Post 95 അരയാൽ

ചർചാ വിഷയം 🌿🌿🌿 🌿 അരയാൽ
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം 🌿🌿🌿 പൂയം
കുടുംബം 🌿🌿🌿 ആർട്ടിക്കേസി
.ശാസ്ത്രീയനാമം 🌿🌿🌿ഫിക്കസ് റിലീജിയോസ
(Ficus religiosa )സംസ്കൃത നാമം 🌿🌿🌿 അശ്വ സ്ഥഃ -പിപ്പല -ക്ഷീര വൃക്ഷ – ചല പത്ര- ബോധി വൃക്ഷ – കേശവാലയ .

രസം 🌿🌿🌿 കഷായം മധുരം
ഗുണം 🌿🌿🌿 ഗുരു- രൂക്ഷം
വീര്യം 🌿🌿🌿 ശീതം
വിപാകം 🌿🌿🌿 കടു

അത്തി ഇത്തി അരയാൽ പേരാൽ ഇവ നാലും കൂടിയത് നാൽ പാമരം കല്ലാൽ കൂടി ചേർന്നാൽ പഞ്ചവൽകം. ഇവയെല്ലാം രസാദി ഗുണങ്ങളിൽ തുല്യമാണ്.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿
അരയാലിന്റെ വേരിലെ തൊലി അരച്ചു സേവിച്
ചാൽ കോളറ നിശേഷം ശമിക്കും.( രാജേഷ് വൈദ്യർ )

അരയാലിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഉഷ്ണത്തിന് ശമനമുണ്ടാവും.. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കും നല്ലതാണ്.ഇതിന്റെ മുന്നില ശീതക ഷായമായി പ്രഭാതത്തിൽ സേവിച്ചാൽ രക്താതിമർദം ശമിക്കും. അരയാലില വച്ചു’ കെട്ടി ക്കിടന്നുറങ്ങിയാൽ മുട്ടുവേദന ശമിക്കും .അരയാൽ തൊലി ഇട്ടുവെന്ത വെള്ളം വ്രണങ്ങളെ ശുദ്ധമാക്കും അരയാൽ കമ്പ് പല്ലുതേക്കുവാൻ നല്ലതാണ്. ഫിക്കസ് റ്റലി ഗോസലിം .
പിപ്പല- അശ്വസ്ത – ക്ഷീരീ വൃക്ഷ – ചല പത്ര-ബോധി വൃക്ഷ- കേശ വാലയ

120 ഇനം ആൽവൃക്ഷങ്ങളുണ്ടെന്ന് പറയപെടുന്നു. 65 എണ്ണം വ്യാപകമായി കാണുന്നു. അരയാൽ വേരിനിടക്ക് ധാരാളം ശൂന്യ സ്ഥലം ഉണ്ടാക്കുന്നതിനാൽ മഴക്കാലത്ത് ഒരു ജല സംഭരണിയാകും. അരയാലിന് പൂക്കളില്ലെന്ന് പറയ പ്പെടുന്നു.എന്നാൽ ആ പ്രസ്ഥാവന ശരിയല്ല. പത്രകക്ഷങ്ങളിൽ അത്ര ദൃശ്യമല്ലാത്ത പൂക്കൾ ഉണ്ടാകുന്നുണ്ട്- ആലിലയുടെ ശബ്ദം പ്രണവത്തോടു സാമ്യമെന്ന് പറയപെടുന്നു. അരയാ ലിന്റെ അരിയും കലമാൻകൊമ്പും കൂടി അരച്ച് മോരും തേനും കൂട്ടി കഴിച്ചാൽ പ്രമേഹവും ഉപദ്രവവ്യാധികളും ശമിക്കുമെന്ന് വൈദ്യ മനോരമ പറയുന്നു. അരയാൽ തളിരും കശുമാവിൻ തളിരും കൂടി അരച്ചു തേച്ചാൽ കാൽ വെടിക്കുന്നത് ശ്രമിക്കും.ആ ലഞ്ചിന്റെ തൊലിയും പാച്ചോറിറ തൊലിയും കൂടി കഷായം വച്ച് കഴിക്കുകയും പത്ഥ്യവും ശീതോപചാരവും ആചരിക്കുകയും ചെയ്താൽ അസ്ഥിസ്രാവവും രക്തസ്രാവവും ശമിക്കും. ആന്തരികമായ വ്രണങ്ങളിലും മുറിവുകളിലും അരയാൽ തൊലി കഷായം ഉത്തമമാണ്. ലൈഗിക പകർച്ചവ്യാധികൾക്ക് അരയാലിന്റെ അരി കഷായം വച്ചു കഴിക്കുന്നതും ഗോമൂത്രത്തിൽ അരച്ചുപുരട്ടുന്നതും നല്ലതാണ്. അരയാൽ തൊലി കഷായം വച്ചു കഴിക്കുന്നതും. അതിൽ കുളിക്കുന്നതും ത്വക് രോഗങ്ങളെ ശമിപ്പിക്കും. വൃഷ്ടമാണ്. ലൈഗിക ശേഷി വർദ്ധിപ്പിക്കും.ദാമ്പത്യം രക്ഷിക്കും.മൂത്രളമാണ്. അരയാ ലരി ഹൃദ്രോഗത്തെ ശമിപ്പിക്കുമെന്ന് പറയപ്പെടുന്നു. വിഷങ്ങളെ ശമിപ്പിക്കും.
(Dr – ജീവൻ)

അരയാലിന്റെ പഴുത്ത ഇലക ഷായം വച്ചു കഴിച്ചാൽ പിത്തവും തലകറക്കവും ശർദിയും ശമിക്കും.. അരയാൽ തൊലി കഷായം വില്ലൻ ചുമ ശമിപ്പിക്കും പ്രസവ നോവു തുടങ്ങുമ്പോൾ അരയാൽ തൊലി അരച്ച് അടിവയറിൽ ലേപനം ചെയ്താൽ സുഖപ്രസവമുണ്ടാകും.(പവിത്രൻ വൈദ്യർ )

ആലമരം ഏക്കരോദം കോളി കൽമരം അഴുമരം തൂതം. വാ നോക്കി. എന്നെല്ലാം അറിയപെടുന്നു.

ഇല -പഴം -പാല് – വിഴുത് -പട്ട (തൊലി) ഇവയെല്ലാം ഉപയോഗിക്കുന്നു.
ആലമരം എക് രോദം കാമരം കോളി നുൽൽമരം പഴു മരം തൂതം. വട മരം വാനോക്കി.

ഇല -പഴം -പാല് – വിഴുത് – പൂക്കൾ -പട്ട (തൊലി) ഇവയെല്ലാം ഉപയോഗിക്കുന്നു.

കാമവർദ്ധിനിയാണ്.മല മിളക്കും.
ആലംപാൽ മേഹ മറുത ചെയ്യും
പല്ലിറുക്കും കോലമിടചു കുളിർച തരും
.ഞാലവതിൽ മറ്റവുമേ ശുക്ലത്തെ വൃദ്ധി ചെയ്യും.
തപ്പാ മൽശുത്ത മറിമഖത്തെ ശൊൽ

ആൽമരം ബലഹാരിയാണ് (ടോണിക്) ഇത് ഞരമ്പുകൾക്കും പേശികൾക്കും എല്ലുകൾക്കും ബലം ഉണ്ടാക്കും. കാമ വർദ്ധിനിയാണ് ലയിംഗിക ശേഷി വർദ്ധിപ്പിക്കും മേഹ രോഗം മാറ്റും കുളിർമയുണ്ടാക്കും.( ആലിൻെറ വിഴുതു പോലെ ) മുടി വളർതും. ശുക്ലത്തിന്റെ അളവും ഗുണവും വർദ്ധിപ്പിക്കും. ആലിന്റെ തണ്ടുകൊണ്ട് പല്ലുതേച്ചാൽ പല്ലിളക്കം ശമിക്കും. കഷായമിട്ടു കുട്ടിച്ചാൽ മേഹ രോഗവും അസ്ഥി സ്രാവവും ശമിക്കും.ലയിംഗിക ശേഷി ഉണ്ടാവും നാവു വെടിപ്പും കാൽ വെടിപ്പുമാറും ശീതവും മധുരവുമാണ്. ആലിന്റെ പഴുത്ത ഇല ചുട്ട ഭസ്മം എണ്ണ ചേർത് കുഴമ്പാക്കി ലേപനം ചെയ്താൽ ചൊറിചിരങ്ങ് കാൽ വെടിപ്പ് മുതലായവ ശമിക്കും. പഴുത്ത ആലിലയും നെൽപൊരിയും കൂടി കഷായം വച്ചു കഴിച്ചാൽ വിയർപില്ലാത്തവർക്ക് വിയർ പുണ്ടാകും. ദുർനീരുകൾ പുറത്തു പേയി ശരീരം ശുദ്ധമാകും. നാൽ പാമര തൊലി വേതിട്ട് സൂതികയെ കുളിപ്പിക്കാൻ ഉപയോഗിക്കുന്നു. വിഴുതുകൾ കേശ തൈലത്തിനു പയോഗിക്കുന്നു. ആലിന്റെ പാലു ചേർത് ഉണ്ടാക്കുന്ന ആലുംപാൽ തൈലം മുറിവെണ്ണ പോലെ മർമ ചികിൽസ യിൽ ഉപയോഗിക്കുന്നു. വിത്തുകൾ ലൈംഗിക ശേഷി വർധിപ്പിക്കാനും ബലവർദ്ധനക്കും ധാതു പുഷ്ടിക്കും ഉപയോഗിക്കുന്നു. മലബന്ധം മാറും. ധാതു പുഷ്ടിക്കുപയോഗിക്കുന്ന ന്ടരാജാ ദിലേഹ്യത്തിലെ പ്രധാത ചേരുവ ആണ് ആൽവിത്ത്. ആൽവിത്ത് തനിച്ചും ഉപയോഗിക്കാം – രക്തകാസത്തിന് നല്ലതാണെന്ന്‌ അഗസ്ത്യർ കുന്നി എന്ന ഗ്രന്ഥം പറയുന്നു, ആലിൽ തൊലി കഷായം വച്ച് വായിൽ കൊണ്ടാൽ ഊനു പഴുപ്പ് നാക്കു വെടിപ്പ് വായ്പുണ്ണ് വായ്നാറ്റം മുതലായവ ശമിക്കും. ആലിൻ തൊലികഷായം സേവിച്ചാൽ പ്രമേഹം ശമിക്കും. ആലിൻ തൊലി പാൽ കഷായം വച്ചു കഴിക്കുന്നത് അസ്ഥി സ്രാവത്തിലുത്തമം. ആലില ചൂടാക്കി വച്ചുകെട്ടിയാൽ മേ ഹക്കട്ടി കൾ ഉടഞ്ഞുപോകും. ആൽ മൊട്ട് ഹോമ പൂജാദി കൾക്കും ഉപയോഗിക്കുന്നു. ഇത് പാലും ശർക്കരയും ചേർത് അരച്ചുകഴിച്ചാൽ വയർവേദന ശമിക്കും. ആലിന്റെ അരി കഷായം വച്ചു കഴിച്ചാൽ ശുക്ലം വർദ്ധിക്കും. ആലിന്റെ വിഴുത് പാലിൽ അരച്ചു കഴിച്ചാൽ ശുക്ലം കട്ടിയാവുകയും സ്ഖലന സമയത്തെ വേദന എരിച്ചിൽ മുതലായവ ശമിക്കുകയും ചെയ്യും. കൈ തോന്നി കുടുപ്പ വല്ലാര വിഴുത് കറിവേപ്പില മരുതോന്നി ഇവയുടെ നീര് അരലിറ്റർ വീതം എടുത്ത് മൂന്നു ലിറ്റർ തേങ്ങ എണ്ണ ചേർത്ഏലത്തരി അതിമധുരം കരിംജീരകം ഇവ കൽകമായി മൂന്നു ലിറ്റർ പാലും ചേർത് കാച്ചി എടുക്കുക. മണൽ പരുവം.ഇതുതേച്ചാൽ മുടി വളരും ശരീരം തണുക്കും കൺകുളിർചയുണ്ടാകും ടെൻഷനും മാനസിക അസ്വസ്ഥത കളും തല പുകച്ചിലും ശമിക്കും. കഫാധി ക്യ മുള്ളവരും തണുപ്പ് പറ്റാത്തവരും ഉപയോഗി ക്കരുത്. ഒരു മണിക്കൂറെങ്കിലും തലയിൽ നിർതണം.
(Dr സുരേഷ് കുമാർ)

അരയാലിൽ ദൈവീക സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിച്ചു വരുന്നു. ബ്രഹ്മ വിഷ്ണു മഹേശ്വര സാന്നിദ്ധ്യമുള്ളതായി കരുതി പോരുന്നു. അതിനാൽ ക്ഷേത്ര പരിസരങ്ങളിൽ അരയാൽ നട്ടുവളർതുന്നു. ആൽമരത്തിനെല്ലാം മററു മരങ്ങളെ അപേക്ഷിച്ച് വായു ശുദ്ധീകരണ ശേഷി കൂടുതലുണ്ടെന്ന് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു.
അശ്വസ്ഥ മേകം പി ചുകന്ദ്ര മേകം
ന്യശോഹ മേകം ദശ തിന്നി ബിശ്ചഃ
കപിത്വ വില്വാമലക ത്രയഞ്ച
പഞ്ചായനാളീ നരകം നഃയോമി.
(നരഹരിയുടെ അഭിധാന ചൂഡാമണി.) എന്ന് പൂർവിക മതം.ഇവ നട്ടുപിടിപ്പിക്കുന്നവർക്ക് നരകവും രോഗവും ഒഴിവാകും എന്ന് സാരം.
നാൽ പാമര തൊലി വെയിലിൽ അൽപ .മെന്നു വാട്ടി കഴുകാതെ ശുദ്ധി ചെയ്ത് കൊത്തിയരിഞ്ഞ് കഷായം വച്ച് പകുതിയാക്കി വറ്റിച്ചെടുത്താൽ ത്രേഷ്ടമായ ഒരു ആൻറിബയോട്ടിക്കാണ്. ഇതു കൊണ്ടു ധാ ര ചെയ്താൽ ദുഷ്ട വ്രണങ്ങൾ ശുദ്ധമാകും. ശമിക്കും.. ചൊറിചിരങ്ങുകൾക്കും ഉത്തമം.ആൽമരം വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് നല്ലതല്ല എന്ന് പറയുന്നവരും ഉണ്ട്. മൂത്ര ഗ്രാഹി യാ ണം. ശീതളമാണ് രക്തശുദ്ധി യുണ്ടാക്കും. നാൽ പാമര തൊലി കഷായ മായോ കഷായ കഞ്ഞിയായോ ത്ഥ്യമായി ഒരു മണ്ഡലം ഉപയോഗിച്ചാൽ രക്ത ദോഷങ്ങളെല്ലാം ശമിക്കും. നാൽ പാമര കഷായത്തിൽ കത്തിവച്ച് അത്താഴം കഴിക്കുന്നത് പ്രമേഹത്തി നുത്ത മൗഷധം.പ്രമേഹ പിടകകൾ ഉണ്ടാവുകയില്ല. പേരാലിന്റെ പഴവും കറയും കൂടി അരച്ചുതേച്ചാൽ കാൽ വെട്ടിപ്പ് ശ്രമിക്കും. പഞ്ചവൽക കഷായം സേവിച്ചാൽ രക്ത മണ്ഡലിവിഷം മൂലം ദീർഘകാലമായി കരിയാതുള്ള വ്രണം കരിയും. പേരാൽ മൊട്ട് വന്ധ്യതയെ ശമിപ്പിക്കും. അരയാലിന് ഏഴു പ്രദിക്ഷണം വച്ചു വന്നാൽ കുംഭീ പാക നരകമോചനമെന്ന് വിശ്വാസം.ബുദ്ധന് ജ്ഞാന ബോധ മുണ്ടായത് ആലിൽ ചുട്ടിൽ തപസു ചെയ്തപ്പോഴാണ്. ( മാന്നാർ ജി )

മൂല തോ ബ്രഹ്മ രൂപായ മദ്ധ്യ തോ വിഷ്ണുരുപത്തേ
അംത ശി വ രി പായ വൃക്ഷ രാജായതേ നമഃ
എന്നത് അശ്വ സ്ഥഃ വന്ദന മന്ത്രം. അരയാൽ ഹോമത്തിനും മാന്ത്രികത്തിനും ഉപയോഗിക്കാറുണ്ട്. നെല്ല് ഇളംപ്രായത്തിൽ വാടി mശക്കുന്ന ” വെമ്പ് ” എന്ന രോഗത്തിന് നാരകത്തില പാല തൊലി അരയാൽ തൊലി അക്ക ഇവ ഇടിച്ച് വെള്ളത്തിലിട്ട് പാലും കാടിവെള്ളവും ചേർത്പാടത്ത് തളിക്കുകയും അവശിഷ്ടം വാഴ പോളയിൽ കെട്ടി പാടത്തിന്റെ മദ്ധ്യത്തിൽ കമ്പിൽ കെട്ടി നാട്ടുകയും ചെയ്താൽ വാട്ടം ശമിക്കുന്നതായി കണ്ടുവരുന്നു.തലയിൽ താരനുള്ളവർക്ക് ചെവിയിൽ ചൊറിച്ചിലുണ്ടാവുകയും കർണപടത്തെ ത്തെ ബാധി ക്കുകയും . ക്രവേണബാധിര്യ മുണ്ടാവുകയും ചെയ്യാറുണ്ട്. അരയാലില കുമ്പിളക്കിനെ കയ്യാഴിച്ച് വിളക്കിൽ ചൂടാക്കി ചെറുചൂടിൽ ചെവിയി ലൊഴി ച്ചാൽ ഇവശമിക്കും. അരയാലിന്റെ ഭാര്യയായി വേപ്പിനെ സങ്കൽപ്പിച്ചു കാണുന്നുണ്ട്. അരയാലിന് ഷോഡശ കിയകൾ ചെയ്താൽ പൂർവ ജന്മ പാപങ്ങൾ ശമിക്കുമെന്ന് വിശ്വസിച്ചു വരുന്നു. അരയാലിന്റെ പഴം ശർകരയിൽ ഇട്ടു വച്ചാൽ വീര്യമുള്ള മദ്യമാകു മെന്ന് അനുഭവമുണ്ട്.
( ഓമൽ കുമാർ വൈദ്യർ )

അരയാലിന്റെ ഫലം അധവമെട്ട് കഷായം വച്ചു കഴിക്കുന്നത് വന്ധ്യതയെ ശമിപ്പിക്കും പേരാലിന്റെ വിഴുതും നന്ന്.. സ്ത്രീക്കും പുരുഷനും നന്ന്.ശാരീരികമായും സംവേദകമായും മാനസികമായും ഇത് വന്ധ്യതയിൽ പ്രവർതിക്കുന്നു. ആലിന്റെ ഫലത്തിൽ ഫൈക്കസ് വർഗത്തിൽ പെട്ട വണ്ടുകൾ കാണാറുണ്ട്. പേരാലിന്റെ വിഴുത് ( വിടുവേര്, ) .വളരുന്ന ഇളയ ഭാഗം കഷായം വച്ചു കഴിച്ചാൽ കഞ്ഞുങ്ങളിലെ വളർച കുറവ് ശമിക്കും .ഗ്രോത്ത് ഹോർമോൺ അപര്യാപ്തത ശമിക്കും.ഉയരക്കുറവിനും ബാല്യത്തിൽ തന്നെ കൊടുത്താൽ ശമനമുണ്ടാകും. ഉറക്കം കുറയാതെ ശ്രദ്ധിക്കുകയും വേണം.(ഷാജി.)

Leave a comment