POടt 94 ഇല്ലി

ചർച്ചാവിഷയം ഇല്ലി
ഔഷധസസ്യ പഠനം/നക്ഷത്ര വൃക്ഷങ്ങൾ

.🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം പുണർതം
കുടുംബം പോയേസി (ഗ്രാമിനോ)
ശാസ്ത്രനാമം. …ബാംബുസ അരുൺ ഡിസോസിയ/ബാംബൂ സ ബാം ബോസ്
സംസ്കൃത നാമം …
വംശഃ …. വംശലേഖന ….. രു ജാ സ ഹം ….വേണുഃ
അപരനാമങ്ങൾ കണിയാരം, കർമ്മരം, പട്ടിൽ, മുള
രസം … മധുരം കഷായം
ഗുണം … രൂക്ഷം ലഘു തീക്ഷ്ണം.
വീര്യം ശീതം
വിപാകം മധുരം.

24 മുതൽ 32 വർഷം വരെ ജീവിക്കുന്ന ഒരു സസ്യ മാണ്. 20 മുതൽ 35 മീറ്റർ വരെ ഉയരം വയ്ക്കും. നിറയെ മുള്ളുകളുള്ള .ഇല്ലിയുടെ ഇല കാലിത്തീറ്റയായും ഇളം മുളകൾ ഭക്ഷണമായും ഉപയോഗിക്കുന്നു. പൂക്കുന്നതോടെ മുളങ്കൂട്ടങ്ങൾ നശിക്കുന്നു. മുളയരി എന്നറിയപ്പെടുന്ന മുള യുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്.

മുള പിത്തത്തേയും കഫത്തേയും കൃമിയേയും ശമിപ്പിക്കുന്നതും മൂത്രതടസവും ആർതവ തടസവും തീർകുന്നതും. അഗ്നി ദീപ്തിയും ശരീരബലവും ഉണ്ടാക്കുന്നതും പേശികളിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന ചുരുങ്ങി വ ലിവിനെ ഇല്ലാതാക്കുന്നതുമാണ്

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
.

അപൂർവമായി മുളക്കുള്ളിലുണ്ടാകുന്ന കറ ഉണങ്ങിയതാണ് വംശരോചന (മുളം കർപൂരം) . ..ഇല ആർതവം ത്വരിതപ്പെടുത്തും. തളിരില അരച്ചിടുകയോ ഉണക്കിപൊടിച്ചിടുകയോ ചെയ്താൽ വ്രണം ശുദ്ധമാവുകയും ഉണങ്ങുകയും ചെയ്യും.കരുന്നില കഷായം വച്ചു കുടിച്ചാൽ ആർതവം ക്രമപെടും. വംശരോചന ശ്വാസകോശ രോഗങ്ങൾക്കും ശരീര ശക്തിക്കും ദഹനകുറവിനും ശുക്ല ക്ഷയത്തിനും നല്ല തണ് .രസായനമാണ്. മുളം കൂമ്പും ക രീംജീരകവും കൊട്ടതേങ്ങയും കൂട്ടി കഷായം വച്ചു കുടിച്ചാൽ അർശസ് ശ്രമിക്കും. മുളയില ട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന ശമിപ്പിക്കും.കൊട്ട തേങ്ങയും മുരിക്കിന്റെ തൊലിയും എള്ളും ഞെരിഞ്ഞിലും അയമോദകവും ഇല്ലിയിലയും പ്ലാശിന്റെ തൊലിയും സമം കഷായം വച്ചു സേവിച്ചാൽ രക്ത ഗുൻ മംശമിക്കും. ആർത്തവം ക്രമത്തിനുണ്ടാവാതെ ഗർഭപാത്രം കട്ടി പിടിച്ച് ആർ തവമുണ്ടാവുമ്പോൾ വലിയ വേദനയോടെ അമിത രക്തസ്രാവമുണ്ടാക;യും ചെയ്യുന്നത് രക്ത ഗുൻമ ലക്ഷണം ഇല്ലിയില വെള്ളം തളിച്ച് ചതച്ചു പിഴിഞ്ഞ നീരിൽ ആടിന്റെ കുടൽ വേവിച്ച് നെയ്യിൽ കടുകു വറുത്ത് വെള്ളുള്ളിയും കൂട്ടി വഴറ്റിയതിൽ താളിച്ച്. സേവിച്ചാൽ അന്ത്ര നോവ് ശമിക്കും.( സോമൻ പൂപ്പാറ.)

ഇല്ലിയുടെ വേര് അറുപതു ഗ്രാം കഴുകി നുറുക്കി ചതച്ച് കിഴികെട്ടി അരിയുടെ ഒപ്പമിട്ട് കഞ്ഞിവച്ച് വേവുമ്പോൾ കിഴി നീക്കി അത്താഴ ഭക്ഷണമായി ഉപയോഗിക്കുക. രോഗാനുസരണം അരമണ്ഡല മോ ഒരു മണ്ഡല മോ ഉപയോഗിച്ചാൽ പൊണ്ണത്തടി, നിശേഷം ശമിക്കും.
(രാജേഷ് വൈദ്യർ )

സ്ത്രീകളുടെ ആർവെ വിഷമതകളിൽ ഇളയ മുളയും ഇളയമുളയിലയും ഉപയോഗിക്കാറുണ്ട്. ഹൈപ്പർ തൈറോയിഡിലും ഹൈപ്പോ തൈറോയിഡിലും ഇത് അറുപതു ഗ്രാം എടുത്ത് കഷായം വച്ച് കഴിക്കുന്നത് ഗുണകരമാണ്- (ഷാജി )

മ്യഗങ്ങൾ പ്രസവിച്ചാലുടനെ മുളയില കൊടുക്കുന്നത് മ റുപ്പിള്ള ഉടനെ വീഴുന്നതിന് സഹായിക്കും. പ്രായമായിട്ടും ആർതവമുണ്ടാകാത്തവർക്കും ആർത്തവം ക്രമമായി ഉണ്ടാകാത്തവർക്കും മുളയില കഷായം നല്ലതാണ്. പ്രസവം ത്വരിതപെടുത്താനും ഈ കഷായം നല്ലതാണ്. ഇളയമുള അച്ചാറിനും കറി വക്കാനും ഉപയോഗിക്കാറുണ്ട്.
(കിരാതൽ)

മുള അനേകവിധമുണ്ട്. ചെടിചട്ടിയിൽ വളർതാവുന്നവ മുൽ വളരെ വലിയ ആന മുളവരെ ഉണ്ട്. മുളപുല്ലു വർഗത്തിൽ പെട്ട ഒരു സസ്യമാണ്.

ഉൾവനങ്ങളിൽ കാണുന്ന വലിപ്പമേറിയ മുളയാണ് ആm മുള. പച്ചനിറവും സർവത്ര മുള്ളും ഇതിനു ണ്ടാവും. ഇതിന്റെ ഇലയും വേരും കൂസും മുള്ളും എല്ലാം ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ മുള്ളു പൊടിച്ചത് നല്ലൊരു വ്രണ ഹര ഔഷധമാണ്

കരിംജീരകം കുപ്പ മഞ്ഞളിന്റെ ഉല ഉഴിഞ്ഞ വേര് ജീരകം മുളനാമ്പ് ചുക്ക് ഇവയുടെ കഷായവും കരിങ്ങാലി കാതലും തവിഴാമ വേരും കൂടി ചേർതുള്ള മുക്കുടിയും കൊണ്ട് ആ ന്ത്രവൃദ്ധി ശമിക്കും.

മുളയില ചുക്ക് മുതിര കൊട്ട തേങ്ങ അയമോദകം തഴുതാമവേര് ഇവയുടെ കഷായം ശുദ്ധി ചെയ്ത ഇന്തുപ്പും കായവും മേൾ പൊടിയായി കഴിച്ചാൽ ശൂലകൾ എല്ലാം ശമിക്കും.

മുളയില കൃഷ്ണ തുളസിയില വിഷ്ണുക്കാന്തി സമൂലം നീരാ ര ലിന്റെ ഇല ലന്തയില പേരാൽ തളിര് പൂവാംകുറുന്തൽ or വേലി പരുത്തി പുല്ലാന്നിയില ചെറുനാരകത്തില ചുക്ക് എന്നിവയുടെ കഷായം വിഷമ ജ്വരവും ശീതജ്യ രവും ശമിപ്പിക്കും . മുലയില അരച്ച് ലേപനം ചെയ്താൽ വ്രണങ്ങൾ ശുദ്ധിയാവുകയും .ഉണങ്ങുകയും ചെയ്യും.. രക്ത . മൊഴുകുന്നതും ചല മൊഴുകുന്നതും രണ്ടു ദിവസം കൊണ്ട് ശമിക്കും.

അപൂർവമായി മുളയിൽ നിന്നു കിട്ടുന്ന മുള വെണ്ണ അഥവ വംശലോചന നല്ലൊരു വാജീകരണഔഷധമാണ്,
( മാന്നാർ ജി)

മുളം കൂമ്പും കൊട്ട തേങ്ങയും കൂടി ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നത് അർശോ രോഗികൾക്ക് നല്ലതാണ്. ഇളയമുളയിലയുടെ നീര് സേവിച്ചാൽ വെരിക്കോസ് ശമിക്കും എന്ന് പറയപ്പെടുന്നു.
(രാധാകൃഷ്ണൻ )

മൂങ്കിൽ – മുള- അരി – അമൈ ആമ്പൽ ഓങ്കൽ കത്ത് കഴൽ കെഴെ കാമ്പ് വീശകം ഹിളൈ സന്ധി തട്ടൈ തകിരി തുളൈ തൂമ്പ് മേമി പണെ പാതിരി പ്രകൾ മുടങ്കൾ മുനകം പഞ്ചം വരെ വിണ്ട് വദിർ വേരൽ വേയ് വേൽ വേണു വേഴ എന്നെല്ലാം സിദ്ധെവെദ്യത്തിൽ ഇല്ലി അറിയപെടുന്നു.

അപൂർവമായി മുളയിൽ നിന്നും കിട്ടുന്ന വിശിഷ്ട വസ്തുക്കളാണ് മുള മുത്തും മുളയുപ്പും (വംശലോചനയും) മുള പാഷാണവും .ഒരു പടി മുളയില അരപടി കറിവേപ്പില അഞ്ചു ഗ്രാം കൃമി ശത്രു അൽപം കായവും ഇന്തുപ്പും അൽപം പച്ചമഞ്ഞളും കന്നാര ചക്ക കൂസും ചേർത്തു കൊണ്ടുള്ള കഷായം കൃമികളെ ശമിപ്പിക്കും. മുള മൂത്ത് വിത്തുണ്ടാവാൻ മുപ്പതു വർഷം ആകുമെന്നും വിത്തുണ്ടായ മുളകൾ നശിക്കുമെന്നും പറയപെടുന്നു. മുളയരി പഞ്ചം കാക്കും അരി എന്ന് അറിയപെടുന്നു. ഇളംമള ഭക്ഷ്യയോഗ്യ മാണ്, ജപ്പാ നിലും ചൈനയിലും വ്യാപകമായി ഇത് ഉപയോഗിച്ചു വരുന്നു. ഒടിഞ്ഞ അസ്തികൾ മുളം ചീളു .വച്ചു കെട്ടിയാൽ വേഗത്തിൽ യോജിക്കുമെന്ന് വിശ്വ സിച്ചു വരുന്നു. ഇത് കൃമിനാശിനിയായും ഉപയോഗി ക്കുന്നു. ഗർഭാശയ രോഗങ്ങൾക്കും മുളയില നല്ലതാണ്. അതിനുള്ള.രാമചന്ദതാ ദി കഷായത്തിലെ പ്രധാന ചേരുവയാണ് മുളയില .കൂടെ കൂടെ ഗർഭം അലസുന്നത് തടയാനും ഗർഭാശയം ശുദ്ധിയാകാനും ബലപെടാനും ഇത് നല്ലതാണ്. ആമി നോറിയ അധവ രക്ത ഗുൻമം എന്നെല്ലാം അറിയ പെടുന്ന അസുഖത്തിലും ഇത് നല്ലതാണ്..എല്ലാതരം ശൂലക്കും ഗുൽമത്തിന്നും നല്ലതാണ്. മുളയിലകൊണ്ടുള്ള പായിൽ കിടന്നാൽ തന്നെ മൂത്രം ചുടിച്ചിലും ദേഹം ചുടിച്ചിലുംശമിക്കും.മുളയിലയുടെ നീരൊഴിച്ചാൽ ദുഷിച്ച വ്രണങ്ങൾ. ശുദ്ധമായി കരിയും പ്രണക്രിമികൾ ശമിക്കു.. ഇളം മുള അച്ചാറിട്ടു കഴിക്കുന്നത് ഉദരരോഗങ്ങൾ ശമിപ്പിക്കും. വിശപ്പും ദഹനവും ഉണ്ടാക്കും. കന്നുകാലി കളുടെ അതിസാരത്തിന് മുളയില ഉപ്പും കുരുമുളകും ചേർത്തു കൊടുക്കുന്നത് നല്ലതാണ്. മുളയുപ്പ് നല്ല സുഗന്ധ മുള്ളതാണ്’ നാലു ഗ്രാം മുളയുപ്പും രണ്ടു ഗ്രാം തിപ്പലി യും.ഏലം ഒരു ഗ്രാമും ഇലവർങ് അര ഗ്രാമും ശർ കരഎട്ടു ഗ്രാമും കൂടി പൊടിച്ചു യോജിപ്പിച്ച് സേവിച്ചാൽ കുഞ്ഞുങ്ങ ളുടേയും മുതിർന്നവരുടേയും ശ്വാസ കാസ കഫ രോഗങ്ങൾ ശമിക്കും.

മുള വേര് അരച്ച് തേച്ചു കുളിച്ചാൽ ചൊറി ചിരങ്ങ് മുതലായവ ശമിക്കും. മുളയരി പായസം വിയർ പു നാറ്റം കാൽ വെടിപ്പ് മുതലായവ ശ്രമിപ്പിക്കും. മുളയരി പായസം ഉദരരോഗങ്ങൾ വിശപ്പില്ലായ്മ ഗ്യാസ് ട്രബിൾ മുതലായവ ശമിപ്പിക്കും. കഞ്ഞി വച്ചു കഴിക്കാനും നന്ന്.പ്രമേഹത്തിൽ വിശേഷം. (സുരേഷ് ഡോക്ടർ )

മുളയരി മുളപ്പിച് സേവിക്കുന്നത് വെള്ളപാണ്ഡ് ശശിമപ്പിക്കും. (വിപിൻ)

ശീമമുള (തോട്ടി മുള ) കല്ലൻമുള മഞ്ഞമുള ഈറ്റ ഈറ അമ രാമച്ചം ഇഞ്ചിപുല്ല് ഇവയെല്ലാം ജല്ലി വർഗത്തിൽ പെട്ട ചെടികളാണ് f

മുളം കൂമ്പ് കഷായം വച്ച് കഴിച്ചാൽ ആർതവ ക്രമകേടു കൾ ശമിക്കും. മുളയുടെ ഇളയ ഇലഊരി എടുത്ത് കുത്തി പൊടി ച്ചത് പനംകൽ കണ്ടു ചേർത് കുറുക്കുണ്ടാക്കി കഴിക്കാം. മുളങ്കൂമ്പ് ഉണക്കി പൊടിച്ച് അരിച്ച് നാരു നീക്കിയാൽ പുട്ടും മറ്റു പലഹാരങ്ങളും ഉണ്ടാക്കാം. മുളം കൂമ്പ് കരിംജീരകം എള്ള് ചെറുകടലാടി ഇവനുറുക്കി കൊട്ടതേങ്ങയിൽ നിറച്ച് ശീലമൺ ചെയ്ത് ചുട്ട് ചിരട്ട നീക്കി ഉണക്കി ശർക്കര ചേർത് ഇടിച്ചു വച്ചിരുന്ന് സേവിച്ചാൽ അർശസ് ശമിക്കും. (നിർമലാനന്ദഗിരി) മുള വേരു കൊണ്ട് എണ്ണകാച്ചി തേക്കുന്നത് കഴുത്തിലെ വാത പീഢ ശമിപ്പിക്കും മുളയുടെ ഒരു വിഭാഗമായ അമ അനന്താംശമായി കണക്കാക്കുന്നു. ഇത് അപസ്മാര ചികിത്സയിൽ ഉപയോഗിച്ചു വരുന്നു. (ഓമൽ കുമാർ വൈദ്യർ )

മുളകുമ്പിന് വിഷാംശമുണ്ട് നുറുക്കിവെള്ളത്തിലിട്ട് കട്ടുകളഞ്ഞ് വെയിലത്തിട്ട് വാട്ടി വേണം കഷായം വക്കാൻ . മുപ്പതു ഗ്രാം മുളക്കുമ്പ് (ശുദ്ധി )നാലു ഗ്ലാസ് വെള്ളത്തിൽ കഷായം വച്ച് ഒരു ഗ്ലാസ് ആക്കി അര ഗ്ലാസ് വീതം രാവിലെയും വൈകിട്ടും സേവിച്ചാൽ ആന്തരികാവയവങ്ങളിലെ മുറിവുകൾ ശമിക്കും. അസ്ഥിയിലെ ക്യാൻസറിനെയും ഇതു ശമിപ്പിക്കും. കാട്ടാനകൾ പ്രസവശേഷം മുളക്കുമ്പ് തിന്നുന്നത് പതിവാണെന്ന്‌ പറയപെടുന്നു. (വിജിഷ് വൈദ്യർ )

മുളയരിയും ശർക്കരയും തേങ്ങയും കൂടി തേങ്ങയുടെ അകത്ത് നിറച്ച് മണ്ണുപൊതിഞ്ഞ് കനലിൽ ചുട്ട് മണ്ണു വി ള്ളുമ്പോൾ എടുത്ത് ചിരട്ട നീക്കി ഇടിച്ച് എടുത്താൽ രുചികരവും ഔഷധമൂല്യമുള്ളതുമായ ഒരു ഭക്ഷണമാകും.
(മനീഷ് ദുബായ്)

;മുളയരി മുളപ്പിച്ച് ഒരടി ഉയരമാകുമ്പോൾ പറിച്ച് ചതച്ചു പിഴിഞ്ഞ് നീരെടുത്ത് സേവിക്കുന്നത് ശ്വിത്രത്തെ ശമിപ്പിക്കും.(വി പിൻ)

മുളക്ക് രക്തത്തിന്റെ കട്ടി കുറക്കാനും അളവ് കൂട്ടാനും കഴിവുണ്ട്.അതുകൊണ്ട് പ്രഷർ കൊളസ്ട്രോൾ ബേളാക്ക് വെരിക്കോസ് മുതലായവക്ക് നല്ലതാണ്.ദു സാദ്ധ്യമായ ചൊറിചിരങ്ങ് കരപ്പൻ മതലായവക്ക് മുള്ളുള്ള മുളയുടെ പുറത്തെ മൊരിയും തെച്ചിവേരി ലെ തൊലിയും കൂടി ഞവരയരിയുടെ കാടിയിൽ അരച്ച് ലേപനം ചെയ്താൽ ശമിക്കും. ലൈംഗിക ജഡത്വം (പ്രജി ലിറ റി) എന്ന രോഗത്തിന് കദളി വാഴമാണവും ശതാവരി കിഴങ്ങും ചതച്ചു പിഴിഞ്ഞ നീരിൽ മുളയരിയിട്ട് പായസം വച്ച് ഏലത്തരി ചേർത് കഴിക്കുന്നത് നല്ലതാണ്. ധാതു പുഷ്ടിയും ഉണ്ടാകും മുളയരിയും മുളമൊരിയും തെച്ചി വേർ തൊലിയും കണികൊന്നതൊലിയും കൂടി കഷായം വച്ച് കഴിക്കുന്നത് സോറിയാസിസ് അടക്കമുള്ള എല്ലാ ത്യക് രോഗങ്ങളെയും ശമിപ്പിക്കും.

അജീർണം കൊണ്ട് മലത്തിന് വലിയ ദുർഗന്ധമുള്ളവർക്ക് ഗന്ധർവഹസ്താ ദി കഷായത്തിൽ മുളയുപ്പ് മേൽപൊടി ചേർത് കൊടുത്താൽ ശമനമുണ്ടാക്കും. മുളയുടെ ഉള്ളു പൊട്ടി മുളനീരൊലിച്ച് ഉള്ളിൽ കിടന്ന് കട്ടിയാകുന്നതാണ് മുള വെണ്ണ .ഇത് ഉണങ്ങി പൊടിഞ്ഞാൽ മുളയുപ്പ് അല്ലെങ്കിൽ മുളംകർ പകരം എന്ന് പറയുന്നു. വിളർച്ചക്ക് (ലുക്കീമിയ) കീഴാനെല്ലിയുടെ രസത്തിൽ മുളം കർപൂരം ചേർത് കൊടുത്താൽ ശമനം കാണുന്നുണ്ട്. അശ്മരി രോഗികളിൽ മൂത്രനാളിയിലുണ്ടാകുന്ന വ്രണങ്ങൾക്ക് മുളം കുമ്പും ഇലയും കൂടി കഷായം വച്ച് പ്രഭാതത്തിൽ കൊടുക്കുന്നത് നല്ലതാണ്. ഇതു കൊടുത്താൽ നാലു മണിക്കൂർ കഴിഞ്ഞേ മറ്റെന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യാവു. ശ്വാസം വലിക്കാൻ വിഷമവും വിടാൻ വിഷമമില്ലാതെയും കാണുന്ന ആസ്മ ക്ക് കുറുന്തോട്ടി കഷായത്തിലോ ദശമൂല കടു ത്രയം കഷായത്തിലോ മുളം കർപുരം ചേർത് കൊടുത്താൽ ശമനമുണ്ടാകും എല്ലാ ആസ്മക്കും നല്ലതാണ്. ശതാവരി നീരിൽ മുളം കർപൂരം ചേർത് അത്താഴ പുറമെ സേവിക്കുന്നത് ഉഷ്ണം മൂലമുള്ള ലൈംഗിക ക്ഷീണത്തെ ഒരാഴ്ചകൊണ്ട്ശ മിപ്പിക്കും. നല്ല പത്ഥ്യം വേണം

മുളയുപ്പ് ക്ഷീരി തവ ക്ഷീരി തുംഗ തുകക്ഷീരി വംശി’ എന്നെല്ലാം അറിയപെടുന്നു.ഇത് സുഗന്ധിയും മധുര മുള്ളതും ശീതവും മൂത്രതടസം തീർക്കുന്നതും ആണ്.പി ത്തത്തെ ശമിപ്പിക്കുകയും കഫത്തെ പുറം തള്ളുകയും ബലത്തെ പ്രദാനം ചെയ്യും.വ്യഷ്യമാണ്. ഹൃദയത്തിനും കരളിനും രക്ഷയാണ്, കൂടെക്കൂടെയുള്ള ജപരത്തിനും കണ്ണിന്റെ ക്ഷീണത്തിനും ആ സ്മക്കും നല്ലതാണ്. വെള്ളത്തിലോ മറൌഷധങ്ങളിലോ കഴിക്കാം. സ്ഥിരമായ വായുക്ഷോഭം പ്രഭാതത്തിലെ ഊരവേദന എന്നിവക്ക്മുളയില ജീരകം കുറുന്തോട്ടിവേര് മലര് ചുക്ക്മുവില വേര് എന്നിവ സമം കഷായം വച്ച് ധന്വന്തരം ഗുളിക കസ്തൂര്യാ ദിഗുളിക പുഴുക് ഇവയിലൊന്നോ വറുത്തു പൊടിച്ച ഇന്തുപ്പും കായവുമോ മേൻ പൊടി ചേർത് കഴിച്ചാൽ നാലഞ്ചു ദിവസം കൊണ്ട് ശമനമുണ്ടാകും. കോൺക്രീറ്റ് വാർ കുമ്പോൾ കമ്പിക്കു പകരം പച്ചമുളം തണ്ട് ഇടാമെന്ന് പറയപ്പെടുന്നു.

(Dr ജീവൻ)

ആm മുള മാത്രം തിന്നു കഴിയുന്ന സമയത്ത് അതിന്റെ പിണ്ഡമെടുത്ത് ഉണക്കി കത്തിച്ച് പുകമൂലത്തിൽ ഏൽപിക്കുകയും നാഗ വെററില നീര് ഉള്ളിൽ കൊടുക്കുകയും ചെയ്താൽ അർശസ് മൂന്നു ദിവസം കൊണ്ട് ശമിക്കുമെന്ന് പറയപെടുന്നു.( രാജേഷ് വൈദ്യർ )

ഇല്ലിയിൽ പിടിച്ച ഇത്തിൾ കണ്ണി ഒരു വിലപ്പെട്ട നിധിയായാണ് മന്ത്രൗഷധ യോഗങ്ങളിൽ വിവരിക്കുന്നത്. വിധി പ്രകാരം കാപ്പുകെട്ടി ധൂപ ദീപതർ പണാദികൾ ചെയ്ത് ശാപനി വൃത്തി വരുത്തി ഇത്തിൾ പിടിച്ച ഭാഗം ഒരു കോൽ ഇല്ലിയോടു കൂടി മുറിച്ചെടുത്ത് കേടുവരുത്താതെ അറയിൽ സൂക്ഷിച്ച് വിളക്കുവച്ചു പോന്നാൽ ആ വീട്ടിൽ രോഗങ്ങളും കലഹങ്ങളും ഭൂതപ്രേത ആഭിചാരാ ദി ദോഷങ്ങളും ഉണ്ടാവില്ലെന്നും ധർമവും സമ്പത്തു വർദ്ധിക്കുമെന്നും മന്ത്രൗഷധ യോഗ വിധികളിൽ കാണുന്നു.
( സോമൻ പൂപ്പാറ)

Leave a comment