Post 86 നെല്ലി

നക്ഷത്ര വൃക്ഷങ്ങൾ ( 2 ) നെല്ലി  .

നക്ഷത്രം         . 🌿🌿 🌿ഭരണി
കുടുംബം    :     🌿🌿🌿യുഫോർബിയേസി
ശാ സ്ത്ര നാമം🌿🌿🌿എംബ്ലിക്ക ഒഫിസി നാലിസ്
. .                         🌿🌿🌿എല്ലാന്തസ് എംബ്ലിക്ക.

സംസ്കൃതനാമം🌿🌿വയസ്ഥഃ -ധാത്രി – ധാത്രീ ഫലം –
അമൃത-ആമലക-വൃഷ്യഃ – ശിവം
ഹിന്ദി. 🌿🌿🌿🌿🌿🌿ആമ്ല
തമിഴ് 🌿🌿🌿🌿🌿 🌿നെല്ലിക്കായ്.

രസം – 🌿🌿🌿🌿🌿🌿മധുരം – കഷായം -തിക്തം അമ്ളം
ഗുണം -🌿🌿🌿🌿🌿🌿ഗുരു രൂക്ഷം –
വീര്യം -🌿🌿🌿🌿🌿🌿ശീതം
വിപാകം 🌿🌿🌿🌿🌿മധുരം

വാത പിത്ത കഫ ദോഷങ്ങളെ ശമിപ്പിക്കും
വിരേ ചനീയമാണ്. ധാതു പുഷ്ടിയും ശുക്ല വർദ്ധനവും ഉണ്ടാക്കും. കണ്ണിന് കുളിർമ നൽകും .കാഴ്ചശക്തിയും മേധാശക്തിയും വർദ്ധിപ്പിക്കും രക്ത ദോഷം – രക്തപിത്തം – അമ്ല പിത്തം – ജ്വരം – പ്രമേഹം – അതി സ്ഥൗ ല്യം -മുടി പൊഴിച്ചിൽ ഇവയെ ശമിപ്പിക്കും. ബലവും -രുചിയും – ദഹനശക്തിയും ഉണ്ടാക്കും.
കാട്ടു നെല്ലി നാടൻ നെല്ലി മധുരനെല്ലി
കരിനിനെല്ലി ഇങ്ങനെ നാലു വിധം കാണപെടുന്നു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നെല്ലിക്കാനീരും അമൃതിൻ നീരും മഞ്ഞളും ചേർത് കഴിച്ചാൽ പ്രമേഹം ശമിക്കും. നെല്ലിക്ക അരയ്വസ
്തി എ ദേശത്ത് പുരട്ടിയാൽ പ്രമേഹം ശമിക്കും. മഹാതിക് തകം ഘൃതത്തിൽ നെല്ലിക്കാ രസം പ്രധാന ചേരുവയാണ്. മുലപ്പാലിൽ നെല്ലിക്ക അരവ് മൂർദ്ധാവി ലീ ട്ടാൽ ചെങ്കണ്ണുകൊണ്ടുള്ള വേദന ശമിക്കും. നെല്ലിക്കാ നീരിൽ തേനും മലർപൊടിയും ചേർത് കഴിച്ചാൽ മൂത്രാ തിസാരം ശമിക്കും. നെല്ലിക്കാ തൊണ്ടും ഏക നായകവും കൊണ്ടുള്ള മുക്കുടി സോ മ രോഗം ശമിപ്പിക്കും.പുളിയില ഞെട്ടും നെല്ലിക്ക തോടും ഓരിലവേര് ചന്ദനം ഇവ അയ് തുളസി നീരിൽ പുറം പടയിടുന്നത് നേത്രരോഗങ്ങൾ ശമിപ്പിക്കും.
(പ്രസാദ് വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ആ ലകം… ആമ് ല… കോ രംഗം… മൃദുഫല…. നതികാരം… വന്നികോ രം…സംഗത മാമയിൽ …. അമൃത കോരം ആ മലകി …. ഓഡാഞ്ചി …. തുത്തരവ് ….കാനാ കായ് എന്നെല്ലാം നെല്ലികായക്ക് പേരുണ്ട്.

കാട്ടു നെല്ലി …ശീമനെല്ലി …അരുനെല്ലി….കീഴാനെല്ലി ….മേലാ നെല്ലി….. ചെറുനെല്ലി…. ബെൻ നെല്ലി…. ചെന്നെല്ലി ….കൊടിനെല്ലി….നില നെല്ലി….നീർ നെല്ലി…. നിലനെല്ലി….. പെരുനെല്ലി ….നെല്ലി താളി ….കരുനെല്ലി…. എന്നിങ്ങനെ നെല്ലിയെന്ന പേരിൽ പല തരം ചെടികളുണ്ട്.
(Dr സുരേഷ് കുമാർ)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നെല്ലിക്കായും പവമഞ്ഞളും ചതച്ചു പിഴിഞ്ഞ നീർ എല്ലാവിധ പ്രമേഹവും ശമിപ്പിക്കും (ചരകം) പിത്താധിക്യം മൂലമുള്ള തല പുകച്ചിൽ ഉറക്കകുറവ് വിഭ്രമം മുതലായവക്ക് നെല്ലിക്ക / പഴംകഞ്ഞിവെള്ളത്തിൽ അരച്ച് മൂർദ്ധാവിൽ തളംവക്കുന്നത് നല്ലതാണ്. ഉണക്ക നെല്ലിക്ക ദീർഘകാലം ഉപയോഗിച്ചാൽ അതിസഫൗ ല്യം ശമിക്കും. പച്ചനെല്ലിക്ക മലബന്ധം അസിഡിറ്റി ഗ്യാസ് ട്രബിൾ മുതലായവ ശമിപ്പിക്കും. ദിവസവും ഒരു നെല്ലിക്ക കടിച്ചു തിന്നാൽ ദന്ത ബലം ഉണ്ടാകും. എല്ലാ രസങ്ങളും ശരീരത്തിനാവശ്യമുണ്ട്. നെല്ലിക്കയിൽ ലവണമൊഴി കെ എല്ലാ രസവും ഉണ്ട്. ഉപ്പു ചേർത് നെല്ലിക്ക തിന്നാൽ എല്ലാ രസങ്ങളും ശരീരത്തിന് കിട്ടും. വയസിനെ സ്ഥിരമായി നിലനിർത്തുന്ന താണ്. നെല്ലിക്ക ഒരു ഉത്തമ രസായനമാണ് .
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
തൃഫല രാത്രി സേവിച്ചാൽ വിരേചനകരമാണ്. മലത്തെ മാത്രമല്ല കഫത്തേയും മേദസിനേയും വിരേചിക്കും. അതിസ്ഥൗ ല്യത്തെ ശമിപ്പിക്കും. എന്നാൽ രാവിലെ തൃഫല കഴിച്ചാൽ പുഷ്ടിയും ബലവും വർദ്ധിക്കുന്ന രസായനമാകും. ഒരു കിലോ നെല്ലിക്കക്ക് ഒരു കിലോ ശർ കരയും ചേർത് കെട്ടി വച്ച് ഒരു മാസം കഴിഞ്ഞ് അരിച്ചെടുത്ത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.നെല്ലിക്ക പഞ്ചസാര പാവിലിട്ട് ഉണക്കി വക്കുന്നത് വടക്കേ ഇന്ത്യയിൽ സാധാരണമാണ്. അത് ദീർഘകാലം കേടുവരാതെ സൂക്ഷിക്കാം. ലഭ്യമല്ലാത്ത കാലങ്ങളിൽ ഉപയോഗിക്കാം ………. ദിവസവും ഒരു നെല്ലിക്ക അരച്ചു കഴിച്ചാൽ പല്ലിനും എല്ലിനും നഖത്തിനും ബലം വരും.പല്ലിലെയും നഖത്തിലെയും നിറവ്യത്യാസം മാറും.
.(കിരാതൻ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
രോഗിയുടെ വയസിന്റെ അത്ര എണ്ണം നെല്ലിക്ക നിലത്തു വീഴാതെ പറിച്ച് തേനിലിട്ട് ഒരു മാസം വച്ചിരുന്ന ശേഷം ദിവസം ഒരെണ്ണം വീതം കഴിച്ചാൽ അനേകം രോഗങ്ങൾ ശമിക്കും. രസായനവുമാണ്. (വിജീഷ് വൈദ്യർ )

പൗരാണിക നിർമാണ രീതിയിൽ നിർമിച്ച ചൃവനപ്രാശം ദഹനവ്യവസ്ഥയെയും പ്രതിരോധശേഷി യേയും ഉത്തേജി പ്പിക്കും. മൂന്നു വയസു മുതൽ നൂറു വയസു വരെ ഉപയോഗി ക്കാവുന്ന ടോണിക്കാണ്. യൗവനത്തെ പ്രദാനം ചെയ്യുന്ന രസാ യനമാണ്. (ധന്വന്തിരൻ വൈദ്യർ ഇടുക്കി)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
രണ്ടു നെല്ലിക്ക ജൂസാക്കി ഇന്തുപ്പുചേർത് കഴിച്ചാൽ മലബന്ധം ശമിക്കും.
രണ്ടു നെല്ലിക്കയും രണ്ടു ചെമ്പരത്തി മൊട്ടും ജൂസാക്കി രാവി രാവിലെ ഏഴുദിവസം കഴിച്ചാൽ കൊള്ളസ്ട്രോൾ ശമിക്കും. (പവിത്രൻ വെദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ഒരു ലിറ്റർ നെല്ലിക്ക നീരും ഒരു ലിറ്റർമാതളനീരും രണ്ടു ലിറ്റർ തേനും അഞ്ചു ഗ്രാം ഏലക്ക പൊടിയും ചേർത് വെയിലത്തു ‘ വക്കുക. ഒരു വെള്ള തുണികൊണ്ട് മാലിന്യങ്ങൾ വീlഴാതെ മുടി വക്കണം.ദി വസവും ഇളക്കണം. പത്തു പതിനഞ്ചു ദിവസം കൊണ്ട് വെള്ളം വററും. തേനളവാകുമ്പോൾ എടുത്ത് കുപ്പിയിലാക്കി സൂക്ഷിച്ചു വക്കുക. കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ദഹനകുറവ് വിശപ്പില്ലായ്മ കണ രോഗങ്ങൾ മുതലായവ ശമിക്കും, രുചികരമായ ടോണിക്കാണ്. രാവിലെയും വൈകിട്ടും ഓരോ സ പൂൺ കഴിക്കുക. ഏതു പ്രായക്കാർക്കും കഴിക്കാം. മേ ഹരോഗികൾക്ക് വളരെ നല്ലതാണ്. ആഹാരത്തിന് മുൻപ് കഴിച്ചാൽ രുചിയും ദഹനവുമുണ്ടാവും.ശോധന ക്രമമാക്കും. രക്തപ്രസാദവും പുഷ്ടിയും ഉണ്ടാകും.

കിണറിലെ വെള്ളം തെളിയാനും ഓറു മണവും അരുചി യും ഇല്ലാതിരിക്കാനും നെല്ലി കമ്പുകൾ അധവനെല്ലി പലക കിണറ്റിലിടുന്നത് നല്ലതാണ്.

നെല്ലി തൊലിയും നെല്ലിക്ക തൊണ്ടും ജീരകവും സമമായി പൊടിച്ച് രാവിലെ മോരിൽ കലക്കി കുടിച്ചാൽ മേഹ രോഗങ്ങൾ അസ്ഥിസ്രാവം വയറുകിട അതി മൂത്രം കൂടെ കൂടെ മലം പോകുന്നത് ദേഹം ഉഷ്ണിച്ചുണ്ടാക്കുന്ന ചിലതരം അതിസാരം മുതലായവ ശമിക്കും.ഇത് നെല്ലി പട്ട ചൂർണം എന്നറിയപെടുന്നു. (Dr സുരേഷ് കുമാർ)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നെല്ലിക്കാ പൊടി 3 ഗ്രാം പശുവിൻ നെയ്യ് 10 ഗ്രാം – ൽ ചേർത്ത് കഴിച്ചാൽ തൊലി പുറത്തുള്ള അലർജി മാറും.

നെല്ലി പഴയ തറവാടുകളിൽ നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നത് ഒരാചാരമായി തന്നെ കരുതി പോന്നിരുന്നു. കുടീപ്രവേശികാ ഗുപ്തം എന്ന നാട്ടുചികിത്സാ ഗ്രന്ഥത്തിൽ കുടീ പ്രവേശ രസായന ചികിത്സയിൽ ഉപയോഗിക്കുന്ന ബൃഹത് ആമലകീ രസായനം എന്നൊരു യോഗമുണ്ട്. ഏഴു മുതൽ പതിനാലു വരെ വൈദ്യ ശ്രേഷ്ടൻമാർ അടങ്ങിയ വിദഗ്ദ്ധ സംഘം ആണ് കുടീ പ്രവേശ രസായന ചികിത്സ നയിച്ചിരുന്നത്. കുടീ പ്രവേശ ചികിൽസ സ്വീകരിക്കുന്നയാളെ വിധേയൻ എന്നു പറയുന്നു. വിധേയന്റെ ജാതകത്തിനനുസരിച്ച് ജോത്സ്യ വിധി പ്രകാരം പ്രത്യേകവീടു നിർമിച്ച് ശുഭമുഹൂർതത്തിൽ കുടീ എവേശം നടത്തിയാണ് ഔഷധം സേവിക്കുന്നത്. ചികിത്സക്കു ശേഷം കുടി അഗ്നിക്കിരയാക്കുന്ന താണ് പതിവ്. കുടിയിൽ പ്രവേശിക്കുന്ന വിധേയൻ ചികിൽ സകഴിഞ്ഞതിനു ശേഷമേ പുറത്തു വരികയുള്ളു. ബൃഹത് അമലകീ രസായനവും നേർപിച്ച പാലും മാത്രമായിരിക്കും ചികിൽസാ കാലത്തെ ഭക്ഷണം. കഠിനമായ പത്ഥ്യക്രമമാണിതിനുള്ളത്.
വിധി പ്രകാരം ചികിൽസിച്ചാൽ പല്ലും നഖവും മുടിയും തൊലിയുമെക്കെ ഇളകി പോയി പുതിയ വ ഉണ്ടാകും. ആനുപദേശത്ത് കാട്ടിൽ ഉണ്ടായ ആരോഗ്യമുള്ള നെല്ലിയുടെ ചുവട്ടിൽ ഒരാൾ ഉയരത്തിൽ തുണി വലിച്ചുകെട്ടി വിളഞ്ഞ് പൊഴിയുന്ന നെല്ലിക്ക തറയിൽ വീഴാതെ ശേഖരിച്ച് കേടുള്ളവ നീക്കിയ ആയിരത്തി ഒന്ന് നെല്ലിക്കയാണ് ബൃഹത് ആമ്ലകീ രസായനത്തിൽ ഉപയോഗി ക്കുന്നത്.നിശ്ചിതമായ കഷായ കൂട്ടില്ല.രോഗിയുടെ ശരീര സ്ഥിതിക്കനുസരിച്ച് വൈദ്യൽ മാർ നിശ്ചയിക്കുന്നതാണ് കഷായക്കൂട്ട് .കഷായ ത്തിന്റെ ആവിയിൽ ആണ് നെല്ലിക്ക വേവിക്കേണ്ടത്. കഷായം വറ്റേണ്ട അളവ് വററി കഴിയുമ്പോൾ നെല്ലിക്ക എടുത്ത് കുരു കളഞ്ഞ് ഒരു കറുത്ത പശുവിന്റെ പാലിൽ നിന്നെടുത്ത നെയ്യും കോൽതേനും ചേർതാണ് ലേഹമുണ്ടാക്കുന്നത്. വണ്ണമുള്ള പ്ലാശു മരം ഒന്നരയോ രണ്ടടിയോ ഉയരത്തിൽ മുറിച്ചു കളഞ്ഞ് ഉള്ളിൽ കുഴിച്ച് ഭരണി പോലെ ആക്കി നെല്ലിക്ക നിറച്ച് പ്ലാശു കൊണ്ട് അടപ്പുണ്ടാക്കി അടച്ച് കർദമ മരത്തിൽ തൊലി കൊണ്ട് പൊതിഞ്ഞ് ശീലമൺ ചെയ്ത് മരത്തിനു ചുറ്റും ഒരടി അകലെയായി ഇഷ്ടിക അടുക്കി .ചിരട്ട കരിയും ഉമിയും കൂടി നിറച്ച് തീയിട്ട് ആറിയ ശേഷം വെന്ത നെല്ലിക്ക എടുത്ത് രസായനത്തിന് ഉപയോഗിക്കുന്ന രീതിയും ഉണ്ട്..
( മാന്നാർ ജി )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
വയസ്യ ആ മലികി വൃഷ്യ ജാതിഫല രസ ധാത്രീ ഫലം അമൃത ഫലം തിഷ്ഠ ഫലം അമൃത എന്നൊക്കെ നെല്ലിക്ക അറിയപ്പെടുന്നു.കടുക്കക്കും നെല്ലിക്കക്കും സമാന ഗുണമാണ്. വിശേഷിച്ച് രക്തപ്പിത്തവും പ്രമേഹവും നെല്ലിക്ക ശമിപ്പിക്കും. രസായനമാണ്.’ തടിപ്പിക്കുന്നതും കരളിനെ സംരക്ഷിക്കുന്നതുമാണ്. ശോധനയുണ്ടാക്കും. നെല്ലിക്ക ഉണക്കിപൊടിച്ച് നെല്ലിക്ക നീരിൽ പതിനൊന്നോ ഇരുപത്തി ഒന്നോ ഭാവന ചെയ്ത് തേൻ ചേർത് സേവിക്കുന്നത് ഉത്തമ രസായനമാണ്. നെല്ലിക്ക താഴെ വീഴാതെ പറിച്ച് നീരെടുത്ത് കണ്ണു കഴുകിയാൽ വേദനയും ചുവപ്പും ചൂടും ശമിക്കും. നെല്ലിക്ക നീരിൽ ലോഹ ഭസ്മം കൊടുത്താൽ കാമലയും രക്തപിത്തവും ശമിക്കും, നെല്ലിക്ക നീർ വായിൽ ധരിച്ചാൽ വായ്പുണ്ണ് ശമിക്കും. നെല്ലിക്ക നീര് പുതിയ മൺകുടത്തി ലാക്കി വായ് കെട്ടി ഒരു മാസം ഇരുട്ടുമുറിയിൽ വച്ചിരുന്ന് അഞ്ചു മുതൽ പത്തു മില്ലിവരെ സേവിച്ചാൽ ഉത്തമ രസായനമാണ്. (RK V വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നാടൻ പച്ച നെല്ലിക്ക കുരു ഉണക്കിപൊടിയത് 120 ഗ്രാം. തുളസി വെറ്റില 25 എണ്ണം. ജാതി പത്രി 60 ഗ്രാം കറ്റാർവാഴ120 ഗ്രാം. ഇവ കൽ കം ചേർത് വെളിച്ചെണ്ണ കാച്ചിതേച്ചു കുളിക്കുന്നത് അപസ്മാരകത്ത ശമിപ്പിക്കും. ബധിര തക്കും നന്ന്. രണ്ടു തുള്ളി വീതം ചെവിയിൽ ഇററിക്കയുമാകാം.( മനോജ് നമ്പൂതിരി )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
രാവിലെ വെറും വയറ്ററിൽ ഒരു കടുക്ക കുരു കളഞ്ഞ്ചവയ് തിന്നുക. ഊണിനു മുൻപ് രണ്ട് താത്തിക്ക ചവച്ചു തിന്നുക. ഊണിനു ശേഷം നാലു നെല്ലിക്ക തേൻ ചേർത് സേവിക്കുക. ഇങ്ങിനെ ഒരു വർഷം ശീലിച്ചാൽ ജരാനരകൾ ഇല്ലാതെ 100 വർഷം ജീവി വിരിക്കാം.ഇത്ഫല ത്രയ രസായനം – ചരകവിധി (കിരാതൻ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നെല്ലിക്ക ഒരു കിലോ കഴുകി തുടച്ചത്.ശർ കര600 ഗ്രാം .അരികൾ ആറ് .ജീരകം മൂന്ന്.തക്കോലം കശകശ കറുവ പട്ട ജാതിക്ക ജാതി പത്രി നാഗപൂ ഇവ പത്തു ഗ്രാം വീതം ഇരുപത്തിയഞ്ചു ഗ്രാം താതിരി പൂവ്. മരുന്നുകൾ മീഡിയം പൊടി ആക്കുക .നെല്ലിക്ക കുറച്ച് ഭരണിയിലിട്ട് അതിനു മുകളിൽ ശർകരയും അതിനു മുകളിൽ കുച്ച് മരുന്നു പൊടിയും ഇടുക. വീണ്ടും അങ്ങിനെയിടുക. അവസാനത്തെ അടുക്കിനു മുകളിൽ താതിരി പൂവുമിട്ട് ശീലമൺ ചെയ്ത് 45 ദിവസം വച്ചിരുന്ന് തെളിയരിച്ചരിച്ച് കുപ്പിയിൽ സൂക്ഷിക്കുക. . അത്താഴ ശേഷം ഇത് പതിവായി ശീലിക്കുന്നത് ബലവും പുഷ്ടിയും വിശപ്പും പ്രതിരോധശേഷിയും ഉണ്ടാക്കും (ധന്വന്തരൻ വൈദ്യർ )
നെല്ലിക്ക പൊടിയും സമം പടികാരംപൊരിച്ച്. പൊടി ച്ചതും കൽകണ്ടം പൊടി ച്ചതും കൂട്ടി വച്ചിരുന്ന് ഓരോ സ്സുൺ മോരിൽ സേവിച്ചാൽ മൂത്രാശയ രോഗങ്ങളും ഗർഭാശയ രോഗങ്ങളും ശമിക്കും.മൂത്രത്തിലെ പഴുപ്പിനും മൂത്ര ചൂടിനും നന്ന്. ഇതു സേവിക്കുമ്പോൾ തണുപ്പു മൂലം ചുമയുണ്ടായാൽ ധാരോ ഷ്ണമായ പാൽ സേവിച്ചാൽ ശമിക്കും…………. ഏഴു പലം നെല്ലിക്ക ഉണക്കിപൊടിച്ച് നെല്ലിക്ക നീരിൽ ഏഴു പ്രാവശ്യം ഭാവന ചെയ്ത് തേനും തേനിൽ പാതി നെയ്യും ചേർത് ലേ ഹമാക്കി വച്ചിരുന്ന് അഗ്നിബലവും ദേഹ ബലവും അനുസരിച്ച് മാത്ര നിശ്ചയിച്ച് സേവിക്കയും ആഴ്ചയിൽ ഒരുദിവസം കോഴിയുടെ പിത്തസഞ്ചി ചോറുരുളയിൽ വച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുകയും ചെയ്താൽ നേത്രരോഗങ്ങളെല്ലാം ശമിക്കും .നല്ല കാഴ്ചശക്തി ഉണ്ടാക്കും…………. പത്തു പലം നെല്ലിക്ക പൊടിയും ശുദ്ധി ചെയ്ത പത്തു പലം നെല്ലിക്ക ഗന്ധകവും കൂട്ടി നല്ലവണ്ണം അരച്ച് തേനും നെയ്യും ചേർത ലേ ഹം ഭരണിയിലാക്കി അടച്ചു കെട്ടി ആടുമാടുകളെ കെട്ടുന്ന സ്ഥലത്ത് കുഴിയുണ്ടാക്കി കുഴിയിൽ വച്ച് മണ്ണിട്ടു മൂടി 41 ദിവസം കഴിഞ്ഞ് എടുത്ത് സേവിക്കുക. ത്വക് രോഗങ്ങളെല്ലാം ശമിക്കും. രക്തവാത വ്രണങ്ങൾക്കും ഉത്തമം………….. ഗന്ധകശുദ്ധി –പത്തു പലം നെല്ലിക്ക ഗന്ധകവും പത്തു പലം കല്ലുപ്പും കൂടി വെള്ളം ചേർത് അരക്കുക ആവശ്യത്തിന് വെള്ളം വീണ്ടും ഒഴിച്ച് കഴുകി ഊറ്റിഎടുത്താൽ ഗണ്ഡകം മാത്രം കിട്ടും. ഗന്ധകത്തിന്റെ ഗന്ധം മാറി നല്ല തിളക്കം ഉണ്ടാകും വരെ പല പ്രാവശ്യം ഇങ്ങിനെ അരച്ച്കഴുകി ഊ ററു ക .ശുദ്ധിയാകും………… പത്തു പലം ജീരകം നെല്ലിക്കാ നീരിൽ മൂന്നോ അഞ്ചോ പ്രാവശ്യം ഭാവന ചെയ്ത് വച്ചിരുന്ന് രാവിലെ മൂന്നു മണിക്ക് രോഗിയുടെ കയ്ക്ക് ഒരു പിടി ജീരകം എടുത്ത് ചവച്ചുതിന്ന് തണുത്ത വെള്ളം കുടിക്കുക.അതിനു ശേഷം വീണ്ടും കിടന്നുറങ്ങുക. . പിത്തം കൊണ്ടുണ്ടായ തലവേദന (അത് പിത്ത വെള്ളം ഛർദിച്ചാൽ ശമിക്കും.) അന്നദ്യേഷം വായിൽ അധികമായി വെള്ളം വരുക നെഞ്ചേരിച്ചിൽ പിത്തം കൊണ്ടുള്ള രക്ത ദൂഷ്യം ശീതപിത്തമെന്ന പിത്തജമായ ത്വക് രോഗം മറ്റു പിത്താധിക്യ രോഗങ്ങൾ എല്ലാം ഈ ജീരക സേവ കൊണ്ട് ശമിക്കും. ………….ഒരു നെല്ലിക്ക ഒരു കുരുമുളക് തിരുനീററുപ്പച്ചില യുടെ ഒരില ഒരിറക്ക് ദിവ്യ ജലം ( നിലത്തു വീഴാതെ എ ടു ത്ത മഴവെള്ളം) ഇവ അതിരാവിലെ വെറും വയറ്റിൽ കഴിക്കുക, നാലു മണിക്കൂർ മറ്റൊന്നും കഴിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ വെറുതെ ഇരിക്കുക. ശരീരവും മനസും ശുദ്ധമാകും. അത്യന്ത ദോഷമെല്ലാം (ആമ ദോഷം) ശമിക്കും. നെല്ലിക്ക രോഗി തന്നെ ചെന്നുപറിക്കണം. ഞാൻ പഞ്ചേണ്ടിയങ്ങളിലൂടെ ഉൾകൊണ്ട ശബ്ദസ്പർശ രസ ഗന്ധാദികൾ കൊണ്ട് ഉണ്ടായിട്ടുളള എല്ലാ ദോഷങ്ങളും തീരണമെന്ന് നെല്ലിയോട് പ്രാർത്ഥിച്ച് (സാദ്ധ്യം നിനച്ച് ) നെല്ലിക്ക പറിക്കണം.മുറിച്ചു വച്ചാൽ കറുപ്പുണ്ടാകുന്ന എല്ലാ വസ്തുക്കളും അന്നമാണ്. അന്നം കൂടാതെ ദീർഘകാലം കഴിയുവാൻ സന്യാസിഡൻമാർ നെല്ലിക്ക കഴിച്ചിരുന്നു. നെല്ലിക്ക മാത്രം കഴിച്ച് ഉപവസിക്കുന്നത് ക്യാൻസർ രോഗികൾക്കും ത്വക് രോഗികൾക്കും മനോരോഗികൾക്കും നാഡീ ദൗർബല്യത്തിനും ലൈക് ഗിക ക്ഷീണത്തിനും അമിത ഭോഗ ദോഷങ്ങൾക്കും നല്ലതാണ്. ഇതുകൊണ്ട് രോഗമുക്തിയും ഓജസും തേജസും ഉണ്ടാകും………….. നെല്ലിയുടെ പൂവ് കനം കുറഞ്ഞ പരുത്തി തുണ്ടിയിൽ കഴിയായി കെട്ടി ചൂടു ചോറിൽ വച്ച് ചൂടാക്കി കണ്ണിൽ കിഴി കുത്തയാൽ കണ്ണിലെ :ചുവപ്പും ചൂടും കുരുക്കളും ചൊറിച്ചിലും ‘ അണുബാധകളും ശമിക്കും. മുറിവിനും നന്ന്. ഗർഭാശയത്തിൽ മുറിവുണ്ടായിട്ടോ ചുടു കൊണ്ടോ രക്തസ്രാവമുണ്ടായാൽ നെല്ലി തൊലി അരച്ച് ചെറുനാരങ്ങ അളവ് സേവി വാൽ ഉടൻ ശമിക്കും – കറുപ്പ് നിറം അന്നത്തെയും വെളുപ്പു നിറം ജലത്തെയും ചുവപ്പു നിറം അഗ്നിയേയും പ്രതിനിധാനം ചെയ്യുന്നു. നെല്ലിക്കയിൽ ഈ മൂന്നു നിറവും കാണാം. അതുകൊണ്ടാണ് നെല്ലിക്ക മാത്രം കഴിച്ച് ജീവിക്കാമെന്ന് പറയുന്നത് അന്നവും വെള്ളവും അഗ്നിയും മാത്രമാണ് പ്രപഞ്ചത്തിലുള്ളത് നെല്ലിക്ക പ്രപഞ്ചത്തെ തന്നെ പ്രതിനിധാനം ഹീമോഗ്ലോബിന്റെ കുറവു പരിഹരിക്കാൻ നെല്ലിക്ക മാത്രം മതി. മുൻ വിധികളില്ലാതെ വിശ്വാസത്തോടെ ഉപയോഗിച്ചാൽ നെല്ലിക്ക പരിമിതികളില്ലാത്ത ഗുണങ്ങൾ നൽകുകയും ചെയ്യും. ………… മുടി പൊഴിയുന്നതും നരക്കുന്നതും പോഷണകുറവിന്റെ ലക്ഷണമാണ്. ഹൃദയശുദ്ധിയോടും മmശുദ്ധിയോടും നെല്ലിയെ ആശ്രയിച്ചാൽ ആയുസും ആരോഗ്യവും യൗവനവും നെല്ലി തന്നെ തരും.
( നരേന്ദ്രൻ വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നെല്ലിക്ക നീരും തേനും ചേർത് സേവിക്കുന്നത് ശരീരപുഷ്ടി ക്ക് ഉത്തമമാണ്. നെല്ലിക്ക നീരിൽ ജീരകവും കരിംജീരകവും പൊടിച്ചു ചേർത്ത് തൈരിൽ കലർതി കഴിക്കുകയും വായിൽ നിർതുകയും ചെയ്താൽ വായ്പുണ്ണ് ശമിക്കും. ചുക്കും തിപ്പലിയും കൂടി നെല്ലിക്ക നീരിൽ അരച്ച് ഗുളികയാക്കി വച്ചിരുന്നു സേവിക്കുന്നത് നല്ലതാണ്. നെല്ലിക്ക പാൽ ചേർത് കഴിയാൽ അമ്ള പിത്തം ശമിക്കും. മഞ്ഞൾ പൊടി ചേർത് സേവിച്ചാൽ പ്രമേഹം ശമിക്കും തേൻ ചേർത് സേവിച്ചാൽ നേത്രരോഗം ശമിക്കും.. നെല്ലിക്ക അരച്ച് നെറ്റി യിലിട്ടാൽ തലവേദന മാറും നാഭിയിലിട്ടാൽ മൂത്രതടസം മാറും. നെല്ലിതളിർ മോരിലരച്ചു കഴിച്ചാൽ അജീർണവും അതിസാരവും ശമിക്കും’ നെല്ലിക്ക കുരു രക്തചന്ദനം ചേർത് കഴിച്ചാൽ ഛർദി ശമിക്കും. നെല്ലിക്ക ചിറ്റമൃത് കൂവ ഇവയുടെ നൂറ് തേൻ ചേർത് സേവിച്ചാൽ അസ്ഥി സ്രാവവും രക്തസ്രാവവും ശമിക്കും. എള്ളു ചേർത് സേവിച്ചാൽ പ്രതിരോധശേഷി വർദ്ധിക്കും. ഉഴുന്ന് വറുത്തു പൊടിച്ച് നെല്ലിക്കാ നീരിൽ പല പ്രാവശ്യം ഭാവന ചെയ്ത് സേവിച്ചാൽ ദേഹപുഷടിക്കും രക്ത പുഷ്ടിക്കും നന്ന്. പാൽ ചേർത് സേവിച്ചാൽ മഞ്ഞപിത്തം ശമിക്കും. നെല്ലിക്ക ക്യാൻസറിനെ ശമിപ്പിക്കുമെന്നും പറയപ്പെടുന്നു. നെല്ലിക്കയും ശർ കരയും രണ്ടുകിലോ വീതം. ഏലക്ക കുരുമുളക് ഇവ ഇരുപതു ഗ്രാം വീതം കറുവപ്പട്ട പത്തു ഗ്രാം ഉണക്കമുന്തിരി അൻപതു ഗ്രാം ഇവ ഇടകലർതി ഭരണിയിലിട്ട് ശീലമൺ ചെയ്ത് നാൽപതി ഒന്നു ദിവസം വച്ചിരുന്ന് അരിച്ച്‌ തെളിച്ചെടുത്ത് സൂക്ഷിക്കുക,.ഇത് പതിവായി സേവിച്ചാൽ രക്തപുഷ്ടിയും ദേഹപുഷ്ടിയും ഉണ്ടാകും…………..മുടി വട്ടത്തിൽ പൊഴിയുന്ന ഇന്ദ്ര ലുബ ദ മെന്ന രോഗത്തിന് നെല്ലിയുടെ തണ്ടിൽ കണ്ടുവരുന്ന മുഴക്കുള്ളിൽ ഉണ്ടാകുന്ന പ്രാണിയെ കൊണ്ടുരസിയാൽ ശമിക്കുന്നതാണ്. (ഓമൽകുമാർ)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
പ്ലാശിന്റെ പച്ച തടി തുരന്ന് അതിൽ നെല്ലിക്ക നിറച്ച് പ്ലാശിന്റെ അടപ്പു കൊണ്ടടച്ച് പച്ചദർഭ കൊണ്ടുണ്ടാക്കിയ കയറു കൊണ്ട് ചുററി കെട്ടി പുറമേ ശീലമൺ ചെയ്ത് ചുറ്റും ഇഷ്ടിക വച്ച് വറളി അടുക്കി ചുട്ട് അറിയശേഷം ആ നെല്ലിക്ക എടുത്ത് രസായന യോഗങ്ങളിൽ ചേർക്കുന്നത് വളരെ വിശേഷമാണ്

പഴയ മൺപാത്രത്തിൽ നെല്ലിക്ക കുരു അരച്ചു തേച്ച് ഉണക്കുക. അങ്ങിനെ പല പ്രാവശ്യം അരച് പുരട്ടി ഉണങ്ങിയ ശേഷം പതിയെ മുട്ടി മൺപാത്രം ഉടച്ചുകളയുക.ശേഷിക്കുന്ന നെല്ലിക്ക കുരുകൊണ്ടുള്ള പാത്രം വിത്തു സൂക്ഷിക്കാനും മദ്യം സൂക്ഷിക്കാനും ഉപയോഗിക്കുന്നത് വിശേഷമെന്ന് പറയപ്പെടുന്നു ……………. കുഞ്ഞുണ്ണിയും നെല്ലിക്കയും ചതച്ചു പിഴിഞ്ഞ നീരിൽ ഇരട്ടി മധുരം കൽകമായി പാലും ചേർത് കാച്ചുന്ന ഭൃഗാ മല കാ ദിതൈലത്തിൽ താന്നിക്ക കൂടി ചേർത് കാച്ചി കൽക്കൻ കരിയുന്ന പാകത്തിൽ വാങ്ങി അരിച്ചു തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞ് കുളിച്ച് ശീലിച്ചാൽ മുടി സമൃദ്ധമായി ഉണ്ടാകും.
.(ഓമൽകുമാർ വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
അവരവരുടെ നക്ഷത്ര വൃക്ഷത്തിന്റെ വടക്കുവശത്തു നിന്നും ഒരു ചെറിയ വേ രെടുത്ത് സാദ്ധ്യനാമവും കാലവൈര ഭ മന്ത്രവും എഴുതി തെയ് വിളക്കു വച്ച് കാലവൈരവ മന്ത്രം 1008 ഉരു ജപിക്കുക.അങ്ങിനെ 41 ദിവസം ചെയ്ത ശേഷ ദേഹത്തു ധരിച്ചാൽ രോഗങ്ങളും ഗ്രഹപ്പിഴകളും ശമിക്കും.അഭിവൃദ്ധി ഉണ്ടാകും.( മനോജ് നമ്പൂതിരി )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
, നെല്ലിയില ഇടിയു പിഴിഞ്ഞ നീരിൽ ചുവന്നതവിടുള്ള അവൽ കുതിർത് കിടക്കാൻ നേരം നൽകിയാൽ കുഞ്ഞുങ്ങൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതിന് ശമനമുണ്ടാകും. കിണറി ന്റെ അടി തട്ടിൽ നെല്ലി പലക ഇടുന്നത് വെള്ളം തെളി യുവാനും അരുചി മാറുവാനും ഉത്തമം.( രാധാകൃഷ്ണൻ:)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നെല്ലിക ഒരു കിലോ ശർക്കര മുക്കാൽ കിലോ ഇവ ഇടകലർന്ന് ഭരണിയിൽ നിറച്ച് വായടച്ചു കെട്ടി ഒരു മണ്ഡലം സൂക്ഷിച്ച് തെളിയരി ച് സൂക്ഷിച്ച് ആഹാരശേഷം ഒരൗൺസ് വീതം സേവിച്ചാൽ നല്ല ദഹനവും ഊർജസ്വലതയും ഉണ്ടാകും. ഭാവന ചെയ്ത അമുക്കുര പൊടിയുടെ നാലൊന്ന് അരിഞ്ഞുണങ്ങിയ നെല്ലിക്കാ പൊടിയും ചേർത് ഓരോ സ്പൂൺ ചൂടുവെള്ളത്തിൽ സേവിച്ചാൽ പനിക്കു ശേഷം ഉണ്ടാകുന്ന ക്ഷീണം ദേഹവേദനം. മുട്ടുവേദന മുതലായവ ശമിക്കും.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നെല്ലിക്ക ചട്ണി
നെല്ലിക്ക കുരുനീക്കി അര കപ്പ്, പച്ച മുളക് 2 ജീരകം ഒരു നുള്ള്. തേങ്ങ അര കപ്പ് കറിവേപ്പില ഒരിതള് ഇവ അരച്ച് ഒരു കപ്പ്. തൈരും ചേർത്അ ടുപ്പേറ്റി പതയുമ്പോൾ ഇറക്കി വച്ച് ഇളക്കി കൊണ്ടിരിക്കുക.കാൽ മുറി തേങ്ങ രണ്ടു നെല്ലിക്ക ഒരിതൾ കറിവേപ്പില രണ്ടു ചുവന്നുള്ളി ഉപ്പ് ഇവ അരച്ചു ചേർക്കുക. രണ്ടു ദിവസം കേടുകൂടാതെ ഇരിക്കും.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നെല്ലിക്ക ചട്ണി
നെല്ലിക്ക 10 എണ്ണം കുരുനീക്കി കാൽ മുറി തേങ്ങ ഒരു കഷണം ഇഞ്ചി രണ്ടു പച്ചമുളക് അഞ്ചു പുതിനയില അഞ്ചു തുളസിയില .ഉപ്പ് പാകത്തിന് .കുട്ടി അരച്ച് എടുക്കുക.:…………. നെല്ലികയും പുതിനയിലയും കുടവനും കുരുമുളകും ഉപ്പും കൂട്ടി അരച്ചത് വായിലെയും വയറ്റിലെയും പുണ്ണുകൾ ശമിപ്പിക്കും. …………നെല്ലിക്ക ഇലതേയില നീലയ മരി ചെമ്പരത്തിയില ഇവയുടെ നീരിൽ എണ്ണ കാച്ചി കർപൂരം പാത്ര പാകം ചേർത്അരിച്ച് തേച്ചു കുളിച്ചാൽ മുടി കറുക്കുകയും സമൃദ്ധമായി വളരുകയും ചെയ്യും.
( മനോജ് നമ്പൂതിരി )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
[19/01 11:37 AM] Akhila Arun: ക്ഷീര സാഗരം കടഞ്ഞുകിട്ടിയ അമൃതിനു വേണ്ടി ദേവന്മാരും അസുരന്മാരും മത്സരിച്ചപ്പോള്‍ അമൃതകുംഭത്തില്‍ നിന്നും താഴേക്കു വീണ ഒരുതുള്ളി അമൃതാണ് നെല്ലിക്കയായി മാറിയത് എന്നാണ്് ഐതിഹ്യം. അങ്ങനെ അമൃതിന്റെ ഭാഗമായ നെല്ലിക്ക മനുഷ്യരിലെ ഒട്ടുമിക്ക അസുഖങ്ങളുടെ പ്രതിവിധിയായും സൗന്ദര്യസംരക്ഷണത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്നു. രണ്ടുതരം നെല്ലികള്‍ കണ്ടുവരുന്നു. നാട്ടില്‍ നട്ടുവളര്‍ത്തുന്ന നാട്ടുനെല്ലിയും വനത്തില്‍ വളരുന്ന കാട്ടുനെല്ലിയും. കാട്ടുനെല്ലിക്ക വളരെ ചെറുതായിരിക്കും. എല്ലാ രസങ്ങളും (പുളി, മധുരം കയ്പ്, എരിവ്) അടങ്ങിയിരിക്കുന്നു. പച്ചനെല്ലിക്കയില്‍ 80 ശതമാനം ജലമാണ്. നെല്ലിക്കയില്‍ ധാരാളം ജീവകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഓറഞ്ച് നീരില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 20 മടങ്ങ് ജീവകം സി നെല്ലിക്കാനീരില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ ടാനിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നെല്ലിക്ക വേവിച്ചാലോ ഉണങ്ങിയാലോ അതിലുള്ള ജീവകങ്ങള്‍ നഷ്ടപ്പെടുന്നില്ല. ഇരുമ്പ്, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, ടാനിക് അമ്ലംഗാലിക് അമ്ലം, എല്ലാജിക് അമ്ലം, ചെബുളിനിക് അമ്ലം, ജീവകം എ, ബി, സി തുടങ്ങി അനേകം മൂലകങ്ങളും അമ്ലങ്ങളും ജീവകങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. ശീതഗുണ സ്വഭാവമുളള നെല്ലിക്ക ആയുര്‍വ്വേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്. മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാനും നെല്ലിക്ക ഉപയോഗിക്കുന്നു എന്നുമറിയുക. നെല്ലിയുടെ തടി വെള്ളത്തില്‍ ദീര്‍ഘനാള്‍ കേടുകൂടാതെ കിടക്കും. വിഷകാരികളായ വസ്തുക്കളെ പ്രതിരോധിക്കാന്‍ പ്രത്യേകകഴിവുണ്ട് നെല്ലിക്കക്ക്. അതു കൊണ്ടാണ് കിണറുകളിലെ അടിത്തട്ടില്‍ നെല്ലിപ്പലക സ്ഥാപിക്കുന്നത്. നെല്ലിക്കയിലെ ജീവകം സി രക്തത്തിലെ ട്രൈഗ്‌ളിസറൈഡ്, കൊളസ്‌ട്രോള്‍ എന്നീ കൊഴുപ്പുകളുടെ അളവ് കുറയ്ക്കുന്നു. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നവരുടെ ദഹന പ്രക്രിയ സുഗമമാകും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറംതള്ളി കരളിനെ സംരക്ഷിക്കുന്നു. ശ്വാസകോശ സംരക്ഷണത്തിനും ആസ്തമയ്ക്കും ഉത്തമാണ്. ധാതുപുഷ്ടിക്കും ശുക്ലവര്‍ദ്ധനവിനും ഉത്തമമായ നെല്ലിക്കയിലടങ്ങിയിരിക്കുന്ന പോളിഫീനോള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. പ്രമേഹചികിത്സയില്‍ വളരെ പ്രാധാന്യമാണ് നെല്ലിക്കയ്ക്കുള്ളത്. നെല്ലിക്കാനീര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും സമം ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് പ്രമേഹശമനത്തിനു നല്ലതാണ്. ഓര്‍മശക്തി കൂട്ടുന്നതിനു വളരെ നല്ലതാണ് നെല്ലിക്ക. ഓര്‍മശക്തി നശിക്കുന്ന അള്‍ഷിമേര്‍സ് രോഗം ബാധിച്ചവര്‍ക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് ആശ്വാസകരമാണ്. മലബന്ധം ഒഴിവാക്കുന്നതിനും നല്ല ശോധനക്കും ഉത്തമമാണ് നെല്ലിക്ക. പുരാതനകാലം മുതല്‍ക്കെ നെല്ലിക്കയുടെ രസായന (rejuvenation) ഗുണത്തെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. നെല്ലിക്കയുടെ നിരോക്‌സീകരണ ശക്തി (antioxidant) രക്തത്തിലെ സ്വതന്ത്രമായ മൂലധാതുക്കളെ (free radicals) നീക്കം ചെയ്യുന്നു. നെല്ലിക്കയുടെ ഉപയോഗം ത്വക്കിലെ കൊല്ലാജെന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം കൂട്ടുകയും ഇവയുടെ നാശത്തിനു തടയിടുകയും ചെയ്യുന്നു. നെല്ലിക്കയിലെ കൊളാജെനാണ് ത്വക്കിന് അയവും ശക്തിയും നല്‍കി യുവത്വം നിലനിര്‍ത്തുന്നത്. അങ്ങനെ മനുഷ്യരിലെ ഒട്ടുമിക്ക അവയവങ്ങളേയും സംരക്ഷിച്ച് യുവത്വവും നിലനിര്‍ത്തുന്ന നെല്ലിക്ക തികച്ചും ഒരു രസായന സഹായി തന്നെ. സൗന്ദര്യം സ്വന്തമാക്കാന്‍ നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഇടതൂര്‍ന്ന കറുത്ത മുടിയിഴകള്‍ സ്വന്തമാക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡേറ്റീവ് ഘടകങ്ങള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
[19/01 11:40 AM] Akhila Arun: നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നെല്ലിക്കയും ക്യാരറ്റും ബീറ്റ്റൂട്ടും കൂട്ടി ജ്യൂസുണ്ടാക്കി രാവിലെ കുടിക്കുന്നത് ഉദരരോഗങ്ങളെല്ലാം ശമിപ്പിക്കും. രക്തശുദ്ധിയും സുഖനിദ്രയും ഓർമയും ബുദ്ധിയും നല്ല കാഴ്ചശക്തിയും ഉണ്ടാകും.
(പവിത്രൻ വൈദ്യർ )

നെല്ലിക്ക ഉരച്ച് ഉണങ്ങിയ പൊടിയും ഉലുവ പൊടിയും മഞ്ഞൾ പൊടിയും സമം ചേർത് വച്ചിരുന്ന് ദിവസവും ഒരു സ്പൂൺ വീതം സേവിക്കുകയും ഏകനായ കമിട്ടു വെന്ത വെള്ളം കുടിക്കുകയും ചെയ്താൽ അഞ്ചാറു മാസം കൊണ്ട് പ്രമേഹത്തിന് സാരമായ ശമനം കിട്ടും.(മുരളി)

മുടി കുലക്കുന്നതിന് (അറ്റം പിളരുന്നതിന്) അത്രം മുറിച്ച ശേഷം നെല്ലിയിലയുടെ നീരും ആവണക്കെണ്ണയും ബദാം എണ്ണയും സമമെടുത്ത് ഇളക്കി വെയിലത്തു വക്കുക. ചൂടാവുമ്പോൾ രണ്ടല്ലി വെള്ളുള്ളി അരച്ചതു കൂടി ചേർത് ഒന്നുകൂടി ചൂടാക്കിയ ശേഷം മുടിയുടെ അഗ്രത്ത് പുരട്ടുക. ശമിക്കും (Dr ജീവൻ)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ദീർഘകാലം’ഒരു നെല്ലിക്കയും ഒരു പിടി എള്ളും ഒരു കൊത്തു തേങ്ങയും കൂടി ദിവസവും രാവിലെ കഴിച്ചാൽ ചർമരോഗങ്ങൾ എല്ലാം ശമിക്കും.. സോറിയാസിസിനും നന്ന് എല്ലും പല്ലും നഖവും ബലപെടും ശരീരവേദന ചതവ് നീർകെട്ട് മുതലായവ ശമിക്കും. ബലവും പുഷ്ടിയും ഉണ്ടാകും. (പവിത്രൻ വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

Leave a comment