Post,19  വാതരോഗ വും നാട്ടു ചികിൽസയും

ഇരിപ്പതും പിന്നെ കിടപ്പതും പോയ് 

നടപ്പതും നീർക്കമടക്കലിങ്ങിനെ

പ്രവൃത്തി ശീലങ്ങൾ വരുത്തുവാനൊരു

കരുത്തുവാതത്തിനു കണ്ടു കൊത്തുണം

പൗരാണിക  വീക്ഷണം  അനുസരിച്ച്‌ ശരീരത്തി ന്റെ സകലവിധ ചലനങ്ങളും സാദ്ധ്യമാക്കുന്നത് വാതമാണ് ബാഹ്യമായ ചലനങ്ങൾ മാത്രമല്ല അഭ്യന്തര മായ ചലനങ്ങളും ഇതിൽ പെടും .മലം മൂത്രം വായു രക്തം ഗർഭം ശ്വേതം ശുക്ലം എന്നിത്യാദികളുടെ ചലനവും വാത ജമാണ്.ഈ ചലനങ്ങളിൽ ഉണ്ടാകുന്ന തടസങ്ങളും താളപ്പിഴകളും വാതരോഗം ആണ് അധവാ വാതകോപമാണ്. ഇതിന് മൂന്നു കാരണങ്ങളാണ് വ്യക്തമാക്കിയിട്ടു ള്ളത്. (1) സംവേദന നാഡിക ളുടെ ‌തകരാരുകൾ മൂലം ചലനപേശികൾക്ക നിർദേശങ്ങൾ കിട്ടാതെ വരിക (2) കോശമലങ്ങൾ യഥാസമയം നീക്കം ചെയ്യ പെടത്തതു മൂലം ചലനങ്ങൾക്ക് തടസം . (3) ദഹനമോ കോശാന്തര  ദഹനമോ (ജാരണം) ശരിയായി നടക്കാതിരിക്കുക മൂലം ഊർജോൽപാദനം തടസപെടുക ഇവഒന്നോരണ്ടോ മൂന്നോ കാരണങ്ങൾഒന്നിച്ചു ചേർന്നും വരാം. ഇവയുടെ കാരണങ്ങൾ അ  .അദ്ധ്യദ്ധ്വാനം അൽപാദ്ധ്വാനംഅമി ഹാരം അൽപാഹാരം (പോഷണകുറവ)മല മൂത്രാദി  വേഗങ്ങളെതടയുക.അമിത ചിന്തഅൽപനിദ്ര ക്ഷതം  ഉരക്ഷതം മുതലായ വയാണ്.  ഈകാരണ ങ്ങളാൽ സർവാംഗമായോ ഏകാംഗമായോ വാതം കോപിക്കാം. പൊതുവായി പറഞ്ഞാൽ സ്നിഘ്ന മായും മധുര മായും തടിപ്പിക്കുന്നവയായും ഉള്ള ഭക്ഷണം വാത നാശ കമാണ്.സ്ഥാനഭേദം കൊണ്ടും ലക്ഷണങ്ങളെ കൊണ്ടും വാതം 80 വിധ മായികണക്കാക്കി ഇരിക്കുന്നു.       അവശനായ രോഗിയെ മുകളിലേക്കെറിയുന്നത് (ഞെട്ടൽ) ആക്ഷേ പകം     താട സ്തംഭിപ്പി ക്കുന്നത് ഹനുസ്തംഭം.    തുടയെ സ്തംഭിപ്പിക്കുന്നത് ഈരു സ്തംഭം     തലയനക്കാൻ വിഷമമാകുന്നത് ശിരോ ഗ്രഹം   പിന്നിലേക്ക് വളഞ്ഞു പോകുന്നത് ബാഹ്യായാമം    ഉള്ളിലേക്ക് വളഞ്ഞു പോകുന്നത് അന്തരായാമം    വ്രണം മൂലം (അണുബാധ) മൂലം ഇങ്ങനെ ഉണ്ടായാൽ വ്രണായാമം. വിലാപുറം വേദനിക്കുന്നത് പാർശ്വ ശൂലം അരക്കെട്ട് സ്തംഭിപ്പിക്കുന്നത് കടിഗ്രഹം    ശരീരം മുഴുവൻ സ്തംഭിക്കുന്നത് ദണ്ഡാ പതാ നം.  കാലിലും കണങ്കാലിലും വേദനയുണ്ടാക്കുന്നതു ഖല്ലി നാക്കിനെ സ്തംഭിപ്പിക്കുന്നത് ജിഹ്വാസ്തംഭം.മുഖം ഒരു വശത്തേക്ക് കോട്ടുന്നത് അർദ്ദിതം ഒരു വശം തളരുന്നത് പക്ഷാഘാതം .കൈ മുട്ടിലും കാൽ മുട്ടിലും ഉണ്ടാകുന്ന നീര് ക്രോട്ടു കശീർഷം കഴുത്തിനെ സുഭിപ്പിക്കുന്നത് മാന്യാസ്തംഭം. തു ട രണ്ടും സ്തംഭിച്ചാൽ പംഗും     കാൽകുടയാൻ ബുദ്ധിമുട്ടുണ്ടാകുന്നത്.കളായ ഖ ജ്ഞം. ഗുഹ്യഭാഗത്തു നിന്നും മുകളിലേക്കു യരുന്ന വേദന തൂ നി വിപരീതമായത് പ്രതി തൂനി.കാലിന് മുടന്തുണ്ടാക്കുന്നത് ഖജ്ഞത     കാലിന് വേദനയും മരപ്പും ഉണ്ടാക്കുന്നത്. പാദ ഹർഷം    പുറത്തും അരകെട്ടിലും ഉണ്ടാകുന്ന വേദന ഗൃൻ ധ സി കൈ വേദനിക്കുത്ത് വിശ്വാചി കൈ സ്തംഭിക്കുന്നത് അപബാഹുക    ആക്ഷേപകം വർദ്ധിച്ചാൽ അ പതാ നകം.     ഉപ്പൂറ റിവേദന വാതകണ്ടകം. നെഞ്ചിലും ശിരസിലും വേദനയും മോഹാലസ്യവുമുള്ള ആയാമം അപതാനകം. അംഗ ങ്ങളിലുണ്ടാകുന്ന പിളർന്നുനോവ് ആംഗഭേദം.  ഒരംഗം മെലി യുന്നത് അംഗ ശോഷം ദേഹം മെലിയുന്നത് ശോഷം മൂ ക്കടഞ്ഞ പോലെ സംസാരിക്കുന്നത് മിമ്മി ന ത്വം -തൊണ്ട ഇടറുന്നത് കല്ലത   വേദനയില്ലാതെ നാഭിയി ലുണ്ടാകുന്ന മുഴ അഷ്ഠീ ല. വേദനയോടെ ഉണ്ടാകുന്ന മുഴ പ്രത്യഷ്ഠീ ല ഞരമ്പുകൾ കുറുകുന്നത് കുബ ജവാതം. അംഗങ്ങൾ വളയുന്നത് അംഗഭംഗം ശരീരം കോച്ചുന്നത് സങ്കോ ചം. ശരീരം സ്തംഭിക്കുന്നത് സ്തംഭ നവാതം ശരീരം വരളുന്നത് രൂക്ഷത   ശരീരവേദന അംഗ പീഡ  സന്ധികൾ സ്ഥാനം തെറ്റുന്നത് അംഗഭ്രംശം  മലം വരളുന്നത് വിട്ഗ്രഹം   മലം തടയുന്നത് വിട് ബന്ധം സംസാരം തടസപെടുന്നത് മൂ കത്വം  കോട്ടുവ അധികമാ കുന്നത് അതിജ്റി ഭം ഏമ്പക്കം അധികം ആകുന്നത് അത്യുത്ഗാരം. വയർ മൂളുന്നത് ആന്ത്രകൂ ജനം  വായു അധികമായി പോകുന്നത് വാത പ്ര വ്രിത്തി   ശരീരത്തിൽ വായുസഫുരിക്കുന്നത് സ്ഫുരണം   ശരീരം വിറക്കുന്നത് കമ്പ വാതം സിരകളിൽ വായു നിറയുന്നത് സി രാ പൂകരണം പേശികൾക്ക് അയവില്ലാതെ വരുന്നത് കാർ ശൃം കരിവാളിച്ച  നിറമുണ്ടാകുന്നത് ശ്യാമവാതം പിച്ചുപറയുന്നത് പ്രലാപം  കൂടെ കൂടെ മൂത്രമൊഴിക്കുന്നത് ( മുഹുർമൂത്രം) ഉറക്കം കുറയുന്നത് നിദ്രനാശം ഉറക്കം കൂടുന്നത് അതിനിദ്ര വിയർപ്പില്ലാതാകുന്നത് ശ്വേത നാശം വാതം മൂലം ബലം കുറയുന്നത് (തളർച്ച ) ദുർബലത്വം  ശുക്ലാ തി വ്രിത്തി    ശുക്ല കാർ ശൃം ശുക്ല നാശം ഏകാഗ്രത നഷ്ടമാകുന്നത് അനവസ്ഥിതചിത്തം സന്ധികളുടെ അയവു നശി ക്കുന്നത് കാഠിന്യം  രസം അറിയാതാകുന്നത് വീരസാസ്യത വായകയ്ക്കുന്നത് കഷായവക്ത്രം മേൽവയർ വീർ കുന്നത്. ആധ്മാനം അടിവയർ വീർ കുന്നത് പ്രത്യാധ്മാനം ശരീരം തണുത്തിരി ക്കുന്നത് ശീതവാതം രോമം എഴുന്നു നിൽകുന്നത് രോമഹർഷം ആശങ്ക തോന്നുന്നത് ഭീരുത്വം  പേശികളിലെ കുത്തിനോവ് തോദം വാതം . ചൊറിയുന്നത് കണ്ഡു രസങ്ങൾ തിരിച്ചറിയാ നാകാത്തത് ര സാജ്ഞത ശബ്ദം തിരിച്ചറിയാനാ വാത്തത് ശബ്ദാജ്ഞത മരപ്പുണ്ടാക്കുന്നത് സുപ്തി വാതം ഗന്ധം അറിയാതെ വരുന്നത് ഗന്ധാജ്ഞ ത കാഴ്ച കുറയുന്നത് ദൃക്‌ ക്ഷ യം പാദം വി ള്ളുന്നത വിപാദിക ജൻമനാൽ ഉയരം ഇല്ലാത്തത് വാമനത്വം ഇവ വാതം 80

വാതരക്തം സന്ധിവാതം ആമവാതം എന്നിവ കൂടുതൽ സങ്കീർണ്ണങ്ങളാണ്.    വ്യത്യസ്ഥ ങ്ങളായ അനേകം രോഗങ്ങളാണ് വാത രോഗത്തിന്റെ പട്ടികയിൽ വരുന്നത് .ചികിത്സയും വ്യത്യസ്തമാ ണ്. സാർവത്രികമായ ചില വാത പീഡകളെ പറ്റി ചിന്തിക്കാം എല്ലാ വാതരോഗങ്ങളിലും ആദ്യമായി ദഹനവും ശോധനയും ക്രമീകരിക്കണം. ലവണഭാസ്കര ചൂർണ മോ വൈശാm രചൂർണ മോ ഓരോ സ്പൂൺ ആഹാരശേഷം ചൂടുവെള്ളത്തിൽ കലക്കി കു ടിക്കുന്നത് ദഹനവും ശോധനയും ക്രമീകരിക്കും. ആ മദോഷമില്ല എങ്കിൽ കുഴമ്പുപുരട്ടി വിയർപിക്കുന്നത് വാത നാശകമാണ്‌.     കുറുക്കു കഷായങ്ങളുടെ സാധാരണ ഡോസ് പതിനഞ്ച് മില്ലി ആണ്  ,നാൽപത്തി അഞ്ചു മില്ലി തിളപ്പിച്  ആ റിയ വെള്ളം ചേർത് കഴിക്കണം.,അരിഷ്ടം മുപ്പതു മില്ലി വീതം അണ് കഴിക്കേണ്ടത്.അരിഷ്ടംചേ ർ കുകയാണെങ്കിൽ വെ ള്ളം ചേർകേണ്ടതില്ല. കഷായത്തിന് മരുന്നുകൾ എല്ലാം കൂടി 60 ഗ്രാം എടുത്ത് ഒന്നേകാൽ ലിറ്റർ വെള്ളത്തിൽ വെന്ത് ഇരുനൂറ്റി അൻപതു മില്ലി ആക്കി അരിച്ച് ആറുപതു മില്ലി വീതം കഴിക്കണം

വാ തം മൂലം പേശികളിലും സന്ധികളിലും വേദനയുണ്ടായാ ൽ വി ദാ ര്യാദി കഷായവും ദശമൂലം അരിഷ്ടവും ഒരു ധന്വന്തരംഗുളി കയും ചേർത് കഴിക്കാം. വാതം മൂലം മലം വരളുന്നു എങ്കിൽ ഗന്ധർവ ഹസ്താദികഷായം ആവണക്കെണ്ണ5 മില്ലി ചേർത്ത് കഴി ക്കാം. അല്ലെ ങ്കിൽ ഗന്ധർവഹ സ്താദി ആവണക്കെണഒരു സ്പൂൺ അര ഗ്ലാസ്ചൂടു പാലിൽ ചേർത്ത് അത്താഴം കഴിഞ്ഞ് ഒരു മണി ക്കൂറിന് ശേഷംകഴി ക്കുക.യൗവനകാലത്തെ നടുവേദനക്ക് ധന്വ ന്തരം കഷായം ഒരു യോ ഗരാജ ഗുൽഗുലു ചേർത്ത് കഴിക്കാം നൂറു ഗ്രാം ഉലുവ വറുത്തതും നാനൂറു ഗ്രാം അരി വറുത്തതും ഇരുനൂറു ഗ്രാം ശർ കരയും ഒരു തേങ്ങയുടെ പകുതിയും ചേർത് പൊടിചുവ വിരുന്ന് ദഹനം അനുസരിച്ച് ഒരു പിടി വീതം അതിരാവിലെ കഴിക്കുന്നത് നടുവേദനക്ക് നന്ന്.വാർദ്ധക്യത്തിലെ നടുവേദന ക്ക് മഹാരാസനാദികഷായം യോഗ രാജ ഗുൽഗുലു ചേർത്ത് കഴി ക്കണം. ഇത് എല്ലാ പ്രായത്തിലും ആകാം ദഹനക്കുറവില്ലെങ്കിൽ  അഞ്ചുമില്ലി നെയ് കുടിചേർക്കുന്നത് ഉത്തമം. മുട്ടുവേദനക്ക് വൈകിട്ട് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ എള്ളോ ഉലുവ യോ ഇട്ടു വച്ചിരുന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുക. കാൽമുട്ടിലെ നീരോടു കൂടിയ വേദനക്ക് രാസ്ന സപ്തകം കഷായം തിപ്പലിപൊടി ചേർത്ത് കഴിക്കാം കൈകാൽ കഴപ്പിസ് 25 ഗ്രാം വെളുത്തുള്ളി ഒരു ഗ്ലാസ് പാലിൽ പുഴുേങ്ങി വററിച്ച് അത്താഴ ശേഷം കഴിക്കുന്നത് നന്ന്. നീരില്ലാത്ത മുട്ടു വേദന ക്ക് മർമ്മക ഷാ യം ബലാരിഷ്ടം ചേർത്ത് കഴിക്കാം. നടക്കു മ്പോൾ സന്ധികളിൽ ശബ്ദം കേൾകുന്നു എങ്കിൽ വാതരക്തത്തിന്റെ യോ ആമവാതത്തി ന്റെയോ പൂർവ രു പ മാകാം പത്തു ഗ്രാം ചുക്കും ഇരുപത്ഗ്രാം മല്ലിയും മുപ്പതു ഗ്രാം അമൃതും കൂടി ഒന്നേകാൽ ലിറ്റർ വെളളത്തിൽ വെന്ത് ഇരുനൂറ്റമ്പത് മില്ലി ആക്കി അറുപത് മില്ലി വീതം രാവിലെ യും വൈകിട്ടും ഒരു ഗ്രാം തിപ്പലിപൊടി ചേർത്ത് കഴിക്കുക.  വാ ത രക്തം കൊണ്ട് കാൽ വീങ്ങുകയോ വ്രണമുണ്ടാ കുകയോ ചെയ്യുന്നു എങ്കിൽ മേൽ കഷായത്തിൽ ഒരു സ്പൂൺ കടുക്ക പൊടി ചേർത്ത് കഴിക്കുക. രണ്ടോ മൂന്നോ മാസം കൊണ്ട് ശമനം ഉണ്ടാകും .ചെന്നാ മുക്കിയും ഉലുവയും ശർക്കരയും സമം പൊടി  യാക്കി വച്ചിരുന്ന് ഓരോ സ്പൂൺ മേൽ കഷായത്തിൽ അത്താഴ ശേഷം കഴിച്ചുവന്നാൽ വിപാദിക ശമിക്കും.ഉപ്പൂറ്റി ക്കാൽ വേദ നക്ക് മർമകഷായം നന്ന്, ലവണ ഭാസ്കര ചൂർണം ഓരോസ്പൂൺ ചൂടുവെളത്തിൽ കലക്കി കുടിക്കുന്ന ത് ഗ്യാസ് ട്രബിൾ നെഞ്ചെരി ച്ചിൽ വയറിരപ്പ് ദഹനകുറവ് അൾസർ മുതലായവക്ക് നന്ന്. ഭാരമു ള്ള വസ്തുക്കൾ ഉയർതുകയോ മറ്റോ ചെയ്യുമ്പോൾ വായു ദിന്നി ച് വയറ്റിൽ വേദനയും നീർകെട്ടും ഉണ്ടാവുകയും ദഹനം തീരെ കുറയുകയും ചെയ്യുന്നത്  സാധാരണ മായി കണ്ടുവരുന്ന ഒരു അസു ഖമാണ്. അലോപതി ഔഷധം കൊണ്ട് നടു വേദനയും മറ്റും ശമി ചാലും വയറി രപ്പും ദഹനക്കേടും ദീർഘകാലം നിലനിൽകാറുണ്ട്. അങ്ങിനെ വന്നാൽ പോഷണകുറവുമൂലം മററ നേകം രോഗങ്ങ ളും ഉണ്ടാകാം. വെളുത്തുള്ളി തിപ്പലി കരിംജീരകം ഓരില ഇവ എല്ലാം കൂടി അറുപതു ഗ്രാം എടുത് ഒന്നേകാൽലിറ്റർ വെള്ളത്തിൽ വേവിച്ച് വറ്റിച്ച് ഇരുനൂറ്റമ്പത് മില്ലിയാക്കി അറുപതു മില്ലി വീതം ഒരോധ ന്യന്തരം ഗുളികയും ചേർത്ത് രാവിലെ യും വൈകിട്ടും സേവിക്കു ക. ഉൻമാർഗമായ വാതത്തെ നേർഗതി യിലാക്കും. വയർ വേദന യും നെഞ്ചുവേദനയും കൊളസ് റ്ററോളും ശമിക്കും. അര ലിറ്റർ നെയ്യിൽ അരലിറ്റർ തൈരും അൻപതു ഗ്രാം ചുക്കുപൊ ടിയും ചേർത്ത് കാച്ചി മന്ദ പാകത്തിലരിച്ച് ആഹാരത്തിൽ ചേർത് കഴിക്കുന്നത് കൈകാൽ കഴപ്പിനും നടക്കുമ്പോൾ മുട്ടിൽ ശബ്ദമു ണ്ടാകുന്നതിനും നന്ന്. വാതം മൂലം  മൂത്രം തടഞ്ഞു നിർത്താനാകാതെ കൂടെ കൂടെ മൂത്രമൊഴിക്കേണ്ടി വരുന്ന മുഹുർമൂത്രരോഗത്തിന് തൃഫല പൊടിച്ച് തേനി ലോനെയ്യിലോ ചൂടുവെള്ളത്തിലോ വൈകിട്ട് കിടക്കാൻ നേരം ദീർഘകാലം സേവിക്കുന്നത് നന്ന്. അണുബാധ മൂലവും പ്രമേഹം മൂലവും ഉണ്ടാകുന്നവക്ക് പറ്റില്ല. ഇന്ന് സാധാരണമായി കാണുന്ന ഒരസുഖമാണ് ഉപ്പൂറ്റികാലിനുണ്ടാകുന്ന വേദന .അരത്ത അമൃത് ആവണക്കിൽ വേര് ദേവതാരം ചുക്ക് ഇവ കഷായം വച്ച് രാവിലെയും വൈകിട്ടും ഒരു ഗ്രാം മീറയും ചേർത് സേവിക്കുക  

Leave a comment