Post,21  വ്രതം എന്നാൽ എന്ത്

  • ഹിന്ദു സംസ്കാരത്തിലെ ആൽമിയവീക്ഷണം രണ്ടു പ്രധാന ശാഖകൾ ത്സയിആണ് വിവരിക്കുന്നത്. തന്ത്ര ശാസ്ത്രവും യോഗ ശാസ്ത്രവും. യോഗ ശാസ്ത്രത്തിൽ തന്ത്ര ശാസ്ത്രത്തിലെ മന്ത്ര ങ്ങളും ആഗമ ശാസ്ത്രത്തിൽ യോഗ ശാസ്ത്രത്തിലെ യമ നിയമങ്ങളും അനുപൂരകമായി വിവരിക്കുന്നും ഉണ്ട്. തത്വ ത്തിൽ ഒന്നാണ് എങ്കിലും പ്രവർത്തനത്തിൽ വളരെ അന്തരം കാണാം. യോഗ ശാസ്ത്ര ത്തിലും ആഗമ ശാസ്ത്രത്തിലും ധാരാളം വ്രതങ്ങൾ വിവരിക്കുന്നതായി കാണാം. വ്രതങ്ങളിൽ ആഹാര നിയന്ത്രണം സാർവത്രികമായി കാണാം. വ്രതങ്ങൾ ഹ്രസ്വ തപസുകൾ അയാണ് കണക്കാക്കപെടുന്നത്. സാമാ ന്യമായി ഒരു ദിവസം മുതൽ നാല് മാസം വരെ ഉള്ള വ്രതങ്ങൾ ഗ്രഹസ്ഥന് നിർദേശിക്കപെട്ടിട്ടുണ്ട്. യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണ ധ്യാനം സമാധിഎന്നീ എട്ട് അംഗങ്ങൾ ചേർന്നതാണ് തപസ് .ഹoയോഗ വിധി ആയ പ്രാണാ യാമം ശ്രേഷ്ടമാണെങ്കിലും അതു കൂടാതെയും തപസ് സാധ്യമാണ് എന്നതു കൊണ്ടും . സമാധി കർമമല്ല തപസിന്റെ ഫലമാണ് എന്നത് കൊണ്ടും അവ ഒഴിവാ കി ആറ് അംഗങ്ങൾ എന്നും പറയ പെടു ന്നുണ്ട്.എങ്കിലും അഷ്ടാംഗ യോഗഎന്ന വീക്ഷണമാണ് പൊതുവിൽ അംഗീകരിക്കപെട്ടിട്ടുള്ളത്. പ്രാണ ബുദ്ധി ദേഹധർമാദി സഹജമായ .ചിത്തവൃത്തി കളുടെ നിരോ ധനമാണ് തപസ് അധവ (ലംഘനം) ലംഘന ങ്ങ ളിൽ പ്രധാനം ഉപവാസം ആണ്

ബ്രഹ്മചര്യം ക്ഷമ ധൈര്യം ദയ നേർ ബുദ്ധി സത്യവും
അപരിക ഹമ ഹിംസാ ദിയമം ശുദ്ധിമി താന്നവും.
ഇവയാണ് യമം എന്ന് അറിയപെടുന്നത്. ഹ്മചര്യം എന്നാൽ ഈശ്വര അഭിമുഖം ആയ ജീവിതം എന്നാണ്. ലയിംഗിക ജീവിത ലംഘനം എന്നതല്ല എന്ന് പലരും ഇന്ന് വ്യാഖ്യാനിച് കാണുന്നുണ്ട്. മഹർഷിമാർ വിവാഹിതർ ആയിരുന്നു എന്ന താണ് അവരുടെ വാദം. പ്രാണ ബുദ്ധി ദേഹധർമാദി മനോ വ്യാപാര ലംഘനം അധവ ചിത്തവൃത്തി നിരോധനം എന്ന താണ് തപസ്. മനോവ്യാപാര പ്രധാനം ആയ ലയിംഗിത തപസിന് വിരുദ്ധം തന്നെ ആണ്. ബ്രഹ്മചര്യവും വാനപ്രസ്ഥ വും സാധക സന്യാസവും കഴിഞ്ഞ് യോഗി എന്ന നിലയിൽ എത്തി കഴിഞ്ഞാൽ നിയന്ത്രിത ഗാർഹസ്ഥ്യം ആകാമെന്ന് പറയപെടുന്നു. എന്തായാലും സാധനാ കാലത്ത് രാഗദ്വേഷാദി വർജനം നിർബന്ധം തന്നെ ആണ്. ക്ഷമയും ധൈര്യവും സ്വാത്തിക ബുദ്ധിയുംഅധവ സ്വാത്വികസ്വഭാവവും സത്യവും അഹിസയും ദേഹശുദ്ധിയും അൽപാഹാരവും അന്യരുടെ വസ്തുക്കളിൽ വിരക്തിയും ആചരിക്കണം.രാവിലെ കണ്ണും മൂക്കും ചെവിയും മുഖവും വായും ശുദ്ധമാക്കുന്ന വിധം വിസ്തരിമ്പു തന്നെ പ്രദിപാദിച്ചിട്ടുണ്ട്. അതുപോലെ മലമൂത്ര വിസർജന ശേഷം ശൗച വിധികളും പല്ലു തേക്കു ന്നതിന് മാവില പ്രാധാന്യത്തോടെ നിർദേശിച്ചിരിക്കുന്നു. ശൗചത്തിന് മണ്ണും വെള്ളവും കുടി ഉപയോഗിക്കാനാണ് വിധി. അതി നൊക്കെ ഇന്നുള്ള സാങ്കേതിക സൗകര്യങ്ങൾ ഉപ യോഗി ക്കാവുന്നതേ ഉള്ളു. മനശുദ്ധി പ്രത്യേകം പറഞ്ഞിട്ടുള്ളതു കൊണ്ട് ശുദ്ധി എന്നത് ശരീരശുദ്ധി തന്നെ ആണ്. മൂന്നു നേരം മുങ്ങി കുളിക്കണം എന്നതാണ് വിധി. രണ്ടു നേരം എങ്കിലും നിർബന്ധമായും കുളിക്കണം. അശുദ്ധിയുള്ള സ്ഥലങ്ങളിൽ പോകരുത്. പോകേണ്ടി വന്നാൽ ഉടനേ കുളിച്ച്ശുദ്ധമാകണം.

ശുദ്ധി എന്നതിന് പല വിധ മാനങ്ങളുണ്ട്. ജലശുദ്ധിയും അഗ്നി ശുദ്ധിയും ആണ് ആദ്യകാലത്തെശുദ്ധി സങ്കൽപങ്ങൾ. ദേഹശുദ്ധിയും മറ്റും ജലം കൊണ്ടും മററു മാലിന്യങ്ങൾ അഗ്നി കൊണ്ടും ശുദ്ധീകരിക്കുന്നു. അല്ലെങ്കിൽ മണ്ണിൽ കുഴിച്ചിടുന്നു. പിന്നീട് ജലത്തോടൊപ്പം ഇഞ്ച പുളിഞ്ചിക്ക പിണ്ണാക്ക് പലതരം താളികൾ പയറുപൊടി മുതലായവ ഉപയോഗിച്ചു തുടങ്ങി. സോപ്പിന്റെ കണ്ടുപിടുത്തത്തോടെ സോപ്പ് ഈ സ്ഥാനങ്ങൾ ആദേശം ചെയ്തു. പിന്നീട് ഡിറ്റർ ജന്റുകൾ രംഗത്തു വന്നു. ശാസ്ത്രം വളർന്നപ്പോൾ രോഗാണുക്കളും പുക പൊടിപടല ങ്ങൾ ശബ്ദം വികിരണങ്ങൾ (റേഡിയേഷൻ) എന്നിവയും ശുദ്ധീ കരിക്കപെടേണ്ട മാലിന്യങ്ങൾ ആണെന്ന് കണ്ടെത്തി ശുദ്ധി ക്രമ ങ്ങളിൽ അണുനാശിനികളായ ഡറ്റോൾ പോലുള്ളവയും പ്രചാര ത്തിൽ വന്നു. അണുമുക്തി (സ്റ്റെറിനെ യസേഷൻ) ആദ്യ കാലത്ത് ആശുപത്രികളിലും മറ്റുമാണ് നടപ്പാക്കിയിരുന്നത്. ഇന്നത് വീടു കളിലും അനുവർത്തിക്കുന്നു.
അണുനാശകങ്ങളായ പലതരം ധൂപ കൂട്ടുകൾ പണ്ടു കാലം മുതൽ ഭാരതത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും യജ്ഞ ശാലകളിലും ഉപയോഗിച്ചിരുന്നു. സാപ്രാണി ഗന്ധകം ദേവാഷ്ട്ര ഗന്ധം ഭൂതാ ഷുഗന്ധം ഗണേശാഷ്ട്ര ഗന്ധം മുതലായ അണുനാശക ഔഷധ യോഗങ്ങൾ ധൂമീകരണത്തിന് ഉപയോഗിച്ചിരുന്നു. നാൽ പാമരം വേപ്പ് മഞ്ഞൾ തുളസി മുതലായ അണുനാശകങ്ങൾ ജലത്തിൽ ചേർത്ത് കഴുകുവാനും തളിക്കുവാനും മറ്റും ഉപ യോഗിച്ചിരുന്നു. ശബ്ദങ്ങൾ മനുഷ്യ മനസിനെ സ്വാധീനിക്കുന്നു ണ്ട് എന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ട് വളരെ കുറച്ചു കാലങ്ങളേ ആയിട്ടുള്ളു. എന്നാൽ പൂജക്കും ജപ ധ്യാനങ്ങൾ ക്കും കർമത്തിനും ലക്ഷ്യത്തിനും അനുസരിച്ച് പല തരം വാദ്യ ങ്ങൾ ചരിത്രാതീത കാലം മുതലേ ഭാരതത്തിൽ ഉപയോഗി ച്ചിരുന്നു. ഓടക്കുഴൽ വീണ തംബുരു മുതലായ ലയതാള വാദ്യ ങ്ങൾ ജപ ധ്യാനങ്ങളിൽ ഗുണകരമാണ്. അസുര വാദ്യങ്ങളായി കണക്കാക്കുന്ന ചെണ്ട പെരുംപറ മുതലായവ പ്രേതബാധ മുതലായ മനോവിഭാന്തി രോഗങ്ങളിൽ ഗുണം ചെയ്യും. അശാ സ്ത്രീയമെന്നു പറഞ്ഞ് ആക്ഷേപിച്ചിരുന്ന ഇവ യിൽ പലതും ഇന്ന് ശാസ്ത്ര പിൻതുണയോടെ തിരിച്ചു വന്നു കൊണ്ടിരി ക്കുക ആണ്. പണ്ടത്തെ മൺപാത്രവും ചെമ്പു പാത്രവും ചിരട്ട തവി യും മറ്റും ഇന്ന് ജനപ്രിയമായി മാറികൊണ്ട് ഇരിക്കുക ആണ്. പാകം ചെയ്ത് രാത്രി പഴകിയ ഭക്ഷണം അശുദ്ധമായി കണക്കാക്കുന്നു. (അണുക്കളാകാം കാരണം) ഭക്ഷിച്ചതിന്റെബാ ക്കി ഭക്ഷണം ഉഛിഷ്ടമാകുന്നു. അതു പിന്നീട് കഴിക്കരുത്. ശരീര വിസർജ്യങ്ങളെല്ലാം അശുദ്ധമായി കണക്കാക്കുന്നു.കണ്ണുനീരാണ് ഏറ്റവും അശുദ്ധി കുറവുള്ള വിസർജ്യം .കർണമലം അതിൽ കൂടുതലും നാസാ സ്രാവം അതിൽ കൂടുതലും ലാല(തുപ്പൽ) അതിൽ കൂടുതലുംവിയർപ്പ്അതിൽ കൂടുതലും മൂത്രം അതിൽ കൂടുതലും മലം അതിൽ കൂടുതലും ശുക്ലം അതിൽ കൂടുതലും സൂതികാ സ്രാവം അതിൽ കൂടുതലും ഗർഭസ്രാവം അതിൽ കൂടുതലും ആർത്തവം അതിൽ കൂടുതലും അശുദ്ധമാണ്. നഖം മുടി മുതലായവയും ശരീരം വിട്ടാൽ അശു ദ്ധങ്ങളാണ്. ജീവൻ വിട്ടാൽ ശരീരം ഏറ്റവും അശുദ്ധ മാണ്. പ്രത്യ ക്ഷത്തിൽ അശുദ്ധി ഒന്നും തോന്നാത്ത മരണാനന്തരം രക്തബന്ധമുള്ളവർ ആചരി ക്കുന്ന പുലയും ജനനാനന്തരം രക്ത ബന്ധമുള്ളവർ ആചരി ക്കുന്ന ബാലായ്മയും അശുദ്ധി ആണ്. വ്രതകാലത്ത് അറി യാതെ ഉറക്കത്തിൽ ശുക്ലസ്രാവം സംഭവി ച്ചാൽ വ്രത ഭംഗമായി കണക്കാക്കി പ്രായശ്ചിത്തം ചെയ്യണം. സൂതിക യേയോ ഋതു മതിയേയോ സ്പർശിച്ചാൽ മുങ്ങികുളിച്ച് പ്രായശ്ചിത്തം ചെയ്യ ണം.പുല ബാലായ്മകൾ സംഭവിച്ചാൽ വ്രതം നിറുത്തണം.പുല ബാലായ മകൾ തീർന്നശേഷം പ്രായ ശ്ചിത്തം ചെയ്ത് വ്രതം എടുക്കണം. കുളിച്ച് ശുദ്ധമായി ഭസ്മ ധാരണം ചെയ്ത് ഗുരുവി നേയോ ഇഷ്ടദേവതേ യേയോ വന്ദിക്കുന്നതാണ് അറയാതെ സംഭ വിക്കുന്ന ഇത്തരം കാര്യങ്ങൾക്കുള്ള പ്രായശ്ചിത്തം. വ്രതഭംഗം വരുന്നതു തന്നെ വലിയൊരു ദോഷമായി കണക്കാക്കി പോരു ന്നു. ശുദ്ധി എന്നത് ഒരു ആചാരമല്ല അനുഷ്ടാനമാണ്. യോഗശാ സ്ത്ര വിധിയാണ്. വ്രത നിയമമാണ്. യോഗശാസ്ത്രത്തിലോ തന്ത്ര ശാസ്ത്രത്തിലോ ഏതെങ്കിലും വസ്ത്ര ധാരണത്തെയൊ കീഴ്ജാ തിക്കാരൻ ക്ഷേത്രത്തിൽ കയറുന്നതോ പൂജ ചെയ്യുന്നതോ ഒന്നും വിലക്കിയിട്ടില്ല. അതൊക്കെ ആചാരങ്ങളാണ്‌
പ്രവൃത്തി നിരോധനം കൂടാതെ ചിത്തവൃത്തി നിരോ ധനം സാധിക്കുകയില്ല.എന്നാൽ പ്രവൃത്തി നിരോധനം കൊണ്ട് ചിത്തവൃത്തി നിരോധനം ആവുകയും ഇല്ല. ഭക്ഷണംകഴിക്കാ തെ ഇരുന്നാലും ഭക്ഷണത്തെ കുറിച്ചുള്ള ചിന്ത മനസിലു ണ്ടായാൽ ദഹനേന്ദ്രിയങ്ങൾ ഉത്തേജിക്കപെടും. ദഹനരസങ്ങൾ ഉൽപാദിപ്പിക്ക പെടും. ശൂന്യമായ ആമാശയത്തിൽ ദഹനരസ ങ്ങൾ ദോഷം ചെയ്യും. അത് ക്രമേണ പരിശീലനം കൊണ്ട് ഒഴി വാകണം. അതു വരെ ഭക്ഷണം കാണുന്നതും ഭക്ഷിക്കുന്നത് കാണുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. മനസ് ജപ ധ്യാനങ്ങൾ കൊണ്ടും സാദ്ധ്യായന വിചാരങ്ങൾ കൊണ്ടും പൂരിതമാക്കി വക്കണം. സിനിമാ നാടകാദികൾ കാണുന്നതും തതുല്യമായ പുസ്തകങ്ങൾ വായിക്കുന്നതും ഒഴിവാക്കേണ്ടതാണ്.പലദേവ വശൃ വിധികൾ അനുഷ്ടിക്കുമ്പോഴും രസകൽപം മുതലായ ഔഷധങ്ങൾ സേവിക്കുമ്പോഴും സ്ത്രീകളെ കാണുന്നതും സ്ത്രീ കളോട് സംസാരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പ്രവൃത്തിമാത്രമേ നമുക്ക് നിരോധിക്കാൻ പററൂ ചിത്തവൃത്തി നിരോധനം അത്ര എളുപ്പമല്ലാ. പുളി മാങ്ങ തിന്നുന്നത് കണ്ടാൽ വായിൽ ഉമിനീർ ഉണ്ടാവാത്തവരുണ്ടോ. .ഉപയോഗമില്ലാത്തപ്പോൾ ഉൽപാദിപ്പി ക്കുന്ന ഉമിനീരും മറ്റു ദഹനരസങ്ങളും ദോഷകരമാണ്. യുക്തി കൊണ്ടുള്ള വിമർശനങ്ങൾ കാര്യസാദ്ധ്യത്തിന് അഭികാമ്യമല്ല. പഠിച്ചും വിമർശിച്ചും മറ്റുള്ളവരുടെ അനുഭവങ്ങൾ താരതമ്യം ചെയ്തും ശാസ്ത്രീയത വിശകലനം ചെയ്തും ശരിയെന്ന് ബോദ്ധ്യമായാൽ മാത്രമേ യോഗമാർഗങ്ങൾ സ്വീകരിക്കാവൂ .സ്വീകരിച്ചശേഷം അതിൽ ചില ഭാഗങ്ങളെ വിമർശിക്കുന്നത് അഭികാമ്യമല്ല. ഒരു ഡോക്ടർ എക്സ്റേ ഉപയോഗിച്ച് രോഗ 1നിർണയം നടത്തുന്നത് വളരെ പഠനങ്ങൾക്കും മറ്റുള്ളവരുടെ അനുഭവ നിരൂപണങ്ങൾക്കും ശേഷമാണ്. എന്നാൽ ഓരോ .രോഗിയിലും എക്സ്റേ ശരിയാണോ എന്ന് വിമർശിച്ച് യുക്തികൊണ്ട് നിരൂപണം ചെയ്ത് ശരിയെന്ന് സ്ഥാപിച്ച് ചികിൽസിക്കുവാൻ സാധിക്കുകയില്ല. എക്സ്റേ ശരിയെന്ന് ഒരിക്കൽ ബോദ്ധ്യപെട്ടു കഴിഞ്ഞാൽ തുടർ ന്ന്… എക്സ്റേ പ്രമാണം (തെളിവ് ) ആയി എടുത്താണ് ചികിൽസ ചെയ്യുന്നത്‌. യന്ത്രതകരാർ മൂലം ചിലപ്പോൾ പിഴവുകൾ വരാം. അതിന് പ്രമാണം ലക്ഷണങ്ങളും ചികിൽസാ ഫലവും യോജിക്കു ന്നുണ്ടോ എന്നതാണ്. ഒരാളിൽ പിഴവു പറ്റിയാലും യന്ത്രത്തെ സംശയിക്കാൻ പറ്റില്ല. മറ്റു പല കാരണങ്ങളും ആകാം.പലരിൽ പഴവ് ആവർത്തിക്കുമ്പോഴേ യന്ത്രത്തെ സംശയിക്കാറുള്ളു. യോഗശാസ്ത്രം ശരിയാണെന്ന് ബോദ്ധ്യമായാൽ ശുദ്ധി അങ്ങിനെ വേണോ പുല ബാലായ്മകൾ നോക്കേണ്ടതുണ്ടോ. പദ്ധ്യാഹാരം അങ്ങിനെ വേണോ മദ്യം കഴിച്ചാൽ എന്താ കുഴപ്പം. മാംസം കഴിച്ചാൽ എന്താകുഴപ്പം സാദ്ധ്യായം ആവശ്യമുണ്ടോ എന്നി ങ്ങനെ സംശയിക്കുന്നതിൽ അർത്ഥമില്ലാ . ഏതൊരു ശാസ്ത്രവും നിരൂപണത്തിനും പുനർനിർ നിർണയത്തിനും അപ്പുറമാണ് എന്നു പറയാൻ കഴിയില്ല. യോഗശാസ്ത്രം ദൈവദത്തമാണ് അതിൽ തിരുത്തു വരാൻ പാടില്ല എന്നൊന്നും പറയുന്നില്ല. ശരി യായിരുന്നു എങ്കിലും കാലങ്ങൾ കൊണ്ട് പിഴവുകൾ വന്നു ചേരാം. ഏതൊരു ശാസ്ത്ര ശാഖയിലും മാസ്റ്റർ ഡിഗ്രിക്കു ശേഷമാണ് ഗവേഷണം നടത്തുന്നത്. യോഗയിലും അതല്ലേ ശരി. ഋഷി ആയില്ലെങ്കിലും ഒരു യോഗി എങ്കിലും ആയതിനു ശേഷം വേണം പുനർനിർ നിർണയത്തിന് ശ്രമിക്കാൻ. വേദവ്യാസനും ശങ്കരാചാര്യരും ചട്ടമ്പി സ്വാമികളും നാരായണ ഗുരുദേവനും അങ്ങിനെ പുനർനിർക്കയം നടത്തിയിട്ടുള്ളവരാണ് എന്തിലും ഏതിലും നിഷേധാത്മകമായ നിലപാട് ഇന്നത്തെ കാലഘട്ട ത്തിന്റെ മുഖമുദ്ര ആയി മാറികൊണ്ടിരിക്കുകയാണ്. യഥാർത്ഥ ത്തിൽ ഇന്ന് ഭൗതിക വാദികളുടെ യുക്തിവാദത്തേ കാൾ ആൽമീയ വാദികളിലെ യുക്തിവാദമാണ് ഹിന്ദു സംസ്കാരം നേരിടുന്ന പ്രധാന വെല്ലുവിളി. കാലഘട്ടത്തിന് അനുസരിച്ചുള്ള നവീകരണം ആത്മീയ ചിന്തകളിലും കാലാകാലങ്ങളിൽ നടപ്പിലാക്കേണ്ടത് നിലനിൽപിന് ആവശ്യമാണ്‌.എന്നാൽ മൗലിക മായ ആശയങ്ങളെ സംരക്ഷിച്ചു കൊണ്ടു വേണം നവീകര ണങ്ങൾ നടത്തുവാൻ . അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിന്റെ പരിഷ്കരണം പാശ്ചാത്യ സംസ്കാരത്തിന്റെ ആദേശം ആയി പരിണമിക്കും.

സുസ്നിഗ്ദ്ധമധുരാഹാര ചതുർത്ഥാംശ വിവർജിത
ഭുജ്യതേശിവസംപ്രീത്യൈ മിതാ ഹാരസ്യ ഉചൃതേ
നെയ് ചേർതതും മധുര രസമുള്ളതും ആയ അന്നം നാലൊന്ന് ഭാഗം ഒഴിവാക്കി ഒരു നേരം കഴിക്കുന്നതാണ് മിതാ ഹാരം. രണ്ടു നേരത്തിൽ കൂടരുത്. രോഗികൾ രോഗാവസ്ഥ ക്കനുസരിച്ചുള്ള പത്ഥ്യങ്ങൾ ആചരി ക്കേണ്ടതാണ്. ശ്രീശങ്കരാ ചാര്യരുടെ തത്വ ബോധന ങ്ങളിൽ വിവരി ക്കുന്ന ശമ, ദമ ഉപരമങ്ങൾ ഇതു തന്നെ ആണ്. ശമംഎന്നാൽ മനോനിയന്ത്രണം ദമം എന്നാൽ ഇന്ദ്രിയ ങ്ങളുടെ നിയന്ത്രണം ഉപരമം എന്നാൽ ധർമാനുഷ്ടാനം. കാമം കോധം മോഹം മദം മാത്സര്യം ഈർഷ്യ ഡംഭ് എന്നിവ നമ്മുടെ നിശ്ചയങ്ങളെ അതിജീവിക്കുന്ന വികാരങ്ങൾ ആണ്. അധവ നമ്മെ നിയന്ത്രിക്കുന്ന വികാരങ്ങളാണ്. ഈ വികാര ങ്ങളെ നമ്മുടെ നിയന്ത്ര ണത്തിൽ കൊണ്ടുവരണം.

തപസന്തോഷ ദേവാനാം ഭജനം പൂജ ഹോമവും
നിയമം ദാന സാദ്ധ്യയ ജ്ഞാനം ത്യാഗം സ്ഥിരോത്സുകം
യമ, നിയമ ,ആസന, പ്രത്യാഹാര, ധാരണ, ധ്യാനം എന്നിവ എല്ലാം ചേർന്നതാണ് തപസ്സ് എന്നു പറയുമ്പോൾ തന്നെ ഇടക്ക് തപസ് എന്ന ഒരു പ്രത്യേക വിശേഷണം ചേർത്തി രിക്കുന്നു. ഇവിടെ തപസ് എന്നത് ലംഘനം (പ്രാണ ബുദ്ധി ദേഹ ധർമാദി മനോവ്യാപാര ലംഘനം) എന്ന് മനസ്സിലാക്കണം തപസ് എന്നത് ലംഘനമാണെന്ന് പ്രത്യേകം നിർദേശിച്ചിരിക്കു ന്നതിനാൽ യമ നിയമങ്ങളിലെ മറ്റംഗങ്ങൾ സഹായകങ്ങൾ മാത്രം എന്ന് മനസിലാക്കണം .ഹോമ പൂജാദികൾ നടത്തുകയോ നടത്തിക്കു കയോ പങ്കെടുക്കുകയൊ ചെയ്യുക. ജ്ഞാനദായക ങ്ങളായുള്ള പ്രഭാഷണങ്ങൾ കേൾക്കുകയോ വായി ക്കുകയോ ചെയ്തും ദാനവും ത്യാഗവും സദാ ആചരിച്ച് സന്തോഷ ത്തോടെയും കഴിയണം.

ഗോതമ്പ് ചെന്നെൽവ രി ചാമ ചുക്ക്
പാൽൻ നെയ്യ് കൽകണ്ട് യവങ്ങൾ വെണ്ണ
പടോല പാശി മധു പഞ്ചസാര
ഞവര ച തുവര അടപതിയാദി പത്ഥ്യം.
എരി പുളി ഗുരുവുപ്പും ഉഷ്ണജങ്ങൾ മുരിങ്ങ
ഇലകറി തില കാടി എണ്ണ മത്സ്യ ച മാംസം
തയിർ കടുകൊടുമദ്യം മോരു കഞ്ചാവുഴുന്നും
അരുതു മുതിര ലന്ത ഉള്ളി പിണ്ണാക്കു കായം
കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ആഹാ രങ്ങൾ പത്ഥ്യാ ഹാരത്തിൽ വിവരിക്കുന്നു. ഗോതമ്പ് ചെന്നെല്ലരി വരിനെല്ലരി ഞവരയരി ചാമ ചുക്ക് പാല് നെയ്യ് കൽകണ്ടം യവം വെണ്ണ പടവലങ്ങ ചെറുപയർ തേൻ പഞ്ചസാര തുവരപയർ അടപ തിയൻ എന്നിവ കഴിക്കേ ണ്ടവയും പുളി മുളക് ഉപ്പ് ചൂടുണ്ടാ ക്കുന്നവ മുരിങ്ങ ഇലകറികൾ (ശാകങ്ങൾ) എള്ള് കാടി എണ്ണ മസ്യം മാംസം തയിര് കടുക് മദ്യം മോര് കഞ്ചാവ് ഉഴുന്ന് .മുതിര ലന്ത ഉള്ളി പിണ്ണാക്ക് കായം. ഇവ വർജിക്കേണ്ട വയാണ്.

ആ സനേപത്മവും വജ്റംസ്വസ്തികംഗോമുഖംകൂർ മം
വീരവും കുക്കുടം ചാപം തഥാ ഉദ്ധാന കൂർമവും
മായൂരിമ വ ശാരീരമാന സോരൈക്യ സമ്മതം
ശേഷനെ ചിന്ത ചെയ്തിട്ടങ്ങാണ നംബസനം കൃതൗ

ഈ പത്ത് യോഗാസനങ്ങളാണ് ജപധ്വാനങ്ങൾക്ക് പ്രധാനമായും നിർദേശിക്ക പെട്ടിട്ടുള്ളത്. അവരവരുടെ മനസിനേറെയും ശരീരത്തിന്റേയും സ്ഥിതി അനുസരിച്ച് യുക്തമായ ഒരാസനം തിരുത്തടുക്കുക.ആസന സിദ്ധിക്ക് അനന്തനെ ധ്യാനിക്കണം എന്നാണ് വിധി. ഇവ കൂടാതെ ശീർഷാസനവും വിപരീത കരണിയും വൃക്ഷാ സനവും ശവാസനവും ജപ ധ്യാനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി കാണുന്നുണ്ട്. ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതി ജപ ധ്യാനങ്ങളിൽ വളരെ പ്രധാനമാണ്. അതിനുള്ള പല ആസനങ്ങളും ക്രിയകളും മുദ്രകളും ജാലന്ധരാദി ബന്ധങ്ങളും ഹoയോഗം വിവരിക്കുന്നുണ്ട്. ശൈവ വിധികളിൽ പല ഔഷധങ്ങളും നിർദേശിച്ചിട്ടുണ്ട്.

ദേവനും രൂപവും പിന്നെലക്ഷ്യവും തന്നെ ധാരണ
ഉത്തമാധമ മദ്ധ്യങ്ങൾഇതിനാൽൽ ചിന്ത ചെയ്യണം.
ഹൃസ്വ വ്രത ങ്ങളായാലും ദീർഘ തപസുക ളായാലും വ്യക്ത മായ ലക്ഷ്യബോധവും തത്വ ബോധവും ഉണ്ടായിരിക്കണം. അതിനാണ് ധാരണ എന്ന് പറയുന്നത് പല ആചാര്യൻ മാരും നിഷ്കാമിയായിരിക്കണം എന്ന് സാധാരണ ഉപദേശിക്കാറുണ്ട്. പരമ്പരാഗത മായി കിട്ടിയ അറിവുകളും യുക്തി ബോധവും ഇതിനോട് യോജിക്കുവാൻ അനുവദിക്കുന്നില്ല. നല്ലതായാലും കെട്ടതായാലും അവരവരുടെ ചിന്തകൾക്കനുസരിച്ചായിരിക്കും അവരവരുടെ അനുഭവങ്ങൾ എന്നത് തർക്കമറ്റ കാര്യമാണ്. അതിന് യോഗശാസ്ത്ര പ്രമാണങ്ങളും ഉണ്ട്.പുണ്യവും മോക്ഷവും എല്ലാം ഓരോ ആഗ്രഹങ്ങളാണ്. നിഷ്കാമിയായിരിക്കുക എന്നതല്ല സത്കാമിയായിരിക്കുക(നല്ല കാര്യങ്ങളിൽ ആഗ്രഹമുള്ളവ തായിരിക്കുക) എന്നതാണ് എന്റെ അഭിപ്രായം.

നിഷ്കള പ്രണവ ധ്യാനംഉത്തമ ദേവ ധ്യാനവും
ആത്മപ്രഭാവ മോക്ഷാർത്ഥം ധ്യാനം ഉത്തമ ധാരണ
മോക്ഷം എന്നതും ഒരു ലക്ഷ്യമാണ്. ആൽമോൽകർ ഷവും ഒരു ലക്ഷ്യമാണ്. പുരാണ ങ്ങളും ഇതിഹാസങ്ങളും ഒക്കെ പരിശോധി ച്ചാൽ നമുക്ക് മനസിലാവും പലരും തപസ് അനുഷ്ടിച്ചിട്ടുള്ളത് വ്യക്തമായ ലക്ഷ്യബോധത്തോടെ ആണ് എന്ന് രാവണനും വിഭീഷണനും അർജുനനും ഒക്കെതപസു ചെയ്തത് വ്യക്തമായ ലക്ഷക ബോധത്തോടെ ആണ്. മന്ത്രൗ ഷധയോഗങ്ങൾ അഭ്യസി ക്കുന്ന ഒരാൾ അതിനായി വ്രതം എടുക്കുവാൻ തുടങ്ങുമ്പോൾ അന്യരുടെ ദുർമാർഗ ങ്ങളേയും ദുശീലങ്ങളേയും രോഗങ്ങളേയും ദൂരീകരി ക്കുന്നതിനും ആയു രാരോഗ്യ സംരക്ഷ ണത്തിനും മാത്രമേ ഈ വിധി ഉപയോ ഗിക്കൂ എന്ന് ഇഷ്ട ദേവതക്കു മുന്നിൽ ശപഥം ചെയ്യിച്ച ശേഷ മാണ് സാധാരണ വിധികൾ ഉപദേശിക്കാറുള്ളു. ഒരാൾക്ക് ഒരു വീടു പണിയണം എന്ന് അതിയായ ആഗ്രഹം ഉണ്ട് എന്ന് വിചാരിക്കുക. അങ്ങിനെ എങ്കിൽ മറ്റു കാര്യങ്ങൾക്കുള്ള ചില വുകൾ പരമാ വധി കുറക്കണം. ആഡംബരങ്ങളും ധൂർതുകളും വിനോദ ചിലവുകളും കുറക്കണം.കൂടുതലായി അധ്വാനിച്ച് സമ്പാദിക്കണം. അതു പോലെ ഒരു ലക്ഷ്യം മനസിൽ ഉറപ്പി ക്കുമ്പോൾ മററാഗ്രഹ ങ്ങളിൽ നിന്നും മനസിനെ പിൻവലി ക്കണം .മനസ് പല വഴി ഉഴന്നു നടന്നാൽ ലക്ഷ്യം അപ്രാപ്യ മാകും. മററുള്ളവ ഒക്കെ ഉപക്ഷിക്കണം എന്ന് അർത്ഥമില്ല. മറ്റുകാര്യ ങ്ങളിൽ നിസംഗനായിരിക്കുക. .ലക്ഷ്യം ഉറ പ്പിച്ചു കഴിഞ്ഞാൽ ഇപാസനക്ക് അനുയോജ്യ മായ ദേവതയെ നിശ്ച യിക്കുക. അത് ഉപാസകന്റ ജാതകത്തിന് യോജിച്ചതാകുവാൻ ശ്രദ്ധിക്കുക. ഇവിടെ വ്രതങ്ങളും തപസും ഉത്തമ മദ്ധ്യമ അധമങ്ങളായി വിഭജിച്ച് മനസ്സിലാക്കണം.ആൽമോൽകർഷം അധവ പുണ്യം നേടുവാനും മോക്ഷം നേടുവാനും ഉള്ള തപസ് ഉത്തമ തപസാണ്.പുണ്യം എന്നത് മോക്ഷത്തിന് വിപരീതമാണ്.പുണ്യം അനുഭവി ക്കേണ്ടത് ആക യാൽ ജനന മരണ വിമുക്തി ആകുന്ന മോക്ഷത്തിന് എതിരാണ്. ഒരു ഗ്രഹസ്ഥനെ സംബന്ധി ച്ചിടത്തോളം മോക്ഷം എന്നത് ദുഷ്പ്രാപ്യ മാകയാൽ പുണ്യം തന്നെയാണ്. ഉത്തമ ലക്ഷ്യം. മോക്ഷം ഇശ്ചിക്കു ന്നവർക്ക് അദ്വൈത സിദ്ധാന്തം ഉത്തമമാണ്.

ഓംകാരമ ന്ത്രംഅദ്വൈതികൾക്ക്
ഛന്ദ ഋഷി ദേവതാ യുക്തമായുള്ളോ
രൂപാസനാ മന്ത്രം മന്ത്രയോഗിക്ക്
മൂർത്തി രൂപ ദ്ധ്യാനം ഭക്തിയോഗിക്കും.
ഓംകാര മാണ് മന്ത്രം ആണ് അദൈയ്തികൾക്ക് പ്രധാനം. നാദബ്രഹ്മത്തിലോ ജോതിർബ്രഹ്മത്തിലോ മനസിനെ വ്യാപരിപ്പിക്കാം.പ്രാപഞ്ചികജീവിതം ലക്ഷ്യമാ ക്കുന്നഗ്രഹസ്ഥൻ ഉത്തമ ദേവൻ മാരെ ആശ്രയിക്കുന്നതാണ് എൻറെ അഭിപ്രാ യത്തിൽ നല്ലത്. ഛന്ദസ് ഋഷി ദേവതാ യുക്തമായ ഉപാസനാ മന്ത്രം മന്ത്രയോഗികളും ഇഷ്ടദേവതയുടെ രൂപധ്യാനം ഭക്തി യോഗികളും അനുഷ്ടിക്കുന്നു. കലിയുഗത്തിൽ ഭക്തി യോഗത്തിന് പ്രത്യേക പ്രാധാന്യം നിർദേശിക്ക പെട്ടിട്ടുള്ളതും ആണ്.

ആയുരാരോഗ്യ മൈശ്വര്യം രാജ്യം സ്ഥാനം ചകീർത്തിയും
ഇഛയാൽ മദ്ധ്യമം ദേവ ധ്യാനം മദ്ധ്യമ ധാരണ.
സാധാരണക്കാർ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ആശ്വാസം തേടിയാണ് അദ്ധ്യാത്മികതയെ ആശ്രയിക്കുന്നത് പൗരാണിക ഭാരതീയ വീക്ഷണം അനുസരിച്ച് ഈ ജന്മ ത്തിലോ മുൻ ജന്മങ്ങളിലോ ചെയതു പോയ പുണ്യപാപങ്ങളാണ് ഇന്ന് അനുഭവിക്കുന്നത്. കർമ്മഫലങ്ങൾ അനുഭവിച്ചേ തീരു.എന്നാൽ അനുഭവ കലത്തിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ താന്ത്രിക വിധികൾ കൊണ്ട് സാധി ക്കുനുണ്ട്. നമ്മൾ ബാങ്കിൽ നിന്നും ഒരു ലോൺ എടുത്താൽ സർകാരിന്റേയും ബാങ്കി ന്റെയും നിബന്ധന അനുസരിച്ച് ഇത്ര കാലം കൊണ്ട് ഇത്ര ഗഡു ആയിട്ട് തിരിച്ച് അടക്കണം എന്ന് നിബന്ധന ഉണ്ടാകും. അതിന് കഴിയാതെവന്നുപോയാൽ പലപ്പോഴും സർകാരിന്റേയോ ബാങ്കി ന്റെയോ നിർദ്ദേശംഅനു സരിച്ച് ചെറിയൊരു തുക അടച്ച് ക്കലാ വധി നീട്ടാറുണ്ട്. അഥവ മറ്റൊരു വായ്പാ സ്കീമിലേക്ക് ആവായ്പമാറ്റുന്നു.ഇവിടെ ബാങ്കിന്റെ വിശ്വാസവുംപ്രീതിയും പിടിച്ചുപറ്റണം. അവധി നീട്ടിയാൽ തിരിച്ചടച്ചു കൊള്ളും എന്ന് വിശ്വാസം വരണം.ഈ ചെറിയ തുകയാണ് പ്രായശ്ചിത്തം. കർമഫലാ നുഭവ കാലം നിശ്ച യിക്കുന്നത് നവഗ്രഹ സ്ഥാന ങ്ങൾ ആകയാൽ കാല മാറ്റത്തിന് നവഗ്രഹ പ്രീതി വരുത്തണം. അത് നമുക്ക് നേരിട്ട് കഴിയാതെ വരുമ്പോൾ നവഗ്രഹങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള ദേവൻമാരെ ആശ്രയിക്കുന്നു. ഇതാ ണ് താന്ത്രിക വിധികളുടെ പൊരുൾ. പാപങ്ങൾ തീരുവാൻ പുണ്യങ്ങൾ ചെയ്യുക എന്നതാണ് നേരായ മാർഗം. കടം തീരു വാൻ ജോലി ചെയ്ത് പണമുണ്ടാക്കുന്ന തുപോലെ. അതിന് സമയമെടുക്കും. അതുവരെ പിടിച്ചു നിൽകാൻ കഴിയണം. ഒരു കൃഷിക്കാരന് കൃഷി ചെയ്ത് പണമുണ്ടാ ക്കുവാൻ ഒരു വർ ഷമോ അതിൽകൂടുതലോ സമയംഎടുക്കും. ഉദാസീനതകൊണ്ടോ കൃഷിപിഴവു കൊണ്ടോ രോഗങ്ങൾ കൊണ്ടോ കടംവന്നു പോയാൽ കൃഷിചെയ്ത് ആദായം കിട്ടുന്നതു വരെ കഴിയാനും കൃഷി ഇറക്കുവാനും മറെറാരു ഉപായം കെണ്ടെത്തേണ്ടി വരും.അതുപോ ലുള്ള ഒരു നടപടി ആണ് താന്ത്രിക വിധികൾ. തന്ത്രം എന്ന വാക്കിന്റെ അർത്ഥം തന്നെ ഉപായം എന്നാണ്. തന്ത്രശാസ്ത്രം എന്നത് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാ നുള്ള ഉപായമാണ്. ആയുസ് ആരോഗ്യം ഐശ്വര്യം രാജ്യം സ്ഥാനമാനങ്ങൾ കീർത്തി ഇവക്കായി ഉത്തമ ദേവൽ മാരെയോ മദ്ധ്യമദേവൻമാരായ കാളി കുബേരൻ മുതലായ വരെയോ ധ്യാനി ക്കുന്നത് മദ്ധ്യമ മായ ധാരണയാണ്. മന്ത്ര യോഗം ഗുരുവിൽ നിന്നും അഭ്യസിക്കേണ്ടതും വളരെ നിബന്ധനകളോട് കൂടിയതും ആണ്. എന്നാൽ ഭക്തി യോഗം ലളിതവും അനായാ സേന ആർക്കും ശീലിക്കാവുന്നതും ആണ്.

മാരണം സ്തംഭനം ദ്വേഷമാഭിചാരാദി കർമണാം
ധാരണം നീച ദേവാനാം അധമം നീച ഭാവവും
സ്തംഭനം മരണം ഉച്ചാടനം മുതലായ ആഭിചാര .കർമ ങ്ങൾ ക്കായി അധമ ദേവൻമാരെയോ ഉത്തമ മദ്ധ്യമദേവൻമാരുടെ അധമഭാവങ്ങളോ ധ്യാനി ക്കുന്നത് അധമമായ ധാരണയാണ്. പഞ്ചമുഖ ഗണപതി ഗണപതിയുടെ അധമ ഭാവവും കിരാത മൂർതി ശിവന്റെ അധമ ഭാവവും ആണ്. ലക്ഷ്യവും മൂർതി രൂപവും ധരിച്ചു കഴിഞ്ഞാൽ ജപധ്യാനങ്ങൾ ആരംഭിക്കാം.

Leave a comment