Post 207 കൊഴിഞ്ഞിൽ

ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു സസ്യമാണ് കൊഴിഞ്ഞിൽ ഇവ സാവധാനം വളരുന്ന സ്വഭാവമുള്ളവയാണ്. ഈ ചെടി ഹവായി ദ്വീപ് വാസികൾ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്നു. ഈ ചെടിയുടെ ഇലകളിലും കായ്കളിലും ഉള്ള റ്റെഫ്രോസിൻ എന്ന ആൽക്കല്ലോയിഡ് മത്സ്യങ്ങളുടെ പേശികളെ തളർത്തുന്നു, എന്നാൽ സസ്തനികൾക്കും ഉഭയജീവികൾക്കും ഇവ ബാധകമല്ല. തെങ്ങ് പോലെയുള്ള വിളകളുടെ ഇടയിൽ വളത്തിന്റെ ആവശ്യത്തിനായി ഇവ വെച്ചുപിടിപ്പിക്കാറുണ്ട്.

കുടുംബം: – Fabaceae
ശാസ്ത്രീയ നാമം – Tephrosia purpurea

രസം – തിക്തം, കഷായം
ഗുണം – ലഘു, രൂക്ഷം തീഷ്ണം
വീര്യം – ഉഷ്ണം
വിപാകം – കടു

സംസ്കൃത നാമം = ശരപുംഖ – നീല വൃക്ഷ – കൃതി – പ്ളീഹശത്രു

ഹിന്ദി = ശരഫോംക

ബംഗാളി = വനനീൽ

തമിഴ് = കമുക്കിവേല്ലായ്

തെലുംഗ് = വേം പലി

ഔഷധയോഗ്യ ഭാഗം = ഇല, വിത്ത്, സമൂലം

കേരളത്തിൽ നിരപ്പായ സമതല പ്രദേശങ്ങളിലും റോഡരുകി ലൂ മാറും ധാരാരാളമായി കാണപെടുന്ന നീല അമരിയോട് സാദൃശ്യമുള്ള ഒരു ഔഷധസസ്യമാണ് കൊഴിഞ്ഞിൽ .സാധാരണ മുപ്പത് സെനറ്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലയും വിത്തും സമൂലവും ഔഷധമായി ഉപയോഗിച്ചു വരുന്നു.

രസാദി ഗുണങ്ങൾ
രസം – തിക്തം, കഷായം
ഗുണം – ലഘു, രൂക്ഷം തീഷ്ണം
വീര്യം – ഉഷ്ണം
വിപാകം – കടു

കൊഴിഞ്ഞിൽ സംസ്കതത്തിൽ നീല വൃക്ഷ . ശരവുംഗ പ്ലീഹാ ശത്രു വേമ്പലി എന്നെല്ലാം പേരുകൾ ഉണ്ട്.

കൊഴിഞ്ഞിൽ കഫവാതരോഗങ്ങളെ ശമിപ്പിക്കും. യകൃത്തിനും പ്ലീഹക്കും ഉണ്ടാകുന്ന വീക്കത്തെ കുറക്കും . ഉദര കൃമിക്കും ചൊറിച്ചിലിനും രക്താർശ സിനും കുഷ്ടത്തിനുo നല്ലതാണ് . രക്ത ദോഷം ശമിപ്പിക്കും
(രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

. കൊഴിഞ്ഞിൽ മീൻ പിടിക്കാൻ തഞ്ചായിട്ട് ഉപയോഗിക്കാറുണ്ട്. ഇതിലെ ക്ലോറോഫിൻ ആയിരിക്കാം മീനുകളെ കൊല്ലുന്നത്.

കരൾ രോഗങ്ങൾക്കും പ്ലീഹാ വീക്കത്തിനും ഇത് നല്ലതാണ് . മാത്ര അധികരിക്കാതെ നോക്കേണ്ടതാണ്. കൊഴിഞ്ഞിലിൻ്റെ വേര് പൊടിച്ച് സമം ഇരട്ടി മധര പൊടി ചേർത് വീര്യം കുറച്ച് കുറഞ്ഞ മാത്രയിൽ (5 ഗ്രാം വീതം) സേവിച്ചാൽ പ്ലീഹാ വീക്കം കുറയും . സമൂലമായും ഉപയോഗിക്കാറുണ്ട്. എന്നാൽ കൊഴിഞ്ഞിൽ ഇന്ന് സുലഭമായി കിട്ടുന്നില്ല. അനുയോജ്യമായ കഷായത്തിൽ ഇരട്ടി മധുര പൊടി മാത്രം കൊടുത്താലും പ്ലീഹാ വീക്കം കുറയും.

കൊഴിഞ്ഞിലിൻ്റെ വിത്ത് അരച്ചുപുരട്ടിയിൽ ചൊറിച്ചിൽ ശമിക്കും

കൊഴിഞ്ഞിലിൻ്റെ വേര് സമം കുരുമുളകും കുട്ടി അരച്ച് സേവിച്ചാൽ വയർവേദന ശമിക്കും.

കൊഴിഞ്ഞിലിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതുകൊണ്ട് കിട്ന്നി രോഗികൾ ഉപയോഗിക്കരുത്.

കൊഴിഞ്ഞിലിൽ ധാരാളം നൈട്രജനും’ പൊട്ടാസ്വവും അടങ്ങിയിട്ടുണ്ട് . അതിനാലാകാം പൂർവികർ ഇത് തെങ്ങിന് വളമായി ഉപയോഗിച്ചിരുന്നു.
(അനിൽ ആലഞ്ചേരി)
XXXXXXXXXXXXXXXXXXXXXXXXX

ഇന്ത്യയിൽ നിരപ്പായ എല്ലാ സമതലപ്രദേശങ്ങളിലും റോഡരികിലും വിജനസ്ഥലത്തും കാണപ്പെടുന്ന, നീല അമരിയോട് ഏകദേശ സാദൃശ്യമുള്ള ബഹുവർഷി കുറ്റിച്ചെടിയായ കൊഴിഞ്ഞിൽ കരൾ,പ്ലീഹ രോഗങ്ങൾക്കുള്ള ഒരു ഉത്തമ ഔഷധമായി ആയുർവ്വേദം ഉപയോഗിച്ചുപോരുന്നു.

ഈ ചെടിയിൽ പശ, ആൽബുമിൻ, റെസിൻ, രഞ്ജകവസ്തു, ക്ലോറോഫിൽ, ഗ്ലൂക്കോസൈഡ് ഇവ അടങ്ങിയിരിക്കുന്നു. ഇലയിൽ നൈട്രജനും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ റൊട്ടനോയിഡ്, റൊട്ടീൻ എന്നീ പദാര്ഥങ്ങളുമുണ്ട്. വിത്തിൽ ഒരു തൈലം ഉണ്ട്. കഫീക് അമ്ലവും വേർതിരിച്ചിട്ടുണ്ട്.

കഫവാത രോഗങ്ങൾ ശമിപ്പിക്കും. വിഷം,രക്തദൂഷ്യം,ചൊറി,കുഷ്‌ഠം എന്നിവ ശമിപ്പിക്കുന്നു. പചന ഗ്രന്ധികളെ ഉത്തേജിപ്പിക്കുന്നു. യകൃത്ത്,പ്ലീഹ രോഗങ്ങളിൽ ഉത്തമമാണ്.

കൊഴിഞ്ഞിലിന്റെ വേര്,ഇല,വിത്ത് ഇവ പൊടിച്ചത് 3 ഗ്രാം മുതൽ 6 ഗ്രാം വരെ ദിവസം 3 നേരം വീതം പച്ചവെള്ളത്തിൽ കലക്കി പതിവായി ഉപയോഗിച്ചാൽ യകൃത്ത്,പ്ലീഹ ഇവക്കുണ്ടാകുന്ന വീക്കം മാറിക്കിട്ടും.

ഉണങ്ങിയ വിത്ത് പൊടിച്ചത് 3 ഗ്രാം മുതൽ 6 ഗ്ര വരെ തുടർച്ചയായി 3 ദിവസം ചൂടുവെള്ളത്തിൽ കഴിച്ചാൽ ഉദരകൃമികൾ നശിക്കും .

വയറുവേദനയ്ക്ക് കൊഴിഞ്ഞിലിന്റെ വേരും കുരുമുളകും കൂടി അരച്ച് ഗുളികരൂപത്തിലാക്കി കഴിച്ചാൽ ശമനം കിട്ടും .

ചൊറിച്ചിലിന് ഇതിന്റെ വിത്ത് അരച്ചുപുരട്ടുകയോ വിതത്തിൽനിന്നെടുക്കുന്ന എണ്ണ പുരട്ടുകയോ ചെയ്യുന്നത് ഫലപ്രദമാണ് .

രക്താര്ശസിന് വിത്ത് അരച്ച് അരിക്കാടിയിലോ മോരിലോ കലക്കി സേവിക്കുന്നത് ഫലം ചെയ്യും.

വിഷജന്തുക്കൾ കടിച്ചാൽ കൊഴിഞ്ഞിലിന്റെ വിത്തിന്റെ ചൂർണ്ണം 3 ഗ്രാം എടുത്ത് മോരിൽ കലക്കി കുടിക്കണം .

ആയുധം കൊണ്ട് മുറിഞ്ഞ മുറിവായിൽ കൊഴിഞ്ഞിലിന്റെ വേര് സ്വന്തം വായിലിട്ടു ചവച്ച് അത് വെച്ചുകെട്ടുന്നതു നല്ലതാണ്.

കൊഴിഞ്ഞിലിന്‍റെ ഇലയുടെ നീര് തേന്‍ ചേര്‍ത്ത് മുടങ്ങാതെ കുറച്ചു നാള്‍ കഴിച്ചാല്‍ പിത്താശയക്കല്ലുകള്‍ പോകും
( ബിനോയ് )
XXXXXXXXXXXXXXXXXXXXXXXXX

കൊഴിഞ്ഞിലിൽ ആൽബൊമിൻ റസിൻ ക്ലോറേസിൻ ഗ്ലൂക്കോ സൈഡ് മുതലായവ അടങ്ങിയിരിക്കുന്നു. കൊഴിഞ്ഞിലിൻ്റെ ഇലയിൽ നൈട്രജനും പൊട്ടാസ്യവും ധാരാളം ഉണ്ട്.

ദന്തരോഗങ്ങൾ ചൊറി ഉദര രോഗങ്ങൾ വാതം ജ്വരം കഫം രക്തദോഷം ഹൃദ്രോഗം വിഷം ചുമ വായുതടസം ക്രിമി മുതലായ രോഗങ്ങളിൽ എല്ലാം കൊഴിഞ്ഞിൽ ഫലപ്രദമാണ്.
(നാസർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

അപചി രോഗത്തിൽ കൊഴിഞ്ഞിൽ വേര്കാടി വെള്ളത്തിൽ അരച്ച് ഇടുക. ശമിക്കും.

കൊഴിഞ്ഞിലിന്റെ ക്ഷാരവും, കടുക്കാ ചൂണ്ണവും സമം എടുത്ത് വൈദ്യയുക്തി അനുസരിച് തേനിൻ അല്ലങ്കിൽ (ചൂടൂവെള്ളത്തിലോ ) കഴിച്ചാൽ യകൃത്ത്, പ്ളീഹ, ഗുന്മൻ എന്നിവക്ക് നല്ല ശമനം കിട്ടും.

ശരപുങ്ക (കൊഴിഞ്ഞിൽ) ചൂണ്ണം ദന്തരോഗങ്ങൾ ശമിപ്പിക്കും. കഷായം വച്ച് വായിൽ കൊള്ളാനും, ചൂർണ്ണമാക്കി പല്ലംതേക്കാനും ഉപയോഗിക്കാം.

കൊഴിഞ്ഞിൽ ദീപനകരവും അനുലോമനകരവും ക്രിമി ഹരവും കഫ ഹരവും രക്തശേlധകവും ആണ്. ഗർഭാശയത്തെ ഉത്തേജിപ്പിക്കും ശുക്ലത്തെ സ്തംഭിപ്പിക്കും മൂത്രം വർദ്ധിപ്പിക്കും. കുഷ്ടവും പനിയും ശമിപ്പിക്കും.
(മോഹൻകുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

കൊഴിഞ്ഞിലിന്റെ വേര് കഷായം വച്ചു അതിൽ കടുക്കത്തോട് അരച്ചുകലക്കി പാകത്തിന് ചൂടോടെ കവിളിൽ കോളിയാൽ പല്ലുവേദന കുറയും.
(ര തീശൻ വൈദ്യൻ )
XXXXXXXXXXXXXXXXXXXXXXXXX

കൊഴിഞ്ഞിലിൻ്റെ പഞ്ചാംഗം (വേര് തണ്ട് ഇല പുവ് കായ് ) 50 ഗ്രാം എടുത്ത് 500 മില്ലി വെള്ളത്തിൽ കഷായം വച്ച് വററിച്ച്50 മില്ലി ആക്കി സേവിച്ചാൽ അസാദ്ധ്യമായ ലിവർ സീറോസിൻ ക്രമേണ ശമിക്കും. ഇത് ചൂർണമാക്കി പാലിൽ ചേർത് സേവിക്കുലയും ചെയ്യാം.

കൊഴിഞ്ഞിലിൻ്റെ വേരിലെ തൊലി രണ്ടു ഗ്രാം അരച്ചെടുത്ത് വെണ്ണയോ തൈരോ ചേർത് സേവിച്ചാൽ പ്ലീഹാ വീക്കം ശമിക്കും. കൊഴിഞ്ഞിലിൻ്റെ പഞ്ചാംഗം കഷായം വച്ച് മുപ്പതു മില്ലീ വീതം സേവിച്ചാലും പ്ലീഹാ വീക്കം ശമിക്കും.

കൊഴിഞ്ഞിൽ കഷായം ശ്വാസകാസങ്ങൾക്കു ‘ നല്ലതാണ് .

കൊഴിഞ്ഞിലും വേപ്പിലയും കൂടി കഷായം വമ്പ് ഡേവിച്ചാൽ രക്തശുദ്ധിയുണ്ടാകും

കൊഴിഞ്ഞിലും അമൃതും കൂടി കഷായം വച്ച് സേവിച്ചാൽ വിഷമജ്വരം. ശമിക്കും.

കൊഴിഞ്ഞിലിൻ്റെ ഇല ചവച്ച് തുപ്പിയാൽ പല്ലുവേദന പല്ലിള്ളക്കം മോണപഴുപ്പ് മോണയിലുണ്ടാകുന്ന വീക്കം മുതലായവ ശമിക്കും.

കൊഴിഞ്ഞിൽ അരച്ച് ലേപനം ചെയ്താൽ ശോഫം (നീര് ) ശമിക്കും
(ഷംസർ വയനാട്)

Leave a comment