Post 89 കരിങ്ങാലി

ചർചാ വിഷയം 🌿🌿 🌿കരിങ്ങാലി . നക്ഷത്ര വൃക്ഷങ്ങൾ / ഔഷധസസ്യ പഠനം 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 കുടുംബം 🌿🌿🌿🌿🌿മൈമോസേസി ശാസ്ത്രനാമം 🌿🌿🌿🌿 അക്കേഷ്യ കറെറച്ചു. സംസ്കൃത നാമം 🌿🌿🌿ഖദിരഃ – കുഷ്ഠാരി – രക്തസാരം – ദന്ത ധാവനഃ – യജ്ഞാംഗ – ബഹു ശല്യഃ – ഗായത്രി തമിഴ് 🌿🌿🌿🌿🌿🌿🌿🌿കചു കിട്ട- കരുങ്ങാലൈ രസം 🌿🌿🌿🌿🌿🌿 തിക്തം – കഷായം ഗുണം 🌿🌿🌿🌿🌿 ലഘു രൂക്ഷം വീര്യം 🌿🌿🌿🌿🌿🌿 ശീതം വിപാകം 🌿🌿🌿🌿🌿കടു പിത്തവും കഫവും രക്ത വികാരങ്ങളും കഷ്ടം ചുമ ചൊറിച്ചിൽ കൃമി മേദോ രോഗം ദന്തരോഗം ഇവ ശമിപ്പിക്കും പല്ലുകൾക്ക് ബലവും രക്തത്തിന് ശുദ്ധിയും ഉണ്ടാക്കും. കാതൽ തണ്ട് പുഷ്പം ഇവ ഔഷധ യോഗ്യമാണ് 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 വാത ജമായ ചുമയിൽ മദ്യത്തിലോ തൈരിലോ തൈരിന്റെ വെള്ളത്തിലോ ഒരു ഗ്രാം കരിങ്ങാലിസത്ത് സേവിക്കുന്നത് നല്ലതാണ്……. ………കരിങ്ങാലിയുടെ പൂ വരയ് തേനിൽ കൊടുത്താൽ രക്തപിത്തം ശമിക്കും. ( ചരകം) കരിങ്ങാലിക്കാതലുംപാക്കും ചേർതുണ്ടാക്കിയ കഷായം പ്രമേഹം ശമിപ്പിക്കും (സുശ്രുതൻ ) സ്വരഭേദത്തിൽ കരിങ്ങാലിസത്ത് ഗുളികയാക്കി വായിലിട്ട് അലിയിച്ചു കഴിക്കുന്നത് നല്ലതാണ്.ഇത് മോണരോഗം ശമിപ്പിക്കുന്നതും പല്ലിന് ബലമുണ്ടാക്കുന്നതുമാണ്. കരിങ്ങാലിയുടെ ചെറിയ തണ്ട് പല്ലം തേക്കുവാൻ ഉപയോഗിക്കുന്നത് നല്ലതാണ്. കരിങ്ങാലിക്കാതൽ വേപ്പിൻ തൊലി ചിറ്റമൃത് പടവല തണ്ട് മരമഞ്ഞൾ തൊലി കൊടിതൂവവേര് ഇവ കൊണ്ടുണ്ടാക്കിയ കഷായം പതിവായി കുടിച്ചാൽ കുഷ്ടവും മറ്റു ചമ രോഗങ്ങളും ശമിക്കും. ഖദിരാരിഷ്ടം ഘദിരാ ദിഗുളിക ദശm സംസകാരമെന്ന ദന്ത ചൂർണം എന്നിവ ഖദിര പ്രധാനമായ യോഗങ്ങളാണ്. കരിങ്ങാലി കാതലും വേങ്ങക്കാതലും സമം കഷായം വച്ചതിൽ അരി വറുത്തിട്ടം കഞ്ഞി വച് മഞ്ഞൾ പൊടിയും തേങ്ങാ പീരയും ചേർത്അത്താഴം കഴിച്ചു ശീലിച്ചാൽ മേ ദോ ദോഷം ശമിക്കും.പ്രമേഹത്തിനും ശമനം കിട്ടും. പ്രമേഹത്തിൽ വേങ്ങക്കാതലും കരിങ്ങാലിക്കാതലും കൂടി കഷായം വച്ചു കഴിക്കുന്നതും നല്ലതാണ്. നിലപ്പന കിഴങ്ങ് – കരിങ്ങാലിക്കാതൽ – നെല്ലിക്കാ തൊണ്ട് -ഞ്ഞെരിഞ്ഞിൽ – ശതാവരിക്കിഴങ്ങ് – ഞാവൽ തൊലി ഇവ കൊണ്ടുള്ള കഷായത്തിന് മു സലീഖദിരാ ദി കഷായം എന്നു പറയുന്നു. മുസലിഖ ദി രാദികഷായവും ചന്ദ്ര പ്രഭാ ഗുൽഗുലുവും ചേർത് നൽകുന്നത് മുത്രാശയ രോഗങ്ങളെയും ഗർഭാശയ രോഗങ്ങളെയും ശമിപ്പിക്കും.മൂത്രത്തിൽ പഴുപ്പ് മൂത്രം ചുടിച്ചിൽ അസൃംഗരം അസ്ഥി സ്രാവം ഗർഭാശയത്തി ലുണ്ടാകുന്ന ഫൈബ്രോയിഡുകൾ എന്നിവക്ക് ഫലപ്രദമാണ്. രക്ത പ്രദരത്തിൽ മുസലീഖ ദി രാദികഷായം പ്രവാള ഭസ്മം ചേർത് കഴിക്കുന്നത് ഉത്തമം. ഏലത്തരി ഒരു വലം ഇലവർങം രണ്ടുപലം നാഗപ്പൂവ് മൂന്നു പലം കുരുമുളക് നാലു പലം ചുക്ക് അഞ്ചു പലം ഈ ക്രമത്തിലെടുത്ത് പൊടിച്ചതിന് ത്വഗേലാദി ചൂർണം എന്നു പറയുന്നു. ഇത് കരിങ്ങാലികമായത്തിൽ ചേർതം കൊടുത്താൽ സ്വരസാദം(ഒച്ചയടപ്പ്) രണ്ടു മൂന്നു ദിവസം കൊണ്ട് ശമിക്കും. ( സോമൻ പൂപ്പാറ) 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 കരിങ്ങാലി കുഷ്ടരോഗത്തിൽ അഗ്രൗഷധമാണ്, പതിനാലുതരം ക6ഷ്ടത്തേയും ശമിപ്പിക്കും. എല്ലാവിധ ത്വക് രോഗങ്ങളിലും ഫലം ചെയ്യും. കരിങ്ങാലിയിട്ടുവെന്ന വെള്ളം പതിവായി കുടിച്ചാൽ പ്രമേഹം ശമിക്കും, ഇളയ കമ്പ് പല്ലു തേക്കാൻ ഉപയോഗിക്കുന്നു. കരിങ്ങാലി കഷായം സ്വരസാദം ശമിപ്പിക്കും. രക്തശുദ്ധി ഉണ്ടാക്കും.(കിരാതൻ ) കരിങ്ങാലിയും കമലയും കൂടി കഷായം വച്ച് നെയ്യും വിഴാലരി പൊടിച്ചതും ചേർത് സേവിച്ചാൽ ഭൗന്ദരം ശമിക്കും. കരിങ്ങാലിക്കാർ വേപ്പിൻ തൊലി ചിറ്റമൃത് പടവലതണ്ട് മരമഞ്ഞൾ തൊലി കൊടിത്തൂവവേര് ഇവ കഷായം വച്ചു കഴിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും. (പ്രസാദ്) 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 കരിങ്ങാലി വെളുത്തതും കറുത്തതും ഉണ്ട് (സിദ്ധവൈദ്യം) കരിങ്ങാലി വേർ കഷായം മഹോദരത്തെ ശമിപ്പിക്കും. കുടലിലെ ക്രമികൾ നശിക്കും . തിമിർവാതവും രക്തകുറവി നാലുണ്ടാവുന്ന ശോ ഫവും മാറും. കരിങ്ങാലി തൊലി കഷായം .അസ്ഥി സ്രാവം ചുമപ്രമേഹം കഫ രോഗങ്ങൾ എന്നിവക്കു നന്ന്. നാരക നീരും കരിങ്ങാലി തൊലി കഷായം വച്ചതിൽ മരോട്ടിക്കുരു (നീർ വെട്ടിമുത്ത്) ചതച്ചിട്ട് വറ്റിച്ച് എണ്ണ എടുക്കുക.ഈ എണ്ണ അഞ്ചു മുതൽ പതിനഞ്ചു തുള്ളി വരെ ഉള്ളിൽ കൊടുക്കാം.ഇത് രക്ത ദോഷങ്ങളും ത്വക് രോഗങ്ങളും ശമിപ്പിക്കും. നാരക നീരും കസ്തൂരി മഞ്ഞളും ചേർത്പുരട്ടുകയും കരിങ്ങാലി കഷായം ഉള്ളി കൊടുക്കുകയും ചെയ്താ തൊലിയിലെ പാടുകൾ ശമിക്കും. ഇത് രക്ത ദോഷവും ത്വക് രോഗങ്ങളും ശമിപ്പിക്കും. കരിങ്ങാലിയും തൃഫലയും കൂടി കഷായം വച്ച് കുടിച്ചാൽ വായ്പുണ്ണ് ശമിക്കും. കരിങ്ങാലി വേപ്പ് ഞാവൽ ഇവയുടെ തൊലി ഗോമൂത്രത്തിൽ അരച്ച് പുരട്ടിയാൽ വ്രണം കരിയും. കരിങ്ങാലിക്കറ കരിംകരപ്പനേയും പ്രമേഹത്തേയും രക്തസ്രാവത്തേയും (പെരുമ്പാട്) ശമിപ്പിക്കും. കരിങ്ങാലി വേര് കഷായം വച്ചു കഴിച്ചാൽ സ്രാവരോഗങ്ങളും മേഹ രോഗങ്ങളും.കൃമി രോഗങ്ങളും ശമിക്കും. കരിങ്ങാലി കമ്പ് കഷായം വച്ച് കുറുക്കി കട്ടിയാക്കി വച്ചു വായിൽ ധരിച്ചാൽ വായ്പുണ്ണ് മോണപഴുപ്പ് പല്ലിളക്കം വായ് നാറ്റം ഊനിലെ രക്തസ്രാവം മുതലായവ ശമിക്കും.. കരിങ്ങാലിയില ചാർ കൽ കണ്ടു ചേർത്ചേസിറപ്പാക്കി കുഞ്ഞുങ്ങൾക്ക് കൊടുത്താൽ ചുമയും കഫവും ശമിക്കും – കരിങ്ങാലിയില ചാർ ശർ കരക്കമായി നല്ലെണ്ണ കാച്ചി തേച്ചാൽ നാസാ സ്രാവം ശമിക്കും കുട്ടികൾ കർപൂരവല്ലി കഴിച്ചാൽ മാന്തു രോഗങ്ങൾ ഉണ്ടാകും (ദ ഹന കുറവ് വയർ പെരുക്കം മുതലായവ) ഇവക്ക് കരിങ്ങാലി കഷായം കൊടുത്താൽ ശമനമുണ്ടാകും. പ്രതിരോധശേഷി വർദ്ധിക്കാൻ ഗോരോചനാദി ഗുളിക ജീരക കഷായത്തിയുംഅയ മോദക കഷായത്തിലും കുഞ്ഞുങ്ങൾക്ക് കൊടുക്കാറുണ്ട്. എന്നാൽ കരിങ്ങാലി ഇലച്ചാറിൽ കൊടുക്കുന്നതാണ് ഏറെ ഫലപ്രദം. വാഴപഴം ഭസ്മമാക്കുവാൻ കരിങ്ങാലിയിലച്ചാർ ഉപയോഗിക്കുന്നു. കരിങ്ങാലിക്കാതൽ കൊടിക്കാര വേർ ഞാവൽ പട്ട അടുക്കു ചെമ്പരത്തി പൂവ് തെങ്ങിന്റെ ഇളം കൂമ്പ് ഇവ കഷായം വച്ച് തേനും പഞ്ചസാരയും ചേർത് കൊടുത്താൽ രക്തസ്രാവരോഗങ്ങളെല്ലാം ശമിക്കും. (Dr സുരേഷ് കുമാർ) 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 മുഖത്തെ പാടുകൾ മാറാൻ നാരക നീരും കസ്തൂരി മഞ്ഞളും ചേർത്പുരട്ടുകയും കരിങ്ങാലി കഷായം സേവിക്കുകയും ചെയ്താൽ പെട്ടെന്ന് ശമനമുണ്ടാകും. കീട വിഷം കൊണ്ടുള്ള ചൊറിച്ചിലും മറ്റും കരിങ്ങാലി കഷായത്തിൽ മല്ലിയില യോ ആര്യവേപ്പില യോ ചേർത് പുരട്ടുകയും കഴിക്കുകയും ചെയ്താൽ ശമനമുണ്ടാകും. ചിക്കൻപോക്സ് വന്ന് കരിഞ്ഞു തുടങ്ങുമ്പോൾ(പൊറ്റ കെട്ടുമ്പോൾ ) കരിങ്ങാലി കാതലും പാണലിലയും ചേർത് തിളപ്പിച്ച് കുളിക്കുകയും ഇടക്കിടെ നനക്കുകയും സേവിക്കുകയും ചെയ്താൽ വേഗം കരിയാനും കലമാറാനും നന്ന്. ചുണങ്ങിനും തൊലിയിലെ അലർജിക്കും കരിങ്ങാലികഷായത്തിൽ മഞ്ഞളും കറിവേപ്പിലയും അരച്ചു ചേർത്അരിച്ച് ഉള്ളിൽ കഴിക്കുകയും പുറമേ പുരട്ടുകയും ചെയ്താൽ ശമിക്കും.തുരിശ് കരിങ്ങാലികമായത്തിൽ അരച്ച് പൂശിയാൽ കുട്ടികളിലെ ചിരങ്ങ് ശമിക്കും. മുഖക്കുരുവിന് കരിങ്ങാലി കഷായം കുറുക്കി ‘ കട്ടിയാക്കി തുളസിയില ചാർ ചേർത് പുരട്ടിയാൽ ശമനമുണ്ടാകും. നിറവും ഉണ്ടാകും. ‘കഴുകി ശുദ്ധമാക്കിയ ഉണക്കമുന്തിരി ഒരു പിടി തേൻ രണ്ടു സ്പൂൺ ഇവക്കു തുല്യം നേന്ത്രപ്പഴം ഒരു ടീസ്പൂൺ കൽകണ്ടം’ നെയ് ഒരു ടീസ്പൂൺ. ഇവയോജിപ്പിച്ച് പത്തു മിനുട്ട് വച്ചിരുന്ന ശേഷം ആവശ്യം പോലെ കഴിക്കുക. കരിങ്ങാലി കമായത്തിൽ കുളിക്കുകയും സേവിക്കുകയും ചെയ്യുക, നേ ആ പഴത്തിന്റെ തൊലി പാലിൽ മുക്കി മുഖത്തും ദേഹത്തും ദേഹത്തും ഉരക്കുകയും ചെയ്യുക. നിറവും ദേഹപുഷ്ടിയും ആകർഷണീയതയും ഉണ്ടാകും. പല്ലിളക്കത്തിനും വായ്പുണ്ണിനും സ്വരം തെളിയാനും കരിങ്ങാലി നല്ലതാണ്. കരിങ്ങാലികഷായം സേവിക്കുകയും കുറുക്കി കട്ടിയാക്കി ഉപ്പോ തേനോ ചേർത് വായിൽ ധരിക്കുകയും ചെയ്താൽ മേൽ പറഞ്ഞ രോഗങ്ങൾ ശമിക്കും. ഭഗന്ദരത്തിന് കരിങ്ങാലിയും തൃഫലയും കൂടി കഷായം വച്ച് വിഴാലരി പൊടിയും നെയ്യും (എരുമനെയ്യെന്നു പക്ഷാന്തരം)ചേർത് സേവിച്ചാൽ ശമിക്കും.വ്യക്തി ബലവും രോഗബലവും നോക്കി ഒരു നേരമോ രണ്ടു നേരമോമു ന്നു നേരമോ മററാഹാരമില്ലാതെ ഔഷധം മാത്രമായോ ഒക്കെ കൊടുക്കാറുണ്ട്. പേരാൽ തൊലി അരയാൽ തൊലി അത്തി തൊലി കരിങ്ങാലിക്കാതൽ ഇവ കഷായം വച്ച് ഉപ്പും നാരങ്ങനീരും കരിക്കിൻ വെള്ളവും ചേർത്തുണ്ടിയിൽ കാവി നിറം കൊടുക്കാൻ ഉപയോഗിച്ചിരുന്നു. ഈ കഷായ വസ്ത്രം ‘ ആണ് പിന്നീട് കാഷായ വസ്ത്രം എന്നായതെന്ന് പറയപ്പെടുന്നു. (Dr ജീവൻ) 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 അർശസിന് കരിങ്ങാലിയുടെ മുള്ളരച്ച് പെരികിലയിൽ പരത്തി മല ദ്വാരത്തിൽ ചേർതുവച്ച് കോണകമുടുക്കുക. ശമിക്കും (പവിത്രൻ വൈദ്യർ ) പൂർവികർ തുണികളിൽ ചായം പിടിപ്പിക്കുവാൻ നീല അമരി കർക്കട ശൃംഗി കടുക്ക കരിങ്ങാലി മുതലായവ ഉപയോഗിച്ചിരുന്നു. പുരാതന കാലത്ത് ക്ഷേത്ര കലകളിൽ വർണം കൊടുക്കുവാൻ കരിങ്ങാലി ഉപയോഗിച്ചിരുന്നു. (Dr സുരേഷ് കുമാർ) 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 മുഖത്തുണ്ടാകുന്ന കറുപ്പു നിറത്തിന് (വ്യ ഗ്യത്തിന്) ചന്ദനവും കരിങ്ങാലിയും കുടിതേ നിരേച്ചിട്ടാൽ ശമിക്കും.ചെമ്പു മോതിരം കയ്യിൽ ധരിക്കുന്നതും നല്ലതാണ്. കരിങ്ങാലികഷായം വറ്റിവ് കുറുക്കി അതിൽ രക്തചന്ദനവും കസ്തൂരി മഞ്ഞളും അരച്ച് തേനും ചേർത് പുരട്ടിയാൽ ഒന്നു രണ്ടാഴ്ച കൊണ്ട് മഖക്കുരു മാറും.പാടുകളും പോകും സ്ത്രീകളുടെ മുഖരോ മ ത്തിന് കരിങ്ങാലിക്കാതലും രക്തചന്ദനവും കസ്തൂരി മഞ്ഞളും കൂടി അരച്ച് തേങ്ങ വെന്ത .വെളിച്ചെണ്ണയും ചെറു തേൻ മെഴുകും കൂട്ടി പേസ്റ്റുപോലെ ആക്കി രാത്രി സമയം ലേപനം ചെയ്ത് ഇരുട്ടിൽ കിടക്കുക.വെളിച്ചമടിക്കരുത്. ഒരു മാസത്തിനുള്ളിൽ മുഖരോമങ്ങൾ നശിക്കും. (പവിത്രൻ വൈദ്യർ ) 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 കരിങ്ങാലി വലുതും ചെറുതുമായ രണ്ടിനമുണ്ടെന്ന് ഭാവപ്രകാശം. പത്തു വർഷമെങ്കിലും പ്രായമില്ലാത്ത കരിങ്ങാലിക്കാതലിന് ഔഷധ ഗുണമില്ല .ഹോമയാഗങ്ങൾക്കുള്ള ചിലപാത്രങ്ങളും കുറ്റികളും കരിങ്ങാലി കൊണ്ട് ഉണ്ടാക്കിയിരുന്നു. കരിങ്ങാലി കുററി തല്ലിശ താവേരി തുടം മാന്തി…… പരത്തം പാലിൽ കുടിച്ചാറെ പൊറും പെണ്ണെ നെടുംപാട് നെടുംപാട് ( അത്യാർതവം) എന്ന രോഗത്തിന് കരിങ്ങാലി കുറ്റികൊണ്ട് മാന്തി ശതാവരി പറിച്ച് പാലിൽ കാച്ചി കുടിച്ചാൽ ശമിക്കുമെന്ന് വലിയ മജ്ഞരി എന്ന താളിയോല ഗ്രന്ഥത്തിൽ കാണുന്നു. പതിനാറിടങ്ങഴി വെള്ളത്തിൽ കരിങ്ങാലി കഷായം വച് രണ്ടിടങ്ങഴിയാക്കി അരിച്ചു മാറ്റി വീണ്ടും പതിനാറിടങ്ങഴി വെള്ളത്തിൽ വെന്ത് രണ്ടിടങ്ങഴിയാക്കി അരിയുമാററി വീണ്ടും പതിനാറിടങ്ങഴി വെള്ളത്തിൽ വെന്ത് രണ്ടിടങ്ങഴി ആക്കി അരിച്ച് മുൻപ് മാറ്റി വച്ചവ കൂടി ചേർത് കുറുക്കി പററിച്ച് വെയിലിൽ ഉണക്കിപൊടിച് സൂക്ഷിച്ചു വക്കുക. ഇതാണ് കാത്ത് എന്നറിയപെടുന്ന മരുന്ന്. ദന്തരോഗങ്ങൾ ശമിപ്പിക്കുന്ന ഇത് പല്ലു തേക്കുവാൻ ഉത്തമമാണ്. കുഷ്ഠാദി രോഗങ്ങളിൽ അൽപമാത്രയിൽ കൊടുത്താൽ ശമനമുണ്ടാകും ടി കഷായം ഒരു വെള്ള തുണിയിൽ പുരട്ടി നറുനെയ്യും പുരട്ടി -ഉണങ്ങുക. ഇങ്ങിനെ പലവട്ടം .കഷായം മുക്കി ഉണക്കുക- എന്നിട്ടത് കത്തിച്ച് താഴെ വീഴുന്നതെടുത്ത്പാത്രത്തിൽ സൂക്ഷിക്കുക സൂക്ഷിക്കുക. ഇതിനും മേൽ പറഞ്ഞ ഗുണങ്ങളുണ്ട്. ഖദിര നിംബപടോല ഗുളൂചി / ക മധു നിശാഖ രു ഷോഡശ വാഘൃതം നിഖ തിസേവിത കുഷ്ട മഹോദരം വിഗതി മേ ജ്വര ശ്വാസ വിപാദികം. കരിങ്ങാലിക്കാതൽ – വേപ്പിൻ തൊലി പടവല തണ്ട് ചിറ്റമൃത് – നെല്ലിക്ക- ഇരട്ടി മധുരം – മരമഞ്ഞൾക്കൊലി ഇവ ചേർതുണ്ടാക്കുന്ന ഘൃതം കുഷ്ടം മഹോദരം -ജ്വരം – കാസം – ശ്വാസം പ്രദരം – മേഹം — വിപാദികയെന്നിവ എല്ലാം ശമിപ്പിക്കും.ഇത് ഖദിരനിംബാദി രസായനം കുടീ പ്രവേശികാ ഖണ്ഡ വിധി. സ്വയം ശേഖരിച്ച തൃഫല യോഗ വിധി അനുസരിച്ച് ഉണക്കിപൊടിച്ച് നൂറു വർഷം പ്രായമുള്ള കരിങ്ങാലിയുടെ തടി ഉണക്കിപ്പൊടിച്ച് കഷായം വച്ച് മേൽ പടി ബലാ ചൂർണം ഇക്കഷായത്തിൽ ഏഴു പ്രാവശ്യം ഭാവന ചെയ്യുക അതിനു ശേഷം അതുപോലെ നൂറു വർഷം പഴക്കമുള്ള വേങ്ങ കാതൽ കഷായം കൊണ്ടും ഏഴ് ആവർതിഭാവന ചെയ്യുക.ഇത് കുഷ്ടാദി രോഗങ്ങളെല്ലാം മാറ്റി ആയുസും ആരോഗ്യവും നവയൗവനവും തരുന്നതാണ്. ഇതും കുടീ പ്രവേശികാവിധിയാണ്. അൽപ മാത്രയിൽ ഉളിൽ കൊടുക്കാം. കതക ഖദിര ധാത്രി വൈരി ദാർവീ സ മംഗ വി തുല രജനി പാഠാ’ ചൂതബീജാ ഭയാബ് ദൈ പ്രസവ രസസസേനം തോ യമേവം പ്രസിദ്ധം ഹരതി സകല മേ ഹാൻ സപ്തരാത്രൗ ക്ഷണേന എന്ന് പതംജ്ഞലി പറയുന്നു. (മാന്നാർ ജി ) 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 .കരിങ്ങാലി തൊലി അരച്ച് പാണ്ഡുള്ളിടത്തു പുരട്ടി വെയിൽ കൊള്ളിക്കുന്നത് നല്ലതാണെന്ന് ചരക മതം കരപ്പനും നല്ലതാണ്. ദുർമേദസ് ത്വക് രോഗങ്ങൾ ക്രിമി ചുമ അരുചി വ്രണം പ്ര മേഹം വെള്ളപ്പാണ്ട് ഇവ ശമിപ്പിക്കും. കരിങ്ങാലി തൊലി അരച്ച് പാണ്ഡു ള്ളടത്ത് പുരട്ടി വെയിൽ കൊള്ളിക്കുന്നത് നല്ലതാണ്. കുഷ്ടസൃ സേവ്യ ഖദിരസ്യ സാര എന്നാണ് ചരക മതം ( ഓമൽകുമാർ വൈദ്യർ ) 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

Leave a comment