post,46   മഹത് ചിന്തകൾ 2 ( ആശയം കുഞ്ചൻ നമ്പ്യാർ )

മഞ്ഞും മലയിലെ മാനം തെളിഞ്ഞൊരു സുന്ദര വേനൽപ്രഭാതം .

കണ്ടൊരന്നത്തിനുൾ കാമ്പിലുദിച്ചു ഭൂ കണ്ടു പറക്കുവാൻ മോഹം

മാനസരോവര തീരത്തു നിന്നൊരാവേശത്തിനങ്ങു പറക്കേ

ദൂരത്തു നിന്നമ്മ ചാരത്തു വന്നിട്ടു ചോദിച്ചു നീയെങ്ങു പോണു.
……

കാണാത്ത നാടുകൾ കാണണ മെന്നമ്മേ വേണമെനിക്കു ചങ്ങാതി

മാരായ നേകരെ പാരാകെ യെങ്കിലോ കോലാഹലം ജന്മമാകെ.

പാരാതെ പയ്യെ പറഞ്ഞമ്മ എങ്കിലും നേരായ കാര്യം പറയാം. :

ചേരാവതെപ്പൊഴും നേരേ ഗുണംകൊണ്ടു ചേരുന്നവരോടു വേണം
…….

വ്യർത്ഥങ്ങളിങ്ങനെ കുറ്റങ്ങൾ കാണുന്ന തർത്ഥ മില്ലാത്തൊരു കാര്യം.

സത്യം നമുക്കാരു മായിട്ടുമില്ലൊരു സിദ്ധാന്ത വൈരങ്ങളമ്മേ,

ഒട്ടേറെ യുള്ളോരനുഭവം നൽകുന്ന കട്ടായമായൊരീ ചൊല്ല്

വിട്ടാൽ നിനക്കത് കഷ്ടം വരുത്തിടും കേട്ടാലുമെന്നോ മലുണ്ണീ.
………

ഗദ്ഗദമോടമ്മ ചൊന്നൊരീ വാക്കുകൾ കേൾക്കുവാൻ കൂടി നിൽകാതെ

ഉദ്യോഗമോടെ പറന്നു വിഹായസിൽ ദക്ഷിണ ദിക്കിനെ നോക്കി.

വെള്ളി പുതപ്പുകൾ വാരി പുതച്ചൊരു വൻ മലയൊ ക്കെ കടന്നു

തള്ളി പുറപ്പെട്ടഹമ്മദി യോടൊരു, നെൽവയലോരത്തിറങ്ങി.

……..

കൊയ്തു കഴിഞ്ഞോരു പാടത്തു കൂട്ടമായ് ചുററി നടക്കുന്ന വാത്ത

കൂട്ടങ്ങ ളാർകുന്ന കോലാഹലം കേട്ടു ചീർത്ത കുതൂഹലത്തോടെ

ചെന്നാവരമ്പത്തു നിന്നിട്ടു മന്നമായ് ഒന്നാ ചിറകു കുടഞ്ഞു.

പിന്നെയെല്ലാവരും കേൾക്കുവാനായ് കള കണ്ഠസ്വന മൊന്നുതിർതു

……..

ആളിൽ കുറിയ വരേലും നിറം കൊണ്ടു ചേലിൽ കുറഞ്ഞ വരേലും.

നീരിൽ കളിക്കുന്ന ശീലവും രൂപവും ചേരും തനിക്കെന്നു കണ്ടു

കൂട്ടത്തിലാളേറെയുള്ളോരവരോടു കൂട്ടുകൂടാനും കൊതിച്ചു

തിട്ടമവരൊരു ചേട്ടനായ് തന്നെയും കൂട്ടുമെന്നുള്ളിൽ നിനച്ചു .

‘……

ഒട്ടു. വെളുത്തു തുടുത്തു വളർന്നൊരു ചേട്ടനെ പോലെയൊരാളെ

ഒട്ടരികത്തുകണ്ടിട്ടവരേ വരും വട്ടത്തിൽ വന്നു നിരന്നു.

ഒട്ടും ചളി പുരളാത്തൊരു തൂവലും ഒട്ടു തുടുത്തൊരു മെയ്യും

കഷ്ടമീ പൊണ്ണൻ പണിക്ക ളൊന്നും ചെയ്ത മട്ടു കളില്ലൊരാൾ ചൊന്നു ‘
………

വീട്ടുകാർ തീറ്റ കൊടുത്തു മടുക്കയാലാട്ടി കളഞ്ഞതുമൂലം

വിട്ടു കാണും നാടു പാവം ഭുജിക്കുവാൻ വട്ടമില്ലാ തൊരാൾ ചൊന്നു.

നാടേതു വീടേതീ നാട്ടിൽ വരാനൊരു മൂലവു മെന്തെ ന്നറിയാൻ

കൗതുകമുണ്ടെന്നുകൂടെ മുതിർന്നൊരാൾ ഭവ്യതയോടെ മൊഴിഞ്ഞു.
………..

ഒട്ടഭിമാനമോടെ തല പൊന്തിച്ചു പട്ടു ചിറകൊന്നു വീശി

കേട്ടുകൊൾക്കെങ്കിൽ പുരം ഹിമ മാമല മാനസരോവരം ഗേഹം.

പേരു ഞങ്ങൾക്കന്ന മെന്നേവരും പറഞ്ഞാദരവോടെ വിളിക്കും

മാനസരോവര തീരത്തു ഞങ്ങളൊരായിരം ആയിരം വാഴും.
……

എന്തുണ്ടവിടെ വിശേഷങ്ങൾ കാഴ്ചകൾ എന്തുണ്ടു ഭക്ഷണം ചൊൽക

കൊന്നു തിന്നീടുവാൻ നായും നരികളും വന്നീടുമോയെന്നു ചൊൽക .

ഇദ്ധം പലവിധം വാക്കുകൾ കേട്ടു ള്ളി ലുദ്ധതയോടെ പറഞ്ഞു

സത്വരമെങ്കിലോ കേട്ടുകൊൾ നിങ്ങളും സത്യങ്ങൾ ഞാനും പറയാം –
……

ശങ്കരൻ വാഴും മലയുണ്ട് ദേവകൾസഞ്ചരിച്ചീടും ധരയും

ശങ്ക വേണ്ട നായ് നരികളില്ലെങ്ങുമേ സങ്കടമില്ല വിടേതും,

പങ്കജം കൊണ്ടു നിറഞ്ഞ സരസിലെ പങ്കമില്ലാത്ത ജലത്തിൽ

പങ്കജം തന്നെ യശിച്ചു സദാ ഞങ്ങൾ സങ്കടമെന്യേവസിപ്പു
……

ഇത്തരം വാക്കുകൾ കേട്ടു ബകങ്ങളും സത്വരമപ്പോൾ മൊഴിഞ്ഞു

ഞണ്ടും ഞവണിയുമുണ്ടോ സുഭിക്ഷമായ് ഉണ്ടു കഴിയുവാൻ ചൊല്ലൂ

ഇല്ലന്നു കേട്ടവരാർത്തു ചിരിച്ചൊട്ട വജ്ഞയോടെ മൊഴിഞ്ഞല്ലോ

വല്ലാത്ത കൂട്ടം മടി കൊണ്ടില തിന്നു വല്ലായ്മയോടെ വസിപ്പൂ
………

കഷ്ടപെടാൻ മടിയില്ലെങ്കിൽ ഞങ്ങളോടൊത്തു വന്നോളൂ ഭവാനും

പുഷ്ടമായ് ഞണ്ടും ഞവണിയുമുണ്ടതു തുഷ്ടിടേ കഴിച്ചീടാം.

അല്ലാതിലതിന്നു വാഴുന്നതിലെന്തൊരുല്ലാസമുണ്ടും ഭുവിയിൽ

വല്ലാത്ത വാക്കു കേട്ടമ്മ തൻ ചൊല്ലോർത്തു. മെല്ലെ പറന്നരയന്നം .

.

Leave a comment