Post 72 മുയൽചെവിയൻ

……..ഔഷധസസ്യം – മുയൽ ചെവിയൻ

…….ദേവത- കാമദേവൻ / ശിവൻ / ചന്ദ്രൻ ………മുയൽചെവിയൻ കനലിൽ വാട്ടി പിഴിഞ്ഞ് ചെറുചൂടിൽ ചെവിൽ രണ്ടു തുള്ളി വീതം ഒഴിച്ചാൽ ചെവിവേദന ശമിക്കും.

………..ടോൺസിലൈറ്റിസിന് ഉദയത്തിന് മുയൽചെവിയൻ സമൂലം ചതച്ചു പിഴിഞ്ഞ് നിറുകയിൽ ഒഴിക്കുകയും മണപ്പിക്കുകയും

ഉരച്ചുഴിയൽ

ടോൺസിലിൻമേൽ പുരട്ടുകയും ചെയ്താൽ സുഖമാകും. മൂന്നുദിവസം തുടർചയായി ചെയ്യണം. ‘ഈ ദിവസങ്ങളിൽ വെയിലും മഞ്ഞും തണുപ്പും അടിക്കാതെ പക്ഷ്യമായിരിക്കണം. രോഗം വീണ്ടും ആവർത്തിക്കില്ല.(രാജേഷ് വൈദ്യർ )

………… തലവേദനക്കും കൊടിഞ്ഞിക്കും ഉദയത്തിനു മുൻപ് പൂവാംകുറുന്തലും മുയൽ ചെവിയനും സമൂലം ചതച്ച് നിറുകയിൽ പിഴിയുകയുംmധ്യം ചെയ്യുകയും രണ്ടു കാലിന്റെയും പെരുവിരൽ നഖത്തിൽ കുളിക്കുകയും ചെയ്താൽ പൂർണമായും ശമിക്കും. തുടർച്ചയായി ഏഴു ദിവസം ചെയ്യണം.(കിരാതൻ )

……….. മുയൽചെവിയൻ ഉദയത്തിനു മുൻപ് തൊട്ടുരി യാടാതെ പറിക്കണമെന്നാണ് സാമാന്യ രീതി. കർണ പുടത്തിൽ ദ്വാരം വീണാൽ മുയൽ ചെവിയൻ ചതച്ചു പിഴിഞ്ഞ് നീരൊഴിക്കുന്നത് നല്ലതാണ്.ഒരു ചെവിയിലാണ് രോഗമെങ്കിലും രണ്ടു ചെവിയിലും ഒഴിക്കണം.

……….. ചെങ്കണ്ണ് കണ്ണിൽ പഴുപ്പ് പോളവീക്കം ചുവപ്പ് കരുകരുപ്പ് കൺ കുരു. ചൂട്മുതലായവയും മുയൽ ചെവിയന്റെ നീര് രണ്ടു തുള്ളി വീതംഒഴിച്ചാൽ ശമിക്കും. ഒഴിച്ചാൽ ശമിക്കും. ചതച്ച് തുണിയിൽ കഴിചെട്ടിത്തെക്കി ഒഴിക്കുക.

…………. ടോൺസിലൈറ്റിസിന് മുയൽ ചെവിയൻ ഉപ്പ് ചേർത് അരച്ച് നെല്ലിക്ക അളവ് കുറേശെയെടുത്ത് വിഴുങ്ങുകയും പുറമെ പുരട്ടുകയും ചെയ്താൽ ശമിക്കും രോഗാനുസരണം പതിനൊന്നു ദിവസം വരെ കഴിക്കണം.

………… മുയൽ ചെവിയ നെറ്റ നീര് സ മം ശർ കര ചേർത് കുറുക്കി പാവാക്കി കഴിയൽ ബലവും സൗന്ദര്യവും ഉണ്ടാകും. വിശേഷിച്ചും സൂതികക്ക് വളരെ നല്ലതാണ്. .(ഷാജി )

മുയൽചെവിയൽ കണ്ണിന്റെ കുളിർമക്കും തൊണ്ടവേദന ടോൺസിലൈറ്റ്സ് കണ്ണിലെ ചൂട് പരു ചുവപ്പ് പഴുപ്പ് വീക്കം മുതലായവക്കും നല്ലതാണ് (മുരളി)

മുയൽചെവിയന്റെ ദേവതാ വിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിൽ ബുദ്ധിക്കും ഭംഗിക്കും സൗന്ദര്യത്തിനും നല്ലതാണെന്ന് മനസിലാക്കാം.

‘………….. മുയൽ ചെവിയന് സംസ്ക്യതത്തിൽ ശശസു പി ആഖുകർണി ദ്രവന്തി സംഹരി എന്നൊക്കെ പറയുന്നു….ക,ടു കഷായ തിക്ത രസം… ലഖു ഗ്രാഹി ഗുണം ……ശീതവീര്യം… കടു വിപാകവുമാണ്. പനി ഉദര ക്രിമി രക്താർശസ് ടോൺസിലൈറ്റില്ല നേത്രേ രാഗങ്ങൾ മുതലായവ ശമിപ്പിക്കും.. മുയൽ ചെവി ചതച്ചു പിഴിഞ്ഞ നീര് അര ഔൺസ് വീതം മൂന്നു ദിവസം തുടർചയായി കഴിച്ചാൽ ഉദര ക്രിമിതീർച്ചയായും ശമിക്കും.5 മില്ലി മുതൽ 10 മില്ലി വരെ രാവിലെയും വൈകിട്ടും സേവിച്ചാൽ എല്ലാതരം ജ്വരങ്ങളും ശമിക്കും. മുയൽചെവിയൻ കഴുകി ചതച്ച് ഇഴയടുപ്പമുള്ള തുണിയിൽ കഴിയാക്കി കണ്ണിൽ പിഴിഞ്ഞൽ നേത്രരോഗങ്ങൾ ശമിക്കും. കാഴ്ച വർദ്ധിക്കും . മുയൽ ചെവിയൻ അരച്ചുരുട്ടി നെല്ലിക്ക അളവ് മോരിൽ കഴിച്ചാൽ രക്താർശ സ് ശമിക്കും. വെളുത്തുള്ളിയും മുയൽ ചെവിയനും’ സമം അരച്ച് പുറമെ ലേപനം ചെയ്താലും തൊണ്ട വീക്കവും ടോൺസിലൈ ററി സും ശമിക്കും. പൊള്ളാൻ സാദ്ധ്യത ഉള്ളതുകൊണ്ട് അൽപം എണ്ണ തടവിയ ശേഷം മരുന്ന് ലേപനം ചെയ്യുക. സമൂലം ചതച്ച് നീര് നെറുകയിൽ പിഴിയുകയും ഉപ്പു ചേർതച്ച് ലേപനവും ചെയ്താൽ സെർവിക്കൽ സ്റ്റോണ്ട് ലൈറ്റിസ് ശമിക്കും.

…….. മുയൽ ചെവിയൽ അരച്ചു ചേർത് എണ്ണകാച്ചി തേച്ചാൽ ടോൺസിൽ ശമിക്കും.മോരിൽ അരച്ചുകഴിച്ചാൽ വയറിളക്കം ശമിക്കും. കഷായം വച്ചു കഴിച്ചാൽ ആ സമ ശമിക്കും.(കിരാതൻ )

……… പനിയുള്ളപ്പോൾ മുയൽ ചെവിയൻ തോരൻ വച്ച് കഴിക്കുന്നത് നല്ലതാണ് ……. പൂവാംകുറുന്തലും മുയൽ ചെവിയനും സമം ചതച്ചു പിഴിഞ്ഞ നീരിൽ വെളിച്ചെണ്ണ ചേർത് കാച്ചി മൂത്തു വരുമ്പോൾ അൽപം ജീരകവും കുരുമുളകും ഇടുക. കുരുമുളക് പൊട്ടുമ്പോൾ വാങ്ങി വച്ച് ഉപയോഗിക്കുക. ശോൺ സിൽ ഉണ്ടാകാതിരിക്കാൻ നന്ന്.ശിരോരോഗങ്ങൾക്കെല്ലാം നല്ലതാണ്.(മുത്തുലക്ഷ്മി വൈദ്യർ )

……….. ബാല്യത്തിൽ പനി മൂലം കേഴ്വിയും സംസാരശേഷിയും നഷ്ടപെട്ടയാൾക്ക്മുക്ല വർഷത്തിനു ശേഷം അവ തിരിച്ചുകിട്ടിയ അനുഭവം ……. മുയൽ ചെവിയൻ വെളുത്തുള്ളി ചേർതരച്ച് മൂന്നു ദിവസം നെല്ലിക്ക അളവ് കുറേശെ വിഴുങ്ങി.. മുയൽ ചെവിയന്റെ നീര് നിറുകയിൽ തളംവച്ചു.കീരി മാംസം ഇരട്ടി കഷായം കൂട്ടി നകുലാദ്യം ഘൃതമുണ്ടാക്കി പതിനഞ്ചു ദിവസം സേവിപ്പിച്ചു. വീണ്ടും മൂന്നു ദിവസം മുയൽചെവിയനും വെള്ളിയും കൂട്ടി കഴിക്കുകയും മുയൽ ചെവിയൻ നീര് തളംവക്കുകയും തുടർന്ന് നെയ് കഴിക്കുകയും ചെയ്തു.അങ്ങിനെ മൂന്നു കോഴ്സ് കൊടുത്തപ്പോൾ കേൾവിയും സംസാരശേഷിയും തിരിച്ചു കിട്ടി….. : കൺ കുരുവിന് വളരെ നല്ലതാണ്…… നവജാത ശിശുവിന് കൺ കുരു ഉണ്ടായപ്പോൾ മുയൽ ചെവിയൻ കയ്യിലിട്ട് തുരുമ്മി കയ്യിലെ ബാഷ്പം അടിപ്പിച്ചപ്പോൾ തന്നെ ശമനം കിട്ടിയ അനുഭവമുണ്ട്…….. മുയൽ ചെവിയന്റെ ദേവത ചന്ദ്ര നാണെന്നും അതുകൊണ്ട് മനോരോഗങ്ങളിൽ യോജിപ്പിക്കുന്നതും മതാന്തരം ……..(ഓമൽ കുമാർ വൈദ്യർ)

………………………..മുയൽ ചെവിയന് ആ ഖു കർണി -എലി ചെവിയൻ – എഴുത്താത്തി പച്ച- നാരായണപയ എന്നൊക്കെ പേരുണ്ട്.പലതും മുയൽ ചെവിയൽ കാണപ്പെടുന്നുണ്ട്‌ എങ്കിലും വെളുത്ത പൂവുള്ളതാണ് ഔഷധത്തിന് ശ്രേഷ്ഠം എന്ന് ഭാവപ്രകാശം പറയുന്നു. പൂവാംകുറുന്തലും മുയൽ ചെവിയനും രസഗുണവി പാകങ്ങളിൽ തുല്യമാണ്. എന്നാൽ വീര്യത്തിൽ പൂവാംകുറുന്തൽക്ഷണവും മുയൽചെവിയൻ ശീതവുമാണ്. ചുക്കും കുരുമുളക്കും സമം പെടിച്ച് പൂവാംകുറുന്തലും മുയൽ ചെവിയനും സമം ചതച്ചു പിഴിഞ്ഞ നീരിൽ കുഴച്ച് നെല്ലിക്കാ വലുപ്പം സേവിപ്പിച്ചാൽ ജ്വരം ക്ഷണത്തിൽ വിടുകയും വിയർ പുണ്ടാവുകയും ചെയ്യും.

………… ത്തൺകുട്ടികളിൽ സ്തന വളർച. മുഖ രോമങ്ങൾ വേണ്ടത്ര വളരാതിരിക്കുക. സ്ത്രണ ദേഹ പ്രകിതി പെൺകുട്ടികളിൽ മുഖരോ മ വളർച. സ്തന വളർച കുറവ് . ആതവ ക്രമക്കേട് .മുതലായ ഹോർമോൺ വ്യതിയാന പ്രശ്നങ്ങൾ കൈവിഷം ദൂഷീവിഷം പരിണാമ വിഷം ബുദ്ധിവികാസ കുറവ് ഓർമ കേട് മുതലായവക്കുള്ള നാട്ടു ചികിത്സാവിധി . …….. ഒരൗൺസ് പൂവാംകുറുന്തൽ നീരും ഒരൗൺസ് മുയൽ ചെവിയന്റെ നീരും രണ്ടൗൺസ് ശർ കര പാനിയും (ശർ കര പൊടിച്ച് നികക്കെ വെള്ളമൊഴിച്ച് ഇരുമ്പു ചട്ടിയിൽ വച്ച് തിളപ്പിച്ച് ഉരുകുമ്പോൾ അരിച്ചൊഴിച്ച് കുറുക്കി തൊട്ടാൽ ഒട്ടി തുടങ്ങുന്ന പാകം ) രണ്ടൗൺസ് ഇവ കൂട്ടിതിളപ്പിയ് വാങ്ങി വക്കുക ഏത്തക്കായ ഒരെണ്ണം കഴുകി വൃത്തിയാക്കി തൊലി പൊളിച്ചെടുക്കുക. പിന്നെ കഴുകരുത്. കായ അരിഞ്ഞ് നല്ലെണ്ണയിൽ (ഇരുമ്പു ചട്ടിയിൽ ) പൊടിച്ചെടുക്കുക. തൊലി ചെറുതായരിഞ്ഞ് 100 ഗ്രാം ചെറുപറും ചേർത് ഇരുമ്പു ചട്ടിയിൽ പയറിന്റെ തൊലി പൊട്ടും വരെ വേവിക്കുക . വെന്തു കഴിയുമ്പോൾ അര സ്പൂൺ മഞ്ഞ പൊടിയും പയറിന്റെ പകുതി തേങ്ങ ചിരവിയതും കൂട്ടി കുറച്ചു കൂടി വേവിച്ച്വതേങ്ങയുടെ നിറം മാറ്റി തുടങ്ങുമ്പോൾ കായ പൊടിച്ചതും മരുന്നും ചേർതളക്കി വാങ്ങി കഴിക്കുക. ഒരു ദിവസം കൊണ്ട് രാവിലെയും വൈകിട്ടുമായി കഴിക്കുക. ഇത് കഴിക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇങ്ങിനെ കഴിക്കുക. അന്ന് മത്സ്യം മാംസം മുട്ട പാല് തൈര് മോര് ഉഴുന്ന് ഗോതമ്പ് മുളപ്പിച്ച ധാന്യങ്ങൾ എന്നിവ വർജ്യം രോഗാവസ്ഥക്കനുസരിച്ച് അര മണ്ഡല മോ ഒരു മണ്ഡല മോ സേവിക്കുക ഈ മരുന്നു കഴിക്കുമ്പോൾBP കുറയാൻ സാദ്ധ്യതയുണ്ട്. അതു കൊരക്ക മര്ദം കുറവുള്ളവർ വിദഗ്ദ്ധ മേൽനോട്ടത്തിലേ ഇത് കഴിക്കാവു മരുന്നു കഴിക്കാത്ത ഈ ദിവസങ്ങളിൽ കരിംജീരക തൈലം ചൂടുവെള്ളത്തിൽ കഴിക്കുന്നത് രക്ത മർദം കുറഞ്ഞു പോകാതിരിക്കാൻ നല്ലതാണ്..(ഷാജി )

…………. പനിയുടെ ആരംഭത്തിൽ ഒരൗൺസ് മുയൽ ചെവിയൻറ വെള്ളം ചേർകാത്തതനി നീര് ജീരകവെള്ളത്തിൽ കഴിച്ചാൽ പനിയും അനുബന്ധ രോഗങ്ങളായ തലവേദന ദേഹം വേദന തൊണ്ടവേദന ജലദോഷം നീരിറക്കം മുതലായവ ശമിക്കും. മുയൽ ചെവിയന്റെ നീരിൽ രാസ്നാദി പൊടി ചേർത് കുഴച്ച് നിറുകയിൽ വച്ചാൽ നീ രിളക്കം തലവേദന കൊടിഞ്ഞി സെർവിക്കൽപ്പോണ്ടിലൈറ്റിസ് മുതലായവ ശമിക്കും. തല പേദ നക്കിത് നെറ്റിയിൽ ലേപനവും ആകാം.(Dr അജ്ഞു)

…………… അൻപതു ഗ്രാം മുയൽ ചെവിയന്നും അൻപതു ഗ്രാം ചുവന്നുള്ളിയും കൂടി നെയ്യിൽ വഴററി ഏഴു ദിവസം രാവിലെ കഴിച്ചാൽ അൾസർ ശ്രമിക്കും. വായ്പുണ്ണിനും അർശസിനും വായ്നാറ്റത്തിനും ചുണ്ടു വെടിക്കുന്നതിനും വെളുക്കുന്നതിനും നല്ലതാണ്. നല്ലതാണ്.. ഇത് കഴിച്ചു കഴിച്ചു കഴിഞ്ഞ് അര മണിക്കൂറിനു ശേഷം ഒരു ഗ്ലാസ് കാച്ചിയ പാൽ കൊടുക്കും പിന്നീട് ദ്രാക്ഷാ ദിയോ അനുയോജ്യമായ ഏതെങ്കിലുമൊരു കഷായ മോ കൊടുക്കും. (Dr.സുരേഷ് കുമാർ)

………….സർപ്പവിഷമേറ്റയാൾ മരിച്ചോ ഇല്ലയോ എന്നറിയാൻ ഒരു പരീക്ഷണമുണ്ട്. രോഗിയുടെ വലത്തേ കണ്ണിൽ മുയൽചെവിയൻ പിഴിഞ്ഞ ചാർ ഒഴിക്കും. ചാർ ഇടത്തേക്കണ്ണിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ രോഗി മരിച്ചു എന്ന് പറയുന്നു.- വിഷവൈദ്യം……… മുയൽ ചെവിയ റെയും പൂവാംകുറുന്തലിന്റേയും സ്വരസം ഒരൗൺസ് വീതം എടുത്ത് ചെത്തി പൂവിന്റെ അകത്തെ നൂലും ഉമ്മത്തിൻ പുവിഞ്ഞെ അകത്തെ അല്ലിയും അരച്ച് നാടൻ പശുവിൽ ചേർത് കഴിച്ചാൽ വാജീകരണ മാകും (മോഹൻ കുമാർ വൈദ്യർ )

………. ഏതാനും പ്രയോഗ വൈവിദ്ധ്യങ്ങൾ കുറിക്കാം. മുയൽ ചെവിയൻ ഉദരത്രിമി ക്ക് നല്ലതാണെന്ന് പലരും പറഞ്ഞു . ഞങ്ങൾ അതു പയോഗിക്കുന്ന ഒരു രീതി 100 ഗ്രാം മുയൽ ചെവിയൻ വെള്ളം തളിച്ച് മൂന്നു പ്രാവശ്യം ചതച്ചു പിഴിഞ്ഞ നീരിൽ അൽപം മഞ്ഞൾ പൊടിയും ഇന്തുപ്പും അരിപ്പൊടിയും ചേർത്അടയുണ്ടാക്കി അത്താഴ ഭക്ഷണമായി കഴിച്ച ശേഷം രാവിലെ വയറിളക്കുന്നു. ശോധനക്കു ശേഷം പഞ്ചകോല കഷായത്തിൽ അരിയിട്ട് കുത്തിവച്ച് മൂന്നു ദിവസം അത്താഴമായി ഉപയോഗിക്കുന്നു,

…………അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് വൈകിട്ട് മുയൽ ചെവിയൻ അരച്ച് വയറിൽ മേൽ ലേപനം ചെയ്ത് കിടന്ന ശേഷം രാവിലെ വയറിളക്കുകയും വൈകിട്ട് പഞ്ച കോല കഷായ കഞ്ഞി കൊടുക്കുകയും ചെയ്യുന്നു. കഞ്ഞി കുടിക്കാറാകാത്ത കുഞ്ഞുങ്ങൾക്ക് കഞ്ഞി വെള്ളവും കഷായവും ചേർത് കൊടുക്കുന്നു.

………. മുയൽ ചെവിയന് ബുധനാഴ്ച ദിവസം വൈകിട്ട് ശുദ്ധിദീപം ധൂപം തർപണം ബന്ധനം ശാപമോചനം മുതലായവ ചെയ്ത് വ്യാഴാഴ്ച രാവിലെ പ്രാണൻ കൊടുത്ത് തൊട്ടുരിയാടാതെ പറിച്ചു കൊണ്ടുവന്ന് കടിച്ചു ചവച്ച് വായിലൊതുക്കി അമൃത പഞ്ചാക്ഷരി ജപിച്ച് നവ ദ്വാരങ്ങളിൽ മൂന്നു പ്രാവശ്യം ഊതുകയും ശിരസു മുതൽ പാദം വരെ ഈ തി യിറക്കുകയും ചെയ്താൽ നീ രിളക്കം പനി തലവേദന കണ്ണിലെ അസുഖങ്ങൾ ചെവിയിലെ അസുഖങ്ങൾ കണ്ണേറ് നാവേറ് ഞെട്ടൽ പക്ഷിപീഡ അകാരണമായ കരച്ചിൽ കരഞ്ഞു കുത്തൽ (മിഴി മേലാട്ടുയർതി നിർത്താതെ കരഞ്ഞ് ത്തെളിഞ്ഞു കുത്തുന്നത് ) മുതലായവ ശമിക്കും.മേൽ പടി മരുന്നു ചതച്ചു പിഴിഞ്ഞ നീരിൽ കോഴിപൂവന്റെ പു അറുത്ത് മൂന്നു തുള്ളി ചോര വീഴ്തി മുഖത്തും ദേഹത്തും തടവുന്നതും ഉണ്ട്, (സോമൻ പൂപ്പാറ) …:…ഇതിന് മന്ത്രം ഓം ഹ്രീം ക്ലീം സൗം ജ്വരാന്തകായ സ്വാഹ…….. (മാന്ദാർജി )

………..:. മുയല്‍ചെവിയന്‍ – ഉരച്ചുഴിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മുയല്‍ചെവിയന്‍ മംഗല്യസിദ്ധിക്കാണ് ചൂടാറുള്ളത്. മുയല്‍ചെവിയന്‍ അരച്ചുചേര്‍ത്ത പാല്‍ നെറ്റിയിലാകെ പുരട്ടിയാല്‍ കൊടിഞ്ഞിക്കുത്ത് മാറാന്‍ ഉത്തമമാണ്. തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നേത്രകുളിര്‍മയ്ക്കും രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. …… (ദിലീപ് കുമാർ)

…………മുയൽ ചെവിയൻ മുകളിൽ പറഞ്ഞതുപോലെ ചെവിക്കും,തൊണ്ടക്കും ഉണ്ടാകുന്ന അസുഖങ്ങൾക്കാനു കൂടുതലും ഉപയോഗിക്കുന്നത് എന്നാണു അറിവ്..:: കൂടാതെ മുയൽ ചെവിയൻ നീര് മോരിൽ ചാലിച്ചു കഴിക്കുന്നത് രക്താർശസിന് നല്ലതാണെന്നും, ::-മഞ്ഞളും ,ഇരട്ടിമധുരവും കൽക്കമാക്കി മുയൽചെവിയന്റെ നീരിൽ കാച്ചി എടുക്കുന്ന എണ്ണ മുറിവുകൾക്കു നല്ലതാണെന്നും ഒരു അറിവുണ്ട്🙏

Leave a comment