Post 74 കയുണ്യം

ചർച്ചാവിഷയം* : കയ്യോന്നി /കഞ്ഞുണ്ണി / കയ്യന്യം

(🌿 *ഔഷധ സസ്യപഠനം/ദശപുഷ്പം*🌿)

*സംസ്കൃതം* : കേശരാജഃ, ,കുന്തളവർധനഃ, ബൃംഗരാജഃ, ഭൃംഗഃ ഭൃഗരാജ .,അംഗാരകഃ, കേശരഞ്ജനഃ

*ശാസ്ത്രീയ നാമം*: ….Eclipta prostrate…..Eclipta alba (L.) Hassk……..Verbesina prostrata L

*ദേവത* : ശിവൻ (ഇന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു)
*രസാദി ഗുണങ്ങൾ……………………………..രസം :കടു, തിക്തം
ഗുണം :രൂക്ഷം, ലഘു, തീക്ഷ്ണം ……….വീര്യം :ഉഷ്ണം

വിപാകം :കടു…..

🌿🌿🌿🌿🌿🌿🌿🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ഫംഗസ് ബാധക്ക്…………കുഞ്ഞുണ്ണി നീരിൽ മഞ്ഞൾ പൊടി ചേർത്ത് അരക്കുക. പിന്നീട് തൃഫല ചേർത് അരക്കുക. അൽപം ചെറുനാരങ്ങ നീര് കുഴമ്പാക്കുക, ഈ കുഴമ്പ് ഫംഗൽ ഇൻഫക്ഷൻ മൂലം ഗുഹ്യഭാഗത്തും കക്ഷത്തിലും മറ്റും ഉണ്ടാകുന്ന കറുപ്പും ചൊറിച്ചിലും തടിപ്പും തീർകും.(ഓമൽകുമാർ)
കുഞ്ഞുണ്ണി കണ്ണിന്റെയും മുടിയുടെയും ഭംഗി വർധിപ്പിക്കും കഫ വാത രോഗങ്ങൾ ശമിപ്പിക്കും. കരളിനെ ഉത്തേജിപ്പിക്കും വ്രണനാശകവും ആണ്. കയ്യോന്നി സ്വരസം 5 മില്ലി വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ യകൃത് പ്ലീഹ വീക്കം ശമിക്കും. ദഹനം വർദ്ധിക്കും. മഞ്ഞപിത്തവും ശമിക്കും. കുഞ്ഞുണ്ണി സ്വരസവും കൽകവും ചേർത് വിധി പ്രകാരം കാച്ചിയ തൈലം തലവേദന മുടി പൊഴിച്ചിൽ കാഴ്ച കുറവ് മുതലായവ ശമിക്കും.കയോന്നിയുടെ 5 മില്ലി സ്വരസം രാവിലെ രാവിലെ ആവണക്കെണ്ണ ചേർത് ഒന്നിടവിട്ട ദിവസം സേ വിച്ചാൽ ഉദര കൃമി ശമിക്കും. മഞ്ഞ പൂവുള്ള കയ്യുണ്യം അരച്ച് നെല്ലിക്ക അളവ് ധാരോ ഷ്ണമായ പാലിൽ രാവിലെ രാവിലെ സേവിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും. ദീർഘകാല ഉപയോഗത്തിൽ ലിവർ സീറോസിസും ശമിക്കും.അറുപതു മില്ലി സ്വരസം പാൽ ചേർത് സേവിച്ചാലും മതി. (പ്രസാദ്)
കുഞ്ഞുണ്ണി വെള്ള മഞ്ഞ നീല ചുമല എന്നീ നാലു നിറമുള്ള പൂക്കളുള്ളവ ഉണ്ട്.കുഷ്ടവും കഫവും വാതവും ശിരോരോഗങ്ങളും നേത്രരോഗങ്ങളും ദന്തരോഗങ്ങളും കൃമി രോഗങ്ങളും ചുമ ചൊറി വീ ഷം പാണ്ഡു ആസ്മ ഇവ ശമിപ്പിക്കും. കേശവർദ്ധിനി ആണ്. ബുദ്ധി കാഴ്ചയും വർദ്ധിപ്പിക്കും . ത്വക് രോഗങ്ങൾ ശമിപ്പിക്കും. കുഞ്ഞുണ്ണി ചേർതുണ്ടാക്കുന്ന മാർക്ക വരസായനം വെള്ളപാണ്ടിന് വിശേഷമാണ്. വന്യമായി വളർന്നാലെ ഗുണം കിട്ടു കൃഷി ചെയ്താൽ ഗുണകരമല്ല…….. കുഞ്ഞുണ്ണി നീര് ചന്ദ്രഫുടവും സൂര്യ സ്ഫുടവും 7 ദിവസം ചെയ്ത് ചൂർണമാക്കി യതിൽ പാൽമുതക്കിൻ കിഴങ്ങും നിലചന കിഴങ്ങും ശതാവരി കിഴങ്ങും നെല്ലിക്കയും സമം ചൂർണിച്ചതും കുട്ടി ശകരയും അതിന്റെ പകുതി തേനും അതിന്റെ പകുതി നെയ്യും കൂട്ടി വടകമാക്കി നിഴലിലുണക്കി നല്ലപത്ഥ്യത്തിൽ സേവിച്ചാൽ മരണം വരെ ധാതു ക്ഷയം ഉണ്ടാകില്ല (മാന്നാർജി)
ഭൃഗ ള ർ കാദി തൈലം………..കയ്യുണ്യം എരുക്ക് ആടലോടകം ചെറുവഴുതിന തേക്കിടവേര് പനചി തൊലി കരുനൊച്ചി തേറ റാം പരൽ കഴുകാ നെല്ലിഅമൃത് പൊന്നാ വീരം ഇവ കഷായം തിപ്പലികൊടുവേലി വയമ്പ് കുടകപാല യരി മുരിങ്ങ തൊലി കട്ടുതിപ്പലി മുത്തങ്ങ ചുക്ക് ഏലത്തരി അതിവിടയം അരേണുകം കാട്ടു മുളികൻ വേര് ചുക്ക് മുളക് തിപ്പലി. ജീരകം പെരും കുരുമ്പ വേര് ആര്യവേപ്പിൻ തൊലി അയമോദകം കുക്ക കായം പുത്തരി ചുണ്ട പേര് വിഴാലരി ഇവ കൽകം.ചാലും എണ്ണയും സമം കുട്ടി കാച്ചി അരിക്കുക. ഇത് ശ്വാസകാ സങ്ങളെ ശമിപ്പിക്കും.(രജ്ഞിഷ്)
പള്ളിയുഴിഞ്ഞ കറ്റാർവാഴ അമൃത് കസ്തൂരി മഞ്ഞൾ കൊടി തൂവ വേപ്പിൻതൊലി ഇവ കഷായം വച്ച് വള്ളി പാലയുടെ ഇല നിഴലിലുണക്കി സമംജീരകവും കൂട്ടി പൊടിയ പൊടിമേൻ പൊടിയായി കഴിയാൻ ആസ്പ അലർജി മുതലായവ ശമിക്കും……. വളി യുഴിഞ്ഞയുടെ കഷായത്തിൽ വള്ളിയുഴിഞ്ഞതന്നെ കൽക്കായി കാച്ചിയ നെയ് പാണൽ വേര് കരിമ്പ് ജീരകം മലര് ഇഞ്ചി ഇവയുടെ കഷായത്തിൽ പ്രായാനു സരണം ഒരു തുള്ളി മുതൽ ഏഴു തുള്ളി വരെ കൊടുത്താൽ ആത്മ ശമിക്കും.(സോമൻ പൂപ്പാറ)
ദുർഗാദേവിയുടെ ബിംബ ശുദ്ധി കലശത്തിൽ ഈശാന കോണിൽ കയ്യുണ്യം ഉപയോഗി ക്കുന്നു. ആറു കാലാദി നീലഭൃഗാദി ഭൃഗാ മല കാ ദി’ ഇവയിലൊക്കെ കയ്യുണ്യം പ്രധാനമാണ്. കയ്യുണ്യം നെല്ലിക്ക ഇരട്ടി മധുരം ഇവ കൽകമായി പാലും അജ്ഞനം പാത്ര പാകവുമായി കാച്ചുന്ന തൈലം മുടിയെ പോഷിപ്പിക്കുകയും കറുപ്പിക്കുകയും ചെയ്യും.പാലുപേർ കാതെയും അജ്ഞനം ചേർകാതെയും ചെയ്യാറുണ്ട്. കുഞ്ഞുണ്ണി നീരിൽ കഞ്ഞുണ്ണി താമര കിഴങ്ങ് ഇറിട്ട മധുരം പുരാണ കിട്ടം ഇവകൽ കമായി കാച്ചുന്ന തൈലവും കുഞ്ഞുണ്ണിയും വെള്ള കരിമ്പുമായി കാ ചുന്ന തൈലവും മുടിയെ. പോഷിപ്പിക്കുകയും കറുപ്പിക്കുകയും ചെയ്യും. കൊടുവേലി രസം ഗന്ധകം കയ്യുണ്യം ഇത്യാദിയായ ഒരു തൈലമുണ്ട്. അങ്കോല വിത്തിനെക്ഷത്തതിൽ മുളപ്പിക്കാൻ അതു പയോക്കുന്നു.ഇത് ഏതു വിത്തിൽ തൊട്ടാലും ഉടൻ തോടു പൊട്ടി മുള ഉയർന്നു വരും …. കൂവളത്തില നീരും കുഞ്ഞുണ്ണി നീരും പാലും എണ്ണയും നാഴി വീതം എടുത്ത് കുറുന്തോട്ടിയും മുത്തങ്ങയും കൽകമായി കാച്ചുന്ന തൈലം വാതപ്രകൃതി കാർക്ക് തലവേദനയും നീരിറക്കവും മാറാനും ഭ്രാന്ത് അപസ്മാരം ഇവ മാറാനും നന്ന്. (ഓമൽകുമാർ വൈദ്യർ)
കുഞ്ഞുണ്ണി ചെമ്പരത്തി മൊട്ട് ചെറിയ ഉള്ളി നെല്ലിക്ക ഇവ കഴുകി ചതച്ച് എണ്ണയിലിട്ടു കാച്ചി ഒടിഞ്ഞു തുടങ്ങുന്ന പാകത്തിലരിച്ച് അതിൽ കുറച്ച് ഉലുവ ഇട്ടു വക്കുക. കേശ വൃദ്ധിക്കും തലവേദനക്കും ഉത്തമം… കുഞ്ഞുണ്ണി കീഴാനെല്ലി തഴുതാമ ഇവ ക്ഷായം വച്ച് മഞ്ഞൾ പൊടിമേൻ പൊടി ചേർത് കഴിക്കുന്നത്‌ വായിലും തൊണ്ടയിലും കുടലിയും മറ്റും ഉണ്ടാകുന്ന അർബുദത്തെ ശമിപ്പിക്കും. (കിരാതൻ)
കണ്ണിന്റെ നെർവുകളുടെ പ്രവർതനക്ഷമത കുറയുക മൂലമുള്ള കാഴ്ച കുറവ് നിശാന്ധത മുതലായവക് കുഞ്ഞുണ്ണി നീരും തകരയുടെ നീരും സമം എടുത്ത് അതിൽ കരിം കോഴി യുടെയോ ആടിന്റെയോകൾ പുഴുങ്ങി വെള്ളം വററിച്ച് ‘വെയിലത്തുണക്കുക, വീണ്ടും തകരയും കുഞ്ഞുണ്ണിയുകൂടി;ചതച്ചു പിഴിഞ്ഞ നീരിൽ പുഴുങ്ങി ഉണങ്ങുക. ഏഴു പ്രാവശ്യം പുഴുങ്ങി ഉണങ്ങി പൊടിയ് വക്കുക.ലഘു മാത്രയിലു പബ്യത്തിലും ഇത് സേവിച്ചാൽ ഒരാഴ്ചകൊണ്ടു തന്നെ കാഴ്ച മെച്ചപെടും. അവസ്ഥാനുസരണം രണ്ടോ മൂന്നോ ആഴ്ച സേവിക്കുക. (Dr ജീവൻ)
നാടൻ കോഴിയുടേയോ കാട്ടുകോഴിയുടേയോ ആടിന്റെയോ കരൾ കുഞ്ഞുണ്ണി യുടെ നീരൊഴിച്ച്വററിക്കുക അത് വെയിലത്തു വെച്ച് ഉണക്കുക. വീണ്ടും നീരൊഴിച്ച് വറ്റിക്കുക അങ്ങിനെ ഏഴു തവണ കുത്തുണ്ണി നീരാഴിച്ച്വററിക്കുക അത് ഉണക്കാ പൊടിച്ച് തേനും തേനിന്റെ പകുതി നെയ്യും ചേർത് സേവിക്കുക. ഗ്ലൂക്കോ മറൈറിനോ പതി രക്കകുറവ് മുതലായവ ശമിക്കും.

മുതലായവ ശ്രമിക്കും. ഗർഭപാത്രം തള്ളി വരുന്നതിന് കുഞ്ഞുണ്ണി നീരിൽ > അരച്ച് സേവിക്കുക.(ഷാജി)
ലിവർ സീറോസിസിനും കരൾവീക്കം മുതലായവക്ക് ആടിന്റെ കരൾ തുല്യ അളവ് കുഞ്ഞുണ്ണി തീരും അത്രയും തൃഫല കഷായവും ഒഴിച്ച് വറ്റിക്കുക വീണ്ടും ഞ്ഞുണ്ണി നീരും തൃഫലക ഷായവും ഒഴിച്ച്വററിക്കുക അങ്ങിനെ ഏഴു പ്രാവശ്യം വററിച്ച് ശേഷം ഉണക്കിപൊടിച്ച് കിലോക്ക് നാലു കഴഞ്ച് വീതം ചാതുർ ജാതം എല്ലാ, കൂടി 4 കഴഞ്ച് പൊടിയു ചേർത് യോജിപ്പിച്ച് ലഖു മാത്രയിൽ സേവിക്കുക. ശമിക്കും, വിളർചക്കും ഇത് ഉത്തമമാണ്.

( വേണുഗോപാൽ വൈദ്യർ)
കുഞ്ഞുണ്ണി നീരിൽ സമം നല്ലെണ്ണ ചേർത് കടുക്ക കൽകമായി കാച്ചിയെടുക്കുന്ന തൈലം അഞ്ചു മുൽ എട്ടുവരെ മില്ലി സേവിച്ചാൽ കഠിനമാ’യ ചുമ ശമിക്കും.(ര ജത്തിഷ്)
കയ്യുണ്യം വേരു നീക്കി നുറുക്കി ചതച്ച് ഇരുമ്പു ചട്ടിയിൽ നെകയ്യൊഴിച്ച് വറുത്ത് പൊടിച്ച് നേൻ ചേർത് വടകമാക്കി ചെറിയനെല്ലിക്ക അളവ് സേവിച്ചാൽ കരൾ രോഗങ്ങൾ ശമിക്കും. വെള്ളപാണ്ട് ശമിപ്പിക്കും.മദ്യം മൽസ്യം മാംസം ഉപ്പ് പുളി എരിവ് മുതലായവ വർജ്യം.പാൽ കഞ്ഞിശീലിക്കണം….. കുഞ്ഞുണ്ണി നീരിൽ തിപ്പലിപൊടി ചേർത് ഇരുമ്പു ചട്ടിയിൽ തേച്ച് നിഴലിലുണക്കി രണ്ടു ഗ്രാം വീതം സേവിച്ചാൽ സീറോസിസ് ഉൾപെടെ ഉള്ള കരൾ രോഗങ്ങൾ ശമിക്കും – .(രാജേഷ് വൈദ്യർ)

ഇത് മാർഗവ രസായനം മഹാധന്വന്തരീ യോഗം. ഇതിൽ ശുദ്ധി ചെയ്ത ചേ ർ കുരുകുടി ചേർക്കുന്നത് നീലീ ഭല്ലാതലേഹം. അത്യുഷ്ണവീര്യം. സൂക്ഷിച്ചുപയോഗിക്കണം. കുഞ്ഞുണ്ണി നീരിൽ നെയ് ചേർത് കാച്ചിയും ഉപയോഗിക്കാം, കയ്യോന്നിനീരിൽ പമ്പ കുരുമുളക് അരച്ച് സേവിച്ചാൽ ചുമ ശമിക്കും. ചുക്കു മുളക് തിപ്പലി സമം പൊടിച്ചു ചേർതും സേവിക്കാം.(മാന്നാർജി)
അമരിയില, കരുനൊച്ചിയില, കഞ്ഞുണ്ണി, ഉമ്മത്തില, മഞ്ഞൾ, പുട്ടൽപീരകം,പുളിയില, എരിക്കില, ഇതിന്റെ നീര് സമം എണ്ണ ചേർത്ത്.ഏലത്തിരി, ഇലവർഗങ്ങം, സമുദ്രപച്ച,കാർകോകിലരി, കൊട്ടം, ഇവ കൽക്കം ചേർത്ത് കാച്ചി അരിച്ച എണ്ണ കപാല അർശസിന് വളരെ നല്ലതാണ്.(രജ്ഞിഷ്.)
കയ്യോന്നി, പടവലം, നില നാരകം, ചെറുനാരങ്ങായുടെ അല്ലി ,മാതളത്തോട്, നെല്ലിക്ക, രാമച്ചം, ഇവ കാടിയിൽ പുഴുങ്ങി അരച്ച്, നെറ്റിയിലും നെറുകയിലും പൂശിയാൽ പിത്തം ശിരസ്സിൽ നിന്ന് ഇറങ്ങും,’പിത്തം കൊണ്ടു ഉണ്ടാകുന്നതലചുറ്റൽ മാറും……..ഉദര കൃമിയുള്ള വർ അര ഓൺ സ് കയ്യോന്നിനീര് അര ഒരൗൺസ് ശുദ്ധി ചെയ്ത ആ വണക്കെണ്ണയിൽ രാവിലെ ഇടവിട്ടിടവിട്ട ദിവസങ്ങളിൽ കുടിച്ചാൽ കൃമിനശിക്കും.പുറത്ത് ചാടും…… കായ്യോന്നിയുടെ വിത്ത് വാ ജീ കരണ ഓഷധങ്ങളിൽ ചേർത്താൽ നല്ല ഗുണം കിട്ടും. ( മോഹൻകുമാർ വൈദ്യർ )
കയ്യോന്നിനീരും കരിംകുവളത്തിൻ തീരും സമം എടുത്ത് കുരുമുളകുപൊടിയും അൽപം മഞ്ഞളും കുട്ടി ഇളക്കി മൂന്നു മണിക്കൂർ വച്ചിരിക്കുക പല പ്രാവശ്യം ഇളക്കണം. ഇങ്ങിനെ ദിവസവും സേവിച്ചാൽ ബാലാപസ്മാരം പൂർണമായും ശമിക്കും. അൽപം തേനും ചേർക്കാം.ഇത് തല മുണ്ഡനം ചെയ്ത് തേനൊഴിവാക്കി ശിരോ ലേപനം ചെയ്യുന്നതും ഗുണകര മാ ണ്.(Dr ജീവൻ)
കുഞ്ഞുണ്ണി നീരിൽ ആടിന്റെ കരൾ വേവിച്ച് നറുനെയ്യിൽ ചുവന്നുള്ളി മൂപ്പിച്ചു ചേർത് ദഹനം അനുസരിച്ച് സേവിക്കുന്നത് കരൾ മാന്യം ശമിപ്പിക്കും.കരൾമാത്യം മൂലം കാഴ്ച കുറവ് വന്ന കുഞ്ഞുങ്ങൾക്ക് അമൃതിന് സമം. സയന സൈറ്റിസിനും നന്ന്……വിളർച.മലം വെളുത്തു പോവുക .നെഞ്ചു കൂർതുവരിക. വയർ വീർ തുവരുക.ക്ഷീണം വിളർച എന്നിവയാണ് കരൾ മാന്യലക്ഷണങ്ങളായി കാരണവൻമാർ പറഞ്ഞു തന്നിട്ടുള്ളത് ‘ ഇതിനെLow Liver Fuction എന്ന് പറയാമെന്ന് തോന്നുന്നു

.(സോമൻ പൂപ്പാറ)

Leave a comment