Poste 112 പ്ലാവ്

ചർചാ വിഷയം 🌿🌿🌿 🌿 പ്ലാവ്
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം ഉത്രാടം
കുടുംബം: Moraceae
ശാസ്ത്രീയ നാമം Artocarpus heterophyllus

വിളയാത്ത ചക്ക (ഇടിച്ചക്ക ) ഗുരുവും മധുരവും കഫത്തേയും മേദസിനേയും ശരീര ശക്തിയേയും വർദ്ധിപ്പിക്കുന്നതും വാതത്തേയും പിത്തത്തേയും ചുട്ടു നീറ്റലിനേയും ശമിപ്പിക്കുന്നതുമാകുന്നു. പഴുത്ത ചക്ക അഗ്നിയെ ക്ഷയിപ്പിക്കുന്നതും തണ്ണീർ ദാഹത്തേയും ചുട്ടു നീറ്റലിനേയും ശമിപ്പിക്കുന്നതുമാകുന്നു.

പഴുത്ത ചക്ക ശീതവീര്യവും സ്നിഗ്ദ്ധവും പിത്തം വാതം ക്ഷതം ക്ഷയം രക്തപിത്തം എന്നിവ ശമിപ്പിക്കുന്നതും ബലത്തേയും ശക്ലത്തേയും വർദ്ധിപ്പിക്കുന്നതും ആകുന്നു. പച്ച ചക്കക്കുറഞ്ഞൊന്ന് ക്ഷാര രസമുള്ളതും വാതത്തേയും വിഷ്ടം ഭത്തേയും (വയറ്റിൽ വായു ഉരുണ്ടു നടക്കുക.) ഉണ്ടാക്കുന്നതും ആകുന്നു.

ചക്കക്കുരു വൃഷ്യവും മധുരവും ഗുരുവും ആകുന്നു. മലബസത്തെ ഉണ്ടാക്കുന്നതും മൂത്രത്തെ വർദ്ധിപ്പിക്കുന്നതും ആകുന്നു. ഗുൻ മ രോഗികൾക്കും മന്ദാഗ്നികൾക്കും നിഷിദ്ധവും ആകുന്നു.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

പ്ലാവിന്റെ ഇലയും തൊലിയും വേരും ഫലവും തടിയും എല്ലാം ഔഷധ ഗുണമുള്ളതാണ്. വേര് വയറിളക്കത്തിനും അലർജിക്കും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു.ഇല പനിക്കും മുറിവിനും ത്വക് രോഗങ്ങൾക്കും കുരുക്കൾക്കും വാതത്തിനും നന്ന്. പച്ച ചക്ക ആരോഗ്യമുണ്ടാക്കും തൊലിയെ സ്നിഗ്ദ്ധമാക്കും ക്യാൻസർ പോലുള്ള രോഗങ്ങളിൽ പ്രതിരോധശേഷി ഉണ്ടാക്കും. പ്രമേഹരോഗികൾക്ക് പത്ഥ്വമാണ്……… ചക്കപ്പഴം ശരീരത്തെ തണുപ്പിക്കും. ശോധനയുണ്ടാക്കും അപാmന്റെ തടസം നീക്കും.ശരീര ശേഷിയും ലയിംഗിക ശേഷിയും വർദ്ധിപ്പിക്കും അവസമാരം പേശിവലിച്ചിൽ ഞരമ്പു വലിച്ചിൽ മുതലായവക്ക് പ്ലാവിന്റെ പലകയിൽ കിടന്നുറങ്ങുന്നത് ശമനമുണ്ടാക്കും.പ്ലാവി തന്റെ കാതൽ ഹോമങ്ങളിൽ കത്തിക്കുവാൻ ഉപയോഗിക്കുന്നു. ഇതിന്റെ പുക അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതും (അണുമുക്തി ഉണ്ടാക്കും) ആയുസിനെ വർദ്ധിപ്പിക്കുന്നതും ആകുന്നു.
(രാജേഷ് വൈദ്യർ )

കരിക്കിന്റെ മുഖം വെട്ടി പ്ലാവിൻ വിറകു കത്തിയ പുക പിടിച്ചുണ്ടാകുന്ന ഇല്ലട്ടക്കരി അതിലിട്ട് മണൽ നിറച്ച ചട്ടിയിൽ നിവർത്തിവച്ച് ചുറ്റും മണലിട്ട് അടിയിൽ തീയിട്ട് തിളപ്പിച്ച് അരിച്ചെടുത്ത് രാവിലെ സേവിക്കുക.ഇത് അനീമിയക്ക് അതീവ ഫലപ്രദമാണ്.മേൽ പറഞ്ഞ ഇല്ലട്ടക്കരി തേൻ ചേർത് മുറിവിൽ പുരട്ടിയാൽ മുറിവ് വേഗത്തിൽ കരിയും. ചക്ക ശീതവീര്യമാകയാൽ അധികമായി കഴിച്ചാൽ ചിലർക്ക് തൊണ്ടവേദനയോ വയർവേദനയോ ഒക്കെ ഉണ്ടാകാറുണ്ട്. അതിന് ചുക്കിട്ടു വെന്ത വെള്ളം പ്രത്യൗഷധമാണ്. അതുപോലെ മാങ്ങക്ക് തേങ്ങ പ്രത്യൗഷധമാണ്. ചക്ക മടൽ കഷായം വച്ചു കഴിയാൽ അർശസ് മൂലക്കുരു വെരിക്കോസ് മുതലായവ ശ്രമിക്കും. പഴുത്ത പ്ലാവില ഞെട്ട് പതിനൊന്നെണ്ണം പ്രഭാതത്തിൽ സേവിച്ചാൽ ( വായ ശുദ്ധമാക്കുന്നതിനു മുൻപ് ) ചിലതരം പ്രമേഹം ക്രമേണ ശമിക്കുന്നതായി കാണുന്നു. രോഗാനുസരണം ജീവിതചര്യക്രമീകരിക്കണം.
(ഷാജി )

രണ്ടു സ്പൂൺ കരിംജീരകം ഓട്ടിലിട്ട് വറുത്ത് പൊരിഞ്ഞു വരുമ്പോൾ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് വരിക്കപ്ലാവിന്റെ പഴുത്ത ഇല രണ്ടെണ്ണം കീറിയിട്ട് നല്ലപോലെ തിളപ്പിച്ച് രണ്ടോ മൂന്നോ നേരം സേവിച്ചാൽ ആന്ത്രവായു ശമിക്കും. വയറ്റിൽ വായു സ്തംഭിച്ച് പുറത്തു പോകാതെ ഉരുണ്ടു നടന്ന് വേദന ഉണ്ടാക്കുന്നതാണ് ആന്ത്രവായും പഴുത്ത പ്ലാവിലത്തെട്ട് പതിനൊന്നെണ്ണം അരച്ച് ഒരു സ്സൂൺ നറുനെയ്യും രണ്ടു സ്പൂൺതേനും ചേർത് അര മണ്ഡലക്കാലം പ്രഭാതത്തിൽ സേവിച്ചാൽ വർഷം തോറും വാതപരു ഉണ്ടാകുന്നവർക്ക് പിന്നീട് പരുക്കൾ ഉണ്ടാകുന്നതല്ല. ചക്കവരട്ടിയും ചക്ക പായസവും ഔഷധമൂല്യമുള്ള ആഹാരമാണ്. നെയ്യും തേനും തേങ്ങയും എള്ളും പ്ലാവിന്റെ വിറകും കൂടി കത്തി ഉണ്ടാകുന്ന പുക അന്തരീക്ഷം അണുമുക്തമാക്കും……….. മുണ്ടിനീരിന് പ്ലാതാടിയും (പ്ലാമഞ്ഞൾ) ആന പല്ലും മുലപ്പാലിലോ കാടിയിലോ അരച്ച് ലേപനം ചെയ്യാം രണ്ടു മൂന്നു ദിവസം കൊണ്ട് വേദനയും നീരും ശമിക്കും. വരിക്കപ്ലാവിന്റെ കമ്പോ പൊഴിഞ്ഞു വീഴുന്ന പിഞ്ചോ ഇല്ലട്ട കരിചേർത് അരച്ചു തേച്ചാൽ തലയിലെ മുറിവ് വേഗത്തിൽ ശ്രമിക്കും. ചക്ക പഴം അരിഞ്ഞ് ശർ കരയും അരി വറുത്തു പൊടിച്ചതും തേങ്ങയും കശുവണ്ടിയും ചേർത് വിളയിച്ച് വച്ചിരുന്നാൽ രുചികരവും ആരോഗ്യകരവും ആയ ഒരു ഔഷധവും ഭക്ഷണവും ആണ്. നടു വേദനയെ ശമിപ്പിക്കും. തണുപ്പുകാലത്ത് കഴിക്കുന്നത് നല്ലതാണ്. ചക്കക്കുരു വറുത്ത് ശർ കര ചേർത് ഇടിച്ച് ഉണ്ടപിടിച്ച് വച്ചിരുന്ന് കഴിക്കുന്നത് രുചികരവും ആരോഗ്യകരവും ആണ്. വറുത്ത എള്ളും അരിയും കശുവണ്ടിയും ചേർക്കുന്നത് ഏറെ നന്ന്.,
(പവിത്രൻ വൈദ്യർ)

പഴുത്ത പ്ലാവിലെ ഞട്ടും ജീരകവും ഇട്ടു് കഷായം മഞ്ഞപിത്തത്തിന് നല്ലത്. ……പ്ലാവിൽപ്പട്ട കാടിവെള്ളത്തിൽ അരച്ചിട്ടാൽ മുണ്ടിനീര് ശമിക്കും ………. പഴുത്ത പ്ലാവില മുറുക്കി ചുരുട്ടി പല്ലുതേക്കുക പല്ലുവേദന മാറും കുറെപഴുത്ത പ്ലാവില ഇട്ട് വെള്ളം തിളപ്പിച്ച് തണുപ്പിച്ച് ചെറു ചൂടിൽ ( കുളിക്കാൻ പാകം ) കുളിച്ചാൽ ശരീരവേദന മററും……… പഴുത്ത ചക്ക ദേഹത്തെ തടിപ്പിക്കും, രുചിയുണ്ടാക്കും, ശുക്ലം വർദ്ധിപ്പിക്കും
(മോഹൻകുമാർ വൈദ്യർ )

പഴുത്ത വരിക്കപ്ലാവില രണ്ടു മൂന്നെണ്ണം കീറിയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടിൽ വായിൽ കൊണ്ടാൽ പല്ലുവേദന ശമിക്കും.( രാധാകൃഷ്ണൻ )

മുണ്ടിനീരിന് പ്ലാച്ചാടി ( പല്ലാ മഞ്ഞൾ ) അരച്ചിട്ടാൽ രണ്ടു മൂന്നു ദിവസം കൊണ്ട് ശമനം കിട്ടും.
( രാമചന്ദ്രൻ)

(പ്ലാവില കഞ്ഞി ) പഴുത്ത പ്ലാവിലയും സമം ജീരകവും-നന്നായി ചതച്ച് കിഴികെട്ടി കഞ്ഞി വയ്ക്ക് മ്പോൾ അതിലിട്ട് വേവിക്കുക അരി വെന്തിട്ട് കിഴി പുറത്തെടുത്ത് കഞ്ഞിയിൽ ‘നന്നാ യി പിഴിയുക. ഇളക്കി ആവശ്യാനുസരണം കഞ്ഞിനിത്യേന കുടിച്ചാൽ നെഞ്ചിൽ കിടക്കുന്ന കഫം പുറത്ത് പോകും……. ചക്ക പുഴുങ്ങി ഉപ്പു കുരുമുമുളകും ചേർത് കഴിക്കുന്നത് സ്വാദിഷ്ടവും വയറിന് ഹിതവുമാണ്. .(മോഹൽകുമാർ വൈദ്യർ)

ചക്കയിൽ അന്നജവും മാംസ്യവും കാൽസ്യവും വിറ്റാമിൻD യും നിയാസിൻ എന്ന വിറ്റാമിനും ധാരാളം ഉണ്ട്. ശരീരത്തെ ഉത്തേജിപ്പിക്കാൻ കഴിവുള്ള പല തരം അമിനോ അമ്ളങ്ങളും രാസ സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു.. ……..പ്രമേഹരോഗികൾക്ക് ചക്ക നല്ലതാണ്. ചക്ക അധികം ഭക്ഷിച്ച ദോഷത്തിന് ചുക്കുക ഷായം പ്രത്യൗഷധമാണ്, ……… ചക്കക്കുരു ദഹനക്കേടുണ്ടാക്കുന്നതും മൂത്രത്തെ വർദ്ധിപ്പിക്കുന്നതുമാണ്. ദഹനക്കുറവുള്ളവർ ചക്കക്കുരു ഉപയോഗിക്കരുത്. ചക്കയിലെ അമിനോ അമ്ലങ്ങൾ പെട്ടെന്ന് ദേഹം വലിച്ചെടുക്കും. അതു കൊണ്ടാകാം ചക്ക ശരീരത്തെ തടിപ്പിക്കുന്നതാണ്. ത്രിദോഷങ്ങളിൽ പിത്തത്തേയും കഫത്തേയും ചക്ക ശമിപ്പിക്കുന്നതാണ്. കാലുപ്പുകച്ചിൽ തല മുകച്ചിൽ ദേഹം മുഴുവൻ പുകച്ചിൽ മുതലായ പിത്ത ദേഷങ്ങളെ ചക്ക ശമിപ്പിക്കുന്നതാണ്. മെലിഞ്ഞവരെ തടിപ്പിക്കും. …… ചതവുകൊണ്ടും വാതം കൊണ്ടും ഉണ്ടായ വേദന കളിൽ പഴുത്ത പ്ലാവിലയിൽ കുഴമ്പുപുരട്ടി ചൂടാക്കി ചുടു പിടിക്കുന്നത് നല്ലതാണ്.. ചക്ക നെയ്യോ തേനോ ചേർത് കഴിക്കുന്നത് വയറിന്ഹിതമാണ്. ചക്കയും മറ്റു മുള്ളുള്ള പഴങ്ങളും എല്ലാം ക്യാൻസറിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കുന്നതാണ്. പശുവിന് ചക്ക കൊടുത്ത് പിറ്റേ ദിവസം കറക്കുന്ന പാല് ചില ഉദരരോഗങ്ങളെ ശമിപ്പിക്കുന്നതാണ്. ……. പ്ലാവില കോട്ടി ചൂടു കഞ്ഞി പതിവായി കുടിച്ചാൽ ഉദര വ്രണത്തെയും മഹോദരത്തേയും ശമിപ്പിക്കും.
(അനിൽ ആലഞ്ചേരി)‌

നായ്കള അധവ ചക്ക രൂപപെടാതെ പൊഴിയുന്ന പിഞ്ച് കുട്ടികളുടെ മെലിച്ചിലിന് നല്ലതാണ്. പ്ലാവിന്റെ ഇല രൂപപെടുന്നതിന് മുമ്പുള്ള കൂമ്പ് അൾസറിന് വളരെ നല്ലതാണ്.

അമല ദന്ത്യഞ്ച വൃഷ ബലാച
കാർതോട്ടി ദുർവ കരളേക വേരും
നന്നാറി പ്ലാവിൻറില ഞെട്ടി കൂട്ടി
കഷായമുണ്ടൊന്നതു രക്ത വർദ്ധിനി.

മേൽ മരുന്നുകൾ സമമായെടുത്ത് കഷായം വച്ചു കഴിച്ചാൽ രക്താതിമർദം ശമിക്കുന്നതാണ്. സൂത്ര സ്ഥാനവും ശരീര സ്ഥാനവും നിദാനവും വ്യക്തമായി അറിയാവുന്ന വൈദ്യൻമാരുടെ മേൽനോട്ടത്തിലേ ഇക്കഷായം ഉപയോഗിക്കാവു. ഭക്ഷ്യ ദൗർബല്യമുള്ള പൂർവകാലങ്ങളിൽ കേരളീയരുടെ ജീവൻ നിലനിർതിയിരുന്ന കൽപവൃക്ഷം ആയിരുന്നു പ്ലാവ് ( വേണുഗോപാൽ വൈദ്യർ )

പ്ലാവിൽ ആൺപൂക്കളും പെൺ പൂക്കളും വേറെ വേറെ ആണ് ഉണ്ടാകുന്നത് ‘ആൺപൂവിന്റെ ഞെട്ട് വണ്ണം കുറഞ്ഞ തായിരിക്കും, അത് പുഷ്പിച്ച ശേഷം കൊഴിഞ്ഞു പോകും. (അതാണ് നായ്കളയെന്ന് പറയുന്നത് ) പെൺ പുവിന്റെ ഞെട്ടി തടിച്ചതായിരിക്കും. അതാണ് ചക്കയാകുന്നത്. ……ചക്കയുടെ പുറത്തെമുള്ള് ഉണക്കിപൊടിച്ച് തേൻ ചേർത് സേവിച്ചാൽ പോസ്റ്റ റൈറസും പോസ്റ്റേറ്റ് ക്യാൻസറും ശമിക്കും’ എന്ന് പറയപ്പെടുന്നു……….. പഴുത്ത ചക്കച്ചുളകഷായം വച്ച് അവുക്കുരം അടപതിയൻ കിഴങ്ങ് പാൽ മുതക്കിൽ കിഴങ്ങ് കുരുമുളക് തിപ്പലി ഇവ കൽ കം ചേർത് നെയ് കാച്ചി സേവിച്ചാൽ മെലിഞ്ഞ വർ തടിക്കും. സ്ത്രീകൾക്ക് ആണെങ്കിൽ എരുമ നെയ് ഉത്തമം.എത്ര മെലിഞ്ഞവരും തടിക്കുമെന്ന് പറയപെടുന്നു. …………. സ്തനാർബുദത്തിന് ചക്കക്കുരു നല്ലതാണ്. രക്തം കട്ടയാകുന്ന രോഗത്തിനും രക്തവർദ്ധനവിനും കാമവർദ്ധനവിനും ചക്കക്കുരു നല്ലതാണ്. വിറ്റാമിൻ A ധാരാളമുള്ളതുകൊണ്ട് സ്കർവി രോഗത്തിനും നല്ലതാണ്.
(അബ്ദുൾ ഖാദർ )

ചക്ക അരവയർ കഴിക്കുന്നതാണു ഉത്തമം. ഒരു നേരത്തെ ആഹാരം ആയി കഴിക്കുക. കാലാവസ്ഥകൂടി പരിഗണിക്കണം. കർക്കിടകത്തിൽ ചക്കയോ പഴമോ കഴിക്കാതിരിക്കുക. രോഗാവസ്ഥകൂടി പരിഗണിക്കുക. ചക്ക കഴിച്ചിട്ടു അല്പം കുരുമുളകും ചുക്കും’ നാടൻകാപ്പിപൊടിയും(അറേബിയ ഇൻഡിക്കാ) മധുരത്തിനു ശുദ്ധമായ കരിപ്പെട്ടിയോ ശർക്കരയോ ചേർത്തു ഒരു കടും കാപ്പി കുടിക്കുന്നതു ഒരു സുഖവും, വയറുവേദനക്കു ആശ്വാസവും, ശോധനക്കു ഉത്തമവും ആകാം.

പഴുത്ത പ്ലാവില ചതച്ചു വച്ചുകെട്ടിയാൽമുട്ടിലെ നീര് ശമിക്കും, ഇന്തുപ്പുചേർത്ചതക്കുന്നത് വിശേഷം. ചക്കയുടെ മടൽ ( മുള്ള് ) ഉണക്കി കഷായം വച്ച് കുറുക്കി പാനിയാക്കി കഴിച്ചാൽ പോസ്റ്റേറൈസ് ശമിക്കും. ചക്കയുടെ ഞവണി ( ചവിണി ) ശുദ്ധിയാക്കി ആവിയിൽ പുഴുങ്ങി ചതച്ചു പിഴിഞ്ഞ നീര് തേൻ ചേർത് സേവിച്ചാൽ തൊലിയുടെ ആരോഗ്യവും സ്നിഗ്ദ്ധതയും വർദ്ധിപ്പിക്കും. ത്വക് രോഗങ്ങൾ ശമിപ്പിക്കും പഴുത്ത പ്ലാവില ചതച്ചു പിഴിഞ്ഞ നീരിൽ തിപ്പലിയും കൽകണ്ടവും ചേർത് സേവിച്ചാൽ നെഞ്ചിലെകഫം ഇളകി പുറത്തു പോകും …… പ്ലാവിന്റെ തൊലിയും വേങ്ങ കാതലും മുള്ള മൃതും മഞ്ഞളും കുട്ടി കഷായം വച്ച് കഴിച്ചാൽ പ്രമേഹം ശമിക്കും. പ്രതിരോധശേഷി വർദ്ധിക്കും ചക്കക്കുരു കരിംതൊലി കളയാതെ പുറംതൊലി നീക്കി ഉപയോഗിക്കണം’ചക്കക്കുരു എല്ലുകളേയും സന്ധികളേയും ബലപ്പെടുത്തും
(വിജിഷ് വൈദ്യർ )

ചക്ക പഴം ചെറുതായി അരിഞ്ഞ് വേവിക്കുക ശർക്കര പാവു കാച്ചി ഒഴിക്കുക, ഏലക്ക പൊടിച്ചതും ചേർത് നന്നായി തിളപ്പിക്കുക. ചക്ക പായസം റെഡി, ഇതിൽ തേങ്ങാ പാലും നെയ്യിൽ മൂപ്പിച്ച കശുവണ്ടിയും മുന്തിരിയും ചേർത്താൽ വളരെ നല്ലത്. ചെറു ചൂടിൽ ഉപയോഗിക്കുക.
( നിഷാമുദ്ദീൻ )

ചക്കപ്പഴം ചുള അരിഞ്ഞ് തേങ്ങാ ഇഞ്ചി ഏലക്കായ് തേൻ ചേർത്തു ജൂസാക്കിയാൽ പായസത്തെക്കാൾ രുചികരമാണ് കശുവണ്ടിയും ഉണക്കമുന്തിരിയും മുകളിൽ വിതറാം
( മോഹൻകുമാർ വൈദ്യർ:)

: ഇപ്പൊൾ പലരും പച്ചക്കറികൾ അരിയാൻ plastic കട്ടിങ്ങ് ബോർഡ് ആണ് ഉപയോഗിക്കുന്നത് . പ്ലാസ്റ്റിക്ക് ഒഴിവാക്കി ആ സ്ഥാനത്ത് പ്ലാവിന്റെ പലക എടുക്കുന്നതാണ് നല്ലത് പ്ലാവിന്റെ പല കക്ക് ബാക്ടീരിയകളെ ചെറുക്കാൻ കഴിവുണ്ട്……… പ്ലാവിൽ നിൽക്കുന്ന ഇത്തിള് മൂത്രകല്ലിന് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട് (രായിച്ചൻ )

ഷുഗർ രോഗികൾ ചക്ക കഴിക്കുമ്പോൾ കൂടെ ചോറുകഴിക്കുന്നത് നന്നല്ല. ചക്ക കഴിക്കുന്ന ഒരു നേരത്തെ ആഹാരം അതു മാത്രം ആക്കുക .(വേലപ്പൻ)

മഴക്കാലത്ത് ഇഴ അകലമുള്ള തുണിയിൽ പുതിയ ചാണകം എടുത്ത് പ്ലാവിൽ പല സ്ഥലത്തായി ചുറ്റികെട്ടുക. മഴയിൽ ചാണകം ഒലിച്ച് തടിയിൽ പറ്റിപ്പിടിക്കും. അടുത്ത വർഷം ചക്ക ഉണ്ടാകുന്നത് ആ ഭാഗത്തായിരിക്കും. ചക്ക പറിക്കുവാൻ സൗകര്യമായിരിക്കും,
( രാജൻ കണ്ണൂർ)

ബരുങ്ക – പലവു – പലാശം – ഏകാരവല്ലി – പി ലാ പഴം എന്നെല്ലാം ചക്ക അറിയപെടുന്നു. ചക്കയുടെ കൂനിയും മടലും ചവിണിയും എല്ലാം ക്ഷാമകാലങ്ങളിൽ ഭക്ഷണമായി ഉപയോഗിച്ചിരുന്നു. ചക്ക അധികം കഴിച്ചാൽ ചിലർക്ക് വിഷ്ടംഭം വയർവേദന വയറിളക്കം ഗ6ൻ മം കുടൽ കാന്തൽ മുതലായവ ഉണ്ടാകാം. ചുക്കുവെള്ളം അതിന് പ്രതിവിധി ആണ്. ചുക്ക് കിട്ടാതെ വന്നാൽ ചക്കക്കുരു കഴിച്ചാലും കുറെയൊക്കെ ഗുണം കിട്ടും, സ്വാഭാവികമായി മേൽപറഞ്ഞ രോഗങ്ങൾ ഉണ്ടായാൽ വരിക്ക പ്ലാവില ഇട്ടു വച്ച കഞ്ഞി കൊണ്ട് ശമിക്കുന്നതുമാണ്, പ്ലാവില കൊണ്ട് കഞ്ഞി കുടിച്ചാലും കുറെ ഗുണം കിട്ടുന്നതാണ്. ചക്കപ്പഴം ശോധനയുണ്ടാക്കും കാമവർദ്ധിനിയാണ്. പ്ലാവിന്റെ തളിർ അരച്ചിട്ടാൽ ചൊറിചിരങ്ങുകൾ ശ്രമിക്കും.പ്ലാവിന്റെ പാൽ കാടി ചേർത്പൂശുന്നത് പരുകുരു കട്ടികൾ മുതലായവയെ ശമിപ്പിക്കും. പാകമായവ വേഗത്തിൽ പൊട്ടി ശുദ്ധമായി കരിയും. വേദന ശമിപ്പിക്കുകയും ചെയ്യും.പ്ലാവിന്റെ വേര് കഷായം വച്ച് കഴിച്ചാൽ അതിസാരം ശമിക്കും.
(Dr സുരേഷ്)

മാന്ത്രികത്തിലും വൈദികത്തിലും ഹോമങ്ങൾക്കും യാഗങ്ങൾക്കും ജോതിഷ പരിഹാരക്രിയകൾക്കും എല്ലാം പ്ലാവ് ഉപയോഗിക്കുന്നുണ്ട് പ്ലാവില ഞെട്ട് പച്ചവെള്ളത്തിലോ അരിക്കാടിയിലോ അരച്ചിട്ടാൽ മുണ്ടിനീര് ശമിക്കും.ഇന്തുപ്പും തേനും കൂട്ടി പ്ലാവിലത്തെട്ടി അരച്ചിട്ടാൽ ടോൺസി ല യി ററി സ് ശമിക്കും. കുട്ടി ജനിച്ചാൽ ആദ്യമായി പുറത്തു കൊണ്ടുപോയി സൂര്യപ്രകാശം ഏൽപിക്കുന്ന ചടങ്ങിന് വാതിൽ പുറപ്പാട് അഥവ നിഷ്ക്രമത്തങ്കയ എന്ന് പറയുന്നു. ഇതിന് വരിക്കപ്ലാവിന്റെ ചുവടാണ് ഉത്തമം. പ്ലാവിൻ ചുവട്ടിൽ ഗണപതിക്കു വച്ച് കുട്ടിയെ കൊണ്ടുവന്ന് പ്ലാവിലക്കിടയിലൂടെ വരുന്ന പ്രകാശം ഏൽപ്പിച്ച് സ്ഥലം ശുദ്ധിയാക്കി പുണ്യാഹം തളിച്ച് ബലിതുവി പോരുന്നതാണ് ചടങ്ങ്.. വിവാഹത്തോടനുബന്ധിച്ച് പ്ലാവിൻ ചുവട്ടിൽ വച്ച് ദശമേനി എന്നൊരു ചടങ്ങും ചില സ്ഥലങ്ങളിൽ നിലനിന്നിരുന്നു. തിലോദകത്തിന് പ്ലാ?’വില കുമ്പിളിൽ കൃഛ്റം സമർപ്പിക്കുന്ന പതിവുണ്ട്.തിലഹവനത്തിന് പ്ലാവില കൊണ്ട് കുമ്പിൾ നേദ്യം സമർപ്പിക്കു.കയും പതിവുണ്ട്……. -;. ഗണപതി ഹോമത്തിൽ മേലേരിക്ക് (അഗ്നിജ്വലിപ്പിക്കാൻ ) പ്ലാവിൻ വിറക് ഉപയോഗിക്കുന്നു.. വരിക്കപ്ലാവിന്റെ തടിയിൽ വിഗ്രഹങ്ങൾ നിർമിക്കാറുണ്ട്.ഇതിന് പൂപ്പലിനെയും ജലത്തെയും ചെറുക്കാൻ കഴിവുണ്ട്. ഇത് തേക്കിന്റെ പൊടിയും മറ്റു മരുന്നുകളും ചേർത് ചാന്താട്ടം നടത്തി സംരക്ഷിക്കുന്നു. ഔഷധ യോഗ്യമായ വള്ളിചെടികൾ പ്ലാവിൽ പടർ തിയാൽ അവയുടെ ഔഷധഗുണം വർദ്ധിക്കും. ചക്കപ്പഴത്തിൽ
ജലം 77%
മാംസ്യ 2%
കൊഴുപ്പും O .1%
.അന്നജം 18%
കാൽസ്യം O.O 2
ഫോസ്ഫറസ് 0 .O3%
വൈറ്റമിൻ A യും. Cയും അയണും അടങ്ങിയിട്ടുണ്ട്.. ലഹരിയോടൊപ്പം ചക്കപ്പഴം കഴിക്കുന്നത് ദോഷകരമാണ്.. പ്ലാവിലുണ്ടാകുന്ന ഇത്തിൽ കണ്ണി വന്ധ്യതക്ക്. നല്ലതാണ്.
(ഓമൽ കുമാർ വൈദ്യർ )

ചക്ക ഉഷ്ണവീര്യമാണ്. ചക്കപ്പഴത്തിന് ജലദോഷത്തെ ചെറുക്കാൻ കഴിവുണ്ട്. ചക്കപ്പഴം മുറിച്ച് അധികനേരം തുറന്നു വച്ചിരുന്ന ശേഷം കഴിച്ചാൽ തൊണ്ടവേദന വരാൻ സാദ്ധ്യത ഉണ്ട്. നല്ല വിശപ്പുള്ളപ്പോൾ മാത്രം ചക്ക കഴിക്കുക മ ററാ ഹാരത്തോടൊപ്പം കഴിക്കാതിരിക്കുക. .ഗ്യാസ് ഉണ്ടാവില്ല. ശരീരകോശങ്ങളുടെ പുനർനിർ നിമാണ ത്തിന് ചക്കപ്പഴം ഉത്തമമാണ്. പഴുപ്പ് അധികമായ ചക്ക കഴിക്കുന്നതും വൈകിട്ട് ചക്ക കഴിക്കുന്നതും ഗ്യാസ് ഉണ്ടാക്കും ചക്കപ്പഴം കഴിച്ച ശേഷം ചൂടുവെള്ളമോ ചുക്കുവെള്ളമോ കഴിക്കുന്നത് നല്ലതാണ്. ചക്കപ്പഴം വായ കഴുത്ത് അന്നനാളം ആമാശയം ചെറുകുടൽ വൻ കടുൽ ഇവയെ ശുദ്ധമാക്കും. ചക്കപ്പഴം മുറിച്ചു കുറച്ചു ദിവസം വരച്ചിരുന്നാൽ ഊറിവരുന്ന വെള്ളം ഡി ററർജൻറ് പോലെ പ്രവൃത്തിക്കും. തറ ശുദ്ധമാക്കാൻ നല്ലതാണ്. ചക്കച്ചവിണിയും മടലും കൊണ്ട് തറ തുടച്ചാൽ അഴുക്കു പോയി തറ വൃത്തിയാകും (ജയപ്രകാശ് വൈദ്യർ )

ചക്കപ്പഴത്തോടൊപ്പം പാലും മൽസ്യ മാംസങ്ങളും കഴിക്കുന്നത് വിരുദ്ധാഹാരമാകും സിദ്ധമരുന്നുകൾ കഴിക്കു മ്പോൾ ചക്ക കഴിക്കരുത്. (Drസുരേഷ് കുമാർ)

പനസംശീതളം പക്വം സ്നിഗ്ദ്ധം പിത്താനിലാവഹം
തർപണം ബൃംഹണം സ്വാദു മാംസളം ശ്ലേമളം ദൃശം
ആമം തതേവ വിഷ്ടംഭ വാതളം തുവളം ഗുരും
ദഹ കൃതു മധുരം ബല്യം കഫ മേ ദോ വിവർദ്ധനം

പിത്തം വാതം രക്തപിത്തം രക്ത ദോഷം ക്ഷയം വൃണം ചുട്ടു നീറ്റം ഇവയെ ശമിപ്പിക്കും ദേഹത്തെ തടിപ്പിക്കും കഫവും ശുക്ലവും വർദ്ധിപ്പിക്കും. രുചി ഉണ്ടാക്കും… :..പച്ച ചക്ക പാകം ചെയ്തു കഴിച്ചാൽ മുഖശുദ്ധിയും ഉൻമേഷവും ഉണ്ടാകും. അഗ്നി വർദ്ധിക്കും.(ഭാവപ്രകാശം.) HR ജയൻ എഴുതിയ പ്ലാവ് എന്ന ഗ്രന്ഥത്തിൽ നിന്ന്.
(അബ്ദുൾ ഖാദർ )

മുലയൂട്ടുന്ന അമ്മമാർ ചക്ക കഴിച്ചാൽ പാൽ വർദ്ധിക്കും (വേലപ്പൻ)

ബിരിയാണിയോ മറ്റോ കഴിച്ചു ദഹനക്കേട് വന്നാൽ/പെട്ടെന്ന് ദഹിക്കാൻ ……………പച്ച ചക്കക്കുരുവും ഇഞ്ചിയും
ചെറുനാരങ്ങ നീരും ചേർത് കഴിച്ചാൽ ദഹനക്കേട് ശമിക്കും’
(Dr ജീവൻ)

ചക്കക്കുരു സൂക്ഷിച്ചു വക്കാൻ.
പച്ച ചക്കക്കുരു വാട്ടി ഉണങ്ങി വക്കാം.. പഴുത്തചക്കക്കുരു കഴുകി വൃത്തിയാക്കി നിഴലിലിട്ട് നനവുമാറും വരെ ഉണക്കി പാത്രത്തിലിട്ട് കാറ്റു കടക്കാതെ അടച്ചു വച്ചാൽ രണ്ടു മൂന്നു മാസം വരെ കേടാകാതിരിക്കും. പുറ്റുമണ്ണ് കുഴച്ച് പൊതിഞ്ഞുവച്ചാലും കേടു വരാതിരിക്കും. കുറച്ചു മുളപൊട്ടും മധുരവും ഉണ്ടാകും.( രാജൻ കണ്ണൂർ)

ചക്ക വിഷ്ടഭം ( വയറ്റിൽ വായു ഉരുണ്ടു നടക്കുന്നത് ) ഉണ്ടാക്കുന്നതും ഗുരുവും (ദഹനക്കേടുണ്ടാക്കുന്നത് ) ആകയാൽ ആ മദോഷം (ദഹനം പൂർതിയാകാത്ത ഭക്ഷണം) വർദ്ധിപ്പിക്കുകയും ആ മംരക്തത്തിൽ കലർന്ന് വാതസ്വരുപമായി സന്ധികളിൽ വേദനയും നീരും ഉണ്ടാക്കുന്നതുമാണ്. ചക്ക ദഹനക്കേടുണ്ടാക്കുന്നത് ആണെങ്കിലും കുറഞ്ഞ അളവിൽ ദഹനം വർദ്ധിപ്പിക്കുന്നതുമാണ്.
( വേണുഗോപാൽ വൈദ്യർ )

പ്ലാവിന്റെ ചുവട്ടിൽ കൃഷി ചെയ്ത ഇഞ്ചിയോ മഞ്ഞളോ വാ ഴയോ എന്തായിരുന്നാലും അവക്ക് പോഷക ഗുണവും ഔഷധ ഗുണവും വർദ്ധിക്കും……….പഴുത്ത പ്ലാവില കരിച്ച് മുറിവിലിട്ടാൽ മുറിവ് വേഗത്തിൽ കരിയും……… ചക്കപ്പഴത്തിൽ ആൻറി ഓക്സിഡൻറുകൾ ധാരാളം ഉള്ളതുകൊണ്ട് കാഴ്ചയെ വർദ്ധിപ്പിക്കുന്നതും തിമിരത്തെ ശമിപ്പിക്കുന്നതും ആണ്. ………ചക്ക മുളഞ്ഞീൻ (ചക്കയരക്ക്) ആണ് ചക്കയെ കീടങ്ങളിൽ നിന്നും രക്ഷിക്കുന്നത്‌. ……. ചക്കതിന്ന് ദഹനക്കേടുണ്ടായാൽ അതേ ചക്കയുടെ ഒരു കുരു ചവച്ച് നീരിറക്കുക. അല്ലെങ്കിൽ ഇഞ്ചിനീരു കഴിക്കുക. ……… പച്ച ചക്കയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് വിളർചയെ ശമിപ്പിക്കും. ചക്കപ്പഴം ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. അസ്ഥി ക്ഷയവും ത്വക് രോഗങ്ങളും ശമിപ്പിക്കും. ………ചക്കക്കുരുവില്‍ അടങ്ങിയ ലയിക്കാത്ത നാരുകള്‍ ദഹനം ശരിയാക്കുന്നതോടൊപ്പം കുടലും വൃത്തിയാക്കും……….. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യവും ചക്കക്കുരു സംരക്ഷിക്കും. ……….ചക്കയുടെ കരിമുൾ ചെത്തി മുറിച്ചെടുത്ത് ഉണക്കിപ്പൊടിച്ച് അഞ്ചുഗ്രാംവീതം തേന്‍ചേര്‍ത്ത് കഴിക്കുന്നത് കരളിന് കരുത്തേകും……..പ്രോസ്ട്രറ്റ് പ്രശ്നങ്ങളെ തടയാനും പുറംതൊലി ഉപയോഗിക്കുന്നു.

ചക്കയുമായി* *ബന്ധമുള്ള പഴഞ്ചൊല്ലുകൾ*…
1 *ചക്ക തിന്നാൽ ചുക്ക്*
2 *വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും*
3 *”പുരനിറയെ പിള്ളേരും പ്ലാവ് നിറയെ ചക്കയും” എന്നൊരു പഴഞ്ചൊല്ലുണ്ട്. എത്ര കുട്ടികള്‍ ഉണ്ടെങ്കിലും പറമ്പില്‍ പ്ലാവുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഭക്ഷണമായി എന്നതാണ് ഈ ചൊല്ലിന്റെ പൊരുള്‍.*

ശ്രീനാരായണഗുരുവിന് പ്ലാവിനോട് ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. സുപ്രധാനമായ എല്ലാ തീരുമാനങ്ങളും അദ്ദേഹം എടുത്തിരുന്നത് പ്ലാവിന്‍ചുവട്ടില്‍ ഇരുന്നുകൊ ണ്ടായിരുന്നു………1922-ല്‍ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ ഗുരുവിനെ സന്ദര്‍ശിച്ചപ്പോള്‍ ശിവഗിരിയിലുള്ള പ്ലാവിന്‍ചുവട്ടിലാണ് അവര്‍ സമ്മേളിച്ചത്…. ഭാഗവതത്തില്‍ വൃക്ഷരൂപിണിയായ ദേവിയെ സ്തുതിക്കുമ്പോള്‍ പ്ലാവിനെ പ്രത്യേകമായി പ്രതിപാദിക്കുന്നുണ്ട്.
അരയാല്‍, ലാല്‍, വേപ്പ്, മാവ്
മെരുക്കും പ്ലാവ് ലന്തയും
വിളാര്‍ കൂവളമിത്യാദി…

മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ ‘ഉമാകേരളം’ മഹാകാവ്യത്തില്‍ കേരളത്തിലെ പ്രകൃതിവിഭവങ്ങളില്‍ പ്ലാവിന് രണ്ടാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.
”പാരം, കരിമ്പ്, പനസം, മുള, കേലം, ഇഞ്ചി
കേരം, കവുങ്ങ്, തളിര്‍വെറ്റില, ഏത്തപ്പഴം”.

ചക്കപായസം*
ചേരുവകള്‍
ചക്ക വരട്ടിയത് 500 ഗ്രാം
ശര്‍ക്കരം 250 ഗ്രാം
നെയ്യ്, തേങ്ങക്കൊത്ത്, അണ്ടിപ്പരിപ്പ് ആവശ്യത്തിന്
ചൗവ്വരി (സാവൂനരി) 50 ഗ്രാം
തേങ്ങ 1 (തേങ്ങാപ്പാലിന്)
തയ്യാറാക്കുന്ന വിധം:
അടി കട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് ശര്‍ക്കരപ്പാനിയും ചക്കവരട്ടിയതും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.(ചക്ക വരട്ടിയതില്‍ പായസത്തിനാവശ്യമായ മധുരം ഉണ്ടാകില്ല. മധുരം കുറച്ചു മതിയെങ്കില്‍ ശര്‍ക്കര ചേര്‍ക്കേണ്ടതില്ല.) ശേഷം തേങ്ങയുടെ രണ്ടാം പാല്‍ (3 കപ്പ്) ചേര്‍ത്ത് ഇളക്കണം. തിളക്കുമ്പോള്‍ വേവിച്ചുവെച്ച ചൗവ്വരിയും ചേര്‍ക്കണം. കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ (ഒരു കപ്പ്) ചേര്‍ത്ത് ഇളക്കി തീയണക്കാം. ശേഷം അല്പം നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തിടാം.

ചക്കവരട്ടി* തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍
നല്ല പഴുത്ത ചക്ക 500 ഗ്രാം
ശര്‍ക്കര 250 ഗ്രാം
നെയ്യ് 100 ഗ്രാം
ചുക്കുപൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി അര ടീസ്പൂണ്‍
ഏലയ്ക്കപ്പൊടി അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് ചക്കയും (വൃത്തിയാക്കിയ ചക്ക കുക്കറില്‍ വേവിച്ച് മിക്‌സിയില്‍ അടിച്ചെടുത്ത് ശര്‍ക്കര പാനിയും ചേര്‍ത്ത് യോജിപ്പിച്ച് ഇളക്കണം. കുറുകി വരുമ്പോള്‍ ചുക്ക്, ജീരകം, ഏലയ്ക്ക എന്നിവയുടെ പൊടികള്‍ ചേര്‍ത്ത് കുഴമ്പുപരുവമാകുമ്പോള്‍ തീയണക്കാം. ചക്ക വരട്ടി തയ്യാര്‍.

ചക്കഅട* ………..ചേരുവകൾ*
അരിപൊടി – 1.5 കപ്പ്
നന്നായി പഴുത്ത ചക്ക ചുള കുരുകളഞത് – 2 കപ്പ്( കൂടുതൽ വേണെൽ എടുക്കാം)
ശർക്കര -1 കപ്പ് ( ചക്കയുടെ മധുരം അനുസരിച്ച് കൂട്ടുകയൊ,കുറക്കുകയൊ ചെയ്യാം)
ഏലക്കാപൊടി -1 റ്റീസ്പൂൺ
ജീരകപൊടി -1/4 റ്റീസ്പൂൺ ( optional)
നെയ്യ് – 2 റ്റീസ്പൂൺ (optional)
Method
Step 1…………ശർക്കര ഉരുക്കി പാനിയാക്കി എടുക്കാം,അല്ലെങ്കിൽ പൊടിച്ച് എടുതാൽ മതിയാകും.
Step 2………… ചക്ക വരിക്ക ചക്കയൊ, കൂഴ ചക്കയൊ എടുക്കാം.ചെറുതായി അരിഞ് എടുക്കാം.അല്ലെങ്കിൽ കൈ കൊണ്ട് നന്നായി ഞെരുടി ഉടച്ച് എടുക്കാം.
Step 3
ഇനി അരിപൊടി, ശർക്കര, ചക്ക , ഏലക്കാപൊടി, ജീരകപൊടി,നെയ്യ് ഇവ എല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് ചെറു ചൂടു വെള്ളത്തിൽ കുഴക്കുക. ഇടിയപ്പ മാവിനെക്കാളും കുറച്ച് കൂടി ലൂസ് ആയിട്ട് വേണം കുഴക്കാൻ
Step 4………..1 -2 മണികൂർ മാവു മാറ്റി വക്കുക.
Step 5……… ….ശേഷം കുറെശ്ശെ മാവു എടുത്ത് എടനയില (കറുക ഇല ,ഫോട്ടൊയിൽ കാണുന്നത്),യിലൊ അല്ലെങ്കിൽ വാഴയിലയിലൊ വച്ച് ചെറുതായി പരത്തി ,മടക്കി അപ്പചെമ്പിൽ വച്ച് ആവി കയറ്റി വേവിച്ച് എടുക്കുക.
Step 6……എടനയില യിൽ ചെയ്താൽ നല്ല ഒരു ഫ്ലെവർ കിട്ടും, നല്ല മണവും അടിപൊളി രുചിയും ആയിരിക്കും അടക്ക്.
Step 7………..ഇനി ഇങനെ അല്ലാതെ ചക്ക ,ശർക്കര ചേർത്ത് വരട്ടി ,ഇലയിൽ മാവു വച്ച് പരത്തി ,നടുക്ക് ചക്ക വരട്ടിയ മിശ്രിതം വച്ചും അട ഉണ്ടാക്കാം.ഇല കുമ്പിളുകുത്തി അതിൽ മാവു നിറച്ച് വേവിച്ചും എടുക്കാം.
Step 8………….അപ്പൊ ചക്ക അട തയ്യാർ .എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.**********
(വിനു ഖത്തർ)

ചക്കക്കുരുവും മുരിങ്ങക്കായും പച്ച മാങ്ങയും കുടിക്കിവച്ച് ഒന്നോ രണ്ടോ ആഴ്ച കഴിച്ചാൽ അസ്ഥി ബലം കുറഞ്ഞ് കഴുത്തിന്നും (ബ്ലോണ്ടിലൈറ്റിസ് ) നടുവിനുമുണ്ടാകുന്ന വേദന ശമിക്കും,………..അസ്ഥി സഞ്ചയനം കഴിഞ്ഞ് ഒരു മണ്ഡല മോ ഒരു വർഷമോ സൂക്ഷിച്ചു വച്ച ശേഷമാണ് സാധാരണ നിമജ്ജനം ചെയ്യുക. അത്രയും കാലം അസ്ഥി കുടത്തിലാക്കി വീടിന്റെ തെക്കുവശത്തുള്ള വരിക്കപ്പാവിന്റെ ചുവട്ടിൽ കുഴിച്ചിടുന്നു. ഇത് അസ്ഥിക്ക് കേടുവരാതിരിക്കാനാണെന്ന് പറയപെടുന്നു
( ജയപ്രകാശ് വൈദ്യർ.)

അസ്ഥിവരിക്കപ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിടുന്നത് അവവേഗത്തിൽ ദ്രവെച്ചു തീരാനാണെന്ന് വിനു അഭിപ്രായപെടുന്നു.

Leave a comment