post,44  പ്രാണൻ ജീവൻ ആത്മാവ്

പ്രാണൻ ജീവൻ ആത്മാവ് ഇവ എന്ത്, പ്രാണാൻ ജീവൻ ആൽമാവ് എന്നിവ ഒന്നാണെന്ന് വ്യാവ ഹാരികമായി പറയാറുണ്ടെങ്കിലും സൂക്ഷ്മമായി വിശകലനം ചെയ്താൽ ഇവ മൂന്നാണന്ന് മനസിലാക്കാം. അനേകം മഹാപണ്ഡിതർ താത്വികമായും സാങ്കേതികമായും ശാസ്ത്രീയമായും പല നിർവചനങ്ങളും നൽകിയിട്ടുള്ള ഒരു വിഷയമാണ് ഇത് അൽപ നായ ഞാൻ ഈ വിഷയം നിർവചിക്കുന്നത് സാഹസ മാണെന്നറിയാം. എങ്കിലും ആരും വ്യക്തമായ ഒരു വിശദീ കരണം തരാത്തതു കൊണ്ട് അറിയാവുന്ന കാര്യങ്ങൾ വിശദീകരിക്കാം. പ്രാണൻ എന്നത് ശരീരത്തെ പ്രവർത്തി പ്പിക്കുന്ന ഊർജമാണ്. ശരീരത്തിന് ചുടും പ്രവർതന്നെ ശേഷിയും തരുന്നത് പ്രാണനാണ്, പ്രാണന്റെ സഹായം ഇല്ലാതെ ജീവന് നില നിൽകാൻ ആവില്ല. പ്രാണന്നും വായുവും സഹയാത്രിക രാണ്. പ്രാണന്റെ പ്രവർതനം ശരിയായി നടന്നാൽ ശരീരം ആരോഗ്യമുള്ളതായിരിക്കും. പ്രാണന്റെ പ്രവർതനത്തിലുണ്ടാ കുന്ന പാകപ്പിഴകളാണ് സർവ രോഗങ്ങൾക്കും കാരണം എന്നാണ് പൗരാണിക വീക്ഷണം. പ്രാണന്റെ പ്രവർതനം ക്രമപെടുത്തുവാനുള്ള സാങ്കേതിക വിദ്യയാണ് പ്രാണായാമം. ജീവന്റെ സഹായമില്ലാതെ പ്രാണന് ചില പ്രത്യേക സാഹചര്യങ്ങളിൽ കുറെ സമയത്തേക്ക് നിലനിൽക്കാനാകും. ഉദാഹരണത്തിന് വെന്റിലേ റ്ററിൽ ജീവൻ നഷ്ടപെട്ട ശരീരവും പ്രാണനെന്റ ലക്ഷണങ്ങൾ കാണിക്കും. ചില പ്രത്യേക ഉപാസനാ വിധികൾ ശീലിക്കുന്ന യോദ്ധാക്കൾക്ക് ജീവൻ നഷ്ടപെട്ടാലും കുറേ സമയത്തേക്ക് യുദ്ധം ചെയ്യാൻ കഴിയും എന്നു പറയപെടുന്നു .
…………
ജീവൻ എന്നത് ശരീരം എങ്ങിനെ പ്രവർത്തിക്കണം എന്ന് നിശ്ചയിക്കുന്ന ഒരു സോഫ്റ്റ് വെയർ ആണെന്ന് കണക്കാക്കാം. പൗരാണിക വീക്ഷണം അനുസരിച്ച് അന്നമയ ശരീരം മുതൽ വിജ്ഞാനമയ ശരീരം വരെ ജീവൻ വ്യാപിയ്കിടക്കുന്നു. ആധുനിക ശാസ്ത്രം സംവേദന നാഡീവ്യൂഹത്തിന്റെ ഒരു പ്രവർതനമായാണ് ആദ്യകാലത്ത് ജീവനെ നിർവചി ച്ചിരുന്നത്. ആചാര്യ ചന്ദ്രബസു നാഡീവ്യൂഹമില്ലാത്ത സസ്യലതാദി കൾക്കും ജീവനുണ്ട് എന്ന് സ്ഥാപിച്ചതോടെ ഈ നിർവചന ത്തിനു നിലനിൽപില്ലാതെ ആയി. ഇന്ന് ജീനുകളിൽ വരെ വ്യാപിച്ചുകിടക്കുന്ന ജനറ്റിക് മെമ്മറിയും ജീവന്റെ ഭാഗമായി കണക്കാക്കി വരുന്നു. എന്നാൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞരായി ജയിംസ് ലൗലോക്കും ലിൻ മാർ ഗുലീസും ചേർന്ന് അവതരിപ്പിച്ച ഗായ ഹെപ്പോ തിസീസ് സമർത്ഥി ക്കുന്നത് ഭൂമിക്കും ജീവനുണ്ട് എന്നാണ്. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പരിതസ്ഥിതി നിലനിർതുന്നതിന് ഭൂമിക്ക് ഒരു സ്വയം നിയന്ത്രണ സംവിധാനം (ഓട്ടോ റഗുലേറ്റിഗ് സിസ്റ്റം) നിലനിൽക്കുന്നു എന്നാണ് ഗായ തിയറി സമർത്ഥി ക്കുന്നത്, അങ്ങിതെ എങ്കിൽ അവസ്ഥകൾ മനസിലാക്കാൻ ഉള്ള ബോധവും അവയെ തി യന്ത്രിക്കാൻ ഒരു പ്രവർത്തസംവിധാനവും ഉണ്ടായിരിക്കണം. പൗരാണിക ഭാരതീയ ചിന്തകർ ഭൂമിക്കും ഗ്രഹങ്ങൾക്കും സൂര്യനും നക്ഷത്രങ്ങൾക്കും പ്രപഞ്ചത്തിനും എല്ലാം ജീവനുണ്ടെന്ന് (ഒട്ടോ റഗുലേറ്റിഗ് സിസ്റ്റം) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. .ഭൂമിയിൽ ഇന്നു നമുക്ക്‌ പരിചിതമായ എല്ലാ വസ്തുക്കളും പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ എന്നിവ വ്യത്യസ്ഥ അനുപാതത്തിൽ ചേർന്നുണ്ടായ വസ്തുക്കളാണ്‌ . അവയുടെ പ്രഭാവങ്ങളായ ഗുരുത്വാകർഷണം താപം വൈദ്യുതകാന്തിക തരംഗങ്ങൾ എന്നിവയാണ് ബാഹ്യ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. എന്നാൽ നമുക്കറിയാത്ത ചില ഇരുണ്ട ദ്രവ്യങ്ങൾ നമുക്കു ചുറ്റും ഉണ്ടെന്ന് പല ശാസ്തജ്ഞരും വിശ്വസിക്കുന്നു. ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ശൂന്യാകാശത്തിലാണ് രൂപം കൊെണ്ടതെന്ന് പല ശാസ്ത്രജ്ഞൻമാരും ഇന്ന് വിശ്വസിക്കുന്നു -പൗരാണിക വീക്ഷണം അനുസരിച്ച് ജീവാൽമാവ് സൂര്യനിൽ ചെന്നശേഷമാണ് പുനർജന്മം എടുക്കുന്നത്. ആൽമാവ് നമുക്ക് അജ്ഞാതമായ ദ്രവ്യം കൊണ്ടുള്ള ഒരു വസ്തു ആണെന്നും ചിന്തിച്ചു കൂടായ്കയില്ല. പ്രാണസും ജീവനും സാധാരണ അവസ്ഥയിൽ മരണസമയത്ത് നശിക്കുന്നതാണ്‌. ജീവന്റെ ഒരു ഭാഗം ശരീരത്തോടു ചേർന്നും ഒരു ഭാഗം ആൽമാവിനോടു ചേർന്നും സ്ഥിതി ചെയ്യുന്നു. മരണ സമയത്ത് ആൽ മാവിനോടു ചേർന്നു നിൽക്കുന്ന ജീവന്റെ ഭാഗം ചിലപ്പോൾ നശിക്കാതെ വരുന്നു. അത് ആ ൽ മാവിനെ ഭൂമിയിൽ നിലനിർത്തുകയും ഭൂമിയിൽ പലദോഷങ്ങൾക്കും കാരണ മാവുകയും പുനർജൻമത്തെ തടസപെടുത്തുകയും ചെയ്യുന്നു. ഈ അവസ്ഥയെ പ്രേതാവസ്ഥ എന്ന് പറയുന്നു. പ്രേതാവസ്ഥ നശിപ്പിക്കുന്നതിന് മക്കൾ ചെയ്യുന്ന പ്രതിവിധികളാണ് മരണ അനന്തര കർമങ്ങൾ. മരണാനന്തര കർമങ്ങളിൽ വിശ്വസിക്കാത്ത പല മതങ്ങളും ലോകാവസാനകാലത്തെ ന്യായവിധിയിലേ പ്രേതാവസ്ഥ നശിക്കുകയുള്ളു എന്ന് വിശ്വസിക്കുന്നു.
…………
പഞ്ചേന്ദ്രിയങ്ങളിലൂടെ നമുക്ക് ഗ്രഹിക്കാൻ കഴിയാത്ത വസ്തുക്ക ളെ നാം മനസിലാക്കുന്നത് അവ ചെയ്യുന്ന പ്രവൃത്തികളെ പറ്റി പഠിച്ചിട്ടാണ്. സൂര്യയോഗികൾ സൂര്യപ്രകാശം സ്വീകരിച്ച് ജീവിക്കുന്നതും നാഗസന്യാസിമാർ ഐസ്കട്ടകൾക്കു മുകളിൽ വിവസ്ത്രരായി തപസു ചെയ്യുന്നതും ആധുനിക ശരീരശാസ്ത്ര വീക്ഷണം അനുസരിച്ച് വിശദീകരിക്കാൻ ആവില്ല. ജീവികൾ പ്രകൃതിയുമായും മറ്റു ജീവജാലങ്ങളുമായും ആന്തരികമായ ഒരു ആശയ കൈമാറ്റം നടക്കുന്നുണ്ടോ. .ഉണ്ടന്നാണ് പൗരാണിക ഭാരതീയ വിശ്വാസം . ഗ്രഹനില അനുസരിച്ച് വ്യക്തികളിൽ മാറ്റങ്ങൾ സംഭവിക്കും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ്. അന്തരീക്ഷത്തിൽ രൂപപ്പെടുന്ന ചില വൈദ്യുതകാന്തിക തരംഗങ്ങൾ മഴയെ നിയന്ത്രിക്കുന്നുണ്ടെന്ന് വളരെ മുൻപു തന്നെ കണ്ടെത്തിയിരുന്നു, എന്നാൽ ഇവ പുനസൃഷ്ടിച്ച് മഴ പെയ്യിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഗായാ തിയറിയുടേയും ഈ തരംഗങ്ങളുടേയും പശ്ചാതലത്തിൽ ചിന്തിച്ചാൽ കാലാവസ്ഥയെ നിയന്ത്രിക്കുന്ന എന്തെങ്കിലും ഇരുണ്ട ദ്രവ്യം അന്തരീക്ഷത്തിൽ എത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .
………..
പ്രാണസും ജീവനും സാധാരണ അവസ്ഥയിൽ മരണസമയത്ത് നശിക്കുന്നതാണ്‌. ജീവന്റെ ഒരു ഭാഗം ശരീരത്തോടു ചേർന്നും ഒരു ഭാഗം ആൽമാവിനോടു ചേർന്നും സ്ഥിതി ചെയ്യുന്നു . മരണസമയത്ത് ആൽ മാവിനോടു ചേർന്നു നിൽക്കുന്ന ജീവന്റെ ഭാഗം ചിലപ്പോൾ നശിക്കാതെ വരുന്നു.അത് ആൽമാവിനെ ഭൂമിയിൽ നിലനിർക്കുകയും ഭൂമിയിൽ പല ദോഷങ്ങൾക്കും കാരണമാവുകയും പുനർജൻമത്തെ തടസ പെടുത്തുകയും ചെയ്യുന്നു. ഈ അവസ്ഥയെ പ്രേതാവസ്ഥ എന്ന് പറയുന്നു.പ്രേതാവസ്ഥ നശിപ്പിക്കുന്നതിന് മക്കൾ ചെയ്യുന്ന പ്രതിവിധികളാണ് മരണാനന്തര കർമങ്ങൾ. മരണാനന്തര കർമ ങ്ങളിൽ വിശ്വസിക്കാത്ത പല മതങ്ങളും ലോകാവസാനകാലത്തെ ന്യായവിധിയിലേ പ്രേതാവസ്ഥ നശിക്കുകയുള്ളു എന്ന് വിശ്വ സിക്കുന്നു. യോഗസമാധി ആകുന്ന വ്യക്തിയുടെ ശരീരം യോഗാഗ്നിയിൽ ദഹിച്ചു പോകും എന്നാണ് പൗരാണിക വീക്ഷണം. അധവ അങ്ങിനെ ദഹിക്കാതെ വന്നാൽ അവ പ്രാപഞ്ചിക ശക്തികൾക്ക് അതീതമാകയാൽ അഴുകുകയോ ദ്രവിക്കുകയോ ചെയ്യില്ല. യോഗ സമാധി ആയ ആൾക്ക് പുനർജൻമം ഇല്ലാത്തതിനാൽ . ജീവാൽ മാവ് പരമാത്മാവിനോടു ചേർന്ന് ശരീരത്തെ വലയം ചെയ്യുന്നതാണ് കാരണം. ശ്രീകൃഷ്ണന്റെ ശരീരം യോഗാഗ്നിയിൽ ദഹിച്ചതായി പറയുന്നു. ആധുനിക ശാസ്ത്രവും ചിലർ അകാരണമായി കത്തി പോയതായി രേഖപെടുത്തിയിട്ടുണ്ട്. അവ യാദൃശ്ചികമാണെന്നു മാത്രം. 1980തുകളിൽ ചൈനയിൽ മരിച്ച ഒരു ബുദ്ധ സന്യാസിയുടെ ജഡം അഴുകാതെയിരുന്നത് അന്ന് വലിയ വാർത ആയിരുന്നു’. കാർഗിൽ യുദ്ധസമയത്ത് ഭാരതത്തിലെ ചില തെരുവുനായ്കൾ യാതൊരു പരിശീലനവും കൂടാതെ പാക് സേനയെ നേരിടാൻ ഇന്ത്യൻ സേനയെ സഹായിച്ച വിവരം പത്രവാർത്ത ആയിരുന്നു. ശരീരത്തിന്റെ പ്രവർതനം കേന്ദ്ര നാഡീവ്യൂഹമാണ് നിർവഹിക്കുന്നത് എങ്കിലും ശരീരത്തിന്റെ രക്ഷക്കു വേണ്ടി പ്രാദേശിക നാഡീകേന്ദ്രങ്ങൾ അടിയന്തിര ഘട്ടങ്ങളിൽ സ്വയം നിയന്ത്രണം ഏറ്റെടുക്കാറുണ്ട്. ഈ പ്രവൃത്തിയെ ഓട്ടോ മോട്ടോർ ആക്ഷൻ എന്നു പറയുന്നു. ഭൂമിയുടെ അഗങ്ങളാണ് ജീവജാലങ്ങളെന്നും ശരീരത്തെ പോലെ ഭൂമിക്കും ചില അടിയന്തിര ഘട്ടങ്ങളിൽ ഓട്ടോ മോട്ടോറാക്ഷൻ ഉണ്ടാക്കാനാകുമെന്നും ഈ സംഭവം കാണിക്കുന്നു. മനുഷ്യനാ ദിയായുള്ള ജീവജാലങ്ങളുടെ ഇശ്ചാശക്കി കൊണ്ട് പ്രദേശികമായി രൂപപെടുന്ന ഈ ജീവൽ ഭാവത്തെ പൗരാണി കർ ചിതി എന്ന് വിശേഷിപ്പിച്ചിരുന്നു .വ്യാവഹാരികമായി പറഞ്ഞാൽ ഇതിനെ രാഷ്ട്ര ജീവൽ പ്രഭാവം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ജീവന്റെ അഭാവത്തിൽ പ്രാണൻ കുറെ സമയം നിലനിൽക്കാം എന്നതുപോലെ ആൽ മാവിന്റെ അഭാവത്തിലും പ്രാണനും ജീവനും കുറേ സമയം നിലനിൽക്കാനാവും.ജീവൻ ശരീരം വിട്ടാൽ കുറേ സമയം പ്രാണൻ നില നിൽക്കാമെങ്കിലും ജീവൻ വീണ്ടും തിരിച്ചു വരില്ല.എന്നാൽ പ്രാണനും ജീവനും നിലനിൽകെ ആൽ മാവ് ശരീരം വിട്ടാൽ സാഹചര്യം അതുകൂലമാണെങ്കിൽ ആൽമാവ് വീണ്ടും തിരികെ വരാം.ഇതിനെ കോ മഅവസ്ഥ എന്നു പറയാം ഇവിടെ പ്രാണന്റെ പ്രവർത്തവും ജീവന്റെ പ്രവർതനവും നടക്കുന്നുണ്ട്. പ്രാണന്റെ പ്രവർതനമായ ആന്തരിക ചലനങ്ങളും ചൂടും ഭാഗികമായി നില നിൽക്കും ദഹനം ശ്വസനം താപം ഹൃദയമിടിപ്പ്ങ്ങ ചൂട് എന്നിവ ഭാഗികമായി നില നിൽക്കും, കണ്ണുതുറന്നാലും കാഴ്ച ഉണ്ടാവില്ല ശബ്ദം കേട്ടാലും ശബ്ദബോധം ഉണ്ടാകില്ല. എല്ലാ ഇന്ദ്രിയങ്ങളും തധൈവാ . മസ്തിഷ്ക മരണം ശാസ്ത്രം അംഗീകരിച്ചത് അടുത്ത കാലത്താണ്. കോമ അവസ്ഥ മരണമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഈ കോമ അവസ്ഥയിൽ നിന്നും തിരിച്ചുവന്ന പലരും ശരീരം കിടക്കുന്ന സ്ഥലത്തേയും സമീപ സ്ഥലങ്ങളിലേയും പല സംഭവങ്ങളും പിന്നീട് പറഞ്ഞതായി രേഖപെടുത്തപെട്ടിട്ടുണ്ട്..ഇന്ദ്രിയങ്ങൾക്ക് ബോധം ഇല്ലെങ്കിലും ഇന്ദ്രിയങ്ങൾക്കതീതമായി പലതും കാണാനും കേൾകാതും കഴിഞ്ഞതായി പറയുന്നു. ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞു ഞാൻ ദേഹമല്ല അറിവാണ് എന്ന്. ഗുരുദേവൻ സ്വന്തം ഇശ്ചപ്രകാരം ശരീരം കൂടാതെ പല സ്ഥലത്തും സഞ്ചരിച്ച തായും പറയപെടുന്നുണ്ട്.
…………
അക്ഷരാൽ ഖം തഥോ വായു വായോ ര ത്രി സ്ഥതോ ജല ഉദ കാൽ പ്രഥ വീ ജാതഭൂതാനാ മേ വ സം ഭ വ .പര മാ ണുക്കളെ കൊണ്ട് ആകാശവും ആകാശത്തിൽ നിന്ന് വായുവും വായുവിൽ നിന്ന് അഗ്നിയും അഗ്നിയിൽ നിന്ന് ജലവും (ദ്രവവും ) ജലത്തിൽ നിന്ന് ഭൂമിയും (ഖരവും ) ഉണ്ടായി എന്നതാണ് പ്രാചീന ഭാരതീയ സങ്കൽപം. ഭൂമിയിൽ നിന്നും ഭൗമാന്തരീക്ഷത്തിന്റെ പരിധി കഴിഞ്ഞ് ദുരേക്കു പോയാൽ ശൂന്യാകാശം എന്നതാണ് ആദ്യകാല ഭൗതിക ശാസ്ത്ര വീക്ഷണം. അന്ന് പ്രകാശം കണങ്ങളാണെന്നാണ് വിശ്വസിച്ചിരുന്നത് . അതു കൊണ്ട് പ്രകാശത്തിന്റെ ശൂന്യാകാശത്തിലൂടെ ഉള്ള പ്രസരണത്തെ വിശദീകരിക്കുവാൻ ബുദ്ധിമുട്ടില്ലായിരുന്നു. പിന്നീട് പ്രകാശം തരംഗങ്ങളാണെന്ന് കണ്ടെത്തി. അപ്പോൾ അവ ശൂന്യാകാശത്തിൽ കൂടി എങ്ങിനെ സഞ്ചരിക്കും എന്ന് വിശദീകരിക്കാനാവാതെ വന്നു. ഒരു തരംഗത്തിന് സഞ്ചരിക്കണ മെങ്കിൽ ഒരു മാദ്ധ്യമം ആവശ്യമാണ്. തുടർന്നുള്ള പഠനങ്ങളാണ് ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ആയ ഈതർ എന്ന ദ്രവ്യം കണ്ടെത്തിയത്. ശൂന്യാകാശത്തിൽ ഈതർ എന്ന ദ്രവ്യമുണ്ടെന്നും അതിലൂടെ പ്രകാശ തരംഗങ്ങൾ സഞ്ചരിക്കുന്നു എന്നും കണ്ടെത്തി .ശരീരം നിലനിൽക്കുന്നതു വരെ ഓർമകൾ ശരീരത്തിൽ നിലനിൽക്കുന്നു. ശരീരം നശിച്ചു കഴിഞ്ഞാൽ ഓർമ അധവ അറിവ് എവിടെ നിലനിൽക്കുന്നു. ഞാൻ അറിവാകുന്നു എന്ന തത്വ ബോധനത്തിന്റെ അപൂർണത ഇവിടെയാണ്. ഈ തറി നെ പറ്റി അറിവില്ലാതിരുന്ന കാലത്ത് പ്രകാശ തരംഗങ്ങൾ ശൂന്യാകാശത്തിലൂടെ എങ്ങിനെ സഞ്ചരിക്കും എന്ന് സന്ദേഹ മുണ്ടായതുപോലെയേ ഇതിനെയും കാണാൻ പറ്റുകയുള്ളു. മനുഷ്യന് അറിയില്ലായിരിക്കാം. പ്രകൃതിയിൽ അതിനുള്ള സംവിധാനവും ഉണ്ടാകും. എന്തായാലും മരണത്തേ പറ്റി ഗവേഷത്തങ്ങൾ നടത്തിയിട്ടുള്ള ശാസ്ത്രജ്ഞരുടെ അഭിപ്രായവും ആസന്നമരണാവസ്ഥയിൽ നിന്നും തിരിച്ചു ജീവിതത്തിലേക്കു വന്നവരുടെ അനുഭവങ്ങളും ഈ ശരീരത്തിനപ്പുറത്ത് ഓർമ അധവ അറിവ് നിലനിൽക്കുന്നു എന്നതാണ്. പൂർവജന്മ സ്മൃതികൾ ഓർതെടുത്തിട്ടുള്ള പലരുടേയും അനുഭവങ്ങളും ചരിത്രം രേഖപെടുത്തി യിട്ടുണ്ട്. മനുഷ്യന് പരിസരത്തേ പറ്റി അറിവ് അധവ ബോധം ഉണ്ടാകുന്നത് പഞ്ചേന്ദ്രിയങ്ങളിൽ കൂടി ആണ്. എന്നാൽ ആ സന്നമരണാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന പലരുടേയും അനുഭവം പഞ്ചേന്ദ്രിയങ്ങളിൽ കൂടി അല്ലാത്ത ചില ദൃശ്യ ശ്രവണാദി അനുഭവങ്ങൾ (അറിവുകൾ) ഉണ്ടായിട്ടുണ്ട് എന്നാണ്..

…………
ഇനി ആധുനിക ജീവശാസ്ത്ര നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇവ ഒന്നു പരിശോധിക്കാം, മനുഷ്യന്റെ നാഡീവ്യൂഹത്തിൽ (മസ്തിഷ്കവും അനുബന്ധനാഡികളും) വളരെ കുറച്ച് കാര്യങ്ങളേ സൂക്ഷിച്ചിട്ടുള്ളു മനുഷ്യന്റെ രൂപം സ്വഭാവം കായിക ശേഷി പാരമ്പര്യം രോഗപ്രതിരോധശേഷി ശരീരഘടനയും ‘ നഖവും രോമവും വരെ എങ്ങിനെയാവണം എന്ന് ജീനുകളിൽ രേഖപെടുത്തിയിട്ടുണ്ട്. ശൈശവം ബാല്യം കൗമാരം വാർദ്ധക്യം ഇങ്ങിനെ ജീവിത ത്തിന്റെ വിവിത ഘട്ടങ്ങളും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. നിരന്തര പ്രവർതനം കൊണ്ട് ശരീരത്തി നുണ്ടാകുന്ന ആഘാത പരിണാമ ങ്ങളാണ് ഇവ എന്ന് ഒരു കാലത്ത് വിശ്വസിച്ചിരുന്നു. എന്നാൽ ക്ലോണിഗ് ടെക്നോളജി പ്രാവർതക മായപ്പോൾ മാതൃ ജീവിയുടെ പ്രായത്തിന്റെ തുല്യ പ്രായ സ്വഭാവമാണ് ക്ലോണി ഗിലൂടെ പുതുതായി വളർന്നു വരുന്ന കോശങ്ങൾക്കും അവയവങ്ങൾക്കും എന്ന് മനസിലായി. ഇതിൽ നിന്നും വാർദ്ധക്യാദി ജീവിതഘട്ടങ്ങൾ ആഘാത പരി ണാമമല്ല ആസൂത്രിത പരിണാമമാണെന്ന് മനസിലാക്കാം . കൃത്യമായ ആരോഗ്യ പരിപാലനം കൊണ്ട് കുറച്ചൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാം എങ്കിലും ഇവയൊന്നും ഒഴിവാക്കാനാവില്ല. ആ നിലക്ക് മരണ ത്തിനും ഒരു മുൻ ആസൂത്രണമുണ്ട് എന്ന് ചിന്തിക്കുന്നതിൽ യുക്തി യുണ്ട്, ഫോറൻസിക് സയസിന്റെ മികവിൽ മരിച്ചു മണ്ണടിഞ്ഞ ഒരാളുടെ ഒരു മുടിയിൽ നിന്നു തന്നെ അയാളുടെ മരണകാരണത്തെ പറ്റിയും മരണസമയത്തെ പ്രായത്തെ പറ്റിയും പലതും മനസിലാക്കാൻ കഴിയുന്നുണ്ട്. കാലയവനികയിൽ മറഞ്ഞു പോയ ജീവികളുടെ ഫോസിലുകളിൽ നിന്നും ജീനുകൾ വേർതിരിച്ച് അവയെ പുന സൃഷ്ടിക്കുവാനാവുമോ എന്ന് പരീക്ഷണങ്ങൾ നടന്നുവരുന്നതായി അറിയുന്നു. ഇത്രയും പറഞ്ഞത് ഒരു വ്യക്തിയുടെ മരണശേഷവും ആ വ്യക്തിയുടെ വിപുലമായ ഒരു ബയോഡേറ്റ ഭൂമിയിൽ അവശേഷിക്കുന്നു എന്നു കാണിക്കാനാണ് നമ്മുടെ ജീനുകളിൽ എന്തൊക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്ന് നമുക്കറിയില്ല. ഇത് നമ്മുടെ ശരീരത്തിനുള്ളിലെ രേഖകളുടെ ശേഖരമാണ്. ഇവയൊക്കെ മനുഷ്യൻ കണ്ടെത്തുന്നതിനു മുൻപും ഉണ്ടായിരുന്നതാണ്. മനുഷ്യന് മനസിലാക്കാൻ കഴിയാത്തവയെ നിഷേധിക്കുന്നതിന്റെ യുക്തിഹീനതയാണ് സൂചിപ്പിച്ചത്.
ബോധമനസിന്റെ പ്രവർതനം നമുക്കറിയാം. ശ്വസന്നം രക്തചംക്രമണം ദഹനം വിവിധ ഹോർമോണുകളുടെ നിയന്ത്രണം ഇഷ്ടാനിഷ്ടങ്ങൾ ഹിസ്റ്റീരിയ അപര വ്യക്തിത്വം അലർജി അഡിക്റ്റിവിറ്റി, മുതലായ രോഗങ്ങൾ ഇവക്കൊക്കെ ആ ആധാരം ഉപബോധമനസാണ്. പുണ്യപാപങ്ങൾ ജന്മാന്തരസ്മൃതികൾ കാമക്രോധാദി വികാരങ്ങൾ ആയുസ് ആരോഗ്യം സൗഭാഗ്യം ബുദ്ധിശക്കി ഇവക്കൊക്കെ ആധാരം അബോധ മനസാണ്.ഇത് പൗരാണിക ഭാരതീയ വീക്ഷണം ആണ്. ആധുനിക ശാസ്ത്രം ആദ്യം ബോധ മനസുമാത്രം അംഗീകരിച്ചു., ഇന്ന് ഉപബോധമനസു കൂടി അംഗീകരിച്ചു നാളെ. അബോധ മനസും അംഗീകരിക്കേണ്ടി വരും. ശാസ്ത്രം വളരുന്നതിനനുസരിച്ച് പൗരാണിക ശാസ്ത്രം ഒന്നൊന്നായി അംഗീകരിച്ചു വരുന്നു. അബോധ മനസിന്റെ പ്രവർത്തങ്ങൾ സ്ഥാപിക്കാൻ തെളിവുകളില്ല. സമ്മതിച്ചു. തിഷേധിക്കാനും തെളിവുകൾ ഇല്ല.പ്രാണൻ ജീവൻ ആൽ മാവ് ഇവയെ കുറിച്ച് എന്റ അറിവും വിശ്വാസവും ചുരുക്കി വിവരിച്ചു കഴിഞ്ഞു. വൈശേഷിക വിജ്ഞാനീയും ആയുർവേദം മനു സ മൃതി ഇവയോട് കടപ്പാട്.

Leave a comment