Post,13   എന്താണ് ആയുർവേദം.

പ്രപഞ്ച ഉല്പത്തിയെകുറിച്ച് ആധുനികശാസ്ത്ര കാരന്മാരുടെ ഇടയിൽമൂന്നഭിപ്രായ ങ്ങളാണ് ഇന്നു നിലനില്കുന്നത്.(1)മഹാസ്ഫോടന സിന്ധാന്തം (2)ചിരസ്ഥായിസിന്ധാന്തം (3)ആന്നോ ളന സിന്ധാന്തം. അനാദിയായി നിലനിന്നിരുന്ന ഒരു മഹാപിണ്ടം വിദൂരമായ ഏതോ ഭൂതകാല ത്തിൽ പൊട്ടിത്തെറിച്ച് ഇന്നുനാംകാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും മറ്റുമായി പ്രപഞ്ച ത്തിൽ വിസ്തരിക്കപെട്ടു അഥവാ വിതരണം ചെയ്യപെട്ടു. ഇതാണ് മഹാസ്ഭോട്ന സിദ്ധാന്തം. എന്നാൽ പഞ്ചത്തിനു ഉല്പത്തിയുംനാശവും ഇല്ല അത് അനാദിയും ചിരസ്തയിയും ആണ് എന്ന് ചിരസ്ഥായി സിധാന്തികർ വാദിക്കുന്നു .ഇനി യൊരുവിഭാഗം രാവും പകലും പോലെ വേനലും വര്ഷവും പോലെ പ്രപഞ്ചവും ചാക്രികമായി ഉണ്ടാവുകയും നശിക്കുകയും ചെയ്തുകൊണ്ടി രിക്കുന്നു എന്ന്വിശ്വസിക്കു ന്നു.ഇതാണ് ആന്നോളന സിദ്ധാന്തം. പ്രാചീന ഭാരതീയഋഷിമാരും ഈ പുനരാവര്തനസിദ്ധാന്തമാണൂ വിശ്വസിച്ചിരുന്നത്. ആദിയിൽ വിരാട്പു രുഷനായ മഹാ വിഷ്ണു ഉണ്ടാ യിരുന്നു. പ്രപഞ്ചഉല്പത്തികാലത്ത് വിരാട്പുരുഷന്റെ നാഭിയില്നിന്നും ഒരു താമര ഉത്ഭവിച്ചു. ഈ താമരയിനിന്നും ബ്രഹ്മാവ് ഉത്ഭവിച്ചു, ബ്രഹ്മാവ് പ്രപഞ്ചവും ജീവജാ ലങ്ങളും സൃഷ്ടിച്ചു. ബ്രഹ്മാവിന്റെ ആയുസ് തീരുമ്പോള്പ്രപഞ്ചം വിരാ ട്പുരുഷനില്വിലയം പ്രാപിക്കും .ഇതാന് പ്രപഞ്ച ഉത്പത്തിയെകുറിച്ച് ഭാരതീയ ഋഷിമാരുടെ കാവ്യാത്മ കമായവിവരണം.

ജഗല്സ്രഷ്ടാവായ ബ്രഹ്മാവ് പ്രപഞ്ചവും ജീവജാലങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ച പ്പോള്തന്നെ വേദങ്ങളും സ്മരിച്ചു. യര്ഗ്വേദം യജ്ജുര്വേദം സാമlവേദം അഥർവവേദം എന്നീ നാല് വേദങ്ങളും അവയുടെ ഉപാങ്ഗങ്ങളായ ആയുര്വ്വേദം ധനുര്വേദം സ്ഥാപത്യവേദം ഗാന്ധര്വവേദം എന്നീ നാല് ഉപവേദങ്ങളും ഉല്പത്തികാലത്തുതന്നെ ബ്രഹ്മാവിനാൽ സ്മരിക്ക പ്പെട്ടതാണ്. അങ്ങിനെ ലോകാരംഭ കാലത്തുതന്നെ ആയുര്വേദവും രൂപപെട്ടതായി ഋഷിമാർ വിശ്വസിക്കുന്നു. ബ്രഹ്മാവില്നിന്നും പ്രജാപതിയും, പ്രജാപതിയിൽ ല്നിന്നും അശ്വനി കുമാരന്മാരും, അശ്വനികുമാരന്മാരില്നിന്നും ഇന്ദ്രനും, ഇന്രനില്നിന്നും മനുഷ്യരും ആയുര്വ്വേദം അഭ്യസിച്ചു ആത്രേയനും കാശ്യപനും ധന്വന്തിരിയും ഇന്ദ്രനില് നിന്നും ആയുര്വ്വേദം അഭ്യസിച്ചവരാണ് എങ്കിലും ധന്വന്തിരിയാണ് ആയുര്വേദത്തിന്റെ ആദിഗുരുആയി പരക്കെ അംഗീകരിച്ചിട്ടുള്ളത്. നിദാനത്തില്മാധവാചര്യനും സൂത്രസ്ഥാ നത്തില് വാക്ഭടാ ചാര്യനും ഔഷധ യോഗങ്ങളില്ചരകാചാര്യനും സസ്ത്രവിദ്യയിൽ സുസൃതാചാര്യനും പ്രഗല്ഭരാ യിരുന്നു ഇവരുടെ ഗ്രന്ഥങ്ങളാണ്. ആയുര്വേ ദത്തിന്റെ അടിസ്ഥാന ഗ്രന്r ത്രിദോഷസിദ്ധാന്തം രോഗനിദാനം രസ ഗുണ വീര്യാദി ഔഷധ മൂല്യ നിര്ണയം മുതലായ അടിസ്ഥാന കാര്യങ്ങളില് വ്യത്യാസമില്ലെങ്കിലും അഗസ്ത്യര്ഭോഗര്മുതലായ സിധന്മാ രിലൂടെ വികസിച്ച സിദ്ധ വൈദ്യം തനിമയാര്ന്ന ഒരു ചികിത്സാശാഖയായി വളര്ന്നു. സിദ്ധ വൈദ്യത്തിന്റെ ഉപജ്ഞാതാവ് ശിവന് ആണെന്ന് വിശ്വസിച്ചു വരുന്നു. ശിവ നില്നിന്നും പാര്വതിയും പാര്വതിയില്നിന്നും മുരുകനും മുരുകനില്നിന്നും അഗസ്ത്യരും സിധ വൈദ്യം അഭ്യസിചച്ചു. രോഗചികില്സക്കുപരി യോഗ സിദ്ധിക്കു സഹായിക്കുന്നതും സ്വഭാവ രൂപീകരണത്തിന് സഹായി ക്കുന്നതു ആയ പല രഹസ്യ യോഗങ്ങളും സിധവൈദ്യത്തില് പ്രതിപാദിക്കുന്നുണ്ട്. കായിക താരങ്ങള്ക്കു വേണ്ടി ആലോപതിയില് സ്പോര്ട്സ് മെഡിസിന് സിപ്പിച്ചതുപോലെ യോഗസാധകര്ക്കു വേണ്ടി ആയുർ വേദത്തില്നിന്നും വികസിപ്പിച്ചതാണ് സിദ്ധ ഔഷധങ്ങള് എന്ന്മനസിലാക്കാം.

ആത്മധാതുദോഷമല സംയുക്തമാണ് ശരീരം. ത്വക്ക് മാസം മേദസ് രക്തം അസ്ഥി മജ്ജ ശുക്ലം എന്നീഏഴ് ധാതുക്കളും വാതം പിത്തം കഫം എന്നീ മൂന്നു ദോഷങ്ങളും ശരിര പ്രവര്തനതിലുണ്ടാകുന്ന ലങ്ങളും ഇവയെ കൂട്ടി യോജിപ്പിക്കുന്ന ആത്മാവും ചേര്ന്നതാണ് ശരീരം. ആകാശം അഗ്നി വായു ജലം ഭൂമി എന്നീ പഞ്ചഭൂതങ്ങ ളാല്നിര്മിതമായ ശരീരം അന്നമയം പ്രാണമയം മനോമയം വിജ്ഞാനമയം ആനന്ദമയം എന്നിങ്ങനെ പഞ്ചവിധ കോശ ങ്ങളായി സ്ഥിതിചെയ്യുന്നു. അന്നമയകോശം ഭൌതിക ശരീരമാണ്. പ്രാണമയകോശം ശരീരത്തെ പ്രവര്ത്തി പ്പിക്കുന്ന ഊര്ജ്ജമാണ്. മനോമയകോശം ശാരീരികപ്ര വര്ത്തനങ്ങളെ നിഅന്ത്രിക്കുന്ന ചൈതന്യമാണൂ. വിന്ജ്ജാനമയ കോശം ജീവാല്മാ വാണ്. ഇതിനെ ജ ന റ റിക് മെമ്മറിയായി കണക്കാക്കാം. . ആനന്ദമയകോശം പരമാല്മാവ് ആകുന്നു.. ദൈവവും മനുഷ്യനുമായി ചേരുന്ന കേന്ദ്രമായി ഇതിനെ കണക്കാക്കാം. ആനന്ദമയ കോശം വിജ്ഞാമയ കോശത്തെയും വിന്ജ്ജാനമയ കോശം മനോമയ കൊശത്തെയും മനോമയകോശം പ്രാണമയകോശത്തെയും പ്രാണമയ കോശം അന്നമയ കോശത്തെയും സ്വാഭാവികമായി നിയന്ത്രിക്കുന്നു. അന്നമയ കോശത്താല് പ്രാണമയ കോശ ത്തെയും പ്രാണമയ കോശത്താല് മനോമയ കോശത്തെയും മനോമയ കോശത്താല് വിജ്ഞാനമയ കോശത്തെയും വിജ്ഞാനമയ കോശ ത്താല്ആനന്ദ മയ കോശത്തെയും നിയന്ത്രി ക്കുന്നതിനുള്ള തന്ത്രങ്ങളും ഉപായങ്ങളും പരിശീലനവും ആണ് യോഗ. ഔഷധങ്ങള് അന്നമായ കോശത്തിലാണ് പ്രവര്ത്തിക്കുന്നത് അല്പമായി പ്രാനമയകോശത്തിലും അത്യല്പമായി മനോ മയ കോശ ത്തെയും നിയന്ത്രിക്കുവാനെ ഔഷധങ്ങള്ക്ക് കഴിയൂ. വിന്ജ്ജാനമയ കോശവും ആനന്തമയ കോശവും ചികിത്സക്ക് അപ്പുറമാണ്`
ത്രിദോഷസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ആയുര്വേദ ചികിത്സ രൂപപെട്ടിട്ടുള്ളത് ദ്രവ്യം അഥവാ ഔഷധ ത്തിനു രേസം ഗുണം വിപാകം വീര്യം പ്രഭാവം എന്നിങ്ങനെ അഞ്ചു സ്വഭാവങ്ങള് ഉള്ളതായി വിശ്തീകരി ക്കുന്നു. മധുരം അമ്ലം ലവണം തിക്തം കടു കഷായം ഇവ ആരും രസം. ഗുരു ലഖു ശീതം ഉഷ്ണം സ്നിഗ്തം രൂക്ഷം സ്ലഷണം പരുഷം സാന്ദ്രം ദ്രവം മൃദു കഠിനം സ്ഥിരം സ്തരം സ്ഥൂലം സൂക്ഷ്മം പിസ്ചിലം വിശദം ഇവ ഗുണങ്ങള് ദഹന പരിണാമങ്ങള്ക്ക്ശേഷം ദ്രവ്യത്തിന്റെ രസം എന്ത്ആയിരിക്കും എന്നതാണ് വിപാകംകൊണ്ട് ഉദ്ദേശിക്കുന്നത്. മധുരവിപാകം അമ്ലവിപാകം കടുവിപാകം ഇങ്ങനെ മൂനാണ് വിപാകങ്ങള്. ദ്രവ്യത്തിന്റെ പ്രധാനമായ ഗുനം എട്ടെണ്ണം വീര്യം എന്നറിയപെടുന്നു. മൃദു തീഷ്ണം ഗുരു ലഖു സ്നിക്തം രൂക്ഷം ശീതം ഉഷ്ണം ഇവ വീര്യം ആകുന്നു. രസം ഗുണം വിപാകം വീര്യം ഈ നാലുസ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുദ്രവ്യം ശരീരത്തില് എന്ത് ഗുണദോഷഫലം ഉളവാക്കും എന്ന് നിരൂപിക്കുന്നത്. അതിനനുസരിച്ച് ദ്രവ്യങ്ങളെ വർഗങ്ങലായും ഗണങ്ങളായും യോഗങ്ങളായും ചിട്ടപെടുത്തി യിട്ടുണ്ട്. ദോഷകൊപങ്ങളെ മനസിലാക്കി ദ്രവ്യങ്ങളെ ശരീരവുമായി യോജിപ്പിക്കുന്നതിന് പൊതുവായ നിയമങ്ങളും വ്യവസ്തപെടുതിയിട്ടുണ്ട്. രസവീര്യാദി സമാനസ്വഭാവമുള്ള ദ്രവ്യങ്ങള് ശരീരത്തില് സമാന ഗുണദോഷ ഫലം ഉണ്ടാക്കുന്നു എന്നതാണ് സാമാന്യനിയമം. ഇങ്ങനെ സാമാന്യമായി പ്രവര്ത്തിക്കുന്ന ദ്രവ്യങ്ങളെ സമാനപ്രത്യയാരാബ്ദം എന്ന് പറയുന്നു.
………….
ചില ദ്രവ്യങ്ങള് മുന്പറഞ്ഞ സാമാന്യ നിയമങ്ങളില്നിന്നും വെത്യസ്തമായി, രസവീര്യാദികള്ക്കനുസ രിച്ചു ഉണ്ടാകേണ്ടതല്ലാത്ത ചില ഫലങ്ങള് ഉളവാക്കുന്നു. ഇത്തരം ദ്ര്വ്യങ്ങളെ വിചിത്രപ്രേത്ത്യയാരാബ്ദം എന്ന് പറയുന്നു. ഈ സ്വഭാവത്തിന് പ്രഭാവം എന്ന് പറയുന്നു. രത്നങ്ങള് ധരിക്കുന്നതുകൊണ്ടും മന്ത്രം ജപിക്കുന്നതുകൊണ്ടും തുളസി ആല് അരൂത മുതലായവയുടെ സാമീപ്യം കൊണ്ടും ചില പ്രത്യേക ഫലം ഉണ്ടാകുന്നു. ഇത് പ്രഭാവം എന്ന വിഭാഗത്തിലാണ് ഋഷിമാര് വിശദീകരിക്കുന്നത്. പലദ്രവ്യങ്ങള്ക്കും അല്പം മാത്രമായ പ്രകട മല്ലാത്ത പ്രഭാവം ഉണ്ട്. അങ്ങിനെയുള്ള ദ്രവ്യങ്ങളുടെ പ്രഭാവം വര്ദ്തിപ്പിക്കുന്നതിനുള്ള ചില കര്മങ്ങളും ആചാര്യന്മാർ നിര്ദ്ദേശിച്ചിട്ടുണ്ട്. ഈ വിധികളെ മന്ത്രൌഷധ യോഗങ്ങള് അഥവാ മൂലികാ വിദ്യ എന്നറിയപെടുന്നു, ദ്രവ്യങ്ങളുടെപ്രഭാവം വര്ദ്ധിപ്പിക്കുന്നതിനായി അഞ്ചുകര്മ ങ്ങളാണ് ആചാര്യന്മാര് നിര്ദ്ദേശിച്ചിട്ടുള്ളത്. ദ്രവ്യയോഗം കാലയോഗം മന്ത്രയോഗം സ്ഥിതിയോഗം മനോയോഗം ഇവയാണ് പ്രഭാവം വര്ധിപ്പിക്കുന്നതിനുള്ള കര്മങ്ങള്. ഇവയില് ഒന്നോ രണ്ടോ മൂന്നോ നാലോ എല്ലാംകൂടിയോ ഉപയൂഗിക്കുക പതിവുണ്ട്. ചില പ്രത്യേക ആഴ്ച പക്കം തിഥി നക്ഷത്രം മുഹൂര്ത്തം മുതലായ സമയത്ത് ഔഷധം പറിക്കുകയോ സേവിക്കുകയോ യോജി പ്പിക്കുകയോ ചെയ്യുന്നതിന് കാലയോഗം എന്നുപറയുന്നു. സാരസ്വതാരിഷ്ടതിനു ബ്രഹ്മി പരിക്കേണ്ടത് പൂയം നക്ഷത്രത്തില് ബ്രഹ്മമുഹൂര്ത്തിത്തില് വേണം. ശ്വിത്ര രോഗിക്ക് മുഞ്ഞ പരിക്കേണ്ടത് ഞായറാഴ്ച ബ്രഹ്മ മുഹൂര്ത്ഥത്തില് വേണം.. ചില ഔഷധങ്ങള് പരിക്കുകയോ സേവി ക്കുകയോ കൂട്ടി യോജിപ്പിക്കുകയോ ചെയ്യുന്നതിന് ചില പ്രത്യേക പരിതസ്ഥിതികള് നിര്ദേശിച്ചിട്ടുണ്ട്. പേവി ഷത്തിനും കുളിര്ജ്വരത്തിനും കഴുത്തളവ് നീരില്നിന്നുഔഷധം സേവിക്കുവാന് വിധിയുണ്ട്. സാരസ്വതാരിഷ്ടം നീരില്നിന്നുകഴിക്കുവാനും വിധിയുണ്ട് ഗര്ഭ സ്രാവത്തിന് പ്ടര്ച്ചുണ്ടപ്രഭാതത്തില് നിഴല്തട്ടാതെ വേണം പറിക്കുന്നതും അരക്കുന്നതും കഴിക്കുന്നതും. മന്ത്രൌഷധ യോഗങ്ങളില് ഔഷധങ്ങള് നില്കുന്നിടം ചുറ്റും വൃത്തി യാക്കി ധൂപ ദീപാദികാട്ടി കരിക്കിന്വെള്ളം മഞ്ഞള്വെള്ളം കരിവെള്ളം പാല് എന്നിവയിലോന്നാല് യുക്തി പൂര്വ്വം സേചനംചെയ്താണ് ഔഷധം പ്രിക്കുന്നത്. ഇവയാണ് സ്ഥിതിയോഗം. മന്ത്രൌഷധ യോഗങ്ങളില് എല്ലാഔഷധവും മന്ത്രഷസഹമാണ് ഉപയോഗി ക്കുന്നത്. മനോരോഗം ശിരോരോഗം അവസ്മാരം വിഷം മുതലായവയില് വരാഹിമാന്ത്രം അമൃതപഞ്ചാക്ഷരി ഗരുഡമാന്ത്രം എന്നിവ ആയുര്വേദവും നിര്ദേശിച്ചിട്ടുണ്ട്. ഇവയാണ് മന്ത്രയോഗം.. മനോജന്യരോഗങ്ങള് പലതും ഇന്ന് ആധുനികശാസത്രം അഗീഅംഗീകരിച്ചുകഴിഞ്ഞു. ക്യാന്സര്പോലുള്ള മഹാരോഗങ്ങള് പോലും അടിജീവിക്കുന്നതിന് ഇച്ചാശക്തിക്കുള്ള പങ്ക് ഇന്ന്അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. ഔഷധംകൊണ്ട് കിട്ടേണ്ട ഫലം ആവര്ത്തിച്ചു ഉരുവിട്ടുരപ്പിക്കുന്നതാണ് മ്നോയോഗം.
……………..
പലദ്രവ്യങ്ങള്ചേര്ത്ത്പ്രഭാവമുണ്ടാക്കുന്ന തത്രമാണ് ദ്രവ്യയോഗം. അത്തരം യോഗങ്ങള് വളരെ രഹസ്യമായാണ്ആചാര്യന്മാര് സൂക്ഷിച്ചിരുന്നത്. അവയില് പലതും ഇന്ന് നഷ്ടപെട്ടതായി കരുതുന്നു. ചേരുന്ന ദ്രവ്യങ്ങള്ക്കനുസരിച്ചു വ്യത്യസ്ഥങ്ങളായ അനേകം ഗുണങ്ങള് പ്രദാനം ചെയ്യുന്ന ഒരുദ്രവ്യമാണ് പാതരസം അഥവാ മെര്ക്കുറി. ഈ രസത്തെ കുറിച്ചുള്ളപഠനങ്ങളാണ് ഭാരതവര്ഷത്ത്തില് രസതന്ത്രത്തിന്റെ ആരഭം. അതുകൊണ്ടാണ് .ഭാരതത്തില് കേമിസ്ടിക്കു രസതന്ത്രം എന്ന് പേരുണ്ടായതെന്ന് പറയപെടുന്നു. ശിവ ജ്ഞാനദീപിക രസമാഹാല്മ്യം വിസ്തരിച്ചു പറയുന്നുണ്ട്. ഔഷധങ്ങള് ചേര്ത്ത് ഖനീഭവിപ്പിച്ച രസമാണ് രസ മണി. ചേരുന്നദ്രവ്യങ്ങള്ക്കനുസരിച്ചു പലവിധഗണളും അവ ധരിക്കുന്നവര്ക്ക് കിട്ടുന്നു. യോഗികള്ക്ക് ഇച്ചാ ശക്തിയും മനശക്തിയും യോഗസിദ്ധിയും പ്രദാനം ചെയ്യുന്ന രാജമണി, ഗ്രഹസ്തനു, ആരോഗ്യവുംഉത്സാഹവും സന്തോഷവും അഷ്ട ഐശ്വര്യങ്ങളും പ്രദാനംചെയ്യുന്ന താരാമണി യോദ്ധാവിനെ വീരസൂരപരാക്രമിയും ജേതാവും ആക്കുന്ന വിജയമാണി എന്നിവ അവയില് ചിലതാണ്. കാന്ത കിണ്ണം രസകിണ്ണം ഭൂനാഗകിന്നം മുതലായവയും രസപ്രധാനയോഗങ്ങള് ആണ്. ഔഷധം ക്ടിക്കുന്നതിനും പാല്കാച്ചി കുടിക്കുന്നതിനും ഇവ ഉപയോഗിച്ചാല് പല അസാധ്യ രോഗങ്ങളും തീരും. വീരം പൂരം രസം ജാതിലിംഗം കണ്ടാന്ഗം ഗൌരീപാഷാണാം വെള്ളപാഷാണം മ്രിതാസിഗ് ശിലാസത്ത് ഏവ നവപാഷാണം. സംസ്കരിചെടുത്ത നവപാഷാണം അത്യല്പമാത്രയില് അനേകരോഗങ്ങളെശമിപ്പിക്കുന്നതും വിശിഷ്ടമായൊഒരുടോണിക്കും. ആണെന്ന് ശിവ ജ്ഞാനദീപിക പറയുന്നു. ശിലാസമമായ നവപാഷാണകട്ട പാല് തേന് നെയ്യ് വെള്ളം ഇവയിലൊന്നില് ഇട്ടുവച്ചിരുന്നശേഷം ഊറ്റിഎടുത്തു സേവിക്കുവാനാണ് വിധി. അലേയമായ നവപാഷാണം പിപിഎം കണ ക്കിലെ അലിയുക ഉള്ളു, പഴനിയിലെമുരുകവിഗ്രഹം നവപാഷാണം ആണ്. മുന്പറഞ്ഞവയെല്ലാം ഗുണകര മായ പ്രഭാവമാണ്. ദോഷകരമായ പ്രഭാവമുള്ള ഔഷധങ്ങളും ഉണ്ട്. അത്തരം ദ്രവ്യങ്ങളെ ഗരം, കൂട്ടുവിഷം, കൈ വിഷം, ദൂഷിവിഷം എന്നി പേരുകളില് അറിയപ്പെടുന്നു. ഇവ ആലസ്യം, കോപം, വിഷാദം, ഓജക്ഷയം മുതലായ അനേകം രോഗങ്ങള് ഉണ്ടാക്കുന്നു. ഗൃഹണം മുതലായ ദോഷമുള്ള സമയത്ത് കഴിക്കുന്ന ആഹരവും, വിരുദ്ധ ആഹാരങ്ങള് ഒന്നിച്ചു കഴിക്കുന്നതും ഓജക്ഷയം ഉള്ളപ്പോള് കൂട്ടു വിഷം ആയി തീരാം. ശത്രുക്കളെ നിര്വീര്യമാക്കുന്നതിന് വീര്യമേറിയ കൂട്ടുവിഷങ്ങള് ഉണ്ടാക്കി രഹസ്യമായി നല്കിയിരുന്നതായും പറയ പ്പെടുന്നു.
ആത്മീയതയുടെ അത്യുന്നതങ്ങളില് വിഹരിച്ചിരുന്ന യോഗികളും സിദ്ധന്മാരും ആയിരുന്നു ആയുര് വേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും ഉപജ്ഞാതാക്കളും വക്താക്കളും എന്നതുകൊണ്ടുതന്നെ അവയില് ആത്മീയതക്കുള്ള സ്ഥാനംഊഹിക്കാവുന്നതെയുള്ളു ആത്മീയത ഒഴിവാക്കിയ ആയുര്വേദവും സിദ്ധവൈദ്യവും ആത്മാവൊഴിവാക്കിയ ശരീരം പോലെ ആണ്.

“ചികിത്സിതം ഹിതം പഥ്യം പ്രായചിത്തം ഫിഷക് ജിതം
ഭേഷജം ശമനം ശസ്ത്രം പര്യായ മിദമൌഷധം “

എന്ന വാക്ഭ്ടാചാര്യരുടെ അഭിപ്രായം ഇവിടെ സ്മരണീയമാണ്

സോമന്- ടി- എന്
തേവാലയില്വീട്
പൂപ്പാറ-പി-ഒ
ഇടുക്കി-ജില്ല

Leave a comment