Post,14  നാസ്തിക മതം അഥവ യുക്തിവാദം

യുക്തിവാദം ഒരു മതമാണ് വളരെ അന്ധവിശ്വാസങ്ങൾ നിറഞ്ഞ ഒരു മതം. പ്രപഞ്ചസത്യങ്ങളെക്കുറിച്ചുള്ള ഒരന്വേഷണവും അവർ തടത്തുന്നില്ല. ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് പകരം മറു ചോദ്യങ്ങൾ കൊണ്ട് നേരിടുന്ന ഒരു. രീതിയാണ് അവർ അനുവർത്തിച്ചു വരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലാത്ത യുക്തിവാദിയും അബദുൾ കലാമിനെ പോലുള്ള മഹാ ശാസ്ത്രജ്ഞരെ വരെ ശാസ്ത്ര ബോധമില്ലാത്ത വിഢി എന്നൊക്കെ പറയുന്നത് കേൾകു മ്പോൾ അവ രുടെ വിവര കേടോ ർത്ത് സഹതാപം തോന്നിപോകും .ഭാരതത്തിൽ നിലനിന്നിരുന്ന സാമുദായികമായ അയിത്തത്തിൽ നിന്നുണ്ടായിട്ടുള്ള സാമൂഹികമായ ഒരുവിദ്യേഷമാണ് പലരേയും യുക്തിവാദികളാക്കിയിട്ടുള്ളത് യുക്തിവാദികളിൽ ഒരു ശതമാനം പോലും യുക്തിപരമായി ചിന്തിക്കുന്നവരല്ല ചില നിക്ഷിപ്ത താൽപര്യക്കാരുടെ വാദങ്ങളെ വെള്ളംതതെ വിഴുങ്ങുന്നവരാണ്. ഇന്നാട്ടിലെ യുക്തിവാദികളിൽ 99 ശതമാനവുംഹിന്ദു നാമധാരികളാണ്.

പൗരാണിക നാസ്തികരായിരുന്ന ചാർവാകർ ദൈവ ആസ്തിക്യത്തെ ചോദ്യം ചെയ്തിരുന്നു എങ്കിലും സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്തിരുന്നില്ല. ലോകോത്തരമായ ഒരു കുടുംബ വ്യവസ്ഥിതി നിലനി ന്നിരുന്ന നാടാണ് ഭാരതം വിവാഹം രക്ഷാബന്ധൻ മുതലായ അനുഷ്ടാനേതര ആചാരങ്ങളേയും പാദനമസ്കാരം നമസ്തേ മുതലായ അഭിവാദന രീതികളേയും ഇവർ എത്യക്കുന്നു .നീണ്ട കാലത്തെ വൈദേശിക അധിപത്യത്തിലും നശിക്കാതെ നിന്ന ഭാരതീയ ആചാര സദാചാര സങ്കൽപങ്ങൾ വൈദേശിക മതങ്ങൾക്കും പ്രത്യയ ശാസ്ത്രങ്ങൾക്കും തകർക്കാനാകാത്ത വേലി കെട്ടുകളായി നിലനിന്നു. ഇവയൊക്കെ തകർക്കുവാൻ കണ്ടെത്തിയ ഒരു ഉപായമാണ് ഇന്ന് യുക്തിവാദം. ഇവയൊക്കെ പ്രയോജന ശൂന്യമാണ് ഇവ കൊണ്ട് ഒരുവ്യതി യാനവും ഉണ്ടാക്കാൻ സാ।ധിക്കുകയില്ല എന്ന് ഇവർവാദിക്കുന്നു. ഇവ വ്യക്തികളെ അന്ധവിശ്വാസികളാക്കുന്നു എന്നും പറയുന്നു. അന്ധവിശ്വാസികളക്കുന്നു എന്ന് പറയുമ്പോൾ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു എന്നല്ലേ അർത്ഥം .ഇതു രണ്ടും കൂടി പറയുന്നതിന്റെ യുക്തിഭംഗം തന്നെയുക്തി വാദത്തിന്റെ അർത്ഥശൂന്യത വ്യക്തമാക്കുന്നു:

ഒരാൾക് കിട്ടുന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് യുക്തിരൂപപെടുന്നത്. ഒരാൾക്ക് കിട്ടുന്ന അറിവിൽ ചെറിയൊരു ഭാഗമേ അനുഭവം ആകുന്നുള്ളു. ബാക്കി പകർന്നു തരുന്നവരോടുള്ള വിശ്വാസമാണ്. ഒരു വസ്തവിന്റെ അധികഭാഗവും ചുറ്റി ത്തിരിയുന്ന കണങ്ങളുടെ മേഖസമാനമായ കൂട്ടമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ. ഇതു വിശ്വസിക്കാൻനിങ്ങൾ ക്ക് എന്തെങ്കിലും തെളിവ് കിട്ടിയിട്ടുണ്ടോ ഈ ശാസ്ത്രീയ കണ്ടുപിടുത്തത്തെ നിങ്ങൾ നിഷേധിക്കുന്നുവോ .

പ്രവാചക മതങ്ങളെ പോലെ യുക്തിവാദികളും മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുക്കുന്നു അവരുടെ വിശ്വാസങ്ങൾ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പറ്റാതെ വരുമ്പോൾ ശക്തികൊണ്ടും നിയമം കൊണ്ടും അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു ഇതു തന്നെയല്ലെ മത കലഹങ്ങളുടെ അടിസ്ഥാനം. ദൈവത്തെ നിരാകരിക്കാന് വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെങ്കിൽ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട് വിശ്വാസങ്ങളെ നിയമം കൊണ്ട് തടയുക എന്നതാണ് യുക്തിവാദകള് ടെ  എന്നത്തേയും അഭിലാഷം

ആൽമീയമായ അറിവിനെ ജ്ഞാനം എന്നും ഭൗതികമായ അറിവിനെ വിജ്ഞാനം എന്നും പറയുന്നു. രണ്ടും അപൂർണങ്ങളാണ് എന്നെങ്കിലും പൂർണമായി ഇവ മനസിലാക്കാനാവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല ചക്രവാളം പോലെ അടുക്കും തോറും അകന്നു കൊണ്ടിരിക്കും അറിയും തോറും അറിയപെ ടേണ്ടവയുടെ വിസ്തൃതി വർദ്ധിച്ചു കൊണ്ടിരിക്കും. ദൈവവും ശാസ്ത്രവും മനുഷ്യന്റെ കണ്ടെത്തലുകളാണ് ദൈവ ആസ്തിക്യവും ശാസ്ത്ര തത്വങ്ങളും അനാദിയായി നിലനിന്നിരുന്നവയാണ് .അവ മനുഷ്യന്റെ നിർമിതിയല്ല. കണ്ടെത്തലുകളാണ് .അന്ധൻമാർ അന യെകണ്ടതു പോലെ എന്നൊരു ചൊല്ലുണ്ട് .കാലിൽ തൊട്ട യാൾ ആന പന പോലെയാണെന്ന് പറഞ്ഞു. വാലിൽതൊട്ട ആൾ ആന ചൂലു പോലെയാണെന്ന് പറഞ്ഞു തുമ്പികയ്യിൽ തൊട്ടയാൾ അന തൂണുപോലെയാണെന്ന് പറഞ്ഞു. ഉടലിൽ തൊട്ടയാൾ അനപാറ പോലെയാണെന്ന് പറഞ്ഞു ചെവിയിൽ തൊട്ടയാൾ അന മുറം പോ ലെ ആണെ സ്പ റ ഞ്ഞു. ഇവരുടെ വാക്കുകൾ കേട്ടു നിന്ന മറ്റൊരന്ധൻ പറഞ്ഞു നിങ്ങൾ നുണ പറയുകയാണ്. നിങ്ങൾ പ റയുന്നത് വ്യത്യ സ്തമായി ട്ടാണ്. അതിൽ നിന്നും മനസിലാകുന്നത് ആന എന്നൊരു ജീവി ഇല്ലെന്നതാണ് എന്ന് പറഞ്ഞു. ഇതു പോലെയാണ് യുക്തിവാദിക്കളുടെ വാദഗതികൾ. വാസ്കോടി ഗാമ കോഴിക്കോട് വന്നിട്ട പറഞ്ഞു ഇന്ത്യയിൽ വന്നു എന്ന് ഇനിയൊരാള് ബോം ബയിലും ഒരാള് കൽകട്ടയിലും ഒരാള് മദ്രാസിലും വന്നിറങ്ങി എന്ന് വിചാരിക്കുക എല്ലാവരും ഭാരതത്തിൽ വന്നു എന്ന് പറയാം. എന്നാൽ ഓരോ രുത്തരും കണ്ട ഭാരതത്തിലെ ഭാഷ വേഷം പ്രകൃതി എല്ലാം വ്യത്യ സ്ഥമാ യിരിക്കും. പ്രവാചക മതങ്ങൾ ഒരാൾക്കുണ്ടാ യ ഈശ്വരീയ അനുഭവങ്ങളിൽ നിന്നും രൂപം കൊണ്ടാണ്. ഒരു കാലഘട്ട ത്തിന്റെ വിശദീകരണമാണ്. എന്നാൽ ഹിന്ദു മതം അനേകം പേ രുടെ ഈശ്വരീയ അനുഭ വങ്ങളുടെ പല കാലഘട്ട ങ്ങളിലെ വ്യാഖ്യാ നങ്ങളുടെ അകെ തുകയാണ്. അതുകൊണ്ടാണ് ഹിന്ദു ഒരു മതമെന്നതിലുപരി ഒരു സംസ്കാരമായി കണക്കാക്കു ന്നത്.

ശാസ്ത്രം എന്നാൽ എന്താണ് ചില നിർവചനങ്ങൾ നോക്കുക
(1) യുക്തിക്ക് നിരക്കുന്നതാണ് ശാസ്ത്രം –
(2) വസ്തു നിഷ്ടയാധാർത്ഥ്യമാണ് ശാസ്ത്രം
(3) സുസ്ഥിര വസ്തുതയാണ് ശാസ്ത്രം
(4) ശരിയെന്തോ അതാണ് ശാസ്ത്ര
(5) കര്യ കാരണ സമ്പൂർണമാണ് ശാസ്ത്രം
(6) സംശയാതീതമായി തെളിയിക്കാൻ കഴിയുന്നതാണ് ശാസ്ത്രം
(7 ) അനുഭവ ബോദ്ധ്യമായതാണ് ശാസ്ത്രം
ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലമുണ്ടാകുന്നു എന്നു പറയുന്നതുപോലെ വസ്തു നിഷ്ടമായി നിർവചിക്കാവുന്നതല്ല എല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും.അനേക കാലം പ്രകാശം കണികകളാണെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. പിന്നീടത് തെറ്റാണെന്ന് കണ്ടെത്തി .വളരെ കാലം ഉയരത്തിൽ നിന്നും വീഴുന്ന വസ്തുക്കൾ ഭാരം കൂടിയവവേഗത്തിലും ഭാരം കുറഞ്ഞ വവേഗത കുറഞ്ഞും വീഴും എന്ന് വിശ്വസിച്ചിരുന്നു. പിന്നീടവയും തെറ്റാണെന്ന് കണ്ടെത്തി .വളരെക്കാലം ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ ഘടകം മോളി ക്യൂൾ ആണെന്ന് വിശ്വസിച്ചിരുന്നു പിന്നീടത് ആറ്റമാണെന്ന് പിന്നീട് പ്രോട്ടോൺ ന്യൂട്രോത്ത് ഇലക്ട്രോൾ എന്നിവ ചേർന്ന തന്നെന്ന് കണ്ടെത്തി. വളരെ കാലം ആ ററം വിഭജിക്കാനാവാത്തതാണെന്ന് വിശ്വസിച്ചു. പിന്നീട് ആറാം വിഭജിച്ച് ഊർജം ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തി. ആറ്റത്തിന്റെ ഘടനയെ പറ്റിയും പല മോഡലുകളും അവതരിപ്പിക്കപ്പെട്ടു. ദോഷമൊന്നും ഇല്ലെന്ന് വിശ്വസിച്ച് ഉപയോഗിച്ചിരുന്ന പല അലോപതി ഔഷധങ്ങളും പിന്നീട് മാരക ദോഷങ്ങളുള്ളവയാണെന്ന് കണ്ടെത്തി.എയിഡ്സ് രോഗം ചിലർക്ക് മാത്രം ബാധിക്കുന്നതിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ഓവർ സെൻസിറ്റി രക്ത പിത്തം മുതലായ രോഗങ്ങളുടെ കാരണം ഇനിയും വ്യക്തമല്ല. കാൻസറിന് കാരണമായ പല രാസവസ്തുക്കളും ഇന്ന് കണ്ടെത്തിയിട്ടുണ്ട്. അവ ഉപയോഗിക്കുന്ന എല്ലാവരിലും ക്യാൻസർ ഉണ്ടാകുന്നില്ല. കാലാവസ്ഥാ ശാസ്ത്രം മനശാസ്ത്രം മുതലായവ തീരെ കൃത്യത കുറഞ്ഞ ശാസ്ത്ര ശാഖകളാണ്. ഇന്നത്തെ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് കടലിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായാൽ അതിന്റെ ഗതിയും വേഗവും നിർണയിക്കുവാൻ കഴിയുന്നുണ്ട്. എന്നിട്ടും പല കാലാവസ്ഥാ പ്രവചനങ്ങളും തെറ്റുന്നത് നാം കാണുന്നു. ഒരു കാറ്റിന്റെ ഗതിയും വേഗവും നിർണയിച്ച് ഒരു പ്രദേശത്ത് കാറ്റോ മഴയോ ഉണ്ടാകുമെന്ന് പ്രവചിച്ചാൽ ചിലപ്പോൾ അത് ഗതി മാറി പോകുന്നു. ചിലപ്പോൾ അവിടെ എത്തുംമുൻപ് ശമിച്ചു പോകുന്നു. ശരിയും തെറ്റും തിരുത്തും ഒക്കെ ശാസ്ത്രത്തിൽ ഉണ്ടാകാറുണ്ട്. സുസ്ഥിരമെന്നോ വസ്തു നിഷ്ടയാധാർത്ഥ്യമെന്നോ കാര്യകാരണ സമ്പൂർണ മെന്നോ സംശയാതീതമായി തെളിയിക്കാവുന്നത് മാത്രമെന്നോ ശാസ്ത്രത്തെ നിർവചിക്കാൻ ആവുകയില്ലെന്ന് ഇതിൽ നിന്നും മനസിലാക്കണം. അനുഭവ ബോദ്ധ്യമായത് ശാസ്ത്രം എന്നേ മനസിലാക്കാനാവു. വ്യത്യസ്ഥമായ ഒരു അനുഭവം ഉണ്ടാകുന്നതുവരെ അത് ശാസ്ത്രം എന്ന് പറയുന്നു. തെററുകളും തിരുത്തുകളും പുനർ നിർവചനങ്ങളും അന്ധവിശ്വാസങ്ങളും ശാസ്ത്ര ത്തിലും ഉണ്ടാകാറുണ്ട്. അന്നന്നു  കണ്ടതിനെ വാഴ്തുന്നു മാമുനികൾ എന്നെ ത്രെ തോന്നി ഹരിനാരായണായ നമഃ എന്ന് പൂന്താനം കാവ്യാത്മകമായി പറഞ്ഞതു തന്നെ വാസ്തവം.

ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലം ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ അതു നമുക്ക് നേരിട്ട് അനുഭവത്തിലൂടെ ബോദ്ധ്യപെടാം. ഘർഷണം കൊണ്ട് ചൂടുണ്ടാകുന്നു എന്നു പറഞ്ഞാൽ അതും നമുക്ക് വേണെമങ്കിൽ പരിക്ഷിച്ച് ബോദ്ധ്യപെടാം. ഇങ്ങിനെ നേരിട്ട് ബോദ്ധ്യമാകുന്ന കാര്യങ്ങളെ പ്രത്യക്ഷം എന്നു പറയുന്നു. എന്നാൽ എല്ലായ്പോഴും എല്ലാ കാര്യങ്ങളു ഇങ്ങിനെ ബോദ്ധ്യപെടാൻ പറ്റിയെന്ന് വരില . കാന്തം ഇരുമ്പിനെ ആകർഷിക്കും എന്ന് നാം മനസിലാക്കിയിട്ടുണ്ട്. സ്വർണം പൂശിയ ഇരുമ്പ് തിരിച്ചറിയാൻ കാന്തം വച്ച് നോക്കിയാൽ മതി. ഇവിടെ നാം മുൻ അനുഭവം കൊണ്ട് മറ്റൊന്നിനെ ഊഹിച്ചു മനസിലാക്കുന്നു. ഇതിനെ അനുമാനം എന്ന് പറയുന്നു. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീണിട്ടാണെന്ന് നാം വിശ്വസിക്കുന്നു.ഇത് നമ്മുടെ അനുഭവമല്ല. വിദഗ്ദ്ധരായ ആളുകൾ വളരെ പഠനങ്ങളിലൂടെ കണ്ടുപിടിച കാര്യങ്ങൾ കാര്യകാരണസഹിതം വിശദീകരിക്കുമ്പോൾ നാം വിശ്വസിക്കുന്നു. ഇതിന് ശാസ്ത്രം എന്ന് പറയുന്നു . നമുക്ക് മുൻപ് അനുഭവ ബോദ്ധ്യമായ കാര്യങ്ങളും ശാസ്ത്രം തന്നെ. ഒരു വസ്തുതയെ പഠിക്കുന്നതിനായി ഇവ ഉപയോഗിക്കുമ്പോൾ അതിന് പ്രമാണം എന്നു പറയുന്നു. പ്രത്യക്ഷ പ്രമാണം അനുമാന പ്രമാണം ശാസ്ത്ര പ്രമാണം എന്നിങ്ങനെ.

നാം ഒരു വസ്തുതയെ പഠിക്കുന്നത് അധവ മനസിലാക്കുന്നത് പ്രത്യക്ഷം അനുമാനം ശാസ്ത്രം എന്നിവയിലൂടെ ആണ്.ഇതിൽ ഏതു പയോഗിച്ച് ഒരു വസ്തുത മനസിലാക്കാൻ പറ്റുമെന്ന് ചിന്തിക്കുന്നത് യുക്തി യാണ്. ശാസ്ത്രം ബുദ്ധി കൊണ്ട് കണ്ടെത്തേണ്ടതാണ്. യുക്തി കൊണ്ട് കണ്ടെത്താനാവില്ല.
ആറ്റത്തിന്റെ ഭൂരിഭാഗവും ശൂന്യമാണെന്നോപ്ര പഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരേ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ഘടകങ്ങൾ കൊണ്ട് ഉണ്ടായതാണെന്നേ, യുക്തികെണ്ട് കണ്ടെത്താനാവില്ല. .ഭൂമി ഉരു ണ്ടതാണെന്ന് കണ്ടെത്തിയപ്പോൾ അത് യുക്തിക്കു നിരക്കാത്തതാണെന്ന് വാദിച്ചവരേറെയാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അറിയാത്ത കാര്യങ്ങളെ കണ്ടെത്തുന്നത് യുക്തിയാണ്.യുക്തി കൊണ്ട് കണ്ടെത്തുന്ന വസ്തുതകളെ സങ്കൽപം എന്നാണ് പറയുന്നത്. വിവേചനാബുദ്ധി കൊണ്ട് സങ്കൽപത്തെ പ്രത്യക്ഷ പ്രമാണം കൊണ്ടോ അനുമാന പ്രമാണം കൊണ്ടോ ശാസ്ത്ര പ്രമാണം കൊണ്ടോ സ്ഥിരീകരിക്കുന്നതിന് നിർധാരണം എന്ന് പറയുന്നു. നിർധാരണത്തിനു ഉപയോഗിക്കുന്ന വസ്തുതകളെ (പ്രമാണങ്ങളെ) തത്വങ്ങൾ (തിയറി) എന്ന് പറയുന്നു .നിർധരിക്കപെട്ട വസ്തുതകളെ ശാസ്ത്രം എന്ന് പറയുന്നു. ഈ ശാസ്ത്രത്തെ തത്വമായി എടുത്ത് അടുത്ത വസ്തുതകളെ പഠിക്കുന്നു. ഇത് അനന്തമായി തുടരുന്നു.എന്നാൽ ഈ പ്രമാണങ്ങൾ (തെളിവുകൾ ) കൊണ്ട് വിലയിരുത്താനാവാത്ത സാഹചര്യങ്ങളും ഉണ്ട്.

പ്രപഞ്ചത്തിലെ എല്ലാ പ്രവർത്തങ്ങളും ഒരു പൊതു വ്യവസ്ഥ അനുസരിച്ചാണ് പ്രവർതിക്കുന്നത്. എന്നാൽ പൊതു നിയമങ്ങൾക്ക് വഴങ്ങാത്ത ചില വസ്തുതകളും ഉണ്ട്, സാധാരണ എല്ലാ വസ്തുക്കളും ചൂടാകുമ്പോൾ വികസിക്കുകയും തണുക്കുമ്പോൾ ചുരുങ്ങുകയും ചെയ്യുന്നു. പ്രോട്ടോണും ന്യൂട്രോണും ചേർന്ന ഒരു കേന്ദ്രവും അതിനു പുറമെ ചുറ്റി തിരിയുന്ന ഒന്നോ അതിൽ അധികമോ ഇലക്ട്രോണും ചേർതതാണ് ഒരു ആറ്റം ചൂടുകൂടുമ്പോൾ പുറത്ത് ചുറ്റി തിരിയുന്നഇലക്ട്രോണുകൾക്ക് കേന്ദ്രത്തിൽ നിന്നും ഉള്ള അകലം കൂടുന്നതാണ് വികാസത്തിന് കാരണം അധവ ഈ അകലം കൂടുന്നതിനെ ആണ് നാം ചൂട് എന്ന് പറയുന്നത്. സാധാരണ ഊ ഷ്മാവിൽ ജലവും ഇങ്ങിനെ പ്രവർ തിക്കുന്നു. എന്നാൽ ഊഷ്മാവ് നാലു ഡിഗ്രി സെന്റി ഗ്രേഡിന് താഴേക്ക് വsന്നാൽ ജലം വികസിക്കുവാൻ തുടങ്ങും. എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്നത് ഇനിയും അജ്ഞാതമാണ്. എന്നാൽ ഈ ഒരു പ്രതിഭാസം ഇല്ലായിരുന്നു എങ്കിൽ ധ്രുവപ്രദേശത്തോടടുത്തുള്ള ഭാഗത്തെ കടൽ ജീവികൾ എല്ലാം ഒരു മഞ്ഞു കാലത്ത് ചത്തൊടുങ്ങിയേനെ . പൊതു നിയമം അൽപം തെറ്റിയാലും കടൽ ജീവികൾ ജീവിച്ചു പൊയ്കോട്ടെ എന്ന് ദൈവം തീരുമാനിച്ചു കാണും. പൗരാണിക ഭാരതീയ ശാസ്ത്രങ്ങളിലൊന്നായ വൈേശഷിക വിജ്ഞാനീയം സമാന സ്വഭാവമുള്ള ദ്രവ്യങ്ങളെ സമാന പ്രത്യയാരാബ്ദം എന്നും വെത്യസ്ഥ സ്വഭാവം പ്രകടിപ്പിക്കുന്നവയെ വിചിത്ര പ്രത്യയാരാബ്ദം എന്നും വിളിക്കുന്നു. ജലത്തിന്റെ ഈ വിചിത്രസ്വഭാവം അംഗീകരിക്കില്ലെന്ന് പറഞ്ഞാൽ ജലത്തിന്റെ സ്വഭാവം മാറില്ല. ഈശ്വരൻ ഭാവം അഗീകരിക്കില്ലെന്ന് മനുഷ്യൻ പറഞ്ഞാൽ ഈശ്വരപ്രദാവം കുറയുകയുമില്ല.

താപനിലയിൽ വെത്യാസമുണ്ടെങ്കിലും സാധാരണ എല്ലാവസ്തുക്കൾക്കും ഭൗമാന്തരീക്ഷത്തിൽ മൂന്ന് അസ്ഥകളാണുള്ളത്. ഖരാവസ്ഥയും ദ്രവാവസ്ഥയും വാത കാ വസ്ഥയും. എന്നാൽ കാർബണിനും കർപൂരത്തിനും ദ്രവാസ്ഥ ഇല്ല. അവഖരാവസ്ഥയിൽ നിന്നും വാത കാവസ്ഥയിലേക്ക് മാറുന്നു. പൗരാണിക ഭാരതീയ ശാസ്ത്രങ്ങളിലൊന്നായ വൈശേഷിക ദർശനം സമാനമായി പ്രവർത്തിക്കുന്നവസ്തുതകളെ സമാന പ്രത്യയാരാബ്ദം എന്നും വെത്യസ്ഥമായി പ്രവർ തിക്കുന്നവയെ വിചിത്ര പ്ര ത്യയാരാബ്ദം എന്നും വിളിക്കുന്നു. ഇവിടെയൊക്കെ പൊതു ശാസ്ത്ര പ്രമാണം പിഴക്കുന്നു.പൊതു നിയമം തെറ്റുന്നു.

തണുത്ത ഒരു മുറിയിൽ നിന്നും പുറത്തു വരുമ്പോൾ ചൂടായി അനുഭവപെടുന്ന ബാഹ്യാന്തരീക്ഷം ചൂടുള്ള ഒരു മുറിയിൽ നിന്നും ഇറങ്ങി വരുമ്പോൾ തണുപ്പായി അനുഭവപെടും. ഫിലിം സിനിമയിൽ ചലനത്തിന്റെ വിവിധ പോസുകൾ മാറ്റി മാറ്റി വേഗത്തിൽ കാണിക്കുമ്പോൾ നമ്മുക്ക് ചലനത്തിന്റെ അനുഭവം തോന്നുന്നു. ഇവിടെയൊക്കെ പ്രത്യക്ഷ പ്രമാണം പിഴക്കുന്നു. നാം സാധാരണ കോമ്പസ് ഉപയോഗിമ്പ് ദിക്ക് കണ്ടു പിടിക്കുന്നു. എന്നാൽ നാമൊരു കാന്തിക വലയത്തിൽ ആയാൽ അനുമാനം പിഴക്കും. വാട്ടർ ലെവൽ നോക്കുമ്പോൾ ഒരു ഭാഗത്തെ ജലം ചൂടായാൽ ലവൽ തെററും.ഈ സാഹചര്യങ്ങളിൽ അനുമാന്ന പ്രമാണം പിഴക്കുന്നു.

ഇന്ദ്രിയ ഗോചരമല്ലാത്ത അനേകം കാര്യങ്ങൾ പ്രപഞ്ചത്തി ലുണ്ട്.ശബ്ദത്തി ന്റേയും പ്രകാശത്തിന്റേയും ചെറിയൊരു ശ്രേണിയേ നമുക്ക് അനുഭവപ്പെടുന്നുള്ളു താഴ്ന ആ വ്യത്തിയും ഉയർന്ന ആ വൃത്തി യുംത്തിയും നമുക്ക് അതഭവപെടുന്നില്ല .അനേകായിരം മടങ്ങ് വ ലിപ്പം വർധിപ്പിച്ചു കാണിക്കുന്ന ഇലക്ട്രോൺ മൈക്രേ സ്കോ പ്പുകൾ ഇന്നുണ്ട് .അതു പോലെ വളരെയധികം ദൂരം ദുശുമാക്കുന്ന ടെല സ്കോപ്പുകളും ഇന്നുണ്ട് .എന്നിട്ടും അറിയാനാവാത്ത ദൂരങ്ങളും സൂക്ഷ്മങ്ങളും ഏറെ അവശേഷിക്കുന്നു.. മനസിലാക്കുന്നത്‌.നേരിട്ട് അനുഭവപ്പെടാത്ത സൂക്ഷമ വസ്തുക്കളേയും ഊർജ രൂപങ്ങളേയും പറ്റി പഠിക്കുന്നത് അവ ചെയ്യുന്ന കർമങ്ങളെ നിരീക്ഷിച്ചിട്ടാണ്.ഗുരുത്വാകർഷണവും കാന്തിക ബലവും അവ ചെയ്യുന്ന പ്രവൃത്തികൾ നിരീക്ഷിച്ചിട്ടാണ് മനസിലാക്കുന്നത്.. Xray.യെ പറ്റി നാംമനേസിലാക്കുന്നത് ഫ്ലൂറസന്റു കളിലും ഫോട്ടോഗ്രാഭിക് ഫിലിമിലും ഫോട്ടോ ഇലക്ട്രിക്ക് സെല്ലിലും അവ ഉണ്ടാക്കുന്ന മാറ്റം നിരീക്ഷിച്ചിട്ടാണ്

ശാസ്ത്രം ഭൗതികമായാലും അദ്ധ്യാത്മിക മായാലും യുക്തി കൊ ണ്ട് കണ്ടെത്താവുന്നതല്ല പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ബുദ്ധി കൊണ്ട് കണ്ടെത്തേണ്ടതാണ്. ശാസ്ത്ര വഴിയിലെ ഒരു ദിശാ സൂചിക മാത്രമാണ് യു ക്തി. ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തി യപ്പോൾ അത് യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് അന്ന് യാഥാസ്ഥി തി കർ വാദിച്ചത്. ശാസ്ത്രം അദ്ധ്യാത്മികമായാലും ഭൗതികമാ യാലും അന്ധവിശ്വാസങ്ങൾ കടന്നു കൂടാറുണ്ടെന്നു് ചരിത്രം പരി ശോധിച്ചാൽ മനസിലാകും.

നാസ്തികരുടെ അന്ധവിശ്വാസത്തിന്റെ നിർവച നത്തിൽ ദൈവം പ്രേതം മതം ഇവ മാത്രമേ വരുന്നുള്ളു .മറ്റു ള്ള കാര്യങ്ങളിൽ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും അന്ധ വി ശ്വാസമല്ല.ചില ഉദാഹരണങ്ങൾ നോക്കുc (1)രോഗാണുക്കളെ കണ്ടെത്തിയ കാലത്ത് അവയെ പ്രതിരോധിക്കുവാൻ ബിട്ടനിലെ ജനങ്ങൾ വാതിലുകളും ജനലുകളും വായു കടക്കാതെ അടച്ച് അവയെ പ്രതിരോധിക്കുവാൻ ത്രമിച്ചു ശുദ്ധവായു വിന്റെ കുറവുമൂലം പ്രതിരോധശേഷി കുറയുകയും രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയ്തു. . (2) വെളിെച്ചെണ്ണെ കൊള സ്ത്രോൾ ഉണ്ടാക്കും എന്ന് വിശ്വസിച്ച് വിദേശികളുടെ പാമോയിൽ വാങ്ങി ഉപയോഗിച്ചു . പിന്നീടത് തെറ്റാണെന്ന് തെളിഞ്ഞു .(3) മധുരം പ്രമേഹം ഉണ്ടാക്കുമെന്നു പറഞ്ഞ് മധു രം ഉപയോഗിക്കാതി രിക്കുകയും തൻമൂലം ഇൻസുലിന്റെ ഉൽപാദനം കുറഞ്ഞ് പ്രമേഹംകാരണമാവുകയും ചെയ്തു .ഉപയോഗിക്കാതിരിക്കുന്ന അവയവങ്ങൾ ക്ഷയിക്കുകയും ഉപയോഗിക്കുന്നവ ബലപെടു കയും ചെയ്യുന്നത് ഒരു ശാരീരിക പ്രതിഭാസമാണ് . (4) ശാസ്ത്രീ യ പോഷണമെന്നു പറഞ്ഞ് അമിതമാം സാഹാരം കഴിച്ച്പല രോഗങ്ങൾക്കും കാരണമായി (5) അന്ധ വിശ്വാ സമെന്നു പറഞ്ഞ് സ്ർപകവുകൾ നശിപ്പിച്ചത് വലിയൊരന്ധവിശ്വാ സമായി . (6) ആഹാരം യഥേഷ്ടം കിട്ടുന്നു എങ്കിൽ ആ രോ ഗ്യദായകമായ ആഹാരം തിരഞ്ഞെട്ടത്ത് കഴിക്കുവാൻ നൈസർഗിക വാസ ന കൊ ണ്ട് എല്ലാ ജീവജാ ലങ്ങൾക്കും നമ്മുടെ പൂർവികർക്കും കഴിഞ്ഞിരു ന്നു .ശസ്ത്രീയ പോഷണ മാനദണ്ഡങ്ങൾ വന്നപ്പോഴാണ് മനുഷ്യർക്കു ഭക്ഷണ ശൈലീ രോഗങ്ങൾ ഉണ്ടായത് .ശാസ്ത്രം പഠിക്കാത്ത ജീവ ജാല ങ്ങൾക്കൊന്നും ഭക്ഷണ ശൈലീ രോഗങ്ങൾ ഇല്ല. ഇവയൊക്കെ ശാസ്ത്രബോധത്തോടൊപ്പം ഉണ്ടായിട്ടു ള്ള കാലം കൊണ്ട് തെളി യിക്കപെട്ട അന്ധവിശ്വാസങ്ങളാണ് .തെളിയിക്കപെടാത്ത അന്ധവിശ്വാസങ്ങൾ ഇനിയും തെളിയിക്കപെട്ടേക്കാം ‘. നാസ്തിക മതത്തിന് യുക്തി വാദം എന്ന പേരു തന്നെ ശാസ്ത്രീ യ മാ യഅടി സ്ഥാനമില്ലാത്ത ഒരു അന്ധവിശ്വാസമാണെന്ന് കാലം തെളിയിക്കും എന്നതിൽ സംശയമില്ല..കാരണം യുക്തി കൊണ്ട് ഒരു ശാസ്ത്രത്തെയും കണ്ടെ ത്താനാവില്ല .വസ്തുവും ഊർജവും ഒന്നാണെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തൽ യുക്കിക്ക് നിരക്കുന്നതാണോ അലോപതി ചികിൽസ സംപ്രദായത്തെ ശാസ്ത്രീയ ചികിൽസ എന്ന് ഇന്ന് വ്യവഹരിക്ക പെടുന്നു. ഇതും ഒരു അന്ധവിശ്വാസമാണ് .അലോപതി ഒരു വിപ ത്ചര്യയാണ്. ചികിൽസ കൊണ്ട് മറെറാരു ദോഷം ഉണ്ടാകാ ത്തതും കാലം കൊണ്ട് ചികിൽസ വിധിമാറ്റേണ്ടി വരാത്തതും അല്ലേയഥാർത്ഥത്തിൽ ശാസ്ത്രീയ ചികിൽസ. അനാദികാലം മുതൽ നിലനിന്നിരുന്ന അണുബാധാ രോഗങ്ങൾക്കുള്ള ആയുർ വേദ ഔഷധങ്ങൾ ഇന്നും ഫലപ്രദമാണ്. കുറഞ്ഞ കാലം കൊണ്ടു തന്നെ പല ആന്റിബയോട്ടിക്കുകളും കാലഹരണപെട്ടു. അവക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷിയാർജിച്ചു. പല ഔഷധങ്ങളും ദോഷകരമായ പാർശ്വ ഫലങ്ങൾ മൂലം നിരോധി ക്കപ്പെട്ടു നിരേധിച്ചു കൊണ്ടിരിക്കുന്നു. നിരന്തരമായ ആൻറി ബയോട്ടിക്കുകളുടെ ഉപയോഗം മുലം ശരീരത്തിന്റെ സ്വയം പ്രതിരോധശേഷി നശിക്കുന്നു. ആയുർവേദം പല രോഗങ്ങളിലും അപര്യാപ്തമായേക്കാം എന്നാൽ അശാസ്ത്രീയമെന്നു പറയുന്നത് കേവലം കച്ചവട മനസ്ഥിതി മാത്രമാണ്.

സൂര്യഗ്രഹണം ചന്ദ്ര ഗ്രഹണം വേലിയേറ്റം എന്നിവയുടെ കാരണം കണ്ടു പിടിക്കുന്നതിന് അനേകായിരം വർഷങ്ങൾക്കു മുന്പ് തന്നെ ഭാരതീയ ജോതിഷികൾ അവയൊക്കെ കൃത്യമായി മുൻകൂട്ടിഗണിച്ചിരുന്നു .കാരണം അറിയില്ലായിരുന്നു എന്നതുകൊണ്ട് അവരുടെ കാലഗണന തെറ്റായിരുന്നു എന്നോ അശാസ്ത്രീയമാണ് എന്നോ പറയാനാകുമോ. ഗ്രാവിറ്റി കണ്ടു പിടിക്കുന്നതിന് മുൻപു തന്നെ ഗ്രാവിറ്റിയെ അടിസ്ഥാനമാക്കി പണിയുന്ന ഗ്രാവിറ്റി ഡാമുകളും അർച്ച് പാലങ്ങളും നിലവിലുണ്ടായിരുന്നു അന്നതൊക്കെ അശാസ്ത്രീയവും ഗ്രാവിറ്റി കണ്ടു പിടിചു കഴിഞ്ഞപ്പോൾ ശാസ്ത്രീയവും ആ ആയോ. അനുഭവം കൊണ്ട് ബോദ്ധ്യപ്പെട്ടതിനെ യല്ലേ ശാസ്ത്രം എന്നു പറയുന്നത്. ഗ്രാവിറ്റി കണ്ടു പിടിക്കുന്നതിനു മുൻപും ആപ്പിൾ താഴേക്കു തന്നെയല്ലേ വീണിരുന്നത് .കാരണം അറിയില്ലാത്തതു കൊണ്ട് അനുഭവ ബോദ്ധ്യമായ കാര്യങ്ങൾ എങ്ങിനെ അശാസ്ത്രീയമാകും.

പ്രപഞ്ച തത്വങ്ങളെ വിശദീകരിക്കുന്നതാണ് ശാസ്ത്രം. നിർമിക്കുന്നതല്ല. മനുഷ്യനുണ്ടാക്കുന്ന നിയമങ്ങൾക്കും ധർമവ്യവസ്ഥക്കും അനുസരിച്ച് പ്രപഞ്ചം പ്രവർതക്കുകയില്ല. പുണ്യവും പാപവും കർമവും ഫലവും ചേർന്നതാണ് ജീവ ലോകം. അതിനെ വിശദീകരിക്കുന്നതാണ് പുനർജൻമ സിദ്ധാന്തം .അതിനെ സാധൂകരിക്കുന്നതാണ് ജ്യോതിഷത്തിന്റെയും തന്ത്രശാസ്ത്രത്തിന്റെയും യോഗശാസ്ത്രത്തിന്റെയും അനുഭവ ഫലങ്ങൾ.

Leave a comment