Post,20 സമാന്തര ചികിത്സകൾ

ലോകത്ത് ഇന്ന് ഔഷധ ചികിത്സ കൂടാതെ പല തരം ചികിൽസാ -സംവിധാനങ്ങളും നിലനിൽകുന്നുണ്ട്. (1) വ്യായാമ’ ചികിത്സ (ഫിസിയോ തെറാപ്പി ) ( 2 )തിരുമ്മു ചികിത്സ (3)പ്രാണ ചികി ത്സ (4)കാന്ത ചികിത്സ (5)വർണ്ണ ചികിത്സ (6) മന്ത്രചികിത്സ (7)മന്ത്രൗഷധ ചികിത്സ (മൂലികാ വിദ്യ ) (8)റക്കി (9)മാനസിക ചികിത്സ (ഹിപ്നോട്ടിക് തെറാപ്പി) (10)യോഗ ചികിത്സ (11) പ്രകൃതി ചികിത്സ. (12)ധ്യാന ചികിത്സ (മെഡിറേറഷൻ) (13) അക്യുപഞ്ചർ:(14) നാഡി ചികിൽസ (15) വ്രത ചികിൽസ (16) അക്യു പ്രഷർ മുത ലായവ. സമാന്തര ചികിത്സകളാണ്

ഇവയിൽ(| ) പ്രാണ ചികിത്സ (2) റക്കി ( 3 ) മാനസ ചികിൽസ (ഹിപ്നോട്ടിക് തൊപ്പി ) (4)മന്ത്രചികിത്സ (5) ധ്യാന ചികിൽ സഎന്നിവ മനസിനെ ആശ്രയിച്ചു ള്ള വയും

(1) വ്യായാമ ചികിൽസ (ഫിസിയോ തെറാപ്പി) (2) തിരുമ്മു ചികിൽസ (3)കാന്ത ചികിൽസ (4) വർണ ചികിൽസ (5) പ്രകൃ തിചികിൽസ (6) അക്യുപഞ്ചർ (7)നാഡി ചികിൽസ (8) അക്യുപ്രഷർ എന്നിവ ശ രീരത്തെ ആശ്രയിച്ചുള്ള വയും ആണ്.

യോഗ ചികിൽസയുംവ്രതചികിൽസയുംമനസുംശരീരവും ചേർത്തുംമന്ത്രൗഷധ ചികിത്സ മനസും മരുന്നും യോജിപ്പിച്ചും ഉപയോഗിക്കുന്നു .

ഇവയെ സ്വയാശ്രയ ചികിൽസ എന്നും പരാശ്രയ ചികിൽസ എന്നും ദ്വയാ ശ്രയചികിൽസ എന്തും മൂന്നായി തരം തിരിക്കാം – ധ്യാന -ചികിൽസ യോഗ ചികിൽസ വ്രത ചികിൽസ വ്യായാമ ചികിൽസ പ്രകൃതി ചികിൽസ എന്നി വ സ്വയം ചെയ്യേണ്ടവ യാണ്.തിരുമ്മ് ചികിത്സ കാന്തചികിൽസ അക്യുപഞ്ചർ എന്നിവ മറ്റൊരാൾ ചെയ്യേണ്ടതാണ്. ബാക്കിയുള്ളവ സ്വയമായോ മറ്റൊരാ ളാലോ ചെയ്യാവുന്നതാണ്,

കായാശ്രിത ചികിൽസയിൽ ശരീരത്തിന്റെ ജൈവ പ്രവർത്ത നങ്ങളെ ഉത്തേ ജിപ്പിക്കുകയാണ് ചെയ്യുന്നത്. തിരുമ്മും വ്യായാ മവും രക്തചംക്രമണത്തെ വർദ്ധിപ്പിക്കുകയും ലസികകളിലൂടെ കോശമല ങ്ങളെബഹിഷ് കരിക്കു കയും ചെയ്യുന്നു. കാന്തചി കിൽസ അയോണുകളെയും തദ്വാര ഓക്സിജനേയും രോഗബാ ധിത പ്രദേശങ്ങളിൽ എത്തി ക്കുന്നു ഇവ മൂലം രക്തചംക്രമണം വർദ്ധിക്കുന്നു. വർണ ചികി ൽസ യുംസംവേദന നാഡികളെ ഉത്തേ ജിപ്പിക്കുകയോ ശാന് മാക്കു കയോ ചെയ്തിട്ടാണ് രോഗശാന്തി ഉണ്ടാക്കുന്നത് .പ്രകൃതിചികി ത്സ പ്രധാ നമായും കോശമലക്കളെ ശോധന ചെയ്യുന്നു. ചൂടും തണു പ്പുംയുക്തിപൂർവം ഉപയോഗിച്ച് ആവശ്യാനുസരണം രക്ത ചംക്രമണം കൂട്ടുകയും കുറക്കുകയും ചെയ്യുകയും ചെയ്യുന്നു. സംവേദന നാഡികളെ യുക്തിപൂർവം ഉത്തേ ജിപ്പിക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു.ഇവ ഇടവിട്ടു ചെയ്യുന്നത് സംവേദന നാഡികളുടെ ക്ഷമത വർദ്ധിപ്പിക്കുന്നു. അകൂ പഞ്ചർ നാഡീകേന്ദ്രങ്ങളിൽ സൂചി കൊണ്ടു കുത്തിയിട്ടാണ് നാഡികളെ ഉത്തേജിപ്പിക്കുന്നത്. നാഡി ചികിൽസയിൽ നാഡീ കേ ന്ദ്രങ്ങൾക്കു പകരം നാഡിക ളുടെ അഗ്രഭാഗങ്ങളെ മർദിച്ചിട്ടാണ് നാഡികളെ ഉത്തേജിപ്പി ക്കുന്നത് ,അക്യുപ്രഷറിൽ പ്രത്യേക പ്രഷർ പോയന്റുകളിൽ മർദിക്കുന്നു ശരീരത്തിന്റെ ഓജസിനെ ആ ശ്രയിച്ചാണ് ഇവയുടെ വിജയസാദ്ധ്യത ഓജസ് തീരെ ക്ഷയിച്ചാൽ ഫലപ്രാപ്തി ദുഷ്ക രമാകും.

ഇനി മന സി നെ ആശ്രയിച്ചുള്ള ചികിൽസകള പരിശോധിക്കാം. ഉപബോധമനസിന്റവ്യാപാരങ്ങൾക്കനുസരിച്ച് ശരീര ബാഹ്യ മായി ഒരു ഓറ അധവാ വൈദ്യുതകാന്തികവലയം ഉണ്ടാകുന്ന തായി വിശ്വ സിച്ചു വരുന്നു. ശരീരാരോഗ്യ സ്ഥിതി ഈ ഓറ പരി ശോ ധിച്ചാൽ മനസിലാക്കാം .ഓറയിലെ മാറ്റങ്ങളെ നോർമലാ ക്കിയാൽ രോഗവും ശമിക്കുമെന്ന് പ്രാണ ചികിൽസ കരുടെ വി ശ്വാസം. അതിനുള്ള തന്ത്രങ്ങളെയാണ് പ്രണ ചികിൽസ എന്നു പറ യുന്നത്. റക്കിയും സമാനമായ ചിന്താഗതിയാണ് പുലർത്തുന്നത് എന്നാൽ നാഡീ കേ ന്ദ്രങ്ങളായ ചക്ര ങ്ങളേയും നാഡികളുടെ അ ഗ്രകേന്ദ്രങ്ങളേയും ആണ് ഉപയോഗിക്കുന്നത്. ഹിപ്നോട്ടിസ്റ്റുകൾ ഉപബോധ മനസിനെയാണ് ആരോഗ്യദായ കമായി കാണുന്നത്. ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങ ,ളെല്ലാം നിയന്ത്രിക്കു ന്നത്ഉപബോധമനസാണ് അതുകൊണ്ട് ഉപ ബോധ മനസിനെ നിയന്ത്രിച്ചാൽ ആരോഗ്യം സംരക്ഷിക്കാം എന്നാണ് ഹിപ്നോ ട്ടിസ്റ്റംകളുടെ വാദം. .മന്ത്രങ്ങൾക്കുംധ്യാന ങ്ങൾക്കും അബോധ മനസിനേയും സ്വാധീനിക്കാൻ കഴിവുണ്ട് .തൻമൂലം ആധാര ചക്രങ്ങൾ ഉത്തേ ജിക്കപെടുകയും പ്രാണന്റെ സഞ്ചാരത്തെ ഉത്തേ ജിപ്പിക്കുകയും സംവേദന നാഡികളുടെ കർമ കുശലത വർദ്ധിപ്പി ക്കുകയും ചെയ്യുന്നു.

ശാരീരിക ആരോഗ്യം ഒരു ജൈവ പ്രക്രിയയാണ് .അതിന് മാന സിക വ്യാപാരങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നാണ് അ ടുത്ത കാലം വരെ ആധുനിക ശാസ്ത്രകാരൻ മാർ വിശ്വസിച്ചി രുന്നത് പിന്നീടത് അൾസർ പ്രഷർ ആസമ മുതലായ ചില രോഗ ങ്ങളിലെ മനോ ബന്ധം അംഗീകരിക്കപ്പെട്ടു. ഇന്നിപ്പോൾ കാൻ സർ മുതലായ മഹാരോഗങ്ങളുടെ നിയന്ത്രണത്തിനും മനസിന് നിർണാ യക പങ്കുണ്ടെന്ന്പല ഡോക്ടർമാരുംവിശ്വസിച്ചുവരുന്നു.എന്നാൽ പൗ രാണിക ഭാരതീയ ഋഷിമാർ എല്ലാ രോഗത്തിനും മാനസിക മായ കാരണങ്ങളുണ്ട് എന്ന് വിശ്വസിച്ചിരുന്നു. മനസ് എന്നതു കൊ ണ്ട് പൗരാണി കർ വിവക്ഷിക്കുന്നത് ബോധമണ്ഡലം മാത്രമല്ല. ഉപബോധമണ്ഡലവും അബോധമണ്ഡലവും എല്ലാം ഉൾപെടും. ശരീരാന്തര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഉപബോധമനസാ ണ്. അപ്പോൾ സ്വാഭാവികമായും ഉപബോധമനസിന്റെ പ്രവർ ത്തന വെകല്യങ്ങൾ ജൈവ പ്രവർതനങ്ങളെ ദോഷകരമായി ബാ ധിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളു. ഔഷധങ്ങളൊന്നും ഉപബോ lധ മനസിനെ ചികൽസിക്കുവാൻ പ്രാപ് മല്ല. എന്നാൽ ഔ ഷധങ്ങൾ കൊണ്ട് കുറെയൊക്കെ രോഗശമനം കാണാറുണ്ട് .അതുകൊണ്ട് അടിസ്ഥാനപരമായ ദോഷങ്ങൾ ശമിക്കുന്നില്ല .എയിഡ്സ് രോഗികളിൽ നിസാരമായ അണു ബാധയും മാര കമാ കുന്നു .ആന്റിബയോട്ടിക്കു കളകൊണ്ട് രോഗശമനം സാധിക്കു മെങ്കിലും സ്വയം പ്രതിരോധം കുറയുന്നതിനാൽചികിൽസ ദുഷ് കരമാക്കും. അതുപോലെ ഉപബോധമനസിന്റെ തകരാ റുകൾ മൂല മുണ്ടാകുന്ന രോഗങ്ങൾ ബാഹ്യ ചികിൽസകൾ കൊ ണ്ട്ശമി ച്ചാലും വീണ്ടും ഉണ്ടാകുവാനാണ് സാദ്ധ്യത .ചിലരിൽ കാലദേശ ങ്ങൾമാറുമ്പോൾഇവ സ്വയംശമിക്കുന്നതായും കാണാം.

ചിത്താ ശ്രിത ചികിൽസകളെ ഒരു അനുപൂരക ചികിൽസയായി ട്ടാണ് പൗരാണി കർ വീക്ഷിച്ചിരുന്നത്. ശോധനാ ചികിൽസയും ലേപനാ ദി ബാഹ്യ ചികിൽസയും ശമനൗഷധങ്ങളെ സഹായിക്കു ന്നതു പോലെ . ചിത്താശ്രിതചികിൽസകളും ശമനൗഷധങ്ങളെ സ ഹായിക്കുന്നു. എല്ലാ രോഗങ്ങളിലും ശമദമങ്ങൾ ശീലിക്കണം എ ന്നതാണ് ആയുർവേദ വീക്ഷണം. ചിത്താന്ത്രിത ചികിൽസകളെല്ലാം ഹിപ്നോട്ടിക്ക് നിർദേശങ്ങളാണ്. അവ ഉപയോഗിക്കുന്നരീതി കളും സ്ഥാനങ്ങളും മാത്രമേ മാറ്റം വരുന്നുള്ളു. ആ യോധന കലകളായ കളരി കരാട്ടേ ജു ഡോ എന്നിവ പ്രയോഗ വൈവിധ്യം കൊണ്ട്ചി വ്യത്യസ്തമായിരിക്കുന്നതുപോലെ.ചികിൽസ കൻ പ്ര ത്യേക തരം മാനസികവ്യായാമങ്ങളിലൂടെ ഇശ്ചാശക്തിയെ ബലപെടുത്തുന്നു.ചികിൽസകന്റെ നിർദേശങ്ങൾക്കനുസരിച്ച് രോഗിയിൽ വ്യതിയ

അനാദികാലം മുതൽ ഭാരതീയ ഋഷിമാർ മനസിന്റെ വൈവി ധ്യാത്മകതയും വൈരുദ്ധ്യാൽ മകതയും നിരീക്ഷണ പഠനവിധേ യമാ ക്കി യിരുന്നു.അവർ മനസിന്റെ പ്രവർത്തനങ്ങളെ മൂന്നു തലങ്ങളാ യി വിഭജിച്ചിരുന്നു. അവ ബോധമണ്ഡലം ഉപബോധ മണ്ഡലം അബോധമണ്ഡലം എന്നിവയാണ്. ബോധമണ്ഡലം മാത്ര മാണ് mമ്മുടെ അറിവിലുള്ളത് .ഉപബോധമണ്ഡലമാണ് ശാരീരിക എവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത്. അബോധ മനസിൽ ജൻ മാന്തര ബന്ധങ്ങളും. പുണ്യപാങ്ങളും ജൽമ വാസmകളും അടങ്ങി യിരിക്കുന്നു.അബോധ മനസിന്റെ നിയന്ത്രണങ്ങൾക്കു വി ധേയ മായാണ് ഉപബോധ മനസിന്റെ പ്രവർ തനം ഉപബോധമനസിന്റെ നിയന്ത്രണത്തിലാണ് ബോധ മനസിന്റെ പ്രവർത്തനം നമ്മുടെ ഇശ്ച ,ക്കനുസരിച്ച്‌ നിയന്ത്രിക്കാവുന്നത് ബോധ മനസുമാത്രമാണ് .അതും ഭാഗികമാണ് കോപതാ പാദി വികാരങ്ങളിൽ നമുക്ക്ഭാഗിക,മാ യെ നിയന്ത്രണമുള്ളൂ. ചിത്താ ശ്രയ ചികിൽസകളെ രണ്ടായി തരം തിരിക്കാം .ശ്വാശ്രയ ചികിൽസയും പരാശ്രയചികിൽസയും. ശമ ദമങ്ങൾ ശീലിച്ചും ജപ ധ്യാനങ്ങൾ ആചരിച്ചും രോഗശമനം വരു ത്തുന്നതാണ് ശ്വാശ്രയ വിധികൾ .സഹായകമായി ഉപവാസവും മ ററും ആചരിക്കാറുണ്ട്.ചിത്താ ശ്രയചികിൽസകളെല്ലാം ഹിപ്നോട്ടകം നിർദ്ദേ ശ ങ്ങളാണ് lപ രാ ശ്രയ ചികിത്സയിൽ ശമദമങ്ങളും ജ പ ധ്യാനങ്ങളും കൊണ്ട് ദൃഢചിത്തനായ ഒരാളുടെ സങ്കൽപത്തി നനുസരിച്ച് രോഗശാന്തി ഉണ്ടാകുന്നു. ഇവിടെ ചികിത്സക്കന്റ ഇശ്ചാശക്തിയും രോഗിയുടെ ഓജസും മനസുകളുടെ പൊരുത്ത വും രോഗശാന്തിയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ചികിൽസ കനെ രോഗി വിരോധത്തോടെയോ അവജ്ഞയോടെ യോ കാണുന്നു എങ്കിൽ രോഗ ശമന സാദ്ധ്യത കുറവാണ്.

സമാന്തര ചികിൽസകളിൽ പ്രധമ സ്ഥാനം യോഗക്കാണ്‌. പ്രയോ ഗി ക്കുവാനുള്ള സൗകര്യം കൊണ്ടും ക്ഷിപ്രഥലം കൊണ്ടും അടു ത്ത സ്ഥാനം അർഹിക്കുന്നത് മന്ത്രൗഷധ യോഗങ്ങളാണ്. പണ്ടുകാ ലത്ത് പല മാരക രോഗങ്ങൾക്കും വിഷത്തിനും ജീവൻ രക്ഷാ ഉപാ ധിയാ യി ഉപയോഗിച്ചിരുന്ന മന്ത്രൗഷധ യോഗങ്ങൾ ഇന്ന്‌ വിസ്മൃ തി യിൽ ആയികൊണ്ടിരിക്കുന്നു പൈതൃകമായതിനെ നിന്ദിക്കു കയും വൈദേശികമായതിനെ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

2 thoughts on “Post,20 സമാന്തര ചികിത്സകൾ

  1. 1)ഇത് കൊണ്ട് രക്തം ഓട്ടം കൂടുമോ?
    2) ഇത് വയസ്സായവർക്ക് ഈ ചികിത്സ
    പറ്റുമോ?
    3) ജോയിന്റ് പെൺ മാറ്റാൻ പറ്റുമോ?
    Contact, 8156886915

    Like

    1. സമാന്തര ചികിൽസ എന്ന ലേഖനം ഒരു അവലോകനം അധവ പരിചയപ്പെടുത്തൽ മാത്രമാണ്. എല്ലാ പ്രായക്കാർക്കും പറ്റുന്ന ചികിൽസകൾ അതിൽ ഉണ്ട് .രോഗാവസ്ഥയും ശരീര സ്ഥിതിയും നോക്കി ഏതു ചികിൽസ വേണം എന്ന് നിശ്ചയിക്കണം .

      Like

Leave a comment