Post 76  വിഷ്ണുക്രാന്തി

ചർചാവിഷയം വിഷ്ണുക്രാന്തി/കൃഷ്ണ ക്രാന്തി

(ദശപുഷ്പം/ഔഷധ സസ്യപഠനം)

സംസ്കൃതം: നീല പുഷ്‌പം , ഹരികോന്തിജ

ശാസ്ത്രീയ നാമം Evolvulus alsinoides Linn.

ദേവത ശ്രീകൃഷ്ണൻ / ചന്ദ്രൻ

രസാദി ഗുണങ്ങൾ രസം :കടു, തിക്തം

ഗുണം :രൂക്ഷം, തീക്ഷ്ണം.

വീര്യം :ഉഷ്ണം വിപാകം :കടു

വെളുത്ത പൂ ഉള്ളത് വിഷ്ണുക്രാന്തി. ഇല അണ്ഡാ കാരം. തറപറ്റി വളരും. നീല പൂവുള്ളത് കൃഷ്ണ ക്രാന്തി അൽപം നീണ്ട ഇല. അൽപം ഉയർന്ന് വളരും.

🌿🌿🌿🌿🌿🌿🌿🌿 വിഷ്ണുക്രാന്തി വിഷ ഹരമാണ്.സ്ത്രീകൾക്ക് ശരീര പുഷടിക്കും ഗർഭ രക്ഷക്കും ഓർമകുറവിനും പനിക്കും ആസ്മക്കും നല്ലതാണ്. ഓർമകുറവിനും ആസ്മക്കും ബാലനര മുടി പൊഴിച്ചിൽ ഇവക്കും നന്ന് . വിട്ടു വിട്ടു വരുന്ന പനിക്ക് അതിരാവിലെ വിഷ്ണു കന്തി: അരച്ച് നെല്ലിക്ക അളവ് പശുവിൻ പാലിൽ . കൊടുത്താൽ ശമിക്കും. വിഷ്ണുക്രാന്തിയുടെ തനിനീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും കൊടുത്താൽ സന്നിപാത ജ്വരം ശമിക്കും.( രാജേഷ് വൈദ്യർ)
…….ഓട്ടിസം ബാലാപസ്മാരം കുട്ടികളിലെ ബുദ്ധിമാന്ദ്യം എന്നിവക്ക് വിഷ്ണുക്രാന്തി അരച്ച് ധാരോഷണമായ പാലിൽ അതേ പശുവിന്റെ നെയ്യും ചേർത് രാവിലെയും വൈകിട്ടും ആഹാരത്തിന് അര മണിക്കൂർ മുൻപ് കൊടുക്കുക. വന്ധ്യതക്കും നന്ന്. (Drജീവൻ)
…….വിഷ്ണുക്രാന്തി /ദേവത – വിഷ്ണു}ഇതിന്റെ നീര് രണ്ടോ മൂന്നോ സ്പൂണ്‍ കൊടുത്താല്‍ പനി കുറക്കും.ബുദ്ധിമാന്ദ്യം, ഓര്‍മ്മ ക്കുറവ് ഇവക്കു നല്ലതാണ്‌.സന്താനോല്പാദനശേഷി വര്‍ധിപ്പിക്കും.

രക്തശുദ്ധിക്കും തലമുടി വര്‍ധിപ്പിക്കാനുംനല്ലതാണ്‌. ( ദിലീപ് കുമാർ)
…… ഗർഭ രക്ഷക്കും പ്രത്യുൽപാദന ശേഷി വർദ്ധനക്കും വിശേഷം.രണ്ടോ മൂന്നോഗ്രാം വിഷ്ണുക്രാന്തി അരച്ച് തേൻ ചേർത്ത് നാക്കിൽ തേച്ചു കൊടുക്കുകയും ചെറു നാരങ്ങ നീരിൽ മുക്കി പിഴിയാതെ ഉണങ്ങിയ കോട്ടൺ ജട്ടി ദിവസവും രണ്ടോ മൂന്നോ എണ്ണം മാറി മാറി ധരിപ്പിക്കുകയും ചെയ്താൽ കുഞ്ഞുങ്ങൾ ഉറക്കത്തിൽ മൂത്രമൊഴക്കുന്ന ശീലം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് പൂർണമായും ശമിക്കും.(ഷാജി / നാട്ടു ചികിത്സ)
…….രക്തത്തിലെ ഹീമോ ഗ്ലോബിൻ വർധിപ്പിക്കാൻ ഇത് ഉപയോ ഗിക്കുന്നതായി കേട്ടിട്ടുണ്ട് (പ്രസാദ്)

..ഹരിക്കാന്തിജ നിജം വൃ ഷ്യം

ജ്വരഘ്നം ബുദ്ധി വർദ്ധകം

രക്ത വൃദ്ധിംസ രം ശ്രേഷ്ട്രം

ശീതം ഹൃദ്യം രസായനം.
…….(രാജവല്ലഭ നിഘണ്ടും / മദന പാലനിഘണ്ടു) ജ്വരഘ്ന ഔഷധം (ഭാവപ്രകാ ശം) മഞ്ഞയും വെള്ളയും പാടല വ ർ ണ പൂക്കളു മുള്ളവ യുണ്ട്. ഇലയും പൂവും കായും കുംചുവപ്പുനിറമുള്ള ഒരിനവും പറയപെടുന്നുണ്ട്. സമുല സ്വരസം…അൾസി മേഴ്സിലും ബുദ്ധിമാന്ദ്യത്തിലും ഗുണം ചെയ്യും…..ആ ഭി ചാര ദ്രവ്യമാണ്.( മാന്നാർ ജി )
……. 108 കായ കൽപ ഔഷധത്തിൽ ഒന്നാണ് വിഷ്ണു കാന്തി.. 48 ദിവസം വിഷ്ണുക്രാന്തി പാലിൽ കഴിക്കുന്നത് മേധാരസായനമാകും. ഓർമ കേ ടു മാറും. ബുദ്ധിയും iq വും വർദ്ധിക്കും ഉപ്പും പുളിയും വർജ്യം അസ്ഥിബ്രാവത്തിനും പ്രമേഹത്തിനുംനന്ന്. സ്വരസമായോ കഷായമായോ കൽകമായോ ചൂർണമായോ ഗുളികയായോ വൈദ്യയുക്തി അനുസരിച്ച് ഉപയോഗിക്കുക ഞരമ്പു തളർച്ചക്ക് സമൂലം രണ്ടു ഗ്രാം വീതം പാലിൽ കൊടുക്കുന്നത് നന്ന്. ഉറക്കകുറവിന് വിഷ്ണുക്കാന്തി സമൂലം അരച്ചുരുട്ടി നെല്ലിക്ക വലുപ്പം പാലിൽ ചേർത് കിടക്കാൻ നേരം കഴിക്കുന്നത് നല്ല ഉറക്കം ഉണ്ടാക്കും.. സമൂലം സ്വരസ മായോ കഷായമായോ; സേവിച്ചാൽ ആ സമ ശമിക്കും. സി ഫിലിസിന് ഉള്ളിൽ കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യാം.എല്ലാവിധ ത്വക് രോഗങ്ങളിലും ഉപയോഗിക്കാം. മുറിവുകൾക്ക് അരച്ചു വച്ച് കെട്ടാം. . .ഉൽകണ്ഠ വിഷാദം മുതലായവ ശമിപ്പിക്കും. ചുമക്കും ജലദോഷത്തിനും വിഷ്ണു കാന്തി ക്ഷായം കുരുമുളക് മേൽ പൊടി ചേർത് കൊടുക്കുന്നത് നല്ലതാണ്. എണ്ണ കാച്ചി തേക്കുന്നതും താളിയായി തേക്കുന്നതും മുടി പൊഴിച്ചിൽ ശമിപ്പിക്കും. ഒരു നല്ല ടോണിക് (രസായനം) ആണ് ഓട്ടിസത്തിനും ഭ്രാന്തിനും മറ് മാനസിക പ്രശ്നങ്ങൾക്കും .നല്ലതാണ്., അൾസറിന് മോരിൽ അരച്ചു കൊടുത്താൽ ശമിക്കും (കിരാതൻ )

Leave a comment