post,50  ദൈവം

ദൈവം

മതങ്ങൾക്ക് കച്ചവടമാണ്

പുരോഹിതർക്ക് തൊഴിലാണ്

ശാസ്ത്രത്തിന് അജ്ഞാതമാണ്

ചിന്തകർക്ക് അൽഭുതമാണ്.

………
ഭക്തർക്ക് വിശ്വാസമാണ്

ദുർബലർക്ക് ആശ്രയമാണ്

ഋഷികൾക്ക് ലക്ഷ്യമാണ്

പ്രപഞ്ചത്തിനാധാരമാണ്.

…….
വന്ദിച്ചാൽ പ്രീതനാവില്ല

നിന്ദിച്ചാൽ കോപിയാകില്ല.

പൂജിച്ചാൽ തൃപ്ന നാവില്ല –

ദ്രോഹിക്കാൻ ആർക്കുമാവില്ല.

……..
കാണുവാൻ രൂപവും ഇല്ല

കേൾക്കുവാൻ ശബ്ദവും ഇല്ല.

കൊള്ളുവാൻ ക്ഷേത്രവും ഇല്ല.

ഇല്ലാത്ത ദേശവും ഇല്ല.

…….
ഉള്ളിന്റെ ഉള്ളിലെല്ലാരും

കൊള്ളുന്നീ ശക്തിയെന്നാലും

ഉൾകാഴ്ചയില്ലാത്ത മർത്യ –

ന്നുള്ളിലെ ദൈവമ ന്യമായ്.
………………………………….

ഭക്തൻ അന്വേഷകനാണ്

മതം കലാലയമാണ്

ക്ഷേത്രം കർമാലയമാണ്.

ദേവൻ നയിക്കുന്നവനാണ്

………
ദൈവം കണ്ടെത്തേണ്ടതാണ്

ആരാധന മാർഗമാണ്

അനുഭവം ഗുരുവാണ്

മനസ് ഉപകരണമാണ്

…….
പുണ്യം മൂലധനമാണ്

ധർമം ആയുധമാണ്

വേദം അറിവാണ്

അറിവ് ശക്തിയാണ്

………
മോഹം വിഘ്നമാണ്

കാലം അമൂല്യമാണ്.

ദേഹം നശ്വരമാണ്

അവസരം കുറവാണ്.

…….
ദൈവം അരികിലുണ്ട്

അറിയാൻ കഴിവുവേ ണും

കഴിവിന്നി ഛ വേണം

അലസൻ ലക്ഷ്യമെത്താ

……..
മനസിൽ ശുദ്ധി വേണം

ദിനവും നിഷ്ട വേണം.

ദൈവം നമ്മിലെത്താൻ

തുണയായ് ആരുമില്ല

Leave a comment