Post 75  നിലപ്പന

*ശാസ്ത്രീയ നാമം*: Curculigo orchioides

(കർക്കുലിഗൊ ഓർക്കിയോയിഡെസ്‌)

*സംസ്കൃതം* : താലമൂലി, താലമൂലികാ, താലപത്രിക, ഭൂതാലി, ഹംസപദി, ദീർഘകന്ദികാ

*ഹിന്ദി* : മുസലി

*ദേവത* : ഭൂമിദേവി ദേവത

(ശ്രീദേവി ആണ്‌ ദേവത എന്ന്‌

ചിലയിടങ്ങളിൽ കാണുന്നു)

*രസാദി ഗുണങ്ങൾ*

—————————–

രസം :മധുരം, തിക്തം

ഗുണം :ഗുരു

വീര്യം :ശീതം

വിപാകം :മധുരം

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

നിലപ്പനകിഴങ്ങ് ഉണക്കിപൊടിച്ച് 3ഗ്രാം മുതൽ ആറ് ഗ്രാം വരെ തേനിൽ ചേർത്തോ, പാലിൽ കലക്കിയോ ദിവസവും കഴിച്ചാൽ, വെള്ളപോക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന മൂത്രചൂട്, പുരുഷന്മാർക്കുണ്ടാകുന്ന ലൈംഗിക ശേഷിക്കുറ്വ് എന്നിവ മാറും.

ധാതു പുഷ്ടിക്കും: നിലപ്പന ചൂണ്ണം നെയ്യ് ചേർത്തു രണ്ടു നേരം സേവിച്ച് നല്ല പശുവിൻ പാൽ കുടിക്കുക….. നിലപന കിഴങ്ങും ചെറുകടലാടിയും മോരിൽ അരച്ചു കഴിയാൽ രക്തസ്രാവം ശമിക്കും.നില പന കിഴങ്ങ് ആട്ടിൻ പാലിൽ അരച്ച് തേൻ ചേർത് ലേപനം ചെയ്താൽ മുഖകാന്തി വർദ്ധിക്കും.
(മോഹൻകുമാർ വൈദ്യർ)

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.
മഞ്ഞ കയ്യോന്നിച്ചാർ ഒരു ലിറ്റർ പൊന്നാംകണ്ണി ച്ചാർ ഒരു ലിറ്റർ നാരങ്ങനീര് അരലിറ്റർ പശുവിൻ നെയ്യ് ഒരു ലിറ്റർ പശുവിൻ പാൽ ഒരു ലിറ്റർ രണ്ടുപലം ഇരട്ടി മധുരം പൊടിച്ച് പാലിൽ അരച്ചത് ഇവ കാച്ചി മെഴുകു പാകത്തിൽ ജാതിക്ക ജാതി പത്രി ഗോരോചനം കൽകണ്ടം ഇവ ഓരോ കഴഞ്ചു വീതം പൊടിച്ചു ചേർത് പാകത്തിന് കാച്ചി അരിച്ച് അഗ്നിബലം നോക്കി ഒരു ടീ സ്പൂണോ ടേബിൾ സ്പൂത്തോ വീതം സേവിക്കുക . ദേഹം ഉഷ്ണിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന അസ്ഥിസ്രാവംദേ ഹ ചൂട് മെലിച്ചിൽ തലവേദന പിത്തവർദ്ധന മൂലമുള്ള പ്രമേഹം വയറെരി ച്ചിൽ വായ്നാറ്റം മുതലായവ ശമിക്കുകയും നല്ല മുഖപ്രസാദമുണ്ടാക്കയും ചെയ്യും ഇത് അഗസ്ത്യമുനിയുടെ വൈദ്യരത്ന ചുക്ക വിധി . മഹാരോഗങ്ങളുടെ ചികിൽസ യിൽ ഇത് ഒരു സഹായ ഔഷധമായി ഉപയോഗിക്കാം. രോഗാനുസരണമായ ഔഷധങ്ങൾ ശരീരം ആഗിരണം ചെയ്യാൻ സഹായിക്കും.(Dr ജീവൻ)
കേൾവിക്കുറവിന് :നിലപ്പനക്കിഴങ്ങും, കാർ കോലരിയും സമം എടുത്ത് പൊടിച്ച് തേനോ നെയ്യോ ചേർത്ത് ഒരു മാസത്തോളം തുടർച്ചയായി കഴിക്കുക. നിലപ്പനയുടെ ഇല കഷായം ഇട്ട് കൂടിച്ചാൽ ചുമ മാറും. – താളിയോല(മോഹൻ കുമാർ വൈദ്യർ)

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.
ചെറുപുള്ളടി നിലപ്പന ഇവ എരുമനെയ്യും പശുവിൻ നെയ്യും സമം ചേർത് കാച്ചിയരിച്ച് സേവിച്ചാൽ ഫൈബ്രോയിഡ് എന്ന ഗർഭാശയ മുഴ രണ്ടാഴ്ചക്കകം ശമിക്കുന്നതാണ്. വാജീകരണത്തിന് മുരിങ്ങ ക്കായ് പത്തെണ്ണം പുഴുങ്ങി സത്തെടുത്ത് ഒരു ഏത്തപഴത്തോടു ചേർത് നെയ്യിൽ മൂപ്പിച്ച് തേൻ നിറമാക്കി വക്കുക. ഏലക്കായ്തക്കോലം ചുക്ക് മുളക് തിപ്പലി ജാതിക്ക നാഗപൂവ് നിലപ്പനകിഴങ്ങ് അമുക്കുരം നായ്ക രണ ഇവ പത്തു ഗ്രാം വീതം പൊടിച്ചെടുക്കുക .250 ഗ്രാം ഉണക്കമുന്തിരി 250 ഗ്രാം ജീരകം ഇവ തെങ്ങിൽ ചക്കര ചേർത് നാലുലിറ്റർ വെള്ളത്തിൽ കുറുക്കി രണ്ടു ലിറ്റർ ആക്കി മുൻ പ് തയാറാക്കി വച്ച മുരിങ്ങയും നേന്ത്ര പഴവും പൊടികളും ചേർത് 100 ഗ്രാം പശുവിൻ നെയ്യും ചേർത് പാകപെടുത്തി വാങ്ങി തണുത്തു കഴിഞ്ഞ് 50 ഗ്രാം നെയ്യും കൂടി ചേർത് കടഞ്ഞ് വച്ചിരുന്ന് ഓരോ സ്പൂൺ സേവിക്കുക. ധാതു പുഷ്ടി ക്ക് ഉത്തമം. ….. നിലപനയുടെ ഇലയും വേപ്പിലയും കൂടി അരച്ച് വേപ്പെണ്ണയിൽ പചിച്ച് പുറം പടയിട്ടാൽ മഞ്ഞപിത്തം മൂലം കരളിന് ഉണ്ടാകുന്ന വീക്കം ശമിക്കും.നിലപ്പനയുടെ നാലോ അഞ്ചോ പൂക്കൾ വീതം കഴിച്ചു വന്നാൽ കുട്ടികളിലെ വികൃതി ശമിക്കും. സുഖനികയും കിട്ടും. മേഹം മൂലം കണ്ണിന്റെ കാഴ്ച ക്ഷയിച്ചവർക്ക് നാട്ടുവൈദ്യത്തിൽ കോഴി പൊടി എന്ന ഒരു മരുന്നുണ്ട്., (ഓമൽകുമാർ വൈദ്യർ,)

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

നിലപന കിഴങ്ങും ചെറുകടലാടിയും കുടി മോരിൽ അരച്ച് കഴിച്ചാൽ രക്തസ്രാവം ശമിക്കും.നിലപന കിഴങ്ങും കാർകോ ലരിയും കൂടി പൊടിച് തേനോ നെയ്യോ ചേർത് സേവിച്ചാൽ കേഴ്വി കുറവ് ശമിക്കും. ഒരു മണ്ഡലം സേവിക്കുക. നിലപന ചർണം നെയ്ചേർത് സേവിച്ച് പുറമെ പാൽ കുടിക്കുന്നത് ധാതു പുഷ്ടി കരമാണ്- ആട്ടിൻ പാലിലരച്ച് മുഖ ലേപനം ചെയ്താൽ മുഖകാന്തി വർദ്ധിക്കും പാടുകൾ മായും.(ധന്വന്തരൻ വൈദ്യർ )
നിലപ്പന കിഴങ്ങ് കുപ്പമേനി ചാറിൽ അരച്ച് കാച്ചി എടുക്കുന തൈലം ദന്ത ശൂലയും പല്ലിലെ പുഴുക്കളും ശമിപ്പി അക്കും .ഉരി പശുവിൻ പാലിൽ ഇരു നാഴി വെള്ളം ചേർത് മൂന്നു കഴഞ്ച് നിലപ്പനക്കിഴങ്ങ് കിഴികെട്ടിയിട്ട് കാച്ചി കുറുക്കി പാ ല ള വാക്കി പഞ്ചസാര ചേർത് സേവിച്ചാൽ അസ്ഥി സ്രാവം ശമിക്കും.’ (സെയിത് സെയും കോയ തങ്ങൾ )
നിലപ്പന പേശി ബലം ഉണ്ടാവാനും മെലിഞ്ഞ വർ തടിക്കാനും നല്ലതാണ്. 120 ഗ്രാം നിലപ്പന കിഴങ്ങും നാഴി നിലംപരണ്ട നീരും നാഴി പശുവിൻ നെയ്യും കൂട്ടി കാച്ചിയെടുത്ത് പത്തു മില്ലി വീതം സേവിച്ചാൽ പുരുഷന് ലിംഗ ബലമുണ്ടാവും. സ്ത്രീകളുടെ ഗർഭപാത്രം ഇടിച്ചിൽ ( തള്ളുന്നത്) ശമിക്കും. അസ്ഥി സ്രാവവും (ശമിക്കും)അലർജി മൂലമുള്ള ചൊറിച്ചിലും ഹെർണിയയും ശ്രമിക്കും.30 ഗ്രാം നിലപനയും 30 ഗ്രാം നിലമ്പര ണ്ടയും രണ്ട് പൂവൻ പഴവും ഒരു സ്പൂൺ കൂവ പൊടിയും രണ്ടു ടീസ്പൂൺ തേനും ഒരു പിടി കറുത്ത ഉണക്കമുന്തിരിയും അരച്ച് കുറുക്കി തിരുവാതിര നാളിൽ സ്ത്രീകൾ കഴിച്ചിരുന്നു. ഒറ്റ പ്രാവശ്യം കഴിക്കുന്നതു കൊണ്ട് തന്നെ ഗർഭാശയ ശുദ്ധി വരും. ഹ്യൂമൻ പാപ്പിലോ മ വൈറസിനെ (ഒരു ലൈഗികരോഗം) നശിപ്പിക്കും.(ഷാജി)

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

നിലപന മൂത്ര വികാരങ്ങളെ ശമിപ്പിക്കും വിഷ ഹരമാണ്. നിലപന കിഴങ്ങിൻ ചൂർണം മൂന്നു’ മുതൽ അഞ്ചു ഗ്രാം വരെ തേനിൽ സേവിച്ചാൽ അസ്ഥിസ്രാവത്തെയും രക്തസ്രാവത്തെയും മൂത്ര ചൂടും ശമിപ്പിക്കും.. വാജീകാരിയുമാണ്.. നിലപ്പന യുടെ ഇല വേപ്പെണ്ണയിൽഅരച്ചിട്ടാൽ നീരിനും വേദന’ക്കും നന്ന് (പ്രസാദ്)

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.
നില പനകിഴങ്ങും ഞെരിഞ്ഞിലും സമം പൊടിച്ച് അര മണ്ഡലം സേവിക്കുന്നത് വാ ജീ ക ര ണ ത്തിന് ഉത്തമം – ബീജവൃദ്ധിയും ശക്തിയും വരും. പഞ്ചകർമ ശുദ്ധി വരുത്തിയ ശേഷം സേവിക്കണം. പച്ച കിഴങ്ങ് ഉപയോഗിക്കുന്നത് നന്ന്. പഞ്ചകർമം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കഴുത്തിനു താഴെ എണ്ണ തേച്ച് വെയിലിലോ വ്യായാമം ചെയ്തോ വിയർപിക്കുക, ഒരാഴ്ച ഇത്തുടർന്ന ശേഷം ശോധന ചെയ്യുക. നിലപന വാതപിത്ത ഹരമാണ്. കുട്ടികളിൽ വികൃതി ഏറുന്നെത് വാതാധിക്യ ലക്ഷണമാണ്. വിറവാ തവും അസ്ഥിക്ക് ബലം കുറയുന്നതും ശീഘ്ര സ്ഖലനവും വാത പീഢകളാണ്. ഇവക്കെല്ലാറ്റിനും നിലപന നല്ലതാണ്.മൂത്ര ചൂടിനും നേത്ര ചൂടിനും നല്ലതാണ് – മലബന്ധത്തിനും നല്ലതാണ്. നെർവുകളെ ബലപെടുത്തും കുട്ടികൾക്കും മുതിർന്നവർക്കും നല്ലതാണ്. പ്രായത്തിനും ബലത്തിനും അനുസരിച്ച് രണ്ടു ഗ്രാം മുതൽ പത്തു ഗ്രാം വരെ കൊടുക്കാം.

(കിരാതൻ)

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.
പച്ച നില പനികഴങ്ങ് തൊലി നീക്കി നുറുക്കി ഒരു ഗ്ലാസ് പാലി ലിട്ട് ഇരട്ടി വെള്ളമൊഴിച്ച് കുറുക്കി പാ ല ള വാക്കി സേവിച്ചു വന്നാൽ കൗണ്ട് കുറഞ്ഞതുകൊണ്ടുള്ള വന്ധ്യത ശമിക്കും, അസ്ഥി സ്രാവത്തിനും ഉത്തമം.നില പന പ്രധാനമായ പരാഹ്യാദി ഘൃതം അസൃഗ രവും അസ്ഥി സ്രാവവും ശമിപ്പിക്കും.

(വേണുഗോപാൽ വൈദ്യർ)

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

ചുണ്ണാമ്പ് മൂലം വാ പൊള്ളിയാൽ ഉടൻ നിലപന കഴിക്കുന്നത് പ്ര തൗഷധമാണ് -……….. നിലപനക്ക് കുറത്തി കണ്ടമൂലിക എന്നൊരു പേരുണ്ട്. കുറവൽ കണ്ട മൂലിക പാടത്താളി കുറത്തി കണ്ടമൂലിക നിലപ്പന …:…… നിലപന കിഴങ്ങ് മേഹ രോഗം ഉഷ്ണ രോഗം ബലക്ഷയം ശോഷം ഗർഭാശയ രോഗങ്ങൾ വന്ധ്യത ഇവക്കൊക്കെ നല്ലതാണ്. മൂത്രം വർദ്ധി പിക്കും. മൂത്രാശയം ശുദ്ധമാക്കും ഉദരവാതം ശമി പ്പിക്കും പ്രമേഹം സോമ രോഗം അധവ മൂത്രാ തിസാരം എന്നിവക്കും നല്ലതാണ്. നിലപ്പന വൃക്ക യെ ശക്തിപെടുത്തും മൂത്രത്തെ വർദ്ധിപ്പിക്കും. പ്രമേഹ ത്തിനും മൂത്രാതിസാരത്തിനും നല്ലതാണ് .പാണ്ഡിനെ ശമിപ്പിക്കും.മേഹം മൂലം കാഴ്ച കുറയുന്നതിനെ ശമിപ്പിക്കും.

(Drസുരേഷ് കുമാർ)

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

മുസലി സഫേദിസാല പത്രി ച

ദീർഘ സ്കന്ദി സുമംഗലി

ഉദാരി ഹംസി വാര്യഹി

ബൃം ഹിംവിങ്കിം രസായനം.

( ബൃഹത് നിഘണ്ഡു )

ഓഷധികളെ ചരാംശം എന്നും സൂര്യാംശം എന്നും രണ്ടായി തിരിച്ചിട്ടുണ്ട്.നിലപ്പന ചിന്ദ്രാം ശമൂലികയാണ്. അതു കൊണ്ടു തന്നെ ശീത വീര്യവും വിപാകത്തിൽ മധുരവുമാണ്.നിലപ്പന തിരുവാതിര നക്ഷത്ര വുമായി ബന്ധപെട്ടിരിക്കുന്നു. തിരുവാതിരക്ക് ആർദ്ര എന്നൊരു പേരുണ്ട്.ഇത് പഞ്ചഭൂത ങ്ങളിൽ ജലവുമായി ബന്ധപെട്ടിരി ക്കുന്നു. ഞായർ ചൊവ്വ ബുധൻ വ്യാഴം ദിവസങ്ങളും അശ്വതി രോഹിണി മകയിരം തിരുവാതിര പൂയം ചിത്തിര ചോതിതിരുവോണം ചതയം ഈ നക്ഷത്രങ്ങളും പൗർണമി നിധിയും ഔഷധം ശേഖരിക്കാനും നിർമിക്കാനും സേവിക്കാനും വിശേഷമാണ് ഇവയിൽ രണ്ടെണ്ണം ചേർന്നു വരുന്ന ദിവസം വിശിഷ്ടമാണ് .മൂന്നും ചേർന്നു വരുന്നത് അതി വിശിഷ്ടമാണ്. അതാണ്ജോതിഷ വിധി.ഭൂമികാ മാക്ഷി യോഗം പോലെ ഉള്ള വിശിഷ്ട .സമയങ്ങൾ രസായനവാജീകരണ ഔഷധങ്ങൾക്ക് ഔഷധ ശേഖരണത്തിന്ശ്രേ ഷ്ടമാണ്. സംവ ർ തം ആവർതം പുഷ്കലം രോണം കാളം നീലം വാരുണം തമം വായവ്യം ഇവ ഒൻപത് മേഖങ്ങൾ . ഇവയിൽ വാരുണ മേഖവുമായി നിലപന ബന്ധപെട്ടിരിക്കുന്നു. അതു കൊണ്ടു തനെവാജീകരണത്തിനും രസായന ത്തിനും നിലപ്പന ഉത്തമമാണ്. സ്ത്രീ രോഗ ചികിത്സയിൽ പല യോഗങ്ങളിലും ഒറ്റമൂലി ആയും ഇതുപയോഗിച്ചു വരുന്നു. കുടീ പ്രവേശ വിധി അനുസരിച്ചുള്ള രസായന ചികിൽസയിൽ രോഗിയുടെ ജന്മ നക്ഷത്ര ത്തിന് അനുയോജ്യമായ നക്ഷത്രം ആഴ്ച തിഥി പക്കം മുതലായി ജോതിശാസ്ത്ര പ്രകാരമുള്ള ശുഭ സമയത്താണ് ഔഷധം ശേഖരിക്കുകയും പാകപെടുത്തുകയും ആദ്യം സേവിക്കുകയും ചെയ്യുന്നത് (മാന്നാർ ജി )

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

നിലപന കിഴങ്ങും കരുവി കിഴങ്ങും കറുത്ത അഭ്രം (ശുദ്ധി) വും കൂടി പൊടിച്ചോ ലേഹമാക്കിയോ പാലോ തേനോ നെയ്യോ ചേർത് സേവിക്ക.അര മണ്ഡലം കൊണ്ട് ലയിംഗിക ദൗർബല്യങ്ങളെല്ലാം ശമിക്കും.(പവിത്രൻ വൈദ്യർ)

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿.

Leave a comment