Post,18  യുക്തിയും ശാസ്ത്രവും.

ശാസ്ത്രം എന്നാൽ എന്താണ് ചില നിർവചനങ്ങൾ നോക്കുക
(1) യുക്തിക്ക് നിരക്കുന്നതാണ് ശാസ്ത്രം –
(2) വസ്തു നിഷ്ടയാധാർത്ഥ്യമാണ് ശാസ്ത്രം
(3) സുസ്ഥിര വസ്തുതയാണ് ശാസ്ത്രം
(4) ശരിയെന്തോ അതാണ് ശാസ്ത്ര
(5) കര്യ കാരണ സമ്പൂർണമാണ് ശാസ്ത്രം
(6) സംശയാതീതമായി തെളിയിക്കാൻ കഴിയുന്നതാണ് ശാസ്ത്രം
(7 ) അനുഭവ ബോദ്ധ്യമായതാണ് ശാസ്ത്രം
ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലമുണ്ടാകുന്നു എന്നു പറയുന്നതുപോലെ വസ്തു നിഷ്ടമായി നിർവചിക്കാവുന്നതല്ല എല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും.അനേക കാലം പ്രകാശം കണികകളാണെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. പിന്നീടത് തെറ്റാണെന്ന് കണ്ടെത്തി .വളരെ കാലം ഉയരത്തിൽ നിന്നും വീഴുന്ന വസ്തുക്കൾ ഭാരം കൂടിയവവേഗത്തിലും ഭാരം കുറഞ്ഞ വവേഗത കുറഞ്ഞും വീഴും എന്ന് വിശ്വസിച്ചിരുന്നു. പിന്നീടവയും തെറ്റാണെന്ന് കണ്ടെത്തി .ദോഷമൊന്നും ഇല്ലെന്ന് വിശ്വസിച്ച് ഉപയോഗിച്ചിരുന്ന പല അലോപതി ഔഷധങ്ങളും പിന്നീട് മാരക ദോഷങ്ങളുള്ളവയാണെന്ന് കണ്ടെത്തി.എയിഡ്സ് രോഗം ചിലർക്ക് മാത്രം ബാധിക്കുന്നതിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ഓവർ സെൻസിറ്റി രക്ത പിത്തം മുതലായ വസ്തുതകളുടെയും കാരണം വ്യക്തമല്ല. കാൻസറിന് കാരണമായ പല രാസവസ്തുക്കളും ഇന്ന് കണ്ടെത്തിയിട്ടുണ്ട്. അവ ഉപയോഗിക്കുന്ന എല്ലാവരിലും ക്യാൻസർ ഉണ്ടാകുന്നില്ല.
കാലാവസ്ഥാ ശാസ്ത്രം മനശാസ്ത്രം മുതലായവ തീരെ കൃത്യത കുറഞ്ഞ ശാസ്ത്ര ശാഖകളാണ്. ഇന്നത്തെ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിയ്കടലിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായാൽ അതിന്റെ ഗതിയും വേഗവും നിർണയിക്കുവാൻ കഴിയുന്നുണ്ട്. എന്നിട്ടും പല കാലാവസ്ഥാ പ്രവചനങ്ങളും തെറ്റുന്നത് നാം കാണുന്നു. ഒരു കാറ്റിന്റെ ഗതിയും വേഗവും നിർണയിച്ച് ഒരു പ്രദേശത്ത് കാറ്റോ മഴയോ ഉണ്ടാകുമെന്ന് പ്രവചിച്ചാൽ ചിലപ്പോൾ അത് ഗതി മാറി പോകുന്നു. ചിലപ്പോൾ അവിടെ എത്തുംമുൻപ് ശമിച്ചു പോകുന്നു. ശരിയും തെറ്റും തിരുത്തും ഒക്കെ ശാസ്ത്രത്തിൽ ഉണ്ടാകാറുണ്ട്. സുസ്ഥിരമെന്നോ വസ്തു നിഷ്ടയാധാർത്ഥ്യമെന്നോ കാര്യകാരണ സമ്പൂർണ മെന്നോ സംശയാതീതമായി തെളിയിക്കാവുന്നത് മാത്രമെന്നോ ശാസ്ത്രത്തെ നിർവചിക്കാൻ ആവുകയില്ലെന്ന് ഇതിൽ നിന്നും മനസിലാക്കണം. അനുഭവ ബോദ്ധ്യമായത് ശാസ്ത്രം എന്നേ മനസിലാക്കാനാവു. വ്യത്യസ്ഥമായ ഒരു അനുഭവം ഉണ്ടാകുന്നതുവരെ അത് ശാസ്ത്രം എന്ന് പറയുന്നു. അന്നന്നു കണ്ടതിനെ വാഴ്തുന്നു മാമുനികൾ എന്നെ ത്രെ തോന്നി ഹരിനാരായണായ നമഃ എന്ന് പൂന്താനം കാവ്യാത്മകമായി പറഞ്ഞതു തന്നെ വാസ്തവം.

ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലം ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ അതു നമുക്ക് നേരിട്ട് അനുഭവത്തിലൂടെ ബോദ്ധ്യപെടാം. ഘർഷണം കൊണ്ട് ചൂടുണ്ടാകുന്നു എന്നു പറഞ്ഞാൽ അതും നമുക്ക് വേണെമങ്കിൽ പരിക്ഷിച്ച് ബോദ്ധ്യപെടാം. ഇങ്ങിനെ നേരിട്ട് ബോദ്ധ്യമാകുന്ന കാര്യങ്ങളെ പ്രത്യക്ഷ പ്രമാണം എന്ന് പറയുന്നു. കാന്തം ഇരുമ്പിനെ ആകർഷിക്കും എന്ന് നാം മനസിലാക്കിയിട്ടുണ്ട്. സ്വർണം പൂശിയ ഇരുമ്പ് തിരിച്ചറിയാൻ കാന്തം വച്ച് നോക്കിയാൽ മതി. ഇവിടെ നാം മുൻ അനുഭവം കൊണ്ട് മറ്റൊന്നിനെ ഊഹിച്ചു മനസിലാക്കുന്നു. ഇതിനെ അനുമാന പ്രമാണം എന്ന് പറയുന്നു.

നാം ഒരു വസ്തുതയെ പഠിക്കുന്നത് അധവ മനസിലാക്കുന്നത് പ്രത്യക്ഷം അനുമാനം ശാസ്ത്രം എന്നിവയിലൂടെ ആണ്.ഇതിൽ ഏതു പയോഗിച്ച് ഒരു വസ്തുത മനസിലാക്കാൻ പറ്റുമെന്ന് ചിന്തിക്കാൻ മാത്രമെ യുക്തി കൊണ്ട് സാധിക്കുകയുള്ളു. ശാസ്ത്രം ബുദ്ധികൊണ്ട് അറിയേണ്ടതാണ് യുക്തി കൊണ്ട് അറിയാനാവില്ല. ആറ്റത്തിന്റെ ഭൂരിഭാഗവും ശൂന്യമാണെന്നോപ്ര പഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരേ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ഘടകങ്ങൾ കൊണ്ട് ഉണ്ടായതാണെന്നേ, യുക്തികെണ്ട് കണ്ടെത്താനാവുമോ .ഭൂമി ഉരു ണ്ടതാണെന്ന് കണ്ടെത്തിയപ്പോൾ അത് യുക്തിക്കു നിരക്കാത്തതാണെന്ന് വാദിച്ചവരേറെയാണ്. യുക്തി ശാസ്ത്രത്തിലേക്കുള്ള വഴി മാത്രമാണ്. മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അറിയാത്ത കാര്യങ്ങളെ കണ്ടെത്തുന്നതാണു് യുക്തി.യുക്തി കൊണ്ട് കണ്ടെത്തുന്ന വസ്തുതകളെ സങ്കൽപം എന്നാണ് പറയുന്നത്. വിവേചനാബുദ്ധി കൊണ്ട് സങ്കൽപത്തെ സ്ഥിരീകരിക്കുന്നതിന് നിർധാരണം എന്ന് പറയുന്നു. നിർധാരണത്തിനു വയോഗിക്കുന്ന വസ്തുതകളെ തത്വങ്ങൾ (തിയറി ) എന്ന് പറയുന്നു.നിർധരിക്കപെട്ട വസ്തുതകളെ ശാസ്ത്രം എന്ന് പറയുന്നു. ഈ ശാസ്ത്രത്തെ തത്വമായി എടുത്ത് അടുത്ത വസ്തുതകളെ പഠിക്കുന്നു. ഒരു ശാസ്ത്ര തത്വത്തെ (തിയറി)ഒരു വസ്തുതയുടെ പഠനത്തിനായി ഉപയോഗിക്കുന്നതിന് ശാസ്ത്ര പ്രമാണം എന്ന് പറയുന്നു. പ്രമാണം എന്ന വാക്കിനർത്ഥം തെളിവെന്നാണ്. ഈ പ്രക്രിയ അനന്തമായി തുടർന്നു കൊണ്ടിരിക്കുന്നു.

Leave a comment