post,51  വിദ്യ

ആചാര്യന് തൊഴിലാണ്

വിദ്യാർത്ഥിക്കറിവാണ്

പ്രയോക്താവിനനുഷ്ടാനമാണ്

ലക്ഷ്യത്തിനുപാസനയാണ്.

…………..
മതിയിൽ തെളിയുന്നതാണ്

പലരും തിരയുന്നതാണ്

ജിജ്ഞാസയിൽ വളരുന്നതാണ്

അവസാനം ഇല്ലാത്തതാണ്.

………
ഉയർച്ചക്ക് ഹേതുവാണ്

സംസ്കാരത്തിന്റെ മൂലമാണ്.

ഗ്രഹസ്ഥന് സ്വത്താണ്

നാടിന്റെ നേട്ടമാണ്

………
ശാസ്ത്രത്തിന്റെ വഴിയാണ്

പ്രപഞ്ചത്തിന്റെ വാതിലാണ്

ചിന്തകർക്ക് സാധനയാണ്

ഹിന്ദുവിന് സരസ്വതിയാണ്.

……….

ബുദ്ധിമാന്റെ ആയുധമാണ്

ദുർബലന്ന് താങ്ങാണ്

അജ്ഞാനിക്കൽഭുതമാണ്

വിജ്ഞന്റെ വാഹനമാണ്

വിദ്യ പഠിപ്പിക്കുന്ന ആചാര്യന് (അദ്ധ്യാപകന്) വിദ്യ തൊഴിലാണ്. അത് പഠിക്കുമ്പോൾ വിദ്യാർത്ഥിക്ക് അറിവാണ്. അതുപയോഗിച്ച് ഒരു തൊഴിൽ ചെയ്യുമ്പോൾ അത് അനുഷ്ഠാനം (കർമം) ആണ്. ആ കർമതിൽ മനസ് ലയിക്കുമ്പോൾ അത് ഇന്ററസ്റ്റീവ് ആകുമ്പോൾ ഒരു ആത്മബന്ധം തൊഴിലിനോടു ണ്ടാകുമ്പോൾ അത് ഉപാസനയായി.

ബുദ്ധിയിൽ  ഉണ്ടാക്കുന്നതാണ് വിദ്യ. ധാരാളം പേർ എപ്പോഴും വിദ്യ അഭ്യസിച്ചു കൊണ്ടിരിക്കുന്നതാണ്.. സംസ്കാരം ഉണ്ടാകുന്നത് വിദ്യ ( അറിവ്) ൽ നിന്നാണ് . ജീജ്ഞാസ ഉള്ളവർക്കു മാത്രമേ വിദ്യ ലഭിക്കുകയുള്ളു. വിദ്യ അന്വഷിച്ച്  കണ്ടെത്താനാ ആതാണ് .

വിദ്യ ഉയർച്ചക്ക് ഹേതു അധവ കാരണം ആണ് . ഗ്രഹസ്ഥന് ജീവിക്കുവാൻ ഒരു ഉപാധി ആണ്.  വിദ്യ അധവ അറിവിന്റെ വളർച നാടിന്റെ നേട്ടമാണ് അധവ ഉയർചക്ക് കാരണമാണ്. അറിവിൽ നിന്നാണ് ശാസ്ത്രം ഉണ്ടാകുന്നത്. അറിവിൽനിന്നാണ് നാം പ്രപഞ്ചത്തെ മനസിലാക്കുന്നത്. ചിന്തകർക്ക് കാര്യങ്ങൾ സാധിക്കുവാനുള്ള  ഉപായം ആണ് വിദ്യ. ഹിന്ദുക്കൾക്ക്‌ വിദ്യ സരസ്വതീദേവിയാണ്, ബുദ്ധിമാന് ജീവിതം വെട്ടി പിടിക്കാൻ ഉള്ള ആയുധമാണ് വിദ്യ . ദുർബലന് ജീവിതത്തിൽ  താങ്ങാണ്. അജ്ഞാനിക്ക് വിദ്യയുടെ ബഹുമുഖങ്ങൾ ഒരു അൽഭുതമാണ്. വിജ്ഞാനിയെ സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും ആദരവിന്റേയും അത്യുന്നതങ്ങളിൽ എത്തിക്കുന്ന വാഹനമാണ് വിദ്യ .

Leave a comment