Post 83 ഭാരതീയ വൈദ്യശാസ്ത്രപരിചയം (1)

അനിൽ കിളിമാനൂർ അവതരിപ്പിച്ച അഞ്ചു ചോദ്യങ്ങൾക്കുള്ള മറുപടി ദിവസവും ഓരോന്നായി പോസ്റ്റു ചെയ്യാമെന്ന് വി ചാരിക്കുന്നു. ഒന്നാമത്തെ ചോദ്യവും ഉത്തരവും പോസ്റ്റു ചെയ്യുന്നു.
ഭാരതീയ ചികിൽസാ ശാസ്ത്രങ്ങളായ സിദ്ധ ആയുർ വേദ പാരമ്പര്യ ചികിൽസകളിൽ റിസർച് ഹൈപോതിസീസ് അനാ ലിസിസ് ഒന്നും നടക്കുന്നില്ല. പല രീതികളും ശാസ്ത്രീയമല്ല. എന്ന താണ് ആദ്യ ആരോപണം.
ശാസ്ത്രം എന്നതിന്റെ ഏറ്റവും ലഘുവായ നിർവചനം മാറ്റം വരാത്ത സത്യം എന്നാണ്. ആധുനിക വൈദ്യശാസ്ത്രം എന്നത് മാറി കൊണ്ടിരിക്കുന്നതാണ്, ചരിത്രാതീതകാലത്ത് രൂപപെട്ട ഭാരതീയ ചികിൽസാ ശാസ്ത്ര ചരിത്രം പരിശോധിച്ചാൽ പുതിയ യോഗങ്ങളും സമ്പ്രദായങ്ങളും ഉണ്ടായതല്ലാതെ ഏതെങ്കിലും ഔഷധം നിരോധിച്ചതായോ ഉപയോഗ ശൂന്യമായ തായോ വിധി അനുസരിച്ചുള്ള മാത്രയിലും പത്ഥ്യത്തിലും സേവിച്ചാൽ യോഗത്തിൽ പറയപെട്ടതല്ലാത്ത എന്നെന്നെങ്കിലും പാർശ്വഫലങ്ങൾ ഇതുവരെ കണ്ടെത്തിയതായോ അറിവില്ല വർഷാവർഷം മരുന്നുകൾ ഓരോന്നായി നിരോധിച്ചു കൊണ്ടിരിക്കുന്നതോ അശാസ്ത്രീയം ഒരു മരുന്നു, പോലും നിരേധിക്കേണ്ടി വരാത്ത തോ ശാസ്ത്രീയം.
ആപ്പി താഴേക്കു വീഴുന്നത് ശാസ്ത്രീയമോ അശാസ്ത്രീയമോ അതോ ന്യൂട്ടൺ ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടു പിടിക്കു ന്നതു വരെ അശാസ്ത്രീയവും അതിനു ശേഷം ശാസ്ത്രീയമാവുകയും ചെയ്തോ. ആപ്പിൾ താഴേക്കു വീഴുന്നതിൽ ഒരു ശാസ്ത്ര തത്വം ഉണ്ടായിരുന്നു. ഐസക് ന്യൂട്ടൻ അത് നിർവചിച്ചു എന്നേ ഉള്ളൂ. പ്രകൃതിയിൽ ഒരു പ്രതിഭാസം സംഭവിക്കുന്നു എങ്കിൽ അതിൽ ഒരു ശാസ്ത്രം ഉണ്ട് എന്ന് ഉറപ്പാണ്. ആയുർവേദ ഔഷധങ്ങൾ കൊണ്ട് രോഗം മാറുന്നു എങ്കിൽ തീർച്ച യായും അത് ശാസ്ത്രീയമാണ്. ആ ശാസ്ത്ര തത്വം മനുഷ്യൻ കണ്ടു പിടിച്ചാലും ഇല്ലെങ്കിലും. അശാസ്ത്രീയ മായി രോഗം മാറി എന്നു പറയുന്നതിൽ അർത്ഥ മുണ്ടോ? ആധുനിക ഭൗതിക ശാസ്ത്രം ഇത്രയധികം വളർന്നിട്ടും ആയുർവേദ ഔഷധങ്ങൾ എങ്ങിനെ രോഗം മാറ്റുന്നു എന്ന് കണ്ടെത്താനായില്ലെങ്കിൽ അതു കണ്ടെത്താൻ ഭൗതിക ശാസ്ത്രം ഇനിയും വളരേണ്ടിയിരിക്കുന്നു എന്നതല്ലേ വസ്തുത. ആയുർവേദം കണ്ടെത്തിയ മഹർ ഷിമാർ അൻപതും നൂറും ഷൈധങ്ങൾ ചേർത് ഒരു ഔഷധ യോഗം ഉണ്ടാക്കുമ്പോൾ അവ ഓരോന്നായി ചേർത്പരീക്ഷിച്ച് ഫലം കണ്ടെത്താനാവില്ല എന്നുറപ്പ്. മുൻകൂട്ടി അതിന്റെ ഫലം നിശ്ചയിക്കാൻ കഴിഞ്ഞാൽ അതു തന്നെ വലിയൊരുതി സീസല്ലെ .
ഭാരതീയ വൈദ്യശാസ്ത്രപരിചയം.(2) …………തൃദോഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതീയ വൈദ്യശാസ്ത്രം രൂപ പെട്ടിട്ടുള്ളത്‌. തൃദോഷ സിദ്ധാന്ത ത്തിന്റെ ശാസ്ത്രീയതെ മുൻപ് ഞാൻ പോസ്റ്റു ചെയ്തിരു ന്നതാണ്. കാണാത്തവർക്ക് ചുവടെ ചേർക്കുന്ന ലിങ്കിൽ വായിക്കാവുന്നതാണ്.ഈ തൃദോഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഔഷധ യോഗങ്ങൾ രൂപകൽപന ചെയ്തിട്ടുള്ളത്. ആധുനിക ഔഷധങ്ങൾ കണ്ടെത്തിയി ട്ടുള്ളതുപോലെ ഒരു ഔഷധം കൊടുത്തു നോക്കി കാണുന്ന ഫലം രേഖപ്പെടുത്തുന്ന രീതിയല്ല ഋഷിമാർ അവലംബി ച്ചിട്ടുള്ളത്. ഒരു ദോഷ കോപം ശമിപ്പിക്കുന്നതിന് എന്തൊക്കെ മരുന്നുകൾ ചേർ താൽ സാധിക്കുമെന്ന് നിശ്ചയിച്ച് അവയെ ചേർത് യോഗങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ദ്രവ്യത്തിന്റെ ഔഷധത്തിന്റെ ) രസം ഗുണം വീര്യം വിപാകം എന്നീ നാലു സ്വഭാവങ്ങളെ അടിസ്ഥാന മാക്കിയാണ് ഒരു ദ്രവ്യം ശരീരത്തിൽ എന്ത് ഗുണദോഷ ഫലം ഉളവാക്കും എന്ന് മുൻകൂട്ടി നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം. രസം പാഷാണം വത്സനാദി കാരസകരം മുതലായ വിഷവസ്തുക്കൾ പോലും രസാദി ഗുണങ്ങളെ കൊണ്ട് സാമ്യക്കാക്കി ഉപയോഗിക്കുമ്പോൾ ദോഷങ്ങൾ തീർന്ന് രോഗശമനം തരുന്നു എങ്കിൽ അതെങ്ങിനെ അശാസ്ത്രീയമാവും.

സമാന ഗുണമുള്ള ദ്രവ്യങ്ങളെ കൂട്ടിയോപ്പിച്ച് ഉണ്ടാക്കുന്ന ഔഷധത്തെ ഗണങ്ങൾ എന്ന് പറയുന്നു. പരസ്പരം കുടിചേരുമ്പോൾ ഗുണങ്ങളിൽ മാറ്റം വരാത്ത ദ്രവ്യങ്ങളെ വർഗങ്ങൾ എന്നു പറയുന്നു. പരസ്പരം കൂടി ചേരുമ്പോൾ വ്യത്യസ്ഥമായ ഗുണവുണ്ടാകുന്ന ഔഷധത്തെ യോഗങ്ങൾ എന്നു പറയുന്നു. ദോഷാന്തരം വരുത്താതെ ഉപയോഗിക്കുന്നവയെ ഒറ്റമൂലികൾ എന്നു പറയുന്നു. ഒന്നിന്റെ ദോഷത്തെ ശമിപ്പിക്കുന്നവയെ പ്രത്യൗഷധം എന്ന് പറയുന്നു. ഈ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് യോഗങ്ങൾ നിർമിക്കുന്നത്- ഈമാനദണ്ഡം അനുസരിച്ച് അനേകം ദ്രവ്യങ്ങൾ ചേർത് ഒരു യോഗം നിർമിക്കുമ്പോൾ അവ എന്ത് ഗുണം തരുമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ അതിൽ ശാസ്ത്രവും ഗവേഷണ വുമൊന്നും ഇല്ലെന്ന് പറയാനാവുമോ? ഭൗതിക ശാസ്ത്രം ഇത്രയും വളർത്തിട്ടും കണ്ടെത്തിയതിലും അപ്പുറം മർമശാസ്ത്രവും മർമ ചികിൽസയും വളർന്നിരുന്നു എങ്കിൽ അതിൽ ഗവേഷണവും ശാസ്ത്രവുമൊന്നുമില്ലേ.?)

ഭാരതീയ വൈദ്യശാസ്ത്രപരിചയം ഭാഗം 3……പോളിയോ കോളറ ഡിഫ് തീരിയ വിവിധ തരം ഗുനിയകൾ ഇവക്കൊന്നും ഭാരതീയ വൈദ്യശാസ്ത്ര ങ്ങളിൽ ശാസ്ത്രീയ മായ ചികിൽസ ഇല്ല. എന്നതാണ് അടുത്ത ആക്ഷേപം.

ഭാരതീയ വൈദ്യശാസ്ത്രങ്ങളിൽ രോഗങ്ങൾക്ക്ല് അല്ല ചികിത്സ രോഗിക്കാണ് ചികിത്സ .ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ രോഗങ്ങളേയും ഇനി പുതിയ വയുണ്ടായാൽ അവയേയും പ്രതിരോധിക്കു വാനുള്ള സംവിധാmങ്ങളോടെ ആണ് ദൈവം മനുഷ്യ ശരീരം നിർമിച്ചിട്ടുള്ളത് . ഈ പ്രതിരോധ സംവിധാനങ്ങളിൽ ഉണ്ടാകുന്ന തകരാറുകളാണ് രോഗകാരണം. അവ പരിഹരിക്കുകയാണ് ചികിത്സയുടെ ധർമം. അതു കൊണ്ടാണ് ഭാരതീയചികിത്സാ ശാസ്ത്രം അനുശാസി ക്കുന്ന ഔഷധങ്ങൾക്കെതിരെ രോഗാണുക്കളൊന്നും പ്രതിരോധശേഷി ആർജിക്കാത്തത്. ചരിത്ര തീ തകലത്ത് കണ്ടെത്തിയ ഔഷധങ്ങൾ ഇന്നും ഫലവത്തായി നില നിൽക്കുന്നതു ഔഷധങ്ങൾ പാർശ്വഫലം ഉളവാക്കാത്തതും ഭാരതീയ ഋഷിമാർ രോഗാണുക്കളെ കറിച്ച് പല സങ്കൽപങ്ങളും നൽകിയിരുന്നു.പൊതുവെ അവയെല്ലാം ക്രിമി എന്ന പേരിലാണ് നിർവചിച്ചിരുന്നത്. അതൊരു സൂചന മാത്രമാണ്. അതിനെ അടിസ്ഥാനമാക്കി ചികിൽസ ഉണ്ടായിരുന്നില്ല. മുഗള ആക്രമണങ്ങളിൽ ഭാരതത്തിലെ സർവകലാശാലൾ തകർന്നതും ഇസ്ലാമിക ഭരണത്തിൽ ഗവേഷകർ ഇല്ലാതായതും ഭാരതീയ വൈദ്യശാസ്ത്രങ്ങളെ ക്ഷയിപ്പിച്ചു. എലിപ്പനി പോലുള്ള പല രോഗങ്ങൾക്കും കാരണം അഥവ ഈ രോഗങ്ങൾ മാരകമാകുന്നതിനുള്ള കാരണം അലോപതി ഔഷധങ്ങളുടെ പാർശ്വഫലമാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചിട്ടുള്ളതാണ്. വൈറസ് രോഗങ്ങളിൽ അലോപ്പതി ചികിൽസയിൽ മരുന്നില്ല എന്നത് ഒരു വസ്തുതയാണ് .ഭാരതീയ ചികിത്സകളിൽ അവക്ക് മരുന്നുണ്ട് എന്നതും വസ്തുതയാണ്. ചികിത്സാ പരമായ അനുഭവപാഠങ്ങൾ ഷയർ ചെയ്യപെടാത്തതും പുതിയ ഗവേഷണ ഫലങ്ങൾ ഉയർന്നു വരാത്തതും അടിസ്ഥാനപരമായ പരാജയങ്ങളാണ്. ചില ആയുർവേദ ചികിൽസക രെങ്കിലും അലോപതിയുടെ ചുവടുപിടിച്ച് രോഗിക്ക് മരുന്ന് എന്ന മാനദണ്ഡം വിട്ട് ഓരോരോഗത്തിന്ന് ഓരോ മരുന്ന് എന്ന രീതിയിൽ മരുന്ന് നിശ്ചയിക്കാ റുണ്ടെന്നതും അനാരോഗ്യകരമായ പ്രവണതയാണ്.ഈ രീതിയിൽ രോഗം മാറിയാലും അടിസ്ഥാനപരമാ ദോഷവൈഷമ്യങ്ങൾ മാറിയില്ല എങ്കിൽ ആ ഗന്തുക രോഗങ്ങൾ മാറിയേക്കാമെങ്കിലും സ്ഥായിയായ രോഗങ്ങൾ ആവർതിക്കാനാത്ത് സാദ്ധ്യത (തുടരും)

ഭാരതീയ ചികിൽസാ പരിചയം 4 ഒരു ആക്സിഡന്റ് ഉണ്ടായാൽ മോഡേൺ മെഡിസിൻ തേടുമോ നാട്ടു ചികിത്സ തേടുമോ.

നാട്ടു ചികിത്സയുടെ അപര്യാപ്തതയെ കാണിക്കു വാൻ അലോപതിക്കാർ ഉപയോഗിക്കുന്ന ഒരു വാദഗതി യാണിത്. ബാല്യകാലത്തു കേട്ട ഒരു കഥാപ്രസംഗ ഭാഗ മാണ് എനിക്ക് ഓർമ വരുന്നത്. ഒരാളുടെ കാലിന് മാ രകമായ പരിക്കുപറ്റി ബന്ധുക്കൾ ഹോസ്റ്റലിൽ കൊണ്ടു പോകുമ്പോൾ കൃത്രിമ കാൽ വിൽക്കുന്ന കടക്കാരൻ സ മീപിച്ച് ചോദിച്ചു. നല്ലയിനം ക്രിത്രിമ കാലുണ്ട് എന്നു പറഞ്ഞു. കുപിതരായ ബന്ധുക്കൾ അയാളെ അസഭ്യം പ റഞ്ഞ് ഓടിച്ചു.നിർഭാഗ്യവശാൽ അയാളുടെ കാൽ മുറി ച്ചു കളയേണ്ടി വന്നു. ഒരു വർഷത്തിനുശേഷം അയാൽ കൃത്രിമ കാലു വാങ്ങുവാൻ കക്കാരനെ സമീപിച്ചു. കട ക്കാരൻ കുപിതനായി പറഞ്ഞു ഞാനന്നേ പറഞ്ഞതല്ലേ എന്ന്.
അലോപതിയുടെ വളർചയെ ആരും കുറച്ചു കാ ണുന്നില്ല. പാർശ്വഫലങ്ങൾ ഏറെയുള്ള അലോപ്പതി ചി കിൽസ മറ്റു മാർഗങ്ങൾ ഇല്ലെങ്കിൽ ഉപയോഗിച്ചാൽ പോരെ എന്ന താണ് ചോദ്യം. ചെറിയ ഒരു പനിയോ തലവേദനയോ വന്നാൽ അലോപ്പതി ഔഷധം ഉപയോ ഗിക്കുന്നതിന്റെ ദോഷങ്ങൾ കുടി പരിഗണിക്കേണ്ടതല്ലേ. ശുശ്രുതനു ശേഷം ഭാരതീയ ചികിൽസാ രംഗത്ത് ഗവേ ഷണങ്ങൾ ഒന്നും നടന്നിട്ടില്ല. ഗവേഷണ കേന്ദ്രങ്ങളായി രുന്ന സർവകലാശാലകൾ തകർക്കപെട്ടതുംവിദേശ ആധി പത്യത്തിൽ ഗവേഷണങ്ങൾക്കുള്ള സാമ്പത്തിക സ്രോത സുകൾ ഇല്ലാതായതും കാരണങ്ങളാണ്.
സ്വതന്ത്ര ഭാരതത്തിൽ ദീർഘകാലം ഭരണം നടത്തിയ കോൺഗ്രസും സ്വദേശിയ ശാസ്ത്രങ്ങളെ വള രാൻ അനുവദിച്ചില്ല. ഭാരതീയ ചികിൽസാ രീതികൾ ഒരു ആരോഗ്യ ചര്യയാണ്. അലോപതി ഒരു വിപത് ചരട ആണ്.ഒരു അവയവം തീർകാനാവാത്ത വിധം നശിച്ചാൽ ആ ഭാഗം നീക്കം ചെയ്തും ജീവൻ രക്ഷ പെടുത്താൻ ശ്രമിക്കും. അതൊരു വിപത്ചര്യ ആണ്. ങ്ങു കാൽ കൂടി രക്ഷപെടുത്തുകയാണ്. ആരോഗ്യപരം .മോഡേൺ മെഡിസിന്റെ വ്യാപനം രോഗം മൂലമുള്ള മരണം കുറച്ചിട്ടുണ്ട്. എന്നാൽ രോഗികളുടെ എണ്ണം കൂടുകയാണ് ചെയ്തത്.സ്ഥിരമായി മരുന്നു കഴിക്കു ന്നവരുടെ സംഖ്യ ക്രമാധികമായി വർദ്ധിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് കാണുക.

സോമൻ

Leave a comment