Post 206 കൊടിതൂവ

കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ കൊടുത്തൂവ അഥവാ കൊടിത്തൂവ കൊടിത്തൂവ വാതം ചിത്തം കഫം അർശസ് പ്രമേഹം ജ്വരം ശ്വാസം കാസം ചുട്ടു നീറ്റൽ മൂത്രക്റിച്റം ഛർദ്ദി തലവേദന ത്വക് രോഗങ്ങൾ മുടി പൊഴിച്ചിൽ എന്നിവയെ ശമിപ്പിക്കും. രക്‌തം ശുദ്ധമാക്കും ശോധന ഉണ്ടാക്കും

കൊടിതുവ ഭാഗം 1
ആമുഖം
കുടുംബം = Euphorbiaceae
ശാസ്ത്രനാമം = Tragia involucrata

രസം = കടു, തിക്തം, മധുരം, കഷായം
ഗുണം=ലഘു, സ്നിഗ്ധം
വീര്യം = ശീതം
വിപാകം = കടു

സംസ്കൃത നാമം = ദുരാ ലഭ – ദുസ്പർശ – വൃശ്ചിക – വൃക്ഷികാളി – യാസഃ – യവാസഃ – ദുരാലംഭ

ഹിന്ദി = ബർഹൻ്റാ – പൽപുരേ

ബംഗാളി = ബിചുട്ടി

തമിഴ് – കൽജുരി

ശാസ്ത്രീയനാമം: Tragia involucrata
common name = climbing nettle
ആയുർവേദം- “ദുസ്പർശ”
ഇതിനെ കൊടുത്തുവ എന്നും പറയാറുണ്ടു്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയണം എന്നും കടിത്തുമ്പ എന്നും അറിയപ്പെടുന്നു.
( രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

[1/3, 6:31 PM] +919447059720: കൊടിത്തൂവ സമൂലം എടുത്ത് അരച്ചു എടുത്തത് 6 ഗ്രാം പശുവിൻ നെയ്യിൽ രണ്ടു നേരം കഴിച്ചാൽ തലച്ചു റ്റൽ മാറികിട്ടും. ഇത് 100 ML പശുവിൻ പാലിലും കഴിക്കാം.
(മോഹൻകുമാർ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

പതിനെട്ട് തരം കുഷ്ടങ്ങളിലും വേണ്ട മിക്കവാറും ഔഷധങ്ങളിൽ കൊടുത്തൂ വ പ്രധാന ചേരുവയാണ്. , മാത്രമല്ല അർശസ്, ഭഗന്ദരം, തലവേദന, ‘ തുടങ്ങിയ പല രോഗങ്ങളിലും കൊടുത്തൂവ ഫലപ്രദമാണ് . കൊടിത്തവ ഒന്നും രണ്ടുമൊന്നുമല്ല പലയിനമുണ്ട്.
( ജോസ് ആക്കൽ )
XXXXXXXXXXXXXXXXXXXXXXXXX ‘

കൊടിത്തൂവ ഇടിച്ചു പിഴഞ്ഞ നീര് മഞ്ഞൾ നീരും തൈരും ചേർത് മുഖത്ത് ലേഖനം ചെയ്താൽ മുഖക്കുരു ശമിക്കും.

മുറിവെണ്ണയുടെ യോഗത്തിൽ കൊടി തൂവയും തൊട്ടാവാടിയും കാട്ടപ്പയും കൂട്ടി കാച്ചിയ തൈലം ഗുദഭ്രംശം ശമിപ്പിക്കും ഭഗന്ദരത്തിനും നല്ലതാണ്.

കൊടി തൂവ നല്ലെണ്ണയിൽ വാട്ടി കുരുമുളകും കച്ചോലവും കൂട്ടി തിളപ്പിച്ച് നിറുകയിൽ വച്ചാൽ തലവേദന ക്ഷണത്തിൽ ശമിക്കും.

കൊടിക്കുവ ഉണക്കിപൊടിച്ച് വച്ചിരുന്ന് നറുനെയ്യിൽ ചാലിച്ച് കഴുത്തിന്റെ പിൻഭാഗത്ത് തേച്ചു കൊടുത്താൽ അപസ്മാര രോഗിക്ക് പെട്ടെന്ന് ബോധം വരും.
(വിജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

കൊടിതൂവ വേര്, മത്തങ്ങാ വള്ളിയുടെ തളിര്, പുളിമരത്തിന്റെ തോല് എന്നിവ തുല്യം എടുത്തു വെള്ളം തൊട്ട് അരച്ച് 15g വീതം കഴിച്ചാൽ പ്രസവശുശ്രുഷയ്ക്ക് നല്ലതാണ്.
കൊടിതൂവയുടെ വേര്, ഉപ്പും, കുരുമുളകും കൂട്ടി ചവച്ചു നീര് ഇറക്കിയാൽ അജീർണം, വയർസ്തംഭനം എന്നിവ ശമിക്കും.
(രതീശൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

കൊടി തൂവയിലയും അരിയും വറുത്തു പൊടിച്ച് പനം കൽകണ്ടമോ കരുപട്ടിയോ ചേർത് ഒന്നോ രണ്ടോ ആഴ്ച സേവിച്ചാൽ പഴകിയ ചുമയും ശമിക്കും.

കൊടി തൂവവേരും ഉപ്പും ചേർത് എണ്ണ കാച്ചി തേക്കുകയും കവിൾകൊള്ളുകയും ചെയ്താൽ ഊനു വേദനയും പല്ലുവേദനയും ശമിക്കും.ഇതിൽ ഒരു കടുക്കയും അൽപം വേമ്പാടയും കൂടി ചേർത്താൽ നല്ല നീർപിടുത്തമുണ്ടാവും

വെളുത്ത ആവണക്കിൻ്റെ തൊലി കോലരക്ക് ഇളയ അടക്ക എന്നിവ കഷായം വച്ച് പകുതി വററിച്ച്.കവിൾ കൊണ്ടാൽ പല്ലുവേദന പല്ലിളക്കം മോണപഴുപ്പ് എന്നിവ ശമിക്കും

കല്ലൂർ വഞ്ചി ഏലത്തരി തിപ്പലി ഇരട്ടിമധുരം കൊടിതുവവേര് ഞെരിഞ്ഞിൽ എന്നിവ കഷായം വച്ച് തണുത്ത ശേഷം തേൻ മേൻപൊടി ചേർത് സേവിച്ചാൽ മൂത്ര കൃഛ്റം മൂത്ര ചൂട് മൂത്രമൊഴിക്കുമ്പോൾ വേദന മുതലായവ ശമിക്കും.
(ഹർഷൻ )
XXXXXXXXXXXXXXXXXXXXXXXXX

കരിനൊച്ചിയില നീരും തുമ്പ നീരും ചേർത്ത് എണ്ണ കാച്ചിയെടുത്ത് തേയ്ക്കുക/കൂടെ ബ്രഹ്ത് ത്രിഫലാചൂർണ്ണം 3/4 സ്പൂൺ മോരിൽ ചേർത്തി വൈകുന്നേരം കഴിക്കുക
വായ്പുണ്ണ് ശമിക്കും
(അനിൽകുമാർ ആലഞ്ചേരി 9497215239):
XXXXXXXXXXXXXXXXXXXXXXXXX

കൊടിത്തൂവ വേര് മൈഗ്രേൻ തലവേദനയ്ക്ക് ഉപയോഗിക്കാവുന്നതാണ്. കാലിലെ പെരുവിരലിൽ അരച്ചിടുക .തലയുടെഇടതു വശത്താണ് തലവേദനയെങ്കിൽ വലതുകാലിലെ പെരുവിരലിലും വലതു വശത്താണെങ്കിൽ ഇടതു കാലിലെ പെരുവിരലിലും അരച്ചിടുക.പിത്ത പ്രകൃതത്തിൽ അഭികാമ്യം. ഇല നല്ലൊരു മുറി കൂട്ടിയുമാണ് . കൊടിത്തൂവവേരും പാടക്കിഴങ്ങും അർശോരോഗത്തിൽ ഫിഷറിന് (മലദ്വാരത്തിൽ മുറിവ് വരുന്ന അവസ്ഥയ്ക്ക്) വളരെ ഫലപ്രദമാണ്.
(പി രജനി)
XXXXXXXXXXXXXXXXXXXXXXXXX

🍀 കൊടിത്തൂവ മഷി പോലരച്ച് കോട്ടൺ/ തുണി കത്തിച്ച കരി ചേർത്ത് മുറിവിൽ വച്ച് കെട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങും
🍀 (മുഹമ്മദ് ഷാഫി |
XXXXXXXXXXXXXXXXXXXXXXXXX

വെളുത്ത വണക്കിൻ വേര് ആ വിതൊലി കൊടുവേലി കിഴങ്ങ് ചുക്ക് കടുക്ക തോട് തഴുതാമവേര് കൊടിതൂവവേര് നിലപനകിഴങ്ങ് ‘ എന്നിവ കഷായം വച്ച് ഇന്തുപ്പും ശർക്കരയും ചേർത് ഡേവിച്ചാൽ വാതം ശമിക്കും . അഗ്നി വർദ്ധിക്കും .ശോധന ഉണ്ടാക്കും

കൊടിതുവയുടെ തളിരില തുളസിയില കുടങ്ങൽ എന്നിവ തൊട്ടുരിയാടാതെ പറിച്ചു കൊണ്ടുവന്ന് സമമായി എടുത്ത് ചതച്ചു പിഴിഞ്ഞ നീര് ഉദയത്തിന് മുൻപ് നെറുകയിലും നെറ്റിയിലും പുരട്ടുകയും അൽപം ചുണ്ണാമ്പു ചേർത്കാലിൻ്റെയും കയ്യുടേയും നഖത്തിലും വിരലുകളുടെ അഗ്രഭാഗത്തും പുരട്ടുകയും; ചെയ്താൽ കൊടിഞ്ഞി ശമിക്കും
(ഷം സർ വയനാട്)
XXXXXXXXXXXXXXXXXXXXXXXXX

കൊടിത്തൂവ സമൂലം ചെറു തിപ്പലി എന്നിവ സമമായി എടുത്ത് പൊടിച്ച് തേനിൽ ചേർത് സേവിച്ചാൽ ചുമയും മാറുശ്വാസകോശ രോഗങ്ങളും ശമിക്കും.
(തുഷാര വൈദ്യ )
XXXXXXXXXXXXXXXXXXXXXXXXX

ചന്ദനം ചിററrമൃത് മുത്തങ്ങ ചുക്ക് കൊടിതു വഎന്നിവ സമമായി എടുത്ത് കഷായം വച്ച് സേവിച്ചാൽ വാത ജ്വരം ശമിക്കും

കൊടിതുവ വേര് ചിറ്റമൃത് മുത്തങ്ങ കുറുന്തോട്ടി വേര് കൂവളത്തിൻ്റെ വേര് ചുക്ക് എന്നിവ കഷായം വച്ച് സേവിച്ചാൽ വാത ജ്വരം ശമിക്കും..

തലവേദന ശരീരവേദന നെഞ്ചുവേദന തളർച മൊളിവ് രൂക്ഷത മലത്തിന് വരൾച വയർ വീർപ് എന്നിവ വാതജ്വ രത്തിൻ്റെ ലക്ഷണങ്ങൾ ആകുന്നു.

കൊടിതുവവേര് കൂവളത്തിൻ വേര് ജീരകം ചുക്ക് പാട കിഴങ്ങ് എന്നിവ കൊണ്ടുള്ള കഷായത്തിന് ദുരാലഭാദികഷായം എന്ന് പറയുന്നു. ഇത് കൈര ശോര ഗുൽഗുലു ചേർത് സേവിച്ചാൽ അർശസ് ശമിക്കും . മൂലം നോവുന്നതിന് അതീവ ഫലപ്രദം. ഇത് ഫിസ്റ്റുലക്കും കൊടുക്കാം.

കൊടി തൂവ സമൂലം കുരുവില്ലാത്ത മുന്തിരി കരിങ്ങാലി ചെന്നാ മുക്കി എന്നിവ കഷായം വച്ച് സേവിച്ചാൽ ദുർമേദസ് ശമിക്കും .രക്തം ശുദ്ധമാകും . രക്തചംക്രമണം വർദ്ധിക്കും . ദഹനം വർദ്ധിക്കും . ശോധന ക്രമമാകും . (രക്തചംക്രമണം കുറഞ്ഞാൽ പ്രഷർ രോഗി ആകും)

കൊടി തൂവ ചേർന്ന മറ്റൊരു കഷായമാണ് ഗന്ധർവ ഹസ്താദികഷായം.( യോഗം മുൻപ് കൊടുത്തിട്ടുണ്ട്) യുക്തി പൂർവം മേൻ പൊടി ചേർത് കൊടുത്താൽ അനേകം രോഗളെ ഇത് ശമിപ്പിക്കും . ഉദരരോഗങ്ങൾക്കും വാതത്തിനും ഫലപ്രദം മസ്തിഷ്കം നട്ടെല്ല് (ഡിസ്ക്) എന്നീ ഭാഗങ്ങളിലെ നീർകെട്ടിനെ പോക്കും – സല്ല ശോധനയും ദഹനവും ഉണ്ടാക്കും
(പ്രസാദ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

അമൃതാ വൃഷാദികഷായം: ചിറ്റമ്യത് ഒരു കഴഞ്ച് ആടലോടകത്തിൻ വേര് രണ്ട് കഴഞ്ച് ചെറു ചുണ്ട വേർ മൂന്നു കഴഞ്ച്, പർപ്പടകപ്പുല്ല്, ചുക്കു, കൊടിത്തൂവര്, മുത്തങ്ങ ഇവ നാലും കൂടെ ആറു കഴഞ്ച് ഇവ എല്ലാം കൂടെ കഷായം വച്ച് ജീരകം മേമ്പൊടി ചേർത്ത് സേവിക്ക മുമീ തങ്ങളായ പനിയും, പനിയിൽ നിന്നും പിഴച്ച സന്നികൾ ശമിക്കും
(മോഹൻ കുമാർ വൈദ്യർ)
XXXXXXXXXXXXXXXXXXXXXXXXX

കൊടിത്തൂവവേരും തൊട്ടാവാടി വേരും സമം ചേർത് വച്ച കഷായത്തിൽ അരിയിട്ട് കഞ്ഞി വച്ച് കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന നീർകെട്ട് അൾസർ വായ്പുണ്ണ് നാവിലെ വ്രണം സന്ധിവേദന മുതലായവ ശമിക്കും . നല്ല ശോധന ഉണ്ടാക്കും. ശരീരബലം വർദ്ധിപ്പിക്കും. രക്തശുദ്ധി ഉണ്ടാക്കും തൊട്ടാവാടിയുടെ വേരിൽ ഉള്ള ചെറിയ മണികൾ പോലെ ഉള്ള ഭാഗം നഷ്ടപെടാതെ പറിച്ചെടുക്കണം. ഈ കഞ്ഞി കർകിടക മാസത്തിൽ ഒന്നോ രണ്ടോ ആഴ്ച സേവിക്കുന്നത് വളരെ നല്ലതാണ്
(പവിത്രൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXX

കൊടിത്തൂവ

തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നത് എന്ന അർഥത്തിലാണ് ദുരാലഭ , ദുസ്പർശ, ചൊറിയണം എന്നീ പേരുകൾ ഇതിനുണ്ടായത്.

സംസ്‌കൃതം : ദുരാലഭ, ദുസ്പർശ, വൃശ്ചിക, വൃക്ഷികാളീ, യാസ, യവാസാ, ദുരാലംഭ

ഹിന്ദി : ബർഹന്റാ, ചൽചുരെ

ബംഗാളി : ബിച്ചുട്ടി

തമിഴ് : കൽജൂരി

തെലുഗു : തെല്ല ദുര ദഗോൻടി

കേരളത്തിലുടനീളം നൈസർഗ്ഗികമായി വളരുന്നു

രസാദി ഗുണങ്ങൾ

രസം : കടു, തിക്തം, മധുരം, കഷായം
ഗുണം : ലഘു, സ്നിഗ്ധം
വീര്യം : ശീതം
വ്യാപകം : കടു

ഔഷധ ഗുണം

വാത പിത്ത കഫരോഗങ്ങൾ ശമിപ്പിക്കുന്നു. രക്തശുദ്ധി മലശോധന ഇവ ഉണ്ടാക്കുന്നു, അർശസ്സ്, പ്രമേഹം, ജ്വരം, ശ്വാസം, കാസം ഇവ ശമിപ്പിക്കുന്നു .

തലചുറ്റൽ വന്നു വിയർത്ത് അല്പസമയത്തേക്ക് ബോധമറ്റ് താഴെ വീഴുന്ന അഥവാ വീഴുമെന്ന് തോന്നുന്ന ഭ്രമം എന്ന രോഗത്തിൽ കൊടിത്തൂവ സമൂലം അരച്ചത് മൂന്നു ഗ്രാം മുതൽ ആറു ഗ്രാം വരെ എടുത്ത് അത്രയും തന്നെ നെയ്യ് ചേർത്ത് ദിവസം രണ്ടുനേരം വീതം കഴിക്കണം. നെയ്ക്കു പകരം നൂറുമില്ലി പാലിൽ കലക്കി ഉപയോഗിക്കുകയും ചെയ്യാം. കൊടിത്തൂവ കഷായം വെച്ച് നെയ്യോ പാലോ ചേർത്ത് ഇതേ അസുഖത്തിന് ഉപയോഗിക്കാം.

മുന്തിരിങ്ങ, കൊടിത്തൂവ സമൂലം, തിപ്പലി ഇവ സമമെടുത്ത് പൊടിച്ച് തേനിൽ ചേർത്ത് കൊടുക്കുകയാണെങ്കിൽ ശ്വാസകോശരോഗം, ചുമ ഇവ ശമിക്കും.(ചക്രദത്തം)

കടുക്ക, കൊടിത്തൂവവേര്, കല്ലൂർവഞ്ചി, ഞെരിഞ്ഞിൽ ഇവ സമമെടുത്ത് കഷായം വെച്ച് തേനും ചേർത്ത് മുപ്പതു മില്ലി വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ മലബന്ധം, മൂത്രകൃച്ചം, ചുട്ടുനീറ്റൽ എന്നീ അസുഖങ്ങൾ ശമിക്കും (ശാർങ്ഗധര സംഹിത)

കൊടിത്തൂവ മുഖ്യമായി ചേരുന്ന ഔഷധങ്ങളാണ് അര്ശസിന് ഉത്തമമായി ഉപയോഗിക്കുന്ന ദുരാലഭാരിഷ്ടവും ധന്വയാസാദി കഷായവും.

/അവലംബം : ഔഷധ സസ്യങ്ങൾ – ഡോ. എസ് . നേശമണി
( ബിനോയ് )

കൊടിതൂവ ഭാഗം 2
🌀 കൊടിത്തൂവ്വ ?( ദുരാലഭ )🌀
🌀 ദുരാലഭ കൊടിത്തൂവയാണോ? ഇത് ആലോചിച്ച് തീർച്ചപ്പെടുതേണ്ടതാണ്. നിഘണ്ടുക്കൾ ശരിക്കും പരിശോധിച്ചാൽ ദുരാലഭയും, ദുസ്പർശയും രണ്ടാണെന്ന് കാണാം . പേർഷ്യ , അറേബ്യ, സിറിയ , ഗ്രീസ് മുതലായ രാജ്യങ്ങളിലെ സമുദ്രതീരം സംബന്ധിച്ചാണ് “ദുരാലഭ” അധികവും ഉണ്ടാവുന്നത് . ”സമുദ്രാന്താ ദുരാലഭ ” എന്നതിൽനിന്ന് ഇത് സമുദ്ര തീരങ്ങളിൽ ഉണ്ടാവുന്നതാണെന്നും ഇന്ത്യയിൽ ദുർലഭം ആണെന്നും കൂടി അർത്ഥം വരുന്നുണ്ടല്ലോ . അറേബ്യ മുതലായ രാജ്യങ്ങളിൽ മരുഭൂമിയിൽ ആണ് ഇത് അധികവും ഉണ്ടാകുന്നത് .

“യാഷശർക്കര ” എന്ന പദം സുപരിചിതമാണല്ലോ . “ദുരാലഭാക്ക്വാഥകൃതാ ശർക്കരാ ” എന്ന ചരക വ്യാഖ്യാതാവായ
ചക്രപാണിയുടെ വിവരണവും, ഡല്ലനൻ്റെ “യവാസക്വാഥഘനീഭാവാൽ ശർക്കരാ കൃതാ യവാസ ശർക്കരാ ” എന്നുള്ള സുശ്രുത വ്യാഖ്യാന ഭാഗവും പരസ്പര വൈരുദ്ധ്യം കൂടാതെ വ്യാഖ്യാനിക്കാനുള്ളതാകുന്നു . എന്നാൽ ഡല്ലനൻ്റെ വിവരണം കൊണ്ടാണ്
ചക്രപാണിയുടെ വ്യാഖ്യാനഭാഗത്തിൻറെ വസ്തുസ്ഥിതി വെളിവാകുന്നത് എന്നു പറയേണ്ടിയിരിക്കുന്നു .

പ്രത്യക്ഷാനുമാനങ്ങൾക്കു ശാസ്ത്രം വിരുദ്ധമായിരിക്കാൻ പാടുള്ളതല്ലല്ലോ.
മേൽപ്പറഞ്ഞ “ദുരാലഭ” വെട്ടിനുറുക്കി വെള്ളത്തിൽ ഒരു ദിവസം ഇട്ടിരുന്നു അരിച്ചോ, തിളപ്പിച്ചു അരിച്ചോ എടുത്തോ വെച്ചിരുന്നാൽ അടിയിൽ തരി തരിയായി പഞ്ചസാര പോലെ മധുരമുള്ള ഒരു വസ്തു ( Tears gum ) ഊറി വരുന്നു. ഇതു സംഗ്രഹിച്ച് എടുത്താൽ
കഷായതിക്താനുരസമായ അതിമാധുര്യമുള്ള യാഷശർക്കര ആകുന്നു . ഇത് ഈ ചെടിയിൽ നിന്നും ഒരു മാതിരി സമൃദ്ധമായി തന്നെ കിട്ടുന്നു . ഇപ്രകാരം എടുക്കുന്ന “യാഷശർക്കര ” പ്രധാനപ്പെട്ട യൂനാനി വൈദ്യന്മാരുടെ പക്കൽനിന്നും സുലഭമാണ് . അവർ അതിനു “തുരംജബീജ “എന്നു പറയുന്നു ഇംഗ്ലീഷിൽ (Nanna) എന്നും പറയപ്പെടുന്നു.

” കഷായമധുരാ ശീത
സതിക്താ യാഷ ശർക്കരാ “

എന്ന ചരക വചനം സ്മർത്തവ്യമാണ് . ചെടി പുഷ്പിച്ചു കഴിഞ്ഞാൽ പറിച്ച് പകുതി കീഴ്പ്പൊട്ടു വെട്ടിക്കളഞ്ഞു മേൽപ്രകാരം ചെയ്താൽ സമൃദ്ധമായി “യാഷശർക്കര ” കിട്ടുന്നതാണ് . ഇത് മൃദുലരേചനമാണ്. ദുർബലന്മാർ ,ക്ഷയ രോഗികൾ , അനുഷംഗികമലബന്ധമുള്ളവർ ഇവർക്കെല്ലാം ഉത്തമമായ ഒരു മൃദുശോധന ഔഷധം ആകുന്നു . തനിച്ചോ ,പാലിലോ ഉപയോഗിക്കാവുന്നതാണ്. പിത്തഹരവും, രക്തശോധകവുമാകുന്നു

. “യാഷശർക്കര മധുരകഷായാ തിക്താനുരസാശ്ശേഷ്മഹരീചേതി ”

എന്ന സുശ്രുത വചനം ഇവിടെ സ്മർത്തവ്യമാകുന്നു . മൂത്രകൃഛ്റം, ദാഹം, രക്തപിത്തം ,കാസം ,ശ്വാസം, അർശസ് , മദാത്യയം , ഭ്രമം മുതലായവയിൽ നല്ല ഫലമുള്ളതാണ് . മദാത്യയം, ഭ്രമം, ദാഹം ഇവയ്ക്ക് ദുരാലഭ തന്നെ ഉപയോഗിക്കാവുന്ന സന്ദർഭങ്ങളുണ്ട് . (യോഗരത്നാകരം) ഈ യാഷശർക്കര പ്രായപാരിസ്ഥിതികനുസരിച്ച്
ഒരു തോലയോ കൂടുതലും ഉപയോഗിക്കാവുന്നതാണ് .

ശബ്ദാർത്ഥംകൊണ്ടു യോജിപ്പിക്കാമെങ്കിലും ദുസ്പർശയും നമ്മുടെ കൊടിത്തുവയണെന്ന് തോന്നുന്നില്ല. മുൾട്ടാൻ , ഗംഗാ തീരപ്രദേശങ്ങൾ പഞ്ചാബ് , മുതലായ സ്ഥലങ്ങളിൽ ദുസ്പർശമുണ്ട്. ഇതിനു മുൻപ് പറഞ്ഞ എല്ലാവിധ ലക്ഷണങ്ങളും ഉണ്ടെങ്കിലും ശർക്കര കുറവാണ് . എങ്കിലും അല്പമായി ഉണ്ട് . മറ്റു ഗുണങ്ങളിൽ ദുരാലഭക്കു
തുല്യം ആയിട്ടുള്ളത് തന്നെ. നമ്മുടെ കൊടിത്തൂവയെ സംബന്ധിച്ചിടത്തോളം അതു ശോധനകരമല്ലെന്നല്ല ഗ്രാഹി കൂടിയാണ് .
ദുരാലഭാരിഷ്ടം പ്രസിദ്ധമാണല്ലോ . ഇത് ബോംബെയിൽ ഓർഡർ ചെയ്തു അരിഷ്ടം ഉണ്ടാക്കിയും, ഇന്നാട്ടിലെ കൊടിത്തൂവ കൊണ്ട് ഉണ്ടാക്കി പരീക്ഷിക്കാൻ തയ്യാറായാൽ വ്യത്യാസം അറിയാം . മറ്റെല്ലാ ഗുണങ്ങളും ഇതിന് ഉണ്ടെന്നുള്ളത് നിഷേധിക്കത്തക്കതല്ല. ദുസ്പർശ എന്ന പദാർത്ഥപ്രകാരം തൊട്ടാൽ ചൊറിയുന്നത് എന്നർത്ഥം കിട്ടുന്നില്ല എന്നുള്ളതും ചിന്ത്യമാകുന്നു . എങ്കിലും ” കഛ്ശുരാ “
(ചൊറിച്ചിലിനെ ഉണ്ടാക്കുന്നത് ) എന്ന പര്യായവും ഇതിനുണ്ട് . വടക്ക്
പടിഞ്ഞാറൻ ഇന്ത്യയിൽ ഉണ്ടാവുന്നു . മുൻപറഞ്ഞ ദുസ്പർശക്കു ചെറിയ ചൊറിച്ചിലിന് ഉണ്ടാക്കുവാൻ കഴിയും. എന്നാൽ അതിന് അല്പ മാത്രമായിട്ടെങ്കിലും ശർക്കര ഉണ്ടെന്നും നമ്മുടെതിനു ഇല്ലെന്നും, അതും മൃദുശോധനമാണെന്നും ഇവിടുത്തേത് ഗ്രാഹിയാണെന്നും ഉള്ള വ്യത്യാസമുണ്ട്. അതുപോലെതന്നെ വേരിനു ചെമ്പുനിറം (താമ്രമൂലിക) മുൻ പറഞ്ഞതിനുണ്ട് എന്നും വ്യത്യാസമുണ്ട് .

മുൻപറഞ്ഞ രണ്ടു തരം ചെടികളും ഉണക്കി ചതച്ചു ഉമ്മത്തില, പുകല, അയമോദകം, മുതലായവയോടു കൂടി ചേർത്തു ശ്വാസരോഗത്തിൽ പുകവലിക്കുന്നത് അവിടങ്ങളിൽ ഒരു പ്രാദേശിക ഔഷധമാകുന്നു. പത്രസ്വരസം നേത്രശുക്ലത്തിൽ അവിടങ്ങളിലെ നേത്രചികിത്സകന്മാർ ഉപയോഗപ്പെടുത്തിവരുന്നു .
അർദ്ധാവഭേദകത്തിൽ
നസ്യം ചെയ്യുന്നതും സാധാരണയാണ് . ഇതിൻറെ പൂവ് അർശസ്സിൻ്റെ വേദന പെട്ടെന്ന് നിർത്തുവാനായി വെച്ചു കെട്ടുന്നതും ഒരു പ്രാദേശിക പ്രയോഗമാകുന്നു.

🌀 1937ൽ പ്രസീദ്ധികരിച്ച വൈദ്യസാരഥി മാസികയിൽ ശ്രീ. എസ്. കെ. വാരിയർ എഴുതിയ ലേഖനം 🌀

ഗന്ധർവ്വഹസ്താദി കഷായം

ഗന്ധർവ്വഹസ്ത ചിരവില്വ ഹുതാശ വിശ്വ
പത്ഥ്യാ പുനർന്നവ യവാഷക ഭുമി താലൈ:
ക്വഥ: സ സൈന്ധവ ഗുളം പവനസ്യ ശാന്തയെ:
വഹ്നേർ ബലായ രുചയെ മലശൊധനായ
(സഹസ്രയോഗം)

ആവണക്കിൻ വേര്, ആവിൽതൊലി, കൊടുവേലി കിഴങ്ങ്, ചുക്ക്, തവിഴാമ വേര്, കൊടിത്തുവ വേര്, നിലപ്പനകിഴങ്ങ്
ഇവ കൊണ്ടുണ്ടാക്കിയ കഷായം ഇന്തുപ്പും ശർക്കരയും മെമ്പൊടി ചേർത്തു സേവിക്കുക.
ഇക്കഷായം വാതത്തെ ശമിപ്പിക്കും അഗ്നിദീപ്തിയും രുചിയും ശോധനയും  ഉണ്ടാക്കും

കൊടിത്തൂവ വേര് ചതച്ചു ഉണ്ടാക്കുന്ന കഷായം പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയില്‍ ഫലപ്രദമാണ്.

കൊടിത്തൂവ വേരും പച്ച മഞ്ഞളും തുളസിയിലയും ചേര്‍ത്ത് അരച്ച്ച്ചുണ്ടാക്കുന്ന പേസ്റ്റു ത്വക് രോഗങ്ങള്‍ക്ക്
ലേപനം ചെയ്യാം.

മുടി കൊഴിച്ച്ചിലിനു കൊടിത്തൂവ കായ അരച്ചത് പുരട്ടിയാല്‍ ശമനം കിട്ടും.

കൊടിത്തൂവ സമൂലം കഷായം വെച്ചത് തൃകടൂ ചൂര്‍ണ്ണം ചേര്‍ത്ത് കഴിച്ചാല്‍ എല്ലാ ശ്വാസ കോശ രോഗങ്ങള്‍ക്കും ഫലപ്രദമാണ്.

ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ കൊടിത്തൂവയില വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം

ഗർഭകാലത്ത് നാലാം മാസം കൊടിത്തുവ പാൽ കഷായം കൊടുക്കുന്നത് നല്ലതാണ്.

ഹൈപ്പോതൈറോയ്ഡിന് കൊടിത്തൂവ നല്ലൊരു പ്രതിവിധിയാണ് ഇതിട്ടു തിളപ്പിച്ച ചായയാണ് ഈ ഗുണം നല്‍കുന്നത്. ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

ദശമൂലദുരാലഭാദികഷായം
ദശമൂലമദുരാലഭാഗുളൂചീ –
വൃഷവിശ്വാബ്ദകിരാതപർപ്പടാനാം
വിനിഹന്തി ശൃതം കഷായതോയം
കഫവാതോത്തരസന്നിപാതജൂർത്തിം.

ദശമൂലം, കൊടിത്തുവ വേർ ,ചിറ്റമൃത്, അടലോടക വേര്, ചുക്ക്, മുത്തങ്ങ കിഴങ്ങ് ,പുത്തരിച്ചുണ്ട വേര് (കിരിയാത്ത്) പർപ്പടകപ്പുല് ഇവയുടെ കഷായം കഫവാത പ്രധാനമായ സന്നിപാത ജ്വരത്തെ ശമിപ്പിക്കും.
(സഹസ്രയോഗം )

ദുരാലാഭാദികഷായം
ദുരാലഭാപർപ്പടകപ്രിയംഗുഭു നിംബവാശാകടുരോഹിണീനാം
ക്വാഥം പിബേച്ഛർക്കരയാവഗാഢം തൃഷ്ണാസ്ര പിത്ത ജ്വരദാഹയുക്തം

കൊടിത്തൂവവേര്, പർപ്പടകപ്പുല് , ഞാഴൽപ്പൂവ്, പുത്തരിച്ചുണ്ട വേര്, ആടലോടക വേര്, കടുക് രോഹിണി ഇവ കൊണ്ടുള്ള കഷായം പഞ്ചസാര മേമ്പൊടി ചേർത്ത് കഴിക്കുക . തണ്ണീർദാഹം, രക്തപിത്തം, ജ്വരം ഇവ ശമിക്കും.

ബലാകൊടിത്തൂവാദികഷായം
ബലാ കൊടിത്തൂവ സപർപ്പടാബ്ദ-
ധാന്യാകമുദ്ഗം ചെറുപഞ്ചമൂലം
സശൃംഗിവേരം പുലരേ കുടിച്ചാ-
ലീറ്റാംഗനാനാം പനി തീരുമന്നേ.

കുറുന്തോട്ടി വേര്, കൊടിത്തുവ വേര്, പർപ്പിടകപ്പുല്ല്, മുത്തങ്ങ, കൊത്തമല്ലി,ചെറുപയർ, ചെറുപഞ്ചമൂലം ( ഓരില വേര്, മൂവില വേര്, ചെറുവഴുതിന വേര്, വേൺ വഴുതിന വേര്, ഞെരിഞ്ഞിൽ) ചുക്ക്, ഇവ കൊണ്ടുള്ള കഷായം സേവിച്ചാൽ പ്രസവിച്ച സ്ത്രീകൾക്കുണ്ടാക്കുന്ന ജ്വരം മാറും.

ആടലോടാദികഷായം
ആടലോടം കൊടിത്തൂവ പുത്തരിച്ചുണ്ട വഹ്നിയും
കോടാശി വയമ്പും നല്ലുഴിഞ്ഞാ ചുക്കു ജീരകം
തിപ്പലി മധുകം പിന്നെയരിയാറും കടുക്കയും
ഇവ കൊണ്ട് കഷായം വച്ചിന്തുപ്പിട്ടു കുടിക്കിലോ
ചുമയും പനിയും പിന്നെ പഴുപ്പും.പാർശ്വ പീഡയും
ഇവയെല്ലാം ശമിച്ചിടും കൈകണ്ടൊന്നിതു നിർണ്ണയം.

വഹ്നി = കൊടുവേലി കിഴങ്ങ്
മധുകം = ഇരട്ടിമധുരം
അരിവകയാറ് = കുടകപ്പാലയരി, കാർകോകിലരി, ചെറുപ്പുന്നയരി, വിഴാലരി, കൊത്തമ്പാലരി, ഏലത്തരി.

ദുസ്പർശകാദി കഷായം
ദുസ്പർശകേന വില്വേന
യവാന്യാ നാഗരേണ വാ
ഏകൈകേനാപി സംയുക്താ
പാഠാ ഹന്ത്യർശസാം രുജം

കൊടിത്തൂവവേര്, പാടത്താളിക്കിഴങ്ങ് ഇവ കൊണ്ടുള്ള കഷായവും, കൂവള വേര്, പാടത്താളിക്കിഴങ്ങ് ഇവ കൊണ്ടുള്ള കഷായവും ജീരകം, പാടത്താളി കിഴങ്ങ് ഇവ കൊണ്ടുള്ള കഷായവും , ചുക്ക് ,പാടത്താളിക്കിഴങ്ങ് ഇവ കൊണ്ടുള്ള കഷായവും . മേൽ പറഞ്ഞവയിൽ പാടത്താളിക്കിഴങ്ങും മറ്റു നാലു ഔഷധങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടോ മൂന്നോ, നാലോ ചേർത്തുണ്ടാക്കുന്ന കഷായങ്ങളും അർശ്ശസിനെ ശമിപ്പിക്കും.

പത്ഥ്യാഗോക്ഷുരാദികഷായം
പത്ഥ്യാ ഗോക്ഷുര ശമ്യാക
ധന്വയാഷാക്ഷിഭേഷജൈ:
ക്വാഥം പിബേത്സരുഗദാഹേ
കൃച്ഛറേ മധുസിതായുതം

കടുക്കത്തോട്, ഞെരിഞ്ഞിൽ, കൊന്ന വേർത്തൊലി, കൊടിത്തുവവേര്, പാഞ്ചോറ്റിത്തൊലി, ഇവ കൊണ്ടുള്ള കഷായം പഞ്ചസാരയും തേനും ചേർത്ത് സേവിക്ക മൂത്രകൃച്ഛറം മാറും

ഹരിതക്യാദി കഷായം
ഹരീതകീ ഗോക്ഷുര രാജവൃക്ഷ
പാഷാണഭി ദ്ധന്വ യവാഷകാനാം
ക്വാഥം പിബേന്മാക്ഷികസമ്പ്രയുക്തം
കൃച്ഛറേ സദാഹേ സരുജേ വിബന്ധേ.

കടുക്കാത്തോട്, ഞെരിഞ്ഞിൽ, കൊന്ന വേർത്തൊലി, കല്ലൂർവഞ്ചി, കൊടിത്തുവ വേര്, ഇവ കഷായം വെച്ച് തേൻ ചേർത്ത് സേവിച്ചാൽ ചൂടും, വേദനയും, മലബന്ധവും കൂടെയുള്ള മൂത്ര കൃച്ഛറം ശമിക്കും
( ടി ജോ എബ്രാഹാം.)

Leave a comment