post,27   മാന്ത്രികം എന്നാൽ എന്ത്.

ചികിൽസ കൗ ജ്യോതിഷ മന്ത്രവാദി നാം
ഗ്രഹേ ഗ്രഹേഭോജന ഭോജന മാദരേണ
അന്യാനി ശാസ്ത്രാനി സുശിക്ഷിതാനി
പാനീയ മാത്രം നതു ദാ പ യന്തി. (നീതിസാരം)

ജ്യോതിഷം മാന്ത്രികം വൈദ്യം ഇവക്ക് ജനങ്ങളിലുള്ള സ്വാധീനം ആണ് ഈ ശ്ലോകം സൂചിപ്പിക്കുന്നത്. മാന്ത്രികം എന്നത് എന്തോ അരുതാത്തതാണ് എന്ന ഒരു മിദ്ധ്യാബോധം ഇന്ന് പലരിലും നിലനിൽക്കുന്നുണ്ട്. മാന്ത്രികം എന്നത് ദുർമാന്ത്രികം (ആഭിചാരം) എന്നാണ് പലരുo മനസിലാക്കുന്നത്. ശാന്തി വശ്യം ആകർഷണം സ്തംഭനം ദ്വേഷണം ഉച്ചാടനം മാരണം എന്നിങ്ങനെ മന്ത്രി കം എട്ടു വിധമാണ്.ഇതിൽ ശാന്തികർമം എപ്പോഴും ഗുണം മാത്രം ചെയ്യുന്നതാണ്. മാരണം എപ്പോഴും ദോഷം മാത്രം ചെയ്യുന്നതാണ്. മററുള്ളവ ഗുണത്തിനായും ദോഷത്തിനായും ഉപയോഗിക്കാ വുന്നതാണ്. രോഗങ്ങൾ ഉണ്ടാക്കാനും രോഗങ്ങൾ മാറ്റാനും സ്വഭാവദൂഷ്യ മുണ്ടാക്കാനും മാറ്റാനും കലഹങ്ങൾ ഉണ്ടാക്കാനും മാറ്റാനും മരണമുണ്ടാക്കാനും മരണഭയം മാറ്റാനും മാന്ത്രിക വിധികളുണ്ട്. ഇതു കേട്ട് ഭയപ്പെടേണ്ടതില്ല. സാധാരണ എല്ലാവർക്കും മാന്ത്രികത്തിനെതിരെ പ്രതിരോധശേഷി ഉണ്ട്. ഈ പ്രതിരോധ ശേഷി ക്ഷയിക്കുമ്പോെഴെ മാന്ത്രികം ഫലിക്കുകയുള്ളു. എങ്ങിനെയെന്നാൽ പ്രതിരോധ ശേഷി നശിക്കുമ്പോൾ രോഗാണു ക്കൾ ശരീരത്തിൽ രോഗം ഉണ്ടാക്കുന്നതു പോലെ.

…………ശരീരത്തിന്റെ ചയാപചയ പ്രവർത്തന ങ്ങളും ഇഷ്ടാനിഷ്ടങ്ങളും കാമ കോധാദി സഹജവാസനകളും എല്ലാം നിയന്ത്രിക്കുന്നത് ഉപബോധമനസാണ്. ഉപബോധമനസിനെ നിയന്ത്രിക്കുന്നത് പുണ്യ പാപാദികർമങ്ങളാണ്. ഒരുദാഹരണ .ത്തിലൂടെ ഇത് വ്യക്തമാക്കാം, ഒരു കംപ്യൂട്ടർ പ്രവർത്തിക്കുന്നത് അതിൽ ഇന്റാൾ ചെയ്തിട്ടുള്ള സോഫ്റ്റ് വെയറുകൾ ക്കനുസരി ച്ചാണ്. ഒരു സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ അതുൾകൊള്ളാ നു ള്ള ഫെസിലിറ്റി കമ്പ്യൂട്ടറി നുണ്ടായി‌രി ക്കുകയും വേണം. സോഫ്റ്റുവെയർ എന്നത് കമ്പ്യൂട്ടർ എങ്ങിനെ പ്രവർ തിക്കണം എന്ന് നിർദേശിക്കുന്ന പ്രോഗ്രാമാണ്. ഈ പ്രോഗ്രാമുകളെ തകർക്കുന്ന ചില പ്രോ ഗ്രാമുകളാണ് കമ്പ്യൂട്ടർ വൈറസ് . ഇവയെ പ്രതിരോധിക്കാനുള്ള സംവിധാന മാണ് ആന്റി വൈറസ് പ്രോഗ്ര മുകൾ. അതുപോലെ ഉപബോധ മനസിൽ കടന്നു കൂടുന്ന അധവ കടത്തിവിടുന്ന ചില തെറ്റായ നിർദേശങ്ങളാണ് ആഭിചാരം. ഇത് ഹിപ്നോട്ടിസ ത്തിന്റെ ഒരു വകഭേദമാണ്. ഇതിനെതിരെ ഉള്ള സ്വാഭാവിക പ്രതിരോധംക്ഷയിക്കുമ്പോഴാണ് വ്യക്തികളിൽ ഇത് ബാധിക്കുന്നത്. കർമ ദോഷങ്ങളും ചില ഗ്രഹനിലകളും ഉപബോധ മനസിനെ ദുർബലപ്പെടുത്തും. ആ സമയം ഉപബോധ മനസിൽ സ്വയമായോ ബാഹ്യകാരണങ്ങളാലോ ക്രമകേടുകൾ ബാധിക്കാം.
ഇരട്ട വ്യക്തിത്വം മുതലായ ചില ക്രമക്കേടുകൾ ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നുണ്ട്. പനി ശോഷം ആലസ്യം അൽപ്പനിദ്ര അതിനി ദ്ര അലർജി വിഷാദം കോപം ഭയം ഭ്രമം (മനോനിയന്ത്രണ കുറവ്) മറവി മൂകത തകൃത ക്ഷയം (ആ ഹത് ഘട്ടങ്ങളിൽ പ്രതികരിക്കാൻ സമയം കൂടുതൽ എടുക്കുക) ഒജക്ഷയം ലയിംഗിക വിരക്തി മുതലായ അനേകം ദോഷങ്ങൾ ആഭിചാരം കൊണ്ട് സംഭവിക്കാം. ആഗന്തുക കാരണങ്ങളാലും ഇവയൊക്കെ ഉണ്ടാകാം.ഔഷധങ്ങൾ ഫലിക്കാതെ വരുന്നു എങ്കൽ അഭിചാരവും സംശയിക്കണം. രോഗങ്ങളേയും സ്വഭാവദൂഷ്യങ്ങളേയും ദൂരീകരിക്കാൻ മന്ത്രൗഷധ യോഗവിധികൾ (പ്രഭാവ ചികിൽസ ) സ്വീകരിക്കുമ്പോഴും വ്യക്തികളുടെ സ്വയം പ്രതിരോധം തടസമാകും. അത്തരം സാഹചര്യങ്ങളിൽ സ്വയം പ്രതിരോധം ക്ഷയിപ്പിക്കേണ്ടി വരാം. ഗുണത്തിനു വേണ്ടി ചെയ്യുന്ന അവയും ആഭിചാരത്തിന്റെ ഗണത്തിൽ വരും. കൂടെ കൂടെ അത്തരം ചികിൽസകൾ ചെയ്യുന്നത് സ്വയം പ്രതിരോധ ശേഷിയെ ക്ഷയിപ്പിക്കും. അലർജിക്കെതിരെ നൽകുന്ന സിട്രസിൻ പോലുള്ള ഔഷധങ്ങൾ പ്രതിരോധശേഷിയെ ക്ഷയിപ്പിക്കു ന്നതു പോലെ. ശാപകോപണൾ തപശക്തിയെ ക്ഷിപ്പിക്കും നിങ്ങൾ ഒരാളെ ദ്രോഹിക്കണമെന്ന് വിചാരിക്കുന്നതു പോലും നിങ്ങളുടെ മനസിനെ ദുർബലപെടുത്തും. ഗ്രഹ ബലം കുറയുമ്പോൾ അവ ദുരിതങ്ങൾ ഉണ്ടാക്കും. സ്വർണ ഭസ്മം താമ്ര ഭസ്മം മാനസ മിത്ര വടകം സാരസ്വത അരിഷ്ടം അശ്വഗന്ധാരിഷ്ടം അപരാജിത യോഗം ശതാവരീ തൈലം പഞ്ചഗവ്യഘൃതം കല്യാണ ഘൃതം ഇവയൊക്കെ ഉപബോധമനസിന്റെ വൈകല്യങ്ങളെ പരിഹരിക്കാൻ കുറെയൊക്കെ സഹായിക്കും.മറ്റു പാർശ ഫലങ്ങളില്ലാത്തതും വിദഗ്ദ്ധോപദേശം കൂടാതെ ഉപയോഗിക്കാ വുന്നതും ആണ്. ത്രൈലോക്യ മോഹന സിന്ദൂരം ദേവ വശ്യതിലകം ലോകവശ്യ തിലകം മുതലായവക്കും ഉപബോധമനസിനെ ശക്തിപെടുത്തുവാൻ കഴിവുണ്ട്. ക്ഷേത്ര ആരാധന കൊണ്ടും വ്രതാനുഷ്ടാനങ്ങൾ കൊണ്ടും ശമദമങ്ങളെ കൊണ്ട് മനസിനെ ദൃഢീകരിച്ച വ്യക്തികളെ കൊണ്ടും ഈശ്വര സാക്ഷാത്കാരം നേടിയ ഗുരുക്കൻമാരെ കൊണ്ടും ഉപബോധ മനസിന്റെ വൈകല്യങ്ങളെ ദൂരീകരിക്കാൻ സാധിക്കും. താന്ത്രിക വിധികൾ കാരണങ്ങൾക്കും ലക്ഷണങ്ങൾക്കും അനുസരിച് വിപുലമായി വിവരിക്കുന്നുണ്ട്. യാതൊരു വിധ സംഘടനാ ബലവും ഇല്ലാതാരുന്നപ്പോഴും താന്ത്രികരും മാന്ത്രികരും ജോതിഷികളും ഗുരുക്കൻമാരും ആണ് ഹിന്ദുമതത്തിൽ ജനങ്ങളെ പിടിച്ചു നിർതിയിരുന്നത്.ഇതു മനസിലാക്കിയിട്ടാണ് മതം മാറ്റ പ്രവർത്തകരും യുക്തിവാദികളും ഇവർകെതിരെ നിരന്തരം ആരോപണങ്ങളും പ്രചരണങ്ങളും നടത്തുന്നത്‌ .
താന്ത്രിക വിധി എന്നുദ്ദേശിക്കുന്നത് ഉപാസനാ മൂർതികളെ കൊണ്ടും അനുയോജ്യമായ ദ്രവ്യങ്ങളെ കൊണ്ടും ഹോമ പൂജാദികളെ കൊണ്ടും വ ശ്യാ കർഷണാദി അഷ്ട കർമങ്ങളെ ചെയ്യുന്നതിനെ ആണ്. എന്നാൽ അതിനും പ്രയോക്താവിന്റെ ഹിപ്നോട്ടിക് നിർദേശം തന്നെ ആണ് പ്രധാനം. ഒരു ഹിപ്നോട്ടിസ്റ്റ് രോഗിയെ ഹിപ്നോട്ടിക് നിദ്രയിലാക്കിയ ശേഷം ” ഉപബോധമന സേ നീ ഉണരുക. നീ ഉണർന്ന് നിന്റെ ജോലി ശരിയായി ചെയ്ത് ഈ ശരീരം ആരോഗ്യ വത്തും ബലവത്തും ആക്കി തീർകുക “എന്ന് നിർദേശം കൊടുക്കുന്നു. ഒരു മാന്ത്രികൻ “ഓം ഹ്രീം ( മന്ത്രം ) (നക്ഷത്രം) നക്ഷത്ര ജാത(പേര്) നാമധേയസ്യ ആയുരാരോഗ്യ സംവർദ്ധനം കുരു കുരുസ്വാഹ” എന്ന് ജപിക്കുന്നു. ഇതിന് രോഗി അടുത്തു വേണമെന്നില്ല. രോഗിയുടെ രൂപം സങ്കൽപ്പിച്ച്‌ ചെയ്താൽ മതി. ഇനി രോഗിയെ അറിയില്ല എങ്കിലും കുഴപ്പമില്ല ഔഷധം ജലം ഭസ്മം മുതലായ ഒരു മാദ്ധ്യമത്തിൽ ജപിച്ച് കൊടുത്തു വിടാം. നിർദേശം രോഗിയിൽ എത്തിക്കുന്ന ജോലി ഉപാസനാമൂർതി ചെയ്തു കൊള്ളും. രോഗിയുടെ മനസിന്റെ ഉപരോധത്തെ കുറക്കാനും ഉപാസനാമൂർത്തിക്കു് കഴിയും.

യുക്തിയുഗം മാസികയിൽ വന്ന ഒരു ലേഖന ഭാഗം സാന്ദർഭികമായി ഇവിടെ ഉദ്ധരിക്കട്ടെ “താപം വേഗം പ്രകാശം ഗുരുത്വാകർഷണം മുതലായവയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. അദ്ധ്യാത്മികതക്ക് ഒരു സ്വാധീ നവും ഇല്ല. അപകടം പറ്റരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഉയരത്തിൽ നിന്ന് ചാടിയാലും അപകടം ഉണ്ടാകും എന്ന്. പ്രാർത്ഥന വ്യർത്ഥമാണെന്ന് സമർത്ഥിക്കാനാണ് അവരത് പറഞ്ഞത്.

പ്രപഞ്ചത്തിൽ പല തരത്തിലുള്ള ഊർജ രൂപങ്ങൾ കാണപെടുന്നു. താപോർജം വൈദ്യുത ഊർജംചല നോർജം സംഭരിതോർജം പ്രകാ ശോർക്കും ചല നോർജത്തിന്റെ വിഭാഗമായ ശബേദാർജം ആറോമി കോർജം രാസ ഊർജം കാന്തശക്തി ഗുരുത്വാ കർഷണ ശക്തി എന്നിങ്ങനെ. ആറ്റോമിക ഊർജ മൊഴി കെ മാറ്റുള്ളവ യെല്ലാം മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഭഗവാൻ കൃഷ്ണൻ ഉൾപെടെ പലരും യോഗാഗ്നിയിൽ ദഹിച്ചതായി പറയപെടുന്നു.കാരണം കണ്ടെത്താൻ കഴിഞ്ഞാട്ടിയല്ലങ്കിലും പലരും സ്വയം കത്തി പോയതായി ആധുനിക ശാസ്ത്രവും രേഖപെടുത്തിയിട്ടുണ്ട്. ഇവ ഏതോ അജ്ഞാത സാഹചര്യത്തിൽ ശരീരം സ്വയം ഉൽപാദിപ്പിക്കുന്ന ആറ്റോമിക ഊർജമാണെന്ന് വിശ്വസിച്ചു വരുന്നു.

ഒരു ഊർജ രൂപത്തെ മറ്റൊരു ഊർജ രൂപ മാ യി മാറ്റുന്നതിന് പല സാങ്കേതികവിദ്യകളും ഇന്ന് നിലവിലുണ്ട്. ഇന്ധനം കത്തുമ്പോൾ ഉർജം ഉണ്ടാകുന്നു എന്ന് വളരെ പണ്ടുമുതലേ മനുഷ്യർ മനസിലാക്കി യിരുന്നു. എന്നാൽ അത് ഉപയോഗിക്കുവാൻ അറിയില്ലായി രുന്നു. ആ വിഎൻജിൻ കണ്ടു പിടിച്ചപ്പോഴാണ് ഇന്ധനഊർജം ഉപയോഗ ക്ഷമമായത്. ആവിഎൻജിൻ താപ ഊർജത്തെ ചലന ഊർജമായി പരിവർത്തനം ചെയ്യുന്നു. ചൂടു കൊണ്ട് ജലം നീരാവി യാകുമ്പോൾ ഉണ്ടാകുന്ന വികാസം ഒരു പിസ്റ്റണെ ചലിപ്പിക്കുകയും ആ ചലനം കണക്റ്റിഗ് റാഡുവഴി ഷാഫ്റ്റിനെ കറക്കുകയും ആ ചലനം ബൽറ്റോ മററ് സംപ്രേക്ഷണ ഉപാധികളോ ഉപയോ ഗിച്ച് ആവശ്യമുള്ളസ്ഥലത്ത് എത്തിക്കുകയും ചെയ്താണ് ഊർജം ഉപയോഗി ക്കുന്നത്. ഇവ സുഗമമാക്കുവാൻ വേണ്ട ലൂബ്രി ക്കൻറുകളും ആവശ്യ മാണ്. ഉണ്ടാകുന്ന ഊർജത്തിന്റെ ചെറിയൊരു ശതമാനമേ ആദ്യകാല എന്ത്രങ്ങ ളിൽ ഉപയോഗ ക്ഷമ മായിരുന്നുള്ളു. അത്യാധുനിക എന്ത്രങ്ങളിലും നല്ലൊരു ഭാഗം ഊർജം നഷ്ട മാകുന്നുണ്ട്. ഇതിന് എന്ത്രനഷ്ടം എന്ന് പറയുന്നു. പല ഊർജ സ്റോതസു കളിലേയും ഊർജ ക്ഷമതാ നിരക്ക് വ്യത്യ സ്ഥമാണ്. സൂര്യ പ്രകാശത്തിൽ നിന്നും സോളാർ സെല്ലുപയോഗിച്ച് വൈദ്യുതോർജം ഉൽപാദി പ്പിക്കുവാൻ ഇന്ന് കഴിയുന്നുണ്ട്. എന്നാൽ ക്ഷമത വളരെ കുറവാണ്. സൂര്യപ്രകാ ശത്തി ലടങ്ങിയിരിക്കുന്ന ഊർജത്തിന്റെ 20 ശതമാന ത്തിൽ താഴെ മാത്രമേ ഉപയോഗി ക്കുവാൻ കഴിയുന്നുള്ളു.

മനശക്തിയുടെ ചൂഷണ ത്തിലും സാങ്കേതിക വശ ങ്ങൾ ഏറെഉണ്ട്. താപ ഉർജം ഉപയോഗിക്കുവാൻ യന്ത്ര സാങ്കേതികത പോലെമനശക്തി ഉപയോഗിക്കുവാനും സാങ്കേതികവിദ്യകൾ ആവശ്യമാണ്. അവയാണ് അദ്ധ്യാത്മിക ശാസ്ത്രം വിവരിക്കുന്നത് വ്യത്യസ്ത വിധികളിൽ മനശക്തിയുടെ ചൂഷണ ക്ഷമത വ്യത്യസ്ഥവും ആണ്. ഇന്ധനം കത്തിയാൽ ഊർജമുണ്ടാകും ഉണ്ടാകുന്ന ഊർജം പയോഗിക്കുവാൻ സാങ്കേതിക സൗകര്യങ്ങൾ വേണം. സൂര്യ എകാശത്തിന്റെ സഹായത്താൽ ചെടികൾ അന്നജം ഉൽപാദിപ്പിക്കുന്നു. ജീവികൾക്ക് അത് കഴിയുന്നില്ല. ജീവികൾക്ക് സൂര്യ എകാശം കിട്ടാത്തതു കൊണ്ടല്ല.അതിനുള്ള സൗകര്യം ജന്തുക്കളിൽ ഇല്ലാത്തതു കൊണ്ട് ആണ്.

വൈദ്യുത ഊർജത്തിന്റെ ഒരു സൂക്ഷ്മരൂപമാണ് മൈക്രോ ഇലക്ട്രോക്കിക്സിൽ ഉപയോഗിക്കുന്നത്. അതു കൊണ്ട് വാഹനം ഓടിക്കുവാനോ റോക്കറ്റുകൾ പറഞ്ഞു വാനോ കഴിയില്ല. എന്നാൽ ഇന്ന് വാഹനങ്ങളും റോക്കറ്റുകളും മറ്റനേക എന്ത്രങ്ങളുടെ പ്രവർതനവും നിയന്ത്രിക്കുന്നത് മൈക്രോ ഇലക്ടോണിക്സ് ആണ്. അതുപോലെ ഒരു സൂക്ഷ്മ ഊർജ രൂപമാണ് മനശക്തി അതു കൊണ്ട് ജീവൽ പ്രവർതങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കുമെന്നാണ് അദ്ധ്യാത്മിക ശാസ്ത്രം പറയുന്നത്. ഭൗതിക ഊർജ പ്രവർത്തനങ്ങൾ നടത്താമെന്നല്ല സ്വന്തം ശരീരത്തിൽ മാത്രമല്ല മറ്റു ജീവനുള്ള എല്ലാറ്റിലും സാധിക്കും . ഭൂമിക്കും ജീവനുണ്ട് (സ്വയം നിയന്ത്രണ സംവിധാനം) ഉണ്ട് എന്ന് വിശ്വസിച്ചു വരുന്നു. ഈ സ്വയം നിയന്ത്രണ സംവിധാനത്തെ മനശക്തി കൊണ്ട് നിയന്ത്രിക്കാനാവും. യധേഷ്ടം നിയന്ത്രിക്കാമെന്ന് ഇതിന് അർത്ഥമില്ല. സ്വന്തം ശരീരത്തിലെ ജീവപ്രവർത്തങ്ങളിൽ പോലും നമുക്ക് കാര്യമായ നിയന്ത്രണമില്ല .ചെറിയ നിയന്ത്രണ മൊക്കെ ആകാമെന്നേ ഉള്ളു. മനശക്കിയെ മറ്റേതെങ്കിലും ഊർജ രൂപമായി മാറ്റുവാൻ ഒരു സംവിധാനവും നിലവിലില്ല. ഇക്കാലത്ത് മാന്ത്രിക മൊക്കെ സാദ്ധ്യ മോ? അതിന് യോഗ്യരായ പ്രയോക്താക്കൾ ഇന്നുണ്ടോ. ഇങ്ങിനെ പലരും ചോദിക്കുന്നു. സിനിമയിലും സീരിയലിലും മറ്റും കണ്ടിട്ടുള്ള പല മാന്ത്രിക വിദ്യകളും മനസിൽ കണ്ടാണ് പലരും ഇങ്ങിനെ ചോദിക്കുന്നത്. മന്ത്രം കൊണ്ട് അടച്ചിട്ട മുറിയിൽ കടക്കുന്നതും കാററുണ്ടാ ക്കിയും തീയുണ്ടാക്കിയും മറ്റുള്ളവരെ ആ മിക്കുന്നതും. ഭൂത പ്രേതാദി കളെ മനുഷ്യരുടേയോ മൃഗങ്ങളുടേയോ രൂപത്തിൽ അയച്ച് പ്രതിയോഗികളെ ആക്രമിക്കുന്നതും ഒക്കെയാണ് മാന്ത്രികത്തെ പറ്റി പലരിലും ഉള്ളസങ്കൽപങ്ങൾ .ഇതൊക്കെ സാദ്ധ്യ മോ എന്നെനിക്ക് അറിയില്ല. അതിഭാവുകങ്ങൾ ഒഴിവാക്കിയാൽ മാന്ത്രികം എല്ലാവർക്കും പഠിക്കാവുന്നതും ദൈന ന്തി ന ജീവിതത്തിൽ പല പ്രയോജനങ്ങളും ഉണ്ടാകുന്നതും ആണ്. കരാട്ടേപിക്കുന്നവർ എല്ലാം ബ്രൂസ് ലീയെ പോലെ ആവില്ല. ക്രിക്കറ്റ് പഠിക്കുന്നവർ എല്ലാം സച്ചിനെ പോലെ ആവുകയില്ല. കുഞ്ഞുങ്ങൾ അകാരണമായി കരയുമ്പോൾ അമ്മമാർ ഉപ്പും മുളകും ഉഴിഞ്ഞ് തീയിലിടുന്നതും കർപൂരം ഉഴിഞ്ഞം വീടിന് വെളിയിൽ വച്ച് കത്തിക്കുന്നതും കൃഷിക്ക് അകാരണമായ പിഴവു വരുമ്പോൾ കൃഷിയിൽ നാരങ്ങ വെട്ടി ഗുരുതി കൊടുക്കുന്നതും ദൃഷ്ടി ദോഷം ആർത്തി ദോഷംനാവിൻ ദോഷം മുതലായവക്ക് ഓതികൊടുക്കുന്നതും കൊടിഞ്ഞി വിലക്കുന്നതും എല്ലാം മാന്ത്രികത്തിൽ പെടുന്നവയാണ്. ഇതിനൊക്കെ ഫലം കിട്ടുന്നത് എല്ലാവർക്കും ഒരു പോലെ അല്ല. ജന്മ സമയത്തെ ഗ്രഹനിലക്കും മറ്റും അനുസരിച്ച് ചിലർക്ക് ഇതിന് പ്രത്യേക കഴിവുണ്ടാകും. ഈ കഴിവിനെ വർദ്ധിപ്പിക്കാൻ യോഗശാസ്ത്രത്തിലും മന്ത്ര ശാസ്ത്രത്തിലും പല അനുഷ്ടാന വിധികളും നിർദേശിച്ചിട്ടുണ്ട്. തന്ത്രശാസ്ത്ര വിധികൾ മന്ത്ര സിദ്ധിയുള്ള ഗുരുവിൽ നിന്നും പകർന്നു കിട്ടേണ്ടതാണ്. എന്നാൽ യോഗ ശാസ്ത്ര വിധികൾ അറിയാവുന്ന ആരിൽ നിന്നും പുസ്തകങ്ങളിൽ നിന്നും പഠിക്കാവുന്നതാണ്. രോഗികൾ വിദഗ്ദ്ധോപദേശം തേടേണ്ടതാണ്.

മന്ത്രചികിത്സയും മന്ത്രഷധ ചികിൽസയും അനുഷ്ടിക്കുവാൻ യോഗ്യരായ ആളുകളെ ജോതിഷം നിർവചിക്കുന്നത്ഇങ്ങിനെ

(1) മേടം കർക്കിടകം ചിങ്ങം കന്നി തുലാം എന്നീ രാശികളിൽ സ്വക്ഷേത്രം ഉച്ചം ദൃഷ്ടി കേന്ദ്രം തുകോണം ഇവയിൽ ഏതെങ്കിലും ഒരു രാശി ബലേത്തോടെ മന്ത്രചികിൽസയിലും മന്ത്രൗഷധ യോഗങ്ങളിലും സമർത്ഥനാകും. ഉത്തമനാകുന്നു.

(2) ലഗ്നരാശിയുടെ അധിപൻ സ്വക്ഷേത്രം കേന്ദ്രം ത്രികോണം ഇവയിൽ ഒരു സ്ഥാനത്തു നിൽകെ ജനിച്ച വൻ മന്ത്രചികിൽസയിലും മന്ത്രൗഷധ യോഗങ്ങളിലും സമർത്ഥ നാകും.

(3) ലഗ്നാധിപതിയും നാലാം സ്ഥാനാധിപതിയും ഭാഗ്യാധിപതിയും ആറാം രാശിയിൽ നിൽക്കുമ്പോഴോ

ആറാം സ്ഥാനാധിപതി നിൽക്കുന്ന രാശിയിൽ നിൽകുമ്പോഴോ ജനിച്ചവൻ മന്ത്രചികിത്സയിലുമന്ത്ര്യഷധ ചികിത്സയിലും സമർത്ഥനാകും.

(4) ഒമ്പതാം സ്ഥാനാധിപതി ബലവാനയി ഇരുന്ന് ശുഭഗ്രഹങ്ങളെ ശുഭഗ്രഹങ്ങൾ നോക്കുന്ന സമയം ജനിച്ചവൻ മന്ത്രചികിൽസയിലും മന്ത്രാഷ ധ ചികിത്സയിലും സമർത്ഥനാകും.

(5) ഒമ്പത്യം സ്ഥാനാധിപതി ബലവാനായി ഇരുന്ന് ശുഭഗ്രഹങ്ങളോടുകൂടി കേന്ദ്ര ത്രികോണങ്ങളിലോ മിത്ര ക്ഷേത്രം സ്വക്ഷേത്രം ഉച്ചം മുതലായ രശികളിലോ നിൻ കെജനിച്ചവൻ എന്ന ചിട്ടിത്സയിലും മന്ത്രൗഷധ ചികിത്സയിലും സമർത്ഥനാകും.

(6) പത്താം സ്ഥാനാധിപതി പത്താം സ്ഥാനത്തിൽ തന്നെയിരുന്ന് ഗുരു ചൊവ്വ മിത്രഗ്രഹങ്ങളോടും കൂടി പത്താം സ്ഥാനത്തെ നോക്കുന്ന സമയം ജനിച്ചവൻ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിത്സയിലും സമർത്ഥനാകും.

(7) നാലാം സ്ഥാനാധിപതിയും ലഗ്നാധിപനും ഒരു രാശിയിലിരുന്ന് അവരോട് ശുക്രൻ ചേർന്നാലും ശുക്ര ദൃഷ്ടി ഉണ്ടായാലും അക്കാലത്തിൽ ജനിക്കുന്നവൻ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിത്സയിലും വിഷ വിദ്യയിലും സമർത്ഥനാകും.

(8) നാലാം സ്ഥാനാധിപതിയും ലഗ്നാധിപനും പത്താം സ്ഥാനത്തിലിരുന്ന് ഇവരോട് ചന്ദ്രൻ ചേരുകയോ നോക്കുകയോ ചെയ്യുന്ന സമയം ജനിച്ചവൻ മന്ത്രചികിത്സയിലും മന്ത്രാഷ ധ ചികിത്സയിലും ഗജ കർണം ഗോകർണം മുതലായവയിലും സമർത്ഥനാകും.

(9) ലഗ്നാധിപതിയും ഏഴാമിടത്തിmധിപതിയും ഒരു രാത്രിയിലിരുന്നാലും അതു ശത്രു വീടായിരുന്ന് ചൊവ്വായുടെ ദൃഷ്ടി ഉണ്ടായിരുന്നാലും അക്കൂത്തു ജനിക്കുന്നവൻ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും കൂട്ടുവിഷ വിദ്യയിലും സമർത്ഥനാകും,

(10) ലഗ്നാധിപതിയും പത്താമിടാധിപതിയും സൂര്യനോടു കൂടിയിരുന്നാലും അവരെ രാഹു നോക്കുകയോ ചേരുകയോ ചെയ്താലും അക്കാലത്തു ജനിച്ചവൻ എത്ത ചികിൽസയിലും മബ്രൗഷധ ചികിൽസയിലും മാന്ത്രിക താന്ത്രിക വിദ്യയിലും സമർത്ഥനും ധനിക്കും ആകും.

(11) പത്താം സ്ഥാനത്തിൽ സൂര്യൻ ചേർന്നാൽ മാന്ത്രികനും ഗുളികൻ ചേർന്നാൽ ദുർമാന്ത്രികനും ആകും.മന്ത്രചികിൽസക്കും മന്ത്രൗഷധ ചികിൽസക്കും മദ്ധ്യ മനാകും.

(12) പത്താം സ്ഥാനാധിപതി അഞ്ചാം സ്ഥാനാധിപതി ഇവരോട് ബലമുള്ള ഗ്രഹങ്ങൾ ചേർന്നാൽ അഷ്ടാംഗ യോഗയിലും മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും ശോഭിക്കും.

(13) നാലാം സ്ഥാനാധിപതി ഒമ്പതിലിരുന്ന് അതിനെ ശുഭഗ്രഹങ്ങൾ നോക്കുകയോ ചേരുകയോ ചെയ്താൽ അവൻ അജ്ഞന വിദ്യയിൽ ശോഭിക്കും.

(14) ഒൻപതിൽ ശൂനോ ഗുരുവോ ഇരുന്നാൽ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും അഷ്ടാംഗ യോഗയിലും ശോഭിക്കും

(15) ആറാം സ്ഥാനാധിപതി പാപഗ്രഹമായി കേന്ദ്രത്തിലിരുന്ന് അതിനെ ശുഭഗ്രഹങ്ങൾ നോക്കുന്ന കാലത്തിൽ ജനിച്ചവൻ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും ശോഭിക്കും. ബഹുമാന്യനും ദുഷ്ടന്മാർക്ക് ഭയം കൊടുക്കുന്നവനും ആകും

(16) ആറാ മിടത്ത് രാഹു ഇരുന്നാൽ അവനെ ദുഷ്ടമൃഗങ്ങളും വിഷജീവികളും ഭയപ്പെടും. മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിത്സയിലും മദ്ധ്യ മനും വിഷവിദ്യയിൽ സമർത്ഥനും ആകും

(17) .രണ്ടാം സ്ഥാനാധിപതി യോട് ചൊവ്വ രാഹുഗുളികൻ ഇവ ചേർന്നിരുന്നാൽ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും ശോഭിക്കും.ശിവൻ ശാസ്താ രു ദ്രൻ കാളി വീരഭദ്രൻ ഗരുഡൻഇ വരെ ഭജിക്കുവാൻ യോഗ്യനായിരിക്കും,

( 18) നാലാം സ്ഥാനാധിപതിയും ലഗ്നത്തിന്റെ നാലാം സ്ഥാനാധിപതിയും ഏതു രാശിയിലും ഒന്നിച്ചിരുന്ന് ശുക്രൻ അനുകൂലമായിരിക്കെ ജനിച്ചവൻ മന്ത്രചികിൽസയില 60 മന്ത്രൗഷധ ചികിത്സയിലും സമർത്ഥനാകും ദുർഗ ശക്തി വാരാ ഹി മുതലായവർക്ക് പ്രിയനാകും .ശത്രുജിതനാകും

Leave a comment