Post 111 വഞ്ചിമരം

ചർചാ വിഷയം 🌿🌿🌿 🌿 വഞ്ചിമരം
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

‘ നക്ഷത്രം പൂരാടം
കുടുംബം Salicaceae
.ശാസ്ത്രീയനാമം Salix tetrasperma

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

വഞ്ചിമരത്തിൽ ആൺ പെൺ വർഗം കാണപെടുന്നുണ്ട്. ഇത് ജ്വരത്തിലും വേദനകളിലും ഉപയോഗിച്ചു വരുന്നു.ഉദരരോഗങ്ങൾക്കും തലവേദനക്കും പല്ലുവേദന ക്കും വഞ്ചി തൊലി ഉപയോഗിക്കാറുണ്ട്. ഇതിന്റെ തടിഫർണീച്ചറിന് ഉപയോഗിക്കുന്നു. വഞ്ചിമരം ജൈവ ആസ്പിരിൻ ആണെന്ന് പറയപെടുന്നു. ആ സ്പരിൻ അലർജി ഉള്ളവർക്ക് വഞ്ചി തൊലി വെന്ത വെള്ളം ആസ്പിരിന് പകരമായി ഉപയോഗിക്കാം, അലർജി ഉണ്ടാവുകയുമില്ല.
ആറ്റുവഞ്ചി കല്ലൂർ വഞ്ചി ആററുകല്ലൂർ വഞ്ചി എന്നിവയും വഞ്ചി മരത്തിന്റെ വർഗത്തിൽ പെടുന്നു.
(രാജേഷ് വൈദ്യർ ) –

വഞ്ചി മരത്തിന് പൂർവികർ വഞ്ഞിമരം എന്ന് പറഞ്ഞിരുന്നതായി കാണുന്നു. വേദശ എന്നും കേട്ടിട്ടുണ്ട്. ആൺവഞ്ഞി മരത്തിന്റെ പൂവ് സേവിക്കുന്നത് മനോരോഗങ്ങൾക്കും തൻമൂലം ഉള്ള ഉറക്കകുറവിനും നല്ലതാണ്. വഞ്ഞിമരം കത്തിയ പുകയിൽ ഉണ്ടാകുന്ന പുകയറ (ഇല്ലട്ട കരി) കരിക്ക് മുഖം വെട്ടിയതിലിട്ട് കരിക്കോടു കൂടി മണൽ നിറച്ച ചട്ടിൽയിൽ നിവർത്തിവച്ച് ചുറ്റും മണലിട്ട് അടിയിൽ തീ കത്തിച്ച് തിളപ്പിക്കുക. അത് കുടിച്ച ശേഷം വിയർക്കും വരെ വ്യായാമം ചെയ്യുക.. കുറെ കാലം ഇങ്ങിനെ ചെയ്താൽ പഴകാത്ത പ്രമേഹം പൂർണമായും ശമിക്കുമെന്ന് പറയപ്പെടുന്നു. ഇന്ന് വഞ്ചിമരം അപൂർവ മായതുകൊണ്ട് ഇതൊന്നും പരീക്ഷിച്ചു നോക്കാൻ കഴിഞ്ഞിട്ടില്ല.
(ഷാജി )

Leave a comment