post,26   മാംസാഹാ ര ത്തിന്റെ ഭാരതീയ വീക്ഷണങ്ങൾ

മാംസം കഴിക്കുന്നതിൽ ഒരു പാപവുമില്ല. അത് ജീവി സഹജമായ സ്വഭാവമാണ്. എന്നാൽ മാംസം കഴിക്കാതെ ഇരിക്കുന്നത് പുണ്യമാണ്. അത് മനുഷ്യസഹജമായ വിവേകമാണ് എന്നാണ് മനു സ്മൃതി വീക്ഷണം. മാംസം തടിപ്പിക്കുന്നതും വാതത്തെ ശമിപ്പിക്കുന്നതും രജോഗുണം വർദ്ധിപ്പിക്കുന്നതും ആണെന്നത് വൈദ്യ വീക്ഷണം. മനോനിയന്ത്രണം ആഗ്രഹിക്കുന്നു എങ്കിൽ മാംസാഹാരം വർജിക്കണം എന്നത് അദ്ധ്യാത്മിക വീക്ഷണം. ശരീരശാസ്ത്രം പറയുന്നത് മനുഷ്യൻ സസ്യഭുക്കാണ് എന്നാണ്. ആഹാരം കഴിക്കുമ്പോഴും ഇണചേരുമ്പോഴും വിശന്നിരിക്കുമ്പോഴും ഭയന്നിരിക്കുമ്പോഴും കോപിച്ചിരിക്കു മ്പോഴും ജീവികളെ കൊല്ലരുത് ആഹാരം കഴിഞ്ഞ് വിശ്രമിക്കു മ്പോൾ പെട്ടെന്ന് കൊല്ലണം എന്നതാണ് പരമ്പരാഗത വീക്ഷണം. ഭയക്കുകയും കോപിക്കുകയും ഇണ ചേരുകയും മറ്റും ചെയ്യുമ്പോൾ അവയിലുണ്ടാകുന്നേഹാർമോണുകൾ മനുഷ്യന് ദോഷകരമായേക്കാം. ഹോർമോണുകൾ കണ്ടുപിടിക്കുന്നതിന് വളരെ മുന്പാണ് ഈ കാഴ്ചപാടുകൾ രൂപപെട്ടതെന്നും മനസിലാക്കണം. നൈസർഗികമായി നല്ല മനോനിയന്ത്രണം ഉള്ളവർ മാംസാഹാരം ശീലിക്കുന്നതു കൊണ്ട് വലിയ ദോഷം ഉണ്ടാവില്ല. എന്നാൽ സ്വതേ മനോനിയ ന്ത്രണശേഷി കുറവുള്ളവർ മാംസാഹാരം ശീലിച്ചാൽ അപകടകരമായ മനോനിലയുണ്ടാകും കഴുത്തറുത്തും മറ്റും വളരെ നേരം കൊണ്ട് കൊല്ലപെടുന്ന ജീവിയുടെ മാംസം കഴിക്കുന്നത്. ക്രൂര സ്വഭാവമുണ്ടാക്കും. ഇന്ന് വർദ്ധിച്ചു വരുന്ന അക്രമ സ്വഭാവത്തിന് അമിതമായ മാംസാഹാരവുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരി ക്കുന്നു. സ്വഭാവം രൂപീകരിക്കപെടുന്ന ബാല്യകാലത്ത് മാംസാ ഹാരം വർജിക്കുന്നത് സ്വഭാവ ഗുണം ഉണ്ടാകുവാൻ സഹായി ച്ചേക്കും. യൗവനകാലത്ത് മാംസാഹാരം ശീലിക്കുന്നത് വീരവും ശരീര ശേഷിയും ലൈഗിക ശേഷിയും വർദ്ധിപ്പിക്കും. രോഗ വർദ്ധന കാലമായ വാർദ്ധക്യത്തിൽ മാംസാഹാരം വർജിക്കുന്നത് രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കും. ഞാൻ മാംസാഹാരി അല്ല. മാംസാഹാരത്തെ ന്യായീകരിക്കുന്നുമില്ല . എന്നാൽ ക്ഷതം ദേഹക്ഷയം (മെലിച്ചിൽ) സന്ധികളുടെ ബലക്ഷയം മുതലായ രോഗങ്ങളിൽ ആയുർവേദം മാംസ സംയുക്തമായ ഔഷധ യോഗങ്ങൾ നിർദേശിച്ചു കാണുന്നു. യൗവനകാലത്ത് മിതമായ മാംസാഹാരം ദോഷകരമല്ല എന്നാൽ ബാല്യത്തിലും വാർദ്ധക്യത്തിലും മാംസാഹാരം വർജിക്കുന്നതാണ് നല്ലെത് എന്നാണ് എന്റെ അഭിപ്രായം സ്വാത്വിക സ്വഭാവവും ആത്മീയ ഉന്നതിയും (മനോനിയന്ത്രണവും) ആഗ്രഹിക്കുന്നവർ എന്നും മാംസാഹാരം വർജിക്കുന്നതു തന്നെയാണ് നല്ലത്.

മാംസാഹാരവും സധ്യാഹാരവും ഇന്നത്തെ വ്യാഖ്യാനങ്ങൾ പലതും ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ട്. ജീവികളെ കൊന്ന് അവയിൽ നിന്നും എടുക്കുന്നതാണ് മാംസാഹാരം. പാലും പാലിൽ നിന്നു കിട്ടുന്ന ഉൽപന്നങ്ങളും ഒരു മാംസാഹാര മായി കണക്കാക്കാനാവില്ല.. തേൻ ജീവികളിൽ നിന്ന് കിട്ടുന്ന വസ്തു അല്ല. തേനീച്ച കൊണ്ടുവന്ന് സൂക്ഷിക്കുന്നു എന്നേ ഉള്ളു. അബദ്ധത്തിൽ കുറെ ഈച്ചകൾ കൊല്ല പെടുന്നു എന്നല്ലാതെ ഈച്ചയെ കൊന്നിട്ടല്ല തേൻ എടുക്കു ന്നത്. ഏതൊരു വസ്തുവും കത്തികഴിഞ്ഞാൽ പിന്നെ ക്ഷരമാണ്: അത് മാംസാഹാരമായി കണക്കാനാവില്ല. എല്ലുകരിച്ച കരി യാ ണ് പഞ്ചസാര ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത്. അതിനു വേണ്ടി ഒരു ജീവിയേയും കൊല്ലുന്നില്ല. ആരെങ്കിലും കൊന്നതിന്റെ അവശിഷ്ട മാണ് എടുക്കുന്നത്. കവടി ശംഖ് കക്ക മുതലായതും ജീവികളെ കൊന്ന് എടുക്കുന്നതല്ല. ചത്ത് മാംസഭാഗം അഴുകി പോയ ശേഷമുള്ള അവശിഷ്ടമാണ് പൂർവികർ എടുത്തിരുന്നത്. തണുപ്പുകാലം കഴിഞ്ഞ് രോമ കുപ്പായം ആവശ്യമില്ലാത്ത ചൂടുകാലത്താണ് കമ്പിളി രോമം മുറിച്ചെടുക്കുന്നത്. വീണ്ടും തണുപ്പുകാലമാവുമ്പോഴേക്കും അവ വളർന്നു വരികയും ചെയ്യും. അതിൽ ഹിംസ ഒന്നും ഇല്ല. നാം മുടി മുറിക്കുന്നതു പോലെയേ ഉള്ളു.

Leave a comment