Post 97 പേരാൽ

ചർചാ വിഷയം 🌿🌿🌿 🌿 പേരാൽ
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം 🌿🌿🌿 മകം
കുടുംബം 🌿🌿🌿 ആർട്ടിക്കേസി
.ശാസ്ത്രീയനാമം 🌿🌿🌿 ഫൈക്കസ് ബംഗാ ളെൻസിസ്
സംസ്കൃത നാമം 🌿🌿🌿 നൃത്രോധഃ – ബഹുപാദ – വടവൃക്ഷ

രസം 🌿🌿🌿 കഷായം മധുരം
ഗുണം 🌿🌿🌿 ഗുരു- രൂക്ഷം
വീര്യം 🌿🌿🌿 ശീതം
വിപാകം 🌿🌿🌿 കടു
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

പേരാൽ മൊട്ട് പാൽ കഷായമായി കഴിച്ചാൽ വന്ധ്യത ശമിക്കും . പേരാൽ വേട് (വിഴുത് കഷായം വച്ചു കഴിച്ചാൽ വാമനത്വം ശമിക്കും.പേരാലിന്റെ വേരും തൊലിയും വിഴുതും ഫലവും ഇലയും എല്ലാം മരുന്നായി ഉപയോഗിക്കാറുണ്ട് (രാജേഷ് വൈദ്യ;ർ)

പുംസവനത്തിന് ഗർഭം ധരിച്ച് രണ്ടു മാസത്തിനു മുൻപായി പൂയം നാളിൽ പേരാൽ മൊട്ട് പാലിൽ അരച്ചു തുണിയിലരിച്ച് നാലുതുള്ളി മൂക്കിൽ നസ്യം ചെയ്യുക. വലതു മൂക്കിലൊഴിച്ചാൽ പുരുഷപ്രജയും ഇടതു മൂക്കിലൊഴിച്ചാൽ സ്ത്രീ പ്രജയും ജനിക്കും.mസ്യം ചെയ്താൽ കുറേ സമയത്തേക്ക് തുപ്പരുത്, കേശതെലത്തിൽ പലരും ആലിന്റെ വിഴുത് ചേർക്കാരുണ്ട്.. പുംസവനത്തിന്. വേറേയും പല പ്രയോഗങ്ങളും ഉണ്ട്.
(കിരാതൻ )

ഗർഭാധാനത്തിന്റെ മൂന്നാം മാസത്തിൽ അനുഷ്ഠിക്കുന്ന ഒരു കർമമാണ് പും സവനം അധവപുളി കുടി. ശുഭമുഹൂർത ത്തിൽ ഒരു യവവും രണ്ടു ഴുന്നും കൂടി തൈരിൽ ചേർത് മന്ത്രപൂർവം ഗർഭ രക്ഷാർത്ഥം ഗർഭിണിക്ക് കൊടുക്കുന്ന കർമമാണ് പുംസവനം.

ശോധനാ ദി ദേഹശുദ്ധി വരുത്തിയ ശേഷം ജ്യോതിഷ വിധി അനുസരിച്ച് ശുഭ ദിനത്തിൽ പൗർ മിനാളിൽ പേരാലിന്റെ വടക്കുവശത്തെ കമ്പിൽ നിന്നു തൊട്ടുരിയാടാതെ എടുത്ത ഏഴ് പേരാൽ മൊട്ട് ധാരോ ഷ്ണമായ പാലിൽ ഏഴു ദിവസം കൊടുത്താൽ വന്ധ്യത ശമിക്കും. ഒരു നിറമുള്ളതും കുട്ടി ജീവിച്ചിരിക്കുന്നതും കുട്ടിയുടെ നെറ്റിയിൽ വെളുത്ത ചുട്ടിയുള്ളതുമായ പശുവിന്റെ പാൽ എടുക്കണം.
(മാന്നാർ ജി.)

ഗ്രാമാതിർതിയിൽ പേരാൽ വക്കണമെന്ന് മനുസ്മൃതി പറയുന്നു. ജലത്തെ രക്ഷിക്കാൻ പേരാലിന് കഴിവുണ്ട്. പേരാൽ തൊലികഷായത്തിൽ കരിംകുറിഞ്ഞി കൽകമായി എണ്ണടാച്ചി കരിഞ്ഞു തുടങ്ങുന്ന പാകത്തിൽ എടുത്ത് വെള്ളപാണ്ടിൽ പുരട്ടിയാൽ ഒരു മാസം കൊണ്ട് ശമനം കണ്ടു തുടങ്ങും.പേരാലിന്റെ വിടുവേരിന്റെ അഗ്രം ചതച്ചു പിഴിഞ്ഞ നീരുകൊടുത്താൽ കഠിനമായ ഛർദിയും ശമിക്കും.തൊഴുത്തിന്റെ കിഴക്കുവശത്തുള്ള പേരാലിന്റെ വടക്കുവശത്തെ കൊമ്പിൽ നിന്നും രണ്ടു പേരാൽ മൊട്ടെടുത്ത് രണ്ടു ഴുന്നും രണ്ട് വെളുത്ത കടുകും ഒരു കയ്യിൽ കൊള്ളുന്ന തൈരിലരച്ച് പൂയം നക്ഷത്രത്തിൽ അതിരാവിലെ ശുദ്ധിയോടെയും ഭക്തിയോടെയും സേവിച്ചാൽ വന്ധ്യ കുടി പ്രസവിക്കും എന്ന് ചക്ര ദത്തം പറയുന്നു.

ഗർഭാധാനം…….പുംസവനം…..സീമന്തം (വള കാപ്പ്)….. ജാതകർമം ….. നാമകരണം …. നിഷ്ക്രമണം …. അന്ന പ്രാശം … കേ ശാന്തം ….. ചൗളം (ചൂടാകർമം) ഉപനയനം (വിദ്യാര ഭം) … സമാവർതനം ……. വിവാഹം …… വാനപ്രസ്ഥം …. സന്യാസം …. അന്ത്യേഷ്ടി .ഇവയാണ് ഷോഡശ സംസ്കാരം ഇവയിൽ ഒന്നായ പുംസ വനം ഗർഭദോഷപരിഹാരാർത്ഥം (ഗർഭരക്ഷാർത്ഥം ) എന്നതാണ് സങ്കൽപം
(ഓമൽകുമാർ വൈദ്യർ)

ധാധു പുഷ്ടിക് പേരാലിൻ പഴം പശുവിൻ പാലിൽ ഒരു മണ്ഡലം സേവിക്കുക.(Dr മോഹൻ കുമാർ)

അരയാൽ മൊട്ട് നെല്ലിക്ക തൊണ്ട് കൂവളത്തിൽ വേര് മലര് ഇവ പൊട്ടിച്ച് തേനിലരച്ച് ഗുളികയാക്കി വായിൽ ഇട്ട് അലിയിച്ചിറക്കിയാൽ ചൂടു കൊണ്ട് കഫംക്ഷയിച്ചിട്ടോ ക്ഷീണം കൊണ്ടോ പിത്തം കൊണ്ടോ ഉണ്ടായ അതിദാഹം പെട്ടെന്ന് ശ്രമിക്കും.

മന്ത്രൗഷധ യോഗവിധിയിലെ പേരാലിന്റെ ഒരു പ്രയോഗം കൂടി പറയാമെന്ന് വി ചാരിക്കുന്നു.. മൂലികാബന്ധനവിധി അനുസരിച്ച് ശാപമോചനാദി ക്രിയകൾ നടത്തി കാപ്പുകെട്ടി ധൂപ ദീപതർ പണാദികൾ ചെയ്ത് മുറിച്ചെടുത്ത പേരാലിന്റെ വിഴുത് അന്തർധൂമമായി കരിച്ചെടുത്ത കരി കൊണ്ട് ദിവസവും തിലകം തൊട്ടാൽ വിഷാദം ഉൽ കണ്ഠ നിരാശ മുതലായ മാനസിക അസ്വസ്തതകൾ ശമിക്കുകയും നല്ല വിൽപവർ ഉണ്ടാവുകയും ചെയ്യും, (സോമൻ പൂപ്പാറ)

Leave a comment