Post 90 ആർഷ ചിന്തയിലെ പ്രപഞ്ചം

പാശ്ചാത്യ ചരിത്ര സങ്കൽപങ്ങളിൽ അനേകം പ്രവാചകൻമാരെ പറ്റി പറയുന്നുണ്ട്. ക്രിസ്തുവിനു ശേഷം പ്രവാചകർ ഉണ്ടായിട്ടില്ലെന്ന് ക്രിസ്ത്യാനികളും, നബിക്കു ശേഷം പ്രവാചകർ ഉണ്ടായിട്ടില്ലെന്ന് മുസ്ലീങ്ങളും പറയുന്നു. നോസ്റ്റർഡാമസ്റ്റാണ് അവസാനത്തെ പ്രവാചകൻ എന്ന് ചരിത്രം പറയുന്നു. പാശ്ചാത്യ സങ്കൽപമനുസരിച്ച് ദൈവത്തിന് മനുഷ്യരോട് പറയാനുള്ള കാര്യങ്ങൾ പറയാൻ വന്ന ദൂതൻമാരാണ് പ്രവാചകർ. പ്രവചനം യാദൃശ്ചികമായ വെളിപാടുകളാണ്. നോസ്റ്റർഡാമസ് പാത്രത്തി ലെടുത്ത വെള്ളത്തിൽ അറിയേണ്ടുന്ന കാര്യ ങ്ങളെ ചിന്തിച്ചു കൊണ്ട് ഏകാഗ്രതയോടെ നോക്കി യിരിക്കു മ്പോൾ കണ്ട കാര്യങ്ങ ളാണ്  നോസ്റ്റർ ഡാമസിന്റെ പ്രവചന ങ്ങൾ . കാണുന്ന കാര്യങ്ങൾ തനിക്കറിയാവുന്ന ഭാഷയിൽ ആണ് വിവരി ക്കുന്നത്.

ഭാരതീയ സങ്കൽപം അനുസരിച്ച് യോഗ സാധകർക്ക് ‘ഉണ്ടാ കുന്ന ഒരു സിദ്ധിയാണ് പ്രവചനശേഷി. അത് ഉണ്ടാക്കി എടുക്കുന്നതും എടുക്കാവുന്നതും ആണ്. മനസിന്റെ അബോധ .തലങ്ങളിൽ ഈ സിദ്ധി എല്ലാവരിലും അടങ്ങി യിരിക്കുന്നു എന്നാണ് സങ്കൽപം. എന്നാൽ സാധാരണ യായി അബോധ മനസിലെ വിവരങ്ങൾ വായിച്ചെടുക്കാൻ ബോധ മനസിന് കഴിവില്ല. അൽപമാത്ര മായി ഈ കഴിവകൾ പലരിലും പ്രകടമാകാറുണ്ട്. കുഞ്ഞിനു വിശക്കുമ്പോൾ അമ്മയുടെ മാറു തുടിക്കുന്നതും അപകട ങ്ങൾക്കു മുൻപായി കണ്ണു തുടിക്കുന്നതും ഒക്കെഇതിന്റെ ഭാഗമാണ് . തീരെ ആത്മചൈതന്യം ഇല്ലാത്ത വരിൽ ഇതൊന്നും പ്രകടമായെന്നു വരില്ല. മഷിനോട്ടവും ഇതിന്റെ ഒരു വകഭേദമാണ്. അതിന് ചില ഔഷധങ്ങളു ടേയും മൂർതികളു ടേയും സഹായമുണ്ടെന്നു മാത്രം.

മനസിലോ മറ്റു മാദ്ധ്യമങ്ങളിലോ തെളിയുന്ന ദൃശ്യങ്ങളാണ് പ്രവചനങ്ങൾ . അറിയേണ്ട കാര്യങ്ങൾ ഏകാഗ്രമായി ചിന്തിക്കുമ്പോഴാണ് അവബോദ്ധ്യപെടുന്നത് അവാ കാണപ്പെടുന്നത്. ഉദാഹരണത്തിന് നമുക്ക് ഗൂഗിളിൽ നിന്നും ഒരു വിവരം അറിയണമെന്ന് വിചാരിക്കുക.. നാംകൊടുക്കുന്ന ഇൻപുട്ടിനനുസരിച്ചാണ് വിവരങ്ങൾ വരുന്നത്. ഇൻപുട്ട് കൊടുക്കുന്നത് ഓരോ വ്യക്തിയുടേയും അറിവിനും വാസന്നക്കും അനുസരിച്ചായിരിക്കും ഇതിൽ നാം ഉപയോഗിക്കുന്ന ഉപകരണത്തിന്റെ റാം സെസും മെമ്മറി കപ്പാസിറ്റിയും നെറ്റിന്റെ വേഗതയും നമുക്കതിന് കൊടുക്കാൻ കഴിയുന്ന സമയവും എല്ലാം സ്വാധീനി ക്കുന്നുണ്ട്. ഇത് പ്രവചനങ്ങളിലും കാണാവുന്നതാണ്. ധ്യാനത്തിലിരിക്കാൻ കഴിയുന്ന സമയവും വ്യക്തിയുടെ അറിവും മസ്തിഷ്ക വികാസവും അനുസരിച്ചേ വിവരങ്ങൾ മനസിലാവുകയുള്ളു.

പ്രപഞ്ചത്തെ പറ്റിയും പ്രപഞ്ച ഉൽപത്തിയേ പറ്റിയും പൗരാണിക ഋഷിമാർ ചിന്തിച്ചിരുന്നു. അതിൽ പ്രധാന മായ വീക്ഷണമാണ് വൈശേഷിക ദർശനം.

അക്ഷരാൻഖം തഥോ വായു
വായോ രഗ്നി സ്ഥതോ ജല
ഉദകാൽ പ്രഥ വിജാത
ഭൂതനാമേ വ സം ഭവ .

എന്നതാണ് പ്രപഞ്ച ഉൽപത്തിയെക്കുറിച്ചുള്ള പൗരാണിക വീക്ഷണം. അക്ഷരം എന്ന വാക്കിന് പരമാണു അഥവ വീണ്ടും വിഭജിക്കാനാവാത്തത് എന്നാണ് അർത്ഥം. ഭൗമാ ന്തരീക്ഷ ത്തിന് പുറത്തുള്ള ആകാശം ശൂന്യമാണെന്നാണ് അടുത്ത കാലം വരെ ത്തധുനിക ശാസ്ത്രം കണക്കാക്കി യിരുന്നത് എന്നാൽ ചരിത്രാതീത കാലത്തു തന്നെ പരമാണുക്കളെ കൊണ്ടാണ് ആ കാശം ഉണ്ടായിരിക്കുന്നതെന്ന് പൗരാണിക ഋഷിമാർ മനസിലാക്കിയിരുന്നു. ഈ പരമാണുക്കൾ ഒന്നുചേർന്ന് വായു ഉണ്ടായെന്നും. വായു ഒന്നു ചേർന്നപ്പോൾ ചൂടുണ്ടായെന്നും ചൂടും വായുവും ചേർന്ന് ജലമുണ്ടായെന്നും. ജലത്തിൽ നിന്ന് ഖര വസ്തുക്ക ളുണ്ടായെന്നും ഋഷിമാർ പറഞ്ഞിരുന്നു.. ഇവിടെ ജലം വായു അഗ്നി എന്നീ വാക്കുകളെ ചിന്തിച്ച് അർത്ഥം കാണേണ്ട തുണ്ട്. വായു എന്നതിന് വാതകം എന്നും ജലം എന്നതിന് ദ്രവം എന്നും അഗ്നി എന്നതിന് ചൂട് എന്നുംഅർത്ഥം കാണേണ്ടിയിരിക്കുന്നു. എന്തു കൊണ്ടിത് വ്യക്തമായി പറഞ്ഞില്ല എന്ന ചോദ്യം ഉണ്ടാകാം. ഈ സംഭവങ്ങൾ ഒരു വീഡിയോ ആക്കി ഇതേ പറ്റി അറിവില്ലാത്ത ഒരാളെ കാണിച്ചാൽ അവർക്ക് മനസിലാകുന്നത് ഇങ്ങനെ ആയിരിക്കും.. പരമാണുക്കളെ കൊണ്ട് ആകാശവും , പരമാണുക്കളും ആകാശവും ചേർന്ന് വായുവും,  വായുവും ആകാശവും പരമാണുക്കളും ചേർന്ന് അഗ്നിയും അഗ്നിയും വായുവും ആകാശവും പരമാണുക്കളും ചേർന്ന് ജലം അഥവ ദ്രവവും ഉണ്ടായി . ദ്രവവും അഗ്നിയും’ വായുവും ആകാശവും പരമാണുക്കളും ചേർന്ന് ഭൂമി അധവ ഖര  വസ്തുക്കളും ‘ഉണ്ടായി. ഇവ ഒന്നിൽ മറ്റുള്ളവ കുടി അടങ്ങിയിരിക്കുന്നതിനാൽ ഒന്നിനൊന്ന് ഗുരുത്വം കൂടി കൂടി വരുന്നു എന്നും നിരുപ്പിക്കപെട്ടു.

ഇനി ആധുനിക ശാസ്ത്രം പറയുന്നവയെ നോക്കാം.പ്ലാസ്മ അവസ്ഥയിലുള്ള ദ്രവ്യം നിറഞ്ഞ ആകാശത്തിൽ അവ കൂടി ചേർന്നപ്പോൾ വാതകാവസ്ഥ ഉണ്ടായി എന്നും അവ കൂടി ചേർന്നപ്പോൾ ഗുരുത്വാകർഷണ ബലം മൂലം സമ്മർദ്ദം വർദ്ധിച്ച്  ആറ്റോമിക ഫ്യൂഷൽ നടക്കുകയാൽ ഉയർന്ന ചൂടുണ്ടായി എന്നും ഈ ഉയർന്ന ചൂടിൽ ഭാരം കൂടിയ ആററം ഉണ്ടാവുകയും. അവ തണുത്ത് ദ്രവവും വീണ്ടും തണുത്ത് ഖര വസ്തുക്കളും ഉണ്ടായി എന്നും പറയുന്നു. ആറ്റോമിക ഫ്യൂഷൻ പ്രവർത്തത്തിലൂടെയാണ് ചൂടും ഭാരം കൂടിയ ആറ്റങ്ങളും ഉണ്ടായി എന്നതൊഴികെ ബാക്കിയെല്ലാം ഋഷികൾ പറഞ്ഞതു തന്നെ ആണ്. ഇവ പരീക്ഷി ച്ചറിഞ്ഞതല്ല കണ്ടറിഞ്ഞതാണ് എന്ന ന്യൂനതയേ സംഭവി ച്ചിട്ടുള്ളു. ഒരു പുസ്തകം കണ്ടാൽ അവരുടെ മുൻ അറിവുവച്ചാണ് അത് വായിച്ച് മനസിലാക്കുന്നത്.

പ്രവചനങ്ങളുടെ ശൈലി മനസിലാക്കുവാൻ നോസ്റ്റർഡാമസിന്റെ ചില പ്രവചനങ്ങൾ താഴെ കൊടുക്കുന്നു.

Leave a comment