Post 91 കരിമരം

ചർചാവിഷയം ——- കരിമരം
ഔഷധസസ്യ പഠനം/ നക്ഷത്ര വൃക്ഷങ്ങൾ
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
തിരുവാതിര നക്ഷത്രത്തിന്റെ വൃക്ഷം കരിമരമാണ്.
നല്ല കറുപ്പുനിറത്തിൽ തടിയുള്ള ഒരുവൃക്ഷമാണ് കരിമരം അഥവാ കരിന്താളി ഇംഗ്ലീഷിൽ സിലോൺ എബണി (Ebony). എന്ന് വിളിയ്ക്കുന്ന മരത്തി ന്റെ ഇനങ്ങൾ ഏഷ്യയിലെ കിഴക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും കാണാം. കരിന്താളി, മുസ്‌തമ്പി, എബണി എന്നെല്ലാം ഇത് അറിയപ്പെടുന്നു.

ഇന്ത്യയിൽ കേരളമുൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളി ലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. നിറയെ കറുത്ത കുത്തുള്ള കരിമരത്തിന്റെ ഇലകൾക്ക് 15 സെന്റി മീറ്റർ വരെ നീളവും ആറു സെന്റിമീറ്റർ വരെ വീതിയു മുണ്ട്.ശാഖയിൽ ഒന്നിടവിട്ടു നില്ക്കുന്ന ഇല കുന്തത്തിന്റെ ആകൃതിയിലുള്ളതാണ്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ സമയമില്ല . പൂവിന് പച്ച കലർന്ന മഞ്ഞ നിറ മാണ്. മെല്ലെ വളരുന്ന വൃക്ഷമാണ് കരിമരം. കരിമരത്തി ന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീത ഉപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവ ഉണ്ടാക്കാ നാണ്. ഫർണീച്ചർ നിർമാണത്തിനും തെ ഓടുപോലെ തറയിൽ പതിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട് ‘ ഇതിന്റെ കറ നീർദോഷം ശമിപ്പിക്കും.കരൾ രോഗ ങ്ങൾക്കും നന്ന് പൈത്തിക വികാരങ്ങൾ ശമിപ്പിക്കും
(ഓമൽകുമാർ വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
കരിമരത്തിന്റെ തൊലി സന്ധിവാത ചികിത്സക്കും, സന്ധി ശോ ഫചികിൽസക്കും ഉപയോഗിക്കുവാൻ നല്ലത്. വീക്ക ത്തിനും കൊള്ളാം.(മോഹൻ കുമാർ വൈദ്യർ )

കരിമരം എന്നത് കരിമരുത് ആണെന്നും ഇരുപൂൾ ആണെന്നും ഇരുൾമരം ആണെന്നും ചിലർ പറഞ്ഞു വരുന്നുണ്ട്. എന്നാൽ ഇവയൊക്കെ വേറെ വേറെ മരമാണെന്നും മൈസൂർ വനങ്ങളിൽ സുലഭമാണെന്നും പവിത്രൻ വൈദ്യർ അഭിപ്രായപെടുന്നു.

ആയുർവേദ വിധി പ്രകാരമുള രസ ഗുണ വീര്യ വിപാക സ്വഭാവങ്ങളൊന്നും ലഭ്യമല്ല

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.Trunk & Bark :ഇരുണ്ടതും, മിനുസമാര്‍ന്നതുമായ പുറംതൊലി; വെട്ട്‌പാടിന്‌ ചുവപ്പ്‌ നിറം.Branches and Branchlets :ഉപശാഖകള്‍ ഉരുണ്ടതും, ഇളതായിരിക്കുമ്പോള്‍ ഒതുങ്ങിയിരിക്കുന്ന രോമങ്ങള്‍ നിറഞ്ഞതുമാണ്‌.Leaves :ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായി അടുക്കിയവിധത്തിലാണ്‌; ഇളതായിരിക്കുമ്പോള്‍ രോമിലവും മൂക്കുമ്പോള്‍ അരോമിലവുമായ, ഇലഞെട്ടിന്‌ 0.6 സെ.മീ മുതല്‍ 1.1. സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ മുതല്‍ 18 സെ.മീ വരെ നീളവും 3.5 സെ.മീ മുതല്‍ 7.5 സെ.മീ വരെ വീതിയും, ആയതാകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ-ആയതാകാരംവരെയുമാണ്‌, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ ദീര്‍ഘാഗ്രമാണ്‌, ചിലപ്പോള്‍ ഉപകോണാകാരത്തിലാണ്‌, പത്രാധാരം നിശിതം തൊട്ട്‌ ആപ്പാകാരംവരെയാണ്‌, അവിഭജിതം, ചര്‍മ്മില പ്രകൃതം, അരോമിലം, ഉണങ്ങുമ്പോള്‍ തവിട്ട്‌ നിറമാണ്‌; മുഖ്യസിര മുകളില്‍ ചാലോട്‌ കൂടിയതാണ്‌; 8 മുതല്‍ 13 വരെ ജോഡി ഏറെ വ്യക്തമല്ലാത്ത ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.Inflorescence / Flower :പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; സില്‍ക്ക്‌രോമങ്ങള്‍ നിറഞ്ഞ ആണ്‍പൂക്കള്‍, കുറിയ, കക്ഷീയ മുഴപ്പുകളില്‍ കൂട്ടമായുണ്ടാകുന്നു; അവൃന്തമായ പെണ്‍പൂക്കള്‍; കക്ഷങ്ങളില്‍ കൂട്ടമായുണ്ടാകുന്നു.Fruit and Seed :4 വിത്തുകള്‍ ഉള്ള കായ, മൂക്കുമ്പോള്‍ അരോമിലമായ, 2.5 സെ.മീ വരെ കുറുകേയുളള, ഗോളാകാര ബെറിയാണ്‌; കായില്‍ ഉറച്ചു നില്‍ക്കുന്ന ബാഹ്യദളങ്ങള്‍ക്ക്‌ പിന്നാക്കംവളഞ്ഞതും, തരംഗിതമായ അരികുകളുളളതുമായ ഭാഗങ്ങളാണ്‌;Ecology :900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിതവനങ്ങളില്‍ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :പശ്ചിമഘട്ടത്തിലെ സ്ഥാനി
[17/02 9:09 AM] RK V: Wight, Ic. t. 1221 & 1222. 1848; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 63. 2005; Gamble, Fl. Madras 2: 773. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 270. 2004; Saldanha, Fl. Karnataka 1: 335. 1996.

RK V: വൈദ്യർ

കരിമരത്തിന്റെ പേരിലെ തൊലിയിട്ടുവെന്ത വെള്ളം കുടിക്കുന്നതും ധാര കോരുന്നതും നീർകെട്ടിനെ ശമിപ്പിക്കും കരിമരത്തിന്റെ ഇലയും തൊട്ടാവാടിയും സമം ചതച്ചു പിഴിഞ്ഞ നീര് സേവിച്ചാൽ രക്തസ്രാവം ശമിക്കും. കരിമരത്തിന്റെ ഇലയും വെളുത്തുള്ളിയും കൂടി അരച്ച് ഗുളികയാക്കി ഉണക്കി വച്ചിരുന്ന്. സേവിക്കുന്നത് അജീർഡവും ഗ്യാസും ശമിപ്പിക്കും. കരിമരത്തിന്റെ ഉണങ്ങിയ പൂവ് ത്വക് രോഗങ്ങൾ ശമിപ്പിക്കും, സോറിയാസിസിനും നല്ലതാണ്.

( നാസർ വൈദ്യർ )

Leave a comment