Post 84 വിരാൾ പുരുഷ സങ്കൽപം

വിരാൾ പുരുഷ സങ്കൽപം

സനാതന ധർമത്തിൽ ബഹുദൈവ വിശ്വാസം എന്നൊരു സങ്കൽപമുണ്ടോ? ഇന്ന് പ്രവാചക മതങ്ങളും യുക്തിവാദികളും സാധാരണക്കാരെ അങ്ങിനെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സനാതന ധർമ ബോധനം തീരെ കിട്ടിയിട്ടില്ലാത്ത സാധാരണക്കാർ പലരും അത് വിശ്വസിക്കുന്നു. പ്രപഞ്ചോൽ പത്തിക്കും മുൻപു മുതൽ നിലനിന്നു വരുന്ന ദൈവത്തെ മനുഷ്യരായി ജനിച്ച ഒരു വ്യക്തി ആയി കാണുന്നത് യഥാർത്ഥത്തിൽ പ്രവാചക മതങ്ങളാണ്. മനുഷ്യദൈവങ്ങളെ ആരാധിക്കുന്ന അവർ ആക്ഷേപിക്കുന്നു ഹിന്ദുക്കൾ മനുഷ്യദൈവത്തെ ആരാധിക്കുന്നവർ ആണെന്ന്. ഹിന്ദുക്കൾ മനുഷ്യരെ ആരാധിക്കുന്നുണ്ട്. ദൈവത്തെ അറിഞ്ഞ ദൈവത്തെ അനുഭവിച്ച മനുഷ്യരെ ദൈവത്തിന്റെ പ്രതിരൂപമായി ആരാധിക്കാറുണ്ട്. അവരെ ഗുരുവായോ ദേവതയായോ മുത്തപ്പനായോ ഒക്കെ ആണ് ഹിന്ദുക്കൾ കാണുന്നത്. അല്ലാതെ ദൈവമായല്ല. മരിക്കുന്നതു വരെ ദ്രോഹിക്കുകയും മരിച്ചു കഴിഞ്ഞ് പൂജിക്കുകയും ചെയ്യുകയെന്നും ഭാരതീയം അല്ല. ഗുരുവിനെ ജീവിച്ചിരിക്കുമ്പോഴും പുജിക്കാം.

ഈശ്വര സ്വരൂപം വേദങ്ങളിൽ തത്വ മായും പുരാണങ്ങളിൽ കഥയായും വൈശേഷിക വിജ്ഞാനീയത്തിൽ പ്രകൃതി യായും വിവരിക്കുന്നുണ്ട് എങ്കിലും സമഗ്രമായി ദൈവസ്വരൂപത്തെ വിവരിക്കുന്നത് ഈ ശാവാസോ പനിഷത്‌ ആണ്. വേദ കാലഘട്ടത്തിൽ എഴുതിയ ഈ ഉപനിഷത്തിൽ വിവരിക്കുന്നതിൽ കൂടുതലായി ദൈവസ്വരൂപത്തെ വിവരിക്കാൻ ഒരു മത വീക്ഷണത്തിനും കഴിഞ്ഞിട്ടില്ല.കഴിയുകയുമില്ല.

പ്രപഞ്ചത്തെ പുരുഷനായും പ്രപഞ്ചത്തെ പ്രവർതപിക്കുന്ന ശക്തിയെ ദേവിയും നിർവചിക്കുന്നതാണ് വിരാൾ പുരുഷ സങ്കൽപം. പ്രപഞ്ച ഉൽപത്തിയെ കുറിച്ച് ഇന്ന് പല വിധത്തിലുള്ള വിശദീകരണവും ആധുനിക ശാസ്ത്രവും മതങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ദൈവം ആറു ദിവസം കൊണ്ട് പ്രപഞ്ചവും ഭൂമിയും നിർമിച്ചു എന്നും ഏഴാം ദിവസം വിശ്രമിച്ചു എന്നും ബൈബിൾ വിശദീകരിക്കുന്നു . ആധുനിക ശാസ്ത്രം പ്രധാനമായും മൂന്നു സങ്കൽപങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. മഹാ സ്ഫോടന സിദ്ധാന്തം ചിര സ്ഥായിസിദ്ധാന്തം ആന്നോളm സിദ്ധാന്തം. പ്രപഞ്ചത്തിൽ ഇന്നു നാം കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും മററു വസ്തുക്കളും എല്ലാം കൂടി സെന്റിമീറ്റുകളിൽ ഒതുങ്ങുന്ന ഒരു പിണ്ഡം ആയിരുന്നു എന്നും ഒരു ദിവസം അത് പൊട്ടിതെറിച്ച് നാം ഇന്നു കാണുന്ന പ്രപഞ്ചം ഉണ്ടായി എന്നും വിശദീകരിക്കുന്നതാണ് മഹാ സ്ഫോടന സിദ്ധാന്തം. ചിര സ്ഥായി സിദ്ധാന്തികർ പ്രപഞ്ചത്തിന് ഉൽപത്തിയോ നാശമോ ഇല്ലയെന്ന് വാദിക്കുന്നു. ആന്നോളന സിദ്ധാന്തി കാർ പ്രപഞ്ചം രാവും പകലും ചോലെ ഉണ്ടാവുകയും നശിക്കുകയും വീണ്ടും ഉണ്ടാവുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. പൗരാണിക ഭാരതീയർ ഈ പുനരാവർത്ത സിദ്ധാന്തമാണ് വിശ്വസിച്ചിരുന്നത്. ശൈവർ ശിവനാണ് ഇതൊക്കെ ചെയ്യുന്നതെന്നും വൈഷ്ണവർ വിഷ്ണു ചെയ്യുന്നു എന്നും അദ്യൈതികൾ പ്രപഞ്ചം സ്വയം (പ്രകൃതി) ചെയ്യുന്നു എന്നും വിശ്വസിക്കുന്നു. അപ്പോൾ പ്രപഞ്ചത്തെ തന്നെ പുരുഷനായി സങ്കൽപിക്കുന്നു,

ദൈവം സ്വർഗത്തിലിരുന്ന് ലോകം ഭരിക്കുന്ന ഒരു വ്യക്തി ആയി കാണുന്ന പ്രവാചക മതചി ന്തകൾക്ക് ഇതുൾ കൊള്ളാൽ അൽപം വിഷമമാവും. ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാ മതങ്ങളും സ്വർഗ നരക സങ്കൽപങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് സുന്ദരികളായ ഹൂറി കളും മദ്യപുഴകളും സസ്യങ്ങളും ഫലങ്ങളും നിറഞ്ഞ ഹരിത സുന്ദരമായ പ്രദേശങ്ങളും നിറഞ്ഞ ഒരു സ്ഥലമാണ് സ്വർഗം, വിവരണ ങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാ മതങ്ങളും സമാനമായ സ്വർഗ സങ്കൽപമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ അങ്ങിനെ ഒരു സ്ഥലം പ്രപഞ്ചത്തിലെ വിടെയുണ്ടെന്ന് ആർകും സമർത്ഥിക്കാൻ കഴിയുന്നില്ല ഭാരതീയ മതങ്ങൾ എല്ലാം തന്നെ പുനർജന്മസിദ്ധാന്തത്തിൽ വിശ്വസിച്ചു വരുന്നു, മരണാനന്തര കാര്യങ്ങളിൽ അൽപമെങ്കിലും തെളിവുള്ളത് പുനർജന്മസിദ്ധാന്തത്തിനു മാത്രമാണ്. അപൂർവമായി ചിലരിൽ അവശേഷിക്കുന്ന പൂർവജന്മ സ്മൃതികളും ജോതിഷത്തിലൂടെ കണ്ടെത്തുന്ന പൂർവജന്മ കർമ ദോഷപരിഹാരക്രിയകളിലൂടെ പലരിലും കാണുന്ന ഗുണാനുഭവങ്ങളും പുനർജന്മസിദ്ധാന്തത്തെ ന്യായീകരിക്കുന്നു. സ്വർഗ നരക സങ്കൽപങ്ങളൊക്കെ കേവല വിശ്വാസങ്ങളാണ്. ഭാരതീയ മതങ്ങൾ ഒഴികെയുള്ള ദൈവത്തിൽ വിശ്വസിക്കുന്ന മതങ്ങളെല്ലാം അവരുടെ മതത്തിൽ വിശ്വസിക്കുന്നവരെ എല്ലാം ദൈവം അനുഗ്രഹിക്കുമെന്നും, അവരെല്ലാം മരണാനന്തരം സ്വർഗ സുഖം അനുഭവിക്കും എന്നും അനുയായികളെ വിശ്വസിപ്പിക്കുന്നു, എന്നാൽ ദൈവത്തിൽ വിശ്വസിക്കുന്ന ഭാരതീയ മതങ്ങളൊന്നും സൽകർമങ്ങൾ ചെയ്യുന്നവർ സ്വർഗ സുഖം അനുഭവിക്കും എന്നല്ലാതെ മതത്തിൽ വിശ്വസിച്ചാൽ സ്വർഗ സുഖം കിട്ടും എന്ന് പഠിപ്പിക്കുന്നില്ല. എല്ലാവരും പാപികളാണെന്നും എന്തു പാപം ചെയ്താലും കുഴപ്പമില്ല അവരുടെ മത വിശ്വാസം അംഗീകരിച്ചാൽ മരണാനന്തരം സ്വർഗ സുഖം കിട്ടും എന്ന് പഠിപ്പിക്കുന്നത് നീതിമാനായ ദൈവം എന്ന സങ്കൽപത്തിന് വിരുദ്ധവും എന്തു പാപം ചെയ്താലും മതം രക്ഷിക്കും എന്ന വിശ്വാസം പാപങ്ങൾ ചെയ്യുവാൻ പ്രചോതനമാവുകയും അത് ഭൂമിയിൽ ദുരിതങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. മരണാനന്തരം സ്വർഗം കിട്ടിയില്ല എന്ന പരാതിയുമായി ആരും തിരിച്ചു വരില്ല എന്നുറപ്പുള്ളതു കൊണ്ട്‌ മരണാനന്തര സ്വർഗ സുഖം ധൈര്യമായി ആർക്കും വാഗ്ദാനം ചെയ്യാം

ഭാരതീയ സങ്കൽപങ്ങളനുസരിച്ച് പുണ്യപാപ സമ്മിസ്രമാണ് ജീവിതം. എല്ലാവരും പാപികളാണ്. പാപം ചെയ്യാതെ ജീവിക്കാൻ പറ്റില്ല. അതു കൊണ്ട് പാപം പ ചെയ്തോളു. എന്നിട്ട് ദൈവത്തെ സ്തുതിച്ചാൽ മതി പാപമെല്ലാം തീർന്നോളും എന്നതാണ് പല മത ങ്ങളും പഠിപ്പിക്കുന്നത്. എന്നാൽഭാരതീയ മതങ്ങളൊന്നും അങ്ങിനെ പഠിപ്പിക്കുന്നില്ല. മനു സ്മൃതി പറയുന്നു ആഹാരം ജീവികളുടെ പ്രാധമിക ആവശ്യം ആണ്. അതു കൊണ്ട് മാംസാഹാരം കഴിക്കുന്നതിൽ ഒരു പാപവും ഇല്ലാ.എന്നാൽ ആഹാരത്തിനാണെങ്കിലും മാംസ ഭക്ഷണം മൂലം ജീവകളെ കൊല്ലേണ്ടി വരുന്നു.. അതു കൊണ്ട് മാംസ കഴിക്കാതിരിക്കുന്നത് ഒരു പുണ്യമാണ് എന്ന് പഠിപ്പിക്കുന്നു. ഇനി അറിയാതെയോ സാഹചര്യ വശാലോ പാപം ചെയ്തു പോയാൽ പുണ്യങ്ങൾ ചെയ്തോ അനുഭവിച്ചു തീർത്തോ അവയിൽ നിന്നും മേചനം നേടണം എന്നാണ് പഠിപ്പിക്കുന്നത്. .പാപം ചെയ്യാതെ ജീവിക്കുവാനുള്ള ശ്രമം കൊണ്ട് മരണശേഷം സ്വർഗം കിട്ടുക മാത്രമല്ല ജീവിതത്തിൽ സന്തോഷവും ഭൂമിൽ സമാധാനവും നൽകുകയും ചെയ്യും. നമ്മുടെ പൂർവികർ സ്ത്രീകളെ ഉപദ്രവിക്കുന്നത് മഹാപാപമായി കരുതി പോന്നിരുന്നു. അതിനാൽ പൗരാണിക ഭാരതത്തിൽ സ്ത്രീകളോടുള്ള അതിക്രമങ്ങൾ വളരെ കുറവായിരുന്നു
സ്വർഗ നരകങ്ങൾ ഒരു സ്ഥലമല്ല ആൽ മാവിന് സംഭവിക്കുന്ന ഒരവസ്ഥയാണെന്ന് ഒരു വിഭാഗം പൗരാണി കർ വിശ്വസിച്ചിരുന്നത്. മരണാനന്തരം ഭൂമിയിലെ ആഗ്രഹങ്ങൾ നിലനിൽക്കുന്നത് പ്രേതാവസ്ഥയായും സുഖകരമായ അനുഭവം ഉണ്ടാകുന്നത് സ്വർഗാവസ്ഥയും (ദേവാവസ്ഥയും) ദുഖകരമായ അവസ്ഥ ഉണ്ടാകുന്നത് നരകാവസ്ഥയും പുനർജൻമത്തിന് ആഗ്രഹിക്കുന്ന അവസ്ഥയെ പിതൃ അവസ്ഥയായും വിശ്വസിച്ചിരുന്നു. എന്നാൽ സ്വർഗവും നരകവുമെല്ലാം ഭൂമിയിലെ ജീവിതത്തിൽ തന്നെയെന്ന് വാദിക്കുന്നവരും ഉണ്ട്. എന്തായാലും സ്വർഗ നരകങ്ങളൊന്നും മനുഷ്യ ബോധം കൊണ്ട് വ്യാഖ്യാനിക്കാനാവില്ല. വിശേഷ ബോധമുള്ള ജ്ഞാനികൾ പറയുന്നത് വിശ്വസിക്കുകയോ വിശ്വസി ക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ വിരാൾ പുരുഷ സങ്കൽപം അങ്ങിനെ യല്ല. ചിന്തിച്ചാൽ അതിൽ യുക്തിയും വ്യക്തതയും കണ്ടത്താനാവും.
വിരാൾ പുരുഷനെ മനുഷ്യനുമായി ഒന്നു താരതമ്യം ചെയ്തു നോക്കാം. അണ്ഡവും ബീജവും ചേർന്നുണ്ടാകുന്ന ഒരു കോശം സ്വയം വിഭജിച്ച് വളർന്നാണ് മനുഷ്യ ശരീരം രൂപം പ്രാപിക്കുന്നത്. എല്ലാ കോശങ്ങളിലേയും DNA യിൽ ശരീരത്തിന്റെ പൂർണമായ രൂപവും ഭാവവും ധർമവും പ്രകൃതവും എല്ലാം രേഖപെടുത്തി യിട്ടുണ്ട് – അതിന്റെ അടിസ്ഥാനത്തിൽ പരസ്പരം സഹകരിച്ചാണ് വ്യത്യസ്ഥ സ്വഭാവമുള്ള കോശങ്ങൾ ഏക ലക്ഷ്യത്തിൽ വളരുന്നത്. ഇവയെല്ലാം കേന്ദ്ര നാഡീവ്യൂഹത്തിന്റെ നിയന്ത്രണത്തിൽ ആണെങ്കിലും ഓരോ ഭാഗത്തേയും പ്രധാന പ്രവർത്തങ്ങൾക്ക് സ്വയം നിയന്ത്രണ സംവിധാനമുണ്ട്. ദഹനം ശ്വസനം ഹൃദയമിടിപ്പ് മുതലായവക്ക് ഈ സ്വയം നിയന്ത്രണ സംവിധാനം ഉള്ളതു കൊണ്ടാണ് തലയറ്റ ജീവിയിലും കുറേ സമയത്തേക്ക് ഈ പ്രവർത്തനങ്ങൾ നടക്കുകയും പിടയുകയും ചെയ്യുന്നത് ശരീരത്തിൽ നിന്നും വേർപെട്ടു പോയ അംഗങ്ങളിൽ കുറെ സമയം ഈ സ്വയം പ്രവർതനം നിലനിൽക്കുന്നതുകൊണ്ടാണ് അവ വീണ്ടും തുന്നി .പ്പിടിപ്പിച്ച് പ്രവർതിപ്പി ക്കാൻ കഴിയുന്നത്. ഇഡ പിംഗല സുഷുമ്ന ഷഡാധാരങ്ങൾ എന്നിവയെല്ലാ പ്രദേശിക സ്വയം നിയന്ത്രണ സംവിധാനങ്ങളാണ്. ഷഡാധാരങ്ങളുടെ ഈ സ്വയം നിയന്ത്രണ ശേഷി പരിഗണിച്ച് അവക്ക് ദേവതാ സങ്കൽപവും നിറവും രൂപവും മന്ത്രവും ഒക്കെ നിശ്ചയിച്ചിട്ടുണ്ട്.

അക്ഷരാൽ ഖം തഥോ വായു വായോരഗ്നി സ്ഥതോ ജല

ഉദ കാൽ പ്രഥ വീ ജാത ഭൂതാനാം ഏവ സംഭവ

പരമാണുക്കളെ കൊണ്ട് ആകാശവും ആകാശത്തു നിന്ന് വായുവും വായുവിൽ: ‘നിന്ന് അഗ്നിയും (ചൂടും;) അഗ്നിയിൽ നിന്ന് ജലവും ജലത്തിൽ നിന്ന് ഭൂമിയും (ഖര വസ്തു).. ഉണ്ടായി എന്നാണു ഋഷിമാരുടെ ഉൽപത്തി വീക്കണം. ഭൗമാന്തരീക്ഷം കഴിഞ്ഞാൽ ആകാശം ശൂന്യമാണെന്നാണ് അടുത്തകാലം വരെ ആധുനിക ശാസ്ത്രം വിലയിരുത്തിയിരുന്നത്. എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആകാശത്തിൽ എന്തോ ചില കണങ്ങൾ ഉണ്ടന്ന് അതിപുരാതന കാലത്തു തന്നെ ഋഷിമാർ കണ്ടെത്തി യിരുന്നു’
പ്രപഞ്ചത്തിൽ ഈ പഞ്ചഭൂതങ്ങൾ പരസ്പരം സമ്മേളിച് ദ്രവ്യം ഉണ്ടാകുന്നു എന്നു നിരൂപിക്കുന്ന പൗരാണിക ഗ്രന്ഥം വൈശേഷിക വിജ്ഞാ നീയമാണ്. ഏക കോശഭ്രൂണത്തിൽ നിന്നും മനുഷ്യൻ ഉരുവാ കുന്നതു പോലെ പ്രകൃതിയിലെ മുല ദ്രവ്യം പരിണമിമ്പ് പലവിധ ദ്രവ്യ മായും ഊർജമായും പരിണമിച്ചു നക്ഷത്ര ങ്ങളായും ഗ്രഹങ്ങളായും താപമായും പ്രകാശമായും ഒക്കെ പരിണമിച്ചു. അങ്ങിനെ നാം ഇന്നു കാണുന്ന പ്രപഞ്ചമായി പരിണമിച്ചു. ഏകകോശമായ ഭ്രൂണം ഉണ്ടാകുമ്പോൾ തന്നെ ശരീരത്തിന്റെ വികാസപരിണാമങ്ങൾ DNA യിൽ രേഖപെടു ത്തിയിട്ടുള്ള തു പോലെ പ്രപഞ്ച പരിണാമം ആരംഭിച്ചപ്പോൾ തന്നെ അതിന്റെ വികാസപരിണാമങ്ങൾ നിശ്ചയിക്കപെട്ടിരി ‘ക്കുന്നു എന്ന് ഋഷിമാർ സമർത്ഥിക്കുന്നു . ഷഡാധാരങ്ങൾക്ക് ശരിരത്തിലെ പ്രദേശിക നിയന്ത്രണം പോലെ ഭൂമിയിൽ ജീവൻ രൂപ പെട്ടപ്പോൾ അവയുടെ നിലനിൽപ്പിനായി ചില പ്രാദേശിക നിയന്ത്രണങ്ങൾ നക്ഷത്ര ങ്ങൾക്കും സൂര്യനും ചന്ദ്രനും മാറു ഗ്രഹങ്ങൾ ക്കും വന്നു ചേർന്നു – ഷഡാധാരത്തെ അന്തർ ദേവത കളായി കാണുന്നതുപോലെ നവഗ്രഹങ്ങളെയും മറ്റും പ്രാദേശിക കാര്യനിർവഹണ കേന്ദ്ര ങ്ങളായ ദേവതകളായി കാണുന്നു. അങ്ങിനെ എവിടെ യൊക്കെ സ്വയം നിയന്ത്രണം സം അധവ റഗുലേറ്ററി ഗ് സിസ്റ്റം ഉണ്ടോ അക്കൊക്കെ ദേവതകളായി കണക്കാക്കി .അവയുടെ നിയന്ത്രണം മുൻകൂട്ടി പ്രോഗ്രാം ചെയ്ത ഒരു സോഫ്ററുവെയർ പോലെ പ്രവർതിക്കുന്നു. ഷഡാധാരങ്ങളെ ദേവതകളായി കണക്കാക്കു ന്നതിന്റെ തത്വം ഇതാണ്.

(തുടരും)
.

Leave a comment