Post,23  ശാസ്ത്രം എന്നാൽ എന്ത്

ശാസ്ത്രം എന്നാൽ എന്താണ് ചില നിർവചനങ്ങൾ നോക്കുക
(1) യുക്തിക്ക് നിരക്കുന്നതാണ് ശാസ്ത്രം –
(2) വസ്തു നിഷ്ടയാധാർത്ഥ്യമാണ് ശാസ്ത്രം
(3) സുസ്ഥിര വസ്തുതയാണ് ശാസ്ത്രം
(4) ശരിയെന്തോ അതാണ് ശാസ്ത്ര
(5) കര്യ കാരണ സമ്പൂർണമാണ് ശാസ്ത്രം
(6) സംശയാതീതമായി തെളിയിക്കാൻ കഴിയുന്നതാണ് ശാസ്ത്രം
(7 ) അനുഭവ ബോദ്ധ്യമായതാണ് ശാസ്ത്രം
ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലമുണ്ടാകുന്നു എന്നു പറയുന്നതുപോലെ വസ്തു നിഷ്ടമായി നിർവചിക്കാവുന്നതല്ല എല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും. അനേക കാലം പ്രകാശം കണികകളാണെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. പിന്നീടത് തെറ്റാണെന്ന് കണ്ടെത്തി .വളരെ കാലം ഉയരത്തിൽ നിന്നും വീഴുന്ന വസ്തുക്കൾ ഭാരം കൂടിയവവേഗത്തിലും ഭാരം കുറഞ്ഞ വവേഗത കുറഞ്ഞും വീഴും എന്ന് വിശ്വസിച്ചിരുന്നു. പിന്നീടവയും തെറ്റാണെന്ന് കണ്ടെത്തി .വളരെക്കാലം ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ ഘടകം മോളി ക്യൂൾ ആണെന്ന് വിശ്വസിച്ചിരുന്നു പിന്നീടത് ആറ്റമാണെന്ന് പിന്നീട് പ്രോട്ടോൺ ന്യൂട്രോത്ത് ഇലക്ട്രോൾ എന്നിവ ചേർന്ന തന്നെന്ന് കണ്ടെത്തി. വളരെ കാലം ആ ററം വിഭജിക്കാനാവാത്തതാണെന്ന് വിശ്വസിച്ചു. പിന്നീട് ആറാം വിഭജിച്ച് ഊർജം ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തി ആറ്റത്തിന്റെ ഘടനയെ പറ്റിയും പല മോഡലുകളും അവതരിപ്പിക്കപ്പെട്ടു. ദോഷമൊന്നും ഇല്ലെന്ന് വിശ്വസിച്ച് ഉപയോഗിച്ചിരുന്ന പല അലോപതി ഔഷധങ്ങളും പിന്നീട് മാരക ദോഷങ്ങളുള്ളവയാണെന്ന് കണ്ടെത്തി. എയിഡ്സ് രോഗം ചിലർക്ക് മാത്രം ബാധിക്കുന്നതിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ഓവർ സെൻസിറ്റി രക്ത പിത്തം മുതലായ രോഗങ്ങളുടെ കാരണം ഇനിയും വ്യക്തമല്ല. കാൻസറിന് കാരണമായ പല രാസവസ്തുക്കളും ഇന്ന് കണ്ടെത്തിയിട്ടുണ്ട്. അവ ഉപയോഗിക്കുന്ന എല്ലാവരിലും ക്യാൻസർ ഉണ്ടാകുന്നില്ല.

കാലാവസ്ഥാ ശാസ്ത്രം മനശാസ്ത്രം മുതലായവ തീരെ കൃത്യത കുറഞ്ഞ ശാസ്ത്ര ശാഖകളാണ്. ഇന്നത്തെ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് കടലിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായാൽ അതിന്റെ ഗതിയും വേഗവും നിർണയിക്കുവാൻ കഴിയുന്നുണ്ട്. എന്നിട്ടും പല കാലാവസ്ഥാ പ്രവചനങ്ങളും തെറ്റുന്നത് നാം കാണുന്നു. ഒരു കാറ്റിന്റെ ഗതിയും വേഗവും നിർണയിച്ച് ഒരു പ്രദേശത്ത് കാറ്റോ മഴയോ ഉണ്ടാകുമെന്ന് പ്രവചിച്ചാൽ ചിലപ്പോൾ അത് ഗതി മാറി പോകുന്നു. ചിലപ്പോൾ അവിടെ എത്തുംമുൻപ് ശമിച്ചു പോകുന്നു. ശരിയും തെറ്റും തിരുത്തും ഒക്കെ ശാസ്ത്രത്തിൽ ഉണ്ടാകാറുണ്ട്. സുസ്ഥിരമെന്നോ വസ്തു നിഷ്ടയാധാർത്ഥ്യമെന്നോ കാര്യകാരണ സമ്പൂർണ മെന്നോ സംശയാതീതമായി തെളിയിക്കാവുന്നത് മാത്രമെന്നോ ശാസ്ത്രത്തെ നിർവചിക്കാൻ ആവുകയില്ലെന്ന് ഇതിൽ നിന്നും മനസിലാക്കണം. അനുഭവ ബോദ്ധ്യമായത് ശാസ്ത്രം എന്നേ മനസിലാക്കാനാവു. വ്യത്യസ്ഥമായ ഒരു അനുഭവം ഉണ്ടാകുന്നതുവരെ അത് ശാസ്ത്രം എന്ന് പറയുന്നു. അന്നന്നു കണ്ടതിനെ വാഴ്തുന്നു മാമുനികൾ എന്നെ ത്രെ തോന്നി ഹരിനാരായണായ നമഃ എന്ന് പൂന്താനം കാവ്യാത്മകമായി പറഞ്ഞതു തന്നെ വാസ്തവം.

ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലം ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ അതു നമുക്ക് നേരിട്ട് അനുഭവത്തിലൂടെ ബോദ്ധ്യപെടാം. ഘർഷണം കൊണ്ട് ചൂടുണ്ടാകുന്നു എന്നു പറഞ്ഞാൽ അതും നമുക്ക് വേണെമങ്കിൽ പരിക്ഷിച്ച് ബോദ്ധ്യപെടാം. ഇങ്ങിനെ നേരിട്ട് ബോദ്ധ്യമാകുന്ന കാര്യങ്ങളെ പ്രത്യക്ഷം എന്നു പറയുന്നു. എന്നാൽ എല്ലായ്പോഴും എല്ലാ കാര്യങ്ങളു ഇങ്ങിനെ ബോദ്ധ്യപെടാൻ പറ്റിയെന്ന് വരില . കാന്തം ഇരുമ്പിനെ ആകർഷിക്കും എന്ന് നാം മനസിലാക്കിയിട്ടുണ്ട്. സ്വർണം പൂശിയ ഇരുമ്പ് തിരിച്ചറിയാൻ കാന്തം വച്ച് നോക്കിയാൽ മതി. ഇവിടെ നാം മുൻ അനുഭവം കൊണ്ട് മറ്റൊന്നിനെ ഊഹിച്ചു മനസിലാക്കുന്നു. ഇതിനെ അനുമാനം എന്ന് പറയുന്നു. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീണിട്ടാണെന്ന് നാം വിശ്വസിക്കുന്നു.ഇത് നമ്മുടെ അനുഭവമല്ല. വിദഗ്ദ്ധരായ ആളുകൾ വളരെ പഠനങ്ങളിലൂടെ കണ്ടുപിടിച കാര്യങ്ങൾ കാര്യകാരണസഹിതം വിശദീകരിക്കുമ്പോൾ നാം വിശ്വസിക്കുന്നു. ഇതിന് ശാസ്ത്രം എന്ന് പറയുന്നു . നമുക്ക് മുൻപ് അനുഭവ ബോദ്ധ്യമായ കാര്യങ്ങളും ശാസ്ത്രം തന്നെ. ഒരു വസ്തുതയെ പഠിക്കുന്നതിനായി ഇവ ഉപയോഗിക്കുമ്പോൾ അതിന് പ്രമാണം എന്നു പറയുന്നു. പ്രത്യക്ഷ പ്രമാണം അനുമാന പ്രമാണം ശാസ്ത്ര പ്രമാണം എന്നിങ്ങനെ.

നാം ഒരു വസ്തുതയെ പഠിക്കുന്നത് അധവ മനസിലാക്കുന്നത് പ്രത്യക്ഷം അനുമാനം ശാസ്ത്രം എന്നിവയിലൂടെ ആണ്. ഇതിൽ ഏതു പയോഗിച്ച് ഒരു വസ്തുത മനസിലാക്കാൻ പറ്റുമെന്ന് ചിന്തിക്കുന്നത് യുക്തി യാണ്. ശാസ്ത്രം ബുദ്ധി കൊണ്ട്കണ്ടെത്തേണ്ടതാണ്. യുക്തി കൊണ്ട് കണ്ടെത്താനാവില്ല. ആറ്റത്തിന്റെ ഭൂരിഭാഗവും ശൂന്യമാണെന്നോപ്ര പഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരേ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ഘടകങ്ങൾ കൊണ്ട് ഉണ്ടായതാണെന്നേ, യുക്തികെണ്ട് കണ്ടെത്താനാവില്ല. .ഭൂമി ഉരു ണ്ടതാണെന്ന് കണ്ടെത്തിയപ്പോൾ അത് യുക്തിക്കു നിരക്കാത്തതാണെന്ന് വാദിച്ചവർ ഏറെയാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അറിയാത്ത കാര്യങ്ങളെ കണ്ടെത്തുന്നത് യുക്തിയാണ്. യുക്തി കൊണ്ട് കണ്ടെത്തുന്ന വസ്തുതകളെ സങ്കൽപം എന്നാണ് പറയുന്നത്. വിവേചനാബുദ്ധി കൊണ്ട് സങ്കൽപത്തെ പ്രത്യക്ഷ പ്രമാണം കൊണ്ടോ അനുമാന പ്രമാണം കൊണ്ടോ ശാസ്ത്ര പ്രമാണം കൊണ്ടോ സ്ഥിരീകരിക്കുന്നതിന് നിർധാരണം എന്ന് പറയുന്നു. നിർധാരണത്തിനു ഉപയോഗിക്കുന്ന വസ്തുതകളെ (പ്രമാണങ്ങളെ)തത്വങ്ങൾ (തിയറി) എന്ന് പറയുന്നു .നിർധരിക്കപെട്ട വസ്തുതകളെ ശാസ്ത്രം എന്ന് പറയുന്നു. ഈ ശാസ്ത്രത്തെ തത്വമായി എടുത്ത് അടുത്ത വസ്തുതകളെ പഠിക്കുന്നു. ഇത് അനന്തമായി തുടരുന്നു.എന്നാൽ ഈ പ്രമാണങ്ങൾ (തെളിവുകൾ) കൊണ്ട് വിലയിരുത്താനാവാത്ത ചില വസ്തുതകളും പ്രപഞ്ചത്തിൽ നിലനിൽക്കുന്നുണ്ട്.

പ്രപഞ്ചത്തിലെ എല്ലാ പ്രവർത്തങ്ങളും ഒരു പൊതു വ്യവസ്ഥ അനുസരിച്ചാണ് പ്രവർതിക്കുന്നത്. എന്നാൽ പൊതു നിയമങ്ങൾക്ക് വഴങ്ങാത്ത ചില വസ്തുതകളും ഉണ്ട്, സാധാരണ എല്ലാ വസ്തുക്കളും ചൂടാകുമ്പോൾ വികസിക്കുകയും തണുക്കുമ്പോൾ ചുരുങ്ങുകയും ചെയ്യുന്നു. പ്രോട്ടോണും ന്യൂട്രോണും ചേർന്ന ഒരു കേന്ദ്രവും അതിനു പുറമെ ചുറ്റി തിരിയുന്ന ഒന്നോ അതിൽ അധികമോ ഇലക്ട്രോണും ചേർതതാണ് ഒരു ആറ്റം ചൂടുകൂടുമ്പോൾ പുറത്ത് ചുറ്റി തിരിയുന്ന ഇലക്ട്രോണുകൾക്ക് കേന്ദ്രത്തിൽ നിന്നും ഉള്ള അകലം കൂടുന്നതാണ് വികാസത്തിന് കാരണം അധവ ഈ അകലം കൂടുന്നതിനെ ആണ് നാം ചൂട് എന്ന് പറയുന്നത്. സാധാരണ ഊഷ്മാവിൽ ജലവും ഇങ്ങിനെ പ്രവർ തിക്കുന്നു. എന്നാൽ ഊഷ്മാവ് നാലു ഡിഗ്രി സെന്റി ഗ്രേഡിന് താഴേക്ക് വsന്നാൽ ജലം വികസിക്കുവാൻ തുടങ്ങും. എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്നത് ഇനിയും അജ്ഞാതമാണ്. എന്നാൽ ഈ ഒരു പ്രതിഭാസം ഇല്ലായിരുന്നു എങ്കിൽ ധ്രുവപ്രദേശത്തോടടുത്തുള്ള ഭാഗത്തെ കടൽ ജീവികൾ എല്ലാം ഒരു മഞ്ഞു കാലത്ത് ചത്തൊടുങ്ങിയേനെ . പൊതു നിയമം അൽപം തെറ്റിയാലും കടൽ ജീവികൾ ജീവിച്ചു പൊയ്കോട്ടെ എന്ന് ദൈവം തീരുമാനിച്ചു കാണും. താപനിലയിൽ വെത്യാസമുണ്ടെങ്കിലും സാധാരണ എല്ലാവസ്തുക്കൾക്കും ഭൗമാന്തരീക്ഷത്തിൽ മൂന്ന് അസ്ഥകളാണുള്ളത്. ഖരാവസ്ഥയും ദ്രവാവസ്ഥയും വാത കാ വസ്ഥയും. എന്നാൽ കാർബണിനും കർപൂരത്തിനും ദ്രവാസ്ഥ ഇല്ല. അവഖരാവസ്ഥയിൽ നിന്നും വാത കാവസ്ഥയിലേക്ക് മാറുന്നു. പൗരാണിക ഭാരതീയ ശാസ്ത്രങ്ങളിലൊന്നായ വൈശേഷിക ദർശനം സമാനമായി പ്രവർത്തിക്കുന്ന ദ്രവ്യങ്ങളെ സമാന പ്രത്യയാരാബ്ദം എന്നും വെത്യസ്ഥമായി പ്രവർതിക്കുന്ന ദ്രവ്യങ്ങളെ വിചിത്ര പ്ര ത്യയാരാബ്ദം എന്നും വിളിക്കുന്നു. ഇവിടെയൊക്കെ പൊതു ശാസ്ത്ര പ്രമാണം പിഴക്കുന്നു.പൊതു നിയമം തെറ്റുന്നു.

തണുത്ത ഒരു മുറിയിൽ നിന്നും പുറത്തു വരുമ്പോൾ ചൂടായി അനുഭവപെടുന്ന ബാഹ്യാന്തരീക്ഷം ചൂടുള്ള ഒരു മുറിയിൽ നിന്നും ഇറങ്ങി വരുമ്പോൾ തണുപ്പായി അനുഭവപെടും. ഫിലിം സിനിമയിൽ ചലനത്തിന്റെ വിവിധ പോസുകൾ മാറ്റി മാറ്റി വേഗത്തിൽ കാണിക്കുമ്പോൾ നമ്മുക്ക് ചലനത്തിന്റെ അനുഭവം തോന്നുന്നു. ഇവിടെയൊക്കെ പ്രത്യക്ഷ പ്രമാണം പിഴക്കുന്നു. നാം സാധാരണ കോമ്പസ് ഉപയോഗിമ്പ് ദിക്ക് കണ്ടു പിടിക്കുന്നു. എന്നാൽ നാമൊരു കാന്തിക വലയത്തിൽ ആയാൽ അനുമാനം പിഴക്കും. വാട്ടർ ലെവൽ നോക്കുമ്പോൾ ഒരു ഭാഗത്തെ ജലം ചൂടായാൽ ലവൽ തെററും.ഈ സാഹചര്യങ്ങളിൽ അനുമാന്ന പ്രമാണം പിഴക്കുന്നു.

യുക്തിയും ശാസ്ത്രവും എന്താണെന്ന് സാമാന്യമായി വിവരിച്ചു കഴിഞ്ഞു. ഇനി ജീവൻ എന്താണെന്ന് ചിന്തിച്ചു നോക്കാം. പരിണാമസിദ്ധാന്തം അനുസരിച്ച് യാദൃശ്ചികമായി പ്രപഞ്ചം ഉണ്ടായി .യാദൃശ്ചികമായി ഭൂമിളണ്ടായി .യാകശ്ചികമായി ഭൂമിയിൽ ജീവന് അനുകൂലമായ പരിതസ്ഥിതി ഉണ്ടായി. യാദൃശ്ചികമായി ഒരു ഏകോശ ജീവി ഉണ്ടായി യാദൃശ്ചികമായി അത് ബഹുകോശ ജീവിയായി . യാദൃശ്ചികമായി അതിൽ ആൺ പെൺ വർഗമുണ്ടായി . ജലത്തിൽ ജീവിച്ചിരുന്ന ജീവിവർഗത്തിന് യാദൃശ്ചികമായി കരയിൽ കയറാൻ കഴിവുണ്ടായി. യാദൃശ്ചികമായി മരത്തിൽ കയറാൻ കഴിവുണ്ടായി .യാദൃശ്ചികമായി പറക്കാൻ കഴിവുണ്ടായി യാദൃശ്ചികമായി മനുഷ്യവർഗമുണ്ടായി ഇങ്ങനെയാ ദൃശ്ചികം ഒരു ഘോഷയാത്ര തന്നെ ഉണ്ടായി. ഒരു ഏക കോശ ജീവി ഉണ്ടായപ്പോൾ തന്നെ അതൊരു പ്രതിജ്ഞയെടുത്തു ” പ്രജനനം നടത്തണം. വംശവർദ്ധന ഉണ്ടാകണം എന്ന്. ” എല്ലാ ജീവപരിണാമങ്ങളും ആ പ്രതിജ്ഞ നിലനിർതി പോന്നു.

ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ജയിംസ് ലൗലോക്കും ലിൻ മാർ ഗു ലീസും ചേർന്ന് അവതരിപ്പിച്ച ഗവേഷണ പ്രബന്ഥമാഞ് ഗായ ഹൈ പോതി സീസ് . 2016ൽ ഇതിന് ജിയോളജിക്കൽ സൊസൈറ്റിയുടെ അവാർഡും കിട്ടിയിട്ടുണ്ട്, ഗായ എന്ന ഗ്രീക്ക് പഅർത്ഥം ഭൂമീദേവി എന്നാണ്. ഭൂമിക്ക് ജീവനുണ്ട് എന്നതാണ് അവരുടെ വാദം .ഈ വാദംശാസ്ത്രലോകത്താൽ അംഗീകരിക്കപെട്ടില്ല എന്നാൽ ഭൂമി യിലെ പരിതസ്ഥിതിജീവന്റെ നിലനിൽപിന്അനു കൂലമാക്കി നിർ ത്താൻ ഒരു സ്വയംനിയന്ത്രണ സംവിധാനം(ഓട്ടോറഗുലേറ്ററി ഗ് സിസ്റ്റം ) നിലനിൽ കുന്നു എന്ന് തെളിവുകൾ നിരത്തി സ്ഥാപിച്ച തിനെ ആർക്കും നിക്ഷേധിക്കാ നായില്ല.ഒരു ഉദാഹരണത്തിലൂടെ നമുക്കും ഇത് മനസിലാക്കാം. അമിത പ്രകൃതി ചൂഷണം മൂലം ഒരു ഭാഗത്ത് മണ്ണിൽ നൈട്രജൻ സാന്ദ്രത തീരെ കുറഞ്ഞു പോയി എന്നു വിചാരിക്കുക. .മറ്റൊരു ഭാഗത്ത് അമിത രാസവള പ്രയോഗം മൂലം നൈട്രജൻ സാന്നത കൂടി പോയി എന്നും വിചാരിക്കുക. മിന്നലും മഴയും മൂലം രണ്ടു സ്ഥലത്തും ഒരു പോലെ നൈക ജൻ എത്തുന്നു. കുറെ കാലം മനുഷ്യരുടെ ഇടപെടലുകളില്ലാതെ ഇട്ട ശേഷംപരി ശോധിക്കുക. രണ്ടു സ്ഥലത്തെയും നൈട്രജൻ സാന്ദ്രത ഒരു പോലെ ആയി കൊണ്ടിരിക്കുന്നതു കാണാം.

ഡാർവിന്റ പരിണാമസിദ്ധാന്തത്തിലെ യാദൃശ്ചിക താ വാദത്തെ ഇത് നിഷേധിക്കുന്നു. ഗർഭപാത്രത്തിൽ ഒരു എം ബ്രിയോ രൂപപെടുന്നത് യാദൃ ശ്ചികമല്ല’ ഒരു എം ബ്രിയോ വളർത്തിയെടു ക്കാൻ ഗർഭ പാത്രം തയ്യാറെടുത്താണിരിക്കുന്നത്. ഒരു എബ്രിയോ രൂപപെടുമ്പോൾ തന്നെ അതിന്റെ വളർച പരിണാമങ്ങളും രൂപവും നിറവും സ്വഭാവവും എല്ലാം DNA യിൽ തന്നെ രേഖപെ ടുത്തി യിട്ടുണ്ടാകും.അതുപോലെ ഭൂമിയിൽ ജീവൻ ഉത്ഭവിച്ച പ്പോൾ തന്നെ അതിന്റെ വളർച്ചാ പരിണാമങ്ങൾ നിശ്ചയിക്ക പെട്ടിട്ടില്ല എന്ന് പറയാനാകുമോ ശ്രീനാരായണ ഗുരുദേവൽ പറ ഞ്ഞു

“കാലാ ദിയായ മൃദുനൂ നൂലാലെെനെയ്യുമൊരു
ലീലാ പടം ഭവതി മെയ്
മേലാകെ മൂടുവതിനാലാരുമുള്ള തറി
വീലാ ഗ മാന്ത നിലയേ ”

എന്ന്. പ്രപഞ്ച സത്യങ്ങൾ നോക്കി കാണാൻ മനുഷ്യന്റ ആയുസും ദൃഷ്ടി ദൈർഘ്യവും അപര്യാപ്തമാണ് എന്നർത്ഥം. കോടാനുകോടി വർഷം കാലത്തെയും അനേകായിരം പ്രകാശ വർഷങ്ങളുടെ ദൂരത്തെയും കണക്കാക്കുന്നത് അറിയാവുന്ന സമീപ കാലത്തെയും കുറച്ചു ദൂരത്തെയും വച്ചു കൊണ്ടുള്ള താരതമ്യ നിഗമ നങ്ങളാണ്. പ്രപഞ്ചത്തിൽ എല്ലായിടത്തും പ്രകാശത്തിന്റെ വേഗതയും സ്വഭാവവും താപവും ഇതറി തെറ സാന്ദ്രതയും ഒരു പോലെ ആണോ എന്നറിയില്ല. ലക്ഷ കണക്കിന് വർഷങ്ങൾക്കു മുൻപും ഇങ്ങനെ തന്നെ ആയിരുന്നോ എന്നും അറിയില്ല . “അന്നന്നു കണ്ടതിനെ വാഴ്തുന്നു മാമുനികൾ ” എന്ന് പൂന്താനം പറഞ്ഞതു തന്നെ സത്യം .

പരിണാമസിദ്ധാന്തം പാശ്ചാത്യ മതങ്ങളുടെ ഉൽപത്തി വീക്ഷണത്തിന്ന് എതിരായിരിക്കാം;ഭാരതീയ വീക്ഷണങ്ങൾക്ക് എതിരാകുന്നില്ല . പക്ഷേ അതൊക്കെയാകശ്ചികം എന്നതിനോട് യോജിക്കാനാവില്ല.

അക്ഷരാൽ ഖം തഥോ വായു വായോ ര ത്രി സ്ഥതോ ജല
ഉദകാൽപൃഥ വീ ജാത ഭൂതാനാം ഏവ സംഭവ

ഇതാണ്പൗരാണിക ഭാരതീയ ഉൽപത്തി വീക്ഷണം. ഇതിനെ കഥാരൂപത്തിലാക്കിയപ്പോൾ ആദിയിൽ വിഷ്ണു ഉണ്ടായിരുന്നു . പ്രപഞ്ചോൽ പത്തി കാലത്ത് വിഷ്ണുവിന്റെ നാഭിയിൽ നിന്നും ഒരു താമര ഉത്ഭവിച്ചു ആ താമരയിൽ നിന്നും ബ്രഹ്മാവ് അഥവാ സൃഷ്ടി ഉണ്ടായി അവസാനകാലത്ത് പ്രപഞ്ചം വിഷ്ണുവിൽ വിലയം പ്രാപിക്കും. ഇത് ആവർതി ച്ചു കൊണ്ടിരിക്കും എന്നതാണ് വിശ്വാസം

Leave a comment