോഗ്യമാണ്.

ആറു ഗ്രാം പ്ലാശിന്റെ കുരു അരച്ച് ഓരോ ഗ്ലാസ് മോരിൽ കലർതി മൂന്നു ദിവസം രാവിലെയും വൈകിട്ടും സേവിച്ചാൽ ഉദരകൃമി ശമിക്കും.:…… വിത്തു പൊടിച്ച് നാരങ്ങ നീരു ചേർത് പുരട്ടിയാൽ ചൊറിച്ചിൽ ശമിക്കും.’…. പ്ലാശിന്റെ തൊലി കഷായം വച്ചു കഴിച്ചാൽ അസ്ഥി സ്രാവവും രക്തസ്രാവവും ശമിക്കും.

പ്ലാശു ചുട്ട ക്ഷാരം കലക്കിയ വെള്ളത്തിൽ നാലൊന്ന് നെയ് ചേർത്ത് ത്രികടു കൽകമായി കാച്ചിയരിച്ചു സേവിച്ചാൽ അർശസിന്റെ മുളകൾ വീണുപോകും (സഹസ്രയോഗം) ആർതവ സമയത്ത് പ്ലാശിന്റെ പൂവ് അരച്ച് സേവിക്കുന്നത് ഗർഭധാരണത്തെ തടയും.
മച്ചിയായ് വരികയിശ്ഛയുള്ള നീ
പുഷ്പിതേ കുടി പലാശപുഷ്പ നീർ
പച്ചയാം മുയൽ മുറിച്ച ചോരയും
മച്ചിയാകുമാവമച്ചിയാകുമിവ ബ്രയാ വധു.
(സഹപ്രയോഗ വിധി)
( സോമൻ പൂപ്പാറ)

പ്ലാശിന്റെ വിത്ത് ഉണക്കി പൊടിച്ച് വ്രണത്തിൽ ഇട്ടാൽ വ്രണം ശമിക്കും.ചൊറിച്ചിൽ ശമിപ്പിക്കാനും ഇതിന് കഴിവുണ്ട്. ഇതിന്റെ കറ വയറിളക്കു ന്നതിന് ഉപയോഗി ക്കാറുണ്ട്. ഹോമപൂജാദികൾക്കും ബലികർമങ്ങൾക്കും പ്ലാശിന്റെ കമ്പ് (ചമത) ഉപയോഗിച്ചു വരുന്നു.
(രാജേഷ് വൈദ്യർ )

പ്ലാശ് പ്രസിദ്ധ ഹോമദ്രവ്യമാണ്.ഇതിന്റെ കുരു മോരിൽ അരച്ച് സേവിച്ചാൽ ഉദര കൃമി ശമിക്കും. നാരങ്ങ നീരിൽ അരച്ചു തേച്ചാൽ ചൊറിച്ചിൽ ശമിക്കും.തൊലി കഷായം വച്ച് കഴിച്ചാൽ സ്ത്രീകളുടെ ഉഷ്ണരോഗങ്ങളും അസൃംഗരവും ശ്രമിക്കും. പ്രായോഗിക അനുഭവം ഇല്ല (പ്രസീദ്)

ക്ഷവാതരോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കും ഉദര കൃമിക്കും പ്ലാശ് ഉപയോഗിച്ചു വരുന്നു.. പ്ലാശിൻ തൊലി തുളസി വേര് കാട്ടുതിപ്പലിവേര് മുരിങ്ങ തൊലി ചെറു കൈത വേര് ഇവ സമം വച്ച കഷായത്തിൽ കഞ്ഞി വച്ച് കുരുമുളകും മഞ്ഞളും വിഴാലരിയും പൊട്ടിച്ചു ചേർത് സേവിച്ചാൽ എല്ലാ വിധ ഉദര കൃമികളും നശിക്കും -പ്ലാശിലുണ്ടായ ഇത്തിൾ കണ്ണി ശരീരത്തിൽ ധരിക്കുന്നത് മസൂരി രോഗത്തെ ശമിപ്പിക്കും.പ്ലാശിൽ തൊലി ആറു കഴഞ്ച് തഴുതാമവേര് നാലു കഴഞ്ചും ചുക്ക് രണ്ടു കഴഞ്ചും ചേർത് വച്ച കഷായത്തിൽ ഇന്തുപ്പ് മേൻ പൊടി ചേർത് സേവിച്ചാൽ ഗുൽ മനോവ് ശമിക്കും.
(പ്രസാദ്)

പ്ലാശിന്റെ കറ ( നിര്യാസം) പുരട്ടിയാൽ ഉപദംശം എന്ന ലിംഗ വ്യാധി ശമിക്കും.കറ ഇല്ലെങ്കിൽ തൊലി ചന്ദനം പോലെ അരച്ചുപൂരട്ടാം. എല്ലാ വ്രണങ്ങളിലും ഗുണകരമാണ്. തൊലി കഷായം വച്ച് വ്രണങ്ങളിൽ ധാര കോരുന്നത് വ്രണ ശമന കരമാണ്. പ്ലാശിന്റെ പൂവ് അരച്ചു കൊടുക്കുന്നത് ഗർഭ രക്ഷക്ക് നന്ന്. പൂവ് കിട്ടിയില്ലങ്കിൽ ഇലയും കൊടുക്കാം. പ്ലാശിന്റെ തൊലി കഷായം വച്ച് ധാര കോ രിയാൽ പ്രണങ്ങൾ ശമിക്കും. (കിരാതൻ)

പ്ലാശിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാൻ നല്ലതാണ്, തൊലിയുടെനീര് നെയ്യൊഴിച് കാച്ചി തേൻ ചേർത് സേവിച്ചാൽ രക്ത പിത്തം ശമിക്കും,
( വിജിത് വൈദ്യർ )

പ്ലാശിന്റെ ഇല നാ ലഞ്ചെണ്ണം തുന്നിചേർത് ചില സ്ഥലങ്ങളിൽ ഊണുകഴിക്കുവാൻ ഉപയോഗിച്ചു വരുന്നു. വടക്കേമല ബാറിൽ കാമദേവ പ്രീതിക്കായിആചരിക്കുന്ന ഒരു ഉൽസവമാണ് പൂരോൽസവം ശർ കരയും തേങ്ങയും ജീരകവും ഏലക്കായും മാറും ഉള്ളിൽ നിറച്ച് അരിമാവുകൊണ്ട് പ്ലാശിലയിൽ ആവിയിൽ പുഴുങ്ങി എടുക്കുന്ന പുര അടയാണ് പൂരോൽസവത്തിലെ പ്രധാന വിഭവം.പുരം താൾ മുതൽ വിഷു വരെയെ ഈ പുര അട ഉണ്ടാക്കാറുള്ളു. (രാജൻ കണ്ണൂർ)

പ്ലാശിന്റെ വിത്ത് ക്രിമി യെ ശമിപ്പിക്കും പ്ലാശ് ചുട്ട ഭസ്മം ഗർഭാശയ ശുദ്ധിക്കും ശുക്ല ശുദ്ധിക്കും ഉപയോഗിച്ചു വരുന്നു. ഗർഭിണികൾ ഉപയോഗിക്കരുത്. (Dr വൈശാഖ് )

പ്ലാശ് ഗർഭാശയ ശുദ്ധി ഉണ്ടാക്കും. ഗർഭസ്രാവി യായതുകൊണ്ട് ഗർഭിണികൾ ഉപയോഗിക്കുന്നത് നന്നല്ല.
( മാന്നാർ ജി / വേണുഗോപാൽ വൈദ്യർ )
👆
പ്ലാശിൻ പൂവ് പ്രമേഹത്തിന് നല്ലത്……… കായ് മലബന്ധം, കൃമി, ഇവക്ക് നല്ലത്……..ശുക്ല ദോഷം, ബീജ ദൗർബല്യം, ഇവക്ക് പ്ലാശിൻതൊലി കഷായം നല്ലത്
(മോഹൻ കുമാർ വൈദ്യർ )

പ്ലാശിൽ തൊലികഷായം വച്ച് കാട്ടുപന്നി നെയ് ചേർത് രണ്ടാഴ്ച സേവിച്ചാൽ വന്ധ്യയാകും എന്ന് പറയപെടുന്നു.(പവിത്രൻ വൈദ്യർ )

പാൽ ചുരത്താൽ മടിക്കുന്ന പശുക്കളെ പ്ലാശിന്റെ ചവറുകൊണ്ട് തല മുതൽ വാലുവരെ തട്ടിയിറക്കിയാൽ ചുരവിടും.പാൽ വർദ്ധിക്കുമെന്നും പറയപ്പെടുന്നു.പ്ലാശിന്റെ ഇല ജപിച്ചു അതുകൊണ്ട് തട്ടിയുഴിയുന്നതും ഉണ്ട്.പ്ലാശിൻതൊലികഷായം കൊണ്ടു കഴുകിയാൽ ഉഷ്ണപുണ്ണു ശമിക്കും.പ്ലാശിന്റെ നീരിൽ നെയ് കാച്ചി തേൻ ചേർത് സേവിച്ചാൽ രക്ത പിത്തം ശമിക്കും.പ്ലാശിത്തെ എണ്ണ വിരേചനമുണ്ടാക്കും. യവം ഉഴുന്ന് എള്ള് പ്ലാശ് ഇവയുടെ ക്ഷാരം വാഴ കിഴങ്ങ് കള്ളി കിഴങ്ങ് ഇവ പൊടിച്ചു ചേർത് അരച്ചു തേച്ചാൽ ലോഹങ്ങൾ മൃദുവാകും യധേഷ്ട്രം രൂപപെടുത്താം. ഈക്ഷത്രം രസവാദത്തിലും ഉപയോഗിക്കാറുണ്ട്.( ഓമൽകുമാർ വൈദ്യർ )

Leave a comment