post,49  ചോദ്യോത്തര വേദി.

സംശയ നിവാരണങ്ങൾ

(|) ..മതം മനുഷ്യരെ ഭിന്നിപ്പിക്കുന്നു, മതമില്ലാതിരുന്നെങ്കിൽ എല്ലാ മനുഷ്യരും ഒന്നായി കഴിയുമായിരുന്നു എന്നതാണ് നാസ്തി കരുടെ ഒരു വാദം. മതമല്ല സ്വാർത്ഥതയാണ് മനുഷ്യനെ വിഭജി ക്കുന്നത് എന്നതല്ലേ സത്യം. ചരിത്രം പരിശോധിച്ചാൽ ഭാഷ കൊണ്ടും ദേശം കൊണ്ടും ഗോത്രവർഗങ്ങ ളായും തൊഴിലാളി മുതലാളി എന്നും കറുത്ത വർഗം വെളുത്ത വർഗം എന്നും സമാജത്തിൽ വിഭജനം ഉണ്ടായിട്ടുണ്ട്. കണ്ണൂരിനെ സംബന്ധി ച്ചിടത്തോളം മറ്റെല്ലാ വിഭജനങ്ങളേയും അപ്രസകതമാക്കി രാഷ്ട്രീയ വിഭജനം വളർന്നു വന്നു. പുരാതന ഭാരതത്തിൽ ആശയ അധിഷ്ടിത മത വിഭജനം അപ്രസക്തമാക്കി തൊഴിൽ അധിഷ്ടിത സമുദായ വിഭജന മാണ് നിലനിന്നിരുന്നത്.

(2) മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് കുട്ടികൾ ചെയ്യുന്നതെന്നാണ് ഇനിയുമൊരാക്ഷേപം. മാതാപിതാ ക്കൾ മലയാളം സംസാരിക്കുന്നവരാണെങ്കിൽ കുട്ടികളും. മലയാളം സംസാരിക്കുന്നവരാകും. ഹിന്ദി സംസാരി’ക്കുന്നവ രാണെ ങ്കിൽ കുട്ടികളും ഹിന്ദി സംസാരിക്കുന്നവരാകും. കേരളത്തിൽ ജനി ക്കുകയും വളരുകയും ജീവിക്കുകയും ചെയ്യുന്നതുകൊണ്ട് കേര ളീയനായി കേരളത്തോട് കൂറുള്ളവനായി. ഭാരതത്തിൽ ജനി ക്കുകയും വളരുകയും ജീവിക്കുകയും ചെയ്യുന്നതു കൊണ്ട് ഭാരതീയനായി. ഭാരതത്തോട് കൂറുള്ളവനായി. ഭാരതത്തിൽ ജനി ക്കുകയും വളരുകയും ജീവിക്കുകയും ചെയ്യുന്ന ചിലർ പാക്കി സ്ഥാനോടും ചൈനയോടും കൂറുപുലർതുന്നുണ്ട്. ഇതൊരു ന്യായ മായ കാര്യമായി എനിക്ക് തോന്നുന്നില്ല. പാക്കിസ്ഥാനോ ചൈനയോ ആണ് നല്ലതെന്ന്‌ തോന്നുന്നവർ അവിടെ പോയി ജീവിക്കുകയും കുറു പുലർതുകയും ചെയ്യാം ചോറിങ്ങും കുറങ്ങും പുലതുന്നവർ വഞ്ചകരാണ്. അതുപോലെ മറ്റു മതമേ തെങ്കിലും ശ്രേഷ്ടമായി തോന്നുന്നവർ ആമതം സ്വീകരിക്കട്ടെ അതിനു ശേഷം ആ മതത്തോട് കൂറു പലർതട്ടെ. അതല്ലേ ശരി. മതത്തിൽ ജനിച്ചാൽ ആ മതക്കാരനാവുമെങ്കിൽ ഇവിടെ യുക്തി വാദികൾ ഉണ്ടാകില്ലായിരുന്നില്ല. ക്രിസ്ത്യാനിയിലോ മുസ്ലീ മിലോ എത്രയുക്തിവാദിക ളുണ്ടായിട്ടുണ്ട്. സ്വതന്ത്രമായി ചിന്തി ക്കാനും മാന്യമായ രീതിയിൽ എതൃക്കുവാനും ഹിന്ദു മതത്തിൽ സ്വാതന്ത്യ മുണ്ട്. ആ ശ്രേഷ്ടത എങ്കിലും അംഗീകരിച്ച് തെറ്റി ദ്ധരിപ്പി ക്കുന്ന അപവാദ പ്രചരണം നിറുത്തുന്നതാണ് മാന്യത. ശ്രീശങ്കരമഠാധിപതി ഒരു ക്യാൻസർ രോഗിയായ സ്ത്രീയെ കാണുവാൻ പോയതും സഹായിച്ചതും അവിഹിത ബന്ധമെന്ന് പ്രചരിപ്പിച്ച യുക്തിവാദികളെ (4)യുക്തിവാദി ആയല്ല കുറ്റവാളി ആയാണ് കാണേണ്ടത്. ഗുരുസ്ഥാനത്തിനു യോഗ്യതയുള്ള ഒരു സന്യാസി യിൽ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ചിട്ടുപോലു മില്ലാത്ത സന്തോഷ് മാധവനെന്ന കുറ്റവാളി കാവി ഉടുത്തിരുന്നു എന്നതിന്റെ പേരിൽ നാടു മുഴുവൻ മാന്യരായ സന്യാസിമാരെ അക്രമി ക്കുകയും അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്ത യുക്തിവാദികൾ എന്തേ മറ്റുമത മേലദ്ധ്യക്ഷൻ മാർ കുറ്റവാളി കൾ ആകുമ്പോൾ ഇതുപോലെ പ്രതികരിക്കാത്തത്. നാസ്തികമതം പ്രവാചക മതങ്ങളെ പോലെ അസഹിഷ്ണു തയുടെ ഉൽപന്നമാണ്. ലോകം മുഴുവനും എന്റെ മതമായാൽ (അഭിപ്രായമായാൽ) സമാധാനമുണ്ടാകും എന്നും പറയുന്നതല്ല മററു മതത്തോട് (അഭിപ്രായത്തോട്) മാന്യതയും സഹിഷ്ണു തയുo പുലർതുന്നതാണ് സമാധാന ത്തിലേക്കുള്ള വഴി.

(3) മതങ്ങളാണ് യുദ്ധങ്ങളും കലാപങ്ങളും ഉണ്ടക്കുന്ന തെന്നാണ് ഇനിയുമൊരാക്ഷേപം റഷ്യൻ വിപ്ലവം ചൈന വിപ്ലവം ഫ്രഞ്ച് വിപ്ലവം ഇന്ത്യൽ സ്വാതന്ത്ര്യ സമരം അമേരി ക്കൻ സ്വാതന്ത്ര്യ സമരം ഒന്നാം ലോകമഹായുദ്ധം രണ്ടാം ലോകമഹായുദ്ധം വിയറ്റ്നാം യുദ്ധം ഇന്ന് കണ്ണൂര് നടക്കുന്ന കൂട്ടകൊലകൾ മുതലായവയിൽ മതത്തിനോ ദൈവത്തിനോ എന്താണ് പങ്ക്. യഥാർത്ഥത്തിൽ രാഷ്ട്രീയക്കാർക്ക് വേണ്ടി കൊലപാതങ്ങൾ നടത്തുവാൻ വ്യക്തികളെ പാകപെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഇവിടെ നാസ്തിക മതം പ്രചരി പ്പിക്കുന്നത്. മാവോ യിസ്റ്റുകളുടെ കൊലപാതക രാഷ്ട്രീയവും നക്സലേറ്റു കളുടെ കൊലപാതക കരാഷ്ട്രീയവും പ്രചരിക്കാതെ പോയത് ദൈവ വിശ്വാസം മൂലമാണെന്ന തിരിച്ചറിവാണ് നാസ്തിക മതം പ്രച രിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത് എന്നതാണ് സത്യം. .ലോക ത്തെവിടെയും ഒരു കലാപം നടക്കുന്നു എങ്കിൽ അതൊരു ചൂഷക വർഗവും ചൂഷിത വർഗവും തമ്മിലാവും, അത് സാമ്പത്തികമാകാം സാമൂഹികമാകാം മതപരവുമാകാം. എല്ലാ വരും തങ്ങളാണ് ചൂഷിതവർഗമെന്ന് പറയുകയും ചെയ്യും. ആരോടുo സഹിഷ്ണുത കാട്ടാത്തവർ മറ്റുള്ളവരുടെ അസഹിഷ് ഷ്ണുതയെ പറ്റി സദാ പ്രസംഗി ക്കുകയും ചെയ്യും. ഏതൊരു സമൂഹത്തിന്റെയും ശക്തിയും നന്മയും ഒരുമയും സഹക രണവും ആണ്. മതങ്ങളേയും സമുദായങ്ങളേയും ഒന്നി പ്പിക്കു വാനുള്ള ശ്രമമാണ് യഥാർത്ഥത്തിൽ നടക്കേണ്ടത്. നിർഭാഗ്യ വശാൽ നമ്മുടെ നാട്ടിൽ മുൻകാലത്തു നടന്ന നിർഭാഗ്യ കരമായ സംഭവങ്ങൾ പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കുവാനുള്ള ശ്രമമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും നടത്തുന്നത്. ഒരു വിഭാഗം ഒരു മതക്കാരെ സ്വാധീനിക്കുവാൻ മറ്റു മതക്കാരിൽ നിന്നും ഭിന്നിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഇനിയുമൊരു വിഭാഗം മത ങ്ങൾ ഒന്നിക്കുന്നത് തങ്ങൾക്ക് ദോഷമാണെന്ന് മനസിലാക്കി മതങ്ങൾക്കുള്ളിൽ ഭിന്നതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. എല്ലാ വരും കലഹം ആഗ്ര ഹി ക്കുന്നു.

(4) മതങ്ങൾ ലിംഗസമത്വം അംഗീകരിക്കുന്നില്ല എന്നതാണ് നാസ്തികരുടെ ആരോപണം. പാശ്ചാത്യ ലൈഗിക അരാജക ത്വമാണ ഇവർ പ്രചരിപ്പിക്കുന്നത്- ഇതിന്റെ പേരിൽ കുറെ ഹിന്ദു സ്ത്രീകളെ സ്വാധീനിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ചുംബന സമരവും സ്വവർഗരതിയും അവിഹിത ജീവി തവും ഒക്കെ ആണ് ലിംഗ സമത്വത്തിന്റെ പേരിൽ പ്രചരിപ്പി ക്കുന്നത്. ഹിന്ദുവിന് സ്ത്രീ സംരക്ഷിക്കപെടേണ്ടവരും പൂജനീ യരും ആയിരുന്നു.. എന്നാൽ സ്ത്രീ യോദ്ധാക്കളും രാജാക്കളും ആകുന്നതും ഹിന്ദു സംസ്കാരം നിഷേധിച്ചിരുന്നില്ല. പുരാതന നായർ തറവാടുകളിൽ സ്ത്രീക്കായിരുന്നു ആധിപത്യം. ഹിന്ദു മതം വിരുദ്ധ ആശയം പറയുന്നവരെ കൊന്നു തള്ളുന്ന പാശ്ചാത്യ മതങ്ങൾ പോലെ ആയിരുന്നില്ല. വിരുദ്ധ ആയങ്ങളും പുനർനിരൂപണങ്ങളും നടത്തുവാൻ സ്ഥിരം വേദികൾ തന്നെ ഭാരതത്തിൽ ഉണ്ടായിരുന്നു. നാസ്തികനായ ചാർവാക നേയും ഹിന്ദു അംഗീകരിച്ചിരുന്നു. (സ്വീകരിച്ചി രുന്നില്ല.) ഒരു കാല ഘട്ടത്തിൽ നിലനിന്നിരുന്ന ഹന്ദു മത വിശ്വാസങ്ങളെ തർക ത്തിലൂടെ തിരുത്തി സർവജ്ഞപീഠം കയറിയ ആളാണ് ശ്രീ ശങ്ക രാചാര്യർ.

(5) പക്ഷിമൃഗാദി ജീവികളൊന്നും ദൈവത്തെ ആരാധിക്കുന്നില്ല. പിന്നെ മനുഷ്യനെന്തി നാരാധിക്കണം

മനനം ചെയ്യുന്നവൻ മനുഷ്യൻ .ഒരു മതവും ഇല്ലാതിരിക്ക ണമെ ങ്കിൽ ചിന്തിക്കാനുള്ളകഴിവ് മനുഷ്യന് ഇല്ലാതാവണം. സമാന ചിന്താഗതിക്കാർ ഒന്നിക്കുന്നതിനെയാണ് മതം എന്ന് പറയുന്നത് ദൈവ അധിഷ്ടിത മതങ്ങളും ദൈവനിഷേധിത മതങ്ങളും ഉണ്ട്. എല്ലാ മതങ്ങളും പറയുന്നത് ധർമ മനുസരിച്ച് ജീവിക്കണം എന്നാണ്. ഓരോ മതത്തിലും അവരുടെ കാഴ്ച പ്പാടനുസരിച്ച് ഉള്ള ധർമമാണ് നിർദേശിച്ചിരിക്കുന്നത്. ആശയ പരമായി വ്യത്യസ്ഥത ഉണ്ടങ്കിലും ബൈബിളിലെ പത്തു കൽപനകൾ അവർ കാണുന്ന ധർമത്തെ കുറിക്കുന്നു. ശരിയത് നിയമങ്ങൾ മുസ്ലീം അനുഷ്ടിക്കേണ്ട ധർമമാണ് വിവരിക്കുന്നത്. ഹിന്ദു അതുഷ്ടിക്കേണ്ട ധർമത്തെ പറ്റിയാണ് ഭഗവത് ഗീത വിവരിക്കുന്നത്. മതം ഇല്ലാത്തവർ അനുഷ്ടിക്കേണ്ട ധർമം എന്താണ് അവ വിവരിക്കുന്ന ഗ്രന്ഥം ഏതാണ് എന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഇനി വേറൊരു ധർമവ്യവസ്ഥ ഉണ്ടാക്കി യാലും സർവരും അത് അംഗീകരി ക്കുവാൻ പോകുന്നില്ല. അപ്പോൾ അത് മറ്റൊരു മതം ആകും ഭഗവത് ഗീതയിൽ പറയുന്നതിനേക്കാൾ നല്ലൊരു ധർമവ്യവസ്ഥ മറ്റെവിടെയാണ് ഉണ്ടാവുക. ദൈവം ഇല്ല എന്നു പറഞ്ഞു കഴിഞ്ഞാൽ മനുഷ്യ രിലെ സ്വാർത്ഥതയും സുഖലോലുപതയും എല്ലാം മാറുമോ. നിയമം മൂലം അന്യ മതങ്ങളെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നത് ഇസ്ലാമിലെ (5)ചെറിയൊരു വിഭാഗവും നാസ്തികരും ആണ്. ഇവർ പറയുന്നത് മറ്റു മതങ്ങളെ നിയന്ത്രിക്കാൻ നിയമം ഉണ്ടാക്കണം എന്നാണ് .ഇതു തന്നെയല്ലെ മതങ്ങൾ തമ്മിൽ കലഹം ഉണ്ടാകുന്നതിനു കാരണവും. എഴുപതുകളിൽ ഹിന്ദു വിശ്വാസികളിൽ പടർന്നു പിടിച്ച യുക്തിവാദം മൂലം കുട്ടികളെ ഹിന്ദു ധർമമെന്തെന്ന് പഠിപ്പിക്കുവാൻ മാതാപിതാ ക്കൾ തയാ റായില്ല. കണക്കുകൾ പരിശോധിച്ചാൽ മനസിലാകും ഹിന്ദു കുട്ടികൾ യുക്തിവാദത്തിലേക്കല്ല പ്രവാചക മതങ്ങളി ലേക്കാണ് പോയതെന്ന്. പ്രവാചക മതങ്ങളിൽ നിന്നും എത്ര യുക്തിചിന്ത കർ ഉണ്ടാ യിട്ടുണ്ട്. ഹിന്ദുവിശ്വാ സികളെ സ്വധർമ ങ്ങളിൽ നിന്നു വ്യതിചലിപ്പിക്കാൻ ഉള്ള ഒരുപാധി യാണ് ഇന്ന് യുക്തി വാദം. വെള്ളം കലങ്ങു മ്പോൾ ഒറ്റാല് നിറയും. ഒറ്റാലു മാ യി കാത്തിരിക്കുന്നവർക്ക് സന്തോഷം ഹിന്ദു എന്താണ് എന്ന് മനസി ലാക്കിയ ശേഷം ഇതര മത ങ്ങൾ സ്വീകരിക്കുന്നവർ സ്വീകരി ക്കട്ടെ അറിവില്ലായ്മ കൊണ്ട് പോകുന്ന അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകണ്ടേ. യുക്തിയുഗം മാസികയുടെ വിലയിരുത്തൽ കേരള ത്തിൽ യുക്തിവാദം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വർഷ ങ്ങളോളം ഭീകരമായി അടിച്ചമർതിയിട്ടും റഷ്യയിലും ചൈന യിലും മതം പുനർജനിക്കുന്നു എന്നാണ്. ആയുധങ്ങളും യുദ്ധ ങ്ങളും ഇല്ലാതിരുന്നാൽ ഒന്നും സംഭവി ക്കില്ല അതുകൊണ്ട് ഒരു രാജ്യം ആയുധം ഉപേക്ഷിച്ചാൽ താമസിയാതെ അടിമത്തം അനു ഭവിക്കേണ്ടി വരും. കൃഷി ചെയ്യാത്ത സ്ഥലത്ത് കളവളരും ഇതൊരു ലോക നിയമമാണ്.

ഭൗതിക ശാസ്ത്രം ഇന്ന് പ്രപഞ്ച ഉൽപത്തിയേ കുറിച്ചും വിദൂര ഗാലക്സികളെ കുറിച്ചും ധരാളം പഠനങ്ങൾ നടത്തുന്നുണ്ട്. കോടി കണക്കിന് പണവും വളരെ അധികം മനുഷ്യ പ്രയത്ന വും അതിനായി ചിലവഴിക്കുന്നുമുണ്ട്. ദൂമിയിൽ ജീവിക്കുന്ന തിന് ഇവയൊക്കെ ആവശ്യമാണോ. ഇതേ ആകാംക്ഷതന്നെയാണ് ദൈവത്തെ പറ്റി അന്വഷിക്കാനും പ്രചോതനമായത്.

(6) ദൈവം ഉണ്ട് എന്നതിന് എന്താണ് തെളിവ്?

പരിണാമസിദ്ധാന്തം അനുസരിച്ച് യാദൃശ്ചികമായി പ്രപഞ്ചം ഉണ്ടായി .യാദൃശ്ചികമായി ഭൂമിളണ്ടായി യാദൃശ്ചികമായി ഭൂമി യിൽ ജീവന് അനുകൂലമായ പരിതസ്ഥിതി ഉണ്ടായി. യാദൃ ശ്ചിക മായി ഒരു ഏകോശ ജീവി ഉണ്ടായി യാദൃശ്ചി കമായി അത് ബഹുകോശ ജീവിയായി. യാദൃശ്ചികമായി അതിൽ ആൺപെൺ വർഗമുണ്ടായി. ജലത്തിൽ ജീവിച്ചിരുന്ന ജീവിവർഗത്തിന് യാദൃ ശ്ചികമായി കരയിൽ കയറാൻ കഴിവു ണ്ടായി. യാദൃശ്ചി കമായി മരത്തിൽ കയറാൻ കഴിവുണ്ടായി. യാദൃശ്ചികമായി പറക്കാൻ കഴിവുണ്ടായി യാദൃശ്ചികമായി മനുഷ്യവർഗ മുണ്ടായി ഇങ്ങ നെ യാദൃശ്ചികങ്ങളുടെ ഒരുഘോഷ യാത്ര തന്നെ ഉണ്ടായി. ഒരു ഏക കോശ ജീവി ഉണ്ടായപ്പോൾ തന്നെ അതൊരു പ്രതി ജ്ഞയെടുത്തു” പ്രജനനം നടത്തണം. വംശവർദ്ധന ഉണ്ടാ കണം എന്ന്” എല്ലാ ജീവപരിണാമങ്ങളും ആ പ്രതിജ്ഞ നില നിർതി പോന്നു.

ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ജയിംസ് ലൗലോക്കും ലിൻ മാർ ഗു ലീസും ചേർന്ന് അവതരിപ്പിച്ച ഗവേഷണ പ്രബന്ഥമാഞ് ഗായ ഹൈ പോതി സീസ് .2016ൽ ഇതിന് ജിയോളജിക്കൽ സൊസൈറ്റിയുടെ അവാർഡും കിട്ടിയിട്ടുണ്ട്, ഭൂമി യിലെ പരിതസ്ഥിതിജീവന്റെ നിലനിൽപിന്അനു കൂലമാക്കി നിർ ത്താൻ ഒരു സ്വയംനിയന്ത്രണ സംവിധാനം(ഓട്ടോറഗുലേറ്ററി .സിസ്റ്റം) നിലനിൽ കുന്നു എന്ന് തെളിവുകൾ നിരത്തി സ്ഥാപിച്ച തിനെ ആർക്കും നിക്ഷേധിക്കാ നായില്ല. ഒരു ഉദാഹരണ ത്തിലൂടെ നമുക്കും ഇത് മനസിലാക്കാം. അമിത പ്രകൃതി ചൂഷണം മൂലം ഒരു ഭാഗത്ത് മണ്ണിൽ നൈട്രജൻ സാന്ദ്രത തീരെ കുറഞ്ഞു പോയി എന്നു വിചാരിക്കുക. .മറ്റൊരു ഭാഗത്ത് അമിത രാസവളി യോഗം മൂലം നൈട്രജൻ സാന്നത കൂടി പോയി എന്നും വിചാരിക്കുക. മിന്നലും മഴയും മൂലം രണ്ടു സ്ഥലത്തും ഒരു പോലെ നൈക ജൻ എത്തുന്നു. കുറെ കാലം മനുഷ്യരുടെ ഇടപെടലുകളില്ലാതെ ഇട്ട ശേഷംപരി ശോധിക്കുക. രണ്ടു സ്ഥലത്തെയും നൈട്രജൻ സാന്ദ്രത ഒരു പോലെ ആയി കൊണ്ടിരിക്കുന്നതു കാണാം.

ഡാർവിന്റ പരിണാമസിദ്ധാന്തത്തിലെ ദൃsശ്ചിക താവാദത്തെ ഇത് നിഷേധിക്കുന്നു. ഗർഭപാത്രത്തിൽ ഒരു എം ബ്രിയോ രൂപ പെ ടുന്നത് യാദൃ ശ്ചികമല്ല’ ഒരു എം ബ്രിയോ വളർത്തിയെടു ക്കാൻ ഗർഭപാത്രം തയ്യാറെടുത്താ ണിരിക്കുന്നത്. ഒരു എബ്രിയോ രൂപപെടുമ്പോൾ തന്നെ അതിന്റെ വളർച പരിണാമങ്ങളും രൂപവും നിറവും സ്വഭാവവും എല്ലാം DNA യിൽ തന്നെ രേഖപെ ടുത്തി യിട്ടുണ്ടാകും. അതുപോലെ ഭൂമിയിൽ ജീവൻ ഉത്ഭവിച്ച പ്പോൾ തന്നെ അതിന്റെ വളർച്ചാ പരിണാമങ്ങൾ നിശ്ചയിക്ക പെട്ടിട്ടില്ല എന്ന് പറയാനാകുമോ, ശ്രീനാരായണ ഗുരുദേവൽ പറ ഞ്ഞു

കാലാ ദിയായ മൃദുനൂ നൂലാലെെനെയ്യുമൊരു ലീലാ പടം ഭവതി മെയ് മേലാകെ മൂടുവതിനാ ലാരുമുള്ളതറി വീലാ ഗ മാന്ത നിലയേ എന്ന്.

ശ്രീനാരായണ ഗുരുദേവൻ പറഞ്ഞതിതാണ്.പ്രപഞ്ച സത്യങ്ങൾ നോക്കി കാണാൻ മനുഷ്യന്റ ആയുസും ദൃഷ്ടി ദൈർഘ്യവും അപര്യാപ്തമാണ് എന്ന്. കോടാനുകോടി വർഷ കാലവും അനേകം പ്രകാശവർഷങ്ങളുടെ ദൂരവും കണക്കാക്കുന്നത് അറിയാവുന്ന കുറച്ചു കാര്യങ്ങൾ വച്ചു ള്ള താരതമ്യ നിഗമ നങ്ങളാണ്. പ്രപഞ്ചത്തിൽ എല്ലായിടത്തും പ്രകാശത്തിന്റെ വേഗതയും സ്വഭാവവും താപവും ഇതറി തെറ സാന്ദ്രതയും ഒരു പോലെ ആണോ എന്നറിയില്ല.ലക്ഷ കോടികണക്കിന് വർഷങ്ങൾക്കു മുൻപും ഇങ്ങനെയായിരുന്നോ എന്നും, അറിയില്ല .അന്നന്നു കണ്ടതിനെ വാഴ്തുന്നു മാമുനികൾ എന്ന് പൂന്താനം പറഞ്ഞതു തന്നെ സത്യം. പരിണാമസിദ്ധാന്തം പാശ്ചാത്യ മതങ്ങളുടെ ഉൽപത്തി വീക്ഷണത്തിന്ന് എതിരാ യിരിക്കാം. ഭാരതീയ വീക്ഷണങ്ങൾക്ക് എതിരാകുന്നില്ല . പക്ഷേ അതൊക്കെയാകശ്ചികം എന്നതിനോട് യോജിക്കാനാവില്ല.

അക്ഷരാൽ ഖം തഥോ വായു വായോ ര ത്രി സ്ഥതോ ജല

ഉദകാൽപൃഥ വീ ജാത ഭൂതാനാം ഏവ സംഭവ

ഇതാണ്പൗരാണിക ഭാരതീയ ഉൽപത്തി വീക്ഷണം. ഇതിനെ കഥാരൂപത്തിലാക്കിയപ്പോൾ ആദിയിൽ വിഷ്ണു ഉണ്ടായിരുന്നു .പ്രപഞ്ചോൽ പത്തി കാലത്ത് വിഷ്ണുവിന്റെ നാഭിയിൽ നിന്നും ഒരു താമര ഉത്ഭവിച്ചു ആ താമരയിൽ നിന്നും ബ്രഹ്മാവ് അഥവാ സൃഷ്ടി ഉണ്ടായി അവസാനകാലത്ത് പ്രപഞ്ചം വിഷ്ണുവിൽ വിലയം പ്രാപിക്കും എന്നാണ് വിശ്വാസം ഇത് ആവർതി ച്ചു കൊണ്ടിരിക്കും എന്നതാണ്. വിഷ്ണു എന്ന വാക്കിന്റെ അർത്ഥം പ്രകാശം എന്നാണ്. ആദി പരബ്രഹ്മമെന്നത് പ്രകാശരൂപ മായികണക്കാക്കുന്നു. ആധുനിക ശാസ്ത്രകാരൻമാരുടെ ഇടയി പ്രപഞ്ച ഉൽപത്തിയെ കുറിച്ച് മൂന്നു സങ്കൽപങ്ങളാണ് നിലനിൽക്കുന്നത്. ഒന്ന് മഹാ സ്ഫോടന സിദ്ധാന്തം രണ്ട് ചിര സ്ഥായി സിദ്ധാന്തം .മൂന്ന് പുനരാവർത്തന സിദ്ധാന്തം .ഈ പുനരാവർത്തന സിദ്ധാന്തമാണ് പൗരാണിക ഭാരതീയ വീക്ഷണവും .

(6)സർവശക്തനായ ദൈവത്തിന് ഒന്നും രണ്ടും രൂപ കാണിക്ക യിട്ട് ആംക്ഷപിക്കുകയല്ലേ?

അവശരായവർക്കോ അശരണർകോ അവരെ സഹായിക്കാൻ നാം കൊടുക്കുന്ന ദ്രവ്യത്തെദാനം എന്ന് പറയുന്നു. സമൻമാർ കോ സുഹൃത്തുകൾ കോ നാം ഒരു സഹായമായി കൊടുക്കുന്ന ദ്രവ്യത്തെ സംഭാവന എന്ന് പറയുന്നു. രാജാവിനോ ആശ്രയ ദാതാക്കൾക്കോ (ബോസ്) നാം കൊടു ക്കുന്ന ദ്രവ്യത്തെ കാഴ്ച എന്ന് പറയുന്നു. കാഴ്ച സമർപിക്കുന്നതിന്റെ ഉദ്ദേശം സഹായിക്കുകയല്ല. മൂല്യം അതിന്റെ വിലയോ പ്രയോജനമോ അല്ല

(7) ദൈവം മനുഷ്യന്റെ സൃഷ്ടിയാണ്

മനനം ‘ചെയ്യുന്നവൻ മനുഷ്യൻ. അനാദികാലം മുതൽ തന്നെ മനു ഷ്യൻ പ്രകൃതി സത്യങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തി യിരുന്നു. അനേകം കണ്ടെത്തലുകൾ നടത്തി. അക്കൂട്ടത്തിൽ ഒന്നാണ് ദൈവവും. ദൈവം മനുഷ്യന്റെ സൃഷ്ടി അല്ല കണ്ടെത്ത ലാണ്. ഭൗതിക ശാസ്ത്ര കണ്ടെത്തലുകൾ മാത്രമേ അംഗീകരിക്കു എന്ന യുക്തിവാദ നിലപാട് അംഗീകരിക്കാനാവില്ല. നേരിട്ട് മനസിലാ ക്കാൻ കഴിയാത്ത വസ്തുതകൾ അവ ചെയ്യുന്ന പ്രവൃത്തികളെ കൊണ്ടാണ് മനസിലാക്കുന്നത്. ജീവനും മനസും സംബന്ധിച്ച പഠനങ്ങളാണ് ഈശ്വര ആസതിക്യത്തെ തിരിച്ചറിയാൻ ഹേതു വായത്. ശരീരത്തിന്റെ ജൈവ പ്രവർതനങ്ങളൊക്കെ നടന്നാലും അവയെ കൂട്ടിയോജിപ്പിക്കുവാൻ ജീവൻ ആവശ്യമാണ്. അതു പോലെ രാസ ഭൗതിക പ്രവർതനങ്ങളൊക്കെ ക്രമമായി നടന്നാ ലും അവയെ കൂട്ടിയോജിപ്പിക്കുവാൻ ഒരു ചൈതന്യം ആവശ്യ മാണെന്ന് സ്വാഭാവികമായും ചിന്തിച്ചിട്ടുണ്ടാകും. യുഗങ്ങൾക്കു മുൻപ് ഋഷിമാർ പറഞ്ഞതാണ് ഗായ തിയറി ഇന്ന് പറയു ന്നതും. ഇന്ന് ഭൂമിക്ക് സ്വയം നിയന്ത്രണ സംവിധാനമുണ്ടെന്ന് തെളിയിക്കപെട്ടെങ്കിൽ നാളെ മററു ഗ്രഹങ്ങൾക്കും സൂര്യനും നക്ഷത്രങ്ങൾക്കും എല്ലാം സ്വയം നിയന്ത്രണ സംവിധാനമുണെ സ്തെളിയിക്കപെടും. സൂര്യന്റെ ചൂട് കൂടുകയോ കുറയുക യോ ചെയ്താൽ ഭൂമിയിൽ ജീവന്റെ നിലനിൽപ് അപകടത്തി ലാവും. കോടികണക്കിന് വർഷങ്ങളായി സൂര്യൻ സ്വയം കത്തി കൊണ്ടിരിക്കുകയാണ്. വളരെയധികം പിണ്ഡം കത്തി തീർന്നി ട്ടുണ്ടാകും.എന്നാൽ അന്നും ഇന്നും സൂര്യൻ പുറത്തുവിടുന്ന സൂ ര്യൻ പുറത്തുവിടുന്ന ചൂട് വലിയ മാറാ മില്ലാതെ തുടരുന്നു. ഇതിനും ഒരു സ്വയം നിയന്ത്രണ സംവിധാനം (ഓട്ടോ റഗുലേറ്റി ഗ് സിസ്റ്റം) ഉണ്ടെന്ന് നാളെ തെളിയിക്കപെടും.

മനസ് മസ്തിഷ്കത്തിന്റെ ഒരു പ്രവർതനമാണെ ന്നാണ് ആധുനിക ശാസ്ത്രം അടുത്ത കാലം വരെ നിർവചി ച്ചിരുന്നത്. മസ്തിഷ്മില്ലാത്ത സസ്യങ്ങൾക്കും മനസുണ്ട് എന്ന് ആചാര്യ ചന്ദ്ര ബസു കണ്ടെത്തിയതോടെയാണ് ആ വിശ്വാസം പൊളി ഞ്ഞത്. ജീവൻ എന്തെന്ന് ഒരു നിർവചനം തരാൻ ആധുനിക ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല

(8) പല മതങ്ങളും പല ദൈവത്തിൽ വിശ്വസിക്കുന്നു. ഇത് ദൈവ മില്ല എന്നതിന്റ തെളിവാണ്.

ഭൂമി പരന്നതാണെന്ന് ആദ്യകാലത്ത് വിശ്വസിച്ചിരുന്നു. പിന്നീട് ഉരുണ്ടതാണെന്ന് കണ്ടെത്തി, അപ്പോൾ കുറെ പേർ ഭൂമി ഉരുണ്ടതാണെന്നും കുറെ പേർ ഭൂമി പരന്നതാണെന്നും വാദിച്ചു അപ്പോൾ യുക്തിവാദികൾ യുക്തിവാദികളുടെ ഇന്നത്തെ യുക്തി അനുസരിച്ച് ഭൂമി എന്നൊന്നില്ലെ എന്ന് പറയേണ്ടി വരും.. ഇതാണ് യുക്തിവാദത്തിലെ യുക്തി. ദൈവത്തെ നേരിട്ട് കാണാ നാവാത്തതു കൊണ്ട്‌ പ്രവൃത്തികൾ നോക്കി നിരൂപിക്കുകയാണ്‌ ചെയ്യുക. അവരവരുടെ വാദത്തെ അവർ അനാവശ്യമായ നിർ ബന്ധ ബുദ്ധി യോടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഭാരതീയ ചിന്ത കർ തത്വ പ്രമാണങ്ങൾ നിരത്തിയാണ് എതിർവാദങ്ങളെ ഖണ്ഡി ച്ചിരുന്നത്. എന്നാൽ ഇന്ന് പിൻതുണ ക്കുന്നവരുടെ സംഖ്യാ ബലം കൊണ്ടും ശക്തികൊണ്ടും തങ്ങളുടെ വാദങ്ങളെ അഗീകരിപ്പി ക്കാൻ ശ്രമിക്കുന്നു. പ്രപഞ്ചഘടനയും ആ ററംഘടനയും ഒക്കെ സാങ്കൽപികമാണ്. അതുകൊണ്ടുതന്നെ പല സങ്കൽപങ്ങൾ നിലനിൽക്ന്നു. അതൊന്നും അവ ഇല്ല എന്നതിന്റെ തെളിവാകു ന്നില്ല. അവയുടെ പ്രവർത്തങ്ങളും പ്രഭാവങ്ങളും കൊണ്ടാണ് ഘടന സങ്കൽപ്പിക്കപെടുന്നത്.

Leave a comment