Post,5  ഉദരരോഗവും നാട്ടു ചികിത്സയും

ജീവിത ശൈലീ ജന്യ രോഗങ്ങൾ അനുദിനം വർദ്ധിച്ച് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവയിൽ പ്രധമ സ്ഥാനീയമാണ് ഉദരരോഗങ്ങൾ. പരമ്പരാഗത ഭക്ഷണ രീതികൾ മറന്ന് പുതിയ ഭക്ഷണ സംസ്കാരം രൂപപെട്ടപ്പോൾ ഉദരരോഗങ്ങൾക്രമാധികമായി വർദ്ധിച്ചു.ശരീരത്തിന്റെ ഊർജ ആവശ്യങ്ങൾക്കും കോശങ്ങളുടെ പുനർ നിർമാണത്തിനും ആവശ്യമായ അന്നജവും മാംസ്യവും ധാതുലവണങ്ങളും വിറ റാമിനുകളും അടങ്ങിയ ആഹാരമാണ് പോഷകാഹാരം. അതിന് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ആഹാരത്തിൽ അധികമായി ഉൾകൊള്ളണ്ടതാണ്. എന്നാൽ മത്സ്യവും മാംസവും മുട്ടയും മറ്റു മാണ്ട് പോഷകാഹാരം എന്ന് ഒരു മിദ്ധ്യാ ധാരണ പലരും വച്ചു പുലർത്തുന്നു. അമിതമായ ഭക്ഷണവും അസമയത്തുള്ള ഭക്ഷണവും വിരുദ്ധാഹാരങ്ങൾ ഒന്നിച്ച് കഴിക്കുന്നതും കഴിച ആഹാരം ദഹനം പൂർത്തിയാക്കും മുൻപ് വീണ്ടും ആഹാരം കഴിക്കുന്നതും ഉദരരോഗങ്ങൾക്ക് കാരണമാകുന്നു. ഇതു മൂലം ദഹനപ്രക്രിയ താളം തെറ്റുകയും നെഞ്ചെരിച്ചിൽ പുളിച്ച് തികട്ടൽ അൾസർ അർശസ് ഗ്യാസ് ട്രബിൾ ക്രിമി അനീമിയ മുതലായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

ആമവാതം എന്ന മഹാ രോഗം ദീർഘകാലത്തെ ദഹനക്കേടിന്റെ അനന്തര ഫലമാണ്. ദഹനപ്രക്രിയ ശരിയായി നടന്നാൽ ഏത് മഹാ രോഗത്തെയും അതിജീവിക്കാനാകും എന്നാണ് ആയുർവേദ ആചാര്യൻമാർ വിശ്വസിച്ചിരുന്നത്. ദഹന വൈഷമ്യങ്ങളേയും ഉദരരോഗങ്ങളേയും അതിജീവിക്കാൻ ലഘുവായ ചില ചികിത്സാ മുറകളും ചര്യകളും പറയാം.ഇവ രോഗാരംഭത്തിലോ രോഗശമനം കണ്ട ശേഷം ആവർതിക്കാതെ ഇരിക്കാനോ ആണ് ഉപയോഗിക്കേണ്ടത്. രോഗം മൂർഛിച്ചിരിക്കുമ്പോൾ വിദഗ്ദ്ധോപദേശങ്കകാരമേ ഇവ സ്വീകരിക്കാവു. ആദ്യമായി ശരീരത്തിന് ആവശ്യമായ വ്യായാമം കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. കഴിച്ച ആഹാരം ദഹനം പൂർത്തിയാക്കിയ ശേഷം മാത്രം വീണ്ടും ആഹാരം കഴിക്കുക. കഴിവതും ആഹാരത്തിന് സമയക്രമം പാലിക്കുക.

1) ആർദ്ര കാ ദി യോഗം ( നാട്ടു ചികിത്സ )
ഇഞ്ചിനീരും നാരങ്ങനീരും അൽപം മഞ്ഞളും ചേർത്ത വെള്ളം ഓരോ ഗ്ലാസ് ആഹാരശേഷം ശീലിക്കുക.ദഹm കുറവിനും ഗ്യാസ് ട്രബിളിനും നന്ന്. ആവശ്യത്തിന് ഇപ്പോപഞ്ചസാരയോ ചേർക്കാം

2) കാള ശാകാദി യോഗം.(നാട്ടു ചികിത്സ )
ഒരു പിടി കറിവേപ്പിലയും 20 ഗ്രാം കസ്തൂരി മഞ്ഞളും 10 ഗ്രാം അയമോദകവും അഞ്ചു ഗ്രാം കുരുമുളകും കൂടി ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് ഇന്തുപ്പും കായം പൊരിച്ചതും ചേർത്ത് ഓരോ ഗ്ലാസ് ആഹാരശേഷം ശീലിക്കുക. നെഞ്ചെരിച്ചിൽ പുളിച്ചു തികട്ടൽ ഗ്യാസ് ട്രബിൾ അൾസർ അർശസ്ക്രിമി മുതലായവ ശമിക്കും.

3) അഭയാദി യോഗം ( സഹസ്രയോഗം)
കടുക്കയും മുതിരയും വെളുത്തുള്ളിയും 20 ഗ്രാം വീതം എടുത്തം ഒന്നേകാൽ ലിറ്റർ വെള്ളത്തിൽ വെന്ത് 300 മില്ലിയാക്കി അരിച്ച് 75 മില്ലി വീതം രാവിലെയും വൈകിട്ടും സേവിക്കുക. ദഹനകുറവും ശോ ധ ന കുറവും വയർ കമ്പിക്കുന്നതും ഗ്യാസ്ട്രബിളും ശമിക്കും

4) ചുക്കിലിരട്ട്യാദി യോഗം ( സഹസ്രയോഗം)
100 ഗ്രാം ചുക്കും 200 ഗ്രാം ശർക്കരയും 400 ഗ്രാം എള്ളും കൂടി പൊടിച്ചു വച്ചിരുന്ന് ഒരു ഗ്ലാസ് തിളപ്പിച്ച പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും കഴിക്കുക. അൾസർ ഗ്യാസ് ട്രബിൾ രക്താർ ശസ് മുതലായവ ശമിക്കും. ചുമക്കും നന്ന് പോഷകവുമാണ്..

5) കഷായ കഞ്ഞി (നാട്ടു ചികിത്സ )
ഒരു പിടി തൊട്ടാവാടിയും അഞ്ച് മൂക്കാത്ത വെണ്ടക്കയും കൂടി ഒന്നര ലിറ്റർ വെള്ളത്തിൽ വെന്തരിച്ചതിൽ അരിയിട്ട് കത്തി വച്ച് ആഴ്ചയിൽ ഒരുദിവസം വൈകിട്ട് ഉപയോഗിക്കുക. പിത്തരസം വർദ്ധിക്കുക മൂലം നെഞ്ചെരിച്ചിൽ പുളിച്ചു തികട്ടൽ മുതലായവ ശമിക്കും. കാള ശാകാദി യോഗം ഉപയോഗിക്കുന്നവർ ഇതുകൂടി ഉപയോഗിക്കുന്നത് നന്ന്.

6) തൃഫലാ ദികഷായകഞ്ഞി.(നാട്ടു ചികിൽസ )
നെല്ലിക്ക കടുക്കതാന്നിക്ക ഇരട്ടി മധുരം ഇവ പത്തു ഗ്രാം വീതം ഒന്നേകാൽ ലിറ്റർ വെള്ളത്തിൽ വെന്തതിൽ അരി വറുത്തിട്ടു കത്തി വച്ച് ഇന്തുപ്പും ഗ്രാംപു പൊടിച്ചതും ചേർത്ത് കഴിക്കുക.

7 ) കഷായ കഞ്ഞി (നാട്ടു ചികിത്സ )
300 ഗ്രാം കസ്തൂരി മഞ്ഞൾ ഒന്നേകാൽ ലിറ്റർ, മലരോ അരിവറുത്തവെള്ളത്തിൽ വെന്തരിച്ചതിൽ അരിയോ മലരോ ഇട്ട് കഞ്ഞി വച്ച് അതിരാ.അൾസർ ശമിക്കും.

Leave a comment