Post 77 തിരുതാളി

ചർച്ച തിരുതാളി (ഔഷധ സസ്യ പ0നം”ദശപുഷ്പം”) വട്ട തിരുതാളി ചുട്ടി തിരുതാളി (പുത്ര ഞ്ചാരി) എന്നിങ്ങനെ തിരുതാളി പലവിധമുണ്ട്.
സംസ്കൃത നാമം _ലക്ഷ്മണ,മഞ്ചിക, നാഗപുത്രി, നാഗിനി,പുത്രദ,പുത്രജനനി,പുത്രകന്ധ,തുലിനി എന്നും പേരുണ്ട്.
( ഭാഗ്യ രേഖ ,lucky signs or marks) .ഇലകൾക്ക് രക്ത നിറത്തിലുള്ള ചുവന്ന വരകൾ(രക്തബിന്ദുസമം പത്രം)

രോമവല്ലി സമന്വിതം( hairy stem)

*ശാസ്ത്രീയ നാമം*: Ipomoea obscura

*ദേവത* : ശ്രീഭഗവതി (ഇന്ദിരാദേവി) (ശിവൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു)

*രസാദി ഗുണങ്ങൾ*…….. രസം : മധുരം

വീര്യം : ഗുരു, സ്നിഗ്ദം…….ഗുണം : ശീതം

വിപാകം : മധുരം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ചുട്ടി തിരുതാളി സമൂലം അരച്ച് ചെല്ലിക്ക വലുപ്പം രാവിലെ രാവിലെ പാൽ ചേർത് സേവിച്ചാൽ വന്ധ്യത ശമിക്കും…….

പൂർവികർ പൂയം നാളിൽ തിരുതാളി പറിച്ച് പുംസവനത്തിന് ഉപയോഗിച്ചിരുന്നു. ….

(കിരാതൻ )

തിരു താളി ഇലയും പെരുകിന്റെ ഇലയും കൂടി അരച്ചു കൊടുത്താൽ ആർതവ വേദന

പിന്നീടുണ്ടാവുകയില്ല.

(പവിത്രൻ വൈദ്യർ )
തിരു താളികൊണ്ട് ലേഹ്യമുണ്ടാക്കി കഴിച്ചാൽ വന്ധ്യതക്കും ചിത്ത രോഗങ്ങൾക്കും ധാതു പുഷ്ടിക്കും നല്ലതാണ് തിരുതാളി വേര് പാൽ കഷായമായി കഴിച്ചാൽ ശരീരബലവും ധാതു പുഷ്ടിയും ഉണ്ടാകും….. തിരുതാളിയും പച്ചമഞ്ഞ ളിന്റെ വേരും മുത്തിളും കൽകണ്ടവും കൂട്ടി അരച്ച് വായിലിട്ട് കുറേശെ അലിയി ച്ചിറക്കി യാൽ തൊണ്ടയിലെ കാൻസറിന് നല്ലതാണെന്നന്ന് പറയപെടുന്നു.
തിരു താളി പിഴിഞ്ഞ നീരുതന്നിൽ

ചരതിച്ചെണ്ണ ചൊരിഞ്ഞു ചേർതു പാലും

വിരവോടൊരു യഷ്ടികൽ കസിദ്ധം

പരുതാoമ്പോൽ പടുതായ പാടുപോവാൻ

തിരുതാ:ളി സ്വരസത്തിൽ ഇരട്ടി മധുരം കൽകമായി പാലും ചേർത് കാച്ചുന്നനെയ് പ്രദരം ശമിപ്പിക്കും.

(പ്രസാദ് വൈദ്യർ)
ചുട്ടി തിരുതാളിയും പേരാൽ മൊട്ടും സമം അരച് ചെറിയ നെല്ലിക്ക വലുപ്പം നാൽപത്തി യൊന്നു ദിവസം പാലിൽ സേവിക്കുകയും ഫലഘൃതവും കൂടി കൊടുക്കുകയും ചെയ്താൽ സ്ത്രൈണ വന്ധ്യത ശമിക്കും. പുംസവനത്തിനും തിരുതാളി ഉപയോഗി ച്ചിരുന്നു. (വേണുഗോപാൽ വൈദ്യർ)
തിരുതാളി വേര് പാലിൽ അരച്ച് കുടിക്കുന്നത് ഗർഭം ഉറയ്ക്കുന്നതിൽ ‘നല്ലത്

(മോഹൻ കുമാർ വൈദ്യർ)
തിരുതാളിയും മുത്തിളും മഞ്ഞളും കൽകണ്ടവും കൂടി അരച്ച് വായിലിട്ട് കുറേശെ അലിയിച്ചിറക്കുന്നത് തൈറോയിഡിലേയും സ്പീച് സെൻററിലേയും ക്യാൻസറിനെ ശമിപ്പിക്കും -സ്പീച് സെന്റർ (Broca’s aeria) സംസാരത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം (ഇടത് മുൻ ഭാഗമസ്തിഷ്ക്ക ഭാഗം )

(ഷാജി )
തിരുതാളി അരച്ച് എടുത്താൽ തലമുടിക്ക് നല്ലൊരു ഷാംപൂ ആണ്. മുടി മുറിയുന്നതും നരക്കുന്നതും ശമിപ്പിക്കും. മുടി വർദ്ധിപ്പിക്കും. മൂർദ്ധാവിൽവക്കുന്ന വസ്തുക്കൾ ശരീരം മുഴുവൻ വ്യാപിക്കുമെന്നതുകൊണ്ട് രാസ വസ്തുക്കൾ മൂർദ്ധാവിൽവക്കുന്നത് അനാരോഗ്യ കരമാണ് (കിരാതൻ)
കഷിചെയ്യാതെ ആനുപദേശത്ത് സ്വയം വളർന്ന ചുട്ടി തിര തോളി (പുത്ര ഞ്ചാരി) പറിച്ച് (വമനവിരേചനാദി ദേഹശുദ്ധി വരുത്തണം) ഇല അരയുരുട്ടി നെല്ലിക്ക വലുപ്പം സേവിച്ച് അനുപാതമായി അതിന്റെ തണ്ടും വേരും കഷായം വച്ചത് സേവിക്കുകയോ തിരുതാളി കഷായത്തിൽ തിരുതാളി യി ലകൽ കനായി നെയ് കാച്ചി സേവിക്കുകയോ ചെയ്താൽ വന്ധ്യത ശമിക്കും.(മാന്നാർ ജി)
ഗർഭിണിക്ക് രണ്ടാം മാസത്തിൽ ചുട്ടിതിരുതാളി കഷായം കഷായം കൊടുക്കുന്നത് ഗർഭിത്തിക്ക് ബലം വരുത്തുന്നു.. ഫലസർ ലിസ് സേവിച്ച്ക പുറമെ തി രു തളിക മായം സേവിക്കുന്നത് പും സവ ന ഫലം ഉണ്ടാക്കും. ഇല്ലം നിറക്ക് തിരുതാളിയും ഉഴിഞ്ഞയയും വജറയും ചേർതാണ് കതിർ കുല കെട്ടുന്നത്, (ഓമൽകുമാർ വൈദ്യർ)
‘ദശപുഷ്പം തണലിൽ ഉണക്കിപൊടിച്ച് – നവ പാഷാണ ജലം ചേർത് കഷായം വച്ച് കൊടുത്താൽ കാൻസർ കിട്നി തകരാറ് പക്ഷാഘാതം അപസ്മാരം മനോരോഗം മുതലായവ ശമിക്കുന്നതായി കണ്ടുവരുന്നു. ക്യാൻസർ കൊണ്ടുള്ള വേദന പെട്ടെന്ന് ശ്രമിക്കുന്നു.കിട്നി തകരാർ പെട്ടെന്ന് ശ്രമിക്കുന്നു.

(Dr ജീവൻ)
തിരുതാളിയുടെ ഒരു ചാൺ നീളം വേര്പാൽ കഷായം വച്ചു കഴിച്ചാൽ അസ്ഥിസ്രാവവും രക്തസ്രാവവും ശ്രമിക്കും – (രാജേഷ് വൈദ്യർ )
ചെങ്ങഴിനീർ പൂവ് ഇരട്ടി മധുരംചന്ദനം കറുത്ത നറു നീണ്ടി തിരുതാളി വേര് ഇവ ആരിക്കാടിയിൽ അരച്ചുകലക്കി കൽകണ്ടം മേൽ പൊടി ചേർത് കഴിക്കുന്നത് ഗർഭ രക്ഷക്കു നന്ന്. (മോഹൻ കുമാർ വൈദ്യർ )
(1) ആദിത്യൻ ദേവതയായ കറുകക്ക് ദശപുഷ്പങ്ങളിൽ പ്രദമ സ്ഥാനം പറയപെടുന്നു. കറുകചൂടുന്നതും ഗണപതിക്ക്കുക ചാർത്തുന്നതും ശ്രേഷ്ടമായി കാണുന്നു.(2)വിഷ്ണു ദേവതയായ വിഷ്ണുക്രാന്തി പൂ ചൂടിയാൽ വിഷ്ണു പദം പ്രാപിക്കും .(3) ശ്രീദേവി ദേവത യായ പൂവാംകുറുന്തൽപൂ ചൂടിയാൽ ദാരിദ്യ്രം ശമിക്കും.(4) ഭൂമിദേവി ദേവതയായ നില പനപൂ ചൂടിയാൽ പാപം ശമിക്കും.(5) ശിവൻ ദേവതയായ കയ്യോന്നിപൂ ചൂടിയാൽ പഞ്ചമഹാപാപവും നശിക്കും.(7)പാർവതിദേവതയായ മുക്കുറ്റിപൂ ചൂടിയാൽ ഭർതൃ സൗഖ്യവും പുത്ര ഭാഗ്യവും ലഭിക്കും (7) ഇന്ദിരാദേവി ദേവതയായ തിരുതാളിപൂ ചൂടിയാ ൽ സൗന്ദര്യ വർദ്ധനം ഫലം.(8) ഇന്ദ്രാണി ദേവതയായ ഉഴിഞ്ഞപൂ ചൂടിയാൽ അഭീഷ്ടസിദ്ധിഫലം.(9) യമൻ ദേവതയായ ചെറുവളപൂ ചൂടിയാൽ ആയുസ് വർദ്ധിക്കും.(10) കാമദേവൻ ദേവതയായ മുയൽ ചെവി ചൂടിയാൽ മംഗല്യ സിദ്ധിഫലം. തിരുവാതിര നാളിൽ ദശപുഷ്പം ചൂടുന്ന ഒരു ആചാരമുണ്ട്, മിധുന സംക്രമ ദിവസം ദശപുഷ്പം വീട്ടുമുറ്റത്ത് നടുന്നത് ഐശ്വര്യദായകമാണ്.

Leave a comment