Post,8  അമ്പാടി ക്കണ്ണൻ

അമ്പാടി തന്നിലൊ രുണ്ണിയുണ്ടങ്ങിനെ

ഉണ്ണിക്കൊ രോടക്കുഴലു മുണ്ടങ്ങിനെ

ഉണ്ണി കൈ രണ്ടിലും വെണ്ണയുണ്ടങ്ങിനെ

ഉണ്ണിക്കു പേരുണ്ണി ക്കണ്ണനെന്നങ്ങിനെ

…:…..
പീലി തിരു മുടി കെട്ടികൊ ണ്ടങ്ങിനെ

പാലൊത്ത പുഞ്ചിരി തൂകി കൊ ണ്ടങ്ങിനെ

ഗോപി കു റി യുടെ ഭംഗയു മങ്ങിനെ

ഓടകുഴൽ വിളി മേളവുമങ്ങി

…….
ബാലക ചേഷ്ടകളാടി കൊണ്ടങ്ങിനെ

ലോകങ്ങൾ കാക്കുന്ന കണ്ണുകഇങ്ങിനെ

വല്ലഭമേറുന്ന നോട്ടവുമങ്ങിനെ

മുല്ല പൂമൊട്ടൊത്ത പല്ലുകളങ്ങിനെ

……….
ചാരുതയേറിയ നാസികയങ്ങിനെ

കുണ്ടലാലം കൃതകർണങ്ങളങ്ങിനെ

ഗണ്ഡ സ്ഥലങ്ങൾ തൻ ശോഭയുമങ്ങിനെ

ഉണ്ണിക്കാൽ കൊണ്ടു ള്ള നിർതങ്ങളങ്ങനെ

……….
അമ്മ തൻ കയ്യിലൊരുണ്ണിയായ് അങ്ങിനെ

അമ്പാടിക്കാനന്ദമേകി കൊണ്ടങ്ങിനെ

അമ്മയെ കാണുമ്പോൾ കൊഞ്ചി കൊണ്ടങ്ങിനെ

നമ്മൾക്കു കുപ്പി തൊഴാനായിട്ടങ്ങിനെ

Leave a comment