Post 92 ഭക്തി ദർശനം

.

സാമാന്യേm മത ബോധം തീവ്രമല്ലാത്ത ഹിന്ദുക്കളിൽ വി കൽപമുണ്ടാക്കാൻ ബോധപൂർവം പ്രചരിപ്പിക്കുന്ന ഒരു പരസ്യമാണിത്

തീവ്രമായ മതബോധനമുള്ള മതങ്ങളിൽ ആരെയും ഇത് സ്വാധീനിക്കാറില്ല. ദൈവം ആരോടെങ്കിലും പണം വാങ്ങുകയോ ആരെങ്കിലും ദൈവത്തിന് പണം കൊടുക്കുകയോ ചെയ്യുന്നതായി അറിയാമോ? മദ്യത്തിനും സിനിമക്കും ഒക്കെ പണം കണക്കില്ലാതെ മുടക്കുന്നവരുണ്ട്. ആ പണം കൊണ്ട് ആർക്കെങ്കിലും സഹായം ചെയ്യാൻ ആരും പറയുന്നില്ല. അതു കൊണ്ട് മനസും ശരീരവും ദുഷിക്കുകയല്ലാതെ മറ്റൊരു പ്രയോജനവും ഇല്ല. മാനസിക പ്രശ്നങ്ങളുള്ളവരെ കൗൺസിലിങ്ങിന് കൊണ്ടു പോകാറുണ്ട്. നല്ല തുക ഫീസായി കൊടുക്കാറുമുണ്ട്. അതിലും തെറ്റൊന്നും ആരും കാണുന്നില്ല .ഇനി കച്ചവടത്തിലാണെങ്കിൽ കമ്മീഷനായി നല്ല തുക എല്ലാവരും കൊടുക്കുന്നുണ്ട്. വാങ്ങുന്നവരും കൊടുക്കുന്നവരും തമ്മിൽ ഒരു ധാരണ ഉണ്ടാക്കിയാൽ രണ്ടു പേരുടേയും കമ്മീഷൻ ലാഭമല്ലേ. പക്ഷേ ഇതൊക്കെ സ്വാഭാവികമായി എല്ലാവരും കരുതുന്നു.

സനാതന ധർമ ചരിത്രം പരിശോധിച്ചാൽ ക്ഷേത്രങ്ങൾ ഉണ്ടായത് ദ്വാപുര യുഗത്തിന്റെ അവസാനമാണെന്ന് കാണാം, അതിനു മുൻപും തീർത്ഥാടന കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. പൂജാദികളൊക്കെ അവരവർ സ്വയം ചെയ്യുകയായിരുന്നു പതിവ്. തന്ത്രശാസ്ത്രമൊക്കെ അന്നും ഉണ്ടായിരുന്നു. അന്ന് വ്യക്തികൾ പരിചാരകരുടേയോ ശിഷ്യൻമാരുടേയോ സഹായത്തോടെയാണ് ഹോമ പൂജാദികൾ നടത്തിയിരുന്നത്. സാമൂഹിക വ്യവസ്ഥിതികൾ മാറിയപ്പോൾ സ്ഥിരം ആരധനാ കേന്ദ്രങ്ങൾ (ക്ഷേത്രങ്ങൾ) ഉണ്ടായി. ക്ഷേത്ര കാര്യങ്ങൾ നടത്താൻ പുരോഹിതരും പരിചാരകരും ഉണ്ടായി. ഭക്തർ കൊടുക്കുന്ന ദക്ഷിണ ആയിരുന്നു അവരുടെ ജീവനോപായം. അവരവരുടെ സാമ്പ ത്തിക സ്ഥിതി അനുസരിച്ചാണ് ദക്ഷിണ കൊടുത്തിരുന്നത്. അതുകൂടാതെ ദേശാടകർക്ക് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും കൊടുക്കുന്ന പതിവും ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നു. പിന്നീട് ക്ഷേത്ര ഭരണത്തിന് ബോർഡു ണ്ടായപ്പോൾ ഇവരൊക്കെ മാസം ശമ്പളം പറ്റുന്ന ജോലിക്കാരായി .കോടികൾ സമ്പാദിക്കുന്ന രാഷ്ട്രീയ ക്കാരും കള്ളു കച്ചവടക്കാരും സിനിമാക്കാരും കമ്മീഷൻ ഏജന്റുമാരും ഉപദേശക്ക സർതു നടത്തുന്ന കൗൺസലി ങ്ങുകാരും മാന്യ രായപ്പോൾ അനേകം പേർക്ക് ശാന്തിയും സമാധാനവും ജീവിതത്തിൽ ലക്ഷ്യവും പ്രതീക്ഷയും നൽകിയ അദ്ധ്യാത്മിക പ്രവർതകരും ആചാര്യൻമാരും ഗുരുക്കൻമാരും വഞ്ചകരും തട്ടിപ്പുകാരുമായി. ആലു വെട്ടിയും പാലവെട്ടിയും സർപകാവുകൾ നശിപ്പിച്ചും പുരോഗമനം ഉണ്ടാക്കിയവരുടെ ഇന്നത്തെടാർജറ്റ് ആചാര്യൻമാരും ഗുരുക്കൻമാരും മറ്റ് അദ്ധ്യാത്മിക പ്രവർതകരുമാണ്. ഇവരെയും പ്രകൃതിയെയും സംരക്ഷിക്കുന്നത് നമ്മെ തന്നെ രക്ഷിക്കലാണ്.കേരളത്തിലെ ആത്മഹത്യകൾ ഒന്നു വിശകലനം ചെയ്താൽ ഇതു നിങ്ങൾക്ക്‌ മനസിലാകും. ഹിന്ദു സമൂഹത്തിലെ അവിശ്വാസികളുടെ കുടുംബത്തിലാണ് കൂടുതലായി ആത്മഹത്യകൾ ഉണ്ടായിട്ടുള്ളത്. ഭാരത സർക്കാർ ദുർബലർക്ക് നീക്കി വക്കുന്ന ഫണ്ടിന്റെ പകുതി എങ്കിലും അവർക്ക് കിട്ടിയാൽ ഒരാളും ഈ നാട്ടിൽ പട്ടിണി കിടക്കേണ്ടി വരില്ല. അവരുടെ പിച്ച ചട്ടിയും രാഷ്ടീയക്കാർ അടിച്ചു മാറ്റുന്നു.അതിനു പുറമേ രാഷ്ട്രീയക്കാർ ക്ഷേത്ര ഫണ്ടുകളും കൊ ള്ളയടിക്കുന്നു. ഇതൊന്നും ആരും ആക്ഷേപിച്ചു കാണുന്നില്ല. ഇതൊന്നുംകാണാതെ വിശ്വാസികളെ ആക്ഷേപിക്കുന്നവരെ ജാഗ്രതയോടെ കാണുക. ഒരു പക്ഷേ ഇവർ തന്നെയാകും അശരണരുടെ വിഹിതം അടിച്ചു മാറ്റുന്നവർ.

അശരണർക്ക് സർക്കാർ നീക്കി വക്കുന്ന ഫണ്ട് അവർക്ക്‌ കിട്ടുന്നു എന്ന് ഉറപ്പാക്കാൻ ഓട്ടു ചെയ്യുന്ന ഓരോ പൗരനും അവകാശവും അധികാരവുമുണ്ട്. നിങ്ങൾ ഓട്ടു ചെയ്യുന്ന പാർട്ടി യിലെ നേതാക്കളോട് ചോദിക്കുക അവർക്കുള്ള ഫണ്ട് എന്തു ചെയ്യുന്നു എന്ന്.

Leave a comment