Post 93 അതിയോഗവും കു യോഗവും പാർശ്വഫലവും.

അതിയോഗവും കുയോഗവും പാർശ്വഫലവും.
……………………………………………………………………….
സാധാരണയായി ആയുർവേദ സിദ്ധഔഷധങ്ങളെ എതൃ ക്കുന്നവർ അലോപതിയെ ന്യായീകരിക്കാൻ പറയുന്ന ഒരു ന്യായമാണ് അലോപ തി യിലെ പോലെ ആയുർവേദ സിദ്ധ ഔഷധങ്ങളിലും രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് എന്നും ജൈവ ഔഷധങ്ങളിലും അടങ്ങിയിട്ടുള്ള രാസവസ്തു ക്കളാണ് രോഗം മാറ്റുന്നത് എന്നും. ആയുർവേദ സിദ്ധ ചികിത്സയിലും ദോഷഫലങ്ങൾ ഉണ്ടാകുന്നുണ്ട് എന്നും അവർ വാദിക്കുന്നു. രാസപരമായി ഹൈഡ്രജനും ഓക്സിജനും ചേർത് നിർമിച്ച ജലം പോലും ശരീരത്തിന് ദോഷകരമാണെന്ന് ആധുനിക ശാസ്ത്രം തന്നെ അംഗീകരി ച്ചിട്ടുള്ളതാണ്. പ്രകൃതിയിലെ ജലം ജൈവാംശങ്ങൾ ചേർന്ന് ഒരു ജൈവഘടനയിലേക്ക് പരിണമിച്ചിട്ടുള്ളതാണ്. രാസഘടനയുള്ള ലോഹ പാഷാ ണാ ദികൾ ശരീരത്തിന് സ്വീകരിക്കാൻ കഴിയില്ല. അതു കൊണ്ട് അവ ശരീരത്തിൽ ചെന്നാൽ വിഷമായി പരിണമിക്കുന്നു. ആയുർവേദ ത്തിൽ അൽപമായും സിദ്ധവൈദ്യത്തിൽ ധാരാളമായും ലോഹ പാഷാണാദികൾ ഉപയോഗി ക്കുന്നുണ്ട്. ഇവയുടെ ദോഷ ങ്ങൾ മാറ്റി (ശുദ്ധി ചെയ്ത് ) ഇവയെ ജൈവ വസ്തുക്കളാൽ ആഗിരണം ചെയ്യിച്ച് ഒരു ജൈവഘടനയിലാക്കിയാണ് സാധാരണ സിദ്ധ ആയുർവേദ വിധിയിൽ ഉപയോഗിക്കു ന്നത്. അല്ലാതെയും ചില സാഹ ചര്യങ്ങളിൽ ഉപയോഗി ക്കാറുണ്ട്.. ഇവയെ പൊതുവിൽ കു യോഗങ്ങൾ എന്ന് പറയുന്നു. അങ്ങിനെ ഉപയോഗി ക്കുമ്പോൾ ഔഷധദോഷ മോചന ചികിത്സ ചെയ്യണം എന്നും ഉപദേശി ക്കുന്നു. അലോ പ്പതിയിൽ ഒട്ടെല്ലാ ഔഷധങ്ങൾക്കും ദോഷ മുണ്ട് എന്ന് അവർ തന്നെ പറയുന്നു. എന്നാൽ ദോഷമോചന ചികിത്സ എന്നൊരു വിധി അവർക്കില്ല. ദോഷങ്ങൾ അനുഭവി ച്ചു കൊള്ളണം എന്നതാണ് വിധി.

അവിവില്ലായ്മ കൊണ്ടോ ദേഹ ബലവും വ്യാധി ബലവും കണക്കാക്കുന്നതിലെ പിശകു കൊണ്ടോ ആവശ്യത്തി ലധികം ഔഷധം ഉപയോഗിച്ചാൽ അതിയോഗ ദോഷം സംഭവിക്കും. പിത്താധിക്യമുള്ള രോഗിക്ക് അറിവി ല്ലായ്മയാൽ പിത്ത വർദ്ധക മായ ഔഷധം കൊടുക്കയാലും പ്രമേഹ രോഗിക്ക് രോഗം മനസിലാക്കാതെ മധുരം അധികമായി കൊടുത്താലും കഫാധിക്യമുള്ള (കൊളസ്ട്രോളും ഇതിൽ പെടും) രോഗികളിൽ സ്നേഹാധികമായ ഔഷധം കൊടുത്താലും ഉണ്ടാകുന്ന രോഗങ്ങളെ അതി യോഗദോഷമായി കണ ക്കാക്കാം. ദോഷ സാദ്ധ്യത ഉള്ള ഔഷധങ്ങൾ അൽപ മാത്ര യിൽ കൊടുത്ത് ദോഷങ്ങൾ നിരീക്ഷിച്ച് മാത്ര വർദ്ധിപ്പി ക്കണമെന്ന് നിർദേശി ച്ചിരി ക്കുന്നു. എങ്കിലും ചിലപ്പോൾ അതിയോഗം സംഭവിക്കാം. അതിനെയും മുൻകൂട്ടി കണ്ട് ആചാര്യൻമാർ പ്രതിവിധി കൾ നിർദേശിച്ചിട്ടുമുണ്ട്. ആസ്മ കൊളസ്ട്രോൾ പ്രമേഹം പ്രഷർ എന്നീ രോഗങ്ങൾ അലോപ്പതി ചികിത്സകൊണ്ട് ഒരാൾക്കു പോലും മാറിയിട്ടുള്ള അനുഭവം ഇല്ല. എങ്കിലും ശാസ്ത്രീയമായ അലോപ്പതി ചികിൽസ തന്നെ ചെയ്യണമെന്ന് ഉപദേശിക്കുന്നു. ഇവയിൽ ഒന്നിന് അലോപ്പതി ഔഷധം ഉപയോഗിച്ചാൽ മറ്റുള്ളവ ഔഷധത്തിന്റെ പാർശ്വഫലമായി ഉണ്ടാവുകയും ചെയ്യും. ആരംഭത്തിൽ ചികിൽസിച്ചാൽ കുറെ പേരിലെങ്കിലും ഈ രോഗങ്ങൾ പൂർണമായി ശമിച്ചതായി കണ്ടിട്ടുണ്ട്. പൂർണ ശമനം കിട്ടാത്തവരിലും പത്തോ ഇരുപതോ വർഷം പാർശ്വഫലങ്ങൾ ഉണ്ടാക്കാത്ത ഔഷധങ്ങൾ കൊണ്ട് നിയന്ത്രിച്ചു നിർതാനാ യാൽ അതും ഒരു നേട്ടമല്ലേ.

മേൽ പറഞ്ഞ രണ്ടു വിഭാഗത്തിലും പെടാത്ത ദോഷമാണ് പാർശ്വഫലം. രക്താതിമർദത്തിനുള്ള അലോപ്പതി മരുന്ന് അധികമായി കഴിച്ചാൽ കാലിൽ നീരുണ്ടാകും. പ്രഷർ അധികമായാൽ മരുന്ന് അധികം കഴിക്കേണ്ടിയും വരും. പാർശ്വഫലം ഒഴിവാക്കാൻ ഒരു പ്രതിവിധിയും ഇല്ല. എന്നാൽ പുർവാ ചാര്യൻമാർ പറഞ്ഞിട്ടുള്ള തൃദേഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള സിദ്ധ ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ചാൽ ക്രമാധികമായി രക്തമർദം താഴുകയോ കാലിൽ തീ രു ണ്ടാവുകയോ ചെയ്യില്ല – ര ക്തത്തിൽ കട്ടകൾ രൂപപ്പെടുന്ന രോഗത്തിൽ അലോപ്പതി അഷധം ഉപയോഗിച്ചാൽ മുറിവുണ്ടായാൽ രക്ത വാർച നിൽകാതെ വരും. ബാഹ്യമായി രക്ത വാർച തടയുക യല്ലാതെ മറ്റു പ്രതിവിധിയില്ല. ഇവഔഷധം ആവശ്യത്തിലധികം ആയതു കൊണ്ടോ ചികിൽസാ പിഴവു കൊണ്ടോ സംഭവിക്കുന്നതല്ല. ഏതൊരു വിദഗ്ദ്ധ ഡോക്ടർക്കും ഈ ദോഷങ്ങൾ ഒഴിവാക്കാനാവില്ല. ഇവ ചില ഉദാഹരണങ്ങൾ മാത്രം മിക്കവാറും എല്ലാ അലോപ്പതി ഔഷധങ്ങളിലും ഇതുപോലുള്ള പാർശ്വഫലങ്ങൾ ഉണ്ട്.

ഈ ദോഷങ്ങളൊന്നും ആയുർവേദ സിദ്ധ ഔഷധങ്ങളിൽ കാണുന്നില്ല.ല്ല. ആയുർവേദ സിദ്ധ ഔഷധങ്ങളിൽ കാണുന്ന ഏക പാർശ്വഫലം അധിക മായി സെല്ലുകൾ നശിക്കുകയും പുതിയ വ ഉണ്ടാ വുകയും ചെയ്യുന്ന തിനാൽ പല ഔഷധങ്ങളും സേവി ക്കുമ്പോൾ വിശ്രമം അനിവാര്യ മാകുന്നു എന്നതാണ്.അത് താൽകാ ലികവുമാണ്. എന്നാൽ മിക്കവാറും എല്ലാ അലോപ്പതി ഔഷധങ്ങളും പ്രതിവിധി യില്ലാത്ത പാർശ്വഫലങ്ങൾ ഉളവാക്കുന്നുണ്ട്. മിക്കവാറും എല്ലാ ഔഷധങ്ങളും കിട്നിയേയും കരളിനേയും ദോഷകര മായി ബാധിക്കു ന്നുണ്ട്. അവയെല്ലാം അസൃ വസ്തുവായി കണക്കാക്കി ശരീരം പുറം തള്ളുന്നുണ്ട്. എന്നാൽ ആയുർവേദ ഔഷയങ്ങൾ ശരീരം ഉപയോഗിച്ചു കഴിയും വരെ ശരീരത്തിൽ നിലനിൽകുന്നു. അവ അന്യ വസ്തുവായി ശരീം കാണുന്നില്ല.. ആഹാരമായി ശരീരം കാണുന്നു. രസായന ഔഷധങ്ങളും ഘൃതങ്ങളും വളരെ നീണ്ട കാലം കൊണ്ടേ ഉപയോഗിച്ചു കഴിയുകയുള്ളു. അതു കൊണ്ട് അവയുടെ ഗുണങ്ങൾ ദീർഘകാലം നിലനിൽക്കുന്നു.

ഇത് നിങ്ങൾക്ക് സ്വയം വേണമെങ്കിൽ പരീക്ഷിച്ച് ബോദ്ധ്യ പെടാവുന്ന ഒരു ഉദാഹരണം പറയാം. ആയുർവേദത്തിലും സിദ്ധയിലും അലോപതിയിലും വിളർചക്ക് ഇരുമ്പടങ്ങിയ ഔഷധം കൊടുക്കാറുണ്ട് – അതിനായി ആയുർവേദത്തിൽ നിർദേശിച്ചിട്ടുള്ള ഒരു യോഗമാണ് വരാ ചൂർണം.ഇരുമ്പിനെ സ്വയം ആഗിരണം ചെയ്യാൻ കഴിവുള്ള പല സസ്യ ഔഷധ ങ്ങളും ഉണ്ട് ‘അവയിൽ ഒന്നാണ് ക്ഷം.തൃഫല പൊടിച്ച് അരച്ച് സാഡ് പേപ്പർ പിടിച്ച് വൃത്തിയാക്കിയ ഇരുമ്പു പാത്രത്തിൽ അല്ലെങ്കിൽ തകിടിൽ തേച്ച് വെയിലത്തുവച്ച് ഉത്തങ്ങുക തൃഫല കുറേ ഇരുമ്പ് ആഗിരണം ചെയ്യും. വീണ്ടും അരച്ചു തേച്ച് ഉണങ്ങുക. മൂന്നു മുതൽ ഏഴുവരെ പ്രാവശ്യം ഇങ്ങിനെ സാധാരണ ചെയ്യാറുണ്ട് ദേഹ ബലവും രോഗബലവും നോക്കി പത്തു ഗ്രാം വരെ തേനിൽ ചേർത് രാവിലെ സേവി ച്ചാൽ വിളർച പെട്ടെന്ന് ശമിക്കും.പഷ്യം ആചരിക്കണം. സാധാരണ അലോപതി ഡോക്ടർമാർ നൽകുന്ന ഡോസിലും കൂടുതൽ ഇരുമ്പ് ഇതിൽ അടങ്ങിയിട്ടുണ്ട്.ഇത് ലാബിൽ കൊടുത്ത് പരീക്ഷിച്ച് ബോദ്ധ്യ പെടാവുന്ന താണ്.ഇത് കഴിച്ചതിനു ശേഷവും അലോപ്പതി ഗുളിക കഴിച്ചതിനു ശേഷവും പിറ്റേ ദിവസത്തെ മൂത്രംലാബിൽ കൊടുത്ത് പുറം തള്ളുന്ന ഇരുമ്പിന്റെ അംശം പരിശോധിക്കുക. വരാ ചൂർണം കഴിക്കുമ്പോൾ പുറം തള്ളുന്ന ഇരുമ്പിന്റെ അംശം വളരെ കുറവാണെന്ന് കാണാം. അലോപതിയിലെ ലോഹാംശം ശരീരം പരമാവധി പുറം തള്ളുന്നു. ജൈവ വസ്തുക്കളിൽ ആഗിരണം ചെയ്യപെട്ടലോഹവും ആഹാരമായി ശരീരം സ്വീകരിക്കുന്നു. ജൈവ വസ്തുക്കളിൽ കൂട്ടി കലർതിയാൽ ശരീരം സ്വീകരിക്കില്ല -ലോഹത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള പ്രത്യേ ഔഷധങ്ങളെ കൊണ്ടാണ് ഈ പ്രക്രിയ സാധിക്കുന്നത്.

Leave a comment