Post,6 ന്യായ വിചാരം 3

നിങ്ങൾ മറന്നുവോ ഉന്നലെ നമ്മുടെ
കാവുകൾ വെട്ടിതകർത്തവരെ
നിങ്ങൾ മറന്നുവോളന്നലെ നമ്മുടെ
പാലകൾ വെട്ടി തകർത്തവരെ

നിങ്ങൾ മറന്നുവോ ഇന്ന ലെ നമ്മുടെ
ആലുകലള് വെട്ടി തകർത്തവരെ
അന്ധവിശ്യാസ പ്രതീകങ്ങളീ വക
യെന്നു പറഞ്ഞു കയർത വരെ

നിങ്ങൾ മറന്നിതോകാവുനശിക്കുകിൽ
നാടുനശിക്കുമെന്നോതി യോരെ ‘
നിങ്ങൾ മറന്നിതോ കാവുകൾ നാടിന്റെ
ഐശ്വര്യമെന്നു പുകഴ്ത്തിയോരെ

നിങ്ങൾ മറന്നി തോ അന്ധ വിശ്വാസമെ
ന്നോതി ഇവകൾ തകർത്തവരെ
നിങ്ങളറിഞ്ഞുവോവിജ്ഞരി വയിലെ
ശാസ്ത്ര ബോധത്തെ പുകഴ്ന്ന കാര്യം

നിങ്ങൾ മറന്നി തോ ഭാരതാംബക്കു ജെയ്
പാടി പിടഞ്ഞു മരിച്ചവരെ
നിങ്ങൾ മറന്നോ സ്വതന്ത്ര ദിനം കാത്തു
ജയ്ലിൽ കിടന്നു മരിച്ചവരെ

നിങ്ങൾ കാണുന്നുവോ ഇന്നന്യ നാടിന്നു
ജയ് വിളിച്ചാർത്തു നടപ്പ വരെ
നിങ്ങൾ കൊതിക്കുന്ന രാജ്യപുരോഗതി
ഈ വിധമാണോ മഹത്തുക്കളേ

നിങ്ങൾ മറന്നിതോ ഇന്നലെ ചുംബന
സമരം നടത്തിയ യോദ്ധാക്കളെ
നിങ്ങൾ മറന്നിതോ ഇന്നലെ അവരെ
പുകഴ്ന്നു നടന്ന കമിതാക്കളെ

നിങ്ങളറിഞ്ഞുവോ പിന്നവർക്ക് ണ്ടായ
ലയ്ഗ്ക വ്യാപാര നേട്ടങ്ങളെ
നിങ്ങൾ മോഹിക്കുന്ന രാജ്യപുരോഗതി
യീവിധമാണോ മഹത്തുക്കളെ .

നിങ്ങൾ മറന്നുവോ ഇന്നലെ മാന്യമായ്
വേഷം ധരിക്കാൻ കൊതിച്ചവരെ
നിങ്ങൾ മറന്നി തോ ആയതിനായിട്ടീ
നാട്ടിൽ സമരം നയിച്ചവരെ

നിങ്ങൾ കാണുന്നുവോ ഇന്നി വിടാഭാസ
വേഷം ധരിച്ചു നടപ്പ വരെ
നിങ്ങൾ മോഹിക്കുന്ന രാജ്യപുരോഗതി
ഈ വിധമാണോ മഹത്തുക്കളെ

നിങ്ങൾ മറന്നുവോ ഇന്ന ലെ ജൈവ
ചികിൽസ കണ്ടെത്തിയ പൂർവികരെ
നിങ്ങൾ മറന്നുവോ ഇന്നലെശസ്ത്ര
ചികിൽസ കണ്ടെത്തിയ സുശ്രുതനെ

നിങ്ങൾ മറന്നുവോ ചരകനെ വാക് ഭടൻ
ആദിയായുള്ള മഹത്തുക്കളെ
നിങ്ങളറിഞ്ഞുവോലോക സർവത്രയും
ഇവരെയിന്നാദരി ക്കുന്ന കാര്യം

ലോകസർവത്രയും രാസ ചികിൽസ കർ
ജൈവചികിൽസയെ കീർത്തിക്കവേ
യുക്തിയെന്നോതി യിവയെനിന്നിക്കുന്ന
കൂട്ടരെ നിങ്ങൾ കാണുന്നതുണ്ടോ

ദൃഷ്ടമായുള്ളൊരു പൂർവിക സ്വത്തിനെ
കൂട്ടമായ് നിന്ദ ചെയ്യുന്നവരെ
കഷ്ടം സഹജരെന്നോ തേണ്ടി വന്നതിൽ
ലജ്ജിക്കയല്ലാതെ യെന്തു |ചെയ്യും

നിങ്ങൾ മറന്നുവോ പണ്ടേപതഞ്ജലി നമ്മൾക്കു
നൽകിയ യോഗശാസ്ത്രം
നിങ്ങൾക്കറിയുമോ ലോകസർവത്രയും
വാഴ്തുന്ന്നിതീ മഹാ ശാസ്ത്രമെന്ന്

യോഗിക്ക് ശാന്തിയും കാമിക്ക് കാമവും
യോദ്ധാവിനേകംന്നു വീര്യബലം
സ്രദ്ധയോെടേ ചെയ്തിടുന്നവർക്കേകിടും
സ്രദ്ധയും ഭൂമിയിൽ ശ്രേഷ്ടതയും

വന്ദിച്ചിടേണ്ടുന്ന ശാസ്ത്രമിതെങ്കിലും
നമ്മൾക്ക് പൂർവിക സ്വത്തെങ്കിലും .
ഇന്നിക്കലിയെക്കടക്കാനൊരു തോണി
എന്നതും കൂടി നിരാകരിച്ച്

ദൃഷ്ടമായുള്ളൊരു പൂർവിക സ്വത്തിനെ
കൂട്ടമായ് നിന്ന ചെയ്യുന്നവരെ
കഷ്ടം സഹജരെന്നോ തേണ്ടി വന്നതിൽ
ലജ്ജിക്കയല്ലാതെയെന്തു ചെയ്യും

Leave a comment