Post 80 മുക്കുറ്റി

*ശാസ്ത്രീയ നാമം*: Biophytum sensitivum

(ബയോഫിറ്റം സെൻസിറ്റിവം)
*സംസ്കൃതം* : സമങ്ഗ, അലംബുഷഃ,

പീതപുഷ്പഃ, കൃതാഞ്ജലിഃ

*ഹിന്ദി* : ലാക്ഷണ

*ദേവത* : ശ്രീപാർവതി

(വിഷ്ണുആണ്‌ ദേവത എന്ന്‌ ചിലയിട

ങ്ങളിൽ കാണുന്നു)
*രസാദി ഗുണങ്ങൾ*

—————————————–

രസം :തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

മുക്കുറ്റി രക്ത സ്തംഭനിയും വിഷ ഹരവുമാണ്. മുറിവിൽ മുക്കുറ്റി നീര് ഒഴിക്കുകയും ചതച്ചു വച്ച് കെട്ടുകയും ചെയ്താൽ വേഗത്തിൽ സുഖ പെടും മുക്കുറ്റിയും പൂവാംകുറുന്തലും ചതച്ചു പിഴിഞ്ഞ നീര് സമം എടുത്ത് ഒരു ഭാഗം എണ്ണയും ചേർത് എണ്ണകാച്ചി അരക്കു പാകത്തിലരിച്ച് നസ്യം ചെയ്കയും മൂർദ്ധാവിൽ വക്കുകയും ചെയ്താൽ മുക്കിൽ ദശ വളരുന്നത് (നാസാർശസ്) ശമിക്കും.

അറുപതു ഗ്രാം മുക്കുറ്റി ചതച്ചു പിഴിഞ്ഞ നീരും ഒരു താറാം മുട്ടയും കുട്ടി ഇന്തുപ്പുചേർത് ഓംലറ്റ് ഉണ്ടാക്കി തുടർചയായി മൂന്നു ദിവസം കഴിച്ചാൽ രക്താർ ശസ് ശമിക്കും.

(രാജേഷ് വൈദ്യർ)
മുക്കുറ്റി അരച്ച് നെല്ലിക്ക അളവ് പാലിൽ കലക്കി രോഗാനുസരണം രണ്ടോ മൂന്നോ നേരം സേവിച്ചാൽ പുതിയതായ പ്രമേഹം ശമിക്കും……. മുക്കുറ്റി നീര് നെറുകയിൽ ഇററിക്കുന്നതും പൊക്കിളിൽ ഇററിക്കുന്നതും ഉള്ളിൽ കഴിക്കുന്നതും സ്ത്രീകളുടെ രക്തസ്രാവം (അസൃശ്രം) ശമിപ്പിക്കും….. സമൂലം അഞ്ച് മുക്കുറ്റിയും അഞ്ച് കുരുമുളകും കൂടി അരച്ച് കഴിച്ചാൽ ആസ്മയും ചുമയും ശമിക്കും. പ്രതിരോധ ശേഷി വർദ്ധിക്കും. അലർജിക്കും കഫകെട്ടിനും നന്ന്. ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കും.

(പ്രതീഷ് കോട്ടക്കൽ)
അഞ്ച് മുക്കുറ്റിയും അഞ്ച് തിരി പച്ച കുരുമുളകും കൂടി അരച്ച് കഴിച്ചാൽ ആ സമയും ചുമയും ശമിക്കും. എരിവ് സഹിക്കാൻ വിഷമമുള്ളവർക് മല്ലി ചേർതും കഴിക്കാം ( ഷാജി )
ആസ്മക്ക് മുക്കുറ്റി നീര് സേവിക്കുന്നത് നല്ലതാണ്.സമൂലം തേനിൽ സേവിച്ചാൽ ചുമയും കഫകെട്ടും ശ്രമിക്കും. വയറിളക്കത്തിനും വ്രണങ്ങൾ ശമിക്കാനും നന്ന്. ഗർഭിണികൾ കഴിക്കരുത്.(മുരളി)
മുക്കുറ്റി കഷായം വച്ചു കഴിച്ചാൽ ഉഷ്ണ രോഗവും കുഷ്ടവും പുതിയ തായ(നീരാകും മുൻപുള്ള ) മന്തുരോഗം ശമിക്കും, മുക്കുറ്റി നീരൊഴിച്ചാൽ മുറി വി ലെ രക്തസ്രാവം ശമിക്കും. പഴകിയ വ്രണങ്ങളും കരിയും. മുക്കുറ്റി നീര് ആട്ടിൽ പാലോചതുരകള്ളി പാലോ ചേർത് കാൽ വെള്ളയിൽ ലേപനം ചെയ്താൽ ബീജസ്തംഭനം ഭവിക്കും. മുക്കുറ്റി അരച്ച് പാലിൽ സേവിച്ചാൽ എക്കിട്ടം ശമിക്കും.

(സെയ്തു സെയിം കോയ തങ്ങൾ)
മുക്കുറ്റിയും മഞ്ഞളും കൃഷ്ണ തുളസിയും കൂടി അരച്ചുപുരട്ടുകയും ഉള്ളിൽ കഴിക്കുകയും ചെയ്താൽ കീട വിഷങ്ങൾ ശമിക്കും. മുക്കുറ്റിയും പചമഞ്ഞളും കൂടി കഴിച്ചാൽ പ്രമേഹം ശമിക്കും.ഇതിൽ ഇന്തുപ്പുചേർത് കഴിച്ചാൽ ശോധന ഉണ്ടാക്കും.മുക്കുറ്റിയും നെല്ലിക്കയും കറിവേപ്പിലയും കൂടി ജൂസുണ്ടാക്കി കഴിച്ചാൽ ഗ്യാസ് ട്രബിൾ ശമിക്കും’ശോധmയും ഉണ്ടാക്കും. മുക്കു ററിയും നെല്ലിക്കയും മുത്തിളും ഇന്തുപ്പും കൂടി കഴിക്കുന്നതും ശോധനക്ക് നന്ന് മുക്കുററിയും മഞ്ഞളും തേനും ചേർത് കഴിച്ചാൽ അൾസർ ശ്രമിക്കും. മുക്കുറ്റിയും ഇഞ്ചിനീരും തേനും തിപ്പലിയും ചേർത് കഴിച്ചാൽ ആ സ്മയും ശ്വാസതടസവും ശമിക്കും.

(പവിത്രൻ വൈദ്യർ)
വൃഷണ വീക്കത്തിന്മു ക്കുറ്റിയുടെ പതിനഞ്ച് ഓല അര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച് പകുതിയാക്കി രാവിലെ ആഹാരത്തിനു മൻപ് സേവിക്കുക. ഒരു മാസം കൊണ്ട് വൃഷണ വീക്കം ശമിക്കും. മുക്കുറ്റി നീര് ഡേവിച്ചാൽ രക്തശുദ്ധി ഉണ്ടാകും. വൃക്കയിലെ കല്ല് നശിക്കും.ശരീരത്തിലുണ്ടാകുന്ന മുഴകളെ ശമിപ്പിക്കും. മുക്കുറ്റി അരച്ച് തളംവച്ചാൽ ബ്രയിൽ ട്യൂമർ നശിക്കുമെന്ന് പറയപെടുന്നു. ഹാർട്ട് ബ്ലോക്കിലും ഗുണം ചെയ്യും. എണ്ണ കാച്ചി നിറുകയിൽ നിറുത്തിയാലും മതി.

(പ്രസാദ്)
അർശസിന് മൂന്നു മുതൽ ഏഴുവരെ മുക്കുറ്റി അരച്ച് താറാവിന്റെ മുട്ടയിൽ ചേർത് പൊരിച്ചു സേവിക്കുക. ഏഴു ദിവസം. പതിനാലു ദിവസത്തിനു ശേഷം വീണ്ടും ഏഴു ദിവസം പതിനാലു ദിവസത്തിനു ശേഷം വീണ്ടും ഏഴു ദിവസം.അർശസ് ശ്രമിക്കും.

(ധന്വന്തരൻ വൈദ്യർ )
നിലം തെങ്ങ് തീണ്ടാ നാഴി ലജ്ജാലു.ജല പുഷ്പം

മുക്കുറ്റി മാന്ത്രിക വൈദ്യത്തിൽ മൂലികാബന്ധന വിധി അനുസരിച്ച് പറിവ് വീട്ടിൽ സൂക്ഷിക്കുന്നത് ദൃഷ്ടിദോഷത്തെ തടയും എന്നു പറയുന്നു. മുക്കുറ്റി രാത്രി പറിക്കരുതെന്ന് പറയപെടുന്നു. സിദ്ധവൈദ്യത്തിൽ ഇതിനെ കായകൽപ മൂലികകളിൽ ഉൾപ്പെടുത്തിയിരി ക്കുന്നു. മുക്കുറ്റി ഭസ്മമാക്കി ഒന്നോ രണ്ടോഗ്രാം വീതം ചെറുനാരങ്ങ നീരിൽ കൊടുത്താൽ കടുത്ത വയർവേദനയും ശമിക്കും. അതിനെ മധുനം മൂലം ശുക്ല സാന്ദ്രത കുറഞ്ഞ വർക്ക് മുക്കുറ്റി അതച്ചു കൊടുക്കുന്നത് നല്ലതാണ്. മൂത്ര വേഗത്തിൽ വേദനയും എരിവിലും അനുഭവപെട്ടാൽ മുക്കുറ്റി കരിക്കിൽ വെള്ളത്തിൽ അരച്ചു കൊടുത്താൽ ശമിക്കും.ഇത് സർപവിഷത്തിനും നല്ലതാണ്. സ്വാഭാവിക ഇൻസുലിൻ ഇതിൽ ഉള്ളതായി ശാസ്ത്രജ്ഞർ പറയുന്നു.ഇത് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.

(Drസുരേഷ് കുമാർ)
മുക്കുറ്റിയും പൂവാംകുറുന്തലും പിഴിഞ്ഞ നീരിൽ അൽപം പച്ചകർപൂരം ചേർത്ത് ഇരുപത്തി ഒന്നു ദിവസം നസൃം ചെയ്താൽ നാസാർശ സ്(മൂക്കിൽ ദശവളരുന്നത് ) നശിക്കും. വിരേചന നസ്യം ചെയ്ത് കഫം കളഞ്ഞ ശേഷം ഇതുപയോഗിക്കുന്നത് ഏറെ വിശേഷം.(Drജീവൻ)

ആർത്തവം ക്രമം തെറ്റി കൂടെ കൂടെ ഉണ്ടാകുന്നതിന് നിത്യാർതവ രോഗം മെ ന്ന് പറയുന്നു. മുക്കുറ്റിയും ഞാവൽ തൊലിയും അൻപതു ഗ്രാം വീതം ചതച് 450 മില്ലി എരുമമോരിൽ ഇട്ട് ഇരുപതു ഗ്രാം ചന്ദനവും അരയുചേർത് വിച്ചിരുന്ന് മൂന്നു ദിവസം രാവിലെയും വൈകിട്ടും 75 മില്ലി വീതം മൂന്നു ദിവസം സേവിക്കുക. ആർത്തവം ക്രമമാകും

(Dr ജീവൻ)
[24/12/2017 10:51 PM] വിജീഷ് വൈദ്യർ: മുക്കുറ്റി പിഴിഞ്ഞ് തേൻ ചേർത്ത് കഴിച്ചാൽ വായിലുള്ള അൾസർ മാറും വെറും വയറ്റില് കഴിക്കണം

[24/12/2017 10:52 PM] വിജീഷ് വൈദ്യർ: മുക്കുറ്റി ഹവന കർമ്മത്തിൽ പ്രധാന ഘടകമാണ്
[26/12/2017 7:28 AM] RK V:

മുക്കുറ്റിയെപറ്റിയുള്ള ഗവേഷണം

എക്സ്ട്രാക്റ്റുകളും അതിന്റെ ജൈവ രാസ സംയുക്തങ്ങളും ബാക്ടീരിയ, ആന്റി-ഇൻഫാംമിറ്ററി, ആന്റിഓക്സിഡന്റ്, അന്റിറ്റ്യൂമർ, റേഡിയോപ്രൊറ്റക്റ്റീവ്, ചെമോപ്രോട്ടക്റ്റീവ്, ആന്റിമെറ്റസ്റ്റാറ്റിക്, ആന്റിനൈനോജനിസിസ്, മുറിവ്-ശമന, immunomodulation, ആന്റി ഡയബെറ്റിക്, ആൻഡി ഡയറ്റിറ്റിക്, കാർഡിയോപ്രൊഡക്റ്റീവ് ആക്റ്റിവിറ്റി തുടങ്ങിയവ കൈവശപ്പെടുത്തിയിട്ടുണ്ട്. നമ്മെ അഭിമുഖീകരിക്കുന്ന വിവിധ രോഗങ്ങളുടെ മാനേജ്മെൻറിൽ ഈ ചെടിയുടെ വൈവിധ്യമാർന്ന പങ്കിനേക്കാൾ വെളിച്ചം വീശുന്നതിനായി ഇപ്പോൾ നടത്തുന്ന അവലോകനം നടത്തിയിട്ടുണ്ട്.
മുക്കുറ്റി നാലിനമുണ്ടെന്ന് ബൃഹത് നിഘണ്ടു പറയുന്നു. പിത്തം രക്തസ്രാവം ജ്വരം എന്നിവ ശമിപ്പിക്കും. മുക്കുറ്റിയും മീനങ്ങാണിയും സമൂലം ഇടിവു പിഴിഞ്ഞ നീരിൽ കൽകണ്ടവും നറുനെയ്യും ചേർത് കാമ്പി അരിച്ച്

പിത്തോപദ്രവം ജ്വരം ശുക്ലസ്രാവം
മൽസ്യാക്ഷി മണ്ഡമാലീ ക

സ്വര സേന പചൽ ഘൃതം

സേവ്യം സിതാശുക്ലേഷു

mരോം നാരീണ രോഗജിത് .

സരക്ത പിത്തസ്യായാം

സോമരോഗാനി മേഹയ
മുക്കുറ്റി നീരും മീനങ്ങാണിനീരും നറുനെയ്യും സമമായെടുത്ത് കൽകണ്ടം ചേർത് കാച്ചി അരിച്ച് സേവിച്ചാൽ അസൃശ്രവും അസ്ഥി സ്രാവവും പൈത്തിക രോഗങ്ങളും ജ്വരവും സോമ രോഗവും (മൂത്രാ തി സാരം) ശമിക്കും എന്ന് ഗൂഢ യോഗ മജ്ഞരി
മുക്കുറ്റി വ്രണരോപണമാണ് സദ്യോ വ്രണത്തെ ശമിപ്പിക്കും വലിയ മുക്കുറ്റി അധവ കാട്ടു മുക്കുറ്റിയുടെ ഇല കുറിഞ്ഞി കുഴമ്പിൽ ചേർക്കാറുണ്ട്.ഇത് ഗർഭാശയ ശുദ്ധി വരുത്തുകയും പ്രസവാനന്തര സ്രവങ്ങൾ ശമിപ്പിക്കുകയും ചെയ്യും.

( മാന്നാർ ജി.)
, സമംഗ അലംബു ഷ പീത പുഷ്പ പ്താം കൃതാജലി
മുക്കുറ്റി വാതത്തെയും പിത്തത്തെയും ശമിപ്പിക്കും. അണുനാശനിയാണ്.ഇതിന്റെ ഇലയും വിത്തും കൂടിപൊടിയ് മുറിവിലിട്ടാൽ മുറിവുണങ്ങും.
മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ സേവിച്ചാൽ അതിസാരം ശമിക്കും. മുക്കുറ്റിയും മഞ്ഞളും കുടി അരച്ചുപുരട്ടിയാൽ കടന്നൽ പഴുതാര മുതലായവയുടെ വിഷം ശമിക്കും. മുക്കുറ്റിയിലയും പച്ചരിയും ശർക്കരയും ചേർത് കുറുക്കുണ്ടാക്കി കഴിച്ചാൽ ഗർഭാശയ ശുദ്ധി ഉണ്ടാവും.

പക്വം പേരാൽ ഛദം മഞ്ഞളു

മഴകിയ മുക്കുറ്റിയും

തൽ പിഴിഞ്ഞു കൽക്കം

ഗോരോചനാ കുങ്കുമം

കുളിരരി താരങ്ങൾകൽ കം

ചേർതാർത പൈപാൽ കൽകം

പക്വം നെയ് മന്ദ പാകേ

പഴുത്ത പേരാലിന്റെ ഇയും. മഞ്ഞളും മുക്കുറ്റിയും പിഴിഞ്ഞ നീരിൽ ഗോരോചനം കുങ്കുമം ചന്ദനം ഹരി താലം ഇവ കൽകമായി മന്ദ പാകത്തിൽ കമ്പിയ നെയ് പുരട്ടിയാൽ കരിമംഗലം എന്ന മുഖത്തെ കറുപ്പു നിറം മാറി കിട്ടും.(പ്രസാദ്)
നീല ഭൃഗാദിതൈലത്തിൽ മുക്കുറ്റിയും മുയൽ ചെവിയനും കൂടി ചേർതാൽ നീല ഭൃംഗാദിയുടെ ഗുണം കിട്ടുകയും mല്ല നീർ പിടുത്തം കിട്ടുകയും ചെയ്യും. (ധന്വന്തിരൻ വൈദ്യർ )
മൂന്നു പൂവുള്ള മുക്കുറ്റിയുടെ വേര് പൊട്ടി പോകാതെ പറിച്ചെടുത്ത് നല്ലെണ്ണയിൽ സേവിക്ക. സുഖവായി പ്രസവിക്കും (സോമൻ പൂപ്പാറ)
മുക്കുറ്റിവെണ്ണ ചേർത് അരച്ചു തേച്ചാൽ കടന്നൽ വിഷവും തേനീച്ച വിഷവും ശമിക്കും.കങ്കായ നഗുളികയും മുക്കുറ്റിയും ചേർത് കഴിക്കുന്നത് അർശസ് ശമിപ്പിക്കും. മുക്കുറ്റിപ്പൂവ് നാൽപത് അൻപതെണ്ണം ചതച്ച് തുണിയിൽ കിഴികെട്ടി പല പ്രാവശ്യം മണക്കുക.നാസാർശ സ് അരമണ്ഡലം കൊണ്ട് ശമിക്കും.(കിരാതൽ)
മുക്കുറ്റിപ്പൂവും കരിം ജീരകവും കൂടി ചതച്ച് കിഴികെട്ടി കൂടെ കൂ.ടെ മണക്കുക.അര മണ്ഡലം കൊണ്ടു തന്നെ നാ സാർശ സ് ശമിക്കും (പവിത്രൻ വൈദ്യർ )
മുക്കുറ്റി അരച്ച് തൈർ ചേർത് സേവിച്ചാൽ അതിസാരം ശമിക്കും (പ്രസാദ്)
മുക്കുറ്റി അരച്ച് പായസമുണ്ടാക്കി കഴിക്കുകയോ അരച്ചുരുട്ടി മോരിൽ കഴിക്കുകയോ ചെയ്താൽ ഉദര ക്രിമികൾ നശിക്കും.( പ്രതാപൻ ചേർതല )
അഞ്ചോ ഏഴോ മുക്കുറ്റി വെണ്ണ പോലെ അരച്ച് ധാരോ ഷ്ണമായ പാലിൽ (കന്ന ചൂടിൽ) സേവിച്ചാൽ അസ്ഥിസ്രാവം വളരെ വേഗം ശമിക്കും. മുക്കുറ്റിയുടെ വിത്ത് അരച്ച് മുറിവിൽ ലേപനം ചെയ്താൽ മുറിവുകരിയും വ്രണമായ മുറിവും ശമിക്കും,. സമൂലം അരച്ചും. ഉപയോഗിക്കാം. അഞ്ചു മുക്കുറ്റി അരച്മോരിൽ സേവിച്ചാൽ അതിസാരം ശമിക്കും. താറാവിൻ മുട്ട ചേർത് കഴിച്ചാൽ അർശസ് ശമിക്കും… തൊട്ടുരിയാടാതെ മുക്കുറ്റി അരച്ച് തേൻ ചേർത് കഴിച്ചാൽ ചുമ യും കഫകെട്ടും ശമിക്കും. രോഗാനുസരണം അരമണ്ഡലം വരെ സേവിക്കുക. കുരുമുളകു കൂടി ചേർക്കുന്നതും നല്ലതാണ്. സൂതികക്ക് പതിനഞ്ചാം നാൾ മുത മൂന്നുദിവസം മുക്കുറ്റി അരച്ച് അരിമാവും ശർക്കരയും ചേർത് കുറുക്കുണ്ടാക്കി കൊടുത്താൽ ഗർഭാശയ ശുദ്ധി വരും. ആ സ്മക്ക് അഞ്ച് മുക്കുറ്റിയും അഞ്ച് കുരുമുളകും കൂടി അരച്ച് ഉരുട്ടി കുറേശെ കഴിക്കുന്നത് വളരെ നല്ലതാണ്. രോഗ പ്രതിരോധശേഷിയും വർദ്ധിക്കും. മുക്കുറ്റി ഒരു ഗ്രാം മുതൽ ദിവസവും ഒരു ഗ്രാം വീതം വർദ്ധിപ്പിച്ച് അറുപതു ഗ്രാം വരെ മുക്കുറ്റി അരച്ച് സേവിച്ചാൽ ഗോണോറിയ ശമിക്കും.ഈ രീതിക്ക് വർദ്ധമാന യോഗം എന്ന് പറയുന്നു.(ഓമൽകുമാർ വൈദ്യർ ) അസൃംഗരത്തിന് മുക്കുറ്റി അരച്ച് സേവിക്കുകയും മൂർദ്ധാവി ലും പൊക്കിളി ലും നിറുത്തുകയും ചെയ്യുന്നതുത്തമം.
ഏഴ് മുക്കുറ്റിയും പത്ത് തിരിയിലെ കുരുമുളകും കൂടി അരച്ചുരുട്ടി കുറേശെ വിഴുങ്ങിയാൽ ചുമകഫകെട്ട് ശ്വാസംമുട്ടൽ ആസ്ത ശ്വാസകോശ അർബുദം ലഗ്സ് ഫൈബ്രോ സിസ് മുതലായവ ശമിക്കും.രാവിലെ ഇതു കഴിച്ച ശേഷം വൈകിട്ട് നാടൻ റോസാ പൂവിന്റെ ( ഇളം റോഡ് നിറവും നല്ല മണവുമുള പനിനീർ പൂവ്) വലിയ അഞ്ച് ഇതൾ അൽപം തേൻ ചേർതരച്ച് സേവിക്കുന്നത് വിശേഷം, ഇവയിൽ ഒന്നു മാത്രമായും ശീലിക്കാം. പതിനൊന്നു മുക്കുറ്റി പാലിലരച്ച് പതിനൊന്നു ദിവസം സേവിച്ചാൽ പ്രമേഹം പോകും (ഷാജി.)
മഹാ രാസ്നാദി കഷായത്തിൽ സമംഗ എന്ന ഔഷധ ത്തിന് .പടർ ചുണ്ടയാണ് ചേർതു വരുന്നത് ഇതിന് മുക്കുറ്റി ചേർക്കുന്നത് കൂടുതൽ ഗുണപ്രദമായി കണ്ടിട്ടുണ്ട്. പരുഷകാ ദി ഗണത്തിലും നടത്രോ ധാ ദിഗണത്തിലും മുക്കുറ്റി കൂടി ചേർക്കുന്നതും ഗുണകരമായി കണ്ടിട്ടുണ്ട്. ( വേണുഗോപാൽ വൈദ്യർ )
മുക്കുറ്റിയും പൂവാംകുറുന്തലും പിഴിഞ്ഞ നീരിൽ അൽപം പച്ചകർപൂരം ചേർത്ത് ഇരുപത്തി ഒന്നു ദിവസം നസൃം ചെയ്താൽ നാസാർശ സ്(മൂക്കിൽ ദശവളരുന്നത് ) നശിക്കും. വിരേചന നസ്യം ചെയ്ത് കഫം കളഞ്ഞ ശേഷം ഇതുപയോഗിക്കുന്നത് ഏറെ വിശേഷം.(Dr ജീവൻ)
[26/12/2017 7:50 PM] ‪+91 99956 19989‬: മുക്കുറ്റി

സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.

മുക്കുറ്റിക്ക് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്.

[27/12/2017 10:29 AM] വിജിത് വൈദ്യർ: , രക്തം നിൽക്കാത്ത മുറിവുകൾക് മുക്കുറ്റി ചവച്ചരച് മുറിവിൽ വെക്കുക, മുക്കുറ്റിയും തുളസിയിലയും പച്ച മഞ്ഞളും എണ്ണ കാച്ചി തേച്ചാൽ ത്വക് രോഗങ്ങൾക് നന്ന്

[27/12/2017 12:21 PM] Akhila Arun: മുക്കുറ്റി പ്രയോഗങ്ങൾ
1.അതിസാരം

പാടക്കിഴങ്ങ്,തിപ്പലി,കുടകപ്പാലയരി,അയമോദകം, കൂവളതിൻ വേര്,ചുക്ക്, മുക്കുറ്റി,അതിവിടയം,ശുദ്ധി ചെയ്ത കൊടു വേലിക്കിഴങ്ങ് ഇവ സമമയി എടുത്ത് കഷായം വച്ച് കാലത്തും വൈകീട്ടും 60 മി.ലി. വീതം കഴിക്കുക.
മുക്കുറ്റി ,താമരയല്ലി,കരിംകൂവളക്കിഴങ്ങ് ഇവ സമമായെടുത്ത് കഷായം വച്ച് 60 മി.ലി. വീതമെടുത്ത് തേനും പഞ്ചസാരയും ചേർത്ത് സേവിക്കുക.
2. വ്രണങ്ങൾ ഉണങ്ങാൻ

മുക്കുറ്റി ഇല ഇടിച്ചു പിഴിഞ്ഞ് ധാര കൊള്ളിക്കുക.
3. രക്താർശസ്

10 ഗ്രാം മുക്കുറ്റി അരച്ച് മോരിൽ കലക്കി കുടിക്കുക.
4.മൂക്കിൽ ദശ വളരൽ

മുക്കുറ്റിപൂവും കരിഞ്ചീരക വും ചേർത്ത് ചതച്ച് കിഴികെട്ടി മൂക്കിൽ വലിക്കുക.
5. നിത്യയൗവനം

കറ്റാർവാഴ,തഴുതാമ,മുക്കുറ്റി,ബ്രഹ്മി,എന്നിവ സമമെടു ത്ത് അരച്ച് തേനിൽ കുഴച്ച് ഒരു നെല്ലിക്കാവലുപ്പത്തിൽ നിത്യവും കഴിക്കുക.

Ref : ഒറ്റമൂലി വിജ്ഞാനകോശം
[27/12/2017 9:38 PM] മോഹൻകുമാർ വൈദ്യർ: പ്രസവാനന്തരം ഗർഭപാത്രം ശുദ്ധികരിക്കുന്നതിനു വേണ്ടി ഇതിന്റെ ഇല അരച്ച് പഴം ശർക്കര ചേർത്ത് കുറിക്കി കഴിക്കാം.

[28/12/2017 6:53 AM] ഗോപൻ വൈദ്യർ വയനാട്: മുക്കുറ്റിയുടെ മറ്റൊരു അൽഭുത പ്രയോഗo

നമ്മുടെ നാട്ടിൽ ലൊക്കെ

മാന്ത്രിക പ്രയോഗത്തിനും

മഷി നോട്ടത്തിനും മുക്കുറ്റി

ഒഴിവാക്കാനാകാത്ത ഒരു ഔഷധമായിരുന്ന

മുടി വളരുന്നതിനും മറ്റെ ഔഷധങ്ങളുടെ കൂടെ മുക്കുറ്റി ഉപയോഗിക്കാറുണ്ട്

Leave a comment