Post 88 ഞാവൽ

ചർചാ വിഷയം 🌿🌿🌿🌿🌿ഞാവൽ ,🌿🌿🌿🌿🌿നക്ഷത്ര വൃക്ഷങ്ങൾ /🌿🌿🌿🌿🌿ഔഷധസസ്യ പഠനം,

കുടുംബം 🌿🌿🌿🌿🌿മിർട്ടേ സി

ശാസ്ത്രനാമം 🌿🌿🌿🌿🌿 സി സി ജിയം കുമിനി

പര്യായ പദം 🌿🌿🌿🌿🌿 യു ജി നിയജാoബൊലാന

സംസ്കൃത നാമം🌿🌿🌿🌿🌿 ജാംബവം – മഹാഫലം – ഫലേന്ദ്ര -സുരഭിപത്ര -നീല ഫലം – മഹാ സ്കന്ദ- നന്ദി – രാജ ജംബു 🌿🌿🌿🌿🌿

ഞാവലിന്റെ രസാദി ഗുണങ്ങൾ

രസം 🌿🌿🌿🌿🌿 കഷായം – മധുരം

ഗുണം 🌿🌿🌿🌿🌿 ലഘു- രൂക്ഷം

വീര്യം 🌿🌿🌿🌿🌿 ശീതം

വിപാകം 🌿🌿🌿🌿🌿 മധുരം. 🌿🌿🌿🌿🌿

ഞാവൽ പഴം 🌿🌿🌿🌿🌿

രസം 🌿🌿🌿🌿🌿 മധുരം

ഗുണം 🌿🌿🌿🌿🌿 ഗുരു

വീര്യം 🌿🌿🌿🌿🌿 ശീതം

വിപാകം 🌿🌿🌿🌿🌿 മധുരം

ഞാവൽ കഫം പിത്തം അതിസാരം പ്രവാഹിക അതി മൂത്രം മധുമേഹം പ്രമേഹം ഇവയെ ശമിപ്പിക്കും വാതത്തെ വർദ്ധിപ്പിക്കും. 🌿🌿🌿 🌿🌿

ഞാവൽ കുരു ഉണക്കിപൊടിച്ച് കാൽ ടീ സ്പൂൺ വീതം ചൂടുവെള്ളത്തിൽ സേവിച്ചാൽ പ്രമേഹം ശമിക്കും. ഞാവൽ പഴവും പ്രമേഹരോഗികൾക്ക് നല്ലതാണ്.( രാജേഷ് വൈദ്യർ )

ഞാവൽ പഴം ഉപ്പു ചേർത് ദീർഘകാലം സേവിച്ചാൽ മൂല കുരു ശമിക്കും. അൾസറിനും രക്താർ ശസിനും നല്ലതാണ്. ഞാവൽതളിർ കഷായം വച്ചു കഴിച്ചാൽ രക്തസ്രാവം ശമിക്കും. ഞാവൽ കുരു അസ്ഥി സ്രാവത്തെ ശമിപ്പിക്കും. ഞാവൽ തൊലി അരച്ചു തേച്ചാൽ ഗോയിറ്റർ ശമിക്കും. എല്ലാ മുഴകളിലെയും നീര് വററിക്കും. ഞാവൽ തൊലി കഷായം വ്രണം കഴുകുവാൻ നന്ന്. ഞാ വലിന്റെ ഇല അഞ്ചെണ്ണം ഇട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാൽ പ്രമേഹത്തിന് കുറവുകിട്ടും ഞാവൽ തൊലികമായം വച്ചു കഴിക്കുകയോ കുരു ഉണക്കിപൊടിച്ച് തേനിൽ കഴിക്കുകയോ ചെയ്താൽ അതിസാരവും ഗ്രഹണിയും ബഹു മൂത്രവും (മൂത്രാതിസാരം) ശമിക്കും. …….. ഞാവലിന്റെ ഇലയോ തൊലിയോ ചേർത് കാച്ചിയ എണ്ണപൊള്ളലിനെ ശമിപ്പിക്കും . ഞാവൽ പഴമോ കുരുവോ കഴിച്ചാൽ അൾസറിനെ ശമിപ്പിക്കും. എരിയിലിനും ചുട്ടുനീറ റലിനും പുളിച്ചു തികട്ടലിനും വളർച്ചക്കും ശമനം വരും. വയർവേദനക്കും നന്ന്. .(കിരാതൻ )

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 ഞാവലിന്റെ പച്ചഇല തിളച്ച വെള്ളത്തിട്ടു രണ്ടു മിനിട്ട് വാട്ടി പൊള്ളലേറ്റ ഭാഗത്ത് ഇലയുടെ മേൽ ഭാഗംചേ ർ തുവച്ച് പരുത്തി തുണികൊണ്ട്കെട്ടുക. ഒന്നു രണ്ടു മണിക്കൂർ കൊണ്ട് എരിച്ചിലും വേദനയും ശമിക്കും. ദിവസം രണ്ടു മൂന്നു വട്ടം ഇല മാറണം. പൊള്ളിയ ഉടനേയും കുമളവന്ന ശേഷവും കു മള പൊട്ടിയ ശേഷവു ഇത് ചെയ്യാവുന്നതാണ്. (രാജൻ കണ്ണൂർ)

ഞാവലിന്റെ തളിരില സ്വരസവും കൽകവുമായി എണ്ണ കാച്ചി തേക്കുന്നത് പൊള്ളൽ മാറാനും പൊള്ളലിന്റെ കലമാറാനും നല്ലതാണ്. മാവിലയും ഞാവലിലയും കൂടി ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന ശമിപ്പിക്കും (രാധാകൃഷ്ണൻ )

ഞാവൽ ഇലസ്വരസത്തിൽ കടുകെണ്ണചേർത് കാച്ചുന്നത് പൊള്ളിനശിച്ച തൊലി വീണ്ടും ഉണ്ടാകുവാൻ സഹായിക്കും. (ഷാജി )

ഞാവൽ കുരുന്ന് അരച്ചുപുരട്ടുന്നത് പൊള്ളലിനും തൻമൂലമുള്ള വേദനക്കും ഉത്തമം. ഞാവൽ കുരുന്നും കദളി വാഴമാണവും കറ്റാർവാഴയും കൂട്ടി എണ്ണ കാച്ചി തേക്കുന്നത് പൊള്ളലും വേദനയും ശമിക്കാനും പുതിയ തൊലി ഉണ്ടാകുവാനും ഉത്തമം ( മനോജ് നമ്പൂതിരി )

ഞാവൽ അതിസാരം പ്രമേഹം പ്രവാഹിക എന്നിവക്കു നല്ലതാണ്. കഫ പിത്തങ്ങളെ ശമിപ്പിക്കും വാതത്തെ വർദ്ധിപ്പിക്കും. ഞാവൽ തൊലി കഷായം വച്ച് തേൻ ചേർത് കഴിച്ചാൽ അതിസാരം ശമിക്കും……….തേങ്ങാപ്പാലിൽ ഞാവലില അരച്ചു ചേർത് പററിച്ചെടുത്ത എണ്ണ പൊള്ളലിന് ഉത്തമം (പ്രസാദ്)

ഒൻപതു തരം ഞാവൽ ഉണ്ടെന്ന് പറയുന്നു. വൻ മരമായ കാട്ടു ഞാവലും നാട്ടു ഞാവലുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഞാവൽ പഴം കൊണ്ട് നാടൻ വീഞ്ഞുണ്ടാക്കാറുണ്ട്.പ്രമേഹത്തിന് ഞാവൽ കുരുവി നാണ് അധികം ഗുണം. ഞാവൽ തളിര് വെളിച്ചെണ്ണയും ചേർത് അരച്ചിടുന്നത് പൊള്ളലിന് നല്ലതാണ്. കുമിളകൾ പൊട്ടാതെ വറ്റിപ്പോകും.(മാന്നാർജി )

ജീവകം A യും Bയും C യും ഞാവൽ പഴത്തിൽ അടങ്ങിയിരിക്കുന്നു. ഞാവൽ തൊലി കഷായം വച്ചു തേൻ ചേർത്തു കഴിക്കുന്നത് പ്ലീ ഹോ ദ ര ത്തിന് വളരെ നല്ലതായി കണ്ടിട്ടുണ്ട്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കൂടുതലായാൽ ദഹനകുറവുണ്ടാവും. ഇതിന് ഞാവൽ തളിരും മാവിൻ തിളരും കൂടി കഷായം വച്ചു കഴിക്കുന്നത് നല്ലതാണ്. ചിലതരം ലുക്കീമിയയിലും ഇത് ഗുണകരമായി കാണുന്നുണ്ട്. …..പുരാണ കിട്ടം ഞാവൽ പഴനീരിൽ അരച്ചു സ്ഫുടംചെയ്ത് വിളർച്ചക്ക് കൊടുക്കാറുണ്ട്…… മഞ്ഞപിത്തം നീണ്ടു നിൽക്കുമ്പോൾ ഞാവൽ തൊലിയിട്ടുവെന്ത വെള്ളത്തിൽ കുളിക്കുവാൻ വിധിയുണ്ട്. ….ഞാവൽ തൊലിയും കരിനൊച്ചിയും കൂടി കഷായം വച്ച് ഉപ്പു ചേർത് കവിൾകൊള്ളുന്നത് വായ്പുണ്ണിനെ ശമിപ്പിക്കും. മധുരവും ചവർപും പുളിയും ചേർന്ന രുചിയാണ്. ഞാവൽ പഴം ശരീരത്തെതണുപ്പിക്കും. (Drജീവൻ)

ഞാവൽ തൊലിയുടെ ചൂർണം കൊണ്ട് പല്ലുതേച്ചാൽ മോണരോഗം ശമിക്കും (രാമചന്ദ്രൻ) രക്തപിത്തത്തിനും രക്തം ദുഷിച്ചുണ്ടാകുന്ന ത്വക് രോഗത്തിനും ഞാവൽ പട്ട കഷായം ഉത്തമമാണ്. (മോഹൻകുമാർ വൈദ്യർ )

കാണിക്കാരുടെ ഇഷ്ടഭോജനമാണ് ഞാവൽ വനവാസകാലത്ത് ശ്രീരാമൻ ധാരാളം ഞാവൽ പഴം കഴിച്ചിരുന്നതായി പറയപെടുന്നു – ഏഷ്യാ ഭൂഖണ്ഡത്തിന് നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ള പേര് ജംബു ദ്വീപെന്നാണ്. ധാരാളം ഞാവൽ ഉണ്ടായിരു ന്നതാണ് ഇതിനു കാരണം. ബൃഹത് സംഹിത വീടിനടുത്ത് ഞാവൽ നട്ടു സംരക്ഷികേണ്ട വിധം പറയുന്നുണ്ട്. ഞാവൽ കുരുവിന് അന്നജം ഗ്ലൂക്കോ സായി മാറുന്നത് തടയാൻ കഴിവുണ്ട്. അതുകൊണ്ടാണ് പ്രമേഹം പെട്ടെന്ന് കുറയുന്നത്. ധാരാളം ഇരുമ്പടങ്ങിയിട്ടുള്ളതിനാൽ ഞാവൽ വിളർചക്ക് നല്ലതാണ്.ഞാവൽ പഴം തിന്നതു കൊണ്ടുള്ള അജീർണത്തിന് ഉപ്പ് പ്രതൗഷധമാണ്.ഞാവൽ തളിർനീരും നെല്ലിക്ക നീരും പത്തു മില്ലി വീതം എടുത്ത് ആട്ടിൻ പാലും തേനും ചേർത്ത് കൊടുക്കുന്നത് രക്താതിസാരത്തെ ശമിപ്പിക്കും. അൾസർ കൊണ്ടും മുഴഉണ്ടായി’ട്ടും മൂലകുരുമുല വും ഉണ്ടാകുന്ന രക്തസ്രാവത്തിനും ഉപയോഗിക്കാം. ഞാവൽ കുരുവിന്റെ ചൂർണം പ്രമേഹത്തെ പെട്ടെന്ന് കുറക്കും. ഞാവൽ തൊലിയും കൊടി തൂവയും കുടി കഷായം വച കവിൾ കൊണ്ടാൽ വായ്പുണ്ണും മോണപഴുപ്പും മോണയിൽ നിന്ന് രക്തം വരുന്നതും വയർവേദനയും ശമിക്കും അസ്ഥി സ്രാവത്തിന് ഞാവൽ കുരു പൊടിച്ച് തേൻ ചേർത് കഴിക്കാം. (ഓമൽകുമാർ വൈദ്യർ )

ഞാവൽ ഇലയുടെ സ്വരസവും കൽക്കവും വിധിപ്രകാരം കടുകെണ്ണയിൽ കാച്ചി തൊലി പുറത്ത് പുരട്ടുക. പൊള്ളൽ ശമിക്കും, വെന്തുപോയ ത്വക് വീണ്ടും വരുകയും ചെയ്യും. (മോഹൻ കുമാർ വൈദ്യർ )

സി സിജിയം സമോളസം എന്നാണ് ഞാവലിൽ നിന്നും ഉണ്ടാക്കുന്ന ഹോമിയോ മരുന്നിന്റെ പേര്.’ പ്രമേഹത്തിൽ ദാഹവും ക്ഷീണവും വ്രണങ്ങളും കണ്ടാൽ ഈ മരുന്ന് നിർദേശിക്കാം. പത്തു തുള്ളി മുതൽ മുപ്പതു തുള്ളി വരെ തിളപ്പിച്ചാ റിയപെള്ളത്തിൽ ദിവസം മൂന്നോ നാലോ നേരം കൊടുക്കുന്നു.(Dr മോഹൻ )

‘ഞാവൽ തൊലിയും പാചോറ്റി തൊലിയും കട് ഫലത്തിന്റെ തൊലിയും കൂടി ഉണക്കി പൊടിച്ച് വ്രണത്തിൽ വിതറിയാൽ ദുഷ്ട വ്രണവും വ്രണ കൃമിയും ശമിക്കും. ഞാവലിന്റ ഇല കഴുകി ഉണക്കി നാരങ്ങ നീരിൽ അരച്ച് ലേപനം ചെയ്താൽ വട്ട ചൊറികളും വെള്ള കലകളും മാറും. (വിജീഷ് വൈദ്യർ )

Leave a comment