Post,12   പ്രഭാതം

സൂര്യനുദിച്ചു പൊങ്ങി പൊങ്ങി

പൂക്കൾ വിരിഞ്ഞു തിങ്ങി തിങ്ങി

പൂ കാറ്റ് വന്നു തെന്നിതെന്നി

പൂമരം കാറ്റിൽ ആടി ആടി
….

മാമല മാനം തൊട്ടു നിന്നു

മഞ്ഞിൻ കണങ്ങൾ മിന്നിനിന്നു

മാനത്തു മേഘം പൊങ്ങി നിന്നു

മാൻകുട്ടി എല്ലാം കണ്ടു നിന്നു
…..

തത്തമ്മ വന്നു തത്തി തത്തി 

കാക്കകൾ  വന്നു കാറിക്കാറി

പൂമ്പാറ്റ വന്നു പാറി പാറി

പൂങ്കോഴി വന്നു കൂവി കൂവി
…..

മയിലുകൾ വന്നു ആടി അടി 

 കുയിലുകൾ വന്നു പാടി പാടി

തുമ്പികളെത്തി തുള്ളി തുള്ളി 

പുലർകാലമെത്തി പയ്യെ പയ്യെ

Leave a comment