Post 99 ഇത്തി.

ചർചാ വിഷയം 🌿🌿🌿 🌿 ഇത്തി
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം 🌿🌿🌿 ഉത്രം
കുടുംബം 🌿🌿🌿 ആർട്ടിക്കേസി
.ശാസ്ത്രീയനാമം 🌿🌿🌿 ഫൈക്കസ് ഗി ബോസ
സംസ്കൃത നാമം 🌿🌿🌿 പ്ളക്ഷഃ – ഉരുംബരഃ –

രസം 🌿🌿🌿 കഷായം മധുരം
ഗുണം 🌿🌿🌿 ഗുരു- രൂക്ഷം
വീര്യം 🌿🌿🌿 ശീതം
വിപാകം 🌿🌿🌿 കടു
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ഇത്തി ശീതളവും രക്തശുദ്ധി ഉണ്ടാക്കുന്നതും മൂത്ര ഗ്രാഹിയും പ്രമേഹത്തെ ശമിപ്പിക്കുന്നതും വിഷ ഹരവുമാണ്. പ്രത്യേകിച്ചും പൈത്തിക സ്വഭാവമുള്ള വിഷങ്ങളിൽ നല്ല ഫലം ചെയ്യും. കഫ പിത്ത ഹരമാണ്. കുഷ്ടം വ്രണം ചർമരോഗങ്ങൾ അർശസ് യോനീ രോഗങ്ങൾ മുതലായവ ശമിപ്പിക്കും.

ഇത്തിപ്രധാനമായും ത്വക് രോഗങ്ങളിൽ ഉപയോഗിച്ചു വരുന്നു .പ്രമേഹത്തിനും കുടൽ വ്രണത്തിലും രക്തശുദ്ധിക്കും നല്ലതാണ്.. ഇത്തി തൊലിയുടെ തീര് പാൽ ചേർത് സേവി ച്ചാൽ തലകറക്കം ശമിക്കും. (രാജേഷ് വൈദ്യർ )

ഇത്തിക്കായുടെ കി വസ്ത്രങ്ങൾക്ക് നിറം കൊടുക്കാൻ ഉപയോഗിച്ചിരുന്നു. ഇത്തി വേരിലെ തൊലി കഷായം വച്ച് കഴിച്ചാൽ ഭേദിയുണ്ടാവും വായ്പുണ്ണ് ശ്രമിക്കും. കടുത്ത പനിയിൽ ഇത്തിയില കഷായം വച്ച് കഴിക്കുന്നത് നല്ലതാണ്. (പ്രസീദ്)

ഇത്തി ഇന്ദ്രി ഇറവി സുനി എന്നെല്ലാം ഇത്തി അറിയപെടുന്നു. ഇത്തിയുടെ പിഞ്ചു കായ്കൾ കറി വക്കാറുണ്ട് ഇത്തി മരത്തിന്റെ പിഞ്ച് കഷായമിട്ട് കുടിച്ചാൽ അതിസാരം അസൃശ്രം ഉഷണ രോഗങ്ങൾ വായ്പുണ്ണ് കരൾ രോഗങ്ങൾ കുടലിലെ രോഗങ്ങൾ മുതലായവ ശമിക്കും. ഇത്തി തൊലി പൊടിച്ച് വെണ്ണ ചേർത് കഴിക്കുന്നതും കഷായമിട്ട് കഴിക്കുന്നതും മേൽ പറഞ്ഞ രോഗങ്ങളെ ശമിപ്പിക്കും. ഇത്തിക്കായ് തെയ്യിൽ വഴറ്റി കഴിച്ചാൽ മല ദ്വാരത്തിലെ എരിച്ചിൽ വിള്ളൽ അൾസർ മുതലായവ ശമിക്കും. ഇത്തിക്കായും മാതള തോടും മാംഗോ സ്റ്റീൻ തോടും കരാങ്ങാലിയും ഉദി മരത്തിന്റെ തൊലിയും ചേർത് കഷായം വച്ച് കഴിച്ചാൽ രക്തപിത്തവും അസൃംഗരവും ശമിക്കും.ഇത് സജ്ഞീവനി കഷായമെന്ന് അറിയപെടുന്നു.
(Dr. സുരേഷ് കുമാർ)

ഇത്തിയില പിഴിഞ്ഞ നീര് കൊടുത്താൽ പനി ശമിക്കും. ഇത്തി അരയാൽ പേരാൽ ഞാവൽ ഇവയുടെ ഇല കഷായം വച്ച് കഴിച്ചാൽ ഗർഭിണികളുടെ രക്താതിസാരത്തെ ശമിപ്പിക്കും.(കിരാതൻ )

ഇത്തിപ്പട്ട കഷായം വൃണങ്ങൾ കഴുകുവാനും യോനീക്ഷാളനത്തിനും നന്ന്.(മോഹൻ കുമാർ വൈദ്യർ )

Leave a comment