post,24 വ്രതവും ഗുണവും

ദേവൻമാരെ പ്രീതിപെടുത്താനാണ് വ്രതങ്ങൾ എന്നാണ് പൊതുവായ വിശ്വാസം .അതു കേട്ടാൽ തോന്നും ദേവൻമാർ ഒക്കെ സാഡിസ്റ്റുകൾ ആണെന്ന്. ഭക്തരുടെ സങ്കടം കണ്ട് സന്തോഷി ക്കുന്നവരെ അങ്ങിനെ അല്ലേ വിശേഷി പ്പിക്കാൻ പറ്റൂ. എധാർത്ഥ ത്തിൽ എന്താണ് വ്രതങ്ങളുടെ പൊരുൾ. അതിന് ശരീരത്തിന്റെ പ്രവർത്ത നത്തെ പറ്റി അൽപം മനസിലാക്കണം. ഉപയോഗി ക്കുന്നവ ശക്തി പെടുകയും ഉപയോഗി ക്കാത്തവ ദുർബല പെടുകയും ചെയ്യുന്നത് ഒരു ജീവൽ പ്രതിഭാസം ആണ്. ദീർഘകാ.ലം രോഗാണു മുക്തമായ അന്റാ ർട്ടിക്കിലും മറ്റും താമസി ക്കേണ്ടി വരുന്ന വരുടെ രോഗ പ്രതിരോധ ശേഷി നശിച്ചുപോകുന്നു. കുറേ കാലം ഭക്ഷണം കുറച്ചാൽ വിശപ്പ് ക്ഷയിക്കുന്നു. കുറേ കാലം ഒരംഗം ചലിക്കാതെ ഇരുന്നാൽ അവിടം ദുർബലപെടുന്നു. അതുപോലെ തന്നെ കൂടുതൽ ഉപയോഗി ക്കുന്നവ കൂടുതൽ ശക്തിപെടും ദിവസവും ശരീരാധ്വാസം ചെയ്യുന്ന വർക്ക് കായിക ശേഷി കൂടുതൽ ഉണ്ടാവും ദിവസവും .പഠിക്കുന്ന വർക്ക് ബുദ്ധി വർദ്ധിക്കും. വാക്സി നുകൾ ചെയ്യുന്നത് ഒരുഅണുബാധ ഏൽപിച്ച് പ്രതിരോധ ശേഷി വർദ്ധി പ്പിക്കുക ആണ്. അനുകൂലമായ ആഹാരവിഹാരാദികൾ കൂടി വേണം. അതു പോലെ ഉപബോധ മനസിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പി ക്കാൻ ചെയ്യുന്ന വ്യായാമ പദ്ധതി ആണ് വ്രതങ്ങൾ. ശരീരത്തിന്റെ ആന്തരിക പ്രവർതനങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്. ഉപബോധ മനസാണ്‌. ഈ പ്രവർത്തനങ്ങളിൽ ബോധ മനസിന് കാര്യമായ സ്വാധീനം ഇല്ല. അതുണ്ടാക്കി എടുക്കുക എന്നതാണ് വ്രതങ്ങളുടെ പൊരുൾ. നാളെ രാവിലെ നാലു മണിക്ക് ഉറക്കം ഉണരണം എന്ന് നിശ്ചയിച്ചാൽ അലാറം വക്കാതെ എത്ര പേർക്ക് ഉത്തരാൻ സാധിക്കും. ഇന്നു രാത്രി എട്ടുമണിക്ക് ഉറങ്ങണം എന്നു വിചാരി ച്ചാൽ എത്ര പേർക്ക് ഉറങ്ങാൻ പറ്റും. ഇതു രണ്ടും അധികം പേർക്കും കഴിയില്ല. സ്ഥിരമായി നാലു മണിക്ക് ഉണരുകയുംഎട്ടു മണിക്ക് ഉറങ്ങുകയും ചെയ്യുക എന്നതല്ല. ഉദ്ദേശിക്കുന്ന സമയത്ത് ഉറങ്ങാനും ഉണരാനും കഴിയണം. ഇത് സ്ഥിരമായ പരിശീലനം കൊണ്ട് സാധിക്കാ വുന്ന താണ്. പരിശീലനം കൊണ്ട് വിശപ്പും ദാഹവും രക്ത സമ്മർദ്ദവും നെഞ്ചിടിപ്പും ശ്വസനവും ഒക്കെ നിയന്ത്രി ക്കാൻ സാധിക്കും. ഇന്ന ദിവസം ഉപവാസം എടുക്കണം എന്ന് മുൻകൂട്ടി നിശ്ചയിക്കുക. അന്ന് ഉപവാസം എടുക്കുക. .മുൻകൂട്ടി നിശ്ചയിക്കാതെ ഉപവാസം എടുത്താൽ ശരിയായ ഗുണം കിട്ടില്ല. ആദ്യമൊക്കെ വ്രതമെടുക്കുമ്പോൾ വിശപ്പ് അസഹ്യമായി തോന്നാം. സ്ഥിര മായി ഒരു ദിവസം വ്രതം എടുത്താൽ ക്രമേണ അന്ന് വിശപ്പ്‌ ഇല്ലാതെ വരും. അന്ന് ആഹാരം കഴിച്ചാൽ ദഹന കേട് ഉണ്ടായി എന്നും വരാം.അപ്പോൾ അത് ശീലം ആയി. അതല്ല വേണ്ടത്. മുൻകൂട്ടി നിശ്ചയിക്കുന്ന സമയത്ത് കഴിക്കുവാനും കഴിക്കാതിരിക്കുവാനും കഴിയണം. നിശ്ചയിക്കുന്ന സമയത്ത് ഉറങ്ങുവാനും ഉണരുവാനും കഴിയണം അതിനാണ് നിശ്ചയ ശക്തി എന്ന് പറയുന്നത്. ഒരു തുടക്കകാരൻ ആദ്യം ലഖു വായ കാര്യങ്ങൾ നിശ്ചയിക്കണം നിശ്ചയിക്കുന്ന സമയത്ത് ഉറങ്ങുവാനും ഉണരുവാനും പരിശീലിക്കാം. അലസതവിട്ട് നിത്യാനുഷ്ടാനങ്ങൾ അനുഷ്ടിക്കുക ആഗ്രഹങ്ങളെ വിട്ട് ആവശ്യങ്ങളറിഞ്ഞ് ഭക്ഷണം കഴിക്കുക. യുക്തമായ ഒരു ഏകദിന വ്രതം ഇഷ്ടദേവതക്ക് പ്രാധാന്യമുള്ളത് ആചരിക്കുക. വ്രത ദിവസം കഴിയുമെങ്കിൽ മൗനവ്രതം കൂടി ആചരിക്കുക, .മൗന വ്രതം നി]ശ്ചയ ശക്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. വ്രത ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കുക.. വിശപ്പ് അടക്കി വക്കുക എന്നതല്ല വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്. മുൻകൂട്ടി നിശ്ചയിക്കുന്ന തനുസരിച്ച് വിശപ്പ് ക്രമീകരിക്കാൻ കഴിയുകയാണ് വേണ്ടത്.. ഒരു പ്രാവശ്യം രാവിലെ ആഹാരം കഴിച്ചാൽ അടുത്ത തവണ ഉച്ചക്ക് കഴിക്കുക, അതിനടുത്ത തവണ വൈകിട്ട് ആഹാരം കഴിക്കുക. എല്ലായ്പോ ഴും ഒരു പോലെ ആവർതിച്ചാൽ നിശ്ചയ ശക്തി അപ്രസക്ത മാകും .അതൊരു ശീലം ആയി മാറും.

ഒരു കാര്യം നിശ്ചയി ക്കുമ്പോൾ അത് ആവർതിച്ച് ഉരുവിട്ട് മനസിൽ ഉറപ്പിക്കണം. മന്ത്രം ജപിക്കു ന്നതു പോലെ. ഉദാഹരണം “നാളെ ഞാൻ മിതാഹാരം ശീലിക്കുവാൻ ദിശ്ചയിച്ചിരിക്കുന്നു .നാളെ മദ്ധ്യാഹ്നത്തിൽ മാത്രമേ എനിക്ക് വിശപ്പുണ്ടാവുകയുള്ളു നാളെ മദ്ധ്യാഹ്നത്തിൽ മാത്രമേ ഞാൻ ഭക്ഷണം കഴിക്കുകയുള്ളു.” എന്ന് വൈകിട്ട് ഉറങ്ങാൻ കിടക്കുമ്പോൾ പല ആവർത്തി ഉരുവിടുകവളരെ വേഗത കുറച്ച് സ്ഫുടമായും ദൃഢമായും ഉരുവിടണം.നിശ്ചയിച്ചതു പോലെ പ്രവർത്തിക്കുക. പ്രലോഭനങ്ങളിൽ പെട്ട് നിശ്ചയം മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ട് അനുഭവപെടാം. കുറച്ചു പ്രാവശ്യം കൊണ്ട് അസ്വസ്തത ഇല്ലാതെ സുഖമായി വ്രതാചരണം സാദ്ധ്യമാകും. അതു കഴിഞ്ഞാൽ സമയം മാറ്റി നിശ്ചയിക്കുക .”നാളെ ഞാൻ മിതാഹാരം ശീലിക്കുവാൻ നിശ്ചയി ച്ചിരിക്കുന്നു. നാളെ രാവിലെ മാത്രമെ എനിക്ക് വിശപ്പുണ്ടാവുകയുള്ളു. നാളെ രാവിലെ മാത്രമെ ഞാൻ ഭക്ഷണം കഴിക്കുകയുള്ളു” എന്ന് നിശ്ചയിക്കുക. അങ്ങിനെ പ്രവർത്തിക്കുക. കുറച്ചു പ്രാവശ്യം അങ്ങിനെ പ്രവർത്തി ച്ച ശേഷം വൈകിട്ട് നിശ്ചയിക്കുക. വൈകിട്ട് ആഹാരം കഴിക്കുമ്പോൾ അഞ്ചു മണിക്ക് മുൻപായി കഴിക്കുവാൻ ശ്രദ്ധിക്കുക. സുഖമായി ഇത്രയും ചെയ്യാമെന്ന് ആയാൽ പൂർണ ഉപവാസം ശീലിക്കാം. രോഗികൾ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലേ ഉപവാസം ശീലിക്കാവൂ .

ആഹാരം നിയന്ത്രിക്കുമ്പോൾ പ്രഷറും ഷുഗറും ഗ്ലൂക്കോസ് ലവലും താണുപോകുന്നു ണ്ടെങ്കിൽ അടിയന്തിര ശുശ്രൂഷ ചെയ്യുവാൻ ഉപേക്ഷ കാണിക്കരുത്.അതു പോലെ മറ്റൊരപകടമാണ് ഷോക്ക്. ഊർജ ദൗർബല്യം നേരിടുമ്പോൾ ശരീരം കൊഴുപ്പിനെ വിഘടിപ്പിച്ച് ഊർജ ആവശ്യം നിറവേറ്റുവാൻ ശ്രമിക്കും. കൊഴുപ്പിനെ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചില രാസ വസ്തുക്കൾ ചിലരിൽ ഷോക്ക് എന്ന ഒരവസ്ഥ ഉണ്ടായേക്കാം. വിറയലും തലകറക്കവും ബോധക്കേടും ഉണ്ടാകാം. അങ്ങിനെ എന്തെങ്കിലും അസ്വസ്തത കണ്ടാൽ ഉടൻ ടോക്ടറെ കാണേണ്ട താണ്. ഇത് വിരളമായി കാണുന്ന ഒരവസ്ഥയാണ്. ശ്രദ്ധയോടെ പരിശീലിച്ചാൽ സാധാരണ ഒരാൾക്ക് ഒരു മണ്ഡലം വരെ ഉപവസിക്കാൻ സാധിക്കു ന്നതാണ്. ക്രിസ്തു നാൽപതു ദിവസം ഉപവാസം കിടന്നതിന്റെ പൊരുൾ ഈ തിയറി ആകാം. പ്രകൃതിചികിത്സകൾ ഉപവാസം ഒരു ചികിത്സാ പദ്ധതി ആയാണ് കാണുന്നത്. പ്രകൃതി ചികിത്സകരും ഒരു മണ്ഡലം വരെ ഉപവസിക്കാ മെന്നാണ് വിധിച്ചി ട്ടുള്ളത്. ഇത് ഗ്രഹസ്ഥനുള്ള വിധിയാണ്. യോഗികൾ പ്രകൃതിയിൽ നിന്നും ഊർജം സ്വീകരിച്ച് അനേക കാലം ഉപവസിച്ചിട്ടുള്ളതായി കാണുന്നു. ഉപബോധ മനസിനെ നിയന്ത്രിക്കാൻ ആയാൽ രോഗാദി വിഷയ ങ്ങളിൽ പല അൽഭുത പരിവർ തനങ്ങളും ഉണ്ടാക്കാൻ ആകും. ശാരീരിക രോഗങ്ങളിൽ മനസിനുള്ള പങ്ക്ആധുനിക ശാസ്ത്രം അംഗീകരിച്ചിട്ട് വളരെ കുറച്ചു കാലമെ ആയിട്ടുള്ളു. പൗരാണിക ഭാരതീയ ഋഷിമാർ എല്ലാ രോഗങ്ങളിലും മനസിന് പങ്കുണ്ടെന്ന് വിശ്വസിച്ചിരുന്നു. മനുഷ്യൻ ബോധ പൂർവമായ ചിന്തകളാൽ ഭൗതിക ശരീരത്തിൽ പല വ്യതിയാനങ്ങളും ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചു. ഇവയാണ് യോഗഎന്ന പേരിൽ അറിയപെടുന്നത്. ജപയോഗ മായാലും ഹഠയോഗ മായാലും രാജയോഗ മായാലും വ്രതയോഗമായാലും പ്രയോഗ വിധികളിൽ വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാനപരമായി മനസ്സിനെയാണ് അവലംബിക്കുന്നത്. പൂജകളിലും മറ്റും അംഗന്യാസവും മുദ്രകളും ഉൾ പെടുത്തി  ഇരിക്കുന്നത് ഉപബോധമനസിനെ കൂടി പൂജയിൽ പങ്കെടുപ്പിക്കു വാനാണ്. യുക്തിയുഗം മാസികയിൽ വന്ന ഒരു ലേഖന ഭാഗം സാന്ദർഭിക മായി ഇവിടെ ഉദ്ധരിക്കട്ടെ “താപം വേഗം പ്രകാശം ഗുരുത്വാകർഷണം മുതലായവയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. അദ്ധ്യാത്മികതക്ക് ഒരു സ്ഥാനവും ഇല്ല . അപകടം പറെരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഉയരത്തിൽ നിന്ന് ചാടിയാലും അപകടം ഉണ്ടാകും എന്ന്.”പ്രാർത്ഥന വ്യർത്ഥമാണെന്ന് സമർർത്ഥിക്കാൻ ആണ്‌ അവരത് ഉദ്ധരിച്ചത് .

പ്രപഞ്ചത്തിൽ പല തരത്തിലുള്ള ഊർജ രൂപങ്ങൾ കാണപെടുന്നു. താപോർജം വൈദ്യുത ഊർജംചല നോർജം സംഭരിതോർജം പ്രകാ ശോർക്കും ചല നോർജത്തിന്റെ വിഭാഗമായ ശബേദാർജം ആറോമി കോർജം രാസ ഊർജം കാന്തശക്തി ഗുരുത്വാ കർഷണ ശക്തി എന്നിങ്ങനെ. ആറ്റോമിക ഊർജ മൊഴി കെ മാറ്റുള്ളവ യെല്ലാം മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഭഗവാൻ കൃഷ്ണനുൾപെടെ പലരും യോഗാഗ്നിയിൽ ദഹിച്ചതായി പറയപെടുന്നു.കാരണം കണ്ടെത്താൻ കഴിഞ്ഞാട്ടിയല്ലങ്കിലും പലരും സ്വയം കത്തി പോയതായി ആധുനിക ശാസ്ത്രവും രേഖപെടുത്തിയിട്ടുണ്ട്. ഇവ ഏതോ അജ്ഞാത സാഹചര്യത്തിൽ ശരീരം സ്വയം ഉൽപാദിപ്പിക്കുന്ന ആറ്റോമിക ഊർജമാണെന്ന് വിശ്വസിച്ചു വരുന്നു. ഒരു ഊർജ രൂപത്തെ മറ്റൊരു ഊർജ രൂപ മാ യി മാറ്റുന്നതിന് പല സാങ്കേതികവിദ്യകളും ഇന്ന് നിലവിലുണ്ട്.

ഇന്ധനം കത്തുമ്പോൾ ഉർജം ഉണ്ടാകുന്നു എന്ന് വളരെ പണ്ടുമുതലേ മനുഷ്യർ മനസിലാക്കി യിരുന്നു. എന്നാൽ അത് ഉപയോഗിക്കുവാൻ അറിയില്ലായി രുന്നു. ആ വിഎൻജിൻ കണ്ടു പിടിച്ചപ്പോഴാണ് ഇന്ധനഊർജം ഉപയോഗ ക്ഷമമായത്. ആവി ‘എൻജിൻതാ പ ഊർജത്തെ ചലന ഊർജമായി പരിവർത്തനം ചെയ്യുന്നു. ചൂടു കൊണ്ട് ജലം നീരാവിയാകുമ്പോൾ ഉണ്ടാകുന്ന വികാസം ഒരു പിസ്റ്റണെ ചലിപ്പിക്കുകയും ആ ചലനം കണക്റ്റിഗ് റാഡുവഴി ഷാഫ്റ്റിനെ കറക്കുകയും ആ ചലനം ബൽറ്റോ മററ് സംപ്രേക്ഷണ ഉപാധികളോ ഉപയോ ഗിച്ച് ആവശ്യമുള്ളസ്ഥലത്ത് എത്തിക്കുകയും ചെയ്താണ് ഊർജം ഉപയോഗി ക്കുന്നത്. ഇവ സുഗമമാക്കുവാൻ വേണ്ട ലൂബ്രി ക്കൻറുകളും ആവശ്യ മാണ്. ഉണ്ടാകുന്ന ഊർജത്തിന്റെ ചെറിയൊരു ശതമാനമേ ആദ്യകാല എന്ത്രങ്ങ ളിൽ ഉപയോഗ ക്ഷമ മായിരുന്നുള്ളു. അത്യാധുനിക എന്ത്രങ്ങളിലും നല്ലൊരു ഭാഗം ഊർജം നഷ്ട മാകുന്നുണ്ട്. ഇതിന് എന്ത്രനഷ്ടം എന്ന് പറയുന്നു. പല ഊർജ സ്റോതസുകളിലേയും ഊർജ ക്ഷമതാ നിരക്ക് വ്യത്യ സ്ഥമാണ്. സൂര്യ പ്രകാശത്തിൽ നിന്നും സോളാർ സെല്ലുപയോഗിച്ച് വൈദ്യുതോർജം ഉൽപാദിപ്പിക്കുവാൻ ഇന്ന് കഴിയുന്നുണ്ട്. എന്നാൽ ക്ഷമത വളരെ കുറവാണ്. സൂര്യപ്രകാ ശത്തിലടങ്ങിയിരിക്കുന്ന ഊർജത്തിന്റെ 20 ശതമാന ത്തിൽ താഴെ മാത്രമേ ഉപയോഗി ക്കുവാൻ കഴിയുന്നുള്ളു. മനശക്തിയുടെ ചൂഷണ ത്തിലും സാങ്കേതിക വശ ങ്ങൾ ഏറെഉണ്ട്. താപ ഉർജം ഉപയോഗിക്കുവാൻ യന്ത്ര സാങ്കേതികത പോലെമനശക്തി ഉപയോഗിക്കുവാനും സാങ്കേതികവിദ്യകൾ ആവശ്യമാണ്. അവയാണ് അദ്ധ്യാത്മിക ശാസ്ത്രം വിവരിക്കുന്നത് വ്യത്യസ്ത വിധികളിൽ മനശക്തിയുടെ ചൂഷണ ക്ഷമത വ്യത്യസ്ഥവും ആണ്. ഇന്ധനം കത്തിയാൽ ഊർജമുണ്ടാകും ഉണ്ടാകുന്ന ഊർജം പയോഗിക്കുവാൻ സാങ്കേതിക സൗകര്യങ്ങൾ വേണം. സൂര്യ എകാശത്തിന്റെ സഹായത്താൽ ചെടികൾ അന്നജം ഉൽപാദിപ്പിക്കുന്നു. ജീവികൾക്ക് അത് കഴിയുന്നില്ല. ജീവികൾക്ക് സൂര്യ എകാശം കിട്ടാത്തതു കൊണ്ടല്ല.അതിനുള്ള സൗകര്യം ജന്തുക്കളിൽ ഇല്ലാത്തതു കൊണ്ട് ആണ്.

വൈദ്യുത ഊർജത്തിന്റെ ഒരു സൂക്ഷ്മരൂപമാണ് മൈക്രോ ഇലക്ട്രോണി ക്സിൽ ഉപയോഗിക്കുന്നത്. അതു കൊണ്ട് വാഹനമോടിക്കുവാനോ റോക്കറ്റുകൾ പറഞ്ഞു വാനോ കഴിയില്ല. എന്നാൽ ഇന്ന് വാഹനങ്ങളും റോക്കറ്റുകളും മറ്റനേക എന്ത്രങ്ങളുടെ പ്രവർതനവും നിയന്ത്രിക്കുന്നത് മൈക്രോ ഇലക്ടോണിക്സ് ആണ്. അതുപോലെ ഒരു സൂക്ഷ്മ ഊർജ രൂപമാണ് മനശക്തി. ഭൗതിക ശക്തികളെ  പ്രാർത്ഥ കൊണ്ട് അധവ മനശക്തി കൊണ്ട് നിയന്ത്രിക്കാനാവി.  അതു കൊണ്ട് ജീവൽ പ്രവർതങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കുമെന്നാണ് അദ്ധ്യാത്മിക ശാസ്ത്രം പറയുന്നത്. സ്വന്തം ശരീരത്തിൽ മാത്രമല്ല മറ്റു ജീവനുള്ള എല്ലാറ്റിലും. ഭൂമിക്കും ജീവനുണ്ട് (സ്വയം നിയന്ത്രണ സംവിധാനം) ഉണ്ട്  എന്ന് വിശ്വസിച്ചു വരുന്നു. ഈ സ്വയം നിയന്ത്രണ സംവിധാനത്തെ മനശക്തി കൊണ്ട് നിയന്ത്രിക്കാനാവും. യധേഷ്ടം നിയന്ത്രിക്കാമെന്ന് ഇതിന് അർത്ഥമില്ല. സ്വന്തം ശരീരത്തിലെ ജീവപ്രവർത്തങ്ങളിൽ പോലും നമുക്ക് കാര്യമായ നിയന്ത്രണമില്ല .ചെറിയ നിയന്ത്രണ മൊക്കെ ആകാമെന്നേ ഉള്ളു. മനശക്കിയെ മറ്റേതെങ്കിലും ഊർജ രൂപമായി മാറ്റുവാൻ ഒരു സംവിധാനവും നിലവിലില്ല. അന്നമയ കോശം സ്ഥൂല ശരീരവും പ്രണമയകോശം മനോമയകോശം വിജ്ഞാനമയകോശം ആനന്ദമയകോശം എന്നിവ ഒന്നിനൊന്ന് സൂക്ഷ്മാധി ക്യ മുള്ളവയും ആകുന്നു

ബുദ്ധിയാം മനനശേഷി പ്രജ്ഞയാംയാം ബോധ ജാഗ്രത
പ്രഭാവം സഹജം ഭാവം കാമം കോധം ഇതിക്രമാൽ
വിദ്യ അഭ്യസനാൽ സിഡിധീ വിവേകം സ്കതിർ ധൈരം
സ്മ്രിതി ഓർമ ഇതെല്ലാമെ മനസിൻ ധർമ്മഓർമ മായ് വരും

ഇവിടെ മനസിന്റെ പ്രവർതനങ്ങളെ വിവരിക്കുന്നു. സ്വതന്ത്ര ബുദ്ധിയാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്ഥ നാക്കുന്നത് പ്രജ്ഞ അധവ ജാഗ്രത എന്നത് പഞ്ചേ ന്ദ്രിയങ്ങളുടെ കർമ കുശലതയാണ്. ജാഗ്രതാവസ്ഥയിലേ ജ്ഞാനേന്ദ്രിയങ്ങൾ പ്രവർത്തക്കുകയുള്ളു. കാമം ക്രോധം ലോഭം മോഹം മദം മാൽസര്യം ഈ ർഷ്യ ഡംഭ് എന്നിവയാണ് സഹജവാസന. അധവ ജീവൽ പ്രഭാ വം.വിദ്യഎന്നത്‌ അനുഭവം കൊണ്ടോ പരിശീലനം കൊണ്ടോ ഉരുതിരിയുന്ന കഴിവാണ്. ധീ എന്നതിന് വിവേകം എന്നും ധ്രുതി എന്നതിന് ധൈര്യം എന്നും അർത്ഥം കാണുന്നു. സ് മ്രിതി എന്നത് ഓർമയാകുന്നു.

ഭൗതിക വിജ്ഞാനം ബോധ മനസിലാണ്. ശരീര ത്തിന്റെ ജൈവ പ്രവർത്തനങ്ങളെ നിയന്ത്രി ക്കുന്നത് ഉപബോധ മനസാണ്. അബോധ മനസാണ് ജന്മവാസനകൾക്ക് ആധാരം. ബോധ മനസിന് ഉപബോധ അബോധ മനോ മണ്ഡലങ്ങളുമായി ആശയവിനിമയം നടത്തുക എന്നതാണ് ആദ്യ പ്രതിസന്ധി. ഒരു നായ കുട്ടിയെ പരിശീലിപ്പിക്കുന്നതു പോലെ വേണം ഉപ ബോധ അബോധ മണ്ഡലങ്ങളിലേക്ക് നിർദേശം കൊടുക്കാൻ. നാം കൊടുക്കുന്ന നിർദേശവും തുടർന്നുള്ള പ്രവർതനവും കൊണ്ട് ക്രമേണ നമ്മുടെ നിർദേശങ്ങൾ അധോമന മണ്ഡലങ്ങൾ അംഗീകരി ക്കാൻ തുടങ്ങും.പിന്നീട് രോഗങ്ങൾക്കും ദുശീലങ്ങൾക്കും എതിരെ യും നിർദേശങ്ങൾ കൊടുക്കാം. എന്നാൽ എന്റെ ഇന്ന രോഗം മാറണമെന്ന് ഒരിക്കലും ചിന്തിക്കരുത്. ഉദാഹരണത്തിന് കാൽമുട്ടിന് വേദന വന്നു വിചാരിക്കുക. എന്റെ കാൽമുട്ടിലെ വേദന മാറണം എന്നൊരിക്കലും ചിന്തിക്കരുത്. വേദന എന്നു ചിന്തിച്ചാൽ വേദന വരാനെ സാദ്ധ്യത ഉള്ളു. എന്റെ കാൽ മുട്ടിൽ രക്തം ധാരാളമായി എത്തട്ടെ പ്രാണൻ ധാരാളമായി എത്തട്ടെ ദുഷ്ട് അധവ കോശമല ങ്ങൾ ഒഴിഞ്ഞു പോകട്ടെ എന്നിങ്ങനെ ആകണം ചിന്തിക്കുവാൻ. നാം പറയുന്ന വാക്കുകൾ അല്ല നമ്മൾ ഓരോ വാക്കും ഉച്ചരി ക്കുമ്പോൾ – മസ്തിഷ്കതിലുണ്ടാകുന്ന സംവേദ നങ്ങളാണ് അധോമന മണ്ഡലങ്ങളെ സ്വാധീനിക്കുക. മറ്റെന്തെ ങ്കിലുമൊക്കെവി ചാരാച്ചു കൊണ്ട് പറയുന്ന വാക്കുകൾ പ്രയോ ജനമുണ്ടാകില്ല എന്നു സാരം .

ഉപബോധമനസ് എന്നത് മനസിന്റെ ഒരു രോഗ അവസ്ഥ എന്നാണ് പലരും ഇന്ന് ധരിച്ചിരിക്കുന്നത്. ഇരട്ട വ്യക്തിത്വം ഹിസ്റ്റീരിയ മുതലായ രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ ആണ് ഉപബോധ മനസിന്റെ സാന്നിദ്ധ്യം ആധുനിക ശാസ്ത്രം കണ്ടെത്തുന്നത്. അവ്യക്തതയിൽ പ്രവർത്തിക്കുന്ന ഉപബോധ മനസിന്റെ സാന്നിദ്ധ്യം വ്യക്തം ആകുന്നത് ഇത്തരം സാഹചര്യങ്ങളിൽ ആണ്. ബോധ മനസിന്റെയും ഉപബോധ മനസിന്റെയും സംയോജിത പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഒരു വിടവ് അധവ കമ്യൂണിക്കേഷൻ ഗ്യ പ് ആണ് ഈ രോഗകാരണം. സ്വപ്നവും യാഥാർത്ഥ്യവും തുല്യമാകുന്നു. ബോധ മനസിന്റെ ജാഗ്രത് അവസ്ഥയും വിവേചനാ ബുദ്ധിയുംനഷ്ടമാകുന്നു. ഇല്ലാത്തവ കാണുകയും കേൾക്കുകയും ചെയ്യുന്ന വിഭ്രാന്തിയും മറെറാരാളായി തോന്നുന്ന അപര വ്യക്തിത്യവും അർദ്ധ ബോധ അവസ്ഥ ആയ ഹിസ്റ്റീരിയയും ഉപബോധ മനോ മണ്ഡല വൈകല്യങ്ങൾ ആണ്. മസ്തിഷ്കത്തിലെ ചില രാസ വസ്തുക്കളുടെ അസന്തുലിത അവസ്ഥ ഇതിന് കാരണം ആയി പറയപെടുന്നു. എന്തുകൊണ്ട് ഈ അവസ്ഥ ഉണ്ടാകുന്നു എന്ന് വ്യക്തമല്ലാ. ഈ അവസ്ഥ അല്ലാതെ അതിന്റെ കാരണത്തെ നിർവചിച്ചിട്ടില്ല. പ്രാചീന കാല വിശ്വാസം അനുസരിച്ച് ആണ് എങ്കിൽ പ്രേതബാധ പിതൃ കോപം ഗ്രഹദോഷംശാപദോഷം മുതലായ കാരണങ്ങൾ പറയപെടുന്നു. അത്എന്തായിരുന്നാലും ഉപബോധമനസ് ഒരു രോഗാവസ്ഥ അല്ല. ശരീരത്തിന്റെ ജൈവ പ്രവർത്തനങ്ങളും സ്വഭാവ വും ക്രമപ്പെടുത്തുന്ന ഒരു സംവിധാനം ആണ്. സ്നേഹവും ഭക്തിയും വിശ്വാസവും സദാചാരവും എല്ലാം വേരുപിടിക്കുന്നത് ഉപബോധ മനസിലാണ്. അനാരോഗ്യകരമായ ബോധം ഉപബോധ മനസിൽ കടക്കാതെ ഇരിക്കാൻ ചില പ്രതിരോധ സംവിധാനങ്ങളും മനസിനുണ്ട്. അർദ്ധ ബോധ അവസ്ഥയിൽ ഹിപ്നോട്ടിസ്റ്റുകൾ കൊടുക്കുന്ന നിർദേശങ്ങൾ ഉപബോധമനസിൽ പതിയാറുണ്ട്. എന്നാൽ ശക്തമായ ഭക്തിയോ സദാചാര ബോധമോ ഉളളവരിൽ അതിന് മാറ്റം വരുത്താൻ ഹിപ്നോട്ടിക് നിർദേശങ്ങൾക്ക് കഴിയില്ല. നമുക്ക് രുചി അനുഭവ പെടുന്നത് ബോധ മനസിന്റെ പ്രവർതനം ആണ്. എന്നാൽ ചിലർക്ക് എരിവിനോടും ചിലർക്ക് മധുരത്തോടും പ്രിയം ഉണ്ടാക്കുന്നത് ഉപബോധ മനസാണ്. മദ്യത്തോടും മയക്കു മരുന്നുകളോടും താൽപര്യം ഉണ്ടാക്കുന്നതും ഉപബോധ മനസാണ്. ഏതു കാര്യത്തിലും അഡിക്റ്റായി എന്നു പറഞ്ഞാൽ അത് ഉപബോധ മനസീൽ പതിഞ്ഞു പോയി എന്നാണ് അർത്ഥം. ഇതിനൊക്കെ മാറ്റം വരുത്താൻ ബോധ മനസിന് സാധാരണ കഴിയാറില്ല. മനോവ്യായാമങ്ങളുടെ പരിശീലനം കൊണ്ട് കഴിയാറുണ്ട്‌. ഹിപ്നോട്ടിസം റക്കി വ്രത യോഗം എന്നിവ എല്ലാം മനോവ്യായാമങ്ങൾ ആണ്. ഉപയോധ മനസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ ശ്രമിക്കുമ്പോൾത്തൃദ്യം നേരിടേണ്ടി വരുന്ന പ്രശ്നം ആശയ വിനിമയം ആണ്. നമുക്ക് വിഷയങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള പ്രധാന ഉപാധി ഭാഷയാണ്. എന്നാൽ ഭാഷാജ്ഞാനം ബോധ മനസിൽ ആണ് പതിയുന്നത്.അധോ മന മണ്ഡലങ്ങളിൽ ഭാഷാജ്ഞാനം പതിയുന്നില്ല. അതു കൊണ്ടു തന്നെ ഭാഷാ പരമായ നിർദേശങ്ങൾ ഉപബോധ മനസിൽ പതിയുന്നില്ല ബോധ മനസിൽ ഉണ്ടാകുന്ന സംവേദനങ്ങളാണ് ഉപബോധ മനസ് മനസിലാക്കുന്നത്. കാമ കോധാദി സഹജ വാസനകളാൽ സങ്കൽപവി കൽപങ്ങൾ ഏറെ ഉള്ള ബോധ മനസിന്റെ നിർദേശങ്ങൾ പുണ്യപാപ കൃതമായ ഇശ്ചാശക്തി കൊണ്ട് ഫിൽറ്റർ ചെയ്തേ ഉപബോധമനസ് സ്വീകരിക്കുക ഉള്ളു. ഒരു മദ്യപാനി മദ്യപാനം നിറുത്തണം എന്ന് ആഗ്രഹിച്ചാലും പുണ്യപാപ കൃതമായ ദൗർബല്യങ്ങളാൽ വീണ്ടും വീണ്ടും അതിലേക്ക് ആകർഷിക്കപെടുന്നു. ചിലർക്ക് രോഗ പ്രതിരോധ ശേഷി പൊതുവെ കുറവായിരിക്കും. മറ്റു ചിലർക്ക് ചില രോഗങ്ങളിൽ മാത്രം പ്രതിരോധശേഷി കുറവായിരിക്കും. പ്രമേഹ രോഗികളിൽ വ്രണങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. അത് മനസിലാക്കി വേണ്ട മുൻകരുതൽ എടുത്താൽ വ്രണം ഉണ്ടാകാതെ കഴിക്കാം. അതു പോലെ സ്വന്തം മനസിന്റെ ദൗർബല്യങ്ങൾ സ്വയം മനസിലാക്കി ലക്ഷ്യ ബോധത്തോടെ ആഹാരങ്ങൾ ക്രമീകരിച്ചും മാനസിക വ്യായാമങ്ങൾ ശീലിച്ചും വന്നാൽ ദൗർബല്യങ്ങൾ കുറെ ഒക്കെ പരിഹരിക്കാൻ സാധിക്കും. ദീർഘകാലം സ്ഥായിയായി നില നിൽക്കുന്ന ആഗ്രഹങ്ങളും ചിന്തകളും ക്രമേണ ഉപബോധമനസ് ഉൾകൊള്ളും. അതാണ് ഹിപ്നോട്ടിക് നിർദ്ദേശങ്ങളും മന്ത്രങ്ങളും പലവട്ടം ആവർതി കുന്നത്. കണ്ണിന്റെ റെറ്റിനയിൽ പതിയുന്ന ദൃശൃങ്ങൾ ഒരു സെക്കൻഡിന്റെ ഇരുപതിൽ ഒന്നു ഭാഗം സമയം നിലനിൽക്കും അതിൽ കൂടുതൽ വേഗതയിൽ ദൃശ്യങ്ങൾ മാറി മാറി വന്നാൽ നമുക്ക് മനസിലാക്കാൻ കഴിയാതെ വരും.അതു പോലെ ഉപബോധ മനസിന് ബോധ മനസിനെ അപേക്ഷിച്ച് ധാരണാ ശേഷി കുറവാണ്. അതുകൊ ഒരു നിർദേശം കൊടുത്താൽ അത് ഒരാഴ്ചയോ അതിൽ കൂടുതലോ സമയം ആവർതിച്ചു കൊണ്ട് ഇരിക്കണം. ഒരാൾ മദ്യപാനം ഉപേക്ഷിക്കാൻ ശ്രമിക്കുന്നു എങ്കിൽ ആദ്യം തന്നെ അത് ടാർജറ്റ് ചെയ്യരുത്. ആദ്യം തിങ്കളാഴ്ച ഒരുദിവസം മദ്യം ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുക. അത് ഒരു മാസം തുടരുക. പിന്നീട് ദിവസം കൂട്ടി കണ്ട് വരിക. ഇത് തുടക്കക്കാർക് ഉള്ള വിധിയാണ്. നല്ല ഇഛാശക്തി ആർജിച്ചവർക്ക് ഇത് ക്ഷിപ്രസാദ്ധ്യമാണ്. വ്രതങ്ങൾ അനുഷ്ടിച്ച് നല്ല ഇഛാശക്തി ള്ള ഒരാളുടെ സഹായമുണ്ടെങ്കിലും ഇത് വേഗത്തിൽ സാധിക്കും ആ വിധികൾ പിന്നീട് വിവരിക്കാം. കുട്ടികളെ വാക്കുകൾ പഠിപ്പിക്കാൻ തത്തയുടെ പടം കാത്തിച്ച്‌ തത്ത എന്നും ആനയുടെ പടം കാണച്ച് ആന എന്നും പറഞ്ഞു കൊടുക്കും. പിന്നീട് ആ വാക്കുകൾേ കൾക്കുമ്പോൾ തന്നെ ആ രൂപങ്ങൾ ഓർതു കൊള്ളും. അതുപോലെ ആദ്യക്കെ ഒരു കാര്യം നിശ്ചയിക്കുകയും അതുപോലെ പ്രവർതിക്കുകയും പതിവായി ചെയ്യുമ്പോഴേ ഉപ ബോധ മനസ് അത് ഉൾകൊള്ളുകയുള്ളു. എന്നാൽ പരിശീലനം കുറെ മുന്നോട്ടു പോകുമ്പോൾ ഒരു കാര്യം നിശ്ചയിക്കുമ്പോൾ തന്നെ ഉപബോധമനസ് അത് ഉൾകൊള്ളുവാൻ തുടങ്ങും. അതു കൊണ്ട് അന്തർ മനോ മണ്ഡലങ്ങളെ നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നവർ സാധിക്കാത്ത കാര്യങ്ങൾ നിശ്ചയിക്കാനോ വാഗ്ദാനം ചെയ്യാനോ പാടില്ല. അങ്ങിനെ വന്നാൽ പിന്നീട് വേണ്ട കാര്യങ്ങൾ നിശ്ചയിച്ചാലും സാധിക്കാതെ വരും.വ്രതങ്ങളും ഹിപ്നോട്ടിക് നിർദേശങ്ങളും സമാന സ്വഭാവമുള്ളവയാണ്. എന്നാൽ ഹിപ്നോട്ടിസ്റ്റികൾ ബാഹ്യ പ്രവൃത്തികളെ ടാർജറ്റ് ചെയ്യുമ്പോൾ പ് വ്രതങ്ങൾ ആന്തരിക പ്രവൃത്തികളെ ടാർജറ്റ് ചെയ്യുന്നു. രോഗചികിൽസ വ്രത യോഗത്തിന്റെ ബാഹ്യഭാഗവും ഹിപ്നോട്ടിസത്തിന്റെ അന്തർഭാഗവും ആകുന്നു.ഇവ രണ്ടും കൂടി ഒരാൾക്ക് സ്വാധീനമാവുക ഇല്ല എന്നതാണ് പൊതുവായുള്ള വിശ്വാസം. വ്രതയോഗം വിശപ്പ് ദാഹം ശ്വസനം ആരോഗ്യം കാമക്രോ ധാ ദിവികാരങ്ങൾ എന്നിവയെ ടാർജറ്റ് ചെയ്ത് ഒടുവിൽ ആ ധാരചക്രങ്ങളെ ടാർജറ്റ് ചെയ്യുന്നു. യോഗ സാധകർക്കും പ്രാപഞ്ചികർക്കും ഒരുപോലെ മാർഗ വിഘ്നം ഉണ്ടാക്കുന്ന രോഗങ്ങളെ അതിജീവിക്കേണ്ടത് പ്രധമ കരണീയം തന്നെ . പ്രാണനും മനസും സഹയാത്രികർ ആണ്. പ്രാണന്റെ പ്രവർതനം ശരിയായി നടന്നാൽ രോഗങ്ങൾ സ്വയം ശമിക്കും പ്രാണന്റെ പ്രവർതനം ക്രമീകരിക്കാൻ പല തരം ശ്വസന വ്യായാമങ്ങൾ ഹഠയോഗത്തിൽ വിവരിച്ചിട്ടുണ്ട്. അത്തരം നിയമ വ്യവസ്ഥകൾ ഒന്നും ഇല്ലാതെ സുഖമായി ചെയ്യാവുന്ന ഒരു പരമ്പരാഗത ശ്വസന വ്യായാമം പറയാം അതിന് യോഗശാസ്ത്ര പ്രമാണങ്ങൾ ഉണ്ടോ എന്ന് എനിക്കറിയില്ല . നല്ല അനുഭവം കണ്ടിട്ടുണ്ട്. ശവാസനത്തിൽ സ്വസ്ഥമായി കിടക്കുക. ദീർഘമായി ശ്വസിക്കുക. ശ്രമകരമാകാത്ത വിധം സമയം ക്രമീകരിക്കുക. ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ ശിരസു മുതൽ പാദം വരെ സ്മരിക്കുക പുറത്തേക്ക് ശ്വാസം വിടുമ്പോൾ പാദം മുതൽ ശിരസുവരെ സ്മരിക്കുക. അഞ്ചു മുതൽ പത്തു മിനിറ്റുവരെ ഇങ്ങിനെ ചെയ്യുക . ഇത് രാവിലെയും വൈകിട്ടും ചെയ്യുക. ഏതു രോഗാവസ്ഥയിലും ഇത് ഫലം ചെയ്യും. വ്യവസ്ഥാപിത ശ്വസന വ്യായാമങ്ങൾ പോലെ ക്രമം തെറ്റുന്നതു കൊണ്ടു ള്ള ദോഷങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ഗുണം കിട്ടുകയും ചെയ്യും. രോഗ ശാന്തിക്കു വേണ്ടി ചെയ്യുമ്പോഴും രോഗം മാറണം എന്ന് ചിന്തിക്കരുത്. ശ്വാസം എടുക്കുമ്പോൾ പ്രാണൻ ദേഹം മുഴുവൻ വ്യാപിക്കുന്നതായി ചിന്തിക്കണം.പുറത്തേക്കു വിടുമ്പോൾ ശരീരമാലിന്യങ്ങൾ ഒഴിഞ്ഞു പോകുന്നതായി ചിന്തിക്കണം .ഇത്രയും നിശ്ചയിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പ്രാണൻ വ്യാപിക്കുന്നതായും ഒഴിഞ്ഞു പോകുന്നതായും ചിന്തിക്കുകം . ഈ ക്രിയകൾ ശരിയായാൽ ശരീരത്തിൽ ചൂടു പടരുന്നതായ അനുഭവം തോന്നു.പ്രത്യേകിച്ച് രോഗമുള്ള സ്ഥലങ്ങളിൽ .അതുകഴിയുമ്പോൾ ഉറങ്ങി ഉണർന്നതായ അനുഭൂതി തോന്നും.

ആദ്യമായി വ്രത യോഗം അനുഷ്ടിക്കുന്ന ഒരാൾക്ക് അനുഭവം കണ്ടു തുടങ്ങാൻ കുറച്ച് സമയം എടുത്തു എന്നു വരാം.വ്രത യോഗം അനുഷ്ടിക്കുന്നവർ സാധാരണയായി മാസത്തിൽ ഒരു ദിവസമോ ആഴ്ചയിൽ ഒരുദിവസമോ ആണ് ലംഘനം അധവ ഉപവാസം സ്വീകരിക്കുന്നത്. ബാക്കി ദിവസങ്ങളിൽ കുത്തഴിഞ്ഞ ജീവിതം നയിപ്പിച്ച് ഒരു ദിവസം ഉപവാസം എടുത്തതു കൊണ്ട് പ്രയോജനമില്ല. മിതാഹാരം പതിവായി സ്വീകരിക്കണം. ബ്രഹ്മചര്യവും മൽസ്യ മാംസാദി വർജനവും നിത്യം പാലിക്കണം എന്ന് നിർബന്ധമില്ല.എന്നാൽ ചിട്ടയായ ജീവിതവും ജപ ധ്യാനങ്ങളും പതിവായി ശീലിക്കണം. യോഗാസനങ്ങളും പ്രാണായാമവും പതിവായി ശീലിക്കുന്നത് നല്ലതാണ്. അതിന് കഴിയുന്നില്ല എങ്കിൽ ശവാസനവും സ്വസ്ഥ പ്രാണായാമവും എങ്കിലും പതിവായി ശീലിക്കണം. സങ്കൽപ സാന്നിദ്ധ്യം സ്ഥിരമായി നിലനിർതണം. അത് ദേവ വശ്യമായാലും ആരോഗ്യ ലാഭമായാലും. സങ്കൽപം ഒരു ആറു പ്രാവശ്യം എങ്കിലും മനസിൽ ധ്യാനിക്കണം.ഉപബോധമനസ് സ്വാധീനമായി തുടങ്ങുമ്പോൾ രോഗശാന്തിയും ഉൽസാഹവും കാര്യ നിർവഹണത്തിന് ഉള്ള അധ്വാന ക്ഷമതയും വർദ്ധിച്ചു വരും. ദുസ്വഭാവ പ്രവണത കുറഞ്ഞു വരും.ക്രമേണ നിങ്ങൾക്ക് നിങ്ങളുടെ ഇശ്ചാശക്തി. കൊണ്ട് നിങ്ങളുടെ വിശപ്പും ദാഹവും ശ്വസനവും പ്രഷറും മറ്റു രോഗങ്ങളും നിയന്ത്രിക്കാൻ കഴിയും. കർമ ദോഷങ്ങളാൽ രോഗങ്ങൾ വന്നാലും വേഗത്തിൽ സുഖപെടും. ഔഷധങ്ങൾ വേണ്ട എന്ന് ഇതിനർത്ഥമില്ല. അന്യരുടെ രോഗങ്ങളും സ്വഭാവ ദൂഷ്യങ്ങളും നിയന്ത്രിക്കാനും കഴിയും. പക്ഷി മൃഗാദികളിലും സസ്യ ലതാദികളിലും നിങ്ങളുടെ ചൈതന്യം പ്രതിഭലിച്ചു തുടങ്ങും. രോഗികൾക്ക്‌ നിങ്ങളുടെ അടുത്ത് വരുമ്പോൾ തന്നെ ആശ്വാസം തോന്നി തുടങ്ങും. അരൂപികളായ ദേവൻമാരേയും പ്രേതങ്ങളേയും മറ്റും കാണുവാൻ കഴിയും.ഇത്രയും ആയാൽ സാധകൻ എന്ന സ്ഥാനം വിട്ട് നിങ്ങൾ സിദ്ധൻ അധവ യോഗിഎന്ന സ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു. യോഗ .ഉറപ്പുള്ള ബയ്സ് ആണ് . അതിനു മുകളിൽ ആൽമീയവും ഭൗതികവും പണിതുയർത്താ ഒരു സിദ്ധവൈദ്യൻ ആകുവാൻ അർഹിക്കുന്നയാൾ ഈ അവസ്ഥയിലെ ത്തിയിട്ടുവൈദ്യം പഠിക്കണം എന്നാണ് ശിവജ്ഞാനദീപിക ഉപദേശിക്കുന്നത്

സിദ്ധൻ എന്നാൽ ബ്രഹ്മചാരി അധവ യോഗവിദ്യാർത്ഥിഎന്ന LKG യും സാധകൻ അഥവ പ്രായോഗിക പരിശീലകൻ എന്ന U KG യും കഴിഞ്ഞ് അഷ്ടാ ഗ യോഗയിൽ ഒന്നാം ക്ലാസിൽ എത്തി എന്നാണ്. ഇതുവരെ കഠിനശ്രമ’മായിരുന്ന ധ്യനം ഒരു സുഖാനുഭവം ആയി തുടങ്ങും. കുമാരനാശാന്റെ വാക്കുകളിൽ ഈ അനുഭവം ഇങ്ങിനെ വിവരിക്കുന്നു.

മഹാവനം നൽമലർവാടി ആകാം
മുള്ളൊക്കെയും നൽ മുകുളങ്ങളാകാം
മഹേശ നിൻ സന്നിധികൊണ്ടു ദുഷ്ട
മൃഗങ്ങളും ഗായക ദേവരാകാം.

കല്ലും മുള്ളും കാടും പൂന്തോട്ടമായി അനുഭവപ്പെടും ആനയും കരടിയും സിംഹവും കാവൽകാരായി ചുറ്റും നിൽക്കും.
ശ്രീനാരായണ ഗുരു വചനം ഇങ്ങിനെ

ഓങ്കാരം കൊണ്ടൊഴുപ്പിപ്പെരുവെളി നടുവേ
പള്ളി കൊണ്ടുള്ളിലുണ്ടാം
ഝങ്കാരം കേട്ടുണർന്നീടുക ഝടുതി
മതിത്താമര തേൻ കുടിപ്പാൻ
പങ്കാരും പറന്നു വാനില്ലി രവു പകലിരു
ന്നീച്ചയും തേനു റി ഞ്ചും
ഝങ്കാരം പോലുമില്ലി ങ്ങതിനെ യിനിമയോ
ടാസ്വദി ച്ചീടുവാൻ വാ

ഓംകാരത്തിൽ ലയിച്ച മനസിൽ വിരിയുന്ന ആമധുരാനുഭൂതി ആർക്കും പങ്കുവക്കാനില്ല ഒരു തേനീച്ചയുടെ ശബ്ദം പോലും അവിടെ കേൾക്കാനും ഇല്ല. ഈ യോഗാനന്ദം അനുഭവിച്ചവർപറയുന്നു

ഉച്ചിയിൽ ഓംകാരത്തെ വച്ചിട്ടും ഹാസ്മരിച്ചു കൊണ്ടീടിൽ കയ്ചീടും വിഷയസുഖം
സച്ചിൻമയമായ് ഭവിക്കുമച്ചിത്തം

ഒരിക്കൽ ഈ സുഖം അനുഭവിച്ചാൽ പ്രപഞ്ചിക ബുഖം ഒരു സു’ഖമായി തോന്നുക ഇല്ല എന്ന്.

ഒരു യാമം കുംഭകം ചെയ്യുവാൻ ( വായുവിനെ ഉള്ളിൽ അടക്കി നിർത്തുവാൻ )അയാൽ അവരെ മുനി എന്ന് പറയുന്നു.പിന്നെ നിർബന്ധിച്ച് കുംഭകം ചെയ്യേണ്ട ആവശ്യം ഇല്ല. സങ്കൽപത്തിനനുസരിച്ച് വർദ്ധനയുണ്ടാകും. സമാധി സി സിദ്ധിക്കുന്നതിന് മുൻപു തന്നെ ശരീരത്തിന്റെ ഭാരം കുറയുന്ന ഒരു അവസ്ഥ ഉണ്ടാകും.ഇതിന് യോഗശാസ്ത്രം അണിമ എന്ന് പറയുന്നു. ധ്യാന സമയത്ത് ഇരിപ്പിടത്തിൽ നിന്നും തെറിച്ചു പോകുന്ന അവസ്ഥ ഉണ്ടാകും. ഈ അവസ്ഥയിൽ തെറിച്ചു വീണാൽ അപകടം പറ്റാത്ത കിടക്കപോലുഇവയിൽ ഇരുന്ന് കുംഭകവും ധ്യാനവും ചെയ്യണംഎന്നാണ് വിധി. പിന്നീട് കുംഭക ത്തിൽ ഉയർന്നാൽ രേ ച കത്തിലേ താഴേക്കു വരൂ എന്നാകും.ഇത് യോഗസിദ്ധിയിൽ ആദ്യത്തേതായ അണിമ ആകുന്നു
.” അണിമ മഹിമ ചൈവഗിരി മലിഖിമ തഥാ
ഈശിത്യം ച വ ശി ത്വം ച പ്രാപിത പ്രകാശ ഏവ ച

ഇവയാണ് യോഗ കൊണ്ട് കിട്ടുന്ന അഷ്ടസിദ്ധികൾ അണിമ എന്നാൽ ഭാരം കുറയുക. അധവ ഇല്ലാതാവുക മഹിമ എന്നാൽ ഭാരം കൂടുക. ഗിരി മ എന്നാൽ വളരെ വലിപ്പം ഉണ്ടാവുക ലിഘിമ എന്നാൽ വലിപ്പം ഇല്ലാതാവുക ഇവ രാമായണത്തിൽ പലപ്പോഴും ഹനുമാൻ ചെയ്യുന്നതായി പറയുന്നു. ഈശിത്യം എന്നത് ശപിക്കാനും അനുഗ്ര ഹിക്കാന്നും ഉള്ള കഴിവാണ്. വ ശിത്വം എന്നത് തന്റെ ഇഷ്ടത്തിന് മറ്റുള്ളവരെ പ്രവർതിപ്പിക്കുവാനുള്ള കഴിവാണ്. പ്രാപ്തി എന്നത് ഒരു വ്യക്തിയുടെ പരമോന്നത ഭാവമാണ്. അവിടം കഴിഞ്ഞാൽ പിന്നെ വ്യക്തി ഇല്ല. ഈശ്വരനും വ്യക്തിയും ഒന്നായി കഴിഞ്ഞു. പ്രകാശം എന്നത് ജോതിർ ബ്രഹ്മത്തിൽ ലയിക്കുന്നതിനെയാണ്. .ഇതിനൊക്കെ .പുണ്യ പാപാശ്രിതമായ ഒരു പശ്ചാത്തലം കൂടി ഉണ്ട് എന്നും മനസിലാക്കണം. സമാധി മുതലുള്ള കാര്യങ്ങളൊന്നും ഒരു പ്രാപഞ്ചിക ന് സ്വാധീനമാകുന്നവയല്ല. സാന്ദർഭികമായി പറഞ്ഞു എന്നു മാത്രം. അവയുടെ വിശ്വാസ്യതയെ തെളിയിക്കാൻ പ്രത്യക്ഷ ഉദാഹരണങ്ങളും ഇല്ല .ആരെങ്കിലും അല്പമെങ്കിലും അനുഭവ ബോധ്യമായ വരുണ്ടെങ്കിൽ അവരത് തെളിയിക്കാൻ വരുന്നുമില്ല. മറ്റുള്ളവരെ ബോദ്ധ്യപെടുത്തി അംഗീകാരം നേടണം എന്നുള്ള മൽസരബുദ്ധി അവരിൽ നിന്നും അകന്നു ,പോയിട്ടുണ്ടാവും. എന്നാൽ സമാധി ക്കു താഴെയുള്ള അനുഭവങ്ങൾ ശ്രമിച്ചാൽ കുറെയെങ്കിലും സ്വയം അനുഭവ ബോധ്യം ഉണ്ടാകാവുന്നതോ അനുഭവ ബോദ്ധ്യം ആയവരെ കണ്ട് ബോദ്ധ്യപെടാവുന്നതോ ആണ്. പ രി ശ്രമം വേണമെന്നു മാത്രം. ഇത് പ്രാപഞ്ചിക ജീവിത ചര്യകളിൽ നിന്നും ഒഴിവാകാതെ തന്നെ കുറച്ചു സമയം കണ്ടെത്തിയാൽ അനുഭവിച്ചറിയാവുന്നതാണ്.

ഇതുവരെ പറഞ്ഞത് വ്രതങ്ങളുടെ മാനസിക തലത്തിലുള്ള ഗുണ ങ്ങളാണ്. ഭൗതിക തലത്തിലും വ്രതങ്ങൾ ഗുണം ചെയ്യുന്നുണ്ട്. ഇന്നത്തെ ജീവിതരീതി അനുസരിച്ച് ക്രമരഹിതമായ ഭക്ഷണ രീതി ശാരീരിക പ്രവർത്തങ്ങളെ തകരാറിലാക്കുന്നവയാണ്. മുൻകൂട്ടി നിശ്ചയിക്കുന്ന സമയത്ത് ആഹാരം കഴിച്ചു ശീലിക്കുന്നത് ദഹനേന്ദ്രിയങ്ങളുടെ ക്ഷമത വർദ്ധിപ്പിക്കുന്നു.ദഹനപ്രക്രിയയുടെ മൂന്നു ഘട്ടങ്ങളായ ദീപന പാചന ജാരണകർമങ്ങൾ. സാധാരണ ഇന്നത്തെ ജീവിത രീതിയിൽ പൂർതിയാകാറില്ല. അതു കൊണ്ട് രക്തത്തിൽ കുറെ മാലി ന്യങ്ങൾ അടിഞ്ഞുകൂടുന്നുണ്ടാവും. ദീർഘകാലം ഇങ്ങിനെ സംഭവിക്കുന്നത് ആമവാതം പോലുള്ള രോഗങ്ങൾക്ക് കാരണമാവും. ക്രമമായ ഭക്ഷണം ഇവയെ ദൂരീകരിക്കും. ഉപവാസ സമയത്ത് ദഹനേന്ദ്രിയങ്ങൾ പ്രവർതിച്ചു കൊണ്ടിരുന്നാൽ അത് പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കും എന്നതും ഓർക്കണം. അത് ശരീര കോശങ്ങളെ തന്നെ നശിപ്പിക്കും. അൾസർ അസിഡിറ്റി പോലുള്ള രോഗമുള്ളവർ വിദഗ്ദ്ധോപദേശ പ്രകാരമേ ഉപവാസം സ്വീകരിക്കാവു. ബാലരും വൃദ്ധരും അവശരും ഉപവസിക്കരുതെന്നാണം ആയുർവേദ വിധി. ബലം ക്ഷയിവ ർ ക്കു മ ലം തന്നെ ബലം എന്നതാണ് ആയുർവേദ വീക്ഷണം. പ്രമേഹരോഗികളും രക്തസമ്മർദം കുറവുള്ളവരും ഉപവസിക്കുന്നത് അപകടംഉണ്ടാക്കിയേക്കാം. പ്രമേഹ രോഗികളിൽ ഉപവാസ സമയത്ത് അപകടകരമായ രീതിയിൽ ഗ്ലൂക്കോസ് നില താഴ്ന്നു പോയേക്കാംരക്ത മർദകുറവുള്ളവരിൽ രക്ത മർദം അപകടകരമാം വിധം കുറഞ്ഞു പോയേക്കാം.അവരും വിദഗ്ദ്ധോപദേശഎ കാരം മാത്രം ഉപവാസം സ്വീകരിക്കാവു
ചിട്ടയോടെയും ക്ഷമയോടെയും ഘട്ടം ഘട്ടമായിപരിശീലിച്ചാൽ അവർക്കും ഉപവാസം ശീലിക്കാനാകും എന്നാണ് എന്റെ അഭിപ്രായം. മനോബലമില്ലാത്തവരും ( ഭയം ഉള്ളവർ)ഉപവാസം വളരെ സൂക്ഷിച്ച് സ്വീകരിക്കണം.

കുറെ സമയം ജോലി ചെയ്തു കഴിയുമ്പോൾ വീണ്ടും ജോലി ചെയ്യാനാകാത്ത വിധം പേശികളിൽ ഒരു ബുദ്ധിമുട്ട് അനുഭവപെടും ഇതിന് പേശീ ക്ലമം എന്ന് പറയുന്നു. ഊർജോൽപാദനത്തി തന്റെ ഭാഗമായി പേശികളിലുണ്ടാകുന്ന അവക്ഷിപ്തങ്ങൾ കെട്ടിക്കിടക്കുന്നതിന്റെ ഫലമാണത്. സാധാരണ കുറച്ചു സമയം വിശ്രമിക്കുമ്പോൾ വിഷമം മാറും.കോശമലങ്ങൾ നീക്കം ചെയ്യുന്ന ലസിക് ളു ടെ പ്രവർതനം കാര്യക്ഷമമല്ലാത്ത ചിലരിൽ ഇത് വളരെ സമയത്തേക്ക് നിലനിൽക്കും. ലസികകളിൽ കൂടുതൽ അവക്ഷിച്ങ്ങൾ കെട്ടി കടക്കുന്നതുകൊണ്ടാണ് പുതിയ അവക്ഷിപ്തങ്ങൾ നീക്കം ചെയ്യുവാൻ താമസം വരുന്നത്. ഉപവാസ സമയത്ത് ലസിക ക ളിൽ മാലിന്യങ്ങൾ വരവു കുറയുന്നതു കൊണ്ട് അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യപെടും സ്ഥിരമായി കാലു കഴപ്പ് അനുഭവപെടുന്നവർ ഒരു ദിവസം ഉപവാസം എടുക്കുമ്പോൾ തന്നെ വളരെ കുറവ് അനുഭവപ്പെടും പുതിയ വസ്തുക്കൾ രക്തത്തിലേക്ക് വരാത്തതു കൊണ്ട്വൃ ക്കകൾക്ക് ഒരു റൗണ്ട് രക്തശുദ്ധി നടത്തുവാനുള്ള സമയം കിട്ടും അതുകൊണ്ട് രക്തം കൂടുതൽ ശുദ്ധമാക്കും. വൃക്കകളുകടെ അദ്ധ്വാനഭാരം കുറയുന്നതു കൊണ്ട് ക്ഷമത വർദ്ധിക്കും. ദഹനപ്രക്രിയ നിലക്കുന്നതു കൊണ്ട് സ്വാഭാവികമായും ഉപബോധമനസിന്റെ ശ്രദ്ധ പുനർനിർമാണ പ്രവർത്തന ങ്ങളിലേക്ക് തിരിയും. അത് ശരീരത്തിന്റെ പൊതുവായ ആരോഗ്യസ്ഥിതിയെ മെച്ചപെടുത്തും.പ്രകൃതി ചികിൽസ കർ ഉപവാസം ഒരു ചികിൽസാ രീതിയായി കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കലുഷിതമായ പ്രാപഞ്ചിക ജീവിതത്തിൽ ഒരു ദിവസം ജപ ധ്യാനങ്ങൾക്കു വേണ്ടി മാറ്റി വക്കുന്നത് മനസിന്റെ പിരിമുറുക്കം അയയുന്നതിനും അതിലൂടെ മാനസികാരോഗ്യം വർദ്ധിക്കുന്നതിനും കാരണമാകു.രക്തത്തിലെ ഗ്ലൂക്കോസ്നില താഴുമ്പോൾ ഉപയോഗിക്കുന്നതിനായി കുറെ ഗ്ലൂക്കോൾ കരളിൽ സംഭരിച്ചു വക്കാറുണ്ട് . എപ്പോഴും രക്തത്തിലെ ഗ്ലൂക്കോസ്നില പൂരിതമായിട്ടു നിന്നാൽ സംഭരണ കാര്യത്തിൽ ശരീരം ഉദാസീനമാകും.ഇത് പ്രമേഹരോഗത്തിന്റെ കാരണങ്ങളിൽ ഒന്നാണ്. ഈ സംഭരണം കുറഞ്ഞു പോകുന്നതു കൊണ്ടാണ് പ്രമേഹരോഗികളിൽ സമയത്ത് ആഹാരം കഴിച്ചില്ല എങ്കിൽ പെട്ടെന്ന്‌ അപകടകരമാം വിധംഗ്ലൂക്കോസ് നില താഴുന്നത്. ഈ സംഭരണം തീരെ കുറഞ്ഞു പോയവരിൽ ഉപവാസം തന്നെ അപകടകരമാകും. ഈ സംഭരണശേഷി കരളിന്റെ ആരോഗ്യ കരമായ പ്രവർതനങ്ങളിൽ ഒന്നാണ്. ഇത് നിലനിർതുന്നത്ത് കരളിന്റെ ആരോഗ്യം നിലനിർതുന്നതാണ്. ആയുർവേദം പറയുന്നത് പനി വന്നാൽ മൂന്നുദിവസം ഉപവസിക്കണം എന്നാണ് വിധി. ഉപവാസ സമയത്ത് പ്രതിരോധ എവർതനങ്ങളിൽ ശരീരം കൂടുതൽ ജാകരുക മാകും എന്നതുകൊണ്ടാണ് അത്. ഒരു മഴയോ മഞ്ഞോ അടിച്ചാൽ അപ്പോൾ പനിക്കുന്ന ഇന്നത്തെ തലമുn ക്ക് അറിയുമോ നമ്മുടെ പൂർവികർ അന്നത്തെ നിൽകാത ചാറ്റൽ മഴയും കൊടും തണുപ്പും അനായാസമായി സഹിച്ച് പകൽ മുഴുവനും രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെേജാലി ചെയ്തിരുന്നു എന്ന്. ആരോഗ്യം ഒരു സമ്പത്താണ് അത് സംരക്ഷിക്കാൻ അൽപം കഷ്ടപെടുന്നത് ഒരു നഷ്ടമാകില്ല .

വ്രതയോഗം ഒരു പ്രത്യേക യോഗ പദ്ധതി അല്ല. അഷ്ടാംഗ യോഗത്തിലെ രണ്ടാമത്തെ അംഗമായ നിയമങ്ങളിൽ പറയുന്ന ലംഘനവിധികളാണ് ഞാൻ ഇവിടെ വ്രത യോഗം എന്ന പരമ്പരാഗത വീക്ഷണത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. M. R. മാധവ വാര്യർ (BALLB) എഴുതി V V പ്രസ് പ്രസിദ്ധീകരിച്ച ആരോഗ്യ ദീപവും K രാഘവൻ തിരുമുൽപ്പാട് എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ആയുർവേദ ദർശനവും പഞ്ചാംഗം പുസ്തകശാല പ്രസിദ്ധീകരിച്ച മന്ത്ര പ്രയോഗങ്ങളും പാരമ്പര്യ വിധികളും ഹഠയോഗ പ്രദീപികയും ഇതിന് പ്രമാണങ്ങളായി സ്വീകരിച്ചിരിക്കുന്നു.

Leave a comment