Post,45    മഹത് ചിന്തകൾ  1 ( ആശയം രവീന്ദ്രനാഥ ടാഗോർ )

പണ്ടൊരുനാളിൽ തെരുവുകൾ തോറും തെണ്ടി നടന്നേനൂരിൽ

കണ്ടൊരു തങ്കതേരുവരുന്നതു കണ്ടു മലർന്നു മിഴികൾ

‘കണ്ണുകൾ മഞ്ചണതങ്ക പ്രഭയൊടുവന്നാ നതിലൊരു മന്നൻ

ഇന്നെന് ദുരിതം തീരുമതെന്നൊരു ചിന്തയുമങ്ങു വളർന്നു.

…..

തെരുവോരത്തിലൊതുങ്ങി വളർന്നൊരു ചിന്തയൊടേ ഞാൻ നിന്നു

അരികെ വരുമ്പോൾ വീണു വണങ്ങി കരയണമെന്നു നിനച്ചു

പൊറുതിക്കേടുകൾ പലതു പറഞ്ഞു കരഞ്ഞാലിത്ര മഹാൻമാർ

ഒഴികഴിചൊന്നു നടക്കുക വരുമോ തരുമൊരു വലിയ സഹായം

…..

ഭൂഷണജാലം പല വകയുണ്ടവ വിലയതി വിപുലതരങ്ങൾ

രത്ന കല്ലുകൾ ഏറെ ചേർന്നവഹാരം മോതിരവളകൾ

ഒരു ചെറു മോതിരമെന്നാലും വില ലക്ഷങ്ങൾ തരമാകും.

തരമേ ചിന്തകൾ പല വഴിയങ്ങിനുഴന്നു നടന്നു കഴിഞ്ഞു.

…..
പണവും കാണും വലിയൊരു കൂട്ടം കണ്ടാലേ തന്നറിയാം

പണ മതു മതിയെന്നോതണമല്ലേൽ വിപണികൾ തേടാൻ വിഷമം

അവശത യാർന്നൊരു ദിക്ഷക്കാരൻ രത്നാഭരണം വിറ്റാൽ

പലതുവരാം പിഴ മോഷ്ടിതമെന്നു നിനക്കാനും തരമുണ്ട്.

……..

ചിന്തകളങ്ങിനുയർന്നു വളർന്നു ഗഗനത്തോളവുമപ്പോൾ

അരികത്തെത്തിയ തേരതു നിർതി യിറങ്ങി മന്നൻ പതിയെ

പുഞ്ചിരി തൂകിയ മുഖമൊടു മെല്ലെ യടുത്തുവരുന്നതു കാൺകെ

കുളുർ മഴ പെയ്തു മനസ്സി ലിരക്കാ തേകും വല്ലതു മോർതു

………

അരികത്തെത്തിയ മന്നൽ പതിയെ കരമതു നീട്ടിയുരച്ചു

തരുമോ വല്ലതുമെന്നതു കേട്ടര താഴിക നിശ്ചലമായ് ഞാൻ

പിന്നെ പല ചെറുനാണയ മുള്ളതിലേറ്റം ചെറിയ തൊരെണ്ണം

യന്ത്ര സമാനമെടുത്തു കൊടുത്തു വിഷണ്ണിത മുഖമൊടു കൂടെ

…………

കാലേ തന്നെയബദ്ധം വന്നതിൽ വ്യാകുല മനസൊടുകൂടെ

കാലം പോയതറിഞ്ഞില്ലിരുളെ കൂരയിലെത്തിയ നേരം

കിട്ടിയതുശ്ചം നാണയമെണ്ണിതിട്ടം വക്കാനായി

കൊട്ടിയ നേരം കണ്ണഞ്ചിപ്പോയ് വീണൊരു പൊൻ നാണയവും

………..

അപ്പോൾ ചെറിയൊരു ശബ്ദം കാതിൽ മുഴങ്ങി വാനിൽ നിന്നും

മകനേ നിന്നുടെ ചെയ്തികൾ തന്നെ തീനക്കു ലഭിക്കും നൂനം

അറിയാതെ മനമകമതിലൊരു ചെറുതേങ്ങലുയർന്നു കഷ്ടം

തരമേ കയ്യിലെ നാണയമഖിലവു മേകാഞ്ഞതിലൊരു ദുഖം

Leave a comment