post,47   മഹത് ചിന്തകൾ 3 ( ആശയം ശങ്കരാചാര്യ സാമികൾ)

ആരീ ദൈവം നിനച്ചാൽ അറിയുക കഠിനം സ്ഥൂല സൂക്ഷ്മങ്ങളല്ല.
ആളല്ലാണല്ലപെണ്ണും ചെറുതുവലുതുവല്ലlദിയില്ല ന്തമില്ല
നേരായ് വർണങ്ങളില്ല അറിവ തിനെ തുമേ ദീർഘവിസ്താരമില്ല.
ലോക ബ്രഹ്മാണ്ഡമെല്ലാം വിരവൊടു നടനം ചെയ്ക ചെയ്യിക്കുമീശൻ.
”……..
തീയിൽ താപം കണക്കേ ഉടലതിൽ വിലയം ചെയ്ത ജീവൻ കണക്കേ
തേനിൽ മാധുര്യവും പോൽ ജലധിയിൽ ലവണം ചേർന്നിണങ്ങുന്ന പോലെ.
പാരിൽ ദാരുക്കളെല്ലാം ദിനകരനെ വിടോ നിന്നു പാലിച്ചിടും പോൽ
ആരും കാണാത്ത ദൈവം സകലവുമിവിടെ പാല നം ചെയ്തിടുന്നു.
….:….
ജന്മാൽ ബാധിര്യമാർന്നാൽ ഒരുവനു മനസിൽ വാക്യ ബോധംഭവിക്കാ
ഒന്നും കാണാത്തവർക്കിങ്ങിരവു പകലതെന്നുള്ള ബോധംഭവിക്കാ
എന്നും ഞാനെന്ന ഭാവം വളരെ വളരുകിൽ സ്നേഹ ബന്ധങ്ങൾ നിൽകാ
നന്നായ് കാര്യങ്ങൾ ചെയ്യാൻ ഉടലൊടു മനവും ബല്യമായ് തീർന്നിടേണം..
……..
കാണാൻ കണ്ണത്ര പോര മിഴികളിൽ വിലയം ചെയ്തിടും കാഴ്ച വേണം
കേൾക്കാൻ കാതത്ര പോര അകമതി ലതിനെ കൊള്ളുവാൻ കേഴ്വി വേണം
പാർക്കാൻ രാജ്യങ്ങൾ പോരാ സ്ഥല ജല മരുത യോജ്യ ഭൂതങ്ങൾ വേണം.
പാർത്താൽ ജീവൽ തുടിപ്പീ മരുവിനെ മാരു വായ് തീർത്തിടുന്നെന്നു നൂനം

……….

അർത്ഥം:-

ദൈവം ആര് അല്ലെങ്കിൽ എന്ത് എന്ന് കാലങ്ങളായി പലരും ചോദിക്കുന്ന ചോദ്യമാണ്. പ്രവാചക മതങ്ങളുടെ കാഴ്ചപാടിൽ സ്വർഗത്തിലെ സിംഹാസനത്തിലിരിക്കുന്ന ഒരു വ്യക്തി ആണ് ദൈവം.അദ്വൈത വീക്ഷണം അനുസരിച്ച് ശങ്കരാചാര്യരുടെ അഭിപ്രായം ഇവിടെ കുറിക്കുന്നു.

ദൈവത്തെ മനസിലാക്കുക അത്ര എളുപ്പമല്ല.തടിചതെന്നോ മെലിഞ്ഞെതെന്നോ നീണ്ട തെന്നോകുറിയതെന്നോ ആണെന്നോ പെണ്ണെന്നോ ആളെന്നോ ചെറുതെന്നോവലുതെന്നോ വെളുത്ത തെന്നോകറുത്ത തെന്നോ നീളമോ വീതിയോ ഒന്നും പറയാൻ സാധിക്കുകയില്ല. എന്നാൽ ഈ ബ്രഹ്മാണ്ഡം മുഴുവനും നിയന്ത്രിക്കുന്ന മഹാശക്തിയാണ്.
തീയുടെ ഗുണമാണ് ചൂട് ശരീരത്തിന്റെ ഗുണമാണ് ജീവൻ തേനിന്റെ ഗുണമാണ് മധുരം കടൽ ജലത്തിന്റെ ഗുണമാണ് ഉപ്പ് അതു പോലെ പ്രപഞ്ചത്തിന്റെ ഗുണമാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തിയാണ് ദൈവം. സൂര്യൻ ദൂരെ നിന്ന് തന്റെ രശ്മികൾ കൊണ്ട് സാധ്യലതാദികളെ പോഷിപ്പിക്കുന്നതു പോലെ അജ്ഞാതമായ ദൈവം പ്രപഞ്ചത്തെ മുഴുവൻ പരിപാലിക്കുന്നു.
ജന്മനാൽ കേൾവി ഇല്ലാത്ത വ്യക്തിക്ക് സംസാരശേഷി ഉണ്ടാകുകയില്ല. കാരണം ശബ്ദം എന്തെന്ന് അവർക്ക് അറിയില്ല. കാഴ്ച ഇല്ലാത്തവർക്ക് രാത്രിയും പകലും എന്തെന്ന് മനസിലാവുകയില്ല. അഹംഭാവം ഏറെ വളർന്നാൽ സ്റ്റേഹത്തിന്റെ വില മനസിലാകാതെ പോകും.അതു പോലെ ദൈവാനുഭവം അവരവർക്ക് സ്വയം ഉണ്ടാകേണ്ടതാണ്. ഒരാൾക്ക് മധുരം അറിയാൻ കഴിവില്ലാതെ ആയാൽ പഞ്ചസാരക്ക് മധുരമാണെന്ന് അവരെ എങ്ങിനെ ബോദ്ധ്യപെടുത്തും.

………….
കാണുവാൻ കണ്ണുണ്ടായാൽ പോര കണ്ണിന് കണ്ണിൽ അടങ്ങിയിരിക്കുന്ന കഴ്ച എന്ന ഗുണം ണ്ടാകണം. കേൾക്കാൻ കാതുണ്ടായാൽ പോരകേഴ്വി എന്ന ഗുണം ഉണ്ടാകണം. ജീവിക്കുവാൻ രാജ്യം അഥവ ഭൂമി ഉണ്ടായാൽ പോര വായു ജലം മുതലായ പഞ്ചഭൂതങ്ങളെല്ലാം വേണം. ആലോചിച്ചാൽ മനസിലാകും ദൈവത്തിന്റെ ശക്തിയാണ് ലോകത്തെ നിലനിറുത്തുന്നതെന്ന്.

Leave a comment