Post,7  നായ് വാഴും കാലം

കേട്ടീലയോ കിഞ്ചന വർതമാനം
നാട്ടിൽ പൊറുക്കാൻ കഴിയാതെയായി
കൂട്ടങ്ങളായ് ശ്വാനരനേ കമെണ്ണം
നാട്ടിൽ സദാ ചുറ്റിനടന്നിടുന്നു

ഉണ്ണി കിടാങ്ങൾക്കു പുറത്തിറങ്ങാൻ
ഉള്ളിൽ ഭയം കൊണ്ടു കഴിഞ്ഞി ടാതായ്
ദണ്ണം മുതിർനോർക്കു അണഞ്ഞിടുന്നു
തിണ്ണം കിടപ്പെട്ടവ രേറെയായി

മതാന്ധരാം ഹിന്ദു ജനം പറഞ്ഞു
ഗോഹത്യ വേണ്ടെന്നതു നിന്യമെത്രേ
മതേതരന്മാരിവിടെ പറഞ്ഞു നായ്
ഹത്യ വേണ്ടെന്നതുവന്ദ്യ മെത്രേ

ഗോവും അജം കുക്കുടമെന്നിവറെറ
കൂറെന്നിയേ കൊന്നു ഭുജി ജിച്ചിടുന്നോർ
കാണുന്നതെന്തീനിരവൃന്ദ മോടീ
കൂറെന്നതരും പറയുന്നുമില്ല

Leave a comment