post 81 ബലയും അതിബലയും

oമൂലികാവിദ്യയിലെ ഒരു യോഗമാണ് മുകളിൽ കൊടു ത്തിട്ടുള്ളത്.

മൂലികാ ബന്ധന വിധി അനുസരിച്ച് പറിച്ചതായ നായുരു വിയുടെ (കടലാടിയുടെ) അരി പാലിൽ വേവിച്ച ഉരി ചോറ് ഭക്ഷി ച്ചാൽ ദിവസങ്ങളോളം വിശപ്പും ദാഹവും ക്ഷീണവും ഉണ്ടാകില്ല എന്നതാണ് വിധി.

ശ്രീരാമനും ലക്ഷ്മണനും വിശ്വാമിത്രന്റെ യാഗരക്ഷ ക്കായി പോകുമ്പോൾ വിശപ്പും ദാഹവും ക്ഷീണവും ഉണ്ടാകാതിരിക്കാ നായി ബലയും അതിബലയും എന്ന രണ്ട് മന്ത്രങ്ങൾ ഉപഭേശിച്ചു. എന്ന് രാമായണം പറയുന്നു’. ഇവ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? ഉണ്ടെന്നാണ് മൂലികാ വിദ്യയിൽ പറയുന്നത്. ബല എന്നത് നായു രുവിയും അതിബല. എന്നത് അതു പരിക്കേണ്ടുന്ന വി ധിയും ആണ് എന്ന് മൂലികാ വിദ്യയിൽ അവകാശ പ്പെടുന്നു. കഥാഗതിക്ക് ഇണങ്ങും വിധം രഹസ്യ മാന്ത്രിക വിധി ഇതിഹാസത്തിൽ നിന്നും ഒഴിവാക്കി എന്നാണ് വി ശദീകരണം. മേൽ പറഞ്ഞ അർത്ഥങ്ങൾ ബല അതിബല എന്നീ നാമങ്ങൾക്ക് ചികിൽസാ ഗ്രന്ഥങ്ങളിലോ ശബ്ദകോശങ്ങളിലോ പ്രയോഗിച്ചിട്ടില്ല എന്നതിനെ മൂലികാ വിദ്യയിൽ ന്യായീകരിക്കുന്ന തിങ്ങനെ

“അമ്മാവനെ .ചുട്ടഥ പച്ച മോരിൽ………. പൈ മഞ്ഞളും കൂട്ടി അരച്ചു തേച്ചാൽ ……..മുന്നാള്ളത്തേ മുരടററു പോകും……….. എല്ലാർക്കുമുണ്ടാകു മൊടി ചിലത്തി

മഞ്ഞ തവള മരത്തവള………… കുഞ്ഞി ചേരയുമൊപ്പമായ്……. കഞ്ഞി പതയിലരച്ചിട്ടാൽ………. നെഞ്ഞത്തെ കുരു: മാറി പോം.

ഈ രണ്ടു യോഗങ്ങളിലും ഔഷധങ്ങൾ യഥാർത്ഥ പേരിലല്ല ഉപയോഗി ച്ചിരിക്കുന്നത്. മഞ്ഞതവള..:.പച്ചമഞ്ഞൾ മരതവള…….മരമഞ്ഞൾ കുത്തി ചേര…….. കൊടുവേലി കിഴങ്ങ്, അമ്മാവൻ ……… നീല ഉമ്മം .എന്ന താത്ത് കൽപ്പിത അർത്ഥം.

എന്നാൽഒരു നിഖണ്ടു വിലും ഈ അർത്ഥം കാണാനാവില്ല. ചില യോഗങ്ങൾ ഗുരുമുഖത്തു നിന്നും പഠിക്കണം എന്ന ഉദ്ദേശത്തിൽ അപരനാമത്തിൽ (കോഡുഭാഷയിൽ) രേഖപെടുത്തുന്ന രീതി പൂർവികർക്ക് പതിവുണ്ടായി രുന്നു എന്ന് ഇവയിൽ നിന്നും മനസിലാക്കണം. അതുപോലെ ഒന്നാണ് രാമായണത്തിലെ ബല അതിബല പ്രയോഗം എന്നതാണ് മൂലികാ വിദ്യയിലെ വിശദീകരണം. ബലയും അതിബലയും മന്ത്രങ്ങ ളാണെങ്കിൽ വിശ്വാമിത്രനോ ശിഷ്യൻമാരോ മറ്റാരെങ്കിലുമോ ഈ മന്ത്രങ്ങൾ ഉപയോഗിച്ചതായി ഒരിടത്തും പറയുന്നില്ല. എന്നാൽ മേൽ കൊടുത്തിരിക്കുന്ന യോഗം സിദ്ധൻമാരും സന്യാ സിമാരും സഞ്ചാരികളും ചില വനവാസികളും പൗരാണിക കാലത്ത് ധാരാളം ഉപയോഗിച്ചിരുന്നു. ആ നിലക്ക് ബലയും അതിബലയും കടലാടിയുടെ വിനിയോമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു

:

Leave a comment