Post,11  ഹിന്ദു ആര്

####വ്യത്യസ്തങ്ങൾ ആയ അനേകം ആചാരങ്ങൾ അനുഷ്ഠാനങ്ങൾ വിശ്വാസങ്ങൾ ദേവതകൾ മതഗ്രന്ഥങ്ങൾ ഇങ്ങിനെ നിർവചിക്കാൻ പ്രയാസമായ അനേകം ഘടക ങ്ങൾ ഇവിടെ കാണാം ഭാരതത്തെ പിതൃ ഭൂമിയായും പുണ്യ ഭൂ മിയായുംകര്മഭൂമിയായും കാണുന്നവർ എന്ന നിർവചനം ആശ യ പരമായി ശരി ആണെങ്കിലും ഒരു വ്യക്തിയെ നിർവചിക്കാൻ ഈ വീക്ഷണം അപര്യാപ്തമാണ്. ശൈവർ വൈഷ്ണവർ ശാക്തേയർ എന്നിങ്ങനെ വേദങ്ങളെ അംഗീകരിക്കുന്ന വിഭാഗങ്ങൾ ബുദ്ധർ ജൈനർ എന്നിങ്ങനെ വേദങ്ങളെ നിഷേധിക്കുന്നവർ ദൈവത്തെ തന്നെ നിഷേധിക്കുന്ന ചാർ വാ കർ ഇവരെ എല്ലാം ഹിന്ദു ആയാണ് കണക്കാക്കുന്നത്.
####ഭവാൻ ശ്രീകൃഷ്ണൻ ഗീതോപദേശത്തിനുശേഷം അര്ജുനനോട് പറഞ്ഞു ” അർജുനാ നീ ഇ തൊക്കെ “മനസിലാക്കിയ ശേഷം നിനക്കു യുക്ത മായതു സ്വീ കരിക്കുക എന്ന്‌. ഈ സ്വാതന്ത്രിയമാണ് ഹിന്തുമതം അഥവാ സംസ്കാരം. അച്ഛൻ ശിവനെ ഭജിക്കുന്നു അമ്മ ദേവിയെ ഭജിക്കുന്നു മകൻ കൃഷ്ണനെ ഭജിക്കുന്നു. ആരും ഇതിൽ തെറ്റൊന്നും കാണുന്നില്ല. ആരെയും പാപിയായും കാഫറായും കാണുന്നില്ല.
####അപ്പോൾ ക്രിസ്റ്റിയാനി കളെയും മുസ്ളീംകളെയും ഹിന്ദുവായി കാണണ്ടേ എന്ന്‌ ന്യായമായും ചോദിക്കാം. ഇവർ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. അന്യ ചിന്താ ഗ തിക്കാരെ പാപിയായി കാണുന്ന ബൈബിൾ വീക്ഷണവും ഖാ ഭരായി കാണുന്ന ഖുർആൻ വീക്ഷണവും മാറ്റുകയും ഇതര വിശ്വാസങ്ങൾ സ്വീ കരിക്കുവാൻ ഓരോ വ്യക്തികൾക്കും അവകാശമുണ്ട് എന്ന്‌അംഗീകരിക്കുകയുംക്ഷേത്രത്തിൽപോകുന്നു എങ്കിൽ ക്ഷേത്രാചാരങ്ങൾ പാലിക്കുകയും ചെയ്താൽ ഇ വരെയും ഹിന്ദുവായി അംഗീകരിക്കണം എന്നാണ്‌ എന്റെ അഭിപ്രായം.
####ക്ഷേത്ര ത്തിൽ പോകുമ്പോൾ പുല യും ബാലായ്മയും മറ്റു ശു ദ്ധ വർജ്യങ്ങളും അസംബന്ധ മാണെന്ന് പറയുന്നവർ അവിടെ പോകാതിരിക്കുന്നതല്ലേ മാന്യത ആചാര ങ്ങളിൽ മാറ്റം വരുത്തേണ്ടത്അത്‌ ആചരിക്കുന്നവരാണ്.ആചാര്യാന്മാരാണ്. മറ്റുള്ളവര്ക്ക് ദോഷം ചെയ്യാത്ത ആചാര സ്വാതന്ത്ര്യ ത്തെ ഹനിക്കുന്നവരെ ആണ് പാപികളായി കാണേണ്ടത്. ക്ഷേത്രത്തിൽ പോ കാത്ത ഒരാളെ അഹിന്തുവായി ആരും കാണുന്നില്ല. ക്ഷേത്രത്തിൽ ക്ഷേത്രാചാരങ്ങൾ പാലിക്കാത്തവരെ അഹിന്തുവായി കാണണം മാതാപിതാക്കൾ ഹിന്തു ആയാലും അവരെ ഹിന്തുവായി കാണാനാവില്ല. പോരാണിക ഭൌതിക വാദികളായിരുന്ന ചാര്വാകർ അന്യ ആശയങ്ങളെ ആദരിക്കുന്നവരായിരുന്നു ഇന്നത്തെ യുക്തി വാദികളെ പോലെ ക്ഷേത്ര വിധ്വം സകരായിരുന്നില്ല.

അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുവാനുള്ള നീക്കം ക്ഷേത്രാചാരങ്ങളെ നശിപ്പിക്കുകയും ക്ഷേങ്ങൾ കേവലം വിനോദ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുമെന്നാണ് എന്റെഅഭിപ്രായം.നിയന്ത്രണങ്ങളില്ലാതെ പ്രവാചക മതസ്ഥരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ സംഘടിതരായ മതപരിവർത്തന പ്രവർ തകർതന്ത്രപൂർവം ഈ സാഹചര്യം ഉപയോഗപെടുത്താനും സാദ്ധ്യതയുണ്ട്.പല സ്ഥലങ്ങളിലും കാവിയുടുത്ത് സന്യാസി വേഷത്തിൽ ദുർബല ഹിന്ദു വിഭാഗങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി തെറ്റിദ്ധരിപ്പിച്ച് മത പരിവ ർ തനം നടത്തിയ സംഭവങ്ങളും വിലയിരത്തേണ്ടതുണ്ട്. എന്നാൽ ഹിന്ദു എന്നതിന്റെ നിർവചനം മാറേറണ്ട കാലമായി രിക്കുന്നു. വെത്യസ്ഥ ങ്ങളായ ആരാധനാക്രമങ്ങളും ആരാധനാമൂർത്തികളും ഹിന്ദു സംസ്കാരത്തിന്റെ ഭാഗമാണ്. ദൈവത്തെ തന്നെ നിഷേധിക്കുന്ന ചാർവാക രും ഹിന്ദുവായി കണക്കാക്കപെട്ടിരുന്നു. വിശ്വാസങ്ങളിൽ സംവാദങ്ങളും പരിഷ്കരണങ്ങളും നടത്താറുള്ളതും ഹിന്ദു മാത്രമാണ്. അത്തരത്തിലുള്ള പരിഷ്കർത്താക്കളാണ് വ്യാസനും ബുദ്ധനും ജൈനനും ശങ്കരാചാര്യരും. എല്ലാ ആചാര അനുഷ്ടാനങ്ങളേയും ആദരിക്കുകയും അംഗീകരിക്കുകയും ( സ്വീകരിക്കണമെന്നില്ല) ചെയ്യുന്നതാണ്. ഹിന്ദു സംസ്കാരം. ക്ഷേത്രാചാരങ്ങളെ നിന്ദിക്കുന്നവരേയും തകർക്കാൻ ശ്രമിക്കുന്നവരേയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. എല്ലാ മതാചാരങ്ങളേയും അംഗീകരിക്കുന്നവരേയും ക്ഷേ ത്രാചാരങ്ങൾ മാത്രം വിശ്വസിക്കുന്നവരേയും ഹിന്ദുവായി കണക്കാക്കണം താൽപര്യമുള്ളവരുടെ ആധാർ കാർഡിൽ പ്രാദേശിക ഭരണവ്യവസ്ഥയിലൂടെ ഹിന്ദു എഹ്മണ ഹിന്ദു ഈഴവ എന്നതു പോലെ.ഹിന്ദു ക്രിസ്ത്യൻ ,ഹിന്ദുമുസ്ലീം എന്ന് രേഖപെടുത്തണം . അവരെ എല്ലാ കാര്യങ്ങളിലും ഹിന്ദുവായി കണക്കാക്കുകയും വേണം എന്നാണ് എന്റ അഭിപ്രായം. അതിനു സാധിച്ചാൽ മതം മാറാതെ തന്നെ അവെരെ ദേശീയ മുഖ്യധാരയിൽ കൊണ്ടുവരാനും സാധിച്ചേക്കും. എന്നാൽ ഇന്നത്തെ നാസ്തികർ പ്രവാചക മതങ്ങളെ പോലെ വിരുദ്ധ ആശയങ്ങളെ നിന്ദിക്കുകയും അവരുടെ ആശയങ്ങൾ മററുള്ളവരെ വിശ്വസിപ്പിക്കാൻ പറ്റാതെ വരുമ്പോൾ ശക്തി കൊണ്ടും നിയമം കൊണ്ടും അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവരെയും അഹിന്ദുക്കളായി കാണേണ്ട താണ് .എന്നാൽ ഹിന്ദുക്കളുടെ ഇന്നത്തെ അസംഘടിതാവസ്ഥയിൽ ഇവരെ കണ്ടെത്തി വേർതിരിക്കുക എളുപ്പമല്ല. ക്ഷേത്ര ഭരണത്തിനു പോലും ക്ഷേത്രാചാര വിശ്വാസം ആവശ്യമില്ല ഹിന്ദു വംശത്തിൽ ജനിച്ചാൽ മതി എന്ന് നിയമമുണ്ടാക്കാനും നാസ്തികൾക്ക് കഴിഞ്ഞിട്ടുണ്ട്,

Leave a comment