Post 82 മൂലികാ വിദ്യ

………ഞാൻ ഒരു വൈദ്യനോ വൂലികാ വിദ്യയിൽ വിദഗ്ദ്ധനോ അല്ല. പാരമ്പര്യമായി കിട്ടിയ അറിവുകൾ പങ്കുവക്കുക യാണ്. തെറ്റുണ്ടെങ്കിൽ അറിവുള്ളവർ തിരുത്തി തരുമെന്ന് വിശ്വസിക്കുന്നു.

…….. കൊടിഞ്ഞി വിലക്കി വാതപ്പരു വിലക്കി മഞ്ഞ പിത്തം വിലക്കി തൊണ്ട മുള്ളു വിലക്കി എന്നൊക്കെ കേട്ടിട്ടുണ്ടാവും. പണ്ടൊക്കെ പനി വാതം പേവിഷം സർപ വിഷം തുടങ്ങി അനേക രോഗ ങ്ങളിൽ ഒരു ഉത്തമ പ്രതി വിധി ആയും ആസന്ന ഘട്ടങ്ങ ളിൽ ഒരു ജീവൻ രക്ഷാ ഉപാധി ആയും മൂലികാ വിദ്യ ഉപയോ ഗിച്ചിരുന്നു. ആയുർവേദം ഔഷധങ്ങളെ യോഗങ്ങൾ ഗണങ്ങൾ വർഗങ്ങൾ ഒറ്റമൂലികൾ എന്നിങ്ങനെ പ്രയോഗ ഗുണാദി നിരൂപണ സൗകര്യാർത്ഥം പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മിക്കവാറും ഒററ ഔഷധമായും അപൂർവം രണ്ടോ മൂന്നോ ഔഷധങ്ങൾ ചേർതും ഉപയോഗിക്കുന്ന ഒറ്റമൂലികളുണ്ട്, ഒറ്റമൂലികൾ മിക്കവയും തൃദോഷ ങ്ങളിൽ ചിലതിനെ കൂട്ടുകയും ചിലതിനെ കുറക്കുകയും ചെയ്യുന്നു. അപൂർവം ചിലവ തൃദോഷ സാമ്യം വരുത്തുന്നു. അവയെ രസായന ഔഷധങ്ങൾ എന്നു പറയുന്നു. രസായന ഔഷധങ്ങളല്ലാത്ത ഒറ്റമൂലികൾ ദീർഘകാല ഉപയോഗ ത്തിന് നന്നല്ല. മന്ത്രയുക്തമല്ലാതെ ഒറ്റമൂലികൾ ഉപയോഗി ക്കുന്നതിന് ഒറ്റമൂലി വൈദ്യം എന്നു പറയുന്നു. മന്ത്രസഹിത മായി ഉപയോഗിക്കുന്നതിന് ഒറ്റമൂലി വിദ്യ എന്നു പറയുന്നു. ഒറ്റമൂലിവിദ്യക്ക് മൂലികാവിദ്യ മന്ത്രൗഷധയോഗങ്ങൾ പ്രഭാവ ചികിത്സ ദിവ്യ ചികിത്സ വിലക്ക് എന്നൊക്കെ പേരു പറയാറുണ്ട്. എന്റെ അറിവിൽ മൂല കാ വിദ്യ വൈദിക വഴി താന്ത്രിക വഴി അഗസ്ത്യ വഴി മലവാര വഴി എന്നിങ്ങതെ നാല് ശാഖകളുണ്ട്. ഇവയല്ലാതെ വേറെയും ശാഖകൾ ഉണ്ടായേക്കാംദേവതാ സങ്കൽപം പലതാ ണെങ്കിലും വൈദിക താന്ത്രിക മലവാര വഴികളിൽ മന്ത്ര സിദ്ധി പ്രധാന ഘടകമാണ്. എന്നാൽ അഗസ്ത്യ വഴിയിൽ യോഗസിദ്ധിക്കാണ് പ്രാധാന്യം. പുരഛരണാദി ക്രിയക .ളൊന്നും നിർബന്ധിതമല്ല . താൽപര്യമുള്ളവർക്ക് ആകാം. ഇവിടെ ഗുരു പരമ്പര തന്നെയാണ് ദേവത. ഏതു മന്ത്രം ഉപയോഗിച്ചാലും ഗുരുപരമ്പരക്കാണ് പ്രാധാന്യം..

…… ഭാരതീയ ചികിത്സാ സംപ്രദായങ്ങളായ ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും തൃദോഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് രോഗനിർണയവും ചികിൽസയും. സാധാരണയായി ദ്രവ്യത്തിന്റെ (ഔഷധത്തി ന്റെ ) രാസ സ്വഭാവങ്ങളായ രസം ഗുണം വീര്യം വിപാകം എന്നീ സ്വഭാവങ്ങളാണ് ചികിൽസയിൽ ദോഷങ്ങളെ ശമിപ്പിക്കാനും സമീകരിക്കാനും ഉപയോഗിക്കുന്നത്. അതിനനുസരിച്ചാണ് ഔഷധങ്ങളെ യോഗങ്ങളായും ഗണങ്ങളായും വർഗങ്ങളായും ഒറ്റമൂലികളായും തിരിച്ചിട്ടുള്ളത്. രസവീര്യാ ദികളുടെ സമാനതകൾക്കനുസരിച്ച് അവശരീരത്തി ലുളവാ ക്കുന്ന ഗുണദോഷഫലങ്ങളും സമാനങ്ങളായിരിക്കും എന്ന് സാമാന്യമായി കണക്കാക്കുന്നു.. അങ്ങിനെ രസാദി സ്വഭാവങ്ങൾക്ക് അനുസൃതമായി പ്രവർതിക്കുന്ന ഔഷധങ്ങളെ സമാനപ്ര തൃയാരാബ്ദം എന്ന് പറയുന്നു. എന്നാൽ ചില ഔഷധങ്ങൾരസാദി ഗുണങ്ങൾക്ക് അനുസൃതമല്ലാത്ത ചില ഗുണങ്ങൾ പ്രകടമാക്കുന്നു. അത്തരം ഔഷധങ്ങളെ വിചിത്ര പ്രത്യയാരാബ്ദം എന്ന് പറയുന്നു ഈ പ്രഭാവത്തെ ചികിൽസയിൽ കൂടുതലായി പ്രയോജന പെടുത്തുന്നതു കൊണ്ടാണ് മൂലികാ വിദ്യക്ക് പ്രഭാവ ചികിത്സ എന്ന പേരുണ്ടായത്. ഉദാഹരണത്തിന് ശംഖുപുഷ്പത്തിന്റെ പേര് എടുക്കുന്ന പ്രത്യേക വിധി അനുസരിച്ച് വിഷ ഹരമായും വിഷകരമായും വിഷ സ്തംഭനമായും പൂർവികർ ഉപയോ ഗിച്ചിരുന്നു. കുഞ്ഞുങ്ങൾ പച്ച നിറത്തിൽ അതി സരിക്കു ന്നതിന് പാടവള്ളി ജപിച്ച് അരയിൽ കെട്ടിയാൽ അതി സാരം ഉടൻ നിൽകുമായിരുന്നു. ഈ പ്രഭാവത്തെ അടിസ്ഥാ നമാക്കി ഉള്ള ഒരു സംയുക്ത ചികിത്സാവിധിയാണ് മൂലികാ വിദ്യ. മൂലികാ വിദ്യയിൽ ഔഷധങ്ങളുടെ പ്രഭാവം വർദ്ധിപ്പിക്കുന്നതിനുള്ള പല തരംക്രിയകളുണ്ട്.
മൂലികാ വിദ്യയിൽ അടിസ്ഥാനമായി ഒരു ഔഷധമുണ്ട്. ഔഷധ ത്തിന്റെ ഗുണം വർദ്ധിപ്പിക്കാൻ പൂർവ പരിചരണ മുണ്ട് ജ്യോതിഷ പരമായ സമയനിർണയമുണ്ട്. മന്ത്രമുണ്ട് ഹിപ്നോട്ടിസമുണ്ട് രാസ സംയോജനമുണ്ട്. ഇവ യിൽ യുക്തമായവ യോജി പ്പിച്ച് നൽകുന്ന ഔഷധ ചികിൽസ ആണ് വിലക്ക് അധവ മന്ത്രൗഷധ യോഗം എന്ന് പറയുന്നത്. എല്ലാ യോഗങ്ങളിലും എല്ലാ മുറകളും ചേർക്കുന്നില്ല യുക്തമായവ ചേർതു വരുന്നു.

മൂലികാ വിദ്യ ( ഭാഗം 3) …….മൂലികാ വിദ്യയിൽ മൂലികകളുടെ പ്രഭാവം വർദ്ധിപ്പി ക്കുന്നതിനായി നിർദേശിക്കപെട്ടിട്ടുള്ളത് അഞ്ചു കർമങ്ങളാണ് .അവ(1 )കാല യോഗം (2) സ്ഥിതി യോഗം (3) ദ്രവ്യ യോഗം (4) മനോയോഗം (5)മന്ത്ര യോഗം എന്നിങ്ങനെ പറഞ്ഞു വരുന്നു. ചില ഔഷധങ്ങൾ ക്ക് ചില സമയങ്ങളിൽ പ്രഭാവം വർദ്ധിക്കുന്ന തായി കണ്ടുവരുന്നു. ആ സമയത്ത് അവ പറിക്കുകയോ സേവി ക്കുകയോ കൂട്ടിയോജിപ്പിക്കുക യോ ചെയ്താൽ അവയുടെ ഔഷധവീര്യം വർദ്ധിക്കും. അങ്ങി ആഴ്ച പക്കം തിഥി നക്ഷത്രം മുഹൂർ തം മുതലായ കാല ബന്ധിതമായി ഔഷധം ഉപയോഗിക്കുന്നതിന് കാലയോഗം എന്ന് പറയുന്നു. ഔഷധത്തിനു ചുറ്റും വൃത്തിയാക്കി ധൂപം ദീപം തർപണം ബന്ധനം മുതലായ പ്രത്യേകമായി നിർമിച്ച പരിതസ്ഥിതികളിൽ ഔഷധം ഉപയോഗിക്കുന്നതിന് സ്ഥിതി യോഗം എന്ന് പറയുന്നു. മഞ്ഞൾ വെളം കരിവെള്ളം പാൽ കരിക്കിൻ വെള്ളം ജപ തീർത്ഥം മുതലായ പ്രത്യേക ദ്രവ്യങ്ങളെ കൊണ്ട് തർപ്പണം ചെയ്യുന്നതും ചല ഔഷധങ്ങൾ കൂട്ടിചേർത് പ്രത്യേക പ്രഭാവ മുണ്ടാക്കുന്നതും ദ്രവ്യ യോഗമാണ്. ദ്രവ്യ യോഗം വിപുലമായി ഉപയോഗിക്കുന്നത് കൈവിഷത്തിലും രസവാദത്തിലുമാണ്. ഔഷധം കൊണ്ട് ആർക്ക് എന്ത് ഗുണം കിട്ടണം എന്ന ഹിപ്നോട്ടിക് നിർദേശങ്ങളും ഔഷധ ത്തിന്റെ ശാപമോചനാദി ക്രിയകളും മനോയോഗത്തിൽ പെടുന്നു. ചില മന്ത്രങ്ങളെ കൊണ്ട് ഔഷധത്തെ ഉപചരി ക്കുന്നതാണ് മന്ത്രയോഗം. ചുരുക്കി പറഞ്ഞാൽ മൂലികാ വിദ്യ എന്നാൽ preetreated Medicin ( പൂർവ പരിചരിത ഔഷധം) എന്നു പറയാം. സാധാരണ മിക്കവാറും ഔഷധങ്ങളിൽ മൂലികക എടുക്കുന്നതിന് പന്ത്രണ്ടു മണിക്കൂർ മുൻപാണ് പരിചരണം ആരംഭിക്കുന്നത്. എന്നാൽ കണ്ണു രോഗത്തിന് എത്തിൽ പൂ എടുക്കാനുള്ള വിധി എള്ള് പാകുമ്പോൾ പരിചരണം ആരംഭിക്കുന്നു. .മൂന്നു ദിവസവും ഏഴു ദിവസവും പതിനൊന്നു ദിവസവും ഒരു മണ്ഡലവും ഒക്കെപൂർ വ പരിചരണം വിധിച്ചിട്ടുള്ള യോഗങ്ങൾ ഉണ്ടെന്ന് കേൾക്കുന്നു. മിക്കവാറും എല്ലാ മന്ത്രൗഷധ യോഗങ്ങളും രോഗിയുടെ നാളും പേരും രോഗവും പറഞ്ഞാണ് ഔഷധത്തെ പരിചരിക്കുന്നത്.സർ പവിഷം പോലുള്ള പല രോഗങ്ങളിലും ഇത് സാദ്ധ്യമാകില്ല വർഷത്തിൽ ഒന്നോ രണ്ടോ മുഹൂർത0 മാത്രം കിട്ടുന്ന ഔഷധ യോഗങ്ങളുണ്ട് .അവയൊക്കെ മുഹൂർതം കിട്ടുമ്പോൾ പറിച്ചു വച്ച് ആവശ്യം നേരത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ചരിത്രാതീതകാലം മുതൽ പ്രാർത്ഥനയും മന്ത്രങ്ങളും മറ്റുമായി പലതരം ചിത്താശ്രിത ചികിൽസകൾ ലോകത്ത് എല്ലാ ഭാഗങ്ങളിലും നിലനിന്നിരുന്നു. ഭാരതത്തിൽ വൈദിക വിധി അനുസരിച്ചുള്ള യാഗങ്ങളും താന്ത്രിക വിധി അനുസരിച്ചുള്ള മന്ത്രങ്ങളും ആ വാഹനങ്ങളും ഉഴിഞ്ഞൊഴിക്കലും എല്ലാം നിലനിന്നിരുന്നു. ഒരു പക്ഷേഔഷധ ചികിൽസ യേക്കാൾ പഴക്കം മാന്ത്രിക ചികിൽസക്ക് കണ്ടേക്കാം. ആധുനിക ഭൗതിക ശാസ്ത്ര ത്തിന്റെ വളർചയിൽ കടന്നു വന്ന ചില തെറ്റായ പ്രവണതകളിൽ ആരോഗ്യ സംരക്ഷണത്തിൽ മനസിനുള്ള പങ്ക് ഒഴിവാക്കപ്പെട്ടു. മനുഷ്യനെ കേവലം ഒരു യന്ത്രമായി കാണുന്ന പ്രവണത വളർന്നു വന്നു. പിന്നീട് ആസ്മ മുതലായ ചില രോഗങ്ങൾ മനോജ ന്യങ്ങളാകാമെന്ന നിഗമനത്തിൽ എത്തി. ഇന്ന് ക്യാൻസർ മുതലായ മഹാരോഗങ്ങളുടെ നിയന്ത്രണത്തിലും മനസിന് സാരമായ പങ്കുണ്ടെന്ന് പല സോക്ടർമാരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.എന്നാൽ പൗരാണിക ഭാരതീയ ഋഷിമാർ എല്ലാ രോഗങ്ങളിലും മാനസിക തലത്തിലുള്ള കാരണങ്ങ ളുണ്ടെന്ന് വിശ്വസിച്ചിരുന്നു. എല്ലാ രോഗങ്ങളേയും മാനസിക തലത്തിൽ ചികൽസിക്കാമെന്നും മനസിലാക്കി യിരുന്നു.

ഇന്ന് നിലവിലുള്ള പ്രധാന ചിത്താശ്രിത ചികിൽസകൾ ഹിപ്നോട്ടിസം റക്കി പ്രാണ ചികിൽസ എന്നിവയാണ്. ചിത്താ ശ്രിത ചികിത്സയിലെല്ലാം ആവർതmത്തിന് വളരെ പ്രാധാന്യമുണ്ട്. രൂപഭാവങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ചിത്താന്ത്രിത ചികിൽസ പരിശീലിക്കുന്നത്‌ സ്വയം ആവർതിച്ചുള്ള ചില നിർദേശങ്ങൾ സ്വയം മനസിൽ ആവർതിച്ചു കൊണ്ടാണ്‌. . മാന്ത്രികത്തിൽ ഇതിന് പുരസ് ര ണം അധവ മന്ത്ര സിദ്ധി വരുത്തുക എന്ന് പറയുന്നു.മറ്റുള്ള ചിത്താശ്രിത ചികിൽസകളിൽ സാധകം ചെയ്യുക എന്ന് പറയുന്നു.
എന്താണ് ഈ ആവർതനത്തിന്റെ പ്രാധാന്യം. പരിണാമ സിദ്ധാന്തം പറയുന്നത് തലമുറകളായി ഒരാഗ്രഹം നിലനിന്നാൽ അതിനനുസരിച്ച് ശരീര ഘടനയിൽ തന്നെ മാറ്റങ്ങൾ ഉണ്ടാകും എന്നാണ്. ചിത്താ ശ്രിത ചികിത്സയുടെ തത്വം ആവർതിച്ചുള്ള ചിന്ത അധവ നിർദേശങ്ങൾ ശരീരത്തിൽ മാറ്റങ്ങൾ വരുത്തും എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തെ പറ്റി ചിന്തിച്ചാൽ ഉപബോധമനസിന്റെ പ്രഭാവങ്ങളെ മനസിലാക്കുവാൻ കഴിയും. പതിവായി രാവിലെ ചായ കുടിച്ചാൽ ആ സമയത്ത് ചായ കുടിച്ചില്ല എങ്കിൽ പല അസ്വസ്ഥതകളും അനുഭവപെടാൻ തുടങ്ങും. മദ്യം പുകയില ചായ മുതലായ ലഹരി വസ്തുക്കളിലാണ് ഈ ആശ്രയത്വം (അടിക്റ്റിവിറ്റി) കൂടുതലായി കാണു ന്നത്.ഭക്തിയും സഭാ ചാരവും എല്ലാം ഇങ്ങിനെ ശീലം കൊണ്ട് ഉണ്ടാകുന്നവയാണ് അധവ ബോധപൂർവം ഉണ്ടാക്കുന്ന വയാണ്. മനശാസ്ത്ര വിദഗ്ദ്ധർ ഇവയൊക്കെ അനലൈസ് ചെയ്ത് ഇവ ഉപബോധമനസിൽ അടിഞ്ഞു കൂടിയ ചിന്ത കളാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്‌. അപ്പോൾ ആവർതനം കൊണ്ട് ഉപബോധമനസിനെ സ്വാധീനിക്കാൻ കഴിയും എന്നതിന്റെ അംഗീകാരം കൂടിയാണ് ഈ സ്ഥിരീകരണം.
ശരീരത്തിൽ ഒരു പ്രവർതനം നടക്കുമ്പോൾ അതിന് ഫിസിക്കൽ സിസ്റ്റത്തിന്റെയും (അന്നമയകോശം) നെർവിക്കൽ ശിസ്റ്റത്തിന്റെയും (മനോമയ കോശം) സംയോജിത പ്രവർതനം ആവശ്യമാണ്

അറിഞ്ഞു കൊണ്ട് നാം ചെയ്യുന്ന പ്രവൃത്തികൾ എല്ലാം നിയന്ത്രിക്കുന്നത് ബോധമmസാണ് .ഇത് മസ്തിഷ്കത്തിന്റെ മുൻഭാഗത്തെ ആശ്രയിച്ച് സ്ഥിതി ചെയ്യുന്നു. ശരീരത്തിന്റെ ആന്തരിക പ്രവർതനങ്ങളായ ദഹനം ശ്വസനം രക്തചംക്ര മണം രോഗപ്രതിരോധം വിവിധ ഹോർമോണുകൾ കാമ ക്രോധാ ദിവികാരങ്ങൾ സ്വഭാവം ഇവയൊക്കെ നിയന്ത്രിക്കുന്നത് ഉപബോധമനസാണ് അധവ ഇവയൊക്കെ നിയന്ത്രിക്കുന്ന നെർവികൽ സിസ്റ്റത്തെ ആണ് ഉപബോധമനസ് എന്ന് പറയുന്നത്. ഇത് മസ്തിഷ്കം മുതൽ DNA വരെ പടർന്നു കിടക്കുന്നു. കാമക്രോധാദികൾ നാം അറിയുന്നതു കൊണ്ട് ബോധമനസിലാണ് രൂപപെടു ന്നത്‌.എന്നാൽ അവയുടെ നിയന്ത്രണം പൂർണമായി ബോധമനസിനില്ല. അതു കൊണ്ട് ബോധ മനസിന്റെ നിയന്ത്രണം ഉപബോധമനസിനുണ്ടെന്ന് മനസിലാക്കാം. ശരീരത്തിന്റെ ആകൃതി നിറം കാമക്രോ ധാ ദിവികാ രങ്ങൾ ജന്മാന്തര സ്മൃതികൾ പുണ്യപാപങ്ങൾ എല്ലാം അബോധ മനസിന്റെ നിയന്ത്രണത്തിലാണ്‌. അങ്ങിനെ യാകുമ്പോ.ൾ ബോധ മനസും ഉപബോധമm സും അബോധ മനസിന്റെ നിയന്ത്രണത്തിൽ വരും.

സ്ഥിരമായ ശീലങ്ങൾ ഉപബോധമനസ് അംഗീകരിക്കയും അനുകരിക്കയും ചെയ്യും എന്ന് ആധുക ഭൗതിക ശാസ്ത്രജ്ഞർ പോലും അംഗീകരിച്ചു കഴിഞ്ഞു.ആ നിലക്ക് ആവർതിച്ച് പറയുകയും ചിന്തിക്കയും ചെയ്യുന്ന കാര്യങ്ങൾ മനസിന്റെ സൂക്ഷ്മതലങ്ങളായ ഉപബോധ അബോധതലങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ആവർത്തിച്ചുള്ള ജപങ്ങളും ധ്യാനങ്ങളും ചിന്തകളും ഒക്കെ കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്.
(തുടരും)

സോമൻ

Leave a comment